category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍ ആലപ്പോയിലെ ലത്തീന്‍ കത്തോലിക്കരുടെ ആദ്യ തദ്ദേശീയ മെത്രാന്‍
Contentആലപ്പോ: ആയിരകണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സിറിയയുടെ സഭാ ചരിത്രത്തില്‍ പുതിയൊരേടിന് തുടക്കം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍ ആലപ്പോയിലെ ലത്തീന്‍ കത്തോലിക്കരുടെ ആദ്യ തദ്ദേശീയ മെത്രാന്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17-നാണ് മോണ്‍. ഹന്ന ജല്ലോഫ് ഒ.എഫ്.എം മെത്രാനായി അഭിഷിക്തനാകുകയും, ആലപ്പോയിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ അപ്പസ്തോലിക വികാരിയായി ചുമതല ഏറ്റെടുക്കുകയും ചെയ്തത്. തന്റെ നിയമനം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നു പുതിയ മെത്രാന്‍ ‘കാത്തലിക് ന്യൂസ് ഏജന്‍സി’യോട് പറഞ്ഞു. ആലപ്പോയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ലത്തീന്‍ പള്ളിയില്‍വെച്ചായിരുന്നു ജല്ലോഫിന്റെ മെത്രാഭിഷേകം. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനും നിര്‍ദ്ദിഷ്ട കര്‍ദ്ദിനാളുമായ ക്ലോഡിയോ ഗുഗെരോട്ടി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സിറിയയിലെ അപ്പസ്തോലിക പ്രതിനിധി കര്‍ദ്ദിനാള്‍ മാരിയോ സെനാരി, ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍, വികാരിയായ ഫാ. ഇബ്രാഹിം ഫാല്‍താസ്, ബെയ്റൂട്ടിലെ അപ്പസ്തോലിക വികാര്‍ ബിഷപ്പ് സെസാര്‍ എസ്സായന്‍ തുടങ്ങിയവരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. വിശുദ്ധ ഫ്രാന്‍സിസ് അസീസിക്ക് ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങള്‍ ഉണ്ടായ ദിവസമായി കണക്കാക്കപ്പെടുന്ന സെപ്റ്റംബര്‍ 17നാണ് ഫ്രാന്‍സിസ്കന്‍ സമൂഹത്തിന് ആഹ്ളാദം പകര്‍ന്നു മെത്രാഭിഷേകം നടന്നതെന്നതും ശ്രദ്ധേയമാണ്. സിറിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദരിദ്രർക്കിടയില്‍ വർഷങ്ങളോളം സേവനം ചെയ്ത വ്യക്തിയാണ് ഫാ. ഹന്ന. യുദ്ധസമയത്ത് ഇസ്ലാമിക തീവ്രവാദികള്‍ ആധിപത്യം പുലർത്തിയിരുന്ന ഇഡ്ലിബ് പ്രവിശ്യയിലെ ക്രൈസ്തവര്‍ക്ക് കൂദാശകളും ദൈവവചനവും പങ്കുവെച്ച് ദുരിത നാളുകളില്‍ അനേകര്‍ക്ക് സാന്ത്വനവും പ്രത്യാശയും പകര്‍ന്ന വൈദികരില്‍ ഒരാളായിരിന്നു നിയുക്ത മെത്രാന്‍. 2011-ന് മുന്‍പ് സിറിയന്‍ ജനസംഖ്യയുടെ 17% ഉണ്ടായിരുന്ന ക്രൈസ്തവര്‍ ഇന്ന്‍ 3%-4% വരെ മാത്രമാണുള്ളത്. Tag:Franciscan friar in Syria becomes bishop of Latin-rite Catholics in Aleppo, Bishop Hanna Jallouf, OFM, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-19 14:36:00
Keywordsസിറിയ
Created Date2023-09-19 14:37:20