Contents

Displaying 21431-21440 of 24998 results.
Content: 21840
Category: 18
Sub Category:
Heading: കുറവിലങ്ങാട് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കാൻ ആയിരങ്ങൾ
Content: കുറവിലങ്ങാട് : കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനമായ ഇന്നലെ കുറവിലങ്ങാട് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കാൻ എത്തിയത് ആയിരങ്ങൾ. ഈശോമിശിഹ ഗാഗുൽത്തായിൽ മരണംവരിച്ച കുരിശിന്റെ തിരുശേഷിപ്പ് സ്വന്തമായുള്ള അപൂർവം ദേവാലയങ്ങളിലൊന്നാണ് കുറവിലങ്ങാട്ടേത്. ജോസഫ് കരിയാറ്റി മല്പാന്റെയും പാറേമ്മാക്കൽ ഗോവർണദോരുടെയും റോമാ യാത്രയ്ക്ക് നൽകിയ പിന്തുണയ്ക്കുള്ള നന്ദിയെന്നോണമാണ് പാറേമ്മാക്കൽ ഗോവർണദോർ കുറവിലങ്ങാട് പള്ളിക്ക് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സമ്മാനിച്ചത്. പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാളിന്റെ ആദ്യദിനമായ തിങ്കളാഴ്ച പകൽ മാത്രമാണ് ഈ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് അവസരം നൽകുന്നത്. ഇന്നലെ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കണക്കിലെടുത്താണ് നവീകരണവർഷാചരണം നടത്തുന്ന ഇടവകയിൽ വിശ്വാസികൾക്ക് പ്രത്യേക അവസ രം ലഭിച്ചത്. ആറു മണിക്കൂറോളം തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചത്. ദേവാലയത്തിലെ വടക്കേ സൈഡ് അൾത്താരയിൽ പ്രതിഷ്ഠിച്ചിരുന്ന തിരുശേഷിപ്പ് ആഘോഷപൂർവമാണ് പുറത്തെടുത്ത് പ്രതിഷ്ഠിച്ചത്. തുടർന്ന് അ ഖണ്ഡജപമാലയും വിശുദ്ധ കുർബാനയും നടന്നു. തിരുസ്വരൂപം ചുംബിച്ച് വ ണങ്ങാൻ വിശ്വാസികൾക്ക് അവസരം നൽകി.
Image: /content_image/India/India-2023-09-15-09:38:23.jpg
Keywords: കുറവില
Content: 21841
Category: 1
Sub Category:
Heading: യൂറോപ്യൻ യൂണിയന്റെ പുതിയ ബില്ല് ഗർഭസ്ഥ ശിശുക്കളുടെ ശരീരത്തെ പരീക്ഷണ വസ്തുവാക്കുമോ?; ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ മെത്രാന്മാർ
Content: ജനീവ: മനുഷ്യ ഉത്ഭവത്തിന്റെ നിർവചനം പൊളിച്ചെഴുതാൻ സാധ്യതയുള്ള പുതിയ ബില്ലിന്മേൽ യൂറോപ്യൻ യൂണിയൻ മെത്രാൻ സമിതികളുടെ കമ്മീഷനും ജർമ്മൻ മെത്രാൻ സമിതിയുടെ ബെർലിനിലെ ഓഫീസും സംയുക്തമായി ആശങ്ക രേഖപ്പെടുത്തി. യൂറോപ്യൻ കൗൺസിലും പാർലമെന്റും മനുഷ്യ ഉത്ഭവത്തിന്റെ ഇപ്പോഴുള്ള നിർവചനത്തിന് പുതിയ ബില്ലിൽ കൊണ്ടുവരുന്ന ഭേദഗതികളിൽ മാറ്റം കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് സെപ്റ്റംബർ 12നു പുറത്തുവിട്ട പ്രസ്താവനയിൽ സഭാനേതൃത്വം നിരീക്ഷിച്ചു. മനുഷ്യ ഭ്രൂണം അടക്കമുള്ള വാക്കുകൾ ഇതിന്റെ നിർവചനത്തിന്റെ ഭാഗമാകുമെന്നതിലാണ് കത്തോലിക്കാ മെത്രാന്മാരുടെ ആശങ്ക. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ മുതല്‍ തന്നെ മനുഷ്യജീവനെന്നത് അവകാശങ്ങളും, മഹത്വവുമുള്ള ഒന്നാണെന്ന് കത്തോലിക്കാ സഭയും വിശ്വസിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. മനുഷ്യരെ അവരുടെ ജന്മനാ ഉള്ള മഹത്വം ഗൗനിക്കാതെ ഒരു വസ്തുവായി മാത്രം കണക്കാക്കുന്ന സാഹചര്യത്തിലേക്ക് നിയമനിർമ്മാണം കൊണ്ടുചെന്ന് എത്തിക്കുമെന്ന് മെത്രാന്മാര്‍ ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യ ഭ്രൂണത്തെ, ശരീരകോശങ്ങളെയും രക്തത്തെയും പോലെ സമാനമായി കാണുന്ന അംഗീകരിക്കാൻ സാധിക്കാത്ത ഒരു തലത്തിലേക്ക് എത്തിക്കാൻ ഈ ബില്ല് വഴിവെക്കുമെന്ന് പറഞ്ഞ മെത്രാൻ സമിതികളുടെ കമ്മീഷൻ സെക്രട്ടറി ഫാ. മാനുവൽ ബാരിയോസ്, അത് മനുഷ്യ ജീവന്റെ മഹത്വത്തെയും, മൂല്യത്തെയും ഇകഴ്ത്തുമെന്ന് മുന്നറിയിപ്പ് നൽകി. 2019 -ല്‍ 'ഡിഗ്നിറ്റാസ് പെർസോണേ' എന്നപേരിൽ വിശ്വാസ തിരുസംഘം പുറത്തുവിട്ട നിർദ്ദേശങ്ങളിൽ ഈ വിഷയം പരാമർശിക്കപ്പെട്ടിരുന്നു. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ സാധാരണ മരണം വരെ ഓരോ വ്യക്തിയുടെയും ജീവന്റെ മഹത്വം അംഗീകരിക്കപ്പെടണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഈ അടിസ്ഥാന തത്വം മനുഷ്യ ജീവനോട് വലിയൊരു തുറവി പ്രകടിപ്പിക്കുന്നുവെന്നും, അത് ഇന്നത്തെ ലോകത്തിന് വളരെ സുപ്രധാനമായി മാറിയ ബയോമെഡിക്കൽ ഗവേഷണ രംഗത്തെ ധാർമിക ചിന്തയുടെ പ്രധാനപ്പെട്ട ഭാഗമായി മാറണമെന്നും 'ഡിഗ്നിറ്റാസ് പെർസോണേ'യിൽ പരാമര്‍ശമുണ്ടായിരിന്നു.
Image: /content_image/News/News-2023-09-15-15:20:38.jpg
Keywords: യൂറോപ്യ
Content: 21842
Category: 1
Sub Category:
Heading: ബെൽജിയം രാജാവും സഹധർമ്മിണിയും ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: യൂറോപ്യന്‍ രാജ്യമായ ബെൽജിയത്തിലെ രാജാവായ ഫിലിപ്പും സഹധർമ്മിണിയായ മതില്‍ഡേയും ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ സെപ്റ്റംബർ 14 വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെത്തിയ ഇരുവരെയും ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചു. പരിശുദ്ധ സിംഹാസനവും ബെൽജിയവും തമ്മിലുള്ള ബന്ധവും രാജ്യത്തെ ക്രൈസ്തവ കത്തോലിക്കാ വിശ്വാസങ്ങൾക്ക് നല്‍കുന്ന പ്രാധാന്യവും ഫ്രാൻസിസ് പാപ്പായും രാജകുടുംബവുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയില്‍ പ്രമേയമായി. ആഫ്രിക്ക, യുക്രൈനിലെ യുദ്ധം, ജനങ്ങൾക്കിടയിൽ സമാധാനത്തിനുള്ള പ്രതിബദ്ധത എന്നിവയെ പ്രത്യേകമായി പരാമർശിച്ചുകൊണ്ട് പൊതു താൽപ്പര്യമുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ നടന്നതെന്ന്‍ വത്തിക്കാന്‍ വ്യക്തമാക്കി. തിരുസഭയുടെ പരമാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ വെള്ള വസ്ത്രം ധരിക്കുവാന്‍ പ്രത്യേക അധികാരമുള്ള രാജ്ഞിയാണ് ബെൽജിയം രാജ്ഞി. പരമ്പരാഗതമായി രാജ്യത്തിന്റെ പ്രഥമ വനിതകള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കുമ്പോള്‍ ധരിച്ചു വരുന്നത് നീണ്ട കൈകളും കഴുത്ത് ഭാഗത്തോട് കൂടിയതുമായ നീളമുള്ള കറുത്ത ഉടുപ്പാണ്. എന്നിരുന്നാലും ചിലരെ കറുത്തവസ്ത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. ഈ വിശേഷാധികാരത്തെയാണ്‌ ‘പ്രിവിലിജെ ഡു ബ്ലാങ്ക്’ (Privilege of white) എന്ന് വിളിക്കുന്നത്. കത്തോലിക്കാ രാജ്ഞിമാര്‍, രാജാവിന്റെ ഭാര്യമാര്‍, രാജകുമാരിമാര്‍ തുടങ്ങിയവര്‍ക്കാണ് ഇതിനുള്ള അവകാശം. നിലവില്‍ 7 പേര്‍ക്കാണ് ഈ പ്രത്യേകാവകാശമുള്ളത്. അതില്‍ ഒരാളാണ് ബെൽജിയം രാജ്ഞി. ( {{ ഇതുമായി ബന്ധപ്പെട്ട് 'പ്രവാചകശബ്ദം പ്രസിദ്ധീകരിച്ച വിശദമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/5331}} ) പാപ്പയുമൊത്തുള്ള കൂടിക്കാഴ്ചയെത്തുടർന്ന്, വത്തിക്കാനും, മറ്റു രാജ്യങ്ങളും, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾ സംബന്ധിച്ച കാര്യങ്ങൾക്കായുള്ള സെക്രട്ടറി, ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഗറും രാജകുടുംബവുമായി ചർച്ച നടത്തി. ദിവംഗതനായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ബെൽജിയൻ രാജകുടുംബം ജനുവരി ആദ്യം വത്തിക്കാനില്‍ എത്തിയിരിന്നു.
Image: /content_image/News/News-2023-09-15-17:22:03.jpg
Keywords: ബെല്‍ജിയ
Content: 21843
Category: 1
Sub Category:
Heading: യുക്രൈന്‍ പ്രാര്‍ത്ഥിക്കുന്നു, പോരാടുന്നു: സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് യുക്രൈന്‍ മെത്രാന്മാര്‍
Content: വത്തിക്കാന്‍ സിറ്റി: യുക്രൈന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ (യു.ജി.സി.സി) തലവന്‍ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുകിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 10-ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ലോകമെമ്പാടും നിന്നുള്ള യുക്രൈന്‍ ഗ്രീക്കു കത്തോലിക്ക സഭയുടെ മെത്രാന്‍മാര്‍ സഹകാര്‍മ്മികരായിരുന്നു. വിശുദ്ധ ജോസഫാറ്റിന്റെ രക്തസാക്ഷിത്വത്തിന്റെ നാനൂറാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി സഭ പ്രത്യേക പ്രാര്‍ത്ഥന നടത്തി. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ മുന്‍ തലവനും കര്‍ദ്ദിനാള്‍ കോളേജിന്റെ വൈസ് - ഡീനുമായ കര്‍ദ്ദിനാള്‍ ലിയണാര്‍ഡോ സാന്ദ്രിയും ദിവ്യബലിയില്‍ പങ്കെടുത്തു. മഹായുദ്ധത്തിന്റെ വേദനകള്‍ക്കും അന്ധകാരത്തിനുമിടയില്‍, ദൈവം നമുക്ക് അഗാധമായ ആനന്ദത്തിന്റെ അനുഭവവും, ഒരിക്കലും അണയാത്ത യഥാര്‍ത്ഥ പ്രകാശവും നല്‍കുന്നുവെന്നു ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് പറഞ്ഞു. 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രക്തസാക്ഷിത്വം വരിച്ച്, സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെടുന്ന ഏക യുക്രൈന്‍ വിശുദ്ധനായ ജോസഫാറ്റിനെ പരാമര്‍ശിച്ചുകൊണ്ട്, ദൈവം സ്നേഹിക്കുന്നപോലെ സ്നേഹിക്കുവാന്‍ കഴിയുന്ന ധീരന്‍മാര്‍ക്ക് മനുഷ്യനോടുള്ള ദൈവത്തിന്റെ സ്നേഹം ജന്മം നല്‍കുന്നുവെന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇന്ന്‍ വിശുദ്ധ ജോസഫാറ്റ് നമ്മോട് പറയുന്നു: ഈ ഐക്യം ഉപേക്ഷിക്കുവാന്‍ പറയുന്നവന്റെ ശബ്ദം നമ്മള്‍ ശ്രവിക്കരുത്. വിശാലമായ കത്തോലിക്കാ സഭയുമായുള്ള ഐക്യത്താല്‍ ചരിത്രപരമായ പ്രതിസന്ധികളെ അതിജീവിച്ചതാണ് നമ്മുടെ സഭയെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുര്‍ബാനയുടെ സമാപനത്തില്‍ യു.ജി.സി.സി സിനഡ് മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തിയ ഫ്രാന്‍സിസ് പാപ്പയോട് നന്ദി പറയുവാനും മെത്രാപ്പോലീത്ത മറന്നില്ല. ഫ്രാന്‍സിസ് പാപ്പയുടെയും കത്തോലിക്ക മെത്രാന്‍മാരുടെയും പിന്തുണയുള്ള യുക്രൈന്‍ ഒറ്റക്കല്ല. വിശുദ്ധ പത്രോസിന്റെ കബറിടത്തില്‍ നിന്നുകൊണ്ട് യുക്രൈന് റോമിനോടും ലോകത്തോടും പറയുവാന്‍ കഴിയും: യുക്രൈന്‍ പിടിച്ചുനില്‍ക്കുന്നു! യുക്രൈന്‍ പോരാടുന്നു! യുക്രൈന്‍ പ്രാര്‍ത്ഥിക്കുന്നു” - ഈ വാക്കുകളോടെയാണ് യുക്രൈന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2023-09-15-20:57:53.jpg
Keywords: യുക്രൈ
Content: 21844
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് ഡോ. ജോർജ് പനന്തുണ്ടിലിന് തിരുവനന്തപുരത്ത് ഇന്ന് സ്വീകരണം
Content: തിരുവനന്തപുരം: കസാഖിസ്ഥാനിലെ വത്തിക്കാൻ സ്ഥാനപതി നവാഭിഷിക്തനായ ആർച്ച് ബിഷപ്പ് ഡോ. ജോർജ് പനന്തുണ്ടിലിന് തിരുവനന്തപുരത്ത് ഇന്നു സ്വീകരണം നൽകും. പട്ടം സെന്റ് മേരീസ് മേജർ ആർക്കിഎപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ആർച്ച് ബിഷപ്പ് പനന്തുണ്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ ബലിയർപ്പണം നടക്കും. മേജർ ആർച്ച് ബിഷപ്പ് കർ്ദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേലി, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സാമുവേൽ മാർ ഐറേനിയോസ്, ജോസഫ് മാർ തോമസ്, വിൻസെന്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, തോമസ് മാർ അന്തോണിയോസ്, മാത്യൂസ് മാർ പോളികാർപ്പസ്, ആന്റണി മാർ സിൽവാനോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ പങ്കെടുക്കും. വൈകുന്നേരം ഗിരിദീപം കൺവൻഷൻ സെന്ററിൽ നടക്കുന്ന പ്രത്യേക സ്വീകരണ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും.
Image: /content_image/India/India-2023-09-16-08:28:14.jpg
Keywords: പനന്തു
Content: 21845
Category: 18
Sub Category:
Heading: സിനഡാത്മക സഭയ്ക്കായുള്ള ഏഷ്യൻ പ്രതിനിധി സമ്മേളനം സമാപിച്ചു
Content: തായ്‌ലൻഡ്: "സിനഡാത്മക സഭയുടെ രൂപീകരണം ഏഷ്യയിൽ" എന്ന വിഷയത്തെ ആസ്‌പദമാക്കി തായ്‌ലൻഡിലെ മഹാതായ കൺവെൻഷൻ സെൻ്ററിൽ ഏഷ്യൻ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിനിധി സമ്മേളനം സമാപിച്ചു. ഫ്രാൻസിസ് മാർപാപ്പ 2023 ഒക്ടോബറിലേക്ക് വിളിച്ചു കൂട്ടിയ സിനഡിലും,വീണ്ടും റോമിൽ 2024 ഒക്ടോബറിൽ വിളിച്ചുകൂട്ടാനിരിക്കുന്നതുമായ സിനഡിന് ഒരുക്കമായി ഏഷ്യൻ സഭയിൽ നടന്ന വിവിധ ചർച്ചാ സമ്മേളനങ്ങളുടെ തുടർച്ചയാണ് സെപ്‌റ്റംബർ 11-14 തീയതികളിൽ തായ്‌ലൻഡിൽ നടന്നത്. സമകാലീന കാലഘട്ടത്തിൽ സഭ തന്നെ ഭരമേൽപ്പിച്ചിരിക്കുന്ന വിവിധ ദൗത്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത സമ്മേളനം ഓർമ്മിപ്പിച്ചു. പ്രപഞ്ചം എന്ന പൊതുഭവനം സംരക്ഷണം, സഭയിൽ സ്ത്രീകളുടെയും,യുവജനങ്ങളുടെയും പാവപ്പെട്ടവരുടെയും സ്വരങ്ങൾക്കുള്ള പ്രാധാന്യം, സമാധാനത്തിന്റെയും സംഭാഷണങ്ങളുടെയും ആവശ്യകത, ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ശ്രേഷ്ഠമായ സാംസ്കാരിക പാരമ്പര്യവും അദ്ധ്യാത്മിക സമ്പത്തും സംരക്ഷിക്കപ്പെടാനുള്ള ശ്രമങ്ങൾ തുടങ്ങീയ അനേകം വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. പുതിയ കാലത്തിന്റെ വെല്ലുവിളികളും, ഡിജിറ്റൽ ലോകത്തിന്റെ സ്‌പന്ദനങ്ങളും മനസിലാക്കി ഏഷ്യൻ ഭൂഖണ്ഡത്തിന് പുതിയ ദിശാബോധവും ആത്മീയ രൂപീകരണവും നൽകുവാൻ സഭ മുൻപന്തിയിൽ നിൽക്കും എന്ന പ്രഖ്യാപനത്തോടെയാണ് മൂന്നു ദിവസത്തെ സമ്മേളനം സമാപിച്ചത്. ഏഷ്യയിലെ 17 രാജ്യങ്ങളിൽ നിന്നുള്ള 73 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച്‌ കുടുംബത്തിനും,അൽമായർക്കും, ജീവനും വേണ്ടിയുള്ള കമ്മീഷൻ ജനറൽ സെക്രട്ടറി റവ.ഡോ.ജോബി ആന്റണി മൂലയിൽ, തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.മേരി റെജീന എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2023-09-16-08:35:12.jpg
Keywords: ഏഷ്യ
Content: 21846
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിൽ ഇനി ഔദ്യോഗിക രേഖകളിൽ ഈസാ മാസിഹിന് പകരം യേശുക്രിസ്തു: ക്രൈസ്തവരുടെ ആവശ്യം അംഗീകരിച്ച് സർക്കാർ
Content: ജക്കാര്‍ത്ത: ക്രൈസ്തവരുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് ഒടുവില്‍ അനുകൂല നിലപാടുമായി ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ. സർക്കാർ രേഖകളിൽ ഇനിമുതൽ ഈസാ അൽ-മാസിഹിന് പകരം യേശുക്രിസ്തു എന്ന പേര് ഉപയോഗിക്കുമെന്ന് ഇന്തോനേഷ്യയിലെ മനുഷ്യ വികസന, സാംസ്കാരിക വകുപ്പ് മന്ത്രി മുഹദ്ജിർ ഇഫൻഡി പ്രഖ്യാപിച്ചു. ഇനി ദേശീയ അവധി ദിവസങ്ങളുടെ പട്ടികയിൽ അടക്കം യേശുക്രിസ്തു എന്ന പേര് ഉപയോഗിക്കപ്പെടും. യേശുവിനെ ഇസ്ലാമിക അഭിസംബോധനക്ക് പകരം ക്രൈസ്തവ നാമങ്ങൾ ഉപയോഗിക്കണമെന്ന ഏറെ നാളായുള്ള ക്രൈസ്തവരുടെ ആവശ്യത്തിനാണ് സർക്കാർ ഇപ്പോൾ സമ്മതം ലഭിച്ചിരിക്കുന്നത്. മതകാര്യ വകുപ്പാണ് ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചതെന്ന് മുഹദ്ജിർ ഇഫൻഡി പറഞ്ഞു. അതേസമയം ക്രൈസ്തവരുടെ അഭ്യര്‍ത്ഥനയാണ് ഇങ്ങനെ ഒരു മാറ്റത്തിലേക്ക് നയിച്ചതെന്ന് മതകാര്യ വകുപ്പിന്റെ സഹമന്ത്രി സൈഫുള്‍ റഹ്മത്ത് വെളിപ്പെടുത്തി. സർക്കാരിന്റെ കലണ്ടറിൽ ക്രിസ്തുമസ്, ദുഃഖവെള്ളി, സ്വർഗ്ഗാരോഹണം എന്നീ മൂന്ന് തിരുനാളുകൾക്കാണ് അവധി നൽകുന്നത്. ഇത് ഈസാ അൽ-മാസിഹിന്റെ ജനനം, ഈസാ അൽ-മാസിഹിന്റെ മരണം, ഈസാ അൽ-മാസിഹിന്റെ ഉത്ഥാനം എന്നിവ ഉള്‍പ്പെടെയുള്ള വിശേഷണങ്ങളിലാണ് മാറ്റം വരിക. പേര് മാറ്റാൻ സർക്കാർ എടുത്ത തീരുമാനത്തെ രാജ്യത്തെ മെത്രാൻ സമിതിയുടെ അൽമായരുടെ അപ്പസ്തോലിക് കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. യോഹന്നാസ് ജഹാറുത്ത് സ്വാഗതം ചെയ്തു. ലോകരക്ഷകനായ യേശുവും, ഇസ്ലാം മതസ്ഥരുടെ ഈസായും ഒരു വ്യക്തിയല്ലായെന്ന് സർക്കാർ അംഗീകരിക്കുകയായിരുന്നുവെന്ന് ദൈവശാസ്ത്രജ്ഞനായ ജാവ സ്വദേശി ഫ്രാൻസിസ്കസ് ബോർജിയാസ് പറഞ്ഞു. ബൈബിളിൽ യേശു, മറിയത്തിന്റെയും ജോസഫിന്റെയും പുത്രനാണെന്നും, ഇതു പ്രകാരം ഒന്നാം നൂറ്റാണ്ടിലാണ് ക്രിസ്തു ജീവിച്ചിരുന്നതെന്നും പറഞ്ഞ അദ്ദേഹം മുസ്ലിം മതസ്ഥരുടെ ഈസ മോശയുടെയും, അഹറോന്റെയും സഹോദരിയായ മിറിയമിന്റെ മകനായിരുന്നുവെന്നും, ഇത് ക്രൈസ്തവ യഹൂദ വംശാവലി അനുസരിച്ച് അപ്രാപ്യമായ കാര്യമാണെന്നും ചൂണ്ടിക്കാട്ടി. ഇസ്ലാം മതസ്ഥരുടെ വിശ്വാസമനുസരിച്ച് 'പ്രവാചകനായിരുന്ന ഈസ' കുരിശിൽ മരിച്ചിട്ടില്ല. യേശുക്രിസ്തു കുരിശില്‍ മരിച്ചതും മൂന്നാം നാൾ ഉയർത്തെഴുന്നേറ്റതും ചരിത്ര സത്യമാണെന്ന് ആവര്‍ത്തിക്കുകയാണെന്ന് സുവിശേഷത്തിലും, അനേകം ചരിത്രരേഖകളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ.
Image: /content_image/News/News-2023-09-16-08:56:36.jpg
Keywords: ഇന്തോനേ
Content: 21847
Category: 1
Sub Category:
Heading: യുദ്ധത്തിൽ തകർന്ന കിഴക്കൻ യുക്രൈനിൽ പാപ്പയുടെ പ്രത്യേകം സഹായം വീണ്ടും എത്തിച്ചു
Content: വത്തിക്കാന്‍ സിറ്റി: റഷ്യയുടെ ക്രൂരമായ വേട്ടയാടല്‍ നടന്ന യുദ്ധത്തിൽ തകർന്ന കിഴക്കൻ യുക്രൈനിൽ വത്തിക്കാന്‍റെ സഹായമെത്തി. പ്രദേശത്ത് നിന്നു പലായനം ചെയ്യുന്നവർക്കുവേണ്ടി ഒരു ട്രക്ക് നിറയെ ശീതകാല വസ്ത്രങ്ങളും മുൻകൂട്ടി പാകം ചെയ്ത ഭക്ഷണവുമായി ഫ്രാൻസിസ് പാപ്പ അയച്ച മാനുഷിക സഹായം ഇക്കഴിഞ്ഞ ദിവസമാണ് കിഴക്കൻ യുക്രൈനില്‍ എത്തിച്ചത്. പാപ്പയുടെ തുടര്‍ച്ചയായ പിന്തുണയ്ക്കും സഹായത്തിനും ഖാർകിവ്-സാപോരിസിയ രൂപതയുടെ സഹായ മെത്രാനായ ജാൻ സോബിലോ നന്ദി രേഖപ്പെടുത്തി. പാപ്പായുടെ ദാനധർമ്മ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കിയാണ് സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അടുത്തിടെ, കൊറിയൻ ഫാക്ടറി വത്തിക്കാനിലേക്ക് സംഭാവന ചെയ്ത 300,000 തയ്യാർ ചെയ്ത ഭക്ഷണം മറ്റ് അവശ്യ സാധനങ്ങൾക്കൊപ്പം പാപ്പായുടെ ആഗ്രഹപ്രകാരം യുക്രൈനിലേക്ക് അയയ്ക്കുകയായിരുന്നു. ഫ്രാൻസിസ് പാപ്പ യുക്രൈനിലേക്ക് അയച്ച ഏറ്റവും അത്യാവശ്യമായ വസ്തുക്കളിൽ മുൻകൂട്ടി പാകം ചെയ്ത ഭക്ഷണം, മാവ്, കേടുകൂടാതെ സൂക്ഷിക്കുന്ന തക്കാളി, പാസ്ത, മധുരപലഹാരങ്ങൾ, ചൂടു വസ്ത്രങ്ങൾ എന്നിവയും ഉള്‍പ്പെടുന്നു. യുദ്ധത്തിന്റെ തുടക്കം മുതൽ എല്ലാ അവസരങ്ങളിലും പൊതുവേദികളിലും പാപ്പ, യുദ്ധത്തിൽ തകർന്ന യുക്രൈനെക്കുറിച്ച് സംസാരിക്കുകയും, ക്രമാനുഗതമായി മാനുഷികമായ സഹായം അയക്കുകയും ചെയ്തുവെന്നും പ്രതിദിനം 1500 ആളുകൾക്ക് ആ സഹായം വിതരണം ചെയ്യുന്നുവെന്നും ബിഷപ്പ് ജാൻ സോബിലോ പറഞ്ഞു. പാപ്പയിൽ നിന്നുള്ള സഹായം സപ്പോരിസിയയിലെ ദൈവപിതാവിന്റെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ച് ആവശ്യമുള്ളവർക്ക് ഉടനടി വിതരണം ചെയ്യുകയാണ്. നാടുവിട്ടു പോരേണ്ടി വന്നവർക്കും യുദ്ധത്തിന്റെ മുന്നണിയിൽ നിന്നുള്ള അഭയാർത്ഥികൾക്കും വിതരണത്തിൽ മുൻഗണന നൽകുന്നുണ്ട്. ബോംബാക്രമണത്തെ തുടർന്ന് മറ്റ് നഗരങ്ങളിലേക്ക് മാറിത്താമസിച്ചവർക്കും വീടു നഷ്ടപ്പെട്ടവർക്കും സഹായം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹായം സ്വീകരിക്കുന്നവര്‍ പ്രത്യേകം നന്ദി അര്‍പ്പിക്കുന്നുണ്ടെന്ന് ബിഷപ്പ് ജാൻ സോബിലോ വെളിപ്പെടുത്തി. സംഘർഷത്തിന്റെ ഏറ്റവും അപകടകരമായ മേഖലകളിൽ പോലും സഹായം എത്തുന്നുവെന്ന് ഉറപ്പാക്കുന്ന ധീരരായ യുക്രേനിയൻ ഡ്രൈവർമാരെ കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി പ്രശംസിച്ചു. ശനിയാഴ്ച റോമിൽ നിന്ന് പുറപ്പെട്ട ട്രക്ക് വെള്ളിയാഴ്ചയാണ് സപ്പോരിസിയയിൽ എത്തിയത്.
Image: /content_image/News/News-2023-09-16-09:14:58.jpg
Keywords: യുക്രൈ
Content: 21848
Category: 1
Sub Category:
Heading: ക്രൈസ്തവ യഹൂദ വീക്ഷണങ്ങളിൽ വിശുദ്ധ നാടിന്റെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രം പ്രദർശനത്തിന്
Content: ജെറുസലേം: ക്രൈസ്തവ യഹൂദ വീക്ഷണങ്ങളിൽ വിശുദ്ധ നാടിന്റെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രം പ്രദർശനത്തിന് എത്തുന്നു. ട്രംപ് ഭരണകൂടത്തിൽ സ്റ്റേറ്റ് സെക്രട്ടറി പദവി വഹിച്ചിരുന്ന മൈക്ക് പോംപിയോയും, അമേരിക്കയുടെ ഇസ്രായേലിലെ മുൻ അംബാസഡറായിരുന്ന ഡേവിഡ് ഫ്രീഡ്മാനുമാണ് 'റൂട്ട് 60: ദ ബിബ്ലിക്കൽ ഹൈവേ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. 'റൂട്ട് 60' എന്ന പേരിൽ അറിയപ്പെടുന്ന 146 മൈൽ വരുന്ന റോഡിലൂടെ യേശു ജനിച്ച നസ്രത്തിൽ യാത്ര ആരംഭിക്കുന്നവർ അവർ ബേർഷേബയിൽ എത്തിചേരുന്നതോടെയാണ് വിശുദ്ധ നാടിന്റെ യാത്ര സമാപിക്കുക. ടെമ്പിൾ മൗണ്ട്, റേച്ചലിന്റെ കബറിടം, യാക്കോബ്, ജോസഫ്, ദാവീദ് രാജാവ് തുടങ്ങിയവരുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ എന്നിവയിലൂടെ ഇരുവരും കടന്നു പോകുന്നുണ്ട്. കൂടാതെ തിരുകല്ലറ ദേവാലയവും ചിത്രത്തിലുണ്ട്. ഡോക്യുമെന്ററി ചിത്രത്തിന്റെ പ്രീമിയർ ഷോ സെപ്റ്റംബർ 12നു വാഷിംഗ്ടണിലെ സുപ്രസിദ്ധമായ ബൈബിള്‍ മ്യൂസിയത്തില്‍ നടന്നു. സന്ദർശനം നടത്തിയ ഓരോ പ്രദേശത്തെ പറ്റിയും ഫ്രീഡ്മാൻ നടത്തിയ വിവരണം ക്രൈസ്തവർക്കും, യഹൂദർക്കും ഒരേ പോലെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ അവസരം നൽകുമെന്ന് മൈക്ക് പോംപിയോ പറഞ്ഞു. ഫ്രീഡ്മാൻ ഒരു ബൈബിൾ പണ്ഡിതൻ ആണെന്നും, ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് തനിക്ക് പഠിക്കാൻ സാധിച്ചുവെന്നും കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പോംപിയോ വെളിപ്പെടുത്തി. ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടന്ന സ്ഥലങ്ങൾ കൺമുന്നിൽ കാണാനും ബൈബിൾ സംഭവങ്ങൾ യാഥാർത്ഥ്യമാണെന്ന് ഓർമ്മപ്പെടുത്താനും വിശുദ്ധ നാട്ടിലൂടെ നടത്തിയ പര്യടനം സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്യുമെന്ററി ചിത്രം സെപ്റ്റംബർ 18, 19 തീയതികളിലായിരിക്കും തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക് എന്ന മാധ്യമമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 2018ൽ ടെൽ അവീവിൽ നിന്ന് ജെറുസലേമിലേക്ക് അമേരിക്കയുടെ എംബസി മാറ്റുന്നതിന് പിന്നിൽ ചുക്കാൻ പിടിച്ച ആളുകളാണ് മൈക്ക് പോംപിയോയും, ഡേവിഡ് ഫ്രീഡ്മാനും.
Image: /content_image/News/News-2023-09-16-18:33:26.jpg
Keywords: വിശുദ്ധ നാ, സിനിമ
Content: 21849
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാർഷികം 20, 21 തീയതികളിൽ
Content: മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാർഷികവും സഭാ സംഗമവും 20, 21 തീയതികളിൽ മൂവാറ്റുപുഴ രൂപതയുടെ ആതിഥേയത്വത്തിൽ നടക്കും. വാഴപ്പള്ളി വിമലഗിരി ബിഷപ്സ് ഹൗസിനു സമീപം മാർ ഈവാനിയോസ് നഗറിലാണ് സഭാ സംഗമം നടക്കുകയെന്നു രൂപതാധ്യക്ഷനും ആഘോഷ കമ്മിറ്റി ചെയർമാനുമായ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ് അറിയിച്ചു. 20ന് ഉച്ചകഴിഞ്ഞു മൂന്നിന് മൂവാറ്റുപുഴ രൂപതയിലെ വിരമിക്കുന്ന വൈദികർ ക്കായി നിർമിച്ച വൈദിക മന്ദിരത്തിന്റെ കൂദാശ, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിക്കും. എംസിവൈഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ പുനരൈക്യ ദീപശിഖയ്ക്ക് 5.30ന് കത്തീഡ്രൽ ദേവാലയത്തിൽ കാതോലിക്കാ ബാവാ സ്വീകരണം നൽകും. ഫാ. ബിനോയി കരിമരുതിങ്കലിന്റെ നേതൃത്വത്തിൽ ദിവ്യബലി, വചനപ്രഘോഷണം, ആരാധന. സഭയുടെ എപ്പിസ്കോപ്പൽ സുനഹദോസിന്റെ പ്രത്യേക യോഗവും നടക്കും. 21ന് രാവിലെ എട്ടിന് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ, കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും. കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ വചനസന്ദേശം നൽകും. കാതോലിക്കാ ബാവാ പുനരൈക്യ സന്ദേശം നൽകും. ഖസാക്കിസ്ഥാന്റെ അപ്പസ്തോലിക് നൻഷ്യോ ആർച്ച് ബിഷപ്പ് ജോർജ് പനംതുണ്ടിലിനെ ഭദ്രാസനം ആദരിക്കും. സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ എംസിവൈഎം ആഗോള യുവജന സമ്മേളനം നടക്കും. പ്രസിഡന്റ് ഏഞ്ചൽ മേരി അധ്യക്ഷത വഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മാർ ഇവാനിയോസ് നഗറിൽ എംസിഎയുടെ ആഗോള അല്മായ സംഗമത്തിൽ പ്രസിഡന്റ് ഏബ്രഹാം എം. പട്യാനി അധ്യക്ഷത വഹിക്കും. സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ മു ഖ്യപ്രഭാഷണം നടത്തും. വിദ്യാർഥികൾക്കുള്ള കെഎംആർഎമ്മിന്റെ വിദ്യാശ്രീ പുരസ്കാരവിതരണം ബിഷപ്പ് ഡോ.യുഹാനോൻ മാർ തെയോഡോഷ്യ സ് നിർവഹിക്കും. എംസിസിഎൽ സമ്മേളനം വിശുദ്ധ ഷാർബേലിന്റെ ചാപ്പലിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് മാർ ഇവാനിയോസ് നഗറിൽ സുവിശേഷ സംഘ പ്രാർഥനാ ശുശ്രൂഷയും വിശുദ്ധ കുർബാനയുടെ ആരാധനയും ബിഷപ്പ് ഡോ. ആന്റണി മാർ സിൽവാനോസിന്റെ നേതൃത്വത്തിൽ നടത്തും.
Image: /content_image/India/India-2023-09-17-07:30:26.jpg
Keywords: മലങ്കര