category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുറവിലങ്ങാട് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കാൻ ആയിരങ്ങൾ
Contentകുറവിലങ്ങാട് : കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനമായ ഇന്നലെ കുറവിലങ്ങാട് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കാൻ എത്തിയത് ആയിരങ്ങൾ. ഈശോമിശിഹ ഗാഗുൽത്തായിൽ മരണംവരിച്ച കുരിശിന്റെ തിരുശേഷിപ്പ് സ്വന്തമായുള്ള അപൂർവം ദേവാലയങ്ങളിലൊന്നാണ് കുറവിലങ്ങാട്ടേത്. ജോസഫ് കരിയാറ്റി മല്പാന്റെയും പാറേമ്മാക്കൽ ഗോവർണദോരുടെയും റോമാ യാത്രയ്ക്ക് നൽകിയ പിന്തുണയ്ക്കുള്ള നന്ദിയെന്നോണമാണ് പാറേമ്മാക്കൽ ഗോവർണദോർ കുറവിലങ്ങാട് പള്ളിക്ക് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സമ്മാനിച്ചത്. പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാളിന്റെ ആദ്യദിനമായ തിങ്കളാഴ്ച പകൽ മാത്രമാണ് ഈ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് അവസരം നൽകുന്നത്. ഇന്നലെ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കണക്കിലെടുത്താണ് നവീകരണവർഷാചരണം നടത്തുന്ന ഇടവകയിൽ വിശ്വാസികൾക്ക് പ്രത്യേക അവസ രം ലഭിച്ചത്. ആറു മണിക്കൂറോളം തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചത്. ദേവാലയത്തിലെ വടക്കേ സൈഡ് അൾത്താരയിൽ പ്രതിഷ്ഠിച്ചിരുന്ന തിരുശേഷിപ്പ് ആഘോഷപൂർവമാണ് പുറത്തെടുത്ത് പ്രതിഷ്ഠിച്ചത്. തുടർന്ന് അ ഖണ്ഡജപമാലയും വിശുദ്ധ കുർബാനയും നടന്നു. തിരുസ്വരൂപം ചുംബിച്ച് വ ണങ്ങാൻ വിശ്വാസികൾക്ക് അവസരം നൽകി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-15 09:38:00
Keywordsകുറവില
Created Date2023-09-15 09:38:23