category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുദ്ധത്തിൽ തകർന്ന കിഴക്കൻ യുക്രൈനിൽ പാപ്പയുടെ പ്രത്യേകം സഹായം വീണ്ടും എത്തിച്ചു
Contentവത്തിക്കാന്‍ സിറ്റി: റഷ്യയുടെ ക്രൂരമായ വേട്ടയാടല്‍ നടന്ന യുദ്ധത്തിൽ തകർന്ന കിഴക്കൻ യുക്രൈനിൽ വത്തിക്കാന്‍റെ സഹായമെത്തി. പ്രദേശത്ത് നിന്നു പലായനം ചെയ്യുന്നവർക്കുവേണ്ടി ഒരു ട്രക്ക് നിറയെ ശീതകാല വസ്ത്രങ്ങളും മുൻകൂട്ടി പാകം ചെയ്ത ഭക്ഷണവുമായി ഫ്രാൻസിസ് പാപ്പ അയച്ച മാനുഷിക സഹായം ഇക്കഴിഞ്ഞ ദിവസമാണ് കിഴക്കൻ യുക്രൈനില്‍ എത്തിച്ചത്. പാപ്പയുടെ തുടര്‍ച്ചയായ പിന്തുണയ്ക്കും സഹായത്തിനും ഖാർകിവ്-സാപോരിസിയ രൂപതയുടെ സഹായ മെത്രാനായ ജാൻ സോബിലോ നന്ദി രേഖപ്പെടുത്തി. പാപ്പായുടെ ദാനധർമ്മ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കിയാണ് സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അടുത്തിടെ, കൊറിയൻ ഫാക്ടറി വത്തിക്കാനിലേക്ക് സംഭാവന ചെയ്ത 300,000 തയ്യാർ ചെയ്ത ഭക്ഷണം മറ്റ് അവശ്യ സാധനങ്ങൾക്കൊപ്പം പാപ്പായുടെ ആഗ്രഹപ്രകാരം യുക്രൈനിലേക്ക് അയയ്ക്കുകയായിരുന്നു. ഫ്രാൻസിസ് പാപ്പ യുക്രൈനിലേക്ക് അയച്ച ഏറ്റവും അത്യാവശ്യമായ വസ്തുക്കളിൽ മുൻകൂട്ടി പാകം ചെയ്ത ഭക്ഷണം, മാവ്, കേടുകൂടാതെ സൂക്ഷിക്കുന്ന തക്കാളി, പാസ്ത, മധുരപലഹാരങ്ങൾ, ചൂടു വസ്ത്രങ്ങൾ എന്നിവയും ഉള്‍പ്പെടുന്നു. യുദ്ധത്തിന്റെ തുടക്കം മുതൽ എല്ലാ അവസരങ്ങളിലും പൊതുവേദികളിലും പാപ്പ, യുദ്ധത്തിൽ തകർന്ന യുക്രൈനെക്കുറിച്ച് സംസാരിക്കുകയും, ക്രമാനുഗതമായി മാനുഷികമായ സഹായം അയക്കുകയും ചെയ്തുവെന്നും പ്രതിദിനം 1500 ആളുകൾക്ക് ആ സഹായം വിതരണം ചെയ്യുന്നുവെന്നും ബിഷപ്പ് ജാൻ സോബിലോ പറഞ്ഞു. പാപ്പയിൽ നിന്നുള്ള സഹായം സപ്പോരിസിയയിലെ ദൈവപിതാവിന്റെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ച് ആവശ്യമുള്ളവർക്ക് ഉടനടി വിതരണം ചെയ്യുകയാണ്. നാടുവിട്ടു പോരേണ്ടി വന്നവർക്കും യുദ്ധത്തിന്റെ മുന്നണിയിൽ നിന്നുള്ള അഭയാർത്ഥികൾക്കും വിതരണത്തിൽ മുൻഗണന നൽകുന്നുണ്ട്. ബോംബാക്രമണത്തെ തുടർന്ന് മറ്റ് നഗരങ്ങളിലേക്ക് മാറിത്താമസിച്ചവർക്കും വീടു നഷ്ടപ്പെട്ടവർക്കും സഹായം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹായം സ്വീകരിക്കുന്നവര്‍ പ്രത്യേകം നന്ദി അര്‍പ്പിക്കുന്നുണ്ടെന്ന് ബിഷപ്പ് ജാൻ സോബിലോ വെളിപ്പെടുത്തി. സംഘർഷത്തിന്റെ ഏറ്റവും അപകടകരമായ മേഖലകളിൽ പോലും സഹായം എത്തുന്നുവെന്ന് ഉറപ്പാക്കുന്ന ധീരരായ യുക്രേനിയൻ ഡ്രൈവർമാരെ കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി പ്രശംസിച്ചു. ശനിയാഴ്ച റോമിൽ നിന്ന് പുറപ്പെട്ട ട്രക്ക് വെള്ളിയാഴ്ചയാണ് സപ്പോരിസിയയിൽ എത്തിയത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-16 09:14:00
Keywordsയുക്രൈ
Created Date2023-09-16 09:14:58