Contents

Displaying 21461-21470 of 24998 results.
Content: 21870
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഉല്‍മ കുടുംബത്തിന്റെ ഫോട്ടോ പ്രദര്‍ശനം അര്‍ജന്റീനയില്‍
Content: ബ്യൂണസ് അയേഴ്സ്: പോളണ്ടിലെ തങ്ങളുടെ ഭവനത്തില്‍ നാസികളില്‍ നിന്നും രക്ഷിക്കുവാന്‍ യഹൂദ കുടുംബത്തെ താമസിപ്പിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച് അള്‍ത്താരമഹത്വത്തിലേക്ക് പ്രവേശിച്ച ഉല്‍മ കുടുംബത്തെ കേന്ദ്രമാക്കിയുള്ള ഫോട്ടോ പ്രദര്‍ശനം അര്‍ജന്റീനയില്‍ ആരംഭിച്ചു. ‘ഉല്‍മ കുടുംബം. മാര്‍ക്കോവയിലെ സമരിയാക്കാര്‍’ എന്ന പേരില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം അര്‍ജന്റീനയിലെ പൊന്തിഫിക്കല്‍ കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ (യുസിഎ) റൊസാരിയോ ആസ്ഥാനത്താണ് പുരോഗമിക്കുന്നത്. ജോസഫ് - വിക്ടോറിയ ദമ്പതികളും, പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ഏഴു മക്കളും അടങ്ങുന്ന ഉല്‍മ കുടുംബത്തെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 10-നാണ് പോളണ്ടില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ മെമ്മറി (ഐ.പി.എന്‍) നിര്‍മ്മിച്ച ഫോട്ടോ പ്രദര്‍ശനം, ‘യുസിഎ’യിലെ റൊസാരിയോ ഫാക്കല്‍റ്റി ഓഫ് ലോ ആന്‍ഡ്‌ സോഷ്യല്‍ സയന്‍സസും റൊസാരിയോയിലെ പോളണ്ടിന്റെ ഹോണററി കോണ്‍സുലേറ്റും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം സെപ്റ്റംബര്‍ 22ന് സമാപിക്കും. വാഴ്ത്തപ്പെട്ട വിക്ടോറിയയുടെ സഹോദരിയുടെ പേരമകന്‍ ഡോ. മതേവൂസ് സ്പിറ്റ്മ; അര്‍ജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളിലേക്കുള്ള പോളിഷ് അംബാസിഡര്‍ അലെക്സാണ്ട്രാ പിയാറ്റ്കോവ്സ്ക, റൊസാരിയോ മെത്രാപ്പോലീത്ത മോണ്‍. എഡ്വാര്‍ഡോ എലിസിയോ മാര്‍ട്ടിന്‍ എന്നിവര്‍ക്ക് പുറമേ, പോളണ്ടിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെമ്മറിയുടെ പ്രസിഡന്റായ ഡോ. കരോള്‍ നവ്റോക്കി, ഫിലോസഫി ഓഫ് ലോ പ്രൊഫസര്‍ ഡോ. എഡ്വാര്‍ഡോ സൊഡേരോ, എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രദര്‍ശനത്തിന്റെ പേര് സാര്‍വത്രികമാണെന്നും, മറ്റുള്ളവരെ അവരുടെ വംശീയ, സാമൂഹികപരമായ ജനനം കണക്കാക്കാതെ സഹായിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന ബൈബിള്‍ ഉപമയോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണെന്നു ഡോ. മതേവൂസ് സ്പിറ്റ്മ പറഞ്ഞു. ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുഴുവന്‍ കുടുംബവും ഒരേസമയം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഗോള്‍ഡ്‌മാന്‍, ഗ്രണ്‍ഫീല്‍ഡ് എന്നീ കുടുംബങ്ങളില്‍ നിന്നുള്ള എട്ടു യഹൂദരെ നാസികളില്‍ നിന്നും രക്ഷിക്കുവാന്‍ തങ്ങളുടെ ഭവനത്തില്‍ ഒളിപ്പിച്ചതിന്റെ പേരില്‍ 1944 മാര്‍ച്ച് 24-നാണ് നാസികള്‍ ഉല്‍മ കുടുംബത്തെ കൊലപ്പെടുത്തിയത്. ബൈബിളിലെ നല്ല സമരിയാക്കാരന്റെ ഉപമയെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഉല്‍മ ദമ്പതികള്‍ നടത്തിയ ഇടപെടല്‍. കൊല്ലപ്പെട്ട 7 മക്കളില്‍ ഏറ്റവും മൂത്തയാള്‍ക്ക് 8 വയസ്സും, ഏറ്റവും ഇളയ ആള്‍ രക്തസാക്ഷിത്വത്തിന്റെ സമയത്ത് വിക്ടോറിയ ജന്മം നല്‍കിയ പിഞ്ചുകുഞ്ഞുമായിരുന്നു.
Image: /content_image/News/News-2023-09-20-16:22:16.jpg
Keywords: ഉല്‍മ, പോളണ്ട
Content: 21871
Category: 18
Sub Category:
Heading: കേരള കാത്തലിക് നഴ്സസ് ഗിൽഡ് സംഗമം
Content: കൊച്ചി: കേരള കാത്തലിക് നഴ്സസ് ഗിൽഡ് സംഗമം പാലാരിവട്ടം പിഒസിയിൽ നടന്നു. വിവിധ രൂപതകളിലെ സ്ഥാപനങ്ങളിൽനിന്നുള്ള നഴ്സിംഗ് സൂപ്രണ്ടുമാർ, ചീഫ് നഴ്സിംഗ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ഗിൽഡ് സ്റ്റേറ്റ് എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു. ദീപിക കൊച്ചി റെസിഡന്റ് മാനേജർ ഫാ. സൈമൺ പള്ളുപ്പേട്ട, ഫാ. സിജു ജോസഫ് പാലിയത്തറ, ഗിൽഡ് സ്റ്റേറ്റ് പ്രസിഡന്റ് സിസ്റ്റർ പി.എസ്. സോണി യ, സെക്രട്ടറി ജോസി കെ. ജോർജ്, ലിൻസി ജോൺസ്, സിസ്റ്റർ ബെറ്റ്സി ആ ന്റണി എന്നിവർ പ്രസംഗിച്ചു. ലിറ്റി വർഗീസ് ക്ലാസ് നയിച്ചു. നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ച ജിൻസി സെബാസ്റ്റ്യൻ (കാരിത്താ സ്), ജാൻസി മാത്യു (എൽഎൽഎം), സുനി സാൽവി (എംഎജിഐ), ടി.സി. ഉഷ (കണ്ണൂർ ഗവ. മെഡി. കോളജ്), ഫിലോമിന സ്റ്റാൻലി (ഹോളി ക്രോസ്) എന്നിവരെ സിഎൻജിഐ ബെസ്റ്റ് നഴ്സ് പുരസ്കാരം നൽകി ആദരിച്ചു.
Image: /content_image/India/India-2023-09-21-09:26:12.jpg
Keywords: കാത്തലി
Content: 21872
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാർഷികാഘോഷത്തിന് ആരംഭം
Content: മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാർഷികാഘോഷത്തിന് ഉജ്വല തുടക്കം. വാഴപ്പിള്ളി വിമലഗിരി ബിഷപ്സ് ഹൗസിനു സമീപം പ്രത്യേകം തയാറാക്കിയ മാർ ഈവാനിയോസ് നഗറിലേക്ക് ദീപശിഖ പ്രയാണത്തെ വരവേറ്റാണു വാർഷിക പരിപാടികൾക്കു തുടക്കമായത്. രൂപതയിലെ വിരമിക്കുന്ന വൈദികർക്കായി നിർമിച്ച വൈദിക മന്ദിരത്തിന്റെ കൂദാശ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാ തോലിക്കാ ബാവ നിർവഹിച്ചു. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജ്യോഷ്വ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, സാമുവൽ മാർ ഐറേനിയസ്, തോമസ് മാർ അന്തോണിയോസ്, വിൻസെന്റ് മാർ പൗലോസ്, തോമസ് യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, ആ ന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പോളികാർപസ്, ഏബ്രഹാം മാർ യൂലിയോസ്, യുഹാനോൻ മാർ ക്രിസോസ്റ്റം, ആർച്ച് ബിഷപ്പ് മാർ ജോർജ് പനംതുണ്ടിൽ എന്നിവർ പങ്കെടുത്തു. മൂവാറ്റുപുഴ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ്, വികാരി ജനറാൾ തോമസ് ഞാറക്കാട്ട് കോർ എപ്പിസ്കോപ്പ എന്നിവർ പ്രസംഗിച്ചു. എംസിവൈഎമ്മിന്റെ നേതൃത്വത്തിൽ നടന്ന പുനരൈക്യ ദീപശിഖ പ്രയാണത്തിനു കത്തീഡ്രൽ ദേവാലയത്തിൽ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഫാ. ബിനോയ് കരിമരുതിങ്കലിന്റെ നേതൃത്വത്തിൽ സുവിശേഷ സന്ധ്യയും വിശുദ്ധ കുർബാനയുടെ ആരാധനയും നടന്നു. ഭദ്രാസനത്തിന്റെ ആസ്ഥാനമന്ദിരത്തിൽ എപ്പിസ്കോപ്പൽ സൂനഹദോസിന്റെ പ്രത്യേക യോഗം നടന്നു.
Image: /content_image/India/India-2023-09-21-09:30:56.jpg
Keywords: മലങ്കര
Content: 21873
Category: 1
Sub Category:
Heading: തിരുനാള്‍ ദിനത്തിലെ അത്ഭുത പ്രതിഭാസം ഇത്തവണയും: വിശുദ്ധ ജാനുയേരിയൂസിന്റെ രക്തക്കട്ട ദ്രാവക രൂപത്തിലായി
Content: നേപ്പിള്‍സ് (ഇറ്റലി): മൂന്നാം നൂറ്റാണ്ടിൽ ഡയോക്ലീഷൻ ചക്രവർത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയൂസിന്റെ കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുത പ്രതിഭാസം വീണ്ടും. വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19നു നേപ്പിൾസിൽ സ്ഥിതി ചെയ്യുന്ന കത്തീഡ്രൽ ദേവാലയത്തിൽവെച്ച് രക്തക്കട്ട ദ്രാവകരൂപത്തിലായി. നേപ്പിൾസിലെ ആർച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയ, രക്തത്തിന്റെ തിരുശേഷിപ്പ് സൂക്ഷിച്ച പേടകം ചലിപ്പിച്ചപ്പോള്‍ വലിയ കരഘോഷമാണ് മുഴങ്ങിയത്. ഖരാവസ്ഥയിലായിരിന്ന രക്തം ദ്രാവകമായത് സ്ഥിരീകരിച്ചുക്കൊണ്ട് പ്രത്യേക പ്രതിനിധി വെള്ള തുണി വീശിയിരിന്നു. അവസാന ശ്വാസം വരെയും, അവസാന തുള്ളി രക്തം വരെയും, സുവിശേഷത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ഒരാളുടെ സാക്ഷ്യം ഭൂതകാലത്തിന്റേതല്ലായെന്നും ഇപ്പോഴും നിലനില്‍ക്കുന്ന സാക്ഷ്യമാണെന്നു ആർച്ച് ബിഷപ്പ് ഡൊമെനിക്കോ പറഞ്ഞു. ഇത് ഓരോ വിശ്വാസിയുടെയും ഹൃദയത്തോട് സംസാരിക്കാൻ കഴിവുള്ള ജീവിക്കുന്ന സാക്ഷ്യമാണ്. ഇത് അടയാളമാണ്, സുവിശേഷത്തെ സമൂലമായി പിന്തുടരേണ്ടതിന്റെ ആവശ്യകതയും അടിയന്തിര പ്രാധാന്യവും എടുത്തുക്കാട്ടുകയാണെന്നും വിശുദ്ധ കുര്‍ബാന മധ്യേയുള്ള സന്ദേശത്തില്‍ ആർച്ച് ബിഷപ്പ് പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കുശേഷം, തിരുശേഷിപ്പ് നേപ്പിൾസ് കത്തീഡ്രലിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടിൽ നഗരത്തിന്റെ മെത്രാനായിരുന്ന ജാനുയേരിയൂസ് ഡയോക്ലീഷൻ ചക്രവർത്തിയുടെ മതപീഡന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധന്റെ നാമഹേതുക തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. ഉണങ്ങി കട്ടപിടിച്ച ഈ രക്തം അലിയുന്ന പ്രതിഭാസത്തെ വിവരിക്കുവാന്‍ ശാസ്ത്രജ്ഞര്‍ക്കു ഇതുവരെ കഴിഞ്ഞിട്ടില്ല. വിശുദ്ധ ജാനുയേരിയൂസിന്റെ രക്തം ദ്രാവകരൂപത്തിൽ ആയില്ലെങ്കിൽ അത് ക്ഷാമം, യുദ്ധം, രോഗങ്ങൾ തുടങ്ങിയവയുടെ മുന്നറിയിപ്പ് ആണെന്നാണ് പരമ്പരാഗതമായി നേപ്പിൾസുകാർ വിശ്വസിച്ചു വന്നിരുന്നത്. 1973-ല്‍ നേപ്പിള്‍സില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴും, 1980-ല്‍ 2,483 പേരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായപ്പോഴും ഈ അത്ഭുതം സംഭവിച്ചില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ച 1939-ലും, നാസികള്‍ യൂറോപ്പില്‍ ബോംബിട്ട 1943-ലും ഈ അത്ഭുതം സംഭവിച്ചിരുന്നില്ല. Tag: Blood of St. Januarius ‘completely liquefied’ on feast day Christians, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-21-10:07:34.jpg
Keywords: ജാനുയേ, രക്ത
Content: 21874
Category: 1
Sub Category:
Heading: മൊസാംബിക്കില്‍ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം: 11 വിശ്വാസികള്‍ക്കു ദാരുണാന്ത്യം
Content: കാബോ ഡെൽഗാഡോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ഗ്രാമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ അഴിച്ചുവിട്ട ആക്രമണത്തില്‍ 11 പേർ കൊല്ലപ്പെട്ടു. സെപ്തംബർ 15നു കാബോ ഡെൽഗാഡോ പ്രവിശ്യയിലെ മോക്കിംബോവ ഡാ പ്രയ ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാക്വിറ്റെൻഗ് ഗ്രാമത്തിൽ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയുടെ വിവരങ്ങള്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) ഇന്റർനാഷ്ണലാണ് പുറത്തുവിട്ടിരിക്കുന്നത്. ഗ്രാമത്തില്‍ എത്തിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രിസ്ത്യാനികളെ പേരുകളുടെ അടിസ്ഥാനത്തിൽ, മുസ്ലീങ്ങളിൽ നിന്ന് വേർപെടുത്തിയ ശേഷം ക്രൈസ്തവര്‍ക്ക് നേരെ വെടിയുതിർക്കുകയായിരിന്നുവെന്ന് എ‌സി‌എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഏറ്റെടുത്തത്. 11 പേരുടെ മരണ വിവരമാണ് സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും ഇതിലും അധികമുണ്ടെന്നാണ് സൂചന. നിരവധി പേർക്ക് പരിക്കേറ്റു. കാബോ ഡെൽഗാഡോയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ഫ്രറ്റേണിറ്റി ഓഫ് ദ പുവർ ഓഫ് ജീസസ് (പിജെസി) മിഷ്ണറി സമൂഹത്തിലെ വൈദികനായ ഫാ. ബോവെൻചുറ, ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് വധിക്കുന്നതിന് മറ്റുള്ളവരില്‍ നിന്നു മാറ്റിനിര്‍ത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്തംബർ 15നു ഉണ്ടായ മറ്റൊരു ആക്രമണത്തെ തുടര്‍ന്നു നിരവധി പേർ പലായനം ചെയ്യാന്‍ സമയത്താണ് ആക്രമണം ഉണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി. കഷ്ടപ്പെടുന്ന തങ്ങളുടെ സഹോദരങ്ങൾക്കായി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 2017-ൽ പൊട്ടിപ്പുറപ്പെട്ട വടക്കൻ മൊസാംബിക്കിലെ പ്രതിസന്ധി കാബോ ഡെൽഗാഡോ പ്രവിശ്യയിലാണ് കൂടുതലും നടക്കുന്നത്. ഇത് അയൽ പ്രവിശ്യകളായ നംപുല, നിയാസ്സ എന്നിവയിലേക്കും വ്യാപിച്ചിട്ടുണ്ട്. പ്രാദേശികമായി അൽ ഷബാബ് എന്ന് വിളിക്കപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ആയുധധാരികൾ വലിയ രീതിയിലുള്ള ആക്രമണമാണ് ഇവിടെ നടത്തുന്നത്. ഏപ്രിലിലെ കണക്കനുസരിച്ച്, അക്രമാസക്തമായ സംഘർഷങ്ങളെ തുടര്‍ന്നു ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഇവിടെ നിന്ന് കുടിയൊഴിക്കപ്പെട്ടത്.
Image: /content_image/News/News-2023-09-21-11:41:51.jpg
Keywords: മൊസാം
Content: 21875
Category: 1
Sub Category:
Heading: അമേരിക്കയിലെ കോളേജുകളിൽ ഭ്രൂണഹത്യ അനുകൂല ക്യാമ്പയിനുമായി കമല ഹാരിസ്: പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകൾ
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ കോളേജുകളിൽ ഭ്രൂണഹത്യ അനുകൂല ക്യാമ്പയിനുമായി വൈസ് പ്രസിഡന്റ് കമല ഹാരിസ് സന്ദർശനം നടത്തുന്നതിൽ പ്രോലൈഫ് സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഏഴ് സംസ്ഥാനങ്ങളിലെ കോളേജുകളെങ്കിലും കമല സന്ദർശിക്കുമെന്നാണ് പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗത്തെയും എൽജിബിടി തിന്മകളെ പ്രോത്സാഹിപ്പിക്കുന്നതും കമല ഹാരിസിന്‍റെ കോളേജ് സന്ദർശന ലക്ഷ്യങ്ങളുടെ ഭാഗമാണ്. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി നോർത്ത് കരോളീന എ അൻഡ് റ്റി സർവ്വകലാശാലയിൽവെച്ച് നടത്തിയ പ്രസംഗത്തിൽ, വോട്ടർമാരോട് മറ്റു കാര്യങ്ങളോടൊപ്പം തങ്ങളുടെ ശരീരത്തെപ്പറ്റി തീരുമാനം എടുക്കാനുളള സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കണമെന്ന് കമല പറഞ്ഞിരിന്നു. വിവിധ സംസ്ഥാനങ്ങളിൽ പ്രോലൈഫ് നിയമങ്ങൾ പാസാക്കുന്ന നേതാക്കന്മാരെയും വൈസ് പ്രസിഡന്റ് വിമർശിച്ചു. സുപ്രീംകോടതി എടുത്തുകളഞ്ഞ ഭ്രൂണഹത്യ അനുകൂല നിയമത്തിനു ബദലായി മറ്റൊരു നിയമം കോൺഗ്രസിന് പാസാക്കാൻ സാധിക്കുമെന്നും, അതിന് തയ്യാറാകുന്ന നിയമനിർമ്മാണ സഭാംഗങ്ങൾക്ക് വോട്ട് ചെയ്യണമെന്നുമുള്ള കമലയുടെ അഭ്യര്‍ത്ഥന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കടുത്ത ഭ്രൂണഹത്യ വാദത്തിന് തെളിവാണ്. തന്റെ തീവ്രമായ സമീപനത്തെ നോർത്ത് കരോളീനയിലെ ആളുകൾ പിന്തുണയ്ക്കുന്നില്ലായെന്ന കാര്യം കമല ഹാരിസ് മനസ്സിലാക്കണമെന്ന് എസ്ബിഐ പ്രോലൈഫ് അമേരിക്കയുടെ നോർത്ത് കരോളിനയിലെ സംസ്ഥാന അധ്യക്ഷ പദവിക്കുന്ന മിഷേൽ ആഷ്‌ലി പ്രതികരിച്ചു. യഥാർത്ഥത്തിൽ ഇപ്പോൾ ഭ്രൂണഹത്യ നടത്താൻ അനുവദിച്ചിരിക്കുന്ന സമയപരിധി കുറച്ചു കൊണ്ടുവരണമെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത്. ജനുവരി മാസം സംഘടന നടത്തിയ വോട്ടെടുപ്പിലെ കണക്കുകൾ സൂചിപ്പിച്ചുകൊണ്ട് ആഷ്‌ലി വിശദീകരിച്ചു. യാതൊരു നിയന്ത്രണവുമില്ലാതെ ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന ഇപ്പോഴത്തെ ഭരണകൂടത്തിനെതിരെ ജീവനുവേണ്ടി ധീരരായ നിൽക്കുന്ന നോർത്ത് കരോളിനയിലെ ജനങ്ങൾക്ക് അവർ നന്ദിയും രേഖപ്പെടുത്തി. കമല ഹാരിസ് പ്രസംഗിക്കാൻ എത്തുന്നതിനുമുമ്പ് 'സ്റ്റുഡൻസ് ഫോർ ലൈഫ് ഓഫ് അമേരിക്ക'യിലെ അംഗങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു. കടുത്ത ഭ്രൂണഹത്യ അനുകൂലവാദവുമായി രാജ്യം ഭരിക്കുന്ന ബൈഡന്‍ - കമല ഡെമോക്രാറ്റിക് ഭരണകൂടത്തിനെതിരെ കത്തോലിക്ക സഭയില്‍ നിന്നു വരെ പ്രതിഷേധം ഉയരുന്നുണ്ട്.
Image: /content_image/News/News-2023-09-21-15:46:37.jpg
Keywords: ഭ്രൂണഹത്യ
Content: 21876
Category: 18
Sub Category:
Heading: പത്ര വാര്‍ത്ത തെറ്റിദ്ധാരണജനകമെന്ന് സീറോ മലബാര്‍ മീഡിയാ കമ്മീഷൻ
Content: കൊച്ചി: 'മോൺ. ആന്റണി നരികുളം ബസിലിക്ക വികാരിയായി തുടരും' എന്ന ശീർഷകത്തിൽ പത്രത്തില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് സീറോമലബാർസഭ മീഡിയാ കമ്മീഷൻ. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ വികാരി സ്ഥാനത്തുനിന്ന് തന്നെ സ്ഥലം മാറ്റിയതിനെതിരേ ഫാ. ആന്റണി നരികുളം വത്തിക്കാനിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നൽകിയ അപ്പീൽ നിരസിച്ചുകൊണ്ടുള്ള കല്പന (Prot. N. 168/2023) സെപ്റ്റംബർ 6-ാം തിയതി വന്നിരുന്നു. എന്നാൽ ഒരു പ്രമുഖ ദിനപത്രത്തിൽ 'മോൺ. ആന്റണി നരികുളം ബസിലിക്ക വികാരിയായി തുടരും' എന്ന ശീർഷകത്തിൽ വന്നിരിക്കുന്ന വാർത്ത തെറ്റിദ്ധാരണജനകമാണെന്ന് സീറോമലബാർസഭ പി.ആർ.ഒയും മീഡിയാ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. ഡോ. ആന്റണി വടക്കേകര വി.സി പ്രസ്താവിച്ചു. ഫാ. നരികുളം ബസിലിക്ക വികാരിയായി തുടരുമെന്നാണ് പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പറയുന്നത് എന്നാണ് നൽകിയിരിക്കുന്ന വാർത്ത. എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തു ഫാ. ആന്റണി നരികുളത്തെ ബസിലിക്ക വികാരി സ്ഥാനത്തുനിന്ന് മാറ്റുകയും, ആ ഉത്തരവിനെതിരേ അപ്പീൽ പോയ സാഹചര്യത്തിൽ ഫാ. ആന്റണി പൂതവേലിയെ ബസിലിക്കയുടെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കുകയും ചെയ്തിരുന്നു. സഭാനിയമപ്രകാരം ഇപ്പോൾ ബസിലിക്കയുടെ ഭരണാധികാരം അഡ്മിനിസ്ട്രേറ്ററായ ഫാ. ആന്റണി പൂതവേലിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്. ആയതിനാൽ, ഫാ. നരികുളത്തിന് ബസിലിക്കയുടെ ഭരണനിർവ്വഹണത്തിൽ യാതൊരു അധികാരവുമില്ലെന്ന് വ്യക്തമാക്കുന്നു. മറിച്ചുള്ള പ്രസ്താവനകളും പ്രചാരണങ്ങളും വാസ്തവവിരുദ്ധമാണെന്ന് ഇടവകാംഗങ്ങളും വിശ്വാസിസമൂഹവും മനസ്സിലാക്കുകയും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും മീഡിയാ കമ്മീഷൻ സെക്രട്ടറി അറിയിച്ചു.
Image: /content_image/India/India-2023-09-21-16:19:22.jpg
Keywords: വ്യാജ
Content: 21877
Category: 1
Sub Category:
Heading: റഷ്യൻ ആക്രമണം: കത്തോലിക്ക സന്നദ്ധ സംഘടന പാവപ്പെട്ടവർക്കായി സമാഹരിച്ച 300 ടൺ സാധന സാമഗ്രികൾ നശിച്ചു
Content: ലിവിവ്: യുക്രൈനിലെ ലിയോപോളിയിലെ ലിവിവിൽ ഗോഡൗണിനു നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ കത്തോലിക്ക സന്നദ്ധ സംഘടന പാവപ്പെട്ടവർക്കായി സമാഹരിച്ച സാധനസാമഗ്രികൾ നശിച്ചു. സെപ്റ്റംബർ 19 ന് രാത്രി റഷ്യ നടത്തിയ ആക്രമണത്തില്‍ 300 ടൺ സാധനസാമഗ്രികളാണ് നശിച്ചത്. ഒരു വർഷത്തിലേറെയായി യുക്രൈനു നേരെ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമായി, കഴിഞ്ഞ ദിവസം ലിയോപോളിയിലെ ലിവിവിൽ ഗോഡൗണിനു നേരെ ആക്രമണം അരങ്ങേറുകയായിരിന്നു. ബോംബാക്രമണത്തിൽ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്, സ്‌പേസ് സംഘടന പാവപ്പെട്ടവർക്കായി അവിടെ സംഭരിച്ചിരുന്ന വസ്തുവകകളാണ് കത്തിനശിച്ചത്. ഭക്ഷണപാക്കറ്റുകൾ, ശുചിത്വകിറ്റുകൾ, ജനറേറ്ററുകൾ, വസ്ത്രങ്ങൾ എന്നിവ നശിച്ച വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. നിലവിൽ നഷ്ടത്തിന്റെ വ്യക്തമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ, ഗോഡൗൺ കൈകാര്യം ചെയ്യുന്ന എൽവിവ് അതിരൂപതയുടെ പ്രതിനിധികൾ, ഈ ആക്രമണത്തിൽ വെയർഹൗസിലുണ്ടായിരുന്ന 300 ടൺ സഹായവസ്തുക്കൾ കത്തിനശിച്ചുവെന്ന് അറിയിച്ചു. അതേസമയം ഗോഡൗണിലുണ്ടായിരുന്ന യാത്രാവാഹനങ്ങൾ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഇതാദ്യമായല്ല ഇത്തരം ഗോഡൗണുകൾക്ക് നേരെ റഷ്യൻ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ഒഡേസ്സയിലെയും ടെർനോപിലെയും സന്നദ്ധസംഘടനകള്‍ സ്വരൂപിച്ച വിവിധ വസ്തുക്കള്‍ അടങ്ങിയ രണ്ട് ഗോഡൗണുകൾ റഷ്യ നശിപ്പിച്ചിരുന്നു.
Image: /content_image/News/News-2023-09-21-16:43:54.jpg
Keywords: യുക്രൈ
Content: 21878
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ ഇന്ന് ഫ്രാന്‍സിലേക്ക്
Content: വത്തിക്കാൻ സിറ്റി: മെഡിറ്ററേനിയൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ ഇന്നു തെക്കൻ ഫ്രാൻസിലെ മാർസേ നഗരത്തിലെത്തും. ഫ്രാൻസിസ് മാർപാപ്പയുടെ 44-ാമത് അ പ്പസ്തോലിക പര്യടനമായിരിക്കും ഇത്. ഇന്ന് സെപ്റ്റംബർ 22 ഫ്രാന്‍സ് സമയം ഉച്ചകഴിഞ്ഞ് 2;35 ന് റോമിൽ നിന്നും യാത്ര ആരംഭിക്കുന്ന ഫ്രാൻസിസ് മാർപാപ്പയെ, ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ 4:15ന് ഔദ്യോഗികമായി സ്വീകരിക്കും. ഇതിന് ഒരു മണിക്കൂറിനു ശേഷം ബസിലിക്ക ഓഫ് നോട്ടർ ഡാം ഡി ലാ ഗാർഡേയിൽവെച്ച് വൈദികരോടൊപ്പം, പ്രത്യേക പ്രാർത്ഥനയിലും ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. കടലിൽ മുങ്ങി മരിച്ച അഭയാർത്ഥികളുടെയും, കപ്പൽ ജീവനക്കാരുടെയും ഓർമ്മയ്ക്കായി പണികഴിപ്പിച്ച സ്മാരകത്തിൽ ഒത്തുചേരുന്ന മത നേതാക്കൾക്ക് വേണ്ടി പാപ്പ സന്ദേശം നൽകി സംസാരിക്കും. നാളെ സെപ്റ്റംബർ 23 മാർസെലി ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജിയാൻ മാർക്സ് അവലിന്റെ വസതിയിൽ സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവരെയും സമൂഹത്തിൽ അരക്ഷിതാവസ്ഥ നേരിടുന്നവരെയും ഫ്രാൻസിസ് മാർപാപ്പ കാണും. ഇതിനുശേഷമായിരിക്കും പ്രധാന പരിപാടിയിൽ പാപ്പ പങ്കെടുക്കുക. ഫ്രഞ്ച് പ്രസിഡന്റുമായി 11:30ന് കൂടിക്കാഴ്ച നടത്തിയതിന് ശേഷം വൈകുന്നേരം വെലോഡ്രോം സ്റ്റേഡിയത്തിൽവെച്ച് അന്നേദിവസം ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനയും അർപ്പിക്കും. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ 17ന് ആരംഭിച്ച മെഡിറ്ററേനിയൻ സമ്മേളനത്തിൽ വടക്കനാഫ്രിക്ക, പശ്ചിമേഷ്യ, തെക്കൻ യൂറോപ്പ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള ബിഷപ്പുമാരും യുവജനതയും പങ്കെടുക്കുന്നുണ്ട്.
Image: /content_image/News/News-2023-09-22-05:53:57.jpg
Keywords: പാപ്പ
Content: 21879
Category: 18
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയുടെ വീഡിയോ കോള്‍ ലഭിച്ച ആഹ്ലാദത്തിൽ ചങ്ങനാശേരി സ്വദേശി ശോശാമ്മ
Content: ചങ്ങനാശേരി: അപ്രതീക്ഷിത നിമിഷത്തിൽ ഫ്രാൻസിസ് മാർപാപ്പ വീഡിയോ കോളിൽ വിളിച്ചു സംസാരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിന്റെ ആഹ്ലാദത്തിലാണ് ചങ്ങനാശേരി വടക്കേക്കര കല്ലുകളം ശോശാമ്മ ആന്റണി. മംഗോളിയ യാത്രയ്ക്കിടയിലാണ് മാർപാപ്പ വടക്കേക്കരയിലുള്ള കല്ലുകളം വീട്ടിലേക്കു വിളിച്ച് തൊണ്ണൂറ്റിമൂന്നുകാരിയായ ശോശാമ്മച്ചിയോട് സ്നേഹാന്വേഷണം അറിയിക്കുകയും ആശീർവാദം നൽകുകയും ചെയ്തത്. തന്റെ ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റാൻ തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ വിനയപൂർവം സംസാരിച്ചത് ഏറ്റവും വലിയ സന്തോഷവും ദൈവാനുഗ്രഹത്തിന്റെ നിമിഷവുമായി ശോശാമ്മ ഓർക്കുന്നു. മാർപാപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും പാപ്പായ്ക്കു ടാറ്റാ നൽകിയെന്നും ശോശാമ്മ കൂട്ടിച്ചേർത്തു. ശോശാമ്മയുടെ മകൾ ലീലാമ്മയുടെ മകൻ മോൺ. ജോർജ് കൂവക്കാട്ട് കഴിഞ്ഞ മൂന്നുവർഷമായി വത്തിക്കാൻ കേന്ദ്ര കാര്യാലയത്തിലാണ് പ്രവർത്തിക്കുന്നത്. ഫ്രാൻസിസ് പാപ്പായുടെ ഇറ്റലിക്കു പുറത്തുള്ള വിദേശ യാത്രകളുടെ കോ-ഓർഡിനേറ്റിംഗ് ചുമതല മോൺ. ജോർജ് കൂവക്കാട്ടിനാണ്. കൂവക്കാട്ടച്ചൻ തന്റെ വല്യമ്മച്ചിയുടെ സ്നേഹവാത്സല്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ഫ്രാൻസിസ് പാപ്പായോട് പലതവണ പറഞ്ഞിട്ടുണ്ട്. ഫ്രാൻസിസ് പാപ്പായോടൊപ്പം മോൺ. കൂവക്കാട്ട് കാനഡ യാത്ര നടത്തുന്ന സമയത്ത് ശോശാമ്മയ്ക്ക് കോവിഡ് ബാധിച്ച് ചെത്തിപ്പുഴ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. വിവരം കൂവക്കാട്ടച്ചൻ സങ്കടത്തോടെ ഫ്രാൻസിസ് മാർപാപ്പയെ അറിയിച്ചിരിന്നു. 2022 ജൂലൈയിലായിരുന്നു സംഭവം. ജൂലൈ 26ന് വിശുദ്ധ അന്ന പുണ്യവതിയുടെ തിരുനാൾ ദിനത്തിൽ വിശുദ്ധ കുർബാനയ്ക്കുശേഷം പാപ്പാ അച്ചനോടു പറഞ്ഞു. “ഞാൻ വിശുദ്ധകുർബാന മധ്യേ താങ്കളുടെ വല്യമ്മച്ചിക്കുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. സുഖപ്പെട്ടുകൊള്ളും”. ഇതിനുശേഷം പാപ്പാ കൂവക്കാട്ട് അച്ചനോട് ശോശാമ്മയുടെ വിവരം തിരക്കാറുണ്ടായിരുന്നു. ഇങ്ങനെയിരിക്കെയാണ് മംഗോളിയാ യാത്രയ്ക്കിടയിൽ പാപ്പായുടെ ആവശ്യപ്രകാരം കൂവക്കാട്ടച്ചൻ ശോശാമ്മയെ വീഡിയോ കോളിൽ വിളിച്ചു നൽകിയത്. ഫ്രാൻസിസ് പാപ്പാ വിളിക്കുമ്പോൾ ശോശാമ്മയുടെ മകനും ചെത്തിപ്പുഴ ആശ്രമം പ്രിയോറും തിരുഹൃദയ പള്ളി വികാരിയുമായ ഫാ. തോമസ് കല്ലുകളും സിഎംഐയും മറ്റ് കുടുംബാംഗങ്ങളും ശോശാമ്മയ്ക്കൊപ്പമുണ്ടായിരുന്നു. ഫ്രാൻസിസ് പാപ്പാ ഫോണിൽ വിളിച്ചത് അവിസ്മരണീയ നിമിഷമാണെന്ന് ഫാ. തോമസ് കല്ലുകളവും സഹോദരങ്ങളും പറഞ്ഞു. ചങ്ങനാശേരി അതിരൂപതാംഗവും മാമ്മൂട് സ്വദേശിയുമായ മോൺ. ജോർജ് കൂവക്കാട്ട് 14 വർഷമായി വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ സേവനത്തിനുശേഷമാണ് വത്തിക്കാൻ കേന്ദ്ര കാര്യാലയത്തിൽ എത്തിയത്. ഇളയ മകൻ സിബിച്ചനും കുടുംബത്തിനുമൊപ്പമാണ് ശോശാമ്മ താമസിക്കുന്നത്. Courtesy: DEEPIKA
Image: /content_image/India/India-2023-09-22-06:05:11.jpg
Keywords: ചങ്ങനാശേരി