Contents

Displaying 21491-21500 of 24998 results.
Content: 21900
Category: 1
Sub Category:
Heading: കാനഡയിലെ കത്തോലിക്ക സ്കൂളുകളിലെ 'കൂട്ടക്കുഴിമാടങ്ങള്‍' വ്യാജം?; ഉദ്ഖനനങ്ങളില്‍ യാതൊരു തെളിവുമില്ല
Content: മാനിടോബാ (കാനഡ): കാനഡയിലെ കത്തോലിക്ക സഭയുടെയും ഇതര വിഭാഗങ്ങളുടെയും റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ തദ്ദേശീയ വിദ്യാര്‍ത്ഥികളുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയെന്ന ഏറെ വിവാദമുണ്ടാക്കിയ വാര്‍ത്ത പുറത്തുവന്ന് രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഖനനങ്ങളില്‍ യാതൊരു തെളിവും കണ്ടെത്താത്ത പശ്ചാത്തലത്തില്‍ പ്രചരണം വ്യാജമായിരിന്നുവെന്ന് സൂചന. ന്യൂയോര്‍ക്ക് പോസ്റ്റ് ഉള്‍പ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ഇതുവരെ ഒരു കൂട്ടക്കുഴിമാടവും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഈ ആരോപണത്തെ സംശയനിഴലിലാക്കിയത്. റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ തദ്ദേശീയ വിദ്യാര്‍ത്ഥികളെ കൂട്ടക്കുരുതിചെയ്ത് വലിയ കുഴിമാടമുണ്ടാക്കി അതില്‍ കുഴിച്ചിട്ടുവെന്നായിരുന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറെ കോലാഹലമുണ്ടാക്കിയ അവകാശവാദത്തില്‍ പറഞ്ഞിരിന്നത്. ഇതിനു പിന്നാലെ ജനരോഷത്തില്‍ എണ്‍പത്തിമൂന്നോളം ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാവുകയോ, കൊള്ളയടിക്കപ്പെടുകയോ ചെയ്തു. ഈ വാര്‍ത്ത സംബന്ധിച്ച് പ്രാരംഭ റിപ്പോര്‍ട്ടുകള്‍ അതിശയോക്തി കലര്‍ന്നതായിരിന്നുവെന്ന് ‘ദി ഇയോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയന്‍ ആന്‍ഡ്‌ സൊസൈറ്റി’ക്ക് വേണ്ടി ഡോ അഞ്ചെലോ ബൊട്ടോണെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അക്കാലത്ത് നടത്തിയ ചില റഡാര്‍ പരിശോധനകളില്‍ ഭൂമിക്കടിയില്‍ കണ്ടെത്തിയ ചില അസ്വാഭാവികമായ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമിക്കടിയില്‍ ശവക്കുഴികളാണെന്ന പ്രചരണം ഉണ്ടായത്. കനേഡിയന്‍ സര്‍ക്കാരിന് വേണ്ടി കത്തോലിക്കാ സഭയും ആംഗ്ലിക്കന്‍ സഭയുമാണ് റെസിഡന്‍ഷ്യൽ സ്കൂളുകള്‍ നോക്കിനടത്തിയിരുന്നത്. പഴയ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നടത്തിയ വിവിധ ഉദ്ഖനനങ്ങളില്‍ ഇതുവരെ മനുഷ്യശരീരാവശിഷ്ടങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. മാനിടോബായിലെ കത്തോലിക്ക ദേവാലയത്തിലാണ് ഏറ്റവും ഒടുവിലായി ഉദ്ഖനനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ മൂന്നാമത്തെ ഉദ്ഖനനമാണിത്. റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ തദ്ദേശീയ കുട്ടികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു തെളിവും ഇല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. പൈന്‍ ക്രീക്ക് ഫസ്റ്റ് നേഷന്‍ എന്നും അറിയപ്പെടുന്ന മൈന്‍ഗോസീബെ അനിഷിനാബെ എന്ന തദ്ദേശീയ സംഘം ഔര്‍ ലേഡി ഓഫ് സെവന്‍ സോറോസ് കത്തോലിക്കാ ദേവാലയത്തിന്റെ ബേസ്മെന്റിലും പരിസരത്തും 14 ഖനനങ്ങളാണ് നടത്തിയത്. എന്നാല്‍ മനുഷ്യശരീരാവശിഷ്ടങ്ങള്‍ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ‘റിമോട്ട് പൈന്‍ ക്രീക്ക് ഇന്ത്യന്‍ റിസര്‍വ്’ന്റെ തലവനായ ഡെറെക്ക് നെപിനാക്ക് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യാതൊരു തെളിവുമില്ലാത്ത നിരവധി വ്യാജപ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മോണ്ട്രീല്‍ സര്‍വ്വകലാശാലയിലെ ചരിത്രവിഭാഗം മുന്‍ പ്രൊഫസ്സറായ ജാക്വസ് റോയില്ലാര്‍ഡ് പറഞ്ഞു. 2021 മെയ് മാസത്തിലാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നടത്തിയ റഡാര്‍ പരിശോധനയില്‍ 200 തദ്ദേശീയ കുട്ടികളെ അടക്കം ചെയ്തിരിക്കുന്ന വലിയ കുഴിമാടം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് കൊളംബിയ ഫസ്റ്റ് നേഷന്‍ ബാന്‍ഡ് ടെക്കെംലൂപ്സ് ടെ സെക്ക്വെപെംക്കിന്റെ നേതാക്കള്‍ ആരോപിക്കുന്നത്. പിന്നീട് അവിടെ നടത്തിയ ഉദ്ഖനനത്തില്‍ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിരിന്നില്ല.
Image: /content_image/News/News-2023-09-26-08:42:09.jpg
Keywords: തദ്ദേ
Content: 21901
Category: 1
Sub Category:
Heading: കത്തോലിക്ക മെത്രാന് യുക്രൈന്‍ പ്രസിഡന്റിന്റെ ബഹുമതി
Content: ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കഴിയുന്ന യുക്രൈന്‍ സമൂഹത്തിന് നല്‍കിവരുന്ന സേവനങ്ങള്‍ കണക്കിലെടുത്ത് ഫിലാഡെല്‍ഫിയ യുക്രൈന്‍ കത്തോലിക്ക അതിരൂപത മെത്രാപ്പോലീത്തയായ ബോറിസ് ഗുഡ്സിയാക്കിനു യുക്രൈന്‍ പ്രസിഡന്റിന്റെ ബഹുമതി. പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി ‘ക്രോസ് ഓഫ് ഇവാന്‍ മസെപ’ എന്ന പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നല്‍കി ആര്‍ച്ച് ബിഷപ്പിനെ ആദരിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 വ്യാഴാഴ്ച നാഷ്ണല്‍ ആര്‍ക്കീവ്സ് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സെലെന്‍സ്കി ബഹുമതി കൈമാറിയത്. യുക്രൈന്റെ സാംസ്കാരിക, കല, ആത്മീയ, സൈനീക, ചരിത്ര പൈതൃകങ്ങളുടെ പുനരുജ്ജീവനത്തിന് മഹത്തായ സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുവാന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ‘ക്രോസ് ഓഫ് ഇവാന്‍ മസെപ'. തനിക്ക് മെത്രാപ്പോലീത്ത ഗുഡ്സിയാക്കിനെ നേരിട്ട് അറിയാമെന്നും പട്ടാളക്കാര്‍, ഭവനരഹിതര്‍ തുടങ്ങി നിരവധിപേരെ അദ്ദേഹം സഹായിച്ചിട്ടുണ്ടെന്നും, യുവജനങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കിയതിനാല്‍ അവര്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും യുക്രൈന്റെ പ്രഥമ വനിത ഒലേന സെലെന്‍സ്കാ പറഞ്ഞു. അമേരിക്കയില്‍ ഏറെ ശ്രദ്ധേയനായ ഗുഡ്സിയാക്ക് മെത്രാപ്പോലീത്ത ലിവിവിലെ യുക്രൈന്‍ കത്തോലിക്കാ സര്‍വ്വകലാശാലയുടെ പ്രസിഡന്റ് കൂടിയാണ്. അമേരിക്കയിലെ യുക്രൈന്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനത്തിനും, ലിവിവിലെ കത്തോലിക്കാ സര്‍വ്വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും കിട്ടിയ അംഗീകാരമാണ് ഈ ബഹുമതിയെന്നു മെത്രാപ്പോലീത്ത പ്രതികരിച്ചു. ഇതിനിടെ സെപ്റ്റംബര്‍ 19-ന് അമേരിക്കയിലെത്തിയ സെലെന്‍സ്കി ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുകയും, യുദ്ധത്തില്‍ പരിക്കേറ്റ യുക്രൈന്‍ സൈനികരെ സന്ദര്‍ശിക്കുകയും ചെയ്തിരിന്നു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍വെച്ച് റഷ്യന്‍ അധിനിവേശത്തിനെതിരെ അന്താരാഷ്‌ട്ര സഹകരണം ആവശ്യമാണെന്നും സെലെന്‍സ്കി പറഞ്ഞു. ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് ശേഷം വാഷിംഗ്‌ടണ്‍ ഡി.സിയിലെത്തിയ സെലെന്‍സ്കി പ്രസിഡന്റ് ജോ-ബൈഡനുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് പിന്നാലെ ബൈഡന്‍ യുക്രൈന് വേണ്ടി 32.5 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരിന്നു.
Image: /content_image/News/News-2023-09-26-08:56:19.jpg
Keywords: യുക്രൈ
Content: 21902
Category: 1
Sub Category:
Heading: സ്പോര്‍ട്സിലെ വിജയം മാത്രമല്ല, ആത്മാക്കളുടെ രക്ഷയും മുഖ്യം: ഫ്ലോറിഡയിലെ ജെസ്യൂട്ട് സ്കൂളിന്റെ ദൗത്യം വിജയ വഴിയില്‍
Content: ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലെ ഏറ്റവും നല്ല സ്പോര്‍ട്സ് സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട ടാംപായിലെ ജെസ്യൂട്ട് ഹൈസ്കൂള്‍ കായികത്തില്‍ മാത്രമല്ല വിദ്യാര്‍ത്ഥികളെ യേശുവിലേക്ക് നയിക്കുന്നതിലും മികവ് പുലര്‍ത്തുന്നു. സ്പോര്‍ട്സിനും, വിദ്യാഭ്യാസത്തിനും വേണ്ടി മാത്രമല്ല മറിച്ച്, ആത്മാക്കളുടെ രക്ഷയുടെ കാര്യത്തിലും സ്കൂളിന്റെ മത്സരബുദ്ധി പ്രകടമാണെന്നു സ്കൂളിലെ ക്യാമ്പസ് മിനിസ്ട്രിയുടെ ഡയറക്ടറും, 'ലെറ്റ്‌ ബ്യൂട്ടി സ്പീക്' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ജിമ്മി മിച്ചെല്‍ പറയുന്നു. നിരവധി കായിക മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ള ജെസ്യൂട്ട് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അതേ ആവേശത്തോടെ തന്നെയാണ് മറ്റ് വിദ്യാര്‍ത്ഥികളുമായി തങ്ങളുടെ കത്തോലിക്ക വിശ്വാസവും പങ്കുവെക്കുന്നത്. കോവിഡിനെ തുടര്‍ന്നുള്ള തടസ്സങ്ങളെ മറികടന്നുവെന്നും 2020-2021 കാലയളവില്‍ തങ്ങളുടെ ആര്‍.സി.ഐ.എ പ്രോഗ്രാം വഴി 22 വിദ്യാര്‍ത്ഥികളെ ക്രിസ്തു വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ ജെസ്യൂട്ട് ഹൈസ്കൂളിന് കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. ആകെ 104 വിദ്യാര്‍ത്ഥികളാണ് ഇതിനോടകം സ്കൂളിലെ ദേവാലയത്തില്‍വെച്ച് മാമ്മോദീസ സ്വീകരിച്ചത്. ഇതില്‍ 57 പേര്‍ കഴിഞ്ഞ അധ്യായന വര്‍ഷത്തിലാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്നതും ശ്രദ്ധേയം. മാമ്മോദീസ സ്വീകരിച്ചവരില്‍ 33 പേര്‍ നിലവില്‍ സ്കൂളില്‍ പഠിക്കുന്നവരാണ്. വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും, യുവജനങ്ങളെ ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്യുകയെന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നു കഴിഞ്ഞ ഒന്നര ദശകമായി സ്കൂളിന്റെ പ്രസിഡന്റായി തുടരുന്ന ഫാ. റിച്ചാര്‍ഡ് ഹെര്‍മെസ് എസ്ജെ പറയുന്നു. ധ്യാനങ്ങള്‍ സ്കൂള്‍ മിനിസ്ട്രിയില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. 2021-ല്‍ 100 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘത്തെ യൂറോപ്പിലേക്ക് തീര്‍ത്ഥാടനത്തിന് അയച്ചിരുന്നു. ധ്യാനങ്ങളില്‍ സംബന്ധിക്കുവാന്‍ വേണ്ട സാമ്പത്തിക സഹായങ്ങളും സ്കൂള്‍ നല്‍കിവരുന്നുണ്ട്. അനുദിനവും വിദ്യാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണ്ടെന്നും കൂദാശകള്‍ സ്കൂളില്‍ എപ്പോഴും ലഭ്യമാണെന്നും മിച്ചെല്‍ പറഞ്ഞു. സ്കൂളില്‍ എത്തുന്നത് വരെ കത്തോലിക്കനായിരുന്നെങ്കിലും കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് കൂടുതലായി തനിക്കൊന്നും അറിയില്ലായിരുന്നുവെന്നു സീനിയര്‍ വിദ്യാര്‍ത്ഥിയും, പിയര്‍ മിനിസ്ട്രിയുടെ പ്രസിഡന്റുമായ ഡിയഗോ മെജിയ പറയുന്നു. ഉച്ചഭക്ഷണ സമയത്ത് 8 -10 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഒരു സംഘം മറ്റ് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും, തങ്ങളുടെ ക്രൈസ്തവ വിശ്വാസം പങ്കുവെക്കുകയും ചെയ്യാറുണ്ടെന്നതും സ്കൂളിന്റെ പ്രത്യേകതയാണ്. സ്കൂളിലെ പിയര്‍ മിനിസ്ട്രിയാണ് വിദ്യാര്‍ത്ഥികളെ ക്രിസ്തുവിനോട് അടുപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത്. ഇന്ന് ജെസ്യൂട്ട് സ്കൂളിന്റെ മാതൃക അനുസരിച്ച് നിരവധി സ്കൂളുകള്‍ ആര്‍.സി.ഐ.എ പ്രോഗ്രാമുകള്‍ ആരംഭിച്ച് തുടങ്ങിയിട്ടുണ്ട്. Tag: Holy friendships continue to transform all-boys Catholic high school in Tampa, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-26-09:01:55.jpg
Keywords: ക്രിസ്തു
Content: 21903
Category: 1
Sub Category:
Heading: മെക്സിക്കന്‍ സംസ്ഥാനത്തെ ഭ്രൂണഹത്യ അനുകൂല നടപടികള്‍ക്കെതിരെ പ്രതിഷേധം അറിയിച്ച് 16,000 പേര്‍
Content: മെക്സിക്കോ സിറ്റി: സ്റ്റേറ്റ് ഓഫ് മെക്സിക്കോ സംസ്ഥാനത്ത് ഭ്രൂണഹത്യ കുറ്റകരമല്ലാതാക്കി മാറ്റുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം അറിയിച്ച് പ്രോലൈഫ് സമൂഹം. ഇത് സംബന്ധിച്ചു പതിനാറായിത്തോളം പേര്‍ ഒപ്പിട്ട കത്ത് പ്രാദേശിക കോണ്‍ഗ്രസിന് സമര്‍പ്പിച്ചു. നാഷ്ണല്‍ ഫ്രണ്ട് ഫോര്‍ ഫാമിലി അംഗങ്ങളും മറ്റ് പൊതുസംഘടനകളുമാണ് ഒപ്പ് ശേഖരണം നടത്തിയത്. മെക്സിക്കോയില്‍ ജീവനെ സംരക്ഷിക്കുന്ന നിയമ ചട്ടക്കൂടിനെ ഏകാധിപത്യപരമായി ഒരൊറ്റ ചിന്തയുടെ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തുവാന്‍ ശ്രമിക്കുന്നതും ‘സ്ത്രീകളുടെ അവകാശം’ എന്ന പേരില്‍ ഭ്രൂണഹത്യയെന്ന തിന്മയെ പ്രോത്സാഹിപ്പിക്കുവാന്‍ ശ്രമിക്കുന്നതും തെറ്റാണെന്നു പൊതുസംഘടനകള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ‘ആക്റ്റിവേറ്റ്’ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയാണ് ഒപ്പുകള്‍ ശേഖരിച്ചത്. സംസ്ഥാന കോണ്‍ഗ്രസിന്റെ പാര്‍ലമെന്റില്‍ തുറന്ന സമ്മേളനം വിളിച്ചുകൂട്ടണമെന്നും, വിദഗ്ദരെ ഭ്രൂണഹത്യയെക്കുറിച്ചുള്ള അഭിപ്രായം പറയുവാന്‍ സമ്മേളനത്തില്‍ അനുവദിക്കണമെന്നും ഒപ്പിട്ടവര്‍ ആവശ്യപ്പെട്ടു. അതേസമയം സുപ്രീം കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഓഫ് ഡി നേഷന്‍ (എസ്.സി.ജെ.എന്‍) ഒന്നാം ചേംബറിന്റെ സമീപകാല പ്രമേയത്തോടുള്ള പ്രതികരണമെന്ന നിലയില്‍ വരുംദിവസങ്ങളില്‍ ഭ്രൂണഹത്യ കുറ്റകരമല്ലാതാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യുമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പുതിയ പ്രമേയം വഴി സ്റ്റേറ്റ് ഓഫ് മെക്സിക്കോക്ക് കൂടുതല്‍ മരണങ്ങളുടെയോ, ധ്രുവീകരണ പ്രത്യയശാസ്ത്രങ്ങളുടെയോ ആവശ്യമില്ലെന്നും ജീവന്റെ പരിപാലനവും, വിദ്യാഭ്യാസവും, ആരോഗ്യവും, നീതിയും, മെക്സിക്കന്‍ ജനതക്കുള്ള തൊഴിലുമാണ് സംസ്ഥാനത്തിന് ആവശ്യമായിട്ടുള്ളതെന്നും നാഷ്ണല്‍ ഫ്രണ്ട് ഫോര്‍ ഫാമിലി പറയുന്നു. സ്റ്റേറ്റ് ഓഫ് മെക്സിക്കോ കോണ്‍ഗ്രസിനു മുന്നില്‍ സംഘടിപ്പിച്ച പ്രകടനത്തില്‍വെച്ച് ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ കൊന്നൊടുക്കുവാനും, വിപരീതഫലങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കുവാന്‍ നിര്‍ബന്ധിക്കുന്നതിനും തുടര്‍ച്ചയായി നടന്നുവരുന്ന ശ്രമങ്ങളെ പൊതുസംഘടനകള്‍ അപലപിച്ചു. മെക്സിക്കന്‍ ജനതയുടെ പുരോഗതിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. നാഷണല്‍ പബ്ലിക് സെക്യൂരിറ്റി സിസ്റ്റത്തിന്റെ എക്സിക്യുട്ടീവ്‌ സെക്രട്ടറിയേറ്റിന്റെ കണക്കുകള്‍ പ്രകാരം സ്ത്രീഹത്യ, പീഡനം, തട്ടിക്കൊണ്ടുപോകല്‍, ചൂഷണം, പെണ്‍വാണിഭം, ബലാല്‍സംഗം എന്നീ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും സ്റ്റേറ്റ് ഓഫ് മെക്സിക്കോയാണ് രാജ്യത്ത് മുന്നില്‍ നില്‍ക്കുന്നത്.
Image: /content_image/News/News-2023-09-26-09:07:59.jpg
Keywords: മെക്സി
Content: 21904
Category: 1
Sub Category:
Heading: അർമേനിയയിലേക്കു കൂട്ട പലായനവുമായി നാഗോര്‍ണോ - കരാബാക്ക് മേഖലയിലെ ക്രൈസ്തവർ
Content: യെരവാൻ: ഇസ്ലാമിക രാജ്യമായ അസർബൈജാന്‍ നിയന്ത്രണം സ്വന്തമാക്കിയ നാഗോര്‍ണോ - കരാബാക്ക് മേഖലയിലെ ക്രൈസ്തവർ അർമേനിയയിലേക്കു പലായനം ചെയ്യാൻ തുടങ്ങി. ഇതിനോടകം മൂവായിരത്തോളം പേർ അർമേനിയയിലെത്തിയതായി അന്താരാഷ്ട്ര മാധ്യമമായ 'ബിബിസി' റിപ്പോർട്ട് ചെയ്തു. എല്ലാ ഗ്രാമങ്ങളിൽ നിന്നുമുള്ള ആളുകൾ ഭവനരഹിതരാണെന്നും പാർപ്പിടവും ഭക്ഷണവും വെള്ളവും അവര്‍ക്ക് ഇല്ലെന്നും പ്രദേശത്തെ അർമേനിയൻ ക്രിസ്ത്യാനികളെ സഹായിക്കുന്നതിനായി 2011-ൽ ആരംഭിച്ച ക്രിസ്ത്യൻസ് ഇൻ നീഡ് ഫൗണ്ടേഷൻ വെളിപ്പെടുത്തിയിട്ടുണ്ട്. നൂറുകണക്കിന് അർമേനിയക്കാർ തെരുവുകളിൽ ഉറങ്ങുന്നു, അവർക്ക് കുടിക്കാൻ വെള്ളം പോലും ഇല്ല, സ്കൂളിനടുത്തുള്ള ഏക ബേക്കറിക്ക് മുന്നിൽ 2,000 പേര്‍ നീളുന്ന വരികളാണ് ഉള്ളതെന്നും എല്ലാവരും നിരാശരാണെന്നും സംഘടന അറിയിച്ചു. മുൻ സോവിയറ്റ് പ്രദേശങ്ങളായ അർമേനിയയും അസർബൈജാനും പതിറ്റാണ്ടുകളായി നാഗോര്‍ണോ - കരാബാക്കിനെ ചൊല്ലി യുദ്ധം ചെയ്യുകയാണ്. തുർക്കിയുടെ പിന്തുണയോടെ, 2020 നവംബറിൽ അവസാനിച്ച രണ്ടാം യുദ്ധത്തിൽ അസർബൈജാൻ അർമേനിയയുടെ മേൽ സൈനിക ആധിപത്യം ഉറപ്പിച്ചു. 1,20,000 അർമേനിയൻ വംശജരാണ് നാഗോർണോയിലുള്ളത്. ഇവരെ തുല്യ പൗരന്മാരായി കാണുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നുമാണ് മുസ്ലിം ഭൂരിപക്ഷ അസർബൈജാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, നാഗോർണോയിൽ വംശീയ ഉന്മൂലനത്തിനു സാധ്യതയുള്ളതയായി അർമേനിയൻ സർക്കാർ മുന്നറിയിപ്പു നല്കി. ഇത് സാധൂകരിക്കുന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്തംബർ 19-ന്, അസർബൈജാൻ സൈനിക ആക്രമണം ആരംഭിച്ചു. ആക്രമണത്തിൽ ഇരുനൂറിലധികം അർമേനിയക്കാരും നിരവധി പൌരന്മാരും കൊല്ലപ്പെട്ടതായി ആർട്സാഖ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1988 മുതല്‍ അര്‍മേനിയക്കാര്‍ ആർട്സാഖ് എന്ന്‍ വിളിക്കുന്ന നാഗോര്‍ണോ - കരാബാക്ക് മേഖലയെ ചൊല്ലി അര്‍മേനിയയും അസര്‍ബൈജാനും പോരാട്ടത്തിലാണ്. അര്‍മേനിയക്കാര്‍ മേഖലയെ തിരിച്ചുപിടിക്കുവാനും, അസര്‍ബൈജാന്‍ ക്രിസ്ത്യാനികളെ മേഖലയില്‍ നിന്നും തുടച്ചുനീക്കുവാനുമാണ് ശ്രമിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ വംശഹത്യക്കിരയാക്കി കുപ്രസിദ്ധി നേടിയിട്ടുള്ള തുര്‍ക്കിയുടെ പിന്തുണ അസര്‍ബൈജാന് വലിയ ബലമാണ്. ലാച്ചിന്‍ കോറിഡോര്‍ എന്നറിയപ്പെടുന്ന ഇടുങ്ങിയ റോഡില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അസര്‍ബൈജാന്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഏതാണ്ട് 1,20,000 അര്‍മേനിയന്‍ ക്രൈസ്തവര്‍ സ്വന്തം രാജ്യത്തുനിന്നും മുറിച്ച് മാറ്റപ്പെട്ടപോലെ ഒറ്റപ്പെട്ട നിലയില്‍ കഴിയുകയായിരിന്നു. ഇവരാണ് അക്രമ ഭീഷണിയില്‍ പലായനം ചെയ്യുന്നത്.
Image: /content_image/News/News-2023-09-26-15:37:28.jpg
Keywords: അര്‍മേനിയ
Content: 21905
Category: 18
Sub Category:
Heading: തക്കല രൂപതയുടെ പ്രഥമ മഹാസമ്മേളനം നാളെ മുതൽ
Content: തക്കല: കന്യാകുമാരി മുതൽ മധുര വരെ ഒൻപതുജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാർ സഭയുടെ തമിഴ്നാട്ടിലെ മിഷൻ രൂപതയായ തക്കല രൂപതയുടെ പ്രഥമ മഹാസമ്മേളനം നാളെ മുതൽ. 30 വരെ രൂപതയുടെ സംഗമം അനിമേഷൻ സെന്ററിൽ നടക്കും. രൂപതയായി മാറിയതിനു ശേഷം 26 വർഷം പിന്നിടുന്ന വേളയിൽ നടത്തുന്ന ആദ്യത്തെ മഹാസമ്മേളനമാണിത്. 2024ൽ നടക്കാനിരിക്കുന്ന സീറോ മലബാർ ആഗോള സമ്മേളനത്തിന് ഒരുക്കമായാണ് ഈ മഹാ സമ്മളനം നടത്തുന്നത്. 28നു രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തക്കല ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. തുടർന്ന് മൂന്നു ദിവസങ്ങളിലായി വൈദികരിൽ നിന്നും സന്യസ്തരിൽനിന്നും അല്‍മായരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 75 പ്രതിനിധികൾ മൂന്നു ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും. മാർ പോളി കണ്ണൂക്കാടൻ, പാളയംകോട്ട ബിഷപ്പ് ഡോ. അന്തോനിസാമി ശബരിമുത്തു, മാർത്താണ്ഡം ബിഷപ്പ് വിൻസെന്റ് മാർ പൗലോസ്, കോട്ടാർ ബിഷപ്പ് ഡോ. നസൻ സൂസൈ തുടങ്ങിയ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു ചർച്ച നടത്തും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമാപന സമ്മേളനത്തിൽ പങ്കെടുക്കും. വികാരി ജനറാൾ ഫാ. തോമസ് പവ്വത്തുപറമ്പിൽ സമ്മേളനത്തിന്റെ ജനറൽ കൺവീനറും ചാൻസലർ ഫാ. ജോഷി കുളത്തിങ്കൽ സെക്രട്ടറിയും ഫാ. ജോസഫ് സന്തോഷ്, ഫാ. സാജൻ, ഫാ. ആന്റണി ജോസ്, ഫാ. അനിൽ രാജ്, ഫാ. അഭിലാഷ് സേവ്യർ രാജ്, സിസ്റ്റർ ജെസി തെരേസ്, ജോൺ കുമരിത്തോഴൻ, ഷോണിക് റീഗൻ എന്നിവർ കൺവീനറുമായ കമ്മറ്റിയാണ് സമ്മളനത്തിനു ചുക്കാൻപിടിക്കുന്നത്.
Image: /content_image/India/India-2023-09-27-09:39:03.jpg
Keywords: തക്കല
Content: 21906
Category: 18
Sub Category:
Heading: ''ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും'': ഒക്ടോബർ അഞ്ചിന് പാലാരിവട്ടം പിഒസിയിൽ ചർച്ച
Content: കൊച്ചി: കെസിബിസി ജാഗ്രത സദസിന്റെ ഔദ്യോഗികമായ ആരംഭവും ആദ്യ ചർച്ചയും ഒക്ടോബർ അഞ്ച് വ്യാഴാഴ്ച പിഒസിയിൽവെച്ച് നടക്കും. ''ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും'' എന്ന പേരില്‍ നടക്കുന്ന ആദ്യ ചര്‍ച്ച കെസിബിസി അൽമായ കമ്മീഷൻ ചെയർമാനും കോതമംഗലം രൂപതാധ്യക്ഷനുമായ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിൽ ഉദ്‌ഘാടനം ചെയ്യും. ഒക്ടോബർ അഞ്ച് വ്യാഴാഴ്ച രാവിലെ 10. 30 ന് ആരംഭിക്കുന്ന പ്രോഗ്രാമിൽ ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി പങ്കെടുത്ത് സംസാരിക്കുന്നതാണ്. സമുദായ - സംഘടനാ നേതാക്കളും പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കും. ☛ താൽപ്പര്യമുള്ളവർ 7594900555 എന്ന നമ്പരിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയച്ച് പേര് രജിസ്റ്റർ ചെയ്യുക. കെസിബിസി ജാഗ്രത കമ്മീഷന്റെ നേതൃത്വത്തിൽ മറ്റു വിവിധ കമ്മീഷനുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് കെസിബിസി ജാഗ്രത സദസ് എന്ന പേരിൽ പ്രതിമാസ ചർച്ചാവേദി ആരംഭിക്കുന്നത്. സുപ്രധാനവും കാലിക പ്രസക്തവുമായ വിഷയങ്ങളാണ് ഓരോ മാസവും ജാഗ്രത സദസിൽ ചർച്ച ചെയ്യപ്പെടുക.
Image: /content_image/India/India-2023-09-27-10:55:44.jpg
Keywords: പിഒസി
Content: 21907
Category: 1
Sub Category:
Heading: ചൈനീസ് ക്രൈസ്തവരുടെ ജീവിതത്തെ കേന്ദ്രമാക്കി ഫോട്ടോ പ്രദര്‍ശനം അമേരിക്കയില്‍
Content: ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണിലെ റിച്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചൈനീസ്‌ വെസ്റ്റേണ്‍ കള്‍ച്ചറല്‍ ഹിസ്റ്ററി സംഘടിപ്പിക്കുന്ന ചൈനയിലെ ഗ്രാമീണ മേഖലയിലെ കത്തോലിക്കരുടെ ജീവിതത്തിന്റെ നേര്‍രേഖ വെളിപ്പെടുത്തുന്ന “ഓണ്‍ ദി റോഡ്‌ : ദി കാത്തലിക് ഫെയിത്ത് ഇന്‍ ചൈന” ഫോട്ടോപ്രദര്‍ശനം ബോസ്റ്റണ്‍ കോളേജില്‍ പുരോഗമിക്കുന്നു. ലോക പ്രശസ്ത ഫോട്ടോഗ്രാഫറായ ലു നാന്‍ 1992 മുതല്‍ 1996 വരെ ചൈനയിലെ 10 പ്രവിശ്യകളിലെ ഗ്രാമീണ മേഖലകളിലൂടെ സന്ദര്‍ശിച്ച് തന്റെ കാമറയില്‍ ഒപ്പിയെടുത്ത ചൈനയിലെ ഗ്രാമീണ കത്തോലിക്കരുടെ ജീവിതത്തിന്റെ അറുപതോളം ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. ഡിസംബര്‍ 22 വരെ പ്രദര്‍ശനം നീളും. ചൈനീസ്-പാശ്ചാത്യ സാംസ്കാരിക കൈമാറ്റത്തേക്കുറിച്ചുള്ള പഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷണ സ്ഥാപനമാണ്‌ റിച്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചൈനീസ്‌ വെസ്റ്റേണ്‍ കള്‍ച്ചറല്‍ ഹിസ്റ്ററി. ബോസ്റ്റണ്‍ കോളേജിന്റെ തിയോളജി ആന്‍ഡ്‌ മിനിസ്ട്രി (എസ്.ടി.എം) ലൈബ്രറിയില്‍ 50 ഫോട്ടോകളും, ബാക്കി വരുന്ന 10 ഫോട്ടോകള്‍ ഒ’നെയില്‍ ലൈബ്രറി ഗാലറിയിലുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചൈനയിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായ ലു, മനുഷ്യന്റെ അന്തസ്സും, മാനുഷിക സാഹചര്യങ്ങളുടെ ബുദ്ധിമുട്ടും ഒപ്പിയെടുക്കുന്നതില്‍ സമാനതകളില്ലാത്ത ഒരാളായിട്ടാണ് കണക്കാക്കപ്പെടുന്നതെന്നു പ്രദര്‍ശനത്തിന്റെ സംഘാടകര്‍ പറയുന്നു. ചൈനയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന മതന്യൂനപക്ഷങ്ങളുടെയും സമൂഹങ്ങളുടെയും ജീവിതത്തേക്കുറിച്ചുള്ള അന്വേഷണമാണ് ലുവിന്റെ ഫോട്ടോകള്‍. യുന്നാന്‍ മുതല്‍ ടിബറ്റ് വരെയുള്ള കത്തോലിക്കരുടെ ജീവിതത്തിലാണ് ലു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 5 വിഭാഗങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന ഫോട്ടോ ശേഖരം ലൂ കണ്ടുമുട്ടിയ ചൈനീസ് കത്തോലിക്കരുടെ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും വിവിധ വശങ്ങളുടെ നേര്‍സാക്ഷ്യമാണ്. ഇത് അതിര്‍ത്തിക്കപ്പുറമുള്ള വിശ്വാസ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു കാട്ടുന്നുവെന്നു റിച്ചി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ എം. അന്റോണി ജെ. ഉസെര്‍ലര്‍ പറഞ്ഞു. ഫോട്ടോകള്‍ ഒപ്പിയെടുക്കുന്നതിനായി ഏതാണ്ട് നൂറോളം ദേവാലയങ്ങളും ലൂ സന്ദര്‍ശിച്ചിട്ടുണ്ട്. ചൈനയിലെ ഗ്രാമീണ കത്തോലിക്കരുടെ ദാരിദ്ര്യവും, ബുദ്ധിമുട്ടുകളും വെളിപ്പെടുത്തുന്നതാണ് ലൂവിന്റെ ഫോട്ടോകളെന്ന് പൊതുവേ വിലയിരുത്തലുണ്ട്.
Image: /content_image/News/News-2023-09-27-10:59:46.jpg
Keywords: ചൈന
Content: 21908
Category: 1
Sub Category:
Heading: മഹാജൂബിലി സമ്മേളനത്തിനു ഒരുക്കമായി വ്യക്തിഗത സഭകളില്‍ യുവജന സമ്മേളനം: ഫ്രാൻസിസ് പാപ്പ പ്രമേയം പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: 2025-ല്‍ നടക്കാനിരിക്കുന്ന മഹാജൂബിലി സമ്മേളനത്തിനു ഒരുക്കമായി വ്യക്തിഗത സഭകളില്‍ യുവജന സമ്മേളനം. 2023- 2024 വർഷങ്ങളിലെ വ്യക്തിഗത സഭകളിൽ ആഘോഷിക്കുന്ന യുവജന സമ്മേളനത്തിന്റെ വിഷയങ്ങൾ ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുത്തു. മുപ്പത്തിയെട്ടാമത്‌ വ്യക്തിഗത സഭ യുവജനസംഗമം നടക്കുന്ന ഈ വര്‍ഷത്തെ പ്രമേയം റോമക്കാർക്ക് എഴുതപെട്ട ലേഖനം പന്ത്രണ്ടാം അധ്യായത്തിലെ പന്ത്രണ്ടാം തിരുവചനത്തെ കേന്ദ്രമാക്കി "പ്രത്യാശയിലുള്ള സന്തോഷം" എന്നതും, 2024 ലേത് "കർത്താവിൽ പ്രത്യാശിക്കുന്നവർ ക്ഷീണിക്കാതെ നടക്കുന്നു" എന്ന റോമക്കാർക്ക് എഴുതപെട്ട ലേഖനം നാൽപ്പതാം അധ്യായം മുപ്പത്തിയൊന്നാം തിരുവചനവുമാണ്. 2021-ൽ ഫ്രാൻസിസ് പാപ്പ ക്രിസ്തു രാജന്റെ തിരുനാൾ ദിനം, ആഗോള യുവജനദിനമായി പ്രഖ്യാപിച്ചിരുന്നു. ഈ തിരുനാൾ ദിനത്തിലാണ് വ്യക്തിഗത സഭകളിൽ യുവജനസംഗമം സംഘടിപ്പിക്കുന്നത്. പരിശുദ്ധ സഭയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ പ്രയാസകരമായ സമയങ്ങളിൽ ലോകം മുഴുവനിലും പ്രത്യാശ പുനരുജ്ജീവിപ്പിക്കുവാൻ സന്തോഷത്തിന്റെ മിഷ്ണറിമാരായ യുവജനങ്ങൾക്ക് സാധിക്കുമെന്ന് അത്മായർക്കും, കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി പ്രസ്താവിച്ചു. 'ക്രിസ്തുസ് വിവിത്ത്' എന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനത്തിൽ ലോകത്തിന്റെ യുവത്വവും നമ്മുടെ പ്രത്യാശയുമെന്ന് ക്രിസ്തുവിനെ വിശേഷിപ്പിച്ച ഫ്രാന്‍സിസ് പാപ്പ, വരാനിരിക്കുന്ന രണ്ട് യുവജന വിഷയങ്ങൾ മുൻനിർത്തി ക്രിസ്തീയ പ്രത്യാശയുടെ അർത്ഥത്തിലേക്ക് ആഴ്ന്നിറങ്ങാനും ക്രിസ്തു ജീവിച്ചിരിക്കുന്നുവെന്നതിന് സന്തോഷത്തോടെ സാക്ഷ്യം വഹിക്കാനും യുവജനങ്ങളോട് ആഹ്വാനം ചെയ്തിരിന്നു.
Image: /content_image/News/News-2023-09-27-11:25:45.jpg
Keywords: യുവജന
Content: 21909
Category: 24
Sub Category:
Heading: വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ
Content: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം. 15-ാം വയസ്സിൽ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ പ്രവേശിച്ച പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ അംഗമായി വ്രതം ചെയ്തു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1910 ആഗസ്റ്റു മാസം പത്താം തീയതി പൗലോ ഷിനോസി മെത്രാപ്പോലീത്തയിൽ നിന്നു തിരുപട്ടം സ്വീകരിച്ചു. 1918 സെപ്തംബർ 20 -ാം തീയതി മുപ്പത്തി ഒന്നാമത്തെ വയസ്സിൽ ആദ്യമായി ശരീരത്തു പഞ്ചക്ഷതമുണ്ടായി. സഭാ ചരിത്രത്തിൽ പഞ്ചക്ഷതമുണ്ടാകാൻ ഭാഗ്യം ലഭിച്ച ആദ്യ വൈദീകനാണ് പിയോ അച്ചൻ. സാൻ ജിയോവാനി റോന്റോണ്ടോ ആശ്രമത്തിൽ 51 വർഷം ജീവിച്ച വി. പിയോ ഒരിക്കൽപ്പോലും അവധി എടുത്തട്ടില്ല. ഈശോ മറിയം നാമം ഉച്ചരിച്ചുകൊണ്ടു 1968 സെപ്തംബർ 23-ാം തിയതി 81 -മത്തെ വയസ്സിൽ പാദ്രെ പിയോ സ്വർഗ്ഗത്തിലേക്കു യാത്രയായി. 1947 ൽ വൈദീകനായിരിക്കെ പിയോ അച്ചന്റെ അടുക്കൽ കുമ്പസാരിക്കാൻ പോളണ്ടിൽ നിന്നു വന്ന ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 2002 ജൂണ്‍ 16നു പിയോ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ നമുക്കു മനസ്സിലാക്കാം. #{blue->none->b->1. ദിവ്യകാരുണ്യ ഭക്തി ‍}# “എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു." (യോഹന്നാന്‍ 6 : 56). പാദ്രെ പിയോയുടെ ജീവിതം ഈശോയോടു കൂടിയാണ് എന്നും ആരംഭിച്ചിരുന്നത്. രാവിലെ 2:30 നു ഉണർന്നിരുന്ന ഫാ. പിയോ മണിക്കൂറുകൾ പ്രാർത്ഥിച്ചൊരുങ്ങിയാണ് ബലിക്കു തയ്യാറായിരുന്നത്. പ്രഭാത ബലികൾ മണിക്കുറുകളോളം നീണ്ടിരുന്നു. വിശുദ്ധ കുർബാനയുടെ മഹത്വം തിരിച്ചറിഞ്ഞതുമൂലമുള്ള ആത്മ നിർവൃതിയിലും പഞ്ചക്ഷതങ്ങളുടെ തീവ്രമായ സഹനങ്ങളും മൂലമായിരുന്നു വിശുദ്ധ കുർബാന ദീർഘനേരം നീണ്ടു നിന്നിരുന്നത്. . വിശുദ്ധ കുർബാനയില്ലാതെ ലോകത്തിനു നിലനിൽക്കാനാവില്ല എന്ന വി. പിയോയുടെ പ്രബോധനം ഭുവന പ്രസിദ്ധമാണ്. ലോകം മുഴുവനും അതിന്റെ നിലനിൽപ്പിനായി വിശുദ്ധ കുർബാനയെ ആശ്രയിക്കുന്നു. പരിശുദ്ധ കുർബാനയെക്കുറിച്ചു രണ്ടു കാര്യങ്ങളാണ് പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കാൻ കഴിയുന്നത്. ഒന്നാമതായി വിശുദ്ധ കുർബാന ബലിയാണ് എന്ന യാഥാർത്ഥ്യം. വിശുദ്ധ കുർബാന നമ്മുടെ കർത്താവിന്റെ കാൽവരിയിലെ ബലിയുടെ പുനരവതരണമാണ്. ആത്മീയമായി ഓരോ ബലിയും ഈശോയുടെ പീഡാനുഭവം, മരണം ഉത്ഥാനം എന്നി പെസഹാ രഹസ്യങ്ങളിലേക്കു നമ്മളെ പ്രവേശിപ്പിക്കും. രണ്ടാമതായി, വിശുദ്ധധ കുർബാനയെ നമ്മൾ എപ്രകാരം സമീപിക്കണ മെന്നു വി. പിയോ പഠിപ്പിക്കുന്നു. എത്രമാത്രം ഭയഭക്തിയോടും സ്നേഹത്തോടും കൂടി കർത്താവിന്റെ ബലിവേദിയെ നാം സമീപിക്കുന്നുവോ അത്രമാത്രം നമ്മൾ അതു വിലമതിക്കും, എത്രമാത്രം വിശുദ്ധ കുർബാനയെ നാം വിലമതിക്കുവോ അത്രമാത്രംമാത്രം വിശുദ്ധ കുർബാന നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തും. #{blue->none->b->2. പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി ‍}# മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്‍െറ ദാസി! നിന്‍െറ വാക്ക്‌ എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.(ലൂക്കാ 1 : 38). പാദ്രെ പിയോയിക്കു പരിശുദ്ധ കന്യകാമറിയത്തോടു അതിരറ്റ സ്നേഹമുണ്ടായിരുന്നു. 1913 പിയോ എഴുതിയ ഒരു കത്തിൽ ഇതു വളരെ വ്യക്തമാണ്: " നമ്മൾ ഇവിടെ അമ്മയുടെ മനോഹരമായ മാസത്തിന്റെ അവസാനത്തിൽ എത്തിയിരിക്കുന്നു... ഈ പ്രിയപ്പെട്ട അമ്മയ്ക്കു എന്റെ മേലുള്ള ശ്രദ്ധ ഈ മാസവും സമൃദ്ധമായി തുടരും. അവൾ എന്നെ അതിരറ്റ സ്നേഹത്തിലേക്കു നയിക്കുന്നു... അഗ്നി അല്ലങ്കിലും ഞാനൊരു കനലാണ് . ഈ അമ്മ വഴി മകനായ ഈശോയോടു ഞാൻ ചുറ്റപ്പെട്ടിരിക്കുന്നു. എല്ലാ സൃഷ്ടികളെയും ഈശോയുടെയും മാതാവിന്റെയും സ്നേഹത്തിലേക്കു ക്ഷണിക്കാൻ ഞാൻ പറക്കാൻ ആഗ്രഹിക്കുന്നു.” വളരെ കുറച്ചു മാത്രമാണു പാദ്രെ പിയോ രാത്രിയിൽ ഉറങ്ങിയിരുന്നത്, തന്നോടു പ്രാർത്ഥന യാചിച്ചവർക്കു വേണ്ടി ജപമാല ചെല്ലിയാണ് രാത്രി കാലം ചെലവഴിച്ചിരുന്നത്. മധ്യസ്ഥ പ്രാർത്ഥനകളിൽ പാദ്രെ പിയോയിക്കു ഏറെ ഇഷ്ടം ജപമാല പ്രാർത്ഥനയായിരുന്നു. “ഈ കാലഘട്ടത്തിന്റെ ആയുധം ” എന്നാണ് വി. പിയോ ജപമാലയെ വിളിച്ചിരുന്നത്. ജപമാല പിയോയിക്കു മഹത്തായ സമ്പത്താകാൻ കാരണങ്ങൾ രണ്ടാണ്; ഒന്നാമതായി സുവിശേഷ സന്ദേശങ്ങൾ അതിന്റെ പൂർണ്ണതയിൽ ആഴമായി ജപമാലയിൽ സന്നിഹിതമാണ്. രണ്ടാമതായി മറിയത്തിന്റെ പ്രാർത്ഥഥനയുടെ പ്രതിധ്വനിയാണ് ജപമാല. #{blue->none->b->3. വിശുദ്ധ കുമ്പസാരം}# “അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ ദൈവത്തിന്റെ ദൂതന്‍മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകുമെന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു."(ലൂക്കാ 15 : 10) കുമ്പസാരകൂട്ടിൽ മണിക്കൂറുകൾ ചെലവഴിച്ചിരുന്ന വൈദീകനായിരുന്നു വി. പാദ്രെ പിയോ. പൗരോഹിത്യ ജീവിതത്തിന്റെ പ്രാരംഭ ദശയിൽത്തന്നെ നല്ലൊരു കുമ്പസാരക്കാരൻ എന്ന പേരു ഫാ: പിയോ നേടിയിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽ കുമ്പസാരിക്കാൻ പത്തു ദിവസമെങ്കിലും കാത്തിരിക്കണമായിരുന്നു. 1950 മുതൽ പാദ്രെ പിയോയുടെ അടുക്കൽ കുമ്പസാരിക്കുന്നതിനായി കപ്പൂച്ചിൻ സഭ മുൻകൂട്ടി ബുക്കു ചെയ്യുന്ന രീതി അവലംബിച്ചു. ചില ദിവസങ്ങളിൽ പതിനഞ്ചു മുതൽ പത്താമ്പതു വരെ മണിക്കൂറുകൾ പിയോ അച്ചൻ കുമ്പസാരക്കൂട്ടിൽ ചെലവഴിച്ചിരുന്നു. ആത്മാർത്ഥതയില്ലാതെ കുമ്പസാരത്തിനണയുന്നവരെ തിരിച്ചറിയാനും അവരുടെ പാപങ്ങൾ ഓർമ്മപ്പെടുത്തി ശരിയായ അനുതാപത്തിലേക്കു നയിക്കാനും വി. പാദ്രെ പിയോയിക്കു സവിശേഷമായ കഴിവുണ്ടായിരുന്നു. വി. കുമ്പസാരത്തെ സ്നേഹിക്കാം, ആത്മാർത്ഥതയോടെ കരുണയുടെ കൂടിനെ സമീപിക്കാം. #{blue->none->b->4. എളിമ}# “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ."(മത്തായി 20 : 28). ജീവിതകാലത്തു ധാരാളം തെറ്റി ധരിക്കപ്പെട്ട വ്യക്തിയായിരുന്നു ഫാ. പിയോ. ഒരിക്കൽ ഒരു വൈദീകൻ പിയോയിക്കു എതിരാായി വ്യാജ പ്രചരണങ്ങൾ പ്രചരിപ്പിച്ചു. ഈ വൈദീകൻ മറ്റേതോ കാരണത്താൽ ജയിലിലായി, പിന്നീടു വിമോചിതനായപ്പോൾ ആദ്യമേ തന്നെ കാണാനായി ഫാ: പിയോയുടെ സമീപമെത്തി. തിരിച്ചു വന്ന ധൂർത്ത പുത്രനെ സ്വീകരിക്കുന്ന പിതാവിന്റെ സ്നേഹവാത്സല്യയത്തോടെ പിയോ ആ വൈദീകനെ സ്വീകരിച്ചു. ചിലർ അദ്ദേഹത്തിന്റെ പഞ്ചക്ഷതം വ്യാജമാണന്നു പറഞ്ഞു പരത്തി. എല്ലാ സഹനങ്ങളും ക്രിസ്തീയ ഉപവിയോടെ പിയോ സ്വീകരിച്ചു. വി. പാദ്രെ പിയോയുടെ എളിമയെക്കുറിച്ചു വി. ജോൺ പോൾ രണ്ടാമൻ പാപ്പ പറയുന്നതു ഇപ്രകാരമാണ്. " ദു:ഖങ്ങളും ബുദ്ധിമുട്ടുകളും സ്നേഹം മൂലം സ്വീകരിച്ചാൽ അവ വിശുദ്ധിയിലേക്കു രൂപാന്തരപ്പെടുത്തുന്ന വഴിയാകും അവ ദൈവത്തെ അറിയാൻ കഴിയുന്ന വലിയ നന്മയിലേക്കു നമ്മുടെ വാതായനങ്ങളെ തുറക്കും." വി.പിയോയെപ്പോലെ എളിമയെ സ്നേഹിക്കാം വിശുദ്ധിയിൽ വളരാം #{blue->none->b->5. കാവൽ മാലാഖയോടുള്ള ബന്ധം}# “നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും (സങ്കീര്‍ത്തനങ്ങള്‍ 91 : 11). കാവൽ മാലാഖമാരോടുള്ള ബന്ധത്തിൽ വിശുദ്ധ വി. പാദ്രെ പിയോ പ്രസിദ്ധനാണ്. 1913 ൽ തന്റെ ആത്മീയ മക്കൾക്കെഴുതിയ കത്തിൽ കാവൽ മാലാഖമാരോടുള്ള സുഹൃദ് ബന്ധം പരിപോഷിപ്പിക്കാൻ പിയോ എഴുതുന്നു: “അമ്മയുടെ ഉദരത്തിൽ തുടങ്ങി കല്ലറ വരെ നമ്മെ സമാശ്വസിപ്പിക്കാനായി ഒരു ആത്മാവ് കൂടെയുള്ളത് എത്ര ആശ്വാസമാണ്. ഒരു നിമിഷം പോലും, നമ്മൾ പാപം ചെയ്യാൻ ധൈര്യപ്പെടുമ്പോഴും നമ്മളെ ഉപേക്ഷിക്കാതെ കൂടെ നിൽക്കുന്ന ഈ സ്വർഗ്ഗീയ ആത്മാവ് നമ്മളെ ഒരു സുഹൃത്തിനെപ്പോലെ സഹോദരനപ്പോലെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യും". മറ്റൊരിക്കൽ പിയോ ഇപ്രകാരം എഴുതി: “ ഈ നല്ല മാലാഖ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തികളും നിങ്ങളടെ പരിശുദ്ധമായ ആഗ്രഹങ്ങളും ദൈവത്തിനു സമർപ്പിക്കുകയും ചെയ്യുന്നു എന്നു തിരിച്ചറിയുക.” വി.പിയോയുടെ മാതൃക സ്വീകരിച്ചു നമ്മുടെ കാവൽ മാലാഖമാരോടുള്ള ബന്ധത്തിൽ വളരാം.
Image: /content_image/SocialMedia/SocialMedia-2023-09-27-11:45:55.jpg
Keywords: പിയോ