Contents

Displaying 21471-21480 of 24998 results.
Content: 21880
Category: 1
Sub Category:
Heading: ബൊളീവിയന്‍ കത്തോലിക്ക ദേവാലയത്തിന് മത സാംസ്കാരിക ചരിത്ര പൈതൃക പദവി
Content: സാന്റാക്രൂസ്: ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയങ്ങളില്‍ ഒന്നായ ബൊളീവിയയിലെ സാന്‍ ലോറന്‍സോ ദേവാലയത്തിന് മത, സാംസ്കാരിക, ചരിത്ര പൈതൃക പദവി. സാന്റാക്രൂസ് നഗരത്തിന്റെ അഭിമാന സ്തംഭമായി നിലകൊള്ളുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള മെട്രോപ്പോളിറ്റന്‍ ദേവാലയമായ സാന്‍ ലോറന്‍സോ (സെന്റ്‌ ലോറന്‍സ്) മൈനര്‍ ബസിലിക്കയ്ക്കു സെപ്റ്റംബര്‍ 15-ന് കൂടിയ സാന്റാ ക്രൂസ് ഡിപ്പാര്‍ട്ട്മെന്റല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയാണ് പൈതൃക പദവി നല്‍കിയത്. നഗരത്തിന്റെ വ്യക്തിമുദ്രയുടെ അടിസ്ഥാനമായ മതപരവും മാനുഷികവും, ധാര്‍മ്മികവുമായ മൂല്യങ്ങളെ സംരക്ഷിക്കുവാനുള്ള പ്രതിബദ്ധതയും അസംബ്ലി പ്രകടിപ്പിച്ചു. ദേവാലയത്തിന് പൈതൃക പദവി നല്‍കുവാന്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ 21 വോട്ടുകള്‍ക്കാണ് പാസ്സായത്. ചോഞ്ചോകോരായില്‍ വെച്ച് ഗവര്‍ണര്‍ ലൂയിസ് ഫെര്‍ണാണ്ടോ കാമാച്ചോ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. സാന്‍ ലോറന്‍സോ ദേവാലയത്തെ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചതില്‍ ദേവാലയത്തിന്റേയും, സാന്റാക്രൂസ് മെത്രാപ്പോലീത്ത മോണ്‍. റെനെ ലെയിഗു സെസാരിയുടേയും പ്രതിനിധിയും ബസിലിക്കയുടെ റെക്ടറുമായ ഫാ. ഹ്യൂഗോ അരാ ഡിപ്പാര്‍ട്ട്മെന്റല്‍ ലെജിസ്ലേറ്റീവ് അസംബ്ലിക്ക് നന്ദി അറിയിച്ചു. കത്തീഡ്രല്‍ നമ്മുടെ മാതൃ ഭവനമാണെന്ന് ഫാ. ഹ്യൂഗോ പറഞ്ഞു. ഭൂഖണ്ഡത്തിലെ എല്ലാ ദേവാലയങ്ങളിലുംവെച്ച് സവിശേഷമായ നിര്‍മ്മിതിയും ഏറ്റവും വലിയ അകത്തളവുമുള്ള സാന്‍ ലോറന്‍സോ ദേവാലയം ലാറ്റിന്‍ അമേരിക്കയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയങ്ങളില്‍ ഒന്നാണ്. പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പെറുവിലെ വൈസ്രോയി ആയിരുന്ന ഫ്രാന്‍സിസ്കോ അള്‍വാരെസ് ഡെ ടോളെഡോയുടെ കാലത്ത് മേഴ്സിഡാരിയന്‍ ഫ്രേ ആയിരുന്ന ഡിയാഗോ ഡെ പോറസാണ് ആദ്യ ദേവാലയം നിര്‍മ്മിച്ചത്. 1770-ല്‍ അന്നത്തെ സാന്റാക്രൂസ് ഡെ ലാ സിയറ മെത്രാനായിരുന്ന ഫ്രാന്‍സിസ്കോ റാമോണ്‍ ഹെര്‍ബോസോ ഈ ദേവാലയം പുനര്‍നിര്‍മ്മിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് പുതിയ ദേവാലയം നിര്‍മ്മിക്കുന്നത്. 1915 ഓഗസ്റ്റ് 18നു ഇന്ന്‍ കാണുന്ന ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നടന്നു. 1988-ല്‍ തന്റെ ബൊളീവിയ സന്ദര്‍ശനത്തിനിടെ ദേവാലയം സന്ദര്‍ശിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ദേവാലയത്തിന് മൈനര്‍ ബസിലിക്ക പദവി നല്‍കി.
Image: /content_image/News/News-2023-09-22-06:19:35.jpg
Keywords: പൈതൃക
Content: 21881
Category: 18
Sub Category:
Heading: ഫാ. ലൂർദു ആനന്ദം തമിഴ്നാട്ടിലെ ശിവഗംഗൈ രൂപതയുടെ പുതിയ ഇടയൻ
Content: വത്തിക്കാന്‍ സിറ്റി/ ചെന്നൈ: തമിഴ്‌നാട്ടിലുള്ള ശിവഗംഗൈ രൂപതയുടെ പുതിയ ഇടയനായി മധുര അതിരൂപതാംഗമായ ഫാ. ലൂർദു ആനന്ദത്തെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. യൂറോപ്പിൽ നിന്നുമെത്തിയ ജെസ്യൂട്ട് മിഷ്ണറിയായ വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ സുവിശേഷ പ്രഘോഷണം വഴിയായി മാമോദീസ സ്വീകരിച്ച് കത്തോലിക്കാസഭയിൽ അംഗങ്ങളായവരുടെ പിൻതലമുറക്കാരാണ് രൂപതയിൽ ഇപ്പോൾ അംഗങ്ങളായിട്ടുള്ളവർ. മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മോൺസിഞ്ഞോർ ലൂർദ് ആനന്ദം ശിവഗംഗൈ രൂപതയിലെ തിരുവരങ്ങ് സ്വദേശിയാണ്. 1958 ഓഗസ്റ്റ് പതിനഞ്ചിന് ജനിച്ചു. മധുരയിലെ അരുൾ ആനന്ദർ കോളേജിൽ ഫിലോസഫിയും തിരുച്ചിറപ്പള്ളിയിലെ സെന്റ് പോൾസ് സെമിനാരിയിൽ ദൈവശാസ്ത്രവും പഠിച്ച ശേഷം ആൽബർട്ട് ലുഡ്വിഗ് യൂണിവേഴ്സിറ്റി ഓഫ് ഫ്രെയ്ബർഗിൽ (ജർമ്മനി) നിന്ന് സിസ്റ്റമാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടി. 1986 ഏപ്രിൽ 6ന് മധുര അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായും സ്ഥാപനങ്ങളുടെ മേധാവിയായും സെമിനാരി റെക്ടറായും സേവനം അനുഷ്ഠിച്ച അദ്ദേഹം ഹോളി റോസറി ഇടവക വികാരിയായിരിക്കവേയാണ് മെത്രാനായി നിയമിതനാവുന്നത്. 1987 ജൂലൈ 25 ന് മധുരൈ അതിരൂപതയിൽ നിന്നും വിഭജിച്ച് സ്ഥാപിക്കപ്പെട്ടതാണ് ശിവഗംഗൈ രൂപത. രാമനാഥപുരം, ശിവഗംഗൈ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന രൂപതയിൽ 1,90,386 വിശ്വാസികളാണ് അംഗങ്ങളായിട്ടുള്ളത്.
Image: /content_image/India/India-2023-09-22-07:35:49.jpg
Keywords: തമിഴ്
Content: 21882
Category: 19
Sub Category:
Heading: പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04
Content: ഏക ദൈവവിശ്വാസത്തിൽ (Monotheism) അധിഷ്‌ഠിതമാണ് യഹൂദമതവും ക്രിസ്‌തുമതവും. "നിന്റെ ദൈവമായ കർത്താവ് ഞാനാണ്. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്" (പുറ 20, 2-3; നിയ 5, 6-7) എന്നതാണ് യഹൂദ, ക്രൈസ്‌തവ മതങ്ങളുടെ പ്രഥമ കൽപന. ഏകദൈവത്തിലെ മൂന്നാളുകളിലുള്ള വിശ്വാസം (ത്രിയേക ദൈവവിശ്വാസം) ക്രൈസ്‌തവ വിശ്വാസത്തിന്റെ അനന്യതയാണ്. ഈ വിശ്വാസ രഹസ്യത്തെക്കുറിച്ചുള്ള അജ്ഞതയും തെറ്റുദ്ധാരണകളുംമൂലം ക്രൈസ്തവരുടേത് ഏക ദൈവ വിശ്വാസമല്ല എന്ന അടിസ്ഥാനരഹിത ആരോപണം പലരും ഉയർത്താറുണ്ട്. ഉദാഹരണത്തിന്, ചില ഇസ്ലാമിസ്റ്റുകളുടെ വീക്ഷണത്തിൽ ക്രൈസ്‌തവ ത്രിത്വത്തിലെ മൂന്നാളുകളാൽ അള്ളാ, മർയം, ഈസാ എന്നിവരാണ്. അള്ളായ്ക്കു മർയയിലുണ്ടായ പുത്രനാണ് ഈസാ നബി. ബൈബിൾ വിവരണങ്ങൾക്കും ക്രൈസ്‌തവ വിശ്വാസത്തിനും തികച്ചും വിരുദ്ധമാണിത്. ഹൈന്ദവ ദർശനത്തിലെ 'സത്, ചിത്, ആനന്ദ' എന്നീ ത്രയങ്ങളുമായി പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികളെ ബന്ധിപ്പിക്കുന്നതും തെറ്റാണ്. #{blue->none->b->വി. ഗ്രന്ഥത്തിൽ വെളിപ്പെടുന്ന ത്രിത്വരഹസ്യം ‍}# പഴയനിയമ ദൈവം ചരിത്രവഴികളിൽ സംരക്ഷണ കവചം തീർക്കുന്ന 'ഏക' ദൈവമാണ്. ചരിത്രസംഭവങ്ങളിൽ നേർക്കുനേർ കാണുന്ന (encountering) വ്യക്തി ദൈവം (Personal God) ആണ്. അവിടുന്ന്, ചരിത്രത്തിലെ ദൈവിക പ്രവർത്തനങ്ങളെ സൂചിപ്പിക്കാൻ ദൈവത്തിന്റെ അരൂപി (Spirit of God ), ദൈവവചനം (Word of God), Wisdom of God) തുടങ്ങിയ പേരുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, ദൈവത്തിന്റെ ഏകത്വവും അപരിമേയതയും (transcendence) വിട്ടൊരു ചിന്ത പഴയനിയമത്തിനില്ല. പുതിയനിയമ ഗ്രന്ഥങ്ങളിലാണ് ത്രിത്വരഹസ്യം വ്യക്തമായി വെളിപ്പെട്ടു തുടങ്ങുന്നത്. 'പിതാവ്' എന്ന പദംകൊണ്ട് പുതിയനിയമം സാധാരണയായി വിവക്ഷിക്കുന്നത് സ്രഷ്ടാവായ ദൈവത്തെയാണ്. 'ഈശോയെ ഉയിർപ്പിച്ചവൻ' എന്ന വിശേഷണംകൂടി പുതിയനിയമം പിതാവായ ദൈവത്തിന് നൽകുന്നു. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ ഈശോ ദൈവമെന്നു വ്യക്തമായി അഭിസംബോധന ചെയ്യപ്പെടുന്ന ഭാഗങ്ങൾക്കൊപ്പം (ഹെബ്രാ 1, 8-9; യോഹ 1,1; യോഹ 20, 28) വ്യംഗ്യമായി അവിടുത്തെ ദൈവത്വം പ്രകീർത്തിക്കപ്പെടുന്ന ധാരാളം അവസരങ്ങൾ പുതിയനിയമത്തിലുണ്ട്. ഈശോയുടെ പുത്രത്വം (Sonship) ക്രമാനുഗതമായി മാത്രമാണ് അവിടുത്തെ ദൈവത്വത്തെ സൂചിപ്പിക്കുന്ന പദമായി രൂപപ്പെട്ടത്; കാരണം ഈശോയുടെ 'പിതാവേ' എന്ന അഭിസംബോധനയിൽ അടങ്ങിയിരുന്നു തീവ്രമായ വ്യക്തിബന്ധം യഹൂദപാരമ്പര്യത്തിന് തീർത്തും അപരിചിതമായിരുന്നു എന്നതുതന്നെ. ഈശോയെ 'നാഥൻ' (Lord, Kyrios) എന്നു വിളിച്ച് ആരാധിച്ചിരുന്ന ഗ്രീക്ക്-ക്രിസ്ത്യൻ കൂട്ടായ്‌മകളും അവിടുത്തെ ദൈവത്വം അംഗീകരിക്കുന്നതിന്റെ തെളിവാണ്; കാരണം, നാഥൻ എന്ന പദം പഴയനിയമത്തിൽ ദൈവത്തെ സൂചിപ്പിക്കാനാണ് പലവട്ടം ഉപയോഗിച്ചിരിക്കുന്നത്. പഴയനിയമത്തിലെ 'ദൈവാരൂപി' ആകട്ടെ സൃഷ്ടികളിലെ ദൈവസാന്നിധ്യത്തെ സൂചിപ്പിക്കുന്ന പദമാണ്. മനുഷ്യന് ജീവൻ നൽകുന്നതും (സങ്കീ 104, 29-30), പ്രവചനവരം നൽകുന്നതും (മിക്കാ 3,8), വിവേചനാശക്തിയും (ഏശ 28, 5-6) വിശുദ്ധിയും (സങ്കീ 51, 12-13) നൽകുന്നതുമെല്ലാം ഈ അരൂപിയാണ്. പുതിയനിയമത്തിലെ പരിശുദ്ധറൂഹാ ഈ അരൂപി തന്നെയാണ്. അതേ റൂഹാ തന്നെയാണ് ഉത്ഥാനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന 'ഈശോയുടെ അരൂപിയും' (റോമ 8, 9). പിതാവിൽ നിന്നു പുറപ്പെടുന്ന (യോഹ 5, 26; 15, 26; 16, 7) പരിശുദ്ധറൂഹാ പിതാവിൽ നിന്നു വ്യത്യസ്‌തനും പിതാവിനാൽ അയയ്ക്കപ്പെട്ട മറ്റൊരു/രണ്ടാമത്തെ സഹായകൻ/പാറക് ലേത്തായും (യോഹ 14,16; 1 യോഹ 2,1) ആണ്. #{blue->none->b->ആദ്യ സാർവ്വത്രിക സൂനഹദോസുകളും പരി.ത്രിത്വദൈവശാസ്ത്രവും ‍}# നാലാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങൾ അലക്‌സാൻഡ്രിയൻ പുരോഹിതനായ ആരിയൂസിന്റെ അബദ്ധസിദ്ധാന്തങ്ങളുടെ കാലം കൂടിയായിരുന്നു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിൽ പിതാവു മാത്രമാണ് പൂർണദൈവം. കാരണം പിതാവു മാത്രമാണ് ആരംഭമില്ലാത്തവൻ (Unoriginated); പുത്രനായ ദൈവത്തിനു നിത്യതയില്ല; കാരണം, അവൻ സർവസൃഷ്ടികൾക്കും മുമ്പു പിതാവിനാൽ സൃഷ്ടിക്കപ്പെട്ട ആദ്യ സൃഷ്‌ടി മാത്രമാണ്. പുത്രന്റെ സൃഷ്ടിക്കു മുമ്പ് പിതാവ് മാത്രമുണ്ടായിരുന്ന ഒരു സമയമുണ്ടായിരുന്നു (there was a time when He was not) എന്നും അതിനാൽ പുത്രന് ദൈവത്വത്തിന്റെ പൂർണതയില്ലെന്നും ആരിയൂസ് പഠിപ്പിച്ചു. ആര്യൻ പാഷാണ്ഡതയ്ക്ക് മറുപടി നൽകുന്നതിനാണ് എ.ഡി.325-ൽ നിഖ്യാ സൂനഹദോസ് വിളിച്ചു ചേർക്കപ്പെട്ടത്. ആദ്യനൂറ്റാണ്ടുമുതലുള്ള തിരുസഭയുടെ വിശ്വാസം ഒരിക്കൽക്കൂടി ഈ സൂനഹദോസിൽ വ്യക്തമായി പ്രഖ്യാപിക്കപ്പെട്ടു. "പിതാവിൽനിന്നു ജനിച്ചവൻ, എന്നാൽ സൃഷ്ടിക്കപ്പെടാത്തവൻ" (Begotten not created), "പിതാവിനോടു സമസത്തായവൻ" (homo ousios = consubstantial)എന്നീ വിശേഷണങ്ങൾ പുത്രനായ ദൈവത്തിനു നൽകി നിഖ്യാവിശ്വാസപ്രമാണം പുത്രനെ പിതാവിനെപ്പോലെ നിത്യനും (eternal) പിതാവിനോട് ഏകസത്തയുമായി (Consubstantial) അവതരിപ്പിച്ച് ത്രിത്വ-ദൈവശാസ്ത്രത്തിന് വ്യക്തമായ അടിത്തറയിട്ടു. നിഖ്യാ സൂനഹദോസിനും (325)കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിനും (381) ഇടയിലുള്ള അഞ്ചരപതിറ്റാണ്ടുകളിലെ "ഏകസത്ത" (homo ousios) എന്ന സംജ്ഞയെക്കുറിച്ചുള്ള തർക്ക വിതർക്കങ്ങളിലൂടെ ത്രിത്വദൈവശാസ്ത്രത്തിനു കൂടുതൽ വ്യക്തത കൈ വന്നു. പുത്രൻ പിതാവിനോട് ഏകസത്ത ആയിരിക്കുന്നതുപോലെ, പരിശുദ്ധാരൂപി പിതാവിനോടും പുത്രനോടും ഏകസത്തയാണ് എന്ന കൂടുതൽ വ്യക്തതയിലേക്ക് ത്രിത്വ-ദൈവശാസ്ത്രം വളർന്നത് ഈ കാലത്താണ്. ഇതിനായി ഏറ്റവും അധികം വാദിച്ചത് അലക്‌സാൻഡ്രിയായിലെ വി. അത്തനേഷ്യസാണ്. #{blue->none->b->അബദ്ധ സിദ്ധാന്തങ്ങളും ആദിമസഭയുടെ സത്യവിശ്വാസവും ‍}# പരിശുദ്ധ ത്രിത്വ രഹസ്യത്തെ പരിഹസിച്ചുകൊണ്ട് ചില സമകാലിക 'സ്വയം പ്രഖ്യാപിത' പണ്ഡിതന്മാർ ഉയർത്തുന്ന ചോദ്യങ്ങൾ, സഭയിൽ ആദ്യനൂറ്റാണ്ടുകളിൽ തന്നെ ഉന്നയിക്കപ്പെട്ടിട്ടുള്ളവയും സഭാപിതാക്കന്മാരാൽ വ്യക്തമായ ഉത്തരം നൽകപ്പെട്ടിട്ടുള്ളവയുമാണ്. രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ അന്ത്യോക്യായിലെ വി. തെയോഫിലസ് ആണ് 'ത്രിത്വം' (ഗ്രീക്കുഭാഷയിൽ Trias) എന്ന സംജ്ഞ ആദ്യമായി ദൈവശാസ്ത്രചർച്ചകളിൽ ഉപയോഗിച്ചത്. ദൈവം (God), വചനം (Word), ജ്ഞാനം (Wisdom) എന്നീ മൂന്നു നാമങ്ങൾ പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികൾക്ക് അദ്ദേഹം നൽകി. രണ്ടാം നൂറ്റാണ്ടിലെ വിശ്വാസസംരക്ഷക പിതാക്കന്മാർ (Apologetic Fathers) ഏറെ തന്മയത്വത്തോടെ കൈകാര്യംചെയ്‌ത വെല്ലുവിളി, പഴയനിയമ വ്യക്തിദൈവത്തെ (Personal God), ദൈവിക അപരിമേയതയോടും (transcendence) യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഗ്രീക്ക് ദൈവിക സങ്കൽപ്പങ്ങളോടും അനുരൂപപ്പെടുത്തുക എന്നതായിരുന്നു. യവന ദൈവസങ്കല്പവും ലോകവും തമ്മിലുള്ള വിടവ് നികത്തുന്ന പാലമായി അവർ വചനമായ ദൈവത്തെ അവതരിപ്പിച്ചു. മനുഷ്യാവതാരത്തിൽ ലോകത്തിനു വെളിപ്പെട്ട വചനത്തിന്റെ 'വിത്തുകൾ' (Logos spermatikos)പഴയനിയമ പ്രവാചകരിലും ഗ്രീക്കു ചിന്തകരിൽ പോലുമുണ്ടായിരുന്നു എന്നു പഠിപ്പിച്ച വി. ജസ്റ്റിൻ, പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ വചനം പിതാവിനോടൊപ്പം നിത്യനാണ് (eternal) എന്നു രണ്ടാം നൂറ്റാണ്ടിൽ തന്നെ വ്യക്തമാക്കി. മൂന്നാം നൂറ്റാണ്ടിലാണ് ഒരു ദൈവത്തിലെ മൂന്നാളുകൾ എന്ന വിശ്വാസത്തിന്റെ അനന്യത കൂടുതൽ ചോദ്യങ്ങൾക്ക് വിധേയമായത്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകൾ യാഥാർത്ഥ്യത്തിൽ മൂന്നു വ്യക്തികളല്ലെന്നും, ഒരേ ദൈവത്തിന്റെ മൂന്നുഭാവങ്ങൾ (modes) അഥവാ പേരുകൾ (names) മാത്രമാണെന്നും പഠിപ്പിച്ചുകൊണ്ട് നൊയേത്തൂസ് (Noetus), പ്രാക്‌സ് യസ് (Praxeas), സബെല്ലിയൂസ് (Sabellius) തുടങ്ങിയവർ മുമ്പോട്ടുവന്നു. ഒരേയൊരു ദൈവമേയുള്ളൂ എന്നും സൃഷ്ടികർമം നടത്തിയപ്പോൾ പിതാവെന്നും, രക്ഷകനായി അവതരിച്ചപ്പോൾ പുത്രനെന്നും, നിത്യജീവനിലേക്ക് നയിക്കുന്നവനും വിശുദ്ധീകരിക്കുന്നവനുമായി സ്വയം വെളിപ്പെടുത്തിയപ്പോൾ പരിശുദ്ധാരൂപിയെന്നും അവിടുന്നു വിളിക്കപ്പെട്ടുവെന്നുമുള്ള അബദ്ധചിന്തയായിരുന്നു അത്. കാർത്തേജിലെ വിശുദ്ധ തെർത്തുല്യനും റോമിലെ വി. ഹിപ്പോളിറ്റസും ആകട്ടെ, ദൈവം ത്രിത്വമായി വെളിപ്പെടുന്നതു രക്ഷാകര രഹസ്യത്തിന്റെ പൂർത്തികരണത്തിലാണെന്ന സത്യവിശ്വാസത്തിന്റെ വക്താക്കളായി. ലത്തീൻ ഭാഷയിൽ 'Trinitas' എന്ന പദം ആദ്യമായി ഉപയോഗിച്ചത് തെർത്തുല്ല്യനാണ്. പരി. ത്രിത്വത്തിലെ വ്യക്തികളെ സൂചിപ്പിക്കാൻ 'persona' എന്നപദവും അദ്ദേഹം ഉപയോഗിച്ചു. ഹിപ്പോളിറ്റസാണ് പ്രൊസോപോൺ (Prosopon) എന്ന ഗ്രീക്കുപദം പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികളുടെ വ്യതിരിക്തതയും വ്യക്തിത്വവും സൂചിപ്പിക്കാൻ ഉപയോഗിച്ച് തുടങ്ങിയത്. പിതാവും പുത്രനും പരിശുദ്ധ റൂഹായും ഏകസത്തയാണ് (Single Substance ) എന്നു പഠിപ്പിച്ച തെർത്തുല്ല്യൻ, 'ദൈവം' എന്ന പദം, പിതാവായ ദൈവത്തിനായി ഉപയോഗിച്ചിരുന്ന സമകാലിക പണ്ഡിതരിൽനിന്നു വ്യത്യസ്‌തമായി, ഈ ഏകസത്തയെ സൂചിപ്പിക്കുന്ന പദമായി നിജപ്പെടുത്തി. ഗ്രീക്കുപിതാക്കന്മാരുടെ ഇടയിൽ ആദ്യമായി പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എഴുതിയവരിൽ ഒരാൾ ഒരിജനാണ്. പിതാവിൽ നിന്നുള്ള പുത്രന്റെ 'നിത്യമായ ജനനം' (eternal be getting) അവതരിപ്പിച്ച അദ്ദേഹം ദശാബ്ദങ്ങൾക്കുമുമ്പേ ആര്യൻ പാഷാണ്ഡതയ്ക്ക് എതിരെ സംസാരിച്ച ക്രാന്തദർശിയാണ്. പിതാവും പുത്രനും പരിശുദ്ധാരൂപിയും തമ്മിലുള്ള വ്യതിരിക്തത സൂചിപ്പിക്കാൻ അദ്ദേഹം ഹിപ്പോസ്താസിസ് (hypostasis) എന്ന ഗ്രീക്കുപദം ഉപയോഗിച്ചു. കപ്പദോക്കിയൻ പിതാക്കന്മാരായ, വി. ബേസിലും നീസായിലെ വി. ഗ്രിഗറിയും ത്രിത്വ ദൈവശാസ്ത്രത്തിനു കൂടുതൽ വ്യക്തത വരുത്തിയവരാണ്. പിതാവ് ജനനമില്ലാത്തവനും (ungenerated) പുത്രൻ പിതാവിൽനിന്നു ജനിച്ചവനും (generated) ആണ്; പുത്രന്റെ ജനനവും (generation) പരിശുദ്ധാരൂപിയുടെ പുറപ്പെടലും (procession) ആകട്ടെ, ആരംഭവും അവസാനവും ഇല്ലാത്ത നിത്യമായ പ്രവൃത്തിയാണ് (eternal). പിതാവിൽ നിന്നു ജനിച്ചവൻ (generated) എന്നതിൽ മാത്രമാണ് പുത്രൻ പിതാവിൽനിന്നും പരിശുദ്ധാരൂപിയിൽനിന്നും വ്യത്യസ്‌തൻ. ജനിപ്പിക്കുന്നവൻ എന്നതിൽ മാത്രം പിതാവും, പുറപ്പെടുന്നവൻ എന്നതിൽ മാത്രം പരിശുദ്ധാരൂപിയും വ്യത്യസ്തരാകുന്നു. ബാക്കി എല്ലാക്കാര്യങ്ങളിലും പരിശുദ്ധ ത്രിത്വത്തിലുള്ള മൂന്നു വ്യക്തികളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. നീസായിലെ വി. ഗ്രിഗറി പറയുന്നു: "സൃഷ്ടികർമ്മം പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികളുടെയും പൊതുപ്രവൃത്തിയാണ്. ദൈവിക പ്രവൃത്തികളെല്ലാം പിതാവിൽ തുടങ്ങി പുത്രനിലൂടെ പരിശുദ്ധാരൂപിയിൽ പൂർത്തീകരിക്കപ്പെടുന്നു എന്നതാണ് സത്യം. പരിശുദ്ധ ത്രിത്വത്തിലെ ഒരു വ്യക്തിക്കും സ്വന്തവും വ്യത്യസ്‌തവുമായ പ്രവൃത്തികളില്ല. ഏകമായ പൊതുശക്തി മൂവരും ഒരുപോലെ പ്രായോഗികമാക്കുകയാണ്." എ.ഡി/ 381 -ലെ കോൺസ്റ്റാന്റിനോപ്പിൾ കൗൺസിൽ പരിശുദ്ധാരൂപിയുടെ ദൈവത്വത്തെ ചോദ്യംചെയ്‌ത മാസിഡോണിയൻ പാഷാണ്ഡതയ്ക്കെതിരെയാണു സംസാരിച്ചത്. അവിടെ അംഗീകരിക്കപ്പെട്ടതും ഇന്നും സഭയിൽ ഉപയോഗിക്കുന്നതുമായ കോൺസ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം, നിഖ്യാസൂനഹദോസിന്റെ പ്രബോധനങ്ങളോടു പരിശുദ്ധാരൂപിയുടെ ദൈവത്വം കൂട്ടിച്ചേർത്തുള്ള വിശ്വാസപ്രഖ്യാപനമാണ്. പിന്നീടു ത്രിത്വ-ദൈവശാസ്ത്രത്തിൽ ഉണ്ടായിട്ടുള്ള വളർച്ചകളെല്ലാം നിഖ്യ-കോൺസ്റ്റാന്റിനോപ്പിൾ പ്രബോധനങ്ങൾക്കു നൽകപ്പെട്ടിട്ടുള്ള വിശദീകരണങ്ങളാണ്. #{blue->none->b->ത്രിത്വ ദൈവശാസ്ത്രത്തിന്റെ വളർച്ച ‍}# ഒന്നാം കോണ്‍സ്റ്റാന്റിനോപ്പിൾ സൂനഹദോസിന്റെ തൊട്ടടുത്ത വർഷം എ.ഡി. 382 ൽ ദമാസൂസ് ഒന്നാമൻ പാപ്പ വിളിച്ചുചേർത്ത റോമൻ പ്രാദേശിക സിനഡ് ത്രിത്വ ദൈവശാസ്ത്രത്തിനു കൂടുതൽ വ്യക്തത വരുത്തി: "ഏക ദൈവത്തിൽ നിത്യരും (co-eternal) സമന്മാരും (co-equal) അതേ സമയം വ്യത്യസ്‌തരുമായ മൂന്നു ദൈവിക വ്യക്തികളുണ്ട്. എന്നാൽ മൂന്നു വ്യത്യസ്‌ത ദൈവങ്ങളാകത്തക്കവിധം അവർ വ്യത്യസ്‌തരുമല്ല." ദൈവം ഒന്നേയുള്ളൂ. ആ ഏകദൈവത്തിൽ ഒരേസമയം വ്യത്യസ്‌തരും സത്തയിൽ ഏകരുമായ (co-essential) മൂന്നു വ്യക്തികളുണ്ട്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികളിൽ ആരും മറ്റൊരാളേക്കാൾ ദൈവത്വത്തിൽ വലിയവരോ ചെറിയവരോ അല്ല. രക്ഷാകരചരിത്രത്തിലെ ദൈവിക ഇടപെടലുകളിൽ പിതാവിനും പുത്രനും പരിശുദ്ധ റൂഹായ്ക്കും വ്യത്യസ്‌ത ദൗത്യങ്ങളാണുള്ളത്. അതേ സമയം ഓരോ ദൗത്യത്തിലും മൂന്നു വ്യക്തികളുടേയും പൂർണ സാന്നിധ്യവുമുണ്ട്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകൾ മൂന്നു വ്യത്യസ്‌ത സത്തകളല്ല; ഏക സത്തയാണ്. പിതാവ് ജനിപ്പിക്കുന്നവനും, പുത്രൻ ജനിച്ചവനും, പരിശുദ്ധ റൂഹാ അയക്കപ്പെട്ടവനുമാണ്. ഈ ബന്ധത്തിൽ മാത്രമാണ് അവർ തമ്മിലുള്ള വ്യത്യാസം (വി. ആഗസ്തീനോസ്). "പിതാവും പുത്രനും പരിശുദ്ധാരൂപിയും മൂന്നല്ല, ഒരേയൊരു ദൈവമാണ്; പിതാവ് ജനനമില്ലാത്തവനും, പുത്രൻ ജനിച്ചവനും, പരിശുദ്ധ റൂഹാ അയയ്ക്കപ്പെടുന്നവനുമാണ് എന്നതിലൊഴികെ" (കാന്റർബറിയിലെ വിശുദ്ധ ആൻസലം)." 1215-ലെ നാലാം ലാറ്ററൻ കൗൺസിലും 1274 ലെ രണ്ടാം ലിയോൺസ് കൗൺസിലും 1442 ലെ ഫ്ളോറൻസ് കൗൺസിലും ത്രിത്വദൈവശാസ്ത്രത്തിന് കൂടുതൽ വ്യക്തത വരുത്തുന്നുണ്ട്. തന്റെ സത്തയിൽനിന്നു പുത്രനു ജന്മം നൽകുന്നവൻ പിതാവു മാത്രമാണ്; പിതാവിൽനിന്ന് പുത്രനിലൂടെ അയയ്ക്കപ്പെടുന്നവൻ പരിശുദ്ധാരൂപി മാത്രമാണ്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികൾ മൂന്നല്ല ഒരേയൊരു ദൈവമാണ്. കാരണം, അവർ ഏക സത്തയാണ്; ഏക സ്വഭാവവുമാണ്. അവരിൽ ഉള്ളതെല്ലാം ഒന്നാണ്; അവർക്കിടയിൽ വൈരുദ്ധ്യങ്ങളൊന്നുമില്ല. #{blue->none->b->സമകാലിക വിമർശനങ്ങൾ: തെറ്റുദ്ധാരണയും തെറ്റുദ്ധരിപ്പിക്കലും }# 'ഒരു ദൈവത്തിൽ മൂന്നാളുകൾ' എന്ന ക്രൈസ്‌തവ ദൈവദർശനം സഭയുടെ കണ്ടുപിടുത്തമോ സഭ സൃഷ്ടിച്ചെടുത്ത കെട്ടുകഥയോ അല്ല. അനാദിമുതലെ ദൈവം ആരായിരിക്കുന്നുവോ (eternal trinity)അത് അവിടുന്ന് ക്രമാനുഗതമായി രക്ഷാകരചരിത്രത്തിൽ (economic trinity) വെളിപ്പെടുത്തുന്നു എന്നേയുള്ളൂ. ത്രിത്വൈക വിശ്വാസവും ത്രിത്വൈക ദൈവശാസ്ത്രവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾപോലെ പരസ്‌പരം ബന്ധിതങ്ങളാണെങ്കിലും അവയെ വ്യതിരിക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ക്രൈസ്‌തവ വിശ്വാസം ആരംഭംമുതലേ പരിശുദ്ധത്രിത്വത്തിലുള്ള വിശ്വാസമാണ്. ഉത്ഥിതനായ മിശിഹാ സുവിശേഷ പ്രഘോഷണദൗത്യം തന്റെ ശ്ലീഹന്മാരെ ഭരമേൽപ്പിച്ചുകൊണ്ട് അരുളിച്ചെയ്തു: "ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു ജ്ഞാനസ്‌നാനം നൽകുവിൻ" (മത്താ 28,19). ത്രിത്വത്തിലുള്ള വിശ്വാസം തിരുസഭ ആരംഭംമുതലേ ഏറ്റുപറയുന്നതാണ്. ഇപ്രകാരം ജീവിച്ചും ഏറ്റുപറഞ്ഞുംപോന്ന ത്രിത്വവിശ്വാസം പിന്നീട് ദൈവശാസ്‌ത്രപരമായി നിജപ്പെടുത്തപ്പെട്ടു എന്നേയുള്ളൂ. ത്രിത്വയ്ക ദൈവത്തിലുള്ള സഭയുടെ കണ്ടെത്തലോ സൃഷ്‌ടിയോ അല്ല; മറിച്ച് ത്രിത്വൈക ദൈവത്തിലുള്ള സഭയുടെ വിശ്വാസത്തിന്റെ വ്യക്തതയുള്ള അവതരണമാണ്. പുത്രനായ ദൈവത്തിന്റെ മണവാട്ടിയായ സഭയെ ദൈവിക വെളിപാടിന്റെ വഴിയായി ദൈവംതന്നെ തിരഞ്ഞെടുത്തതാണ്. ദൈവികവെളിപാടിനോടുള്ള മനുഷ്യന്റെ പ്രത്യുത്തരമാണു വിശ്വാസം; അതിനാൽതന്നെ വിശ്വാസത്തിന്റെ വഴിയിലൂടെ മാത്രമേ ദൈവീകരഹസ്യങ്ങളെ യഥാർത്ഥത്തിൽ സമീപിക്കാൻ കഴിയൂ. പരിശുദ്ധത്രിത്വം എന്ന ദൈവീകരഹസ്യത്തിലേക്കുള്ള ഉറപ്പുള്ള വഴി അടിയുറച്ച വിശ്വാസമാണ്. എന്നാൽ, ഇന്നു സമൂഹ മാധ്യമങ്ങളിൽ പരിശുദ്ധത്രിത്വ സങ്കല്പത്തെ അപഹസിച്ചും അധിക്ഷേപിച്ചുംകൊണ്ട് ചില വർഗീയശക്തികൾ നേതൃത്വം നൽകുന്ന ചർച്ചകൾ, മനഃപൂർവം തെറ്റുദ്ധാരണ ജനിപ്പിക്കാനുള്ള ശ്രമമാണ് എന്നതിനു സംശയമൊന്നുമില്ല. ക്രിസ്ത്യാനിയുടെ ദൈവം ഒരു ദൈവമല്ല, മറിച്ച് മൂന്നു ദൈവങ്ങളാണ് എന്ന് പലരും തെറ്റുദ്ധരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ, ഇത് മൂന്ന്-നാലു നൂറ്റാണ്ടുകളിലെ സഭാപിതാക്കന്മാർ വ്യക്തമായി മറുപടി നൽകിയ അബദ്ധചിന്തകളിൽ ഒന്നു മാത്രമായിരുന്നു. പിതാവും പുത്രനും പരിശുദ്ധാരൂപിയുമായ ത്രിത്വൈക ദൈവത്തെ പിതാവും - മറിയവും - പുത്രനും എന്ന ത്രിത്വകൂട്ടായ്‌മയായി തെറ്റുദ്ധരിപ്പിച്ച് ആളുകളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളുണ്ട്. എന്നാൽ, പരിശുദ്ധ ത്രിത്വം എന്ന യാഥാർത്ഥ്യം ബാലിശമായ ഇത്തരം വിമർശനങ്ങൾക്ക് എത്രയോ മുകളിലാണ്; കാരണം, അതു യാഥാർത്ഥ്യത്തിൽ ദൈവം എന്താണോ അതാണ്. #{red->none->b->ഉപസംഹാരം ‍}# ഒരു ദൈവത്തിലെ മൂന്നാളുകളിലുള്ള വിശ്വാസം ക്രൈസ്‌തവ മതത്തിന്റെ അനന്യതയാണ്. ദൈവത്തിന്റെ ഏകത്വം സ്ഥാപിക്കാൻ ത്രിത്വത്തെ നിഷേധിച്ച സബെലിയനിസം പോലുള്ള പാഷാണ്ഡതകളും ത്രിത്വൈക ദൈവത്തെ മൂന്നു ദൈവങ്ങളായി വിശദീകരിച്ച ത്രിത്തെയിസവും സൃഷ്ടിച്ച വഴിതെറ്റലുകളെ കൃത്യമായി വെളിച്ചത്തു കൊണ്ടുവരാൻ സഭയ്ക്കു കഴിഞ്ഞിരുന്നു. ഒരു ദൈവത്തിലെ മൂന്നാളുകൾ എന്ന സമസ്യയെ മനസ്സിലാക്കാനുള്ള ശ്രമം നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും തുടരുകയാണ്. ദൈവിക രഹസ്യത്തിന്റെ അപരിമേയത മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവുമാണ്. പിതാവും പുത്രനും പരിശുദ്ധറൂഹായുമായ മൂന്നു ദൈവിക വ്യക്തികൾ ഏക സത്തയും ഏക ദൈവവുമാണ് എന്ന യാഥാർത്ഥ്യമാണ് ക്രൈസ്‌തവ ദൈവ ദർശനത്തെ വ്യതിരിക്തമാക്കുന്നത്. #{back->none->b->കുറിപ്പുകൾ ‍}# 1. Theophius of Antioch, Ad autolycum, 2, 15. 2. Justin, Apology I, 46; II, 10 3. Tertullian, De Pudicitia, 21. 4. Tome of Pope Damasus I. 5. Augustine, On Trinity, 8, 1. 6. Anselm of Canterbury, On the Procession of the Holy Spiriit, I #{back->none->b-> സഹായകഗ്രന്ഥങ്ങൾ ‍}# 1. Acquinas Thomas, Summa Theologiae: A Concise Translation, ed, I McDemott, Christian Classics, Texas 1991, 65-81. 2. Bercot D. W. ed., A Dictionary of Early Christian Beliefs: A Reference Guide to more than 700 Topics Discussed by the Early Church Fathers, Hendrickson Publishers, Massachussets 2000. 3. Clarkson J. F. et al., The Church Teaches: Documents of the Church in English Translation, B. Harder Book Co., London 1955, 123-139. 4. Komonchak J.A. et al. ed., The New Dictionary of Theology, Gill and Macmillan, Dublin 1990, 1046-1061. 5. McBrien R., Catholicism, Goffrey Chapman, London 2000, 275-332. 6. Nabeel Qureshi, No God, But One. Allaah or Jesus, Grand Rapids MI, 2016-, 54-63. 7. Abdullah Yusuf Ali, The holy Quran, text, translation and commentary, 1973, page 280, footnote 829, commenting on Sura 5, 116 (''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം). ➤ ➤➤➤ (തുടരും...) ➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍: ⧪ {{ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍-> http://www.pravachakasabdam.com/index.php/site/news/21673}} ⧪ {{ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍-> http://www.pravachakasabdam.com/index.php/site/news/21651}} ⧪ {{ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍-> http://www.pravachakasabdam.com/index.php/site/news/21725}} ⧪ {{ വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍-> http://www.pravachakasabdam.com/index.php/site/news/21811}} ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/TitleNews/TitleNews-2023-09-23-15:47:55.jpg
Keywords: ആയിഷ
Content: 21883
Category: 18
Sub Category:
Heading: അല്‍മായർ സഭയുടെ പ്രേഷിതമുഖമായി മാറണം: കർദ്ദിനാൾ കാതോലിക്കാ ബാവ
Content: മൂവാറ്റുപുഴ: അല്‍മായർ സഭയുടെ പ്രേഷിതമുഖമായി മാറണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് എംസിഎ സഭാതല സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 27-ാം ആഗോള അല്‍മായ സംഗമത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാ ബാവ. സാമൂഹ്യ - രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സഭയുടെ ദർശനവും പൈതൃകവും അടുത്ത തലമുറയ്ക്ക് കൈമാറാനും സംരക്ഷിക്കാനുമുള്ള കടമയും ഉത്തരവാദിത്വവും ഓരോ അല്‍മായനും ഉണ്ടായിരിക്കണമെന്നും മാർ ക്ലീമിസ് കൂട്ടിച്ചേർത്തു. എംസിഎ സഭാതല പ്രസിഡന്റ് ഏബ്രഹാം എം. പറ്റ്യാനി അധ്യക്ഷത വഹിച്ചു. അല്‍മായ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണവും സിബിസിഐ അല്‍മായ കമ്മീഷൻ സെക്രട്ടറി വി. സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും നടത്തി. കെസിബിസി മദ്യവർജനസമിതി സെക്രട്ടറി ഫാ. ജോൺ അരീക്കൽ, പിറവം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, മാർത്താണ്ഡം മേൽപ്പുറം ബ്ലോക്ക് ചെയർപേഴ്സൺ ജ്ഞാനസൗന്ദര്യ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് ബോബി ചാണ്ടി എന്നിവരെ കാതോലിക്കാ ബാവ ആദരിച്ചു. എംസിഎ സഭാതല പ്രസിഡന്റ് ഏബ്രഹാം എം. പറ്റ്യാനി അധ്യക്ഷത വഹിച്ചു. അല്‍മായ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണവും സിബിസിഐ അല്‍മായ കമ്മീഷൻ സെക്രട്ടറി വി. സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും നടത്തി. കെസിബിസി മദ്യവർജനസമിതി സെക്രട്ടറി ഫാ. ജോൺ അരീക്കൽ, പിറവം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, മാർത്താണ്ഡം മേൽപ്പുറം ബ്ലോക്ക് ചെയർപേഴ്സൺ ജ്ഞാനസൗന്ദര്യ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് ബോബി ചാണ്ടി എന്നിവരെ കാതോലിക്കാ ബാവ ആദരിച്ചു. കെഎംആർഎം കുവൈറ്റ് മികച്ച വിദ്യാർത്ഥികൾക്കു നല്കുന്ന എംസിഎ കെഎംആർഎം മാർ ബസേലിയോസ് വിദ്യാശ്രീ പുരസ്കാരം മൂവാറ്റുപുഴ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് വിതരണം ചെയ്തു. എംസിഎ സഭാതല രജത ജൂബിലി ചാരിറ്റി ഫണ്ട് സ്നേഹാലയം അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോയൽ എസ്ഐസിക്കു കൈമാറി. ഡൽഹി ഗുഡ്ഗാവ് ബിഷപ്പ് തോമസ് മാർ അന്തോണിയോസ് മിഷൻ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കെഎംആർഎം കോ-ഓർഡിനേറ്റർ എം.കെ. ഗീവർഗീസ്, എംസിഎ സഭാതല ജനറൽ സെക്രട്ടറി ധർമരാജ്, രൂപത പ്രസിഡന്റ് എൽദോ പൂക്കുന്നേൽ, ട്രഷറർ വി.എ. ജോർജ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി വി.സി. ജോർജ്കുട്ടി, സഭാതല വൈസ് പ്രസിഡന്റ് മേരി കുര്യൻ, മുൻ പ്രസിഡന്റ് ഫിലിപ്പ് കടവിൽ, ജനറൽ സെക്രട്ടറി സജീവ് ജോർജ്, ട്രഷറർ തോമസ് കോശി, ഷിബു പനച്ചിക്കൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-09-23-08:46:11.jpg
Keywords: ബാവ
Content: 21884
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടണം: ചങ്ങനാശേരി അതിരൂപത
Content: കോട്ടയം: ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണമെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ. ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുക, സംവരണേതര വിഭാഗങ്ങൾക്കായുള്ള സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി കോട്ടയം ഗാന്ധി സ്ക്വയറിന് സമീപം നടത്തിയ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ. വിവിധ ജില്ലകളിലായി കമ്മീഷൻ നടത്തിയ സിറ്റിംഗുകളിൽ നേരിട്ട് ഹാജരായി ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ആവലാതികളും കമ്മീഷൻ മുമ്പാകെ നിരത്തി. ഈ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യം നൽകി കമ്മീഷന്റെ ശുപാർശകൾ പ്രസിദ്ധീകരിക്കണം. അതോടൊപ്പം കമ്മീഷന്റെ ശിപാർശകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ സഭാസമൂഹങ്ങളും സംഘടനാ നേതൃത്വങ്ങളുമായി ചർച്ചകൾ നടത്തുവാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ് പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത കാർപ്സ് ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ഗ്ലോബൽ ഭാരവാഹികളായ രാജേഷ് ജോൺ, വർഗീസ് ആന്റണി, അതിരൂപത ഭാരവാഹികളായ ഷെയിൻ ജോസഫ്, ലിസി ജോസ്, ജോർജുകുട്ടി മുക്കത്ത്, ജോയ് പാറപ്പുറം, ബിനു ഡൊമിനിക്, സേവ്യർ തോമസ് കൊണ്ടോടി, കെ.എസ്. ആന്റണി, സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ജെറിൻ ടി. ജോസ്, ജിനോ ജോസഫ്, മനു വരാപ്പള്ളി, ഫൊറോന പ്രസിഡന്റുമാരായ കുഞ്ഞ് കളപ്പുര, പീറ്റർ നാഗപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-09-23-09:11:26.jpg
Keywords: കോശി
Content: 21885
Category: 1
Sub Category:
Heading: അന്ധവിശ്വാസങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ആഫ്രിക്കന്‍ ആർച്ച് ബിഷപ്പ്
Content: ഹുവാബോ: അന്ധവിശ്വാസങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ ഹുവാബോ അതിരൂപതയുടെ ആർച്ച് ബിഷപ്പ് സെഫറിനോ സേക്കാ. അബദ്ധപൂർണവും പൊള്ളയുമായ വാക്കുകളിലൂടെ കത്തോലിക്ക സഭയെയും, യേശുക്രിസ്തുവിൽ ഉള്ള വിശ്വാസത്തെയും ഉപേക്ഷിച്ചു പോകാന്‍ സെക്റ്റുകളുടെ നേതാക്കന്മാരും, അംഗങ്ങളും ശ്രമിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. അതിരൂപതയിലെ ഹോളി ക്രോസ് കാൻഹേ ഇടവക സന്ദർശിക്കുന്നതിനിടയിലാണ് അദ്ദേഹം വിശ്വാസി സമൂഹത്തിന് ഈ മുന്നറിയിപ്പ് നൽകിയത്. വിശ്വാസകാര്യങ്ങളിൽ വിവേകവും, ജാഗ്രതയും ഉള്ളവരായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ധവിശ്വാസം തള്ളിക്കളയുക. നിഗൂഢവിദ്യകളും അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരിലും വഞ്ചിതരാകരുത്; ദൈവത്തെ സ്‌നേഹിക്കാത്തവരോടും, ദൈവത്തെ അന്വേഷിക്കുന്നതിനു പകരം മറ്റെല്ലാ കാര്യങ്ങളിലും സമയം ചെലവഴിക്കുന്നവരോടും വിവേകത്തോടെ അകന്നിരിക്കുക. അവരെ ചെറുക്കുക, യേശുക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം എത്ര വലുതാണെന്ന് അവരെ കാണിക്കുക. അന്ധവിശ്വാസവും, മന്ത്രവാദവും അഭ്യസിക്കുന്നവരാലും കത്തോലിക്ക വിശ്വാസികൾ കബളിപ്പിക്കപ്പെടാൻ പാടില്ല. ഇങ്ങനെയുള്ളവർക്ക് ഒരു വെല്ലുവിളിയാകാനും, സഭയോടുള്ള സ്നേഹം പ്രകടിപ്പിക്കാനും, വിശ്വാസികൾ തങ്ങളുടെ ക്രിസ്തീയ ജീവിതത്തിലൂടെ ശ്രമിക്കണമെന്നും ആർച്ച് ബിഷപ്പ് സെഫറിനോ കൂട്ടിച്ചേർത്തു. അവിടുത്തെ വിളവെടുപ്പിന്റെ സേവനത്തിൽ നിങ്ങളുടെ ജീവിതം ഉദാരമായി സമർപ്പിക്കാൻ ദക്ഷിണാഫ്രിക്കൻ രാജ്യത്തിലെ ക്രിസ്ത്യാനികളോട് ബിഷപ്പ് ആഹ്വാനം ചെയ്തു. ക്രിസ്തുവിനോടുള്ള നിങ്ങളുടെ സ്നേഹവും സഭയോടുള്ള സമർപ്പണവും കണ്ട് അന്ധവിശ്വാസങ്ങളില്‍ ഏര്‍പ്പെട്ടവര്‍ അത് വെടിഞ്ഞ് നിങ്ങളിൽ ഒരാളായി മാറാൻ സഭയോടുള്ള സ്നേഹം പ്രകടമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഇടമാണ് ആഫ്രിക്ക. ഒന്നാം പ്രമാണത്തിന് വിരുദ്ധമായി നിലനില്‍ക്കുന്ന വലിയ തിന്‍മകളുടെ പശ്ചാത്തലത്തില്‍ ആർച്ച് ബിഷപ്പ് സെഫറിനോയുടെ മുന്നറിയിപ്പിന് ശക്തമായ പ്രാധാന്യമാണുള്ളത്.
Image: /content_image/News/News-2023-09-23-10:24:19.jpg
Keywords: അന്ധവിശ്വാസ
Content: 21886
Category: 1
Sub Category:
Heading: ഭ്രൂണഹത്യ ക്ലിനിക്കിനു സമീപം മൗന പ്രാർത്ഥന നടത്തിയതിന് അറസ്റ്റ് ചെയ്ത യുവതിയോട് മാപ്പ് ചോദിച്ച് ബ്രിട്ടീഷ് പോലീസ്
Content: ലണ്ടന്‍: ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം നിന്ന് പ്രാർത്ഥിച്ചുവെന്ന കുറ്റം ആരോപിച്ച് നേരത്തെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത ഇസബൽ വോഗൻ സ്പ്രൂസ് എന്ന പ്രോലൈഫ് ആക്ടിവിസ്റ്റിനോട് പോലീസ് ക്ഷമാപണം നടത്തി. മാർച്ച് 6ന്, ബർമിംഗ്ഹാമിലെ സ്റ്റേഷൻ റോഡിലെ ഗർഭഛിദ്ര ക്ലിനിക്കിന് പുറത്തുള്ള "ബഫർ സോണിൽ" പ്രാർത്ഥിച്ചതിനാണ് വോൺ-സ്പ്രൂസ് അറസ്റ്റിലായത്. പിന്നീട് ജാമ്യത്തില്‍ വിട്ടെങ്കിലും വിചാരണ തുടരുകയായിരിന്നു. കേസ് അവസാനിപ്പിക്കാൻ ഇത്രയും സമയം എടുത്തതിന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് വോൺ-സ്പ്രൂസിനോട് ക്ഷമാപണം നടത്തി. കൂടുതൽ അന്വേഷണമില്ലെന്നും തുടർനടപടികൾ സ്വീകരിക്കില്ലെന്നും അവർ കഴിഞ്ഞ ദിവസം അറിയിച്ചു. അതേസമയം അന്വേഷണം അവസാനിപ്പിച്ചതിനും പോലീസിന്റെ ക്ഷമാപണത്തിനും വോൺ-സ്പ്രൂസ് സന്തോഷം പ്രകടിപ്പിച്ചു. ഇത് 1984 അല്ല, 2023 ആണെന്നും മനസ്സിൽ കരുതിയ ചിന്തകൾക്കായി ഒരിക്കലും അറസ്റ്റ് ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്യരുതായിരുന്നുവെന്നും നിശബ്ദ പ്രാർത്ഥന ഒരിക്കലും കുറ്റകരമല്ലായെന്നും ഇസബൽ വോഗൻ ഇന്നലെ പറഞ്ഞു. മാർച്ച് ഫോർ ലൈഫ് യുകെയുടെ ഡയറക്ടറാണ് വോഗൻ-സ്പ്രൂസ്. 20 വർഷമായി അബോർഷൻ ക്ലിനിക്കുകൾക്ക് സമീപം പ്രാര്‍ത്ഥനയുമായി നിലകൊള്ളുന്ന വോഗൻ ശക്തമായ പ്രോലൈഫ് പ്രവര്‍ത്തനമാണ് നടത്തുന്നത്. </p> <iframe allowfullscreen frameborder="0" width="698" height="573" scrolling="no" id="molvideoplayer" title="MailOnline Embed Player" src="https://www.dailymail.co.uk/embed/video/2892073.html"></iframe> <p> 2022 ഒക്ടോബർ 13നാണ് ബഫർ സോണിൽ കുരിശു വരയ്ക്കുന്നതും, വിശുദ്ധ ഗ്രന്ഥം വായിക്കുന്നതും അടക്കമുള്ളവ വിലക്കുന്ന പ്രൊട്ടക്ഷൻ ഓർഡർ എന്ന പേരിൽ ബോർൺമൗത്ത് കൗൺസിലിന്റെ നിരോധനം നിലവിൽ വന്നത്. ഇത് ലംഘിച്ചാൽ 113 ഡോളർ വരെ പിഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ കേസ് കോടതിയുടെ പരിഗണനയ്ക്ക് അയക്കാനും സാധ്യത നിലനില്‍ക്കുന്നു. സമാനമായ നിരോധനം ഇംഗ്ലണ്ടിലും, വെയിൽസിലും ഉടനീളം കൊണ്ടുവരാൻ യുകെയിലെ പാർലമെന്റ് അംഗങ്ങൾ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
Image: /content_image/News/News-2023-09-23-14:13:38.jpg
Keywords: ബ്രിട്ടീ
Content: 21887
Category: 1
Sub Category:
Heading: പാക്ക് ഇസ്ലാമിസ്റ്റ് പാര്‍ട്ടി ക്രിസ്ത്യന്‍ യുവാവിനെ മതം മാറുവാന്‍ നിര്‍ബന്ധിക്കുന്നതിന്റെ വീഡിയോ വിവാദത്തില്‍
Content: ഫൈസലാബാദ്: കടുത്ത ഇസ്ലാമിക ചിന്താഗതിയുള്ള പാകിസ്ഥാനിലെ വര്‍ഗ്ഗീയ പാര്‍ട്ടിയായ തെഹ്രീക് ഇ-ലബ്ബായിക് പാകിസ്ഥാന്‍ (ടിഎല്‍പി) ക്രൈസ്തവരെ ഇസ്ലാമിലേക്ക് മതം മാറ്റുവാന്‍ നിര്‍ബന്ധിക്കുന്നതിന്റെ പുതിയ വീഡിയോ പുറത്ത്. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിലെ സുനൈദ് എന്ന ക്രിസ്ത്യന്‍ യുവാവിനെ ടി.എല്‍പി അംഗങ്ങള്‍ മതംമാറുവാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ടിഎല്‍പി മുല്ല മൌലാന താരെഖ് സംബന്ധിച്ച പരിപാടിയില്‍ എട്ടോളം ടിഎല്‍പി അംഗങ്ങളാണ് പങ്കെടുത്തത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സുനൈദിനെ തട്ടിക്കൊണ്ടുപോയ ടിഎല്‍പി അംഗങ്ങള്‍ മതംമാറ്റത്തിനും ഇസ്ലാം ഉപേക്ഷിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഇപ്പോള്‍ കുടുംബത്തിലെ മറ്റുള്ളവരേക്കൂടി ഇസ്ലാം സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുവാന്‍ സുനൈദിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ടി.എല്‍പി പാര്‍ട്ടി സര്‍ഗോദയില്‍ ക്രൈസ്തവര്‍ക്കെതിരെ റാലികള്‍ നടത്തിയിരുന്നു. വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ക്രൈസ്തവ ദേവാലയങ്ങളും, ഭവനങ്ങളും ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന്‍ മേഖലയില്‍ നിന്നു വലിയ തോതിലാണ് ക്രൈസ്തവര്‍ പലായനം ചെയ്തത്. ജരന്‍വാലയില്‍ മതനിന്ദ ആരോപിക്കപ്പെട്ട ക്രിസ്ത്യാനികളെ പരസ്യമായി കൊല്ലണമെന്ന് വരെ ടിഎല്‍പി നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. മതന്യൂനപക്ഷങ്ങളോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഒരുപകരണമായി മാറിയിരിക്കുന്ന കുപ്രസിദ്ധമായ മതനിന്ദാനിയമം നിലനില്‍ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍.
Image: /content_image/News/News-2023-09-23-14:59:43.jpg
Keywords: പാക്കി
Content: 21888
Category: 1
Sub Category:
Heading: മാർസേയിലെ പേപ്പല്‍ ബലിയില്‍ പങ്കെടുത്തത് 60,000 വിശ്വാസികള്‍; ദ്വിദിന സന്ദർശനത്തിന് സമാപനം
Content: മാർസേ: തെക്കൻ ഫ്രഞ്ച് നഗരമായ മാർസേയിലെ തന്റെ ദ്വിദിന സന്ദർശനം അവസാനിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങി. എയർപോർട്ടിൽ പാപ്പയെ യാത്രയാക്കുവാന്‍ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റും എത്തിയിരിന്നു. പ്രാദേശിക സമയം 7:28 ന് പുറപ്പെട്ട വിമാനം, ഒന്‍പതു മണിയോടെ റോമിലെ ഫ്യൂമിച്ചീനോ എയർപോർട്ടിൽ എത്തിച്ചേര്‍ന്നു. മാർസേ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ പാവപെട്ടവരുമായുള്ള സ്വകാര്യകൂടിക്കാഴ്ച്ചയോടെയാണ് പാപ്പയുടെ സന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചത്. ആര്‍ച്ച് ബിഷപ്പിന്റെ വസതിയിൽ നിന്നും ഏകദേശം 6.3 കിലോമീറ്ററുകൾ അകലെ സാന്ത് മൗറോന്തിലുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വസതിയിൽ രാവിലെ ഒന്‍പത് മണിയോടെ എത്തിച്ചേര്‍ന്ന പാപ്പ, വിവിധ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുമായി സ്വകാര്യസംഭാഷണം നടത്തി. അരമണിക്കൂർ നീണ്ടു നിന്ന സൗഹൃദ കൂടിക്കാഴ്ചയ്ക്കു ശേഷം കടലിൽ ജീവൻ നഷ്ടപ്പെട്ടവരും, പോരാളികളുമായവർക്കുവേണ്ടി സ്മാരകശില നിർമ്മിച്ചിരിക്കുന്ന ഫരോ കൊട്ടാരത്തിലേക്ക് യാത്രയായി. നെപ്പോളിയൻ ചക്രവർത്തിയുടെ ഭരണകാലത്ത് പണികഴിക്കപ്പെട്ട ഈ കൊട്ടാരത്തിലെ വിശാലമായ ഹാളിൽ ആരംഭിച്ച സമ്മേളനത്തിൽ ഫ്രാൻസിലെ എല്ലാ രൂപതകളിൽ നിന്നുള്ള മെത്രാന്മാരും, മെഡിറ്ററേനിയൻ മെത്രാന്മാരും,യുവജനങ്ങളും, വിവിധ സംഘടനകളെയും, രാഷ്ട്രീയപാർട്ടികളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ള ആളുകളും സന്നിഹിതരായിരുന്നു. സമ്മേളന നഗരിയിലേക്ക് എത്തിയ പാപ്പായെ ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണും പ്രഥമ വനിതയും കർദ്ദിനാൾ ജാൻ മാർക് അവേലിനും ചേർന്ന് സ്വീകരിച്ചു. പിന്നീട് തന്റെ അടുത്തേക്ക് വന്ന അഭയാർത്ഥികളായ ഏതാനും കുരുന്നുകളുമായി പാപ്പാ സൗഹൃദ സംഭാഷണം നടത്തി. സമ്മേളനത്തിലേക്ക് പാപ്പയെയും, ഫ്രഞ്ച് പ്രസിഡന്റിനേയും മറ്റു അംഗങ്ങളെയും സ്വാഗതം ചെയ്തുകൊണ്ട് കർദ്ദിനാൾ ജാൻ മാർക് അവേലിൻ സംസാരിച്ചു. വേദിയിൽ പാപ്പയോടൊപ്പം മെത്രാന്മാരും സന്നിഹിതരായിരുന്നു. അഭയാർത്ഥികളെ സ്വീകരിക്കുന്നതിലും അവരെ പരിചരിക്കുന്നതിലും മാര്‍സേ നടത്തുന്ന പരിശ്രമങ്ങളെ കർദ്ദിനാൾ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. പാപ്പായുടെ സന്ദർശനത്തിനും അദ്ദേഹം നന്ദി പറഞ്ഞു. മാര്‍സേയിലെ വെലോഡ്റോം സ്റ്റേഡിയത്തിൽ പാപ്പ അര്‍പ്പിച്ച വിശുദ്ധ കുർബാനയില്‍ അറുപതിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബലിയര്‍പ്പണത്തില്‍ പങ്കെടുത്തിരിന്നു.
Image: /content_image/News/News-2023-09-24-08:17:52.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 21889
Category: 1
Sub Category:
Heading: കമല ഹാരിസ് പങ്കെടുത്ത പരിപാടിയില്‍ പ്രോലൈഫ് വിദ്യാര്‍ത്ഥികളെ അവഹേളിച്ച് ഭ്രൂണഹത്യ അനുകൂലികള്‍
Content: നോര്‍ത്ത് കരോളിന: അമേരിക്കയിലെ നോര്‍ത്ത് കരോളിനയിലെ കോളേജില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കുവാനെത്തിയ പ്രോലൈഫ് വിദ്യാര്‍ത്ഥികള്‍ക്ക് അവഹേളനം. ഭ്രൂണഹത്യ അനുകൂലികളുടെ അവഹേളനത്തിനു ഇരയായ വിദ്യാര്‍ത്ഥികളെ ഒടുവില്‍ പോലീസ് എത്തിയാണ് കോളേജിന് പുറത്തെത്തിച്ചത്. ഭ്രൂണഹത്യ വ്യാപകമാക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ പിന്തുണയും വോട്ടും നേടുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15-ന് ‘എ ആന്‍ഡ്‌ ടി’ സര്‍വ്വകലാശാലയിലെ ഗ്രീന്‍സ്ബോറൊ കാമ്പസ്സില്‍ സംഘടിപ്പിച്ച ‘ഫൈറ്റ് ഫോര്‍ ഔര്‍ ഫ്രീഡം കോളേജ് ടൂര്‍’ പരിപാടിയില്‍ പങ്കെടുക്കുവാനെത്തിയതായിരുന്നു കമല ഹാരിസ്. പരിപാടി തുടങ്ങുന്നതിന് മുന്‍പ് “ഭ്രൂണഹത്യ സ്ത്രീകളെ വേദനിപ്പിക്കുന്നു”, “ജീവന്‍ അമൂല്യം” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി സമാധാനപരമായി പ്രതിഷേധിച്ച പ്രോലൈഫ് വിദ്യാര്‍ത്ഥികള്‍ക്കാണ് അപമാനം നേരിടേണ്ടി വന്നത്. കമല ഹാരിസിന്റെ പ്രസംഗം കഴിഞ്ഞ ഉടന്‍ 'ലൈഫ് ഓഫ് അമേരിക്ക' എന്ന പ്രോലൈഫ് സംഘടനയുടെ നേതൃത്വത്തില്‍ എത്തിയ പ്രോലൈഫ് വിദ്യാര്‍ത്ഥികളുടെ പ്ലക്കാര്‍ഡുകള്‍ പിടിച്ചു വാങ്ങി അവരെ അപമാനിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ചെറുപ്പക്കാരന്‍ പ്രോലൈഫ് വിദ്യാര്‍ത്ഥികളുടെ കയ്യിലെ മാര്‍ക്കര്‍ പിടിച്ചു വാങ്ങി അവരുടെ പ്ലക്കാര്‍ഡില്‍ ബ്ലാക്ക് ലിവ്സ് മാറ്റര്‍ എന്നതിന്റെ ചുരുക്കപേരായ ‘ബി.എല്‍.എം’ എന്ന് എഴുതുന്നതും മറ്റ് രണ്ടുപേര്‍ അസഭ്യമെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടുന്നതും ചുറ്റും കൂടി നില്‍ക്കുന്നവര്‍ അസഭ്യമായ അംഗവിക്ഷേപങ്ങളോടെ അവരെ പ്രോത്സാഹിപ്പിച്ച് ഒച്ച വെക്കുന്നതും നൃത്തം ചെയ്യുന്നതും വീഡിയോയില്‍ ദൃശ്യമാണ്. തങ്ങളെ അപമാനിച്ചവരില്‍ ഒരാള്‍ പ്രത്യേകതരം അംഗവിക്ഷേപങ്ങളോടെ തന്റെ മുഖത്തേക്ക് പ്ലക്കാര്‍ഡ് ചൂണ്ടിയെന്നും പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയതെന്നും 'ലൈഫ് ഓഫ് അമേരിക്ക’യില്‍ അംഗമായ വിദ്യാര്‍ത്ഥികളില്‍ ഒരാളായ ലിഡിയ ടെയ്ലര്‍ ‘കാത്തലിക് ന്യൂസ് ഏജന്‍സി’യോട് പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">While <a href="https://twitter.com/ncatsuaggies?ref_src=twsrc%5Etfw">@ncatsuaggies</a> students yelled “F*ck ‘Dem Kids” and “Black Lives Matter,” SFLA Student Leaders Lydia Taylor, Jessica Newell &amp; Pro-Life Force tried their best to protect their belongings &amp; correct the abortion lobby’s false narrative — because Black Preborn Lives Matter, too. <a href="https://t.co/B6j5tk025V">pic.twitter.com/B6j5tk025V</a></p>&mdash; Students for Life Action (@SFLAction) <a href="https://twitter.com/SFLAction/status/1703130023681568931?ref_src=twsrc%5Etfw">September 16, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മറ്റ് സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും തങ്ങളുടെ പ്രോലൈഫ് പ്രവര്‍ത്തങ്ങളില്‍ ആകൃഷ്ടരായി തങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ലിഡിയ പറഞ്ഞു. വൈസ് പ്രസിഡന്റ് തന്റെ പ്രസംഗത്തില്‍ അബോര്‍ഷനെ അനുകൂലിച്ച് സംസാരിക്കും എന്നറിഞ്ഞതിനെ തുടര്‍ന്നാണ്‌ ലിഡിയ ഉള്‍പ്പെടെയുള്ള പ്രോലൈഫ് വിദ്യാര്‍ത്ഥികള്‍ സമാധാനപരമായി പ്രതിഷേധിക്കുവാന്‍ ഒത്തുകൂടിയത്. യാതൊരു നിയന്ത്രണവുമില്ലാതെ അബോര്‍ഷനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭ്രൂണഹത്യ തീവ്രവാദത്തിനെതിരെ നമ്മള്‍ നിലകൊള്ളണമെന്നു ലിഡിയ പറയുന്നു. അമേരിക്കയില്‍ ദേശവ്യാപകമായി അബോര്‍ഷന്‍ നിയമവിധേയമാക്കിയ റോ വി. വേഡ് വിധി അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍ അബോര്‍ഷന് കൂടുതല്‍ സൗകര്യമൊരുക്കണമെന്നു കമല ഹാരിസ് തന്റെ പ്രസംഗത്തിലൂടെ പറഞ്ഞിരിന്നു. രാജ്യം ഭരിക്കുന്ന ഡെമോക്രാറ്റിക് ഭരണകൂടത്തിന്റെ ഭ്രൂണഹത്യ അനുകൂല നിലപാടിനെതിരെ കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ പ്രതിഷേധം ശക്തമാണ്.
Image: /content_image/News/News-2023-09-24-18:10:16.jpg
Keywords: ഭ്രൂണഹത്യ