category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാക്ക് ഇസ്ലാമിസ്റ്റ് പാര്‍ട്ടി ക്രിസ്ത്യന്‍ യുവാവിനെ മതം മാറുവാന്‍ നിര്‍ബന്ധിക്കുന്നതിന്റെ വീഡിയോ വിവാദത്തില്‍
Contentഫൈസലാബാദ്: കടുത്ത ഇസ്ലാമിക ചിന്താഗതിയുള്ള പാകിസ്ഥാനിലെ വര്‍ഗ്ഗീയ പാര്‍ട്ടിയായ തെഹ്രീക് ഇ-ലബ്ബായിക് പാകിസ്ഥാന്‍ (ടിഎല്‍പി) ക്രൈസ്തവരെ ഇസ്ലാമിലേക്ക് മതം മാറ്റുവാന്‍ നിര്‍ബന്ധിക്കുന്നതിന്റെ പുതിയ വീഡിയോ പുറത്ത്. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിലെ സുനൈദ് എന്ന ക്രിസ്ത്യന്‍ യുവാവിനെ ടി.എല്‍പി അംഗങ്ങള്‍ മതംമാറുവാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ടിഎല്‍പി മുല്ല മൌലാന താരെഖ് സംബന്ധിച്ച പരിപാടിയില്‍ എട്ടോളം ടിഎല്‍പി അംഗങ്ങളാണ് പങ്കെടുത്തത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സുനൈദിനെ തട്ടിക്കൊണ്ടുപോയ ടിഎല്‍പി അംഗങ്ങള്‍ മതംമാറ്റത്തിനും ഇസ്ലാം ഉപേക്ഷിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഇപ്പോള്‍ കുടുംബത്തിലെ മറ്റുള്ളവരേക്കൂടി ഇസ്ലാം സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുവാന്‍ സുനൈദിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ടി.എല്‍പി പാര്‍ട്ടി സര്‍ഗോദയില്‍ ക്രൈസ്തവര്‍ക്കെതിരെ റാലികള്‍ നടത്തിയിരുന്നു. വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ക്രൈസ്തവ ദേവാലയങ്ങളും, ഭവനങ്ങളും ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന്‍ മേഖലയില്‍ നിന്നു വലിയ തോതിലാണ് ക്രൈസ്തവര്‍ പലായനം ചെയ്തത്. ജരന്‍വാലയില്‍ മതനിന്ദ ആരോപിക്കപ്പെട്ട ക്രിസ്ത്യാനികളെ പരസ്യമായി കൊല്ലണമെന്ന് വരെ ടിഎല്‍പി നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. മതന്യൂനപക്ഷങ്ങളോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഒരുപകരണമായി മാറിയിരിക്കുന്ന കുപ്രസിദ്ധമായ മതനിന്ദാനിയമം നിലനില്‍ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-23 14:58:00
Keywordsപാക്കി
Created Date2023-09-23 14:59:43