category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅല്‍മായർ സഭയുടെ പ്രേഷിതമുഖമായി മാറണം: കർദ്ദിനാൾ കാതോലിക്കാ ബാവ
Contentമൂവാറ്റുപുഴ: അല്‍മായർ സഭയുടെ പ്രേഷിതമുഖമായി മാറണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് എംസിഎ സഭാതല സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 27-ാം ആഗോള അല്‍മായ സംഗമത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാ ബാവ. സാമൂഹ്യ - രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സഭയുടെ ദർശനവും പൈതൃകവും അടുത്ത തലമുറയ്ക്ക് കൈമാറാനും സംരക്ഷിക്കാനുമുള്ള കടമയും ഉത്തരവാദിത്വവും ഓരോ അല്‍മായനും ഉണ്ടായിരിക്കണമെന്നും മാർ ക്ലീമിസ് കൂട്ടിച്ചേർത്തു. എംസിഎ സഭാതല പ്രസിഡന്റ് ഏബ്രഹാം എം. പറ്റ്യാനി അധ്യക്ഷത വഹിച്ചു. അല്‍മായ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണവും സിബിസിഐ അല്‍മായ കമ്മീഷൻ സെക്രട്ടറി വി. സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും നടത്തി. കെസിബിസി മദ്യവർജനസമിതി സെക്രട്ടറി ഫാ. ജോൺ അരീക്കൽ, പിറവം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, മാർത്താണ്ഡം മേൽപ്പുറം ബ്ലോക്ക് ചെയർപേഴ്സൺ ജ്ഞാനസൗന്ദര്യ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് ബോബി ചാണ്ടി എന്നിവരെ കാതോലിക്കാ ബാവ ആദരിച്ചു. എംസിഎ സഭാതല പ്രസിഡന്റ് ഏബ്രഹാം എം. പറ്റ്യാനി അധ്യക്ഷത വഹിച്ചു. അല്‍മായ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണവും സിബിസിഐ അല്‍മായ കമ്മീഷൻ സെക്രട്ടറി വി. സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും നടത്തി. കെസിബിസി മദ്യവർജനസമിതി സെക്രട്ടറി ഫാ. ജോൺ അരീക്കൽ, പിറവം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, മാർത്താണ്ഡം മേൽപ്പുറം ബ്ലോക്ക് ചെയർപേഴ്സൺ ജ്ഞാനസൗന്ദര്യ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് ബോബി ചാണ്ടി എന്നിവരെ കാതോലിക്കാ ബാവ ആദരിച്ചു. കെഎംആർഎം കുവൈറ്റ് മികച്ച വിദ്യാർത്ഥികൾക്കു നല്കുന്ന എംസിഎ കെഎംആർഎം മാർ ബസേലിയോസ് വിദ്യാശ്രീ പുരസ്കാരം മൂവാറ്റുപുഴ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് വിതരണം ചെയ്തു. എംസിഎ സഭാതല രജത ജൂബിലി ചാരിറ്റി ഫണ്ട് സ്നേഹാലയം അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോയൽ എസ്ഐസിക്കു കൈമാറി. ഡൽഹി ഗുഡ്ഗാവ് ബിഷപ്പ് തോമസ് മാർ അന്തോണിയോസ് മിഷൻ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കെഎംആർഎം കോ-ഓർഡിനേറ്റർ എം.കെ. ഗീവർഗീസ്, എംസിഎ സഭാതല ജനറൽ സെക്രട്ടറി ധർമരാജ്, രൂപത പ്രസിഡന്റ് എൽദോ പൂക്കുന്നേൽ, ട്രഷറർ വി.എ. ജോർജ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി വി.സി. ജോർജ്കുട്ടി, സഭാതല വൈസ് പ്രസിഡന്റ് മേരി കുര്യൻ, മുൻ പ്രസിഡന്റ് ഫിലിപ്പ് കടവിൽ, ജനറൽ സെക്രട്ടറി സജീവ് ജോർജ്, ട്രഷറർ തോമസ് കോശി, ഷിബു പനച്ചിക്കൽ എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-23 08:45:00
Keywordsബാവ
Created Date2023-09-23 08:46:11