Contents
Displaying 21501-21510 of 24998 results.
Content:
21911
Category: 1
Sub Category:
Heading: പതിനായിരങ്ങളിലേക്ക് സഹായമെത്തിക്കുവാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ച് 'സമരിറ്റൻസ് പേഴ്‌സ്'
Content: നോർത്ത് കരോളിന: ആഗോള തലത്തില്‍ നിസ്തുലമായ സേവനം ചെയ്തുവരുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റൻസ് പേഴ്‌സ് നോർത്ത് കരോളിനയിൽ പുതിയ എയർലിഫ്റ്റ് റെസ്‌പോൺസ് സെന്ററും കാർഗോ എയർക്രാഫ്റ്റും സമർപ്പിച്ചു. പ്രകൃതിദുരന്തങ്ങളുടെയും മറ്റ് ദുരന്തങ്ങളുടെയും ഇരകളെ സമയബന്ധിതമായി സഹായിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചതിലൂടെ സാധിക്കുമെന്നാണ് സംഘടനയുടെ പ്രതീക്ഷ. ഗ്രീൻസ്‌ബോറോയിലെ 62,000 ചതുരശ്ര അടി എയർലിഫ്റ്റ് റെസ്‌പോൺസ് സെന്ററിന്റെ സമർപ്പണ ചടങ്ങ് സമരിറ്റൻസ് പേഴ്‌സ് ഇന്നലെ ചൊവ്വാഴ്ച നടത്തി. ബൂണിലെ സമരിറ്റൻസ് പേഴ്‌സിന്റെ ആസ്ഥാനത്ത് നിന്ന് ഏകദേശം 100 മൈൽ അകലെയുള്ള പീഡ്‌മോണ്ട് ട്രയാഡ് ഇന്റർനാഷണൽ എയർപോർട്ടിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. 55,000 ചതുരശ്ര അടി വിസ്തീർണമുള്ള ഹാംഗറും ഓഫീസ് സ്ഥലവും ഈ സൗകര്യത്തിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച നടന്ന ചടങ്ങിൽ മുന്നൂറിലധികം ആളുകൾ പങ്കെടുത്തു. നേരത്തെ സമരിറ്റന്റെ പേഴ്‌സിന്റെ അധീനതയില്‍ ഉണ്ടായിരിന്ന വിമാനം വഴി 185 പ്രത്യേക ദൗത്യങ്ങളിലായി വിവിധ രാജ്യങ്ങളിലേക്ക് ഏകദേശം 8 ദശലക്ഷം പൗണ്ട് ചരക്കാണ് എത്തിച്ചത്. ലോക പ്രശസ്ത സുവിശേഷകനായിരുന്ന ബില്ലി ഗ്രഹാമിന്റെ മകനും പ്രമുഖ സുവിശേഷ പ്രഘോഷകനുമായ ഫ്രാങ്ക്ലിന്‍ ഗ്രഹാമാണ് സമരിറ്റന്‍ പഴ്സിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. നമുക്കുള്ളതെല്ലാം ദൈവത്തിൽനിന്നുള്ളതാണെന്നും ഈ സൗകര്യം ഒരുക്കിയതിന് അവിടുത്തോട് നന്ദി പറയാൻ ആഗ്രഹിക്കുകയാണെന്നും സർവശക്തനായ ദൈവത്തിന് യേശുക്രിസ്തുവിന്റെ മഹത്വത്തിനായി ഇത് സമർപ്പിക്കുകയാണെന്നും ഫ്രാങ്ക്ലിന്‍ ഗ്രഹാം പറഞ്ഞു. ആഗോള തലത്തില്‍ അടിയന്തര പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും അനേകരിലേക്ക് സഹായമെത്തിക്കുകയും ചെയ്യുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയാണ് സമരിറ്റന്‍ പേഴ്സ്.
Image: /content_image/News/News-2023-09-27-14:32:24.jpg
Keywords: സമരിറ്റന്‍

21912
Category: 1
Sub Category:
Heading: ഒക്ടോബര്‍ 7ന് പുരുഷന്‍മാരുടെ ജപമാല പ്രദിക്ഷണത്തില്‍ നാല്‍പ്പതിലധികം രാഷ്ട്രങ്ങള്‍ പങ്കെടുക്കും
Content: ബ്യൂണസ് അയേഴ്സ്: സാര്‍വത്രിക സഭ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിക്കുന്ന ഒക്ടോബര്‍ 7ന് അര്‍ജന്റീനയില്‍വെച്ച് നടക്കുന്ന നാലാമത് പുരുഷന്‍മാരുടെ ജപമാല പ്രദിക്ഷണത്തില്‍ (മെന്‍സ് റോസറി) നാല്‍പ്പതിലധികം രാഷ്ട്രങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ പ്ലാസാ ഡെ മായോയില്‍ രാവിലെ 11 മണിക്കാണ് പുരുഷന്‍മാരുടെ ജപമാല പ്രത്യേകം നടക്കുക. ലോകത്തെ പ്രമുഖ നഗരങ്ങളിലെല്ലാം അന്നേ ദിവസം പുരുഷന്‍മാര്‍ ജപമാല പ്രദിക്ഷണത്തിനായി ഒത്തു ചേരും. 2022 മെയ് 28-നാണ് ആദ്യത്തെ പുരുഷന്‍മാരുടെ ജപമാല റാലി സംഘടിപ്പിച്ചത്. അതേ വര്‍ഷം ഒക്ടോബര്‍ 8ന് ബ്യൂണസ് അയേഴ്സില്‍ സംഘടിപ്പിച്ച രണ്ടാമത്തെ ജപമാല റാലിയില്‍ 5 ഭൂഖണ്ഡങ്ങളിലെ നൂറ്റിയന്‍പത്തോളം നഗരങ്ങളില്‍ നിന്നുമായി ആയിരകണക്കിന് പുരുഷന്‍മാരാണ് പങ്കെടുത്തത്. 2023 മെയ് 6-ന് നടന്ന മൂന്നാമത് പുരുഷന്‍മാരുടെ ജപമാല റാലിയില്‍ നാല്‍പ്പതിലധികം രാഷ്ട്രങ്ങളുടെ പങ്കാളിത്തമുണ്ടായിരിന്നു. ഈ ലോകത്ത് തങ്ങളുടെ വിശ്വാസവും, സ്വന്തം സത്തയും വീണ്ടെടുക്കുവാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാരിലാണ് ഈ ജപമാല പ്രദിക്ഷണത്തിന്റെ പ്രാധാന്യം കുടികൊള്ളുന്നതെന്നു ബ്യൂണസ് അയേഴ്സിലെ പുരുഷന്‍മാരുടെ ജപമാല പ്രദിക്ഷണത്തിന്റെ സംഘാടകരില്‍ ഒരാളായ സെഗുണ്ടോ കാരാഫി പറഞ്ഞു. കുടുംബത്തിലെ പിതാവെന്ന നിലയില്‍ തന്റെ പരമമായ സത്തയെ സംരക്ഷിക്കുവാന്‍ പോരാടുവാന്‍ തയ്യാറാണെന്ന് പുരുഷന്‍മാരേക്കൊണ്ട് തെളിയിക്കുകയാണ് ഈ ജപമാല പ്രദിക്ഷണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതാവിന്റെ അമലോത്ഭവ ഹൃദയത്തിനെതിരായി ചെയ്ത എല്ലാ പാപങ്ങള്‍ക്കുമുള്ള പരിഹാരമായും വിശുദ്ധ യൗസേപ്പിതാവിന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ട് കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും വിശുദ്ധി സംരക്ഷിക്കുന്നതിനായും നിയോഗംവെച്ചാണ് ജപമാല പ്രദിക്ഷണം. അര്‍ജന്റീനക്കാര്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ കത്തോലിക്ക വിശ്വാസം വീണ്ടെടുക്കുവാനും, അത് പരസ്യമായി പ്രകടിപ്പിക്കുവാനുമുള്ള അവസരം കൂടിയായിരിക്കും ബ്യൂണസ് അയേഴ്സിലെ പുരുഷന്‍മാരുടെ ജപമാല പ്രദിക്ഷണമെന്ന്‍ വിലയിരുത്തപ്പെടുന്നു. ക്രിസ്തു വിശ്വാസവും പരിശുദ്ധ അമ്മയോടുള്ള വണക്കവും പരസ്യമായി പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പോളണ്ടില്‍ തുടങ്ങിയ പുരുഷന്‍മാരുടെ ജപമാലയജ്‌ഞം പിന്നീട് മറ്റ് രാഷ്ടങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. Tag: Mens rosary, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-27-16:05:11.jpg
Keywords: പുരുഷ, ജപമാല

21913
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങൾ അനുവദിക്കണം: നാഷ്ണൽ പ്രോഗ്രസീവ് പാർട്ടി
Content: കൊച്ചി: ഭാരതത്തിലെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികൾക്ക് സംവരണ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നു കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് നാഷണൽ പ്രോഗ്രസീവ് പാർട്ടി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന പാർട്ടി സംസ്ഥാന നേതൃ കൺവൻഷനിൽ യൂത്ത് ഫോറം കൺവീനർ ജെയ്സൺ ജോൺ പ്രമേയം അവതരിപ്പിച്ചു. പാർട്ടി ചെയർമാൻ വി.വി. അഗസ്റ്റിൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. റബർ, നാളികേര, നെല്ല് കർഷകരുടെ പ്രശ്നങ്ങൾക്കും മത്സ്യത്തൊഴിലാളിക ളുടെ ദുരവസ്ഥയ്ക്കും അടിയന്തര പരിഹാരം കാണുന്നതിന് നടപടികൾ സ്വീ കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് അദ്ദേഹം ആ വശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ കെ.ഡി. ലൂയിസ് അധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭാ അല്മായ കമ്മീഷൻ സെക്രട്ടറി ടോണി ചിറ്റിലപ്പി ള്ളി “ക്രൈസ്തവ ന്യൂനപക്ഷങ്ങളും കേരള രാഷ്ട്രീയവും” എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. ജനറൽ സെക്രട്ടറിമാരായ ജോയ് ഏബ്രഹാം, തമ്പി എ രുമേലിക്കര തുടങ്ങിയവരും പങ്കെടുത്തു.
Image: /content_image/India/India-2023-09-28-10:17:46.jpg
Keywords: ക്രിസ്ത്യാനി

21914
Category: 7
Sub Category:
Heading: നരകവും ശുദ്ധീകരണസ്ഥലവും തമ്മിലുള്ള വ്യത്യാസമെന്താണ്?
Content: എന്താണ് ശുദ്ധീകരണസ്ഥലം? ഇത് യാഥാര്‍ത്ഥ്യമാണോ? നരകത്തിലെയും ശുദ്ധീകരണസ്ഥലത്തിലെയും സഹനാവസ്ഥയുടെ വ്യത്യാസമെന്ത്? ശുദ്ധീകരണസ്ഥലം ദൈവത്തിന്റെ കരുതലിന്റെ സ്ഥലമാണെന്ന് പറയുവാനുള്ള കാരണമെന്ത്? ശുദ്ധീകരണസ്ഥലത്തെ കുറിച്ച് വിശുദ്ധ ഗ്രന്ഥം എന്തു പഠിപ്പിക്കുന്നു? മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ടോ? ശുദ്ധീകരണസ്ഥലത്തുള്ളവര്‍ക്ക് സ്വര്‍ഗ്ഗം പ്രാപ്യമാണോ? തുടങ്ങീ നിരവധി ചോദ്യങ്ങള്‍ക്ക് 10 മിനിറ്റില്‍ ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍. 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അന്‍പത്തിയാറാമത്തെ ക്ലാസില്‍ നിന്നുള്ള ഒരു ഭാഗമാണ് ഈ വീഡിയോ.
Image: /content_image/Videos/Videos-2023-09-28-10:22:55.jpg
Keywords: ശുദ്ധീകരണ

21915
Category: 1
Sub Category:
Heading: ലോക സമാധാനത്തിനും ആഗോള സിനഡിന്റെ വിജയത്തിനും മധ്യപൂര്‍വ്വേഷ്യയിലെ യുവജനങ്ങളുടെ ജാഗരണ പ്രാര്‍ത്ഥന
Content: ബെയ്റൂട്ട്: ലോക സമാധാനത്തിനും യുദ്ധങ്ങൾ അവസാനിക്കുന്നതിനും മധ്യപൂര്‍വ്വേഷ്യയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം യുവജനങ്ങൾ പ്രാര്‍ത്ഥനയ്ക്കു വേണ്ടി ഒരുമിച്ച് കൂടി. കത്തോലിക്ക സഭയിലെ മെത്രാന്‍മാരുടെ ആഗോള സിനഡിനെ പരിശുദ്ധാത്മാവ് നയിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യണമെന്ന നിയോഗവും യുവജനങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉണ്ടായിരിന്നു. ലെബനോനിലെ ജെബെയിൽ "ഒരുമിച്ച്" എന്ന സംരംഭത്തിന്റെ ഭാഗമായി നടന്ന പ്രാര്‍ത്ഥന ലെബനോനിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ദേശീയ നേതൃത്വവും ടൈസെ കമ്മ്യൂണിറ്റിയും സംയുക്തമായി ചേര്‍ന്നാണ് നടത്തിയത്. സെപ്തംബർ 16-ന് വൈകുന്നേരം ജെബെയിലിൽ നടക്കുന്ന എക്യുമെനിക്കൽ പ്രാർത്ഥനയില്‍ മാരോണൈറ്റ് ബിഷപ്പ് മൈക്കൽ ഓൺ, മിഡിൽ ഈസ്റ്റിലെ കാത്തലിക് പാത്രിയാർക്കീസ് കൗൺസിൽ സെക്രട്ടറി ജനറൽ അബോട്ട് ഖലീൽ അൽവാൻ, ലെബനോനിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ദേശീയ ഡയറക്ടർ ഫാ. റൂഫേൽ എന്നിവർ സന്നിഹിതരായിരുന്നു. ജാഗരണ പ്രാര്‍ത്ഥനയ്ക്കു മുന്‍പ്, ജെബെയിൽ തുറമുഖത്ത് ബോട്ടിൽ എത്തിച്ച കുരിശ് രൂപം എക്യുമെനിക്കൽ ഘോഷയാത്രയോടെ സെന്റ് ജോൺ ആൻഡ് മാർക്ക് കത്തീഡ്രൽ പാർക്കിലേക്ക് സംവഹിച്ചു. ''അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'' (യോഹന്നാൻ 17:21) എന്ന വാക്യമായിരിന്നു സംഗമത്തിന്റെ പ്രമേയം. പ്രമുഖ ഗായകൻ ഗബ്രിയേൽ സാസിയുടെ നേതൃത്വത്തിൽ ലെബനോനിലെ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള സംഗീത പരിപാടിയും ഇതോടൊപ്പം നടന്നു.
Image: /content_image/News/News-2023-09-28-11:40:06.jpg
Keywords: യുവജന

21916
Category: 18
Sub Category:
Heading: ആഗോള മെത്രാന്‍ സിനഡ്: വത്തിക്കാനിലേക്ക് സീറോമലബാർ സഭാ പ്രതിനിധികൾ യാത്ര തിരിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ വിളിച്ചുചേർത്ത പതിനാറാമത് ആഗോള സഭാ സിനഡിൽ പങ്കെടുക്കാനായി സീറോമലബാർ സഭാ പ്രതിനിധികൾ യാത്ര തിരിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവരാണ് സീറോമലബാർ സഭയെ പ്രതിനിധീകരിച്ച് സിനഡിൽ പങ്കെടുക്കുന്നത്. 2021 ഒക്ടോബർ 10-ാംതിയതി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനമധ്യേയാണ് ഫ്രാൻസിസ് മാർപാപ്പ സിനഡുസമ്മേളനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2023 ഒക്ടോബർ 4 മുതൽ 29 വരെ വത്തിക്കാനിൽ നടക്കുന്ന ആദ്യ സമ്മേളനത്തിൽ 363 അംഗങ്ങളാണ് പങ്കെടുക്കുന്നത്. 2024 ഒക്ടോബറിലെ രണ്ടാം സമ്മേളനത്തോടുകൂടിയാണ് മൂന്ന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ആഗോള സഭാ സിനഡ് സമാപിക്കുക.
Image: /content_image/India/India-2023-09-28-12:16:50.jpg
Keywords: സിനഡ

21917
Category: 1
Sub Category:
Heading: ബൈഡന്‍ ഭരണത്തിന്‍ കീഴില്‍ അമേരിക്ക അഭയം നല്‍കിയ ക്രൈസ്തവരുടെ എണ്ണത്തില്‍ വന്‍ കുറവ്
Content: വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനം ലോകവ്യാപകമായി ശക്തമായിക്കൊണ്ടിരിക്കുമ്പോഴും കഴിഞ്ഞ അര ദശകത്തിനിടയില്‍ അമേരിക്കയില്‍ അഭയം ലഭിച്ച ക്രൈസ്തവരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സര്‍ക്കാരേതര സന്നദ്ധ സംഘടനകളാണ് “ക്ലോസ്ഡ് ഡോഴ്സ്” എന്ന പേരിലുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയും ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് അഭയാര്‍ത്ഥി പുനരിധിവാസ പരിപാടികള്‍ റദ്ദ് ചെയ്തതുമാണ് ഇതിന്റെ കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്ന ക്രൈസ്തവരുടെ എണ്ണത്തില്‍ വലിയ കുറവാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2016-ല്‍ 32,248 പേര്‍ അമേരിക്കയില്‍ അഭയം തേടിയപ്പോള്‍, 2022 ആയപ്പോഴേക്കും അത് 9528 ആയി കുറഞ്ഞു. 70% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-ല്‍ മ്യാന്‍മറില്‍ നിന്നും 7634 ക്രൈസ്തവര്‍ അമേരിക്കയില്‍ കുടിയേറിയപ്പോള്‍ 2022-ല്‍ അത് വെറും 587 ആയി കുറഞ്ഞു. ഏഴു വര്‍ഷം മുന്‍പ് ഇറാനില്‍ നിന്നുള്ള 2,086 ക്രിസ്ത്യാനികള്‍ അമേരിക്കയില്‍ അഭയം കണ്ടെത്തിയപ്പോള്‍ 2022-ല്‍ അത് 112 ആയി കുറഞ്ഞു. 2016-ല്‍ എറിത്രിയയില്‍ നിന്നും 1,639 ക്രൈസ്തവരും, ഇറാഖില്‍ നിന്നും 1,524 ക്രൈസ്തവര്‍ അമേരിക്കയില്‍ കുടിയേറിയപ്പോള്‍ 2022-ല്‍ അത് യഥാക്രമം 252, 93 ആയി കുറഞ്ഞു. ലോകത്തെ പല പ്രദേശങ്ങളും ക്രിസ്ത്യാനികള്‍ക്ക് സുരക്ഷിതമല്ല എന്നത് ദയനീയമായ ഒരു യാഥാര്‍ത്ഥ്യമാണെന്നും ഈ സാഹചര്യത്തില്‍ അമേരിക്ക ക്രിസ്ത്യാനികള്‍ക്ക് അഭയം നല്‍കേണ്ടത് ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്‌ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ഓപ്പണ്‍ഡോഴ്സ്’ ഈ വര്‍ഷം ആദ്യത്തില്‍ പുറത്തുവിട്ട വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം ലോകമെമ്പാടുമായി 36 കോടി ക്രിസ്ത്യാനികളാണ് വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. 2020-ലെ ക്ലോസ്ഡ് ഡോഴ്സ് റിപ്പോര്‍ട്ട് പ്രകാരം ഈ സംഖ്യ 26 കോടിയായിരുന്നു. മതപീഡനം ശക്തമായി തുടരുമ്പോഴും അമേരിക്കയില്‍ പുനരധിവസിപ്പിക്കപ്പെട്ട ക്രൈസ്തവരുടെ എണ്ണം വളരെ കുറവാണ്. 2016-ല്‍ 97,000 ക്രൈസ്തവരെ പുനരധിവസിപ്പിക്കപ്പെട്ടപ്പോള്‍ 2018-ല്‍ അത് 23,000 ആയി കുറഞ്ഞു. എന്നാല്‍ അതേ വര്‍ഷം കാനഡ പുനരധിവസിപ്പിച്ചത് 28,000 അഭയാര്‍ത്ഥികളെയാണ്. അമേരിക്കന്‍ പുനരധിവാസ പരിപാടിയുടെ ചരിത്രത്തില്‍ ആദ്യമായി പതിനായിരത്തില്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചത് 2020-ലാണ്. 2021-ല്‍ പ്രസിഡന്റ് ബൈഡന്‍ അഭയം നല്‍കേണ്ടവരുടെ എണ്ണം 15,000 ആയി കുറച്ചിരുന്നുവെങ്കിലും മതസംഘടനകളുടെ എതിര്‍പ്പ് കാരണം അത് 65,000 ആയി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം ആ സംഖ്യ 1,25,000 നിശ്ചയിച്ചുവെങ്കിലും ഈ വര്‍ഷം വെറും 60,000-ത്തോളം അഭയാര്‍ത്ഥികള്‍ക്ക് മാത്രമാണ് അമേരിക്ക അഭയം നല്‍കിയിട്ടുള്ളൂ.
Image: /content_image/News/News-2023-09-28-14:07:47.jpg
Keywords: ബൈഡ, അമേരിക്കാ

21918
Category: 1
Sub Category:
Heading: ജെറിന്റെ മൃതശരീരത്തിലും 'जाgo'; ജീസസ് യൂത്തിന്റെ ധീരപോരാളി ഇനി ക്രിസ്തുവിന്റെ സന്നിധിയില്‍
Content: തൃശൂര്‍: സൈബറിടങ്ങളില്‍ ക്രിസ്തു സാക്ഷ്യവുമായി നിലക്കൊണ്ട ജീസസ് യൂത്തിന്റെ ധീരപോരാളി ജെറിൻ വാകയിൽ ഇനി ക്രിസ്തുവിന്റെ സന്നിധിയില്‍. ഇക്കഴിഞ്ഞ ദിവസം ബെംഗളൂരില്‍ സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് 23 വയസ്സുള്ള ഈ യുവാവ് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. മൃതസംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയത്തിൽവെച്ച് നടന്നു. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈദികരും സന്യസ്തരും യുവജനങ്ങളും ഉള്‍പ്പെടെ അനേകം പേര്‍ മൃതസംസ്കാര ശുശ്രൂഷയില്‍ സംബന്ധിച്ചു. ബാല്യകാലത്ത് അൾത്താര ബാലൻ എന്ന നിലയിൽ ക്രിസ്തുവിനോട് ചേര്‍ന്ന് ആത്മീയ ജീവിതത്തെ പടുത്തുയര്‍ത്തിയിരിന്ന ജെറിൻ, അനേകം ശുശ്രൂഷകളിലൂടെ ജീസസ് യൂത്തിനു വേണ്ടി സ്തുത്യര്‍ഹമായ സേവനം ചെയ്തു വരികയായിരിന്നു. കോവിഡ് -19 മഹാമാരി സമയത്ത് ഓൺലൈൻ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന്റെ പ്രക്ഷേപണങ്ങളിൽ വൈദികരെ ജെറിൻ ഏറെ സഹായിച്ചിരിന്നു. കെയ്‌റോസ് മീഡിയ & മാഗസിനായുള്ള "കാത്തലിക് ക്ലൗഡ്" മൊബൈൽ ആപ്ലിക്കേഷനു വേണ്ടി പ്രോഗ്രാം തയാറാക്കിയതും ദേശീയ ജീസസ് യൂത്ത് കോണ്‍ഫറന്‍സായ 'ജാഗോ'യുടെ രജിസ്ട്രേഷന്‍ സംബന്ധിക്കുന്ന ആപ്പ് ടീമില്‍ പ്രവര്‍ത്തിച്ചതും ഈ യുവാവിന്റെ വിശ്വാസതീക്ഷ്ണതയുടെ വലിയ സാക്ഷ്യമായിരിന്നു. https://www.jykairosmedia.org/ വെബ്സൈറ്റിന്റെ പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തകനെന്ന നിലയിലും ജീസസ് യൂത്ത് നേതൃനിരയ്ക്ക് ഉള്‍പ്പെടെ ഏറെ സുപരിചിതനായിരിന്നു ജെറിന്‍. വളരെ അവിചാരിതമായാണ് എഞ്ചിനിയറിംഗ് പഠന കാലത്ത് ജെറിൻ കെയ്റോസിലെത്തുന്നതെന്ന് കെയ്റോസ് മീഡിയയിലെ ജോഷി ഫേസ്ബുക്കില്‍ കുറിച്ചു. ''എനിക്ക് താല്പര്യമുണ്ട്, ഈ ശുശ്രൂഷയിൽ പങ്ക് ചേരാൻ എന്നാണ് പറഞ്ഞത്. പിന്നീടങ്ങോട്ട് കെയ്റോസിന്റെ സാങ്കേതിക വിദ്യ ആവശ്യമുള്ള എല്ലാത്തിന്റെയും മുൻനിരക്കാരനായി. പഠിച്ചതിനൊക്കെയപ്പുറത്ത് അവയെല്ലാം പ്രാവർത്തികമാക്കി. നിഷ്കളങ്കതയും, മടുപ്പില്ലാതെ ജോലി ചെയ്യാനുള്ള മനസ്സും ജെറിനെ വ്യത്യസ്തനാക്കി''. എല്ലാം ചെയ്തു തീർത്തിട്ട് ജെറിന്‍ പിന്നിലേയ്ക്ക് മാറി നില്‍ക്കുമായിരിന്നുവെന്നും ജോഷി അനുസ്മരിച്ചു. ഒക്‌ടോബർ 21 മുതൽ 24 വരെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന ജീസസ് യൂത്ത് കോൺഫറൻസിന്റെ ജാഗോ ആപ്പ് മീഡിയ ടീമില്‍ സജീവമായി രംഗത്തുണ്ടായിരിന്ന ഈ യുവാവ് ഇന്നലെ ബുധനാഴ്ച രാത്രിയിലും ജീസസ് യൂത്തിന്റെ അടുത്ത ഘട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാനിരിക്കുകയായിരിന്നു. ഇതിനിടെയാണ് വിയോഗം. ജെറിന്‍ ഏറെ ആഗ്രഹത്തോടെ കാത്തിരിന്ന കോണ്‍ഫറന്‍സ് ആയിരിന്നു 'ജാഗോ'. പൊതുദര്‍ശനവേളയില്‍ പിതാവിന്റെ ആഗ്രഹപ്രകാരം ജെറിന്റെ മൃതശീരത്തില്‍ 'जाgo' ടി ഷർട്ടുംവെച്ചിരിന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധിപേരാണ് പങ്കുവെയ്ക്കുന്നത്. #{red->none->b-> ജെറിന്റെ ആത്മശാന്തിയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. }# പിതാവ്: വാകയിൽ ചാക്കുണ്ണി തോബിയാസ്; അമ്മ: ബ്ലെസ്സി (പാലാരിവട്ടം പാനിയംകുളം കുടുംബാംഗം), സഹോദരൻ: ജോയേൽ തോബിയാസ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-28-17:50:54.jpg
Keywords: ജീസസ് യൂ

21919
Category: 1
Sub Category:
Heading: ഹോങ്കോങ്ങിലെ ജനാധിപത്യവാദിയും കത്തോലിക്ക വിശ്വാസിയുമായ ജിമ്മി ലായി തടവിലായിട്ട് 1000 ദിവസങ്ങള്‍
Content: ഹോങ്കോങ്ങ്: ഹോങ്കോങ്ങ് ദിനപത്രമായ ആപ്പിള്‍ ഡെയിലിയുടെ മുന്‍ എഡിറ്ററും, പ്രമുഖ ജനാധിപത്യവാദിയും കത്തോലിക്ക വിശ്വാസിയുമായ ജിമ്മി ലായിയെ ചൈന തടവിലാക്കിയിട്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആയിരം ദിവസങ്ങള്‍ തികഞ്ഞു. അദ്ദേഹത്തിന്റെ വിചാരണ അകാരണമായി നീട്ടിവെക്കുന്നത് തുടര്‍ക്കഥയായിരിക്കുകയാണ്. ജനകീയ പ്രക്ഷോഭങ്ങളില്‍ പൗരന്മാര്‍ക്കൊപ്പം നിലക്കൊണ്ടതിന്റെ പേരില്‍ ഹോങ്കോങ്ങ് മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനൊപ്പം അറസ്റ്റിലായ വ്യക്തിയാണ് ജിമ്മി ലായി. ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമത്തിന്‍ കീഴില്‍ 2020 ഡിസംബറിലാണ് ജിമ്മി ലായി അറസ്റ്റിലാകുന്നത്. പ്രമേഹ രോഗിയായ ലായി നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലായിയുടെ മോചനത്തിനായി അടിയന്തിര നടപടി കൈകൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനുള്ള കമ്മിറ്റിയും, ഫ്രീഡം ഹൌസും, ആംനെസ്റ്റി ഇന്റര്‍നാഷണലും മറ്റ് 8 സംഘടനകളും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിനു തുറന്ന കത്ത് അയച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി നടപടി എടുക്കുകയാണെങ്കില്‍ ഹോങ്കോങ്ങിലെ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലെ നിര്‍ണ്ണായക നടപടിയായിരിക്കും ഇതെന്നു കത്തില്‍ പറയുന്നു. മാധ്യമ സ്ഥാപനം സ്ഥാപിക്കുകയും ജനാധിപത്യവാദികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതാണ് ലായി ചെയ്ത കുറ്റമെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 1947-ല്‍ ചൈനയില്‍ ജനിച്ച ജിമ്മി ലായി 12-മത്തെ വയസ്സിലാണ് ഹോങ്കോങ്ങില്‍ എത്തിയത്. 49-മത്തെ വയസ്സില്‍ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചു കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. 2019-ല്‍ ഏതാണ്ട് 20 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ബെയ്ജിംഗ് തടവിലാക്കിയ ഇരുന്നൂറ്റിഅന്‍പതോളം ജനാധിപത്യവാദികളില്‍ ഒരാളാണ് ലായി. 2021-ല്‍ ലായി നടത്തിക്കൊണ്ടിരിക്കുന്ന ആപ്പിള്‍ ഡെയിലി എന്ന ചൈനീസ് ഭാഷാദിനപത്രം നൂറുകണക്കിന് പോലീസ് എത്തി അടച്ചുപൂട്ടുകയും, മാധ്യമസ്ഥാപനത്തിന്റെ ഉന്നത ജീവനക്കാരെ തടവിലാക്കുകയും ചെയ്തു. ഹോങ്കോങ്ങില്‍ ജനാധിപത്യത്തെ ഏറ്റവും കൂടുതല്‍ അനുകൂലിച്ച മാധ്യമസ്ഥാപനമായിരുന്നു ആപ്പിള്‍ ഡെയിലി. ലായിയെ തടവിലാക്കിയതില്‍ ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തക സംഘം ഈ വര്‍ഷം ആദ്യം ചൈനീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനൊപ്പം നോബേല്‍ പ്രൈസ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ജിമ്മി ലായി ക്രിസ്റ്റിഫിഡെലിസ് ലായിസി അവാര്‍ഡ്, ദി പ്രസ്സ് ഫ്രീഡം അവാര്‍ഡ് എന്നീ ബഹുമതികള്‍ക്കും അര്‍ഹനായിട്ടുണ്ട്.
Image: /content_image/News/News-2023-09-28-20:31:24.jpg
Keywords: ഹോങ്കോ

21920
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻലീഗ് 76-ാം വാർഷികാഘോഷം ചെമ്പേരിയിൽ
Content: കൊച്ചി: ചെറുപുഷ്പ മിഷൻലീഗ് 76-ാം വാർഷികാഘോഷം തലശേരി അതിരൂപതയിലെ ചെമ്പേരിയിൽ ഒക്ടോബർ രണ്ടിന് നടക്കും. ഉച്ചയ്ക്ക് 1.30ന് വിമൽജ്യോതി എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക സമ്മേളനം തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. “ജൂബിലി നിറവിൽ പ്രേഷിതരാകാം, തോമാശ്ലീഹാ തൻ വഴിയെ” എന്ന പ്രത്യേക പഠനവിഷയത്തെ അടിസ്ഥാനമാക്കി 2022-23 പ്രവർത്തന വർഷത്തിൽ ശാഖ, മേഖല, രൂപത തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയുള്ള ഗോൾഡൻ സ്റ്റാർ, സിൽവർ സ്റ്റാർ, മിഷൻ സ്റ്റാർ പുരസ്കാരങ്ങളും അതിരൂപത തലത്തിലുള്ള പ്രേഷിത അവാർഡും ജയ്സൺ മർക്കോസ് പ്രേഷിത അവാർഡും ആർച്ച് ബിഷപ്പ് വിതരണം ചെയ്യും. തുടർന്ന് ഉച്ചകഴിഞ്ഞ് 3.30ന് പ്രേഷിതറാലി നടക്കും. കോളജ് അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന റാലി ചെമ്പേരി ലൂർദ് മാതാ ദേവാലയങ്കണത്തിൽ സമാപിക്കും.
Image: /content_image/India/India-2023-09-29-10:34:59.jpg
Keywords: മിഷൻ ലീഗ്