Contents
Displaying 21541-21550 of 24998 results.
Content:
21951
Category: 1
Sub Category:
Heading: "ലൗദാത്തെ ദേയും"; ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: കാലാവസ്ഥ പ്രതിസന്ധിയെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും, സ്രഷ്ടാവിനെയും സൃഷ്ടിയെയും കൂടുതൽ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ആഹ്വാനം നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പ എഴുതിയ 'ലൗദാത്തോ സി' ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചു. ഇന്നലെ ഒക്ടോബർ നാലാം തീയതി വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാൾ ദിനത്തിലാണ് 'ലൗദാത്തെ ദേയും' അഥവാ 'ദൈവത്തെ സ്തുതിക്കുവിന്‍' എന്ന പേരില്‍ അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചത്. ദൈവത്തിനു പകരം തന്നെത്തന്നെ പ്രതിഷ്ഠിക്കുന്ന മനുഷ്യൻ തനിക്കുതന്നെ അപകടം ക്ഷണിച്ചുവരുത്തുന്നുവെന്ന മുന്നറിയിപ്പുമായുള്ള അപ്പസ്തോലിക പ്രബോധനത്തില്‍ ആറു അധ്യായങ്ങളും 73 ഖണ്ഡികകളും ഉള്‍പ്പെടുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഉത്ഭവം മനുഷ്യനെ മാറ്റി നിർത്തി ഇനിയും അന്വേഷിച്ചു പോകുന്നത് ആരോഗ്യകരമല്ലായെന്നും പ്രതിസന്ധി മറികടക്കുവാൻ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് വിശാലമായ ഒരു കാഴ്ചപ്പാടോടുകൂടി എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും പാപ്പ അഭിപ്രായപ്പെട്ടു. വഞ്ചനകളും വാഗ്ദാനങ്ങളും നൽകി മനുഷ്യരെ ചൂഷണം ചെയുന്ന അധികാരവും ആധിപത്യവും, പാവപെട്ട ജനങ്ങളുടെ ജീവിതം തകർക്കുന്ന പ്രവണതയെയും പാപ്പ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോള പൊതുനന്മ ഉറപ്പാക്കാൻ അധികാരമുള്ള കൂടുതൽ ഫലപ്രദമായ ആഗോള സംഘടനകൾ രംഗത്തേക്ക് കടന്നുവരണമെന്ന് പാപ്പ കുറിച്ചു. രണ്ടുമാസങ്ങൾക്കകം ദുബായിൽവെച്ചുനടക്കുന്ന COP 28 സമ്മേളനത്തിൽ കാലാവസ്ഥ പ്രതിസന്ധിയില്‍ ഇടപെടലുകള്‍ ഉണ്ടാകാനും ലേഖനം ആഹ്വാനം ചെയ്യുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകളാകുവാൻ വിളിക്കപ്പെട്ടവരായ ദുർബല ജനവിഭാഗത്തിന്റെ സ്വരമായാണ് പാപ്പ ലേഖനം എഴുതിയിരിക്കുന്നതെന്ന് 'വത്തിക്കാന്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക താൽപ്പര്യങ്ങൾക്കായി പരിസ്ഥിതി പ്രശ്നത്തെ ലഘൂകരിച്ചുകൊണ്ട് നടത്തുന്ന 'നിരുത്തരവാദപരമായ പരിഹാസം' അവസാനിപ്പിക്കാനും ലേഖനത്തില്‍ ആഹ്വാനമുണ്ട്.
Image: /content_image/News/News-2023-10-05-15:55:03.jpg
Keywords: അപ്പസ്തോ

21952
Category: 1
Sub Category:
Heading: ജെറുസലേമില്‍ ക്രൈസ്തവരുടെ നേരെ തുപ്പിയ 5 യഹൂദ വര്‍ഗ്ഗീയവാദികളെ ഇസ്രായേലി പോലീസ് അറസ്റ്റ് ചെയ്തു
Content: ജെറുസലേം: ജെറുസലേമിലെ പുരാതനനഗരത്തില്‍ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ യഹൂദ വര്‍ഗ്ഗീയവാദികള്‍ തുപ്പിയ സംഭവം വിവാദമായതോടെ സംശയിക്കപ്പെടുന്ന അഞ്ചു പേരെ ഇസ്രായേലി പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിന്റെ പേരില്‍ നാലുപേരേയും, ഈ ആഴ്ച ആദ്യം നടന്ന സംഭവത്തിന്റെ പേരില്‍ ഒരാളെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയായവരും ഒരാള്‍ മൈനറുമാണ്. ഒരാളെ ആക്രമണത്തിന്റെ പേരിലും, നാലുപേരെ നിയമവിരുദ്ധമായ പെരുമാറ്റത്തിന്റെ പേരിലുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന്‍ ഇസ്രായേലി പോലീസ് അറിയിച്ചു. പുരാതന ജെറുസലേം നഗരത്തിലെ ഫ്ലാജെല്ലേഷന്‍ ദേവാലയത്തിന് പുറത്ത് കുരിശുമായി നിന്നിരുന്ന തീര്‍ത്ഥാടകര്‍ക്കെതിരെ തീവ്ര യഹൂദ ദേശീയവാദി തുപ്പുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിന്നു. കുരിശിന്റെ വഴിയുടെ പാത എന്ന് വിശ്വസിക്കപ്പെടുന്ന വിയാ ഡോളോറോസക്ക് സമീപമുള്ള സെമിനാരിക്ക് അടുത്ത് ഒരു ദിവസം തന്നെ ഇത്തരത്തില്‍ പത്തോളം സംഭവങ്ങള്‍ നടന്നുവെന്ന് പുരാതന നഗരത്തിലെ ഒരു കത്തോലിക്ക വൈദികനായ ഫാ. മാറ്റിയോ പറഞ്ഞു. സംഭവത്തെ ഇസ്രായേലി പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. എല്ലാ പുണ്യസ്ഥലങ്ങളിലേക്കും, ആരാധനാകേന്ദ്രങ്ങളിലേക്കുമുള്ള വിശുദ്ധമായ ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാണെന്നു നെതന്യാഹു പറഞ്ഞു. ഇതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ പിഴശിക്ഷ ചുമത്തുവാനും ആലോചനയുണ്ട്. ശാരീരിക അക്രമത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രശ്നത്തിന്റെ ഭാഗമാണ് തുപ്പിയ പ്രവര്‍ത്തിയെന്നും, യഹൂദരല്ലാത്തവരുടെ മുഖത്ത് തുപ്പുന്നത് തീവ്രവാദം വ്യാപിക്കുന്നതിന്റെ പ്രതിഫലനമാണെന്നും പലസ്തീനിയന്‍ അതോറിറ്റി മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്സ് ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇസ്രായേല്‍ അഷ്കെനാസി മുഖ്യ റബ്ബി ഡേവിഡ് ലാവുവും സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-10-05-17:07:43.jpg
Keywords: യഹൂദ

21953
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ അക്രമങ്ങള്‍ അവസാനിക്കുന്നതിനായി ഇന്ന് ഉപവാസ പ്രാര്‍ത്ഥന ദിനം
Content: മെക്സിക്കോ സിറ്റി: മെക്സിക്കന്‍ സംസ്ഥാനമായ മിക്കോവാക്കാനില്‍ അക്രമങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ന് ഒക്ടോബര്‍ 5ന് ഉപവാസ പ്രാര്‍ത്ഥന ദിനമായി ആചരിക്കുന്നു. അക്രമം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നായ അപാറ്റ്സിങ്ങനിലെ മെത്രാനായ ക്രിസ്റ്റോബാള്‍ അസെന്‍സിയോ ഗാര്‍ഷ്യയുടെ ആഹ്വാന പ്രകാരമാണ് പ്രാര്‍ത്ഥന നടക്കുന്നത്. നീതിക്കും, സമാധാനത്തിനും, എല്ലാവരുടേയും മനപരിവര്‍ത്തനത്തിനുമായി പ്രാര്‍ത്ഥിക്കുവാനുള്ള ദിവസമാണിതെന്നു ബിഷപ്പ് പ്രസ്താവിച്ചു. അപാറ്റ്സിങ്ങനിലെ അക്രമസാഹചര്യങ്ങള്‍ കണക്കിലെടുത്ത് 2021-ല്‍ അന്നത്തെ അപ്പസ്തോലിക പ്രതിനിധിയായിരുന്ന ഫ്രാങ്കോ കോപ്പോള മെത്രാപ്പോലീത്ത രൂപത സന്ദര്‍ശിക്കുകയും വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരിന്നു. പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റേയും ദിനത്തില്‍ ഇടവക ദേവാലയങ്ങളിലോ അല്ലെങ്കില്‍ പുരോഹിതര്‍ക്ക് ഉചിതമെന്ന് തോന്നുള്ള ചാപ്പലുകളിലോ ദിവ്യകാരുണ്യ ആരാധന നടത്തണമെന്ന് ബിഷപ്പ് ഗാര്‍ഷ്യയുടെ ആഹ്വാനത്തില്‍ പറയുന്നുണ്ട്. മിക്കോവാക്കാന്റെ തലസ്ഥാനമായ മൊറേലിയായില്‍ നിന്നും 115 അകലെ തെക്ക്-പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അപാറ്റ്സിങ്ങന്‍. ലഹരിക്കടത്തും, അക്രമവും ഏറ്റവും കൂടുതല്‍ ഉള്ള ഒരു മേഖലയാണിത്. ജാലിസ്കോ ന്യൂജനറേഷന്‍ കാര്‍ട്ടല്‍, ഫാമിലി മിച്ചോവാക്കാന, നൈറ്റ്സ് ടെംപ്ളര്‍ പോലെയുള്ള സംഘങ്ങള്‍ മേഖലയുടെ നിയന്ത്രണത്തിനായി പോരാടിക്കൊണ്ടിരിക്കുകയാണ്. 2022-ല്‍ ലോകത്തെ ഏറ്റവും അക്രമങ്ങള്‍ നടന്ന 50 നഗരങ്ങളിലൊന്നായി സിറ്റിസണ്‍ ഫോര്‍ പബ്ലിക് സേഫ്റ്റി ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് എന്ന മെക്സിക്കന്‍ സംഘടന തിരഞ്ഞെടുത്തത് അപാറ്റ്സിങ്ങനേയാണ്. 50 നഗരങ്ങളില്‍ 17 എണ്ണം മെക്സിക്കോയിലാണ്. ഇതില്‍ത്തന്നെ 9 എണ്ണം ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു.
Image: /content_image/News/News-2023-10-05-19:03:44.jpg
Keywords: മെക്സി

21954
Category: 18
Sub Category:
Heading: കർദ്ദിനാൾ ടെലസ്ഫോർ ടോപ്പോയുടെ മൃതസംസ്കാരം അടുത്ത ബുധനാഴ്ച
Content: കാക്കനാട്: ഇന്നലെ അന്തരിച്ച റാഞ്ചി അതിരൂപതയുടെ മുൻ അധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ മുൻ പ്രസിഡന്‍റുമായിരുന്ന കർദ്ദിനാൾ ടെലസ്ഫോർ ടോപ്പോയുടെ മൃതസംസ്കാരം അടുത്ത ബുധനാഴ്ച നടക്കും. മൃതദേഹം കോൺസ്റ്റന്റ് ലിവൻസ് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒക്‌ടോബർ 10-ന് മൃതദേഹം റാഞ്ചി കത്തീഡ്രലിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് 3:00 മുതൽ രാത്രി 8:00 വരെയും ഒക്‌ടോബർ 11-ന് രാവിലെ 6:00 മുതൽ ഉച്ചയ്ക്ക് 12:00 വരെയും അന്തിമ ഉപചാരം അർപ്പിക്കാൻ വിശ്വാസികള്‍ക്ക് അവസരമുണ്ടായിരിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് 01 മണിക്ക് റാഞ്ചി സെന്റ് മേരീസ് കത്തീഡ്രലിൽ മൃതസംസ്കാര ശുശ്രൂഷകള്‍ നടക്കും. കർദിനാൾ ടെലസ്‌ഫോർ ടോപ്പോയുടെ നിര്യാണത്തിൽ സീറോമലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് അനുശോചനം അറിയിച്ചു തനിക്കു ഭരമേല്പിക്കപ്പെട്ട ജനതയുടെ സമഗ്രമായ വികസനത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത ഈ വൈദിക മേലധ്യക്ഷൻ സമർപ്പണത്തിന്റെ ഉദാത്ത മാതൃകയാണെന്ന് കർദ്ദിനാൾ തന്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു. എളിമയും ലാളിത്യവും സാമൂഹ്യപ്രതിബദ്ധതയും അദ്ദേഹത്തിന്റെ പ്രവർത്തങ്ങൾക്ക് സ്വീകാര്യത നേടിക്കൊടുത്തു. റാഞ്ചി ജില്ലയിൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ കോളേജ് ആരംഭിക്കാൻ നേതൃത്വമെടുത്തത് കർദ്ദിനാൾ ടോപ്പോ ആയിരുന്നുവെന്ന് മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. ആഴമായ വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും മാതൃകയായിരുന്ന കർദ്ദിനാൾ ടെലസ്ഫോർ ടോപ്പോ. പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചു. സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി അത്യദ്ധ്വാനം ചെയ്ത കർദ്ദിനാൾ ടെലസ്ഫോർ ടോപ്പോയുടെ ജീവിതം എല്ലാവർക്കും അനുകരണീയമായ മാതൃകയാണെന്ന് കർദ്ദിനാൾ ആലഞ്ചേരി തന്റെ സന്ദേശത്തിൽ പറഞ്ഞു. റോമിൽ നടക്കുന്ന മെത്രാൻ സിനഡിൽ പങ്കെടുക്കുന്നതിനിടയിലാണ് കർദ്ദിനാൾ ടോപ്പോയുടെ വേർപാടിൽ കർദ്ദിനാൾ ആലഞ്ചേരി തന്റെ അനുശോചനമറിയിച്ചത്.
Image: /content_image/India/India-2023-10-05-19:21:14.jpg
Keywords: ടോപ്പോ

21955
Category: 18
Sub Category:
Heading: ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചു സമർപ്പിച്ച റിപ്പോർട്ടിൽ നടപ്പാക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങള്‍: ജസ്റ്റീസ് ജെ.ബി കോശി
Content: കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിച്ച് സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ, നടപ്പാക്കാവുന്ന 284 നിർദേശങ്ങളുണ്ടെന്നു ജസ്റ്റീസ് ജെ.ബി. കോശി. റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാരിന്റെ നയപരമായ നിലപാടുകൾക്കുള്ളിൽ നിന്നു തീരുമാനങ്ങളിലേക്കെത്തുന്നതിനു സമൂഹത്തിന്റെ കൂട്ടായ പരിശ്രമ ങ്ങളും സമ്മർദങ്ങളും ആവശ്യമാണെന്നും അദ്ദേഹം 'ദീപിക' പത്രത്തോട് പറഞ്ഞു. ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് സംബന്ധിച്ചു നൽകിയ നിർദേ ശം സർക്കാർ നടപ്പാക്കി. നേരത്തേ സ്കോളർഷിപ്പിന്റെ വിവരങ്ങൾ അറിയാൻ ഒരു വിഭാഗത്തിനു മാത്രമായിരുന്നു സാധ്യതയുണ്ടായിരുന്നത്. ഇപ്പോൾ, അതു പത്രങ്ങളിലും മറ്റും പ്രസിദ്ധപ്പെടുത്താൻ സർക്കാർ തയാറായിട്ടുണ്ട്. സമാനരീതിയിൽ മറ്റു നിർദേശങ്ങളും സർക്കാർ നടപ്പാക്കുമെന്നാണു പ്രതീക്ഷ. വസ്തുതാപരമായ വിവരങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ കമ്മീഷന്റെ പ്രവർത്തനപരിധിയിൽ നിന്നു സമഗ്രമായ റിപ്പോർട്ടാണ് മുഖ്യമന്ത്രിക്കു നൽകിയിട്ടുള്ളത്. വി വിധ ക്രൈസ്തവ വിഭാഗങ്ങൾ അനുഭവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ സങ്കീർണമാണ്. ന്യൂനപക്ഷ വിഭാഗങ്ങളിൽ ക്രൈസ്തവർക്ക് അർഹമായ അവകാശങ്ങൾ പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നുവെന്ന പരാതികൾ ഗൗരവമായാണു കമ്മീഷൻ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2023-10-06-11:49:37.jpg
Keywords: കോശി

21956
Category: 1
Sub Category:
Heading: മതപരിവർത്തന ആരോപണം: കസ്റ്റഡിയിലെടുത്തവരുടെ വിവരം തിരക്കാനെത്തിയ വൈദികനെ യുപി പോലീസ് അറസ്റ്റ് ചെയ്തു
Content: ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ചു കസ്റ്റഡിയിലെടുത്തവരുടെ വിവരം തിരക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ വൈദികനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. യുപി അലഹബാദ് രൂപത സാമൂഹിക സേവന വിഭാഗം ഡയറക്ടറും മലയാളിയുമായ ഫാ. സെബാസ്റ്റ്യൻ ഫ്രാൻസിസിനെ (ബാബു)ആണ് യുപി നൈനി പോലീസ് അറസ്റ്റ് ചെയ്തത്.മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് പ്രദേശത്തെ വിഎച്ച്പി നേതാവ് വൈഭവ് നാഥ് ഭാരതി നല്കിയ പരാതിയിലാണ് അറസ്റ്റ്. അലഹബാദ് രൂപതാ ഡെവലപ്മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ (ഡിഡിഡബ്ല്യു എസ്) ജീവനക്കാരനായ പീറ്റർ പോളിനെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയി ലെടുത്തതിനെക്കുറിച്ച് അന്വേഷിക്കാനാണ് ഫാ. സെബാസ്റ്റ്യൻ ഫ്രാൻസിസ് പോലീസ് സ്റ്റേഷനിലെത്തിയത്. പീറ്റർ പോളിന്റെ സഹോദരൻ സൂസൈരാജ് എന്ന പാസ്റ്ററെ അന്വേഷിച്ചാണ് പോലീസ് എത്തിയത്. എന്നാൽ, അദ്ദേഹത്തെ കാണാതെ വന്നപ്പോൾ പീറ്ററിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പീറ്ററിനെ അന്വേഷിച്ച് മൂത്ത സഹോദരൻ ജോൺ സ്റ്റേഷനിൽ എത്തിയപ്പോൾ അദ്ദേഹത്തെയും തടഞ്ഞുവച്ചു. പീറ്റർ പോളിന്റെ മരുമകൻ മൈക്കൽ സിൽവസ്റ്ററെയും അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനിലെത്തിയ പീറ്റർ പോളിന്റെ ഭാര്യ സാന്ദ്രയാണ് ഫാ. സെബാസ്റ്റ്യൻ ഫ്രാൻസിസിനെ സഹായത്തിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. അദ്ദേഹത്തെയും വൈകുന്നേരംവരെ തടഞ്ഞുവയ്ക്കുകയും തുടർന്ന് കേസെടുക്കുകയുമായിരുന്നു. കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ തിരക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ വൈദികനെ അറസ്റ്റ് ചെയ്തത് ആശങ്കയുളവാക്കുന്നതാണെന്ന് അലഹബാദ് ബിഷപ്പ് ഡോ. ലൂയിസ് മസ്കരാനാസ് പറഞ്ഞു. ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയ പശ്ചാത്തലത്തില്‍ മേൽക്കോടതിയെ സമീപിക്കുമെന്നും ബിഷപ്പ് പ്രസ്താവിച്ചു. തീവ്രഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ക്രൈസ്തവരെ മതപരിവര്‍ത്തന ആരോപണ മറവില്‍ ക്രൈസ്തവരെ കുടുക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
Image: /content_image/India/India-2023-10-06-12:07:57.jpg
Keywords: ഉത്തര്‍പ്ര

21957
Category: 1
Sub Category:
Heading: ‘മദര്‍ തെരേസ ആന്‍ഡ് മി’: സിനിമയിലെ ഗുരുതര പിഴവുകള്‍ ചൂണ്ടിക്കാട്ടി വിശുദ്ധയുടെ പോസ്റ്റുലേറ്റർ രംഗത്ത്
Content: ന്യൂയോർക്ക്: കമാല്‍ മുസലെ രചനയും സംവിധാനവും നിര്‍വഹിച്ച അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയുടെ ജീവിതകഥ പറയുന്ന ‘മദര്‍ തെരേസ ആന്‍ഡ് മി’ എന്ന സിനിമയില്‍ നിര്‍മ്മാതാക്കള്‍ ഗുരുതര പിഴവുകള്‍ വരുത്തിയിട്ടുണ്ടെന്ന ആരോപണവുമായി വിശുദ്ധയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായ ഫാ. ബ്രിയാന്‍ കൊളോഡിയെജ്ചുക്ക് രംഗത്ത്. എല്ലാവരും ആദരിക്കുന്ന വിശുദ്ധ മദര്‍ തെരേസയുടെ ജീവിതത്തെ സമീപിച്ചതില്‍ നിര്‍മ്മാതാക്കള്‍ ഗുരുതരമായ നിരവധി പിഴവുകള്‍ വരുത്തിയിട്ടുണ്ടെന്നു സെപ്റ്റംബര്‍ 28ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ ഫാ. ബ്രിയാന്‍ ആരോപിച്ചു. സുവിശേഷത്തിനും, പാവങ്ങള്‍ക്കും, രോഗികള്‍ക്കും വേണ്ടി ജീവിക്കുവാന്‍ തീരുമാനിച്ച ശേഷവും വിശുദ്ധ തന്റെ ജീവിതത്തില്‍ അനുഭവിച്ച ചില വിശ്വാസ സംശയങ്ങൾ എന്ന രീതിയിലുള്ള അവതരണത്തിൽ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മദര്‍ തെരേസ സെന്ററിന്റെ ഡയറക്ടര്‍ കൂടിയായ ഫാ. ബ്രിയാന്‍ ചൂണ്ടിക്കാട്ടി. അപ്രതീക്ഷിതമായി ഗര്‍ഭവതിയായ കവിത എന്ന യുവതി തന്റെ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലാവുന്നതും, ഇന്ത്യയിലെ തന്റെ ജന്മനാട്ടില്‍ തിരിച്ചെത്തിയ കവിതയോട് അവളുടെ പ്രായമായ മുത്തശ്ശി കൊല്‍ക്കത്തയുടെ തെരുവുകളില്‍ മദര്‍ തെരേസ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിക്കുന്നതിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ ഇതിവൃത്തം. ഇതിൽ എങ്ങനെയാണ് മദറിന് തന്റെ വിശ്വാസം നഷ്ടപ്പെട്ടതെന്നു പ്രതിപാദ്യമുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നാണ് ഫാ. ബ്രിയാന്‍ പറയുന്നത്. മദര്‍ തെരേസയുടെ എഴുത്തുകള്‍ സാക്ഷ്യപ്പെടുത്തുന്നതുപോലെ ജീവിതത്തില്‍ ഒരിക്കലും വിശ്വാസം നഷ്ടപ്പെടുത്തിയിരുന്നില്ലെന്നതാണ് മദറിനെ സംബന്ധിച്ച ഏറ്റവും വലിയ കാര്യമെന്നു ഫാ. ബ്രിയാന്‍ പറഞ്ഞു. ദൈവവുമായുള്ള അവളുടെ ബന്ധത്തെ ഒരിക്കലും തകരാത്ത ഐക്യത്തേക്കുറിച്ച് മദറിന്റെ വ്യക്തിപരമായ കത്തില്‍ പറയുന്നുണ്ട്. അവളുടെ സംശയങ്ങള്‍ വിശ്വാസ നഷ്ടത്തേയല്ല സൂചിപ്പിക്കുന്നത്, മറിച്ച് അവളുടെ വിശ്വാസത്തിന്റെ ആഴത്തേയാണ് സൂചിപ്പിക്കുന്നതെന്നും “എന്റെ മനസ്സും ഹൃദയവും സ്ഥിരമായി ദൈവത്തോടൊപ്പമുണ്ട്" എന്ന മദറിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഫാ. ബ്രിയാന്‍ വ്യക്തമാക്കി.
Image: /content_image/News/News-2023-10-06-12:13:45.jpg
Keywords: മദര്‍ തെരേ

21958
Category: 1
Sub Category:
Heading: ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് നടത്തിയ ഇടപെടല്‍: യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റിന് ‘ഇന്‍ വെരിറ്റാറ്റ് 2023’ പുരസ്കാരം
Content: ബ്രസല്‍സ്: ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ പേരില്‍ യൂറോപ്യന്‍ യൂണിയനിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സുകളുടെ കമ്മീഷന്‍ (സി.ഒ.എം.ഇ.സി.ഇ) ഏര്‍പ്പെടുത്തിയിട്ടുള്ള ‘ഇന്‍ വെരിറ്റാറ്റ് 2023’ പുരസ്കാരം യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റും മാള്‍ട്ട സ്വദേശിനിയുമായ റോബെര്‍ട്ടാ മെറ്റ്സോളക്ക് സമ്മാനിച്ചു. ക്രിസ്തീയ - യൂറോപ്യന്‍ മൂല്യങ്ങള്‍ സമന്വയിപ്പിക്കുന്നതില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് നല്‍കിവരുന്ന ഉന്നത പുരസ്കാരമാണ് ഇന്‍ വെരിറ്റാറ്റെ അവാര്‍ഡ്. ക്രാക്കോവില്‍വെച്ച് നടന്ന ഇരുപത്തിമൂന്നാമത് അന്താരാഷ്‌ട്ര കോണ്‍ഫറന്‍സില്‍വെച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29നായിരുന്നു അവാര്‍ഡ് കൈമാറിയത്. അന്തരിച്ച പോളിഷ് മെത്രാനും ക്രാക്കോവ് ഇന്റര്‍നാഷ്ണല്‍ കോണ്‍ഫറന്‍സിന്റെ പ്രൊമോട്ടറുമായ ബിഷപ്പ് തദേവൂസ് പിയറോണെക്കിന്റെ പേരിലാണ് പുരസ്കാരം. യുദ്ധങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പെരുകുന്ന പശ്ചാത്തലത്തില്‍ വന്‍ശക്തികള്‍ ജനാധിപത്യത്തേ വെല്ലുവിളിക്കുന്ന ഈ ലോകത്ത് ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് എന്നത്തേക്കാളും പ്രധാനപ്പെട്ട കാര്യമായി മാറിക്കഴിഞ്ഞുവെന്ന് മെറ്റ്സോള തന്റെ പ്രസംഗത്തിനിടെ പറഞ്ഞു. യുക്രൈന്‍, മോള്‍ഡോവ, ജോര്‍ജ്ജിയ, പടിഞ്ഞാറന്‍ ബാള്‍ക്കണ്‍ തുടങ്ങിയ സമാനമനസ്കരായ ജനാധിപത്യ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഭാവി യൂറോപ്യന്‍ യൂണിയന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ ക്രിസ്ത്യന്‍ - യൂറോപ്യന്‍ മൂല്യങ്ങള്‍ സഹായിക്കുമെന്നു മെറ്റ്സോള പറഞ്ഞു. യൂറോപ്യന്‍ ജനത ഈ രാഷ്ട്രങ്ങളുമായി പൊതു വിശ്വാസങ്ങളും താല്‍പര്യങ്ങളും പങ്കുവെക്കുന്നുണ്ടെന്നും അതിനാല്‍ ഭൂഖണ്ഡത്തിന് അവരെ നിരാശപ്പെടുത്തുവാന്‍ കഴിയില്ലെന്നും, സമാധാനത്തിനും, നീതിക്കും, ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാനും, മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുവാനും, ഐക്യവും, സൌഹാര്‍ദ്ദവും നിലനിര്‍ത്തുവാനും, ലോകമെമ്പാടും ക്രിസ്ത്യന്‍ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുവാനുമുള്ള വ്യക്തിപരവും കൂട്ടായതുമായ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ടതാണ് ഈ അവാര്‍ഡെന്നും കൂട്ടിച്ചേര്‍ത്തു. ജനാധിപത്യം, ക്രിസ്ത്യന്‍ മൂല്യങ്ങള്‍, യൂറോപ്യന്‍ ഏകീകരണ പ്രക്രിയകളുടെ മുന്നേറ്റം എന്നിവക്ക് വേണ്ടിയുള്ള മെറ്റ്സോളയുടെ പ്രതിജ്ഞാബദ്ധത യൂറോപ്യന്‍ യൂണിയനിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സുകളുടെ കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ. മാനുവല്‍ ബാരിയോസ് പ്രിയറ്റോ അനുസ്മരിച്ചു.
Image: /content_image/News/News-2023-10-06-13:21:50.jpg
Keywords: യൂറോപ്യ

21959
Category: 18
Sub Category:
Heading: കാനൻ നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വ്യാജ പ്രചരണം: അപലപിച്ച് താമരശ്ശേരി രൂപത
Content: കോഴിക്കോട്: താമരശ്ശേരി രൂപതാംഗം ഫാ. അജി പുതിയാപറമ്പിലുമായി ബന്ധപ്പെട്ട്, സഭയുടെ കാനൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടിക്രമങ്ങളെ വളച്ചൊടിച്ച് മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ വന്നതോടെ രൂപത പ്രസ്താവന പുറത്തിറക്കി. കത്തോലിക്കാ സഭയുടെ കാനൻ നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് നടത്തിയിരിക്കുന്ന ആരോപണങ്ങൾ വിശ്വാസ സമൂഹത്തെയും പൊതുസമൂഹത്തെയും പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് താമരശ്ശേരി രൂപത ഫാ. ജോസഫ് കളരിയ്ക്കൽ പ്രസ്താവിച്ചു. ഫാ. തോമസ്, താമരശ്ശേരി രൂപതയിൽ നിന്നും നല്കിയ ഉത്തരവാദിത്തം ഏറ്റെടുക്കാതെ വാഗ്ദാനം ചെയ്ത അനുസരണത്തിന് വിപരീതമായി പ്രവർത്തിച്ചതുകൊണ്ട്, സഭാ നിയമം അനുശാസിക്കുന്ന അച്ചടക്ക നടപടികൾ ഏതൊരു സംവിധാനത്തിലും ഉള്ളതുപോലെ, അനിവാര്യമായി തീരുകയായിരിന്നു. ഫാ. തോമസിനെ കേൾക്കുന്നതിനും തിരികെ ശുശ്രൂഷകളിൽ പ്രവേശിക്കാൻ സഹായിക്കുന്നതിനും വേണ്ടിയാണ് കാനൻ നിയമങ്ങൾക്കു വിധേയമായി ഒരു കമ്മറ്റിയെ നിയോഗിച്ചിരിക്കുന്നത്. ഈ അവസരം ഫാ. തോമസ് ഉപയോഗപ്പെടുത്തുമെന്നതാണ് രൂപതയുടെ പ്രതീക്ഷ. ഇതിനു വിപരീതമായി, വിഷയത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ബഹു. തോമസച്ചനെയും അദ്ദേഹം അംഗമായിരിക്കുന്ന താമരശ്ശേരി രൂപതയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് മാധ്യമ ധർമ്മത്തിന് നിരക്കാത്തതും തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണ്. വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണമെന്നും ഫാ. ജോസഫ് കളരിയ്ക്കൽ പ്രസ്താവിച്ചു.
Image: /content_image/News/News-2023-10-06-15:59:13.jpg
Keywords: വ്യാജ

21960
Category: 1
Sub Category:
Heading: നൈജീരിയയില്‍ ക്രൈസ്തവ കൂട്ടക്കൊല തുടര്‍ക്കഥ: കുട്ടികള്‍ ഉള്‍പ്പെടെ 11 ക്രൈസ്തവരെ കൊലപ്പെടുത്തി
Content: അബുജ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് 4 ദിവസങ്ങള്‍ക്കുള്ളില്‍ ഫുലാനി ഗോത്രവര്‍ഗ്ഗക്കാരും മറ്റ് തീവ്രവാദികളും നടത്തിയ ആക്രമണങ്ങളില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 11 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഞായറാഴ്ച ബാസ്സാ കൗണ്ടിയിലെ ക്വാള്‍ ജില്ലയിലെ ഡൂ വില്ലേജില്‍ നടന്ന ആക്രമണത്തില്‍ 9, 11 വയസ്സ് പ്രായമുള്ള കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍ അതിദാരുണമായി കൊല്ലപ്പെടുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നു ഇരിഗ്വെ ഡെവലപ്മെന്റ് അസോസിയേഷന്റെ (ഐ.ഡി.എ) ഔദ്യോഗിക വക്താവായ ഡേവിഡ്സണ്‍ മാലിസണ്‍ വെളിപ്പെടുത്തി. ഞായറാഴ്ച രാത്രി നടന്ന സംഭവം ഇക്കഴിഞ്ഞ ദിവസമാണ് പുറംലോകം അറിയുന്നത്. ഫുലാനികള്‍ ഉറങ്ങിക്കിടന്നിരുന്ന നിരപരാധികളായ ക്രൈസ്തവര്‍ക്കെതിരെ തുരുതുരാ വെടിവെക്കുകയായിരിന്നുവെന്നും തീവ്രവാദികളും ഗോത്രവര്‍ഗ്ഗക്കാരും ചേര്‍ന്ന് ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന വംശഹത്യയുടെ തുടര്‍ച്ചയാണിതെന്നും ഡേവിഡ്സണ്‍ പറയുന്നു. പ്ലേറ്റോ സംസ്ഥാനത്തിലെ തന്നെ മാങ്ങു കൗണ്ടിയിലെ അതുഹുണ്‍ പാന്യാം ഗ്രാമത്തില്‍ ഫുലാനികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശികവാസികള്‍ അറിയിച്ചിട്ടുണ്ട്. പ്രാദേശിക ക്രിസ്ത്യന്‍ സാമുദായിക നേതാക്കളായ ലോങ്ങ്സേ ജോക്ലെ, ജോഷ്വ ഗുഫ്വം എന്നിവര്‍ ഈ ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ട മൂന്ന്‍ പേരുടേയും മൃതദേഹങ്ങള്‍ അവര്‍ ജോലിചെയ്തിരുന്ന വയലില്‍ നിന്നുമാണ് കണ്ടെത്തിയതെന്നും മൃതദേഹങ്ങള്‍ അടക്കം ചെയ്തുവെന്നും ലോങ്ങ്സേയും, ജോഷ്വയും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പ്ലേറ്റോ സംസ്ഥാനത്തിലെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുവാന്‍ ഇരു നേതാക്കളും നൈജീരിയന്‍ സുരക്ഷ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതില്‍ നൈജീരിയന്‍ സര്‍ക്കാര്‍ പരാജയമാണെന്ന ആരോപണം വളരെക്കാലം മുന്‍പേ തന്നെ ഉയര്‍ന്നിട്ടുള്ളതാണ്. 2022-ല്‍ വിശ്വാസത്തിന്റെ പേരില്‍ 5014 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് നൈജീരിയയിലാണ്. ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നതിലും ലൈംഗീകവും, മാനസികവുമായി പീഡിപ്പിക്കപ്പെടുന്നതിലും നൈജീരിയതന്നെയാണ് ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. അന്താരാഷ്‌ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ ഇക്കൊല്ലത്തെ ‘വേള്‍ഡ് വാച്ച് ലിസ്റ്റ്’ പ്രകാരം ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടേറിയ 50 രാഷ്ട്രങ്ങളില്‍ ആറാമതാണ് നൈജീരിയയുടെ സ്ഥാനം.
Image: /content_image/News/News-2023-10-06-16:57:05.jpg
Keywords: നൈജീ