Contents
Displaying 21581-21590 of 24998 results.
Content:
21991
Category: 18
Sub Category:
Heading: മതഭീകരതയെ ന്യായീകരിക്കുന്നവർ അർമേനിയൻ ക്രൈസ്തവരെയും ഹാഗിയ സോഫിയയും മറക്കരുത്: സിബിസിഐ ലെയ്റ്റി കൗൺസിൽ
Content: കൊച്ചി: രാഷ്ട്രീയ നേട്ടത്തിനായി മതഭീകരതയെ പുകഴ്ത്തി ന്യായീകരിക്കുന്നവർ സ്വന്തം മണ്ണിൽനിന്ന് ആട്ടിപ്പായിക്കപ്പെട്ടിരിക്കുന്ന അർമേനിയൻ ക്രിസ്ത്യാനികളെയും തുർക്കിയിലെ ഹാഗിയ സോഫിയയും മണിപ്പുരിലെ ക്രൈസ്തവ പീഡനവും കാണാതെ പോകരുതെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ. ഭീകരവാദത്തെ വെള്ളപൂശാൻ ശ്രമിക്കുന്നവർ ഭാവിയിൽ വൻ ദുരന്ത ങ്ങൾ ബോധപൂർവം ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യരാശിയുടെ നാശത്തിന് ഇടനൽകുന്ന ഭീകരവാദവും യുദ്ധവും എതിർക്കപ്പെടേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ്. മതങ്ങളെയും വിശ്വാസങ്ങളെ യും ആയുധങ്ങളാക്കി അക്രമങ്ങൾ അഴിച്ചുവിടുന്നത് ഭീതിയുളവാക്കുന്നു. രാജ്യാന്തര ഭീകരവാദത്തിന്റെ അടിവേരുകൾ കേരളത്തിലുണ്ടെന്നുള്ള യുഎ ൻ റിപ്പോർട്ടും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരിക്കുന്ന തെളിവുകളും നിസാരവത്കരിക്കരുത്. മനുഷ്യനെ നിഷ്ഠൂരമായി ആക്രമിച്ച് ജീവനെടുക്കുന്ന അതിക്രൂരതയ്ക്കെതിരേ മനുഷ്യമനഃസാക്ഷി ഉണരണമെന്നും ഭീകരതാണ്ഡവങ്ങൾക്ക് അവസാനം കണ്ടെത്തി സമാധാനം അടിയന്തരമായി പുനഃസ്ഥാപിക്കപ്പെടണമെന്നും വി. സി. സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
Image: /content_image/India/India-2023-10-12-09:46:47.jpg
Keywords: സിബിസിഐ

21992
Category: 1
Sub Category:
Heading: ഇസ്രായേൽ - പലസ്തീൻ യുദ്ധം: പ്രത്യയശാസ്ത്രങ്ങളും ചരിത്രവും പുതിയ ലോകക്രമവും
Content: ആധുനിക ലോകചരിത്രത്തെ രണ്ടായി തിരിക്കുന്ന നിർണ്ണായക ഘട്ടമാണ് രണ്ടാം ലോകയുദ്ധ കാലം. അതിന് മുമ്പുള്ള ലോകചരിത്രത്തിൽനിന്ന് തികച്ചും വിഭിന്നമാണ് പിന്നീട് ലോകക്രമത്തിൽ സംഭവിച്ചിട്ടുള്ള ഗതിമാറ്റങ്ങൾ. അതിനാൽത്തന്നെ, രാജ്യങ്ങളുടെയും വംശങ്ങളുടെയും ചരിത്രങ്ങളെയും വിവിധ പ്രത്യയ ശാസ്ത്രങ്ങളുടെ സമീപനങ്ങളെയും രണ്ടുവിധത്തിൽ വേണം വായിക്കാൻ. രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യത്തിനും ഐക്യരാഷ്ട്രസഭയുടെ ആരംഭത്തിനും ശേഷം വലിയ മാറ്റങ്ങൾ ലോകത്തിൽ സംഭവിച്ചു. ഇരുണ്ട ചരിത്രങ്ങളുടെ തടവറയിൽനിന്ന് ഏതാണ്ട് എല്ലാ സമൂഹങ്ങളും സ്വതന്ത്രമായത് അതിനുശേഷമാണ്. ലോകരാജ്യങ്ങളെ മുഴുവൻ ആഴമായി ചിന്തിപ്പിച്ച കാലഘട്ടമായിരുന്നു രണ്ടാം ലോകയുദ്ധ കാലം. യുദ്ധം ആത്യന്തികമായി ആർക്കും നേട്ടങ്ങൾക്ക് കാരണമാകുന്നില്ല എന്ന കാഴ്ചപ്പാടിലേയ്ക്ക് രാഷ്ട്രത്തലവന്മാരും രാഷ്ട്രീയ നിരീക്ഷകരും കടന്നുവന്നതിന്റെ വെളിച്ചത്തിലാണ് ഐക്യരാഷ്ട്ര സഭ രൂപംകൊള്ളുന്നത് തന്നെ. ലോകരാജ്യങ്ങൾ തമ്മിൽ വിവിധ വിഷയങ്ങളിൽ നിരന്തര ധാരണ പുലർത്തേണ്ടതിന്റെ ആവശ്യകത ഗൗരവമായി കണക്കിലെടുത്തുതുടങ്ങിയത് ആ കാലത്താണ്. കോളനിവൽക്കരണം തുടങ്ങിയ അധിനിവേശ രീതികളിൽനിന്നും ഘട്ടം ഘട്ടമായി പ്രബല രാജ്യങ്ങൾ പിന്മാറി. പുതിയ റിപ്പബ്ലിക്കുകൾ പലതും രൂപംകൊണ്ടു. ഐക്യരാഷ്ട്രസഭയിലെ 193 അംഗ രാജ്യങ്ങളിൽ 140 എണ്ണവും രൂപംകൊള്ളുന്നതും സ്വാതന്ത്ര്യം ലഭിക്കുന്നതും രണ്ടാം ലോകയുദ്ധത്തിന് ശേഷമാണ്. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലുകൾ ഒട്ടേറെ രാഷ്ട്രങ്ങളുടെ രൂപീകരണത്തിൽ പ്രകടമാണ്. രണ്ടാം ലോകയുദ്ധത്തിന് ശേഷം പ്രതിസന്ധികൾ രൂക്ഷമായിരുന്ന ഇസ്രായേൽ - പലസ്തീൻ പ്രദേശത്തിൽ 1947ൽ ഐക്യരാഷ്ട്രസഭ സ്വീകരിച്ച നിലപാട് യഹൂദർക്കും പലസ്തീനികൾക്കും രണ്ടു രാജ്യങ്ങൾ എന്നതായിരുന്നു. തീരുമാനം അംഗീകരിച്ച യഹൂദർ ഇസ്രായേൽ എന്ന രാജ്യം 1948 ൽ പ്രഖ്യാപിച്ചെങ്കിലും പലസ്തീനികളും അറബ് രാജ്യങ്ങളും അത് അംഗീകരിച്ചില്ല എന്ന് മാത്രമല്ല, രാജ്യപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഈജിപ്ത്, സിറിയ, ഇറാഖ്, ജോർദാൻ, ലെബനോൻ എന്നീ രാജ്യങ്ങൾ ഇസ്രയേലുമായി യുദ്ധത്തിന് മുന്നിട്ടിറങ്ങി. എന്നാൽ യുദ്ധത്തിൽ അവർ പരാജയപ്പെടുകയും പലസ്തീനിന് അനുവദിക്കപ്പെട്ടിരുന്ന ചില പ്രദേശങ്ങൾകൂടി ഇസ്രയേലിന്റെ ഭാഗമാവുകയും ചെയ്തു. മറ്റു പ്രദേശങ്ങൾ അതോടെ യുദ്ധത്തിനിറങ്ങിയ രാജ്യങ്ങളുടെ നിയന്ത്രണത്തിലായി മാറി. പിന്നീട് പലപ്പോഴായി പരിഹാര ശ്രമങ്ങൾ പലരീതിയിൽ നടന്നിരുന്നെങ്കിലും മറുവശത്ത് ഇസ്രയേലിനെതിരെ നിരന്തര ആക്രമണങ്ങളും നടന്നുകൊണ്ടിരുന്നു. 2023 ഒക്ടോബർ ഏഴാം തിയ്യതി അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ - പലസ്തീൻ യുദ്ധത്തിന്റെ വിവിധ വീക്ഷണകോണുകളിൽ നിന്നുള്ള വിശകലനങ്ങൾ ആരംഭം മുതൽ വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ഒരുപക്ഷെ ലോകത്തിലെ മറ്റെല്ലാ ഭൂപ്രദേശങ്ങളെയുംകാൾ, കേരളസമൂഹത്തിൽ ഇക്കാര്യത്തിലും പതിവുപോലെ ചൂടേറിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. വിവിധ പ്രത്യയശാസ്ത്രങ്ങളുടെ കണ്ണുകളിലൂടെയും, മാനവികതയുടെ വിശാല കാഴ്ചപ്പാടുകളിലൂടെയും റിപ്പോർട്ടുകളും ലേഖനങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. ലേഖനകർത്താക്കളുടെ ലക്ഷ്യങ്ങൾ പലതാണ്. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രത്യേക സാഹചര്യത്തെ തങ്ങളുടെ ആശയപ്രചാരണത്തിനുള്ള അവസരമാക്കിയെടുത്തിരിക്കുന്ന നല്ലൊരു വിഭാഗം പേർ സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലുമുണ്ട്. #{blue->none->b->പ്രത്യയശാസ്ത്രങ്ങളുടെ വീക്ഷണങ്ങൾ }# തീവ്രവാദവും യുദ്ധവും ഒരു പരിഹാര മാർഗ്ഗമല്ല, എല്ലാ യുദ്ധങ്ങളും തോൽവിയാണ്; അക്കാരണത്താൽ ആക്രമണം നിർത്തിവയ്ക്കണമെന്നാണ് ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടത്. നിഷ്കളങ്കരും നിരപരാധികളുമായ ജനലക്ഷങ്ങളുടെ വേദനയെ മുന്നിർത്തിയായിരുന്നു പാപ്പയുടെ വാക്കുകൾ. ഇത്തരത്തിലുള്ള നിഷ്പക്ഷ നിലപാടുകൾക്കപ്പുറം പലരും ഏതെങ്കിലും ഒരു പക്ഷം ചേരുന്നതായുള്ള പ്രഖ്യാപനങ്ങളാണ് ഈ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. അമേരിക്കയും, യൂറോപ്യൻ യൂണിയനും, കാനഡയും, ഓസ്‌ട്രേലിയയും, ഇന്ത്യയും തുടങ്ങിയവർ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സൗദി അറേബ്യ, ഇറാൻ, ഖത്തർ, ചൈന തുടങ്ങിയ രാജ്യങ്ങൾ പലസ്തീനിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾ തന്നെ രണ്ടു ചേരികളായി തിരിയുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യങ്ങൾ നൽകുന്ന പിന്തുണ മുഖ്യമായും നയതന്ത്രപരമാണ്. എന്നാൽ, പ്രത്യയശാസ്ത്രപരമായ പിന്തുണ ഇരുകൂട്ടർക്കും വിവിധ രീതികളിൽ ലഭിക്കുന്നുണ്ട്. കേരളത്തിന്റെ പശ്ചാത്തലത്തിൽ, ഇസ്ലാമിക സമൂഹം മാത്രമല്ല, കോൺഗ്രസ്, സിപിഎം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും ഹമാസ് തീവ്രവാദികൾക്ക് ആശയപരമായ പിന്തുണ നൽകുകയും ഈ മൂന്ന് കൂട്ടർക്കും സ്വാധീനമുള്ള മാധ്യമങ്ങളും സോഷ്യൽമീഡിയ ഹാൻഡിലുകളും പലസ്തീൻ അനുകൂല ആശയപ്രചരണങ്ങൾ നിരന്തരം നടത്തുകയും ചെയ്തുവരുന്നു. എന്നാൽ, ബിജെപി - സംഘപരിവാർ പ്രവർത്തകരും അനുകൂല മാധ്യമങ്ങളും തങ്ങൾ ഇസ്രായേൽ പക്ഷമാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ബൗദ്ധിക സമൂഹം പലസ്തീനെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്ന പരോക്ഷ സന്ദേശമാണ് ചില ലേഖനങ്ങളിൽ നിഴലിക്കുന്നത്. അതിനൊരു പരോക്ഷകാരണമായി സംഘപരിവാർ നിലപാടും മാറിയിട്ടുണ്ട് എന്നുള്ളതാണ് ഒരു വസ്തുത. എന്നാൽ, ഒക്ടോബർ ഏഴിന് ഏകപക്ഷീയമായും അപ്രതീക്ഷിതമായും നടന്ന ആക്രമണം ഇസ്രായേൽ ജനതയ്ക്ക് വരുത്തിവച്ച നാശങ്ങളെ പരിഗണിക്കാതെ പ്രത്യാക്രമണത്തെക്കുറിച്ച് മാത്രം സംസാരിച്ചുതുടങ്ങുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയനീയമാണ്. പലസ്തീൻ എന്ന "ഇസ്ലാമിക സമൂഹവും", യഹൂദ രാജ്യമായ ഇസ്രായേലും തമ്മിലുള്ള സംഘർഷം എന്ന നിലയിൽ മതപരമായ വീക്ഷണകോണാണ് ഇവിടെ മുഖ്യം. പലസ്തീനിലെ "ദുർബലരായ" ഇസ്ലാമിക സമൂഹത്തിന് മേലുള്ള അതിക്രമമായി ഒരു വിഭാഗംപേർ ഇപ്പോഴത്തെ യുദ്ധത്തെ കാണുമ്പോൾ, തങ്ങളുടെ ബദ്ധശത്രുക്കളായ ഇസ്ലാമിനെതിരെയുള്ള നീക്കം എന്ന നിലയിലാണ് ഗാസയിലെ ഇസ്രായേൽ ആക്രമണത്തെ മറ്റൊരു കൂട്ടർ കാണുന്നത്. ഈ രണ്ട് നിലപാടുകളും പക്ഷപാതപരമാണ്. ചില രാഷ്ട്രീയ വർഗീയ പ്രത്യയശാസ്ത്രങ്ങൾ ഇസ്രയേലിനെയും, യഹൂദരെയും മറ്റൊരു കണ്ണിലൂടെയാണ് കാണുന്നത് എന്നുള്ളത് ഒരു വസ്തുതയാണ്. അതിന് പുറമെയാണ്, ഇസ്രായേൽ എന്ന രാജ്യം പലസ്തീൻ ജനതയോട് ചെയ്യുന്നത് ക്രൂരതയും അനീതിയുമാണെന്ന നിരന്തര വാദം. മുന്നറിയിപ്പോ പ്രകോപനങ്ങളോ ഇല്ലാതെ അപ്രതീക്ഷിതമായി നടന്ന കിരാതമായ ഒരു ആക്രമണത്തെ തുടർന്ന് യുദ്ധത്തിനിറങ്ങാൻ ഇസ്രായേൽ നിർബ്ബന്ധിതരായ സാഹചര്യത്തെയും, പലസ്തീനിന് രാഷ്ട്ര പദവി നഷ്ടപ്പെടാനും, ആ മേഖലയെ നിരന്തര സംഘർഷ മേഖലയാക്കി മാറ്റാനും മുഖ്യ പങ്കുവഹിച്ച ചുറ്റുവട്ടത്തുള്ള മുസ്ലീം രാജ്യങ്ങളുടെ ഇടപെടലുകളെയും, ചരിത്രത്തിന്റെ സമഗ്രതയെയും മനഃപൂർവ്വം അവഗണിച്ചുകൊണ്ടാണ് ചിലർ ഹമാസ് തീവ്രവാദികൾക്ക് നിരുപാധിക പിന്തുണ നൽകുന്നത് എന്നതാണ് വാസ്തവം. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ഇസ്രയേലും അംഗസംഖ്യ ഏറ്റവും കുറഞ്ഞ സമൂഹങ്ങളിൽ ഒന്നായ യഹൂദരും ഈ ആധുനിക കാലഘട്ടത്തിൽ തങ്ങൾ നേരിടേണ്ടതായി വന്ന പ്രതിസന്ധികളെ ഇതുവരെ അതിജീവിച്ചിട്ടുണ്ടെങ്കിൽ അത് അത്ഭുതകരമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് തങ്ങൾക്ക് കൈവിട്ടുപോയ പൂർവ്വിക ദേശത്തേക്ക് തിരികെയെത്താൻ അവർ നടത്തിയ സാഹസികമായ പരിശ്രമമാണ് 1948 ൽ വിജയത്തിലേക്ക് എത്തിയത്. ആ തിരിച്ചെത്തൽ സംഭവിച്ചിരുന്നില്ലെങ്കിൽ ഇന്ന് ആ ജനത ഭൂമുഖത്ത് അവശേഷിക്കുമായിരുന്നില്ല എന്നുള്ളത് മറ്റൊരു സത്യം. 1947 ൽ തങ്ങൾക്ക് ഒരു കൊച്ചു രാജ്യം വേണം എന്നതിനപ്പുറം മറ്റൊന്നും അവർ ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ല. ആ ആവശ്യം ന്യായമാണെന്ന് മനസിലാക്കിയ ഐക്യരാഷ്ട്രസഭയിലെ ഭൂരിപക്ഷം അംഗങ്ങളും ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തു. എന്നാൽ, ഇസ്രായേൽ എന്ന രാഷ്ട്രത്തെ ഒരു വിധത്തിലും അംഗീകരിക്കാൻ ചുറ്റുമുള്ള അറബ് - മുസ്ലീം രാജ്യങ്ങൾ തയ്യാറായില്ല. അതായിരുന്നു, 1948 ലെയും തുടർന്ന് പിന്നീട് പലപ്പോഴായും ഉണ്ടായ വലിയ യുദ്ധങ്ങൾക്ക് കാരണം. തങ്ങൾക്കിടയിൽ ഒരു യഹൂദ രാജ്യം ഉണ്ടാകുന്നത് പ്രത്യയശാസ്ത്രപരമായി അംഗീകരിക്കാൻ ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് കഴിയുമായിരുന്നില്ല എന്നതായിരുന്നു മുഖ്യ കാരണം. ആ വിരോധമാണ് ഇന്നും തുടരുന്നത്. തങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ വെമ്പൽ കൊള്ളുന്ന ഒരു വലിയ ജനതയ്ക്കിടയിലാണ് ജീവിക്കുന്നത് എന്ന ബോധ്യം ഇസ്രായേലിന് എന്നുമുണ്ട്. #{blue->none->b->1948ന് മുന്നിലെ ചരിത്രങ്ങൾ }# ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കുമുള്ളതുപോലെ ഇസ്രയേലിന്റെ ചരിത്രത്തിനും നിരവധി അധ്യായങ്ങളുണ്ട്. ബി.സി. 1300 മുതൽ അത് ആരംഭിക്കുന്നു. യഹൂദ ജനതയായി ആ ദേശത്ത് വാസമുറപ്പിച്ചത് മുതൽ നിരവധി കയറ്റിറക്കങ്ങളിലൂടെയാണ് അവർ കടന്നുപോയത്. ഒടുവിൽ ബഹുഭൂരിപക്ഷം പേരും അവിടെനിന്നും പലായനം ചെയ്യാൻ നിർബന്ധിതരായി. പിൽക്കാലത്ത് ഓട്ടോമൻ ഭരണത്തിന് കീഴിലായ ആ ഭൂപ്രദേശത്ത് അറേബ്യൻ മുസ്ളീം സമൂഹം വേരുറപ്പിച്ചു. നൂറ്റാണ്ടുകൾക്ക് ശേഷം സയണിസ്റ്റ് മൂവ്മെന്റിന്റെ ഭാഗമായി ലോകത്ത് പലയിടങ്ങളിൽനിന്നും യഹൂദർ തങ്ങളുടെ പൂർവ്വ പിതാക്കന്മാരുടെ ദേശത്തേക്ക് തിരിച്ചെത്തിത്തുടങ്ങി. അക്കാലത്ത് അവിടം ഒരു ബ്രിട്ടീഷ് കോളനിയായി മാറ്റപ്പെട്ടിരുന്നു. ബ്രിട്ടൻ അവിടെനിന്ന് പിൻവാങ്ങിയ 1947 മുതലാണ് പുതിയ രാഷ്ട്രങ്ങൾക്കായുള്ള ഇടപെടലുകൾ ഐക്യരാഷ്ട്ര സഭ നടത്തി തുടങ്ങിയത്. അവിടെനിന്ന് പുതിയ ചരിത്രം ആരംഭിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ മുതൽ ആരംഭിക്കുന്ന പുതിയ ഇസ്രയേലിന്റെ ചരിത്രം ഈ പുതിയ ലോകക്രമത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ചർച്ച ചെയ്യപ്പെടേണ്ടത്. എന്നാൽ, ചില പ്രത്യയശാസ്ത്രങ്ങളുടെ കണ്ണുകളിലൂടെ ഈ വിഷയങ്ങൾ കാണുന്ന ഒരു കൂട്ടരുടെ ചരിത്ര പുസ്തകങ്ങളിൽ ചില അധ്യായങ്ങൾകൂടിയുണ്ട്, എന്നാൽ അത് പൂർണ്ണമല്ലതാനും! ഇസ്ലാമിക അധിനിവേശം ആരംഭിച്ച പതിനൊന്നാം നൂറ്റാണ്ട് മുതലുള്ള ചരിത്രം മാത്രമാണ് ഒരു വിഭാഗത്തിന് പരിഗണനീയം. അവിടെ ആ ദേശത്തിന്റെ അവകാശികൾ പലസ്തീനികളായ മുസ്ലീങ്ങൾ മാത്രമാണ്, യഹൂദർ നിഷ്കാസനം ചെയ്യപ്പെടേണ്ടവരാണ്. അതേസമയം, പലസ്തീനികൾ എന്നാൽ പൂർണമായും ഇസ്ലാം മാത്രമാണെന്നുള്ള ഒരു അബദ്ധധാരണയും പ്രകടമാണ്. ന്യൂനപക്ഷമെങ്കിലും അറബ് ക്രൈസ്തവരും മറ്റു ചില ജന വിഭാഗങ്ങളും അവിടെയുണ്ട്. യഹൂദപക്ഷത്ത് നിന്നുകൊണ്ടുള്ള ചിലരുടെ വിചിത്രമായ ആഖ്യാനങ്ങളിൽ പ്രധാന കുറ്റവാളികൾ ക്രൈസ്തവരാണ്. യഹൂദരുടെ വംശനാശം ക്രൈസ്തവ രാജാക്കന്മാരുടെയും രാഷ്ട്രത്തലവന്മാരുടെയും കത്തോലിക്കാ സഭയുടെയും അജണ്ടയായിരുന്നു എന്ന വാദം ഇപ്പോഴത്തെ വിഷയങ്ങൾക്കകത്ത് തിരുകിക്കയറ്റിയ "ചരിത്രകാരന്മാർ" പലരുണ്ട്. നാസി പട്ടാളത്തിന്റെയും, ഹിറ്റ്ലറുടെയും ക്രൂരതകളുടെ പോലും പിതൃത്വം കത്തോലിക്കാ സഭയ്ക്കാണെന്ന് അത്തരക്കാർ സ്ഥാപിക്കാൻ ശ്രമിക്കുന്നു. യഥാർത്ഥത്തിൽ ക്രൈസ്തവരുടെ ശത്രുക്കൾ യഹൂദരാണെന്നും, യഹൂദർ ക്രൈസ്തവരെ ശത്രുക്കളായാണ് കാണുന്നതെന്നും സ്ഥാപിച്ച്, പലസ്തീനിന് പിന്തുണ നേടിയെടുക്കാനുള്ള ശ്രമങ്ങളും ചില രചനകളിൽ കാണാം. ആധുനിക ലോകക്രമത്തിന്റെ വിശാലമായ വീക്ഷണങ്ങളെ ഉൾക്കൊള്ളാൻ കഴിയാതെ പോകുന്ന ഒരു വലിയ വിഭാഗമാണ് സങ്കീർണതകളും ആശയക്കുഴപ്പങ്ങളും ഇക്കാര്യങ്ങളിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തിലെ കറുത്ത അധ്യായങ്ങൾ തീർച്ചയായും പാഠപുസ്തകങ്ങളാണ്. ഇരുണ്ട കാലഘട്ടങ്ങളില്ലാത്ത ഒരു ജനസമൂഹവും ഇന്നത്തെ ലോകത്ത് ജീവിച്ചിരിപ്പില്ല. ആ അനുഭവ ചരിത്ര ഗ്രന്ഥങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് മാത്രമേ ഈ ലോകത്തിന് വളരാനും ശുദ്ധീകരിക്കപ്പെടാനും കഴിയൂ. കഴിഞ്ഞുപോയ കാലത്തെ മുറിവുകളും, തകർച്ചകളും, വീഴ്ചകളും ഈ പുതിയ ലോകക്രമത്തിന്റെ ചട്ടക്കൂട്ടിലേയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്ത പക്ഷം ചരിത്രവായനയും മുൻധാരണാപരമായ ആഖ്യാനങ്ങളും വിദ്വേഷം പരത്തികൊണ്ടും അബദ്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടുമിരിക്കും. (ലേഖകനായ ഫാ. ഡോ. മൈക്കിൾ പുളിക്കൽ കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ്)
Image: /content_image/News/News-2023-10-12-11:45:43.jpg
Keywords: ഇസ്രായേ

21993
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി ഒക്ടോബര്‍ 17ന് ഉപവാസ പ്രാര്‍ത്ഥന: ആഹ്വാനവുമായി ജെറുസലേം പാത്രിയാർക്കീസ്
Content: ജെറുസലേം: വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാകാന്‍ ഉപവാസ പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല. ഒക്ടോബര്‍ 17 അടുത്ത ചൊവ്വാഴ്ച വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി പ്രാർത്ഥന, വർജ്ജനം, ഉപവാസം എന്നിവയ്ക്കായി സമയം നീക്കിവെയ്ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇപ്പോള്‍ സംഭവിക്കുന്ന ദുരന്തങ്ങളില്‍ വേദനയും നിരാശയും വളരെ വലുതാണ്. ദുഷ്‌കരമായ സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ ശക്തിയും ശാന്തതയും ഈ വിധത്തിൽ മാത്രമേ നമുക്ക് നേടാനാകൂ, പ്രാർത്ഥനയിലും മധ്യസ്ഥതയിലും അവനിലേക്ക് തിരിയുക, ഈ വേദനകൾക്കിടയിൽ ദൈവത്തോട് അപേക്ഷിക്കുകയും നിലവിളിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും കർദ്ദിനാൾ പിസബല്ല പറഞ്ഞു. ഒക്‌ടോബർ 17 ചൊവ്വാഴ്ച എല്ലാവരും ഉപവാസത്തിന്റെയും വർജ്ജനത്തിന്റെയും പ്രാർത്ഥനയുടെയും ദിവസമായി ആചരിക്കണം. നമുക്ക് ദിവ്യകാരുണ്യ ആരാധനയോടും നമ്മുടെ പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാല സമര്‍പ്പണത്തോടും കൂടി പ്രാർത്ഥന സംഘടിപ്പിക്കാം. വിശുദ്ധ നാട്ടിലെ പല ഭാഗങ്ങളിലും സാഹചര്യങ്ങൾ വലിയ ഒത്തുചേരലുകൾ അനുവദിക്കില്ലെങ്കിലും, ഇടവകകളിലും ചെറു വിശ്വാസി സമൂഹങ്ങളിലും കുടുംബങ്ങളിലും പ്രാർത്ഥന സംഘടിപ്പിക്കാൻ സാധിക്കും. സമാധാനത്തിനും നീതിക്കും അനുരഞ്ജനത്തിനും വേണ്ടിയുള്ള നമ്മുടെ ദാഹം പിതാവായ ദൈവത്തെ ഏൽപ്പിക്കാൻ, നാമെല്ലാവരും ഒത്തുചേരുകയാണെന്നും കർദ്ദിനാൾ പിസബല്ല കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ, സൈനിക പ്രതിസന്ധിയുടെ നാം. പെട്ടെന്ന് അഭൂതപൂർവമായ അക്രമത്തിന്റെ കടലിലേക്ക് വലിച്ചെറിയപ്പെട്ടു. ദൗർഭാഗ്യവശാൽ വളരെക്കാലമായി അനുഭവിച്ചുകൊണ്ടിരുന്ന വിദ്വേഷം വർദ്ധിക്കുകയും അക്രമത്തിന്റെ പരിണിത ഫലമായി കൂടുതൽ നാശം ഉണ്ടാകുകയാണ് ചെയ്തത്. വിശുദ്ധ ഭൂമിയിലെ കത്തോലിക്കാ ഓർഡിനറിമാരുടെ അസംബ്ലിയുടെ പ്രസിഡന്റ് എന്ന നിലയിൽ, എല്ലാ ഇടവകകളെയും വിശ്വാസി സമൂഹങ്ങളെയും സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിവസത്തിലേക്ക് ക്ഷണിക്കുകയാണെന്നും ഇതില്‍ പങ്കുചേരണമെന്നും കർദ്ദിനാൾ പിസബല്ല ആഹ്വാനം ചെയ്തു.
Image: /content_image/News/News-2023-10-12-13:09:58.jpg
Keywords: വിശുദ്ധ നാ

21994
Category: 24
Sub Category:
Heading: വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസ്: ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ
Content: "സെക്കുലറായ ഒരു കുടുംബത്തിൽ ജനിച്ചു വളർന്നത് കൊണ്ടാവാം, പള്ളിയിൽപോക്കും പ്രാർത്ഥനയുമൊന്നും എനിക്ക് വലിയ കാര്യമായി തോന്നിയിരുന്നില്ല. മോന്റെ തുടരെതുടരെയുള്ള വിശ്വാസാധിഷ്ഠിത ചോദ്യങ്ങളും അവനിലുള്ള ദൈവത്തിന്റെ സാന്നിധ്യവുമാണ് എന്നിലും ഒരു ദൈവീകാഭിമുഖ്യം വളർത്തിയത്. പരിശുദ്ധ കുർബാനയെ പറ്റി പറയുമ്പോൾ അവൻ അറിയാതെ വാചാലനാകുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മകന്റെ അചഞ്ചലവിശ്വാസവും അവനിലുള്ള ദൈവസ്നേഹത്തിന്റെ തീവ്രതയുമാണ് എനിക്കും മാനസാന്തരത്തിനു വഴി തെളിച്ചത് . എൻറെ കണ്ണീരോ പ്രാർത്ഥനയോ ഒന്നുമല്ല , അവനെ വിശുദ്ധ പദവിയിലേക്ക് നയിച്ചത് അവന്റെ തന്നെ വിശുദ്ധിയാണ് . തിരുസ്സഭ കൂട്ടായ്മയിൽ എന്നെയും ചേർത്ത് നിർത്തിയത് കാർലോയാണ്. കമ്പ്യൂട്ടർ ജീനിയസ് ആയിരുന്നെങ്കിലും അല്പസമയം പോലും കാര്യമില്ലാതെ വെറും രസത്തിനായി അവൻ മൊബൈലോ മറ്റൊന്നും ഉപയോഗിക്കാറില്ലായിരുന്നു ..." കാർലോയുടെ അമ്മയുടെ വാക്കുകൾ. കാർളോ അക്യുട്ടിസിന്റെ വാഴ്ത്തപ്പെട്ട പദവിപ്രഖ്യാപനത്തിന് ശേഷം ഫ്രാൻസിസ് പാപ്പ ട്വിറ്ററിൽ കുറിച്ചു. ‘The true disciple of Jesus Christ is he who in everything tries to imitate Him and to do God’s Will’. കാർളോ സന്തോഷം കണ്ടെത്തിയത് ജീവിതത്തിൽ ദൈവത്തിന് പ്രഥമസ്ഥാനം നൽകിക്കൊണ്ടാണ്, സഹോദരങ്ങളെ പ്രത്യേകിച്ച് പാവങ്ങളെ പരിചരിച്ചുകൊണ്ടാണ്. ഇതുതന്നെയാണ് അവൻ മറ്റുള്ളവർക്ക് നൽകുന്ന സന്ദേശവും. ചെറുപ്പം മുതൽ ക്രൂശിതരൂപം കാണുമ്പോഴൊക്കെ അതെടുത്തു ചുംബിച്ചിരുന്ന കാർളോ തനിക്ക് ലുക്കീമിയ ആണെന്നറിഞ്ഞതിനു ശേഷമാണ് ക്രൂശിതനോട് മുഴുവനായും ഉൾച്ചേർന്നത്. കഠിനവേദനയിലൂടെ പോകുമ്പോഴും എന്നേക്കാൾ അധികം എത്രപേർ സഹിക്കുന്നു എന്ന മനോഭാവമായിരുന്നു അവന്. "ഞാൻ എന്റെ സഹനം മുഴുവൻ ഈശോക്ക് സമർപ്പിക്കുന്നു. ഈശോക്ക് വേണ്ടി ഞാൻ ഇനിയും സഹിക്കണം". നിത്യതയെകുറിച്ചുള്ള ഒരു പതിനഞ്ചുവയസ്സുകാരന്റെ ബോധ്യങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും . "I’m happy to die , because i never waste a minute in my life by doing anything that is not pleasing God” ദൈവത്തെ പ്രസാദിപ്പിക്കുന്നവ മാത്രം ചെയ്ത് ജീവിച്ച ഒരാൾ എന്തിന് മരണത്തെ ഭയപ്പെടണം. മരണത്തിന് രണ്ടു ദിവസം മുൻപ് തൻറെ മരണത്തെ മുൻകൂട്ടി പ്രവചിച്ച് ഒരു വീഡിയോ റെക്കോർഡ് ചെയ്ത് അവൻ തൻറെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്നു. “ഞാൻ തലച്ചോറിന്റെ ഞരമ്പ് പൊട്ടിയാവും മരിക്കുക" എന്നുപോലും അമ്മയോട് പങ്കുവെച്ചിരുന്നു. അങ്ങനെ തന്നെയായിരുന്നു അവന്റെ മരണവും. 'ഞങ്ങളുടെ വാർഡിലൂടെ പെട്ടെന്ന് വന്നു കടന്നുപോയ ഒരു ധ്രുവനക്ഷത്രം ' എന്നാണ് അവനെ അവസാന ഒരാഴ്ചക്കാലം ശുശ്രൂഷിച്ച ഡോക്ടർമാർ പറഞ്ഞത്, ഡോക്ടർ ആൻഡ്രിയ ബിയോണ്ടിയും ഡോക്ടർ മോസിലോ ജോൺ കോവിക്കും. അവനെ അവർ അൽപ്പമെങ്കിലും മനസ്സിലാക്കുന്നതിനുമുൻപ് അവനെ ലുക്കീമിയ കൊണ്ടുപോയി എന്ന് അവർ വിഷമത്തോടെ പറയുന്നു. വേദനകൾക്കിടയിലും അവന്റെ കണ്ണിലെ തിളക്കവും അവന്റെ ശക്തമായ സഹാനുഭൂതിയും മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ അവൻ ആഗ്രഹിച്ച വിശ്വാസജീവിതവും അവരെ വലുതായി സ്വാധീനിച്ചു. അവരുടെ മുൻപിൽ അവനെഴുതിയ അടിക്കുറിപ്പ് പോലെ , പരമമായ സത്യം അവനിലൂടെ അവർ അറിയുകയായിരുന്നു, "ദൈവത്തിന്റെ കണ്ണിൽ നമ്മെ ശരിക്കും മനോഹരമാക്കുന്നത് നമ്മളെങ്ങനെ അവനെ സ്നേഹിച്ചെന്നും നമ്മുടെ സഹോദരങ്ങളെ സ്നേഹിച്ചെന്നതുമാണ്". വേദനകൾ തിരുസഭക്കും മാർപാപ്പക്കും അവൻ സമർപ്പിച്ചു , പിന്നെ തനിക്ക് സ്വർഗ്ഗത്തിൽ പോകാനായും. സഭക്ക് വേണ്ടി പ്രാർത്ഥിക്കാതെ, വിമർശിച്ചുകൊണ്ടിരിക്കുന്നവരോടും യുക്തിയെ മാത്രം ആശ്രയിക്കുന്ന യുവാക്കളോടും അവൻ പറയുന്നത് ഇതാണ്, "To criticize the Church means to criticize ourselves ! The Church is the dispenser of treasure for our salvation “. 2006 ഒക്ടോബർ 9 ന് ഫാദർ സാൻഡ്രോവില്ലക്ക് ഒരു സൗഭാഗ്യം ലഭിച്ചു. മിലാനിലേ സെന്റ് ജെറാൾഡ് ഹോസ്പിറ്റലിലെ ചാപ്ലയിൻ ആയിരുന്നു അദ്ദേഹം. ഫാ. സാൻഡ്രോവിലയാണ് കാർളോക്ക് പരിശുദ്ധ കുർബാനയും രോഗീലേപനവും നൽകിയത്. "വിളറിയതെങ്കിലും ശാന്തമായ ആ മുഖം എന്നെ അത്ഭുതപ്പെടുത്തി.കാരണം ഗുരുതരമായ രോഗം ബാധിച്ച ഈ കൗമാരക്കാരനിൽ നിന്ന് അത് തികച്ചും പ്രതീക്ഷിക്കാനാവാത്തതായിരുന്നു". അവന് പരിശുദ്ധ കുർബാന വളരെ അത്യാവശ്യമായിരുന്നത് പോലെ ആയിരുന്നു അവന്റെ ആവേശം. ബുദ്ധിമുട്ടിയാണെങ്കിലും ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ അവൻ കാണിച്ച ഭക്തിയും തീക്ഷ്ണതയും തീവ്രമായിരുന്നു. ഈശോയും അവനും തമ്മിലുള്ള ആഴമായ ഒരു ബന്ധത്തിന്റെ പച്ചയായ അനുഭവം ഞാൻ കണ്ടു എന്നദ്ദേഹം പറഞ്ഞു. അച്ചനും കാർലോയും തമ്മിൽ കണ്ടുമുട്ടിയ ഏക അവസരമായിരുന്നു ഇതെന്നുകൂടെ നമ്മൾ ഓർമ്മിക്കണം. “എന്റെ കുഞ്ഞ് എനിക്ക് സത്യത്തിന്റെ പാത കാണിച്ചു തന്ന കുഞ്ഞുരക്ഷകനാണ് " മകൻ തുടങ്ങിവച്ച, ദിവ്യകാരുണ്യഅത്ഭുതങ്ങളുടെ വെർച്വൽ എക്സ്പോ ഇനിയും എത്താത്തിടത്തൊക്കെ എത്തിക്കാൻ ആണ് ഈ അമ്മ ശേഷിച്ച ജീവിതം മാറ്റിവെക്കുന്നത്. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ സ്നേഹമാണ് സ്വീകരിക്കുന്നതിനുള്ള വലിയ തിരിച്ചറിവാണ് കാർളോയിലൂടെ ആ അമ്മക്ക് ലഭിച്ചത്. കാർളോയുടെ വേർപാടിന് ശേഷം മക്കളില്ലാതിരുന്ന അവർ അവന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചു. നാൽപ്പത്തിനാലാം വയസ്സിൽ ഇരട്ടക്കുട്ടികളെ ദൈവം അവർക്ക് നൽകി. താൻ ഉടനെത്തന്നെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുമെന്നും അധികം വൈകാതെ വിശുദ്ധപദവിയിലേക്ക് ഉയരുമെന്നും കാർളോ ദർശനത്തിൽ അമ്മയോട് പറഞ്ഞിരുന്നു. അവന്റെ രോഗം, മരണം, വാഴ്ത്തപ്പെട്ട പദവി ഇതെല്ലാം ദൈവികപദ്ധതി ആണെന്ന് ആ അമ്മക്ക് ഇപ്പോൾ ഉത്തമബോധ്യമുണ്ട്. ഇറ്റലിയിലെ ആൻട്രിയ അക്യുട്ടിസ് -അന്റോണിയോ സൽസാനോ എന്ന സമ്പന്ന ദമ്പതികൾക്ക് ഏറെ കാത്തിരിപ്പിന് ശേഷമാണ് 1991ൽ കാർളോയെ മകനായി ലഭിച്ചിരുന്നത്. മൂന്നോ നാലോ വയസ്സുള്ളപ്പോൾ തന്നെ വിശ്വാസത്തെ സംബന്ധിച്ച ആഴമുള്ള ചോദ്യങ്ങൾ ചോദിച്ചിരുന്ന കാർളോയോട് മറുപടി പറയാൻ അമ്മക്ക് കഴിയാതിരുന്നപ്പോൾ അവന്റെ പോളണ്ടുകാരിയായ ബേബിസിറ്റർക്ക് ആണ് അതിന് സാധിച്ചത്. ഏഴുവയസ്സുള്ളപ്പോൾ 1998ൽ പോൾ ആറാമൻ പാപ്പയുടെ സെക്രട്ടറി ആയിരുന്ന മോൺ. പാസ്ക്കരേ മാച്ചിയുടെ പ്രത്യേക ശുപാർശയോടെ ആദ്യ കുർബാന സ്വീകരിച്ചത് അവന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അന്നുമുതൽ വിശുദ്ധ കുർബാന മുടക്കാറില്ലായിരുന്നു. ദിവ്യകാരുണ്യഭക്തി അവന്റെ സവിശേഷതആയിരുന്നു. ആർക്കും എന്ത് സഹായവും ചെയ്യാൻ ഒട്ടും മടിക്കാത്തവൻ. സാങ്കേതികവിദ്യകളിൽ നല്ല പരിജ്‍ഞാനം. മറ്റുള്ളവരുടെ കുറവുകൾ ചൂണ്ടിക്കാണിക്കാനല്ല അത് പരിഹരിക്കാനാണ് അവൻ ശ്രദ്ധിച്ചിരുന്നത്. ആരെങ്കിലും പ്രശംസിച്ചു പറഞ്ഞാൽ അവൻ അറിയാതെ തന്നെ മിഴികൾ ദൈവത്തിലേക്കുയർത്തും . ഏത് നന്മയും ദൈവത്തിന്റേത് എന്നാണ് അവൻ വിശ്വസിച്ചിരുന്നത് .’Not me but God ‘ എന്ന് പറയും. സ്നേഹം,നീതി, സമത്വം, സമാധാനം ഇതെല്ലാം ദൈവിക മുഖച്ഛായകളാണ്. ദൈവത്തെ കൂടാതെ വിശുദ്ധിയിൽ നിലനിൽപ്പില്ല. ഈ വഴിയിൽ നിന്നു വ്യതിചലിപ്പിക്കുന്നതൊന്നും ദൈവികമല്ല. സകല മേഖലകളിലും ദൈവം ഇടപെടുന്നതിന് അവനൊരു പേരിട്ടു . അതാണ് 'മിറാക്കിൾ'. ജെസ്യൂട്ട് വിദ്യാലയത്തിൽ ആയിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. കാർട്ടൂൺ, സിനിമകൾ, പ്ളേസ്റ്റേഷൻ വീഡിയോ ഗെയിമുകൾ ഒക്കെ മറ്റു കുട്ടികളെപ്പോലെ അവനും ആസ്വദിച്ചിരുന്നു. നായ്കുട്ടിയെയും അലങ്കാര മൽസ്യങ്ങളെയുമൊക്കെ വളരെ ഇഷ്ടം. പിണങ്ങിയിരിക്കുന്ന കുട്ടികളെ രമ്യതയിലാക്കുവാൻ പ്രത്യേക കഴിവായിരുന്നു. ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കാനുള്ള അവൻറെ ശ്രമങ്ങൾ ഫലം കാണാറുണ്ട്. മാതാപിതാക്കൾ വേർപിരിഞ്ഞ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു സന്തോഷിപ്പിക്കാറുണ്ടായിരുന്നു. കാരിത്താസ് എന്ന സംഘടനയിൽ പോയി തെരുവിലലയുന്ന പട്ടിണിപാവങ്ങൾക്ക് ഭക്ഷണത്തിനുള്ള വഴിയുണ്ടാക്കും. പാവപ്പെട്ട മനുഷ്യരോട് തമാശ പറഞ്ഞും കുസൃതിചോദ്യങ്ങൾ ചോദിച്ചും ഭക്ഷണം വിളമ്പികൊടുക്കും. മക്കൾ ഉപേക്ഷിച്ചവരെ ആടിപ്പാടി സന്തോഷിപ്പിക്കും.അസ്സീസ്സിയിലെക്കുള്ള യാത്രകൾ അവനു പ്രിയപ്പെട്ടതായിരുന്നു. ഏത് വിധേനയും ദൈവത്തെ പ്രഘോഷിക്കണമെന്നായിരുന്നു അവന്. ടെക്‌നോളജിയെ അതിനായി തിരഞ്ഞെടുത്തെങ്കിലും അത് തന്നെ വിഴുങ്ങാൻ അവൻ സമ്മതിച്ചില്ല. "ലോകം മുഴുവൻ സുവിശേഷം എത്തിക്കാനുള്ള ഏറ്റവും ശക്തമായ വഴി ആണ് ഇന്റർനെറ്റ്" എന്നു അവൻ പറഞ്ഞു. അവന്റെ ഓരോ സെക്കന്റും നിത്യതയെ തൊട്ടുകൊണ്ടായിരുന്നു. ഇടവകദേവാലയത്തിലെ നിറസാന്നിധ്യമായിരുന്ന അവൻ ആദ്യം ഇടവകയുടെ ഒരു വെബ്സൈറ്റ് ഉണ്ടാക്കി. പിന്നീട് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചാണ് വെർച്വൽ മ്യൂസിയം ഉണ്ടാക്കിയത്. "Our goal must be the infinite, not the finite”. 'നമ്മുടെ ലക്‌ഷ്യം അനന്തമായിരിക്കണം പരിമിതമായിരിക്കരുത്. സ്വർഗ്ഗമാണു നമ്മുടെ ജന്മനാട്. ദിവ്യകാരുണ്യമാണ് സ്വർഗ്ഗത്തിലേക്കുള്ള നമ്മുടെ ഹൈവേ'. വളരെ ഒരുക്കത്തോടെയാണ് ഓരോ പരിശുദ്ധ കുർബ്ബാനക്കും അവൻ പോയത് . പരിശുദ്ധകുർബ്ബാനയുടെ മുൻപിലെത്തി ആരാധിച്ച ശേഷമേ സ്‌കൂളിലേക്കും സ്‌കൂളിൽ നിന്ന് വീട്ടിലേക്കും അവൻ പോകൂ. ഒഴിവുസമയങ്ങളിലും അവിടെത്തന്നെ ആയിരിക്കും. സ്നേഹിക്കുന്നത് പോലും സ്വയംസ്‌നേഹത്തെക്കാളുപരി ദൈവമഹത്വത്തിനായിരിക്കണം . അതായിരുന്നു അവന്റെ നിലപാട്. " കൂടുതലായി ഈശോയെ സ്വീകരിക്കുമ്പോൾ നാം ഈശോയെപ്പോലെയാകും . ഇതാണ് സ്വർഗ്ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനം " അവൻ ഡയറിയിൽ എഴുതിച്ചേർത്തു. സംഗീതകച്ചേരിക്കായി എത്ര നേരം ചിലവഴിക്കാനും ബുദ്ധിമുട്ടില്ലാത്തവർ പരിശുദ്ധ കുർബാനയുടെ മുൻപിൽ അൽപ്പനേരം പോലും ചിലവഴിക്കാത്തത് അവനെ സങ്കടപ്പെടുത്തിയിരുന്നു. അവന്റെ സകലകഴിവുകളും പരിശുദ്ധകുർബ്ബാനയിലുള്ള അവന്റെ വിശ്വാസത്തെയും മറ്റുള്ളവരെയും ആഴപ്പെടുത്തുന്നതിനായാണ് അവൻ ഉപയോഗിച്ചത്. മുക്കാൽ മണിക്കൂറോളം നീളമുള്ള , അവൻ രൂപപ്പെടുത്തിയ വീഡിയോ ലോകജനതയുടെ മുൻപിൽ എന്നേ ശ്രദ്ധാകേന്ദ്രമായി.ദിവ്യകാരുണ്യഅത്ഭുതങ്ങൾ കൃത്യമായി വിവരിക്കുന്നു. പരിശുദ്ധ കുർബാന കഴിഞ്ഞാൽ അവന് ഏറ്റവും പ്രിയപ്പെട്ടത് ജപമാല ചൊല്ലുന്നതായിരുന്നു. ജപമാല ചൊല്ലി ഒരുങ്ങിയാണ് ദിവ്യബലിക്ക് പോയിരുന്നത്. അൾത്താര ശുശ്രൂഷ വളരെ സന്തോഷമുള്ള കാര്യമായിരുന്നു. യാത്രക്കിടയിൽ ദേവാലയം കണ്ടാൽ സന്ദർശിച്ചു ഈശോക്ക് ഹലോ പറയും . കുരിശ് ചുംബിക്കും. ദൈവത്തെ സ്നേഹിക്കുന്ന ഓരോ ആത്മാവിന്റെയും നിസ്സാരസ്നേഹ പ്രവൃത്തികൾക്ക് പോലും ആത്മാക്കളെ നേടാനുള്ള കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്ന അവൻ ശുദ്ധീകരണാത്മാക്കൾക്കായി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. ഫുട്‌ബോൾ കളിക്കുന്നതോ ഒഴിവുസമയങ്ങൾ കൂട്ടുകാരോടൊപ്പം ചിലവഴിക്കുന്നതോ ഒന്നും അവന്റെ വിശുദ്ധിക്ക് തടസ്സമായില്ല. എല്ലാവരോടും അനുകമ്പയുള്ള പ്രകൃതം.കുടുക്ക പൊട്ടിക്കുന്ന കാശ് ദേവാലയത്തിലേക്ക് പോകും വഴി കാണുന്ന യാചകർക്കാണ്. റോഡരികിൽ കാണുന്ന ഇമ്മാനുവേലിനും അവനുമായി രണ്ടു ചോറുപൊതികളാണ് അവൻ സ്ഥിരം കൊണ്ടുപോയിരുന്നത്. ഹൃദ്യമായ വാക്കുകൾ മാത്രമാണ് സംസാരിച്ചിരുന്നത്. 'ഈശോ എന്റെ ആനന്ദം ' എന്ന് ഇടക്കിടെ പറയും. എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധരാകാനാണ്. അതിനുള്ള അവസരമാണ് ഈ ജീവിതം. അവന്റെ പതിനൊന്നാം വയസ്സിലും ചെറിയ കുട്ടികൾക്ക് അവൻ വിശ്വാസപരിശീലനം നൽകിയിരുന്നു. കൂദാശനിഷ്ഠയുള്ള ജീവിതം, ദിവസവും മുടക്കാത്ത വചന വായന, മാലാഖമാരുടെ മധ്യസ്ഥതയിൽ ആശ്രയിച്ചിരുന്നു. ചെറുപാപങ്ങൾ പോലും പരിത്യജിക്കാൻ കൂട്ടുകാരെ നിർബന്ധിച്ചു. അവന്റെ വിശ്വാസം അനേകരെ സ്വാധീനിച്ചു. അവൻ ഒരു വിശുദ്ധനാണെന്ന് മരിക്കുന്നതിന് മുൻപേ അവനെ അറിയുന്നവർക്കറിയാമായിരുന്നു. യാത്രകൾക്കിടയിൽ തുടരെത്തുടരെയുള്ള പനിയാണ് അക്യൂട്ട് റിമാനോസൈറ്റിസ് ലുക്കീമിയയെക്കുറിച്ചു വെളിപ്പെടുത്തിയത്. അറിഞ്ഞപ്പോഴും അവൻ പതറിയില്ല. മരിയൻ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചും മാതാവിന്റെ സന്ദേശങ്ങളെക്കുറിച്ചും ഡോക്യുമെന്റേഷൻ ചെയ്യാനും വെബ്സൈറ്റിലാക്കാനും മരിക്കുന്നതിന് ഒരു മാസം മുൻപ് അപ്പ്‌ലോഡ് ചെയ്യാനും അവനു കഴിഞ്ഞു. രണ്ടരവർഷക്കാലം കൊണ്ട് അവൻ രൂപപ്പെടുത്തിയ ദിവ്യകാരുണ്യഅത്ഭുതങ്ങളുടെ വെർച്വൽ മ്യൂസിയ പ്രദർശനം 5 ഭൂഖണ്ഡങ്ങളിലായി നൂറുകണക്കിന് സർവകലാശാലകളിലും ആയിരകണക്കിന് ഇടവകകയിലും ഇക്കാലയളവിനുള്ളിൽ നടത്തപ്പെട്ടു. ഒക്ടോബർ 12 നു ആ സ്നേഹദീപം സ്വർഗത്തിലേക്ക് അവനുണ്ടാക്കിയ ഹൈവേയിലൂടെ കയറിപ്പോയി. അവനാഗ്രഹിച്ച പോലെ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയിൽ സംസ്കാരകർമ്മം നടന്നു. 2020 ഒക്ടോബർ 10 ന് അവനെ തിരുസഭ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 3000 ജനങ്ങൾ പങ്കുകൊണ്ടു. അവന്റെ മാതാപിതാക്കളും ഫ്രാൻസെസ്കോ , മിഷേൽ എന്ന അവന്റെ ഇരട്ടസഹോദരർ അടക്കം. തിരുക്കർമ്മമധ്യേ അൾത്താരയിൽ സ്ഥാപിക്കപ്പെട്ട, പോളോ ടീഷർട്ട് ഇട്ടു പുഞ്ചിരിക്കുന്ന അവന്റെ ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ടപ്പോൾ ഏറെപ്പേർ ആനന്ദബാഷ്പം തൂകികാണണം. "ഈശോയെ സ്നേഹിക്കുക, ഈശോ നമ്മെ ഒരുപാട് സ്നേഹിക്കുന്നു. ചങ്കിൽ ഈശോ എപ്പോഴും ഉണ്ടാവണം". - സൈബർ അപ്പസ്തോലൻ ഓഫ് ദ യൂക്കരിസ്റ്റ്.
Image: /content_image/News/News-2023-10-12-15:42:21.jpg
Keywords: കാര്‍ളോ

21995
Category: 1
Sub Category:
Heading: 'ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി' അജ്നയുടെ ജീവിതകഥ ഫ്രാന്‍സിസ് പാപ്പയുടെ കരങ്ങളില്‍
Content: വത്തിക്കാന്‍ സിറ്റി: അര്‍ബുദ രോഗത്തിന്റെ കൊടിയ വേദനകള്‍ക്കിടയിലും ദിവ്യകാരുണ്യ ഭക്തിയിലൂടെ സഹനത്തെ കൃപയാക്കി മാറ്റി, സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട അജ്ന ജോര്‍ജ്ജിന്റെ ജീവിതകഥ ഫ്രാന്‍സിസ് പാപ്പയുടെ കൈകളില്‍. അറേബ്യൻ ഗൾഫിലെ സഭയെ പ്രതിനിധീകരിച്ച് വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ പങ്കെടുക്കുന്ന അല്‍മായ പ്രതിനിധിയും മലയാളിയുമായ മാത്യു തോമസാണ് അജ്നയുടെ ജീവിതകഥയായ "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജ ''Nightingale of the Holy Eucharist'' ഫ്രാന്‍സിസ് പാപ്പയ്ക്കു കൈമാറിയത്. ഫ്രാന്‍സിസ് പാപ്പ വളരെ ശ്രദ്ധയോട് കൂടിയാണ് അജ്നയുടെ ജീവിതത്തെ കുറിച്ച് കേട്ടതെന്നു മാത്യു തോമസ് 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു. യുവജനങ്ങളെ ഒത്തിരി സ്നേഹിക്കുന്ന ഫ്രാൻസിസ് പാപ്പയ്ക്കു, വിശുദ്ധമായ ജീവിതം നയിച്ച അജ്നയുടെ ജീവിതക്കഥ ഒത്തിരി സന്തോഷം പകരുമെന്ന ചിന്ത വന്നതിനാലാണ് പുസ്തകം കൈമാറിയത്. അജ്നയുടെ സഹനങ്ങളെ കുറിച്ച് വിവരിച്ചപ്പോള്‍ പാപ്പയുടെ മുഖഭാവത്തില്‍ പോലും മാറ്റം വന്നുവെന്നും കാന്‍സര്‍ അവസാന സ്റ്റേജിലെ അജ്നയുടെ ചിത്രം പുസ്തകത്തില്‍ കാണിച്ചപ്പോള്‍ പാപ്പയുടെ മുഖത്ത് ദുഃഖം പ്രകടമായിരിന്നുവെന്നും മാത്യു തോമസ് കൂട്ടിച്ചേര്‍ത്തു. അജ്നയുടെ അധ്യാപകനും ആത്മീയ പിതാവുമായിരുന്ന ഫാ. സാബു കുമ്പുക്കൽ, ഉറ്റ സുഹൃത്തും ജീസസ് യൂത്ത് സഹയാത്രികനുമായിരുന്ന ജിത്ത് ജോർജ്ജ് എന്നിവർ ചേർന്നെഴുതിയ "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" എന്ന പുസ്തകം ആമസോണ്‍ പുസ്തക വില്‍പ്പനയില്‍ ക്രിസ്റ്റ്യാനിറ്റി വിഭാഗത്തില്‍ ബെസ്റ്റ് സെല്ലറായി മാറിയിരിന്നു. 159 പേജുള്ള പുസ്തകത്തില്‍ അജ്നയുടെ ജീവിതം നിരവധി ചിത്രങ്ങള്‍ സഹിതം അതിമനോഹരമായ വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കെയ്റോസ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ പുസ്തകം പതിനൊന്നു എഡിഷനിലായി മുപ്പത്തിയേഴായിരത്തില്‍ അധികം കോപ്പികളാണ് വിറ്റുപോയിരിക്കുന്നത്. ഇംഗ്ലീഷ് എഡിഷന്‍ മൂവായിരത്തിലധികം കോപ്പികള്‍ വിറ്റുപോയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. തീക്ഷ്ണതയുള്ള ജീസസ് യൂത്ത് പ്രവർത്തകയായിരുന്നു അജ്ന. ബിരുദാനന്തര ബിരുദം മികച്ച മാർക്കോടെ പാസായ അജ്ന, തേവര എസ്.എച്ച് കോളജിലെ കോമേഴ്‌സ് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ഉദ്യോഗം ലഭിച്ച നാളുകളിലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അർബുദം കണ്ണും, കാതും, കരളും, വായും, താടിയെല്ലും കാർന്നെടുത്തപ്പോഴും ദിവ്യകാരുണ്യ നാഥനെ മഹത്വപ്പെടുത്തി അടിയുറച്ച ക്രിസ്തു വിശ്വാസവുമായി അവള്‍ മുന്നോട്ട് പോകുകയായിരിന്നു. അസഹനീയമായ വേദനകളുടെ നടുവിലും കണ്ണിന്റെ കാഴ്ചയും കാതിന്റെ കേൾവിയും മുഖകാന്തിയും കാൻസർ കാര്‍ന്ന് വിഴുങ്ങിയപ്പോഴും സംസാരശേഷി നഷ്ട്ടപ്പെട്ടപ്പോഴും അവളിലെ പുഞ്ചിരി മാഞ്ഞിരിന്നില്ല. രോഗാവസ്ഥയില്‍ നൽകാനായി കൊണ്ടുവരുന്ന തിരുവോസ്തിക്കു മുൻപിൽ ഒരു മണിക്കൂറോളം സമയം മനസ്സുകൊണ്ട് സ്തുതി ആരാധന അർപ്പിച്ച ശേഷം മാത്രമാണ് അവൾ ഈശോയെ സ്വീകരിച്ചിരുന്നത്. അവസാന സമയങ്ങളിൽ തിരുവോസ്തി സ്വീകരിക്കാൻ അധരങ്ങൾ കൊണ്ട് സാധ്യമാകാതിരുന്നപ്പോൾ പോലും തിരുവോസ്തി വെള്ളത്തിൽ അലിയിച്ച് ഭക്ഷണം നൽകാൻ വയറു തുളച്ചിട്ടിരുന്ന ട്യൂബിലൂടെ ഉൾക്കൊണ്ടിരിന്നു. ഏകദേശം ഏഴ് മാസത്തോളം ഇപ്രകാരമായിരുന്നു ഈ യുവതിയുടെ ദിവ്യകാരുണ്യ സ്വീകരണം. കഴിഞ്ഞ വര്‍ഷം ജനുവരി 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം മൂന്നുമണിക്കാണ് രോഗിലേപനവും ദിവ്യകാരുണ്യഈശോയെയും സ്വീകരിച്ച് അജ്ന നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. Tag: A Tribute To Nightingale of Eucharist, Ajna George Malayalam, Ajna George Jesus Youth, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-12-16:39:53.jpg
Keywords: അജ്ന,

21996
Category: 1
Sub Category:
Heading: നൈജീരിയയിൽ നിന്നും മുപ്പതോളം ക്രൈസ്തവരെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി
Content: കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്ത് നിന്നും ഇസ്ലാമിക തീവ്രവാദികൾ മുപ്പതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയി. ചിക്കുരിയിലെ, ചിക്കുൻ കൗണ്ടിയിലെ കൃഷി സ്ഥലത്ത് രാവിലെ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് തീവ്രവാദികൾ ഇവിടേയ്ക്ക് എത്തി ക്രൈസ്തവരെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടു പോയത്. ചിക്കുരിയിലെ ക്രൈസ്തവ സമൂഹത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും തട്ടികൊണ്ടുപോയവരെ കുറിച്ച് യാതൊരു വിവരവുമില്ലായെന്നും പ്രദേശവാസിയായ വിക്ടർ ഡാബോ മോർണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു. തന്റെ അമ്മയും, സഹോദരിയും തട്ടിക്കൊണ്ടു പോയവരുടെ കൂട്ടത്തിൽ ഉണ്ടെന്ന് പ്രദേശത്തെ താമസിക്കുന്ന ഡോഗാര പീറ്റർ പറഞ്ഞു. അവരെ തട്ടിക്കൊണ്ടുപോയ തീവ്രവാദികൾ 24 മണിക്കൂറിനു ശേഷവും ബന്ധപ്പെട്ടിട്ടില്ല. എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനമെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ക്രൈസ്തവരുള്ളത്. ഇത് മൂന്നാമത്തെ തവണയാണ് ഇവിടെയുള്ള ക്രൈസ്തവ സമൂഹത്തെ തീവ്രവാദികൾ അക്രമിക്കുന്നതെന്നും പീറ്റർ പറഞ്ഞു. നേരത്തെ ആളുകളെ തട്ടിക്കൊണ്ടുപോയ രണ്ട് സംഭവങ്ങളിലും പണം ആവശ്യപ്പെട്ടതുപോലെ ഇത്തവണ തുക ആവശ്യപ്പെട്ടാൽ അത് നൽകാൻ തങ്ങളുടെ കൈയില്‍ ഇല്ലായെന്നും തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാൻ ഭരണകൂടം ഇടപെടൽ നടത്തണമെന്നും ഡോഗാര പീറ്റർ അഭ്യർത്ഥിച്ചു. ക്രൈസ്തവ സംഘടനയായ ഓപ്പൺ ഡോർസിന്റെ 2023 വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം 2022ൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ട രാജ്യം നൈജീരിയയാണ്. 5014 പേരാണ് നൈജീരിയയിൽ കൊലചെയ്യപ്പെട്ടത്. ക്രൈസ്തവർ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ട് പോകലിനും, നിർബന്ധിത വിവാഹത്തിനും, ലൈംഗിക അതിക്രമത്തിനും ഇരയാക്കപ്പെട്ട രാജ്യവും നൈജീരിയയാണ്.ഇസ്ലാമിക തീവ്രവാദ സംഘടനകളായ ബോക്കോ ഹറാം, ഫുലാനികൾ, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്നിവയിൽനിന്നാണ് കൂടുതലായി ക്രൈസ്തവർ ഭീഷണി നേരിടുന്നത്.
Image: /content_image/News/News-2023-10-12-22:59:20.jpg
Keywords: നൈജീ

21997
Category: 1
Sub Category:
Heading: ഒക്ടോബർ 13: ഫാത്തിമായിലെ സൂര്യാത്ഭുതത്തിനു ഇന്ന് 107 വർഷം തികയുന്നു
Content: ഫാത്തിമ ദർശനങ്ങളിലെ ആറു മരിയൻ പ്രത്യക്ഷീകരണങ്ങളിൽ ഏറ്റവും അവസാനത്തെ സൂര്യാത്ഭുതം (The Miracle of the Sun) സംഭവിച്ചട്ട് ഇന്ന് 107 വർഷങ്ങൾ പൂർത്തിയാകുന്നു. ഫാത്തിമാ മാതാവിൻ്റെ പ്രത്യക്ഷപ്പെടലുകൾ അതിൻ്റെ പൂർണ്ണതയിൽ എത്തുന്നത് 1917 ഒക്ടോബർ 13 നു നടന്ന സൂര്യാത്ഭുതത്തോടെയാണ്. അതിനെക്കുറിച്ചു സി. ലൂസി വിവരിക്കുന്നത് ഇപ്രകാരമാണ്. " അന്നു പ്രഭാതം മുഴുവൻ ശക്തമായ മഴയായിരുന്നു, ആളുകളുടെ ശരീരം മുഴുവൻ നനഞ്ഞിരുന്നു. ഉച്ചകഴിഞ്ഞ ഉടനെ പൊടുന്നനെ സൂര്യൻ അഗ്നിഗോളമായി ആകാശത്തു പ്രത്യക്ഷപ്പെട്ടു, ജനങ്ങൾ മുട്ടുകുത്തി പാപങ്ങൾക്കു പൊറുതിയാചിച്ചു. അന്ധരായ പലർക്കു കാഴ്ച തിരിച്ചു കിട്ടി തളർവാത രോഗികൾ ഏറ്റു നടന്നു. ആളുകളുടെ വസ്ത്രങ്ങളെല്ലാം ഞൊടിയിടയിൽ ഉണങ്ങി ,എകദേശം എഴുപതിനായിരം ജനങ്ങളാണ് ഈ അത്ഭുഭുത പ്രതിഭാസത്തിനു സാക്ഷ്യം വഹിച്ചത്". 1917 ഒക്ടോബർ പതിമൂന്നിനു ഇടയകുട്ടികളായ ലൂസി, ജസീന്താ, ഫ്രാൻസിസ്കോ എന്നിവരാണ് ഈ സൂര്യാത്ഭുഭുതം ആദ്യം ദർശിച്ചത്. ഈ സൂര്യാത്ഭുതം സംഭവിക്കുമ്പോൾ പരിശുദ്ധ കന്യകാമറിയവും ലുസിയും തമ്മിൽ ഒരു സംഭാഷണം നടന്നിരുന്നു. #{blue->none->b->ലൂസി:}# ഞാൻ എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്.? #{red->none->b->പരിശുദ്ധ മറിയം: }# എൻ്റെ ബഹുമാനാർത്ഥം ഇവിടെ ഒരു ചാപ്പൽ പണിയണം. ഞാൻ ജപമാല നാഥയാണ്. എല്ലാ ദിവസവും ജപമാല ചൊല്ലുന്നത് തുടരുക. യുദ്ധം അവസാനിക്കാറായി അതുപോലെ പട്ടാളകാർക്കു ഉടനെ അവരുടെ വീടുകളിലേക്കു മടങ്ങാനാകും. #{blue->none->b->ലൂസി:}# എനിക്കു നിന്നോടു ഒരുപാടു കാര്യങ്ങൾ സംസാരിക്കാനുണ്ട്, നിനക്കു ചില രോഗികളെ സുഖപ്പെടുത്തുവാനും പാപികളെ മാനസാന്തരത്തിലേക്കു നയിക്കാനും കഴിയുമോ? #{red->none->b->പരിശുദ്ധ മറിയം: }# ചിലരെ സുഖപ്പെടുത്താൻ എനിക്കു കഴിയും. അവർ അവരുടെ ജീവിതം പരിവർത്തനപ്പെടുത്തുകയും പാപങ്ങൾക്കു പൊറുതി അപേക്ഷിക്കുകയും വേണം. ദു:ഖിതയായ അവൾ കൂട്ടിച്ചേർത്തു. അവർ നമ്മുടെ കർത്താവിനെ വേദനിപ്പിക്കുന്നത് അവസാനിപ്പിക്കട്ടെ, കാരണം അവൻ ഇതിനകം വളരെ അസ്വസ്ഥനാണ്. പരിശുദ്ധ കന്യകാമറിയം ആകാശത്തു നിന്നു അപ്രത്യക്ഷമായികഴിഞ്ഞപ്പോൾ, മൂന്ന് രംഗങ്ങൾ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു, ആദ്യം ജപമാലയുടെ സന്തോഷകരമായ രഹസ്യങ്ങൾ, പിന്നീടു ദുഃഖത്തിൻ്റെയും മഹിമയുടെയും രഹസ്യങ്ങൾ. ഈ സൂര്യാത്ഭുതത്തിനു മുന്നു ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ലൂസി മാത്രമാണ് മൂന്നു ദൃശ്യങ്ങൾ ദർശിച്ചത്. ഫ്രാൻസിസ്കോയ്ക്കും ജസീന്തായ്ക്കും ആദ്യത്തെ ദൃശ്യം മാത്രമേ കാണാൻ സാധിച്ചൊള്ളു. ഒന്നാമത്തെ ദൃശ്യത്തിൽ വി. യൗസേപ്പ് പിതാവ് സൂര്യനു സമീപം ഉണ്ണീശോയും ജപമാല റാണിയുമായി വന്നു നിന്നു. തിരുകുടുംബമായിരുന്നു ദൃശ്യത്തിൽ. വെള്ളയും നീലയും കലർന്ന മേലങ്കിയാണ് പരിശുദ്ധ കന്യകാമറിയം അണിഞ്ഞിരുന്നത്. വി. യൗസേപ്പ് പിതാവ് വെള്ളവസ്ത്രവും ഉണ്ണീശോ ഇളം ചുവപ്പു വസ്ത്രവും അണിഞ്ഞിരുന്നു. തടിച്ചുകൂടിയ ജനസമൂഹത്തെ വി. യൗസേപ്പ് കുരിശടയാളത്താൽ മൂന്നു പ്രാവശ്യം ആശീർവദിച്ചു. ഉണ്ണീശോയും അപ്രകാരം തന്നെ ചെയ്തു. രണ്ടാമത്തെ ദൃശ്യത്തിൽ വ്യാകുലമാതാവിൻ്റെ ദൃശ്യമാണ് ലൂസി കണ്ടത്. അവളുടെ ഹൃദയത്തിൽ ഒരു വാൾ തുളച്ചു കയറിയിരിക്കുന്നതും കാൽവരിയിലേക്കുള്ള ഈശോയുടെ യാത്രകണ്ട് അതീവ വേദന അനുഭവിക്കുന്ന മറിയത്തെയും ലൂസി ദർശിച്ചു. ഈശോ കുരിശിൻ്റെ മുദ്രയാൽ ജനസമൂഹത്തെ ആശീർവ്വദിച്ചിരുന്നു. ഈശോയുടെ ശരീരത്തിൻ്റെ ഒരു ഭാഗം മാത്രമേ ലൂസിക്കു കാണാൻ കഴിയുമായിരുന്നുള്ളു. മൂന്നാമത്തെ ദൃശ്യത്തിൽ സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ട കർമ്മല മാതാവിനെയാണ് ലൂസി കണ്ടത്. കർമ്മല നാഥാ തൻ്റെ ഹൃദയത്തോടു ഉണ്ണീശോയെ ചേർത്ത് പിടിച്ചിരുന്നു. ഈ സൂര്യാത്ഭുതം സംഭവിക്കുമ്പോൾ എഴുപതിനായിരം ജനങ്ങൾ അവിടെ ഉണ്ടായിരുന്നു. അന്നു ശക്തമായി മഴചെയ്യുന്നുണ്ടായിരുന്നു. പിന്നീട് മറിയം അവളുടെ കൈകൾ തുറന്നു അവയിൻ നിന്നു പ്രകാശം സൂര്യനിലേക്കു പ്രവഹിച്ചു ലൂസി എഴുന്നേൽക്കാൻ പരിശ്രമിക്കുമ്പോൾ സൂര്യപ്രകാശത്തിൻ്റെ ആധിക്യത്താൽ ഭയപ്പെട്ടു അവൾ വിളിച്ചു പറഞ്ഞു "സൂര്യനിലേക്കു നോക്കുക!." പെട്ടെന്ന് മഴ പെയ്യുന്നത് നിർത്തി. മേഘങ്ങൾ നടുവേ വിഭജിച്ചു സൂര്യരശ്മികൾ ദൃശ്യമാവുകയും ചെയ്തു. പെട്ടെന്ന് സൂര്യൻ അതിശക്തമായ വേഗതയിൽ ഒരു തീഗോളമായി സ്വയം കറങ്ങി. മഞ്ഞ, പച്ച, ചുവപ്പ്, നീല, വയലറ്റ് എന്നീ നിറങ്ങങ്ങളിൽ രശ്മികൾ അവയിൽ നിന്നു പുറപ്പെട്ടു. രണ്ടാമത്തെയും മൂന്നാമത്തെയും തവണ ആദ്യത്തേതിലും വർണ്ണാഭമായി സൂര്യൻ നൃത്തം ചെയ്തു. സൂര്യൻ്റെ ഒരു ഭാഗം സ്വയം അകന്നു മാറി ആകാശത്തിൽ നിന്ന് ഭൂമിയിലേക്ക് ജനക്കൂട്ടത്തിലേക്ക് വീഴുന്നതായി ദർശിച്ചു. എഴുപതിനായിരത്തോളം വരുന്ന ജനാവലി ഭയപ്പെട്ട് ദൈവ കരുണയ്ക്കായി നിലവിളിച്ച് പ്രാർത്ഥിച്ചു. പത്തു മിനിറ്റിനു ശേഷം സൂര്യൻ തനിയെ നിന്നു അതിൻ്റെ പൂർവ്വ സ്ഥിതിയിലായി. വർഷങ്ങൾ നീണ്ട സൂക്ഷ്മവും ഉത്തരവാദിത്ത പൂർണവുമായ പരിശോധനകൾക്കുശേഷം ഫാത്തിമ പ്രത്യക്ഷീകരണങ്ങൾ 1930 ഒക്ടോബർ 13 ന് കത്തോലിക്കാ സഭ അംഗീകരിച്ചു. 1981 ൽ ഗുരുതരമായ കൊലപാതക ശ്രമത്തിൽ നിന്നു രക്ഷപെട്ട ജോൺ പോൾ രണ്ടാമൻ പാപ്പ തൻ്റെ സംരക്ഷണത്തിനു കാരണം ഫാത്തിമാ മാതാവാണന്ന് പരസ്യയമായി ഏറ്റു പറഞ്ഞു. 1982 മെയ് 13 ന് മാർപ്പാപ്പ ഫാത്തിമ സന്ദർശിച്ചപ്പോൾ കന്യാമറിയത്തിന്റെ തിരുസ്വരുപത്തിലെ കിരീടത്തിൽ തൻ്റെ ശരീരത്തിലേറ്റ വെടിയുണ്ട ഉപകാരസ്മരണയായി അണിയിച്ചു. ഫാത്തിമ പ്രത്യക്ഷീകരണങ്ങളുടെ നൂറാം വാർഷികത്തിൽ 2017ൽ ഫ്രാൻസീസ് പാപ്പ സ്പാനീഷ് ഫ്ലൂ എന്ന പകർച്ചവ്യാധിയിൽ മരണമടഞ്ഞ സഹോദരങ്ങളായ ജസീന്തായെയും, ഫ്രാൻസിസ്കോയേയും വിശുദ്ധ പദവിയിലേക്കു ഉയർത്തി. അവരെ ഇക്കാലഘട്ടത്തിലെ ക്രിസ്തീയ ജീവിതത്തിൻ്റെ മോഡലുകളായി ആണ് പാപ്പാ വിശേഷിപ്പിച്ചത്. #{blue->none->b->ഈ മരിയൻ ദിനത്തിൽ ഫാത്തിമാ ജപം ഭക്തിയോടെ നമുക്കു ജപിക്കാം: }# ഓ! എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ, നരകാഗ്നിയിൽ നിന്നു ഞങ്ങളെ രക്ഷിക്കേണമേ, എല്ലാ ആത്മാക്കളേയും പ്രത്യേകം അങ്ങേ സഹായവും കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്കാനയിക്കണമേ! < Repost < Originally published on 13th October 2023 < Updated on 13th October 2024
Image: /content_image/SocialMedia/SocialMedia-2023-10-13-07:01:25.jpg
Keywords: ഫാത്തിമ

21998
Category: 18
Sub Category:
Heading: ഇസ്രായേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കാന്‍ സമൂഹങ്ങളും ലോകരാഷ്ട്രങ്ങളും തയാറാകണം: കെസിബിസി
Content: കൊച്ചി: യുദ്ധം ആര്‍ക്കും വിജയങ്ങള്‍ സമ്മാനിക്കുന്നില്ല, അനിവാര്യമായ പ്രശ്‌നപരിഹാരത്തിലേയ്ക്ക് അത് നയിക്കുന്നതുമില്ലായെന്നും ഇസ്രായേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കാന്‍ സമൂഹങ്ങളും ലോകരാഷ്ട്രങ്ങളും തയ്യാറാകണമെന്നും കെസിബിസി. ഇസ്രായേലിനെതിരെ ഹമാസ് തീവ്രവാദികള്‍ നടത്തിയ രൂക്ഷമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ഭരണകൂടത്തോടും ഇസ്രായേലിലെ ജനങ്ങളോടും അവരുടെ വേദന പങ്കുവച്ചതിനോടൊപ്പം, യുദ്ധത്തില്‍ കൊല്ലപ്പെടുകയും മുറിവേല്‍ക്കപ്പെടുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്ന സാധാരണ ജനങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ സമീപനം ഭരണകൂടങ്ങള്‍ക്ക് മാതൃകയാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി. ജോലിക്കായും പഠനത്തിനായും ഇസ്രായേലിലും പാലസ്തീനായിലുമായി കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതും വേണ്ടിവന്നാല്‍ നാട്ടിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടതും ഇന്ത്യാഗവര്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. കേരളത്തില്‍ നിന്നും ജോലിക്കായി പോയിട്ടുള്ളവരുടെ സുരക്ഷയെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വര്‍ഗീയതയുടെ കണ്ണിലൂടെ ഇസ്രായേല്‍ - പലസ്തീന്‍ പ്രശ്‌നങ്ങളെ കാണുന്ന സമീപനങ്ങളും അത്തരം പ്രചരണങ്ങളും കൂടുതല്‍ ദോഷമേ സൃഷ്ടിക്കുകയുള്ളൂ. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സങ്കുചിതമായ മത-വര്‍ഗ ചിന്തകളും വിദ്വേഷപ്രചാരണങ്ങളും കേരളസമൂഹത്തില്‍പോലും വലിയ വിഭാഗീതയ്ക്ക് കാരണമാകുന്നത് നല്ല പ്രവണതയല്ല. മാനവികതയുടെ വിശാലമായ കാഴ്ചപ്പാടിലൂടെ ഈ പ്രതിസന്ധിഘട്ടത്തെ സമീപിക്കുകയും സഹോദര്യത്തോടെ ക്രിയാത്മക ഇടപെടലുകള്‍ നടത്തുകയുമാണ് കരണീയം. താരതമ്യേന ചെറിയ രണ്ട് സമൂഹങ്ങള്‍ തമ്മിലുള്ള യുദ്ധമെങ്കിലും, അത് ലോകരാജ്യങ്ങളെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന പശ്ചാത്തലത്തിലും, ഇനിയുമേറെ സാധാരണ ജനങ്ങള്‍ക്ക് ജീവാപായവും മറ്റു നാശനഷ്ടങ്ങളും ഉണ്ടാക്കിയേക്കാവുന്ന സാദ്ധ്യതകള്‍ പരിഗണിച്ചും ആക്രമണങ്ങള്‍ അവസാനിപ്പിച്ച് പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകളാണ് ഉണ്ടാകേണ്ടത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വംശീയ വിരോധവും അന്യമത വിദ്വേഷവും വിഭാഗീയ ചിന്തകളും ഉപേക്ഷിച്ചുകൊണ്ട്, മുന്‍കാല അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങാന്‍ സമുദായ - രാഷ്ട്രീയ നേതൃത്വങ്ങള്‍ സന്നദ്ധമാവുകയും, സ്വന്തം സമൂഹങ്ങളെ അതിനായി ഉദ്‌ബോധിപ്പിക്കുകയും വേണം. തീവ്രവാദ സംഘങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും ഭീഷണികളില്‍നിന്ന് വിമുക്തമായ ഒരു പുതിയ ലോകത്തിനായി ഉത്തരവാദിത്തബോധത്തോടെ യോജിച്ചുപ്രവര്‍ത്തിക്കുന്ന നേതൃത്വങ്ങളാണ് ഈ ലോകത്തിന് ആവശ്യം. ലോക സമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭീകരവാദ നീക്കങ്ങളെയും അവര്‍ക്ക് പിന്തുണ നല്‍കുന്ന പ്രവണതകളെയും അപലപിക്കുന്നതോടൊപ്പം പീഡിത സമൂഹത്തിന് കേരള കത്തോലിക്കാ സഭയുടെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്യുകയാണെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പ്രസ്താവിച്ചു.
Image: /content_image/India/India-2023-10-13-07:08:08.jpg

21999
Category: 18
Sub Category:
Heading: കാരിത്താസ് ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളനത്തിന് പാലായിൽ തുടക്കം
Content: പാലാ: കത്തോലിക്കാ സഭയുടെ സാമൂഹിക സേവന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ നൂറ്റിഎഴുപത്തിനാലു രൂപതകളുടെ സോഷ്യൽ വർക്ക് വിഭാഗം ഡയറക്ടർമാർ സംഗമിക്കുന്ന പത്താമത് ദേശീയ സമ്മേളനത്തിന് പാലായിൽ തുടക്കമായി. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ദർശന വാക്യവുമായാണ് അസംബ്ളി സമ്മേളിക്കുന്നത്. ഇന്നലെ രാവിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പാറ്റ്ന അതിരൂപതയുടെ ബിഷപ്പും കാരിത്താസ് ഇന്ത്യ ദേശീയ ചെയർമാനുമായ ഡോ. സെബാസ്റ്റ്യൻ കല്ലുപുരയുടെ അധ്യക്ഷതയിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു. സഭയുടെ കരുണയുടേതായ മുഖം മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാൻ കാരി ത്താസ് ഇന്ത്യക്കു കഴിയുന്നതായി ബിഷപ്പ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കാരിത്താസ് ഇന്ത്യയുടെ നയസമീപനങ്ങൾ ചർച്ച ചെയ്യുവാനും സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികൾ, പ്രാദേശിക പ്രവർത്തനങ്ങൾ, പാരിഷ് കാരിത്താസ് തുടങ്ങിയ കാര്യങ്ങൾ ത്രിദിന സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് കാരിത്താസ് ഇന്ത്യ ദേശീയ ചെയർമാൻ കൂടിയായ ആർച്ച് ബിഷപ്പ് ഡോ. കല്ലുപുര പറഞ്ഞു. സാഹോദര്യത്തിനും മാനവീയതയ്ക്കുമായി ഒന്നിച്ചു മുന്നേറാൻ കാരിത്താസ് ഇന്ത്യ പ്രതിജ്ഞാബദ്ധമാണന്നും എക്സിക്യൂട്ടീവ് ഡ യറക്ടർ റവ.ഡോ. പോൾ മുഞ്ഞേലി പറഞ്ഞു.
Image: /content_image/India/India-2023-10-13-07:15:39.jpg
Keywords: കാരിത്താ

22000
Category: 1
Sub Category:
Heading: കത്തോലിക്ക സന്നദ്ധ സംഘടന ഗാസയിലെയും ഇസ്രായേലിലെയും പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി അവസാനിപ്പിച്ചു
Content: ജെറുസലേം: തീവ്ര ഇസ്ലാമിക ഭീകര സംഘടനയായ ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം ശക്തിപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ ഗാസയിലെയും ഇസ്രായേലിലെയും പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെക്കുകയാണെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ജെറുസലേം വിഭാഗം. കാരിത്താസിന്റെ സെക്രട്ടറി ജെനറല്‍ അലിസ്റ്റയര്‍ ഡട്ടനാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. സാഹചര്യം അനുവദിക്കുന്ന മുറക്ക് ഉടനടി സഹായം എത്തിക്കുവാനുള്ള അടിയന്തിര പദ്ധതി തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഇരു ഭാഗത്തേയും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം വളരെ നിര്‍ണ്ണായകമാണെന്നും, വെസ്റ്റ് ബാങ്കിലെ ചെക്ക്പോയന്റുകള്‍ അടച്ചതിന് പുറമേ, ജെറുസലേമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിനോദ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണെന്നും പ്രസ്താവനയിലുണ്ട്. ഭവനരഹിതരായവരില്‍ തങ്ങളുടെ സ്റ്റാഫും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയല്ലാതെ മറ്റ് പോംവഴികള്‍ ഒന്നുമില്ലെന്നും വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, ജെറുസലേം എന്നിവിടങ്ങളിലെ ആളുകളെ വിവിധ രീതിയില്‍ സഹായിച്ചു കൊണ്ടിരിക്കുന്ന കാരിത്താസ് ജെറുസലേം അറിയിച്ചു. ഭവനരഹിതരായ സ്റ്റാഫുകളില്‍ ഒരു കുടുംബം ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. മറ്റൊരു കുടുംബം ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ റെഫ്യൂജി ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ലിയു.എ) സ്കൂളിലും, വേറൊരു കുടുംബം തങ്ങളുടെ ഒരു ബന്ധുവിനൊപ്പവുമാണ് താമസിക്കുന്നത്. അവരുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ഗാസയിലെ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഇപ്പോള്‍ എത്തിക്കേണ്ടത് അനിവാര്യമാണെന്നും കാരിത്താസ് അറിയിച്ചു. ഇസ്ലാമിക തീവ്രവാദികളായ ഹമാസ് ഇസ്രായേലില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയതാണ് നിലവില്‍ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-13-07:32:00.jpg
Keywords: ജെറുസ