category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമതഭീകരതയെ ന്യായീകരിക്കുന്നവർ അർമേനിയൻ ക്രൈസ്തവരെയും ഹാഗിയ സോഫിയയും മറക്കരുത്: സി‌ബി‌സി‌ഐ ലെയ്റ്റി കൗൺസിൽ
Contentകൊച്ചി: രാഷ്ട്രീയ നേട്ടത്തിനായി മതഭീകരതയെ പുകഴ്ത്തി ന്യായീകരിക്കുന്നവർ സ്വന്തം മണ്ണിൽനിന്ന് ആട്ടിപ്പായിക്കപ്പെട്ടിരിക്കുന്ന അർമേനിയൻ ക്രിസ്ത്യാനികളെയും തുർക്കിയിലെ ഹാഗിയ സോഫിയയും മണിപ്പുരിലെ ക്രൈസ്തവ പീഡനവും കാണാതെ പോകരുതെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ. ഭീകരവാദത്തെ വെള്ളപൂശാൻ ശ്രമിക്കുന്നവർ ഭാവിയിൽ വൻ ദുരന്ത ങ്ങൾ ബോധപൂർവം ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യരാശിയുടെ നാശത്തിന് ഇടനൽകുന്ന ഭീകരവാദവും യുദ്ധവും എതിർക്കപ്പെടേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ്. മതങ്ങളെയും വിശ്വാസങ്ങളെ യും ആയുധങ്ങളാക്കി അക്രമങ്ങൾ അഴിച്ചുവിടുന്നത് ഭീതിയുളവാക്കുന്നു. രാജ്യാന്തര ഭീകരവാദത്തിന്റെ അടിവേരുകൾ കേരളത്തിലുണ്ടെന്നുള്ള യുഎ ൻ റിപ്പോർട്ടും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരിക്കുന്ന തെളിവുകളും നിസാരവത്കരിക്കരുത്. മനുഷ്യനെ നിഷ്ഠൂരമായി ആക്രമിച്ച് ജീവനെടുക്കുന്ന അതിക്രൂരതയ്ക്കെതിരേ മനുഷ്യമനഃസാക്ഷി ഉണരണമെന്നും ഭീകരതാണ്ഡവങ്ങൾക്ക് അവസാനം കണ്ടെത്തി സമാധാനം അടിയന്തരമായി പുനഃസ്ഥാപിക്കപ്പെടണമെന്നും വി. സി. സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-10-12 09:46:00
Keywordsസി‌ബി‌സി‌ഐ
Created Date2023-10-12 09:46:47