Contents
Displaying 21571-21580 of 24998 results.
Content:
21981
Category: 18
Sub Category:
Heading: കർദ്ദിനാൾ ടെലസ്ഫോർ ടോപ്പോയുടെ മൃതസംസ്കാരം ഇന്ന്‍
Content: റാഞ്ചി: കഴിഞ്ഞദിവസം കാലം ചെയ്ത റാഞ്ചി എമരിറ്റസ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ടെലസ്ഫോർ ടോപ്പോ (84)യുടെ കബറടക്കം ഇന്നു നടക്കും. റാഞ്ചി സെന്റ് മേരീസ് കത്തീഡ്രലിലാണു സംസ്കാരം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ ആറുവരെ ഭൗതികദേഹം പൊതുദർശനത്തിനുവെച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിലുമുള്ള നിരവധി പേരാണ് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്. ജാർഖണ്ഡ് ഗവർണറും മുഖ്യമന്ത്രിയും ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്നു വൈകുന്നേരം 4.30ന് കത്തീഡ്രലിൽ സംസ്കാരശുശ്രൂഷ ആരംഭിക്കും.
Image: /content_image/India/India-2023-10-11-11:01:47.jpg
Keywords: ടോപ്പോ

21982
Category: 1
Sub Category:
Heading: വളച്ചൊടിക്കുന്ന ഇസ്രായേല്‍ പാലസ്തീന്‍ ചരിത്രവും യഥാര്‍ത്ഥ സത്യവും
Content: ബി.സി 1200 നോട് അടുത്താണു ഇസ്രായേൽക്കാർ കാനാൻ ദേശത്ത് വാസമുറപ്പിച്ചത് എന്നാണു ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഏകദേശം അതേ സമയത്താണു ഫിലിസ്ത്യരും ഇവിടേക്ക് എത്തിയത്. ഇസ്രായേൽക്കാരും ഫിലിസ്ത്യരും കാനാനിലേക്ക് കുടിയേറിയതോടെ തദ്ദേശീയരായിരുന്ന കാനാന്യർ അവിടുത്തെ ചരിത്രത്തിൽ നിന്നും അപ്രത്യക്ഷരായി. (ഈ ഫിലിസ്ത്യരും ഇപ്പോൾ പലസ്തീനികൾ എന്നു വിളിക്കപ്പെടുന്നവരും ഒരേ ഗോത്രമല്ല.) ഏകദേശം ബി.സി. 1000 ആയപ്പോഴേക്കും കാനാൻ മുഴുവനായി ഇസ്രായേല്യരുടെ നിയന്ത്രണത്തിലായി. അവർ തന്നെ ഇസ്രായേൽ എന്നും യൂദാ എന്നും രണ്ടു രാജ്യമായി പിരിഞ്ഞു. ബി.സി 721-ൽ അസീറിയ പത്തു ഗോത്രങ്ങളടങ്ങിയ ഇസ്രായേൽ എന്ന രാജ്യത്തെ കീഴടക്കുകയും അവരെ അവിടെ നിന്ന് നാടുകടത്തുകയും ചെയ്തു. പിന്നീട് ബാബിലോൺ സാമ്രാജ്യം ബി.സി 597-ൽ യൂദാ കീഴടക്കി അവിടങ്ങളിൽ ഉണ്ടായിരുന്നവരെയും നാടുകടത്തി. എന്നാൽ പേർഷ്യക്കാർ ബാബിലോൺ പിടിച്ചടക്കിയതിനെ തുടർന്ന് യഹൂദർ അഥവാ ഇസ്രായേല്യർ ഇസ്രായേലിലേക്കു മടങ്ങി. ബി.സി 538 ലായിരുന്നു ഈ മടക്കം. ബി.സി 332 -ൽ അലക്സാണ്ടർ ചക്രവർത്തിയുടെ നേതൃത്വത്തിൽ ഗ്രീക്കുകാർ പേർഷ്യയെ കീഴടക്കിയതോടെ ഇസ്രായേൽ ഗ്രീക്കുകാരുടെ അധീനതയിലായി. പിന്നീട് ഹസ്മോണിയൻ കുടുംബത്തിൻ്റെ നേതൃത്വത്തിൽ യൂദാ ഒരിക്കൽ കൂടി സ്വതന്ത്രരാജ്യമായി. ബി.സി 140 മുതൽ ബി.സി 63 വരെയായിരുന്നു ഈ കാലഘട്ടം. ആധൂനിക ഇസ്രായേൽ ഒരു രാജ്യമാകുന്നതിനു മുമ്പ് ഒരു അധിനിവേശ ശക്തികളുടെയും കീഴിലല്ലാതെ ഇസ്രായേൽ അഥവാ പലസ്തീൻ സ്വയംഭരിച്ചിരുന്ന അവസാനകാലഘട്ടമായിരുന്നു അത്. ബി.സി. 63-ൽ റോമാക്കാർ ഇസ്രായേലിനെ ആക്രമിച്ചതോടെ വീണ്ടും ആ ഭൂപ്രദേശം സഹസ്രാബ്ദങ്ങൾ നീണ്ട അധീനതയിലേക്ക് വീണു. റോമാക്കാരുടേയും ബൈസൻ്റെയിൻ സാമ്രാജ്യത്തിനും ഒക്കെ അധീനതയിൽ കഴിഞ്ഞ ശേഷം ഇസ്രായേൽ എ.ഡി 636-ൽ അറേബ്യൻ ഖാലിഫേറ്റിൻ്റെ കീഴിലായി. പിന്നീട് എ.ഡി. 12-ആം നൂറ്റാണ്ടിലെ കുരിശുയുദ്ധ പടയാളികളുടെ കാലം മാറ്റിനിർത്തിയാൽ ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കം വരെ ഇസ്രായേൽ വിവിധ മുസ്ളീം സാമ്രാജ്യങ്ങളുടെ കീഴിലായിരുന്നു. ഇതിനിടയിൽ മതപീഡനവും മറ്റു അടിച്ചമർത്തലുകളും കാരണം യഹൂദര്‍ / ഇസ്രായേല്യരിൽ ഭൂരിഭാഗവും അവിടെ നിന്ന് പലയനം ചെയ്യുകയോ നാടുകടത്തപ്പെടുകയോ ചെയ്തിരുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ പ്രവാസികളായി കഴിഞ്ഞിരുന്ന യഹൂദരുടെ ഇടയിൽ സയണിസം ശക്തിപ്പെട്ടു. തങ്ങളുടെ യഥാർത്ഥ രാജ്യത്തിലേക്ക് മടങ്ങണമെന്നുള്ള ആഗ്രഹം ശക്തമായി. അങ്ങനെയിരിക്കെയാണു ഒന്നാം ലോകമഹായുദ്ധത്തിൻ്റെ അവസരത്തിൽ ബ്രിട്ടീഷ് പിന്തുണയോടെ അറബ് രാജ്യങ്ങൾ ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് സ്വതന്ത്രരായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് സിറിയ, ലെബനോൻ, പലസ്തീൻ, ജോർദാൻ എന്നീ പ്രദേശങ്ങളെ ലീഗ് ഓഫ് നേഷൻസ് വേർതിരിക്കുകയും അവയുടെ ഭരണ ചുമതല ഫ്രാൻസിനും ഇംഗ്ളണ്ടിനും ഏൽപ്പിക്കുകയും ചെയ്തു. ഘട്ടം ഘട്ടമായി ഈ രാജ്യങ്ങൾക്ക് സ്വാതന്ത്രം കൊടുക്കുവാനും തീരുമാനമായി. ഈ കാലഘട്ടത്തിലാണു ജർമ്മനിയിൽ നാസികൾ അധികാരത്തിലെത്തുന്നത്. അതിനെ തുടർന്നും സയണിസത്തിൻ്റെ പിന്തുണയിലും ധാരാളം യഹൂദർ പലസ്തീനയിലേക്ക് പലായനം ചെയ്തു തുടങ്ങി. അറബികളുടെ എതിർപ്പ് ഉണ്ടായിട്ട് കൂടി ബ്രിട്ടീഷുകാർ യഹൂദർക്ക് കുടിയേറ്റത്തിനുള്ള പെർമിറ്റ് കൊടുത്തു പോന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പലസ്തീൻ്റെ ഭാവി ബ്രിട്ടീഷുകാർ ഐക്യരാഷ്ട്ര സംഘടനയെ ഏൽപ്പിച്ചു. 1947 -ൽ ഐക്യരാഷ്ട്ര സംഘടന പലസ്തീനിൽ രണ്ടു രാജ്യങ്ങൾ സ്ഥാപിക്കുവാൻ തീരുമാനിച്ചു. ഒന്ന് യഹൂദർക്കു വേണ്ടിയും മറ്റൊന്നു പലസ്തീനിയയിലെ അറബികൾക്കു വേണ്ടിയും. യഹൂദർക്കും മുസ്ളീങ്ങൾക്കും ക്രിസ്ത്യാനികൾക്കും വിശുദ്ധ നഗരമായ ജറുസലെം യു.എന്നിൻ്റെ കീഴിലാക്കാം എന്നതായിരുന്നു മറ്റൊരു തീരുമാനം. അറബികൾക്ക് ഈ തീരുമാനം സ്വീകാര്യമായിരുന്നില്ല. പലസ്തീൻ മുഴുവൻ അറബികളുടേതാണു എന്നതായിരുന്നു അവരുടെ വാദം. യു.എൻ നിർദ്ദേശം അംഗീകരിച്ച യഹൂദർ 1948 മെയ് 14-നു ഇസ്രായേലിനെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. ഇതിൻ്റെ പിറ്റേദിവസം മെയ് 15-നു ജോർദാൻ, ഈജിപ്ത്, സിറിയ, ഇറാഖ്, ലെബനോൻ എന്നീ അഞ്ച് അറബ് രാജ്യങ്ങൾ ഇസ്രായേലിനോട് യുദ്ധം പ്രഖ്യാപിച്ചു. ബാലാരിഷ്ടത മാറാത്ത ഇസ്രായേലിനെ തുടക്കം തന്നെ ഇല്ലാതാക്കാമെന്ന പ്രതീക്ഷകൾക്ക് വിപരീതമായി യുദ്ധത്തിൽ അറബികൾ തോറ്റു. യു.എൻ ഇസ്രായേലിനു അനുവദിച്ച എല്ലാ പ്രദേശവും ഇസ്രായേലിനു നിലനിർത്താനായി എന്നു മാത്രമല്ല, പലസ്തീനു അനുവദിച്ചിരുന്ന ചില പ്രദേശങ്ങൾ അവർ കീഴടക്കുകയും ചെയ്തു. അറബികളാവട്ടെ പലസ്തീനയുടെ ബാക്കി പ്രദേശങ്ങളെ ഒരുമിച്ചു കൂട്ടി ഒരു സ്വതന്ത്ര രാജ്യമാക്കുന്നതിനു പകരം ആ പ്രദേശങ്ങളെ വീതിച്ചെടുക്കുകയാണു ചെയ്തത്. അങ്ങനെ ഗാസ ഈജിപ്തിൻ്റെയും വെസ്റ്റ് ബാങ്ക് ജോർദാൻ്റെയും ഭാഗമായി. സിറിയയും ഇറാഖും ചില പ്രദേശങ്ങൾ കയ്യടക്കി. ഈ യുദ്ധത്തെ തുടന്ന് ഏഴ് ലക്ഷത്തൊളം പലസ്തീനികൾ അഭയാർത്ഥികളായി മാറി. ഈ യുദ്ധത്തിനു ശേഷം അറബികളും യഹൂദരും സമാധാനക്കരാർ ഒക്കെ ഒപ്പുവച്ചു എങ്കിലും അതിനു അധികം ആയുസുണ്ടായിരുന്നില്ല. ചെറുതും വലുതുമായ പല യുദ്ധങ്ങൾക്കൊടുവിൽ 1967-ൽ ഈജ്പിതിൻ്റെ നേതൃത്വത്തിൽ ഇസ്രായേലിനെതിരെ യുദ്ധത്തിനുള്ള തയാറെടുപ്പു തുടങ്ങി. തുടർന്ന് "Six-Day War" എന്നറിയപ്പെടുന്ന യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അറബികൾ വീണ്ടും പരാജയപ്പെട്ടു. വെസ്റ്റ് ബാങ്കും, ഗോളാൻ ഹൈറ്റ്സും ഗാസയും സിനായിയും ഒക്കെ ഇസ്രായേൽ നിയന്ത്രണത്തിലായി. രണ്ടര ലക്ഷം പലസ്തീനി അറബികൾ വീണ്ടും അഭയാർത്ഥികളായി മാറി. 1973-ൽ ഈജിപ്തും സിറിയയും ചേർന്ന് വീണ്ടും ഇസ്രായേലിനെ ആക്രമിച്ചു. യോം കിപ്പൂർ യുദ്ധം എന്നാണു ഇത് അറിയപ്പെടുന്നത്. തുടക്കത്തിൽ ലഭിച്ച അഡ്വാൻ്റേജ് നിലനിർത്താൻ സാധിക്കാതെ ഈജിപ്തും സിറിയയും വീണ്ടും യുദ്ധം തോറ്റു. തുടർന്ന് അമേരിക്കയുടെയും സോവിയറ്റ് യൂണിയൻ്റെയും ഇടപെടലുകളെ തുടർന്ന് ഇവർ ഇസ്രായേലുമായി സന്ധി ചെയ്തു. തുടർന്നും വലുതും ചെറുതുമായ സംഘർഷങ്ങൾ ഇസ്രായേലും അയൽരാജ്യങ്ങളും തമ്മിൽ തുടർന്നു പോന്നു. ഇതിനിടയിൽ പലസ്തീനിയയുടെ സ്വാതന്ത്രത്തിനു വേണ്ടി വാദിക്കുന്ന പ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചു. പതിയെ പതിയ സംഘർഷങ്ങൾ ഇസ്രായേലും അവരുമായി മാറി. അങ്ങനെ ഇരിക്കെ 1987-ൽ ആദ്യ പലസ്തീൻ സ്വാതന്ത്രസമരം അഥവ ഇന്തിഫാദ ആരംഭിച്ചു. ഈ സമരം പലസ്തീൻ എന്ന പുതിയ ഒരു രാജ്യത്തിൻ്റെ തുടക്കത്തിലേക്കാണു വാതിൽ തുറന്നത്. പലസ്തീനെയും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെയും (പി.എ.ഒ) ഇസ്രായേലിനു അംഗീകരിക്കേണ്ടതായി വന്നു. 1988 -ൽ യാസർ അറാഫത്തിൻ്റെ നേതൃത്വത്തിലുള്ള പി.എൽ.ഒ പലസ്തീനെ ഒരു സ്വന്തന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. അപ്പോഴും ആ രാജ്യത്തിൻ്റെ അതിർത്തികളെ കുറിച്ചൊന്നും വ്യക്തതയില്ലായിരുന്നു. 1948-ൽ യു.എൻ അംഗീകരിച്ച അതിർത്തി അനുവദിച്ചു കിട്ടണമെന്നതായിരുന്നു പി.എൽ.ഒയുടെ ആവശ്യം. അക്കാലത്ത് യഹൂദർ അത് അംഗീകരിച്ചതായിരുന്നു എന്നും അത് അംഗീകരിക്കാതിരുന്നത് അറബികളായിരുന്നു എന്നുമായിരുന്നു എന്നും അതുകൊണ്ട് തന്നെ അത് ഇപ്പോൾ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നുമായിരുന്നു ഇസ്രായേലിൻ്റെ നിലപാട്. 1993-ൽ ഓസ്ളോ കരാർ അനുസരിച്ച് ഇസ്രായേലും പി.എൽ.ഒയും പരസ്പരം അംഗീകരിച്ചു. പിന്നീട് പല കാലഘട്ടങ്ങളിലായി ഇസ്രായേൽ ഗാസയുടെയും വെസ്റ്റ്ബാങ്കിൻ്റെയും ഭൂരിപക്ഷം ഭാഗങ്ങളുടെയും നിയന്ത്രണം പലസ്തീനിയൻ അതോറിറ്റിക്ക് കൈമാറി. സമാധാനത്തിനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടേ ഇരുന്നു. പലസ്തീനെയും ഇസ്രായേലിനെയും പരസ്പരം അംഗീകരിച്ചുകൊണ്ട് ഇരുചേരിയിലുമുള്ള രാജ്യങ്ങളും ഈ ശ്രമങ്ങളെ പിന്തുണച്ചു. 2012-ൽ യു.എൻ പലസ്തീനെ ഒരു “നോൺ മെമ്പർ ഒബ്സേർവർ സ്റ്റേറ്റ്” ആയി അംഗീകരിച്ചു. ഒരു വശത്തു ഇത്തരം ശ്രമങ്ങൾ നടക്കുമ്പോഴും മറുവശത്ത് ഇരുഭാഗങ്ങളിലും നിന്ന് പ്രശ്നങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. ഇസ്രായേൽ തങ്ങളുടെ പല സെറ്റിൽമെൻ്റുകളിൽ നിന്ന് പിന്മാറാൻ തയാറായില്ല. മറു വശത്ത് പലസ്തീനിയൻ ഇസ്ളാമിക് തീവ്രവാദം ശക്തമായി കൊണ്ടിരുന്നു. ഈജിപ്തിലെ ഇസ്ലാമിക് ബ്രദർഹുഡിൻ്റെ പിന്തുണയോടെ ഹമാസും പോപ്പുലർ ഫ്രണ്ട് ഓഫ് പലസ്തീനും ഒക്കെ ഇത്തരത്തിലുള്ള പ്രവൃത്തികൾക്ക് നേതൃത്വം നൽകി പോന്നു. 2005-ൽ ഇസ്രായേൽ ഗാസയിൽ നിന്ന് മുഴുവനായി പിന്മാറിയതിനെ തുടർന്ന് 2006-ൽ ഹമാസ് ഗാസയിൽ ഇലക്ഷൻ വിജയിച്ചു. തുടർന്ന് പടിപടിയായി അവർ ഗാസയുടെ മുഴുവൻ നിയന്ത്രണവും ഏറ്റെടുത്തു. ഇതിനെ തുടർന്ന് ഗാസയിൽ നിന്നു ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണങ്ങൽ പതിവായി. ഇസ്രായേലും തിരിച്ചടിച്ചു പോന്നു. വർഷങ്ങളായി നടന്നു വന്നിരുന്ന സമാധാന ചർച്ചകൾക്കും പലസ്തീൻ്റെ റെക്കഗ്ണീഷനും തുരങ്കം വക്കുന്ന നടപടികളാണു ഇത്തരത്തിലുള്ള ആക്രമണങ്ങൾ. ആക്രമണങ്ങൾ വഴി പലസ്തീൻ ജനതക്കും ഇസ്രായേൽ ജനതക്കും സമാധാനവും പുരോഗതിയും കൊണ്ടുവരാം എന്ന് കരുതുന്നത് മണ്ടത്തരമാണു. ഇസ്രായേലിൻ്റെയും പാലസ്തീൻ്റെയും ചരിത്രത്തിലേക്കുള്ള ഒരു ചെറിയ കുറിപ്പായിട്ടാണു ഇതിനെ കാണേണ്ടത്. ഇതിലെഴുതാത്തതായ കാര്യങ്ങൾ ഇനിയും ഉണ്ട്. ഇതു തന്നെ തെറ്റിദ്ധാരണാജനകമായ പല എഴുത്തുകളും കണ്ടതുകൊണ്ട് മാത്രം എഴുതുന്നതാണ്.
Image: /content_image/News/News-2023-10-11-11:16:48.jpg
Keywords: ഇസ്രായേ

21983
Category: 18
Sub Category:
Heading: മുല്ലപ്പെരിയാർ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍
Content: കാഞ്ഞിരപ്പള്ളി: മുല്ലപ്പെരിയാർ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മലയോര മേഖല ഉള്‍പ്പെടുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകൾ രംഗത്ത്. അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. അന്താരാഷ്ട്ര ഏജൻസികൾ നടത്തിയ ശാസ്ത്രീയ പഠനത്തെ അധികരിച്ച് എഴുതപ്പെട്ട ഈ റിപ്പോർട്ട് വലിയ ആശങ്ക ഉളവാക്കുന്നതാണ്. ലിബിയയിൽ ഡാമുകൾ തകർന്ന് ഇരുപതിനായിരത്തിലധികം ആളുകൾ മരിക്കാൻ ഇടയായ പശ്ചാത്തലത്തിലാണ് ന്യൂയോർക്ക് ടൈംസ് ഇത്തരം ഒരു പഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ജനത്തിന്റെ ആശങ്ക ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളെയും സർക്കാരുകളെയും അറിയിക്കാൻ ശ്രമിക്കുമെന്നു ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപത നേതൃത്വം അറിയിച്ചു. മുല്ലപ്പെരിയാർ ഡാം അപകടത്തിലായാൽ മൂന്നര ലക്ഷം ആളുകളുടെ ജീവനും സ്വത്തി നും ഭീഷണിയാവുകയും കേരളത്തിലെ നാലു ജില്ലകളെ ബാധിക്കുകയും ചെയ്യുമെന്ന ഭീതിജനകമായ അവസ്ഥയാണ് ഈ ആശങ്കയ്ക്കു കാരണം. ഒരു ഡാമിന്റെ പരമാവധി കാലാവധി 50-60 വർഷങ്ങളാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നിടത്ത് 128 വർഷങ്ങൾക്കു ശേഷവും മുല്ലപ്പെരിയാർ ഡാം ഭാഗ്യ പരീക്ഷണം നടത്തുന്നു. 1895ൽ നിർമാണം പൂർത്തിയാക്കിയ ഡാം പുനർനിർമിക്കണമെന്ന് 2021ൽ യുഎൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാൽ, നാളിതുവരെ ജനത്തിന്റെ ഈ വലിയ ആശങ്കയ്ക്കുമേൽ ഉത്തരവാദിത്വപ്പെട്ടവരുടെ നിശബ്ദതയും നിസംഗതയും പ്രശ്നം ഗുരുതരമാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഒരു ഡാമിന്റെ പരമാവധി കാലാവധി 50-60 വർഷങ്ങളാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നിടത്ത് 128 വർഷങ്ങൾക്കു ശേഷവും മുല്ലപ്പെരിയാർ ഡാം ഭാഗ്യ പരീക്ഷണം നടത്തുന്നു. 1895ൽ നിർമാണം പൂർത്തിയാക്കിയ ഡാം പുനർനിർമിക്കണമെന്ന് 2021ൽ യുഎൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാൽ, നാളിതുവരെ ജനത്തിന്റെ ഈ വലിയ ആശങ്കയ്ക്കുമേൽ ഉത്തരവാദിത്വപ്പെട്ടവരുടെ നിശബ്ദതയും നിസംഗതയും പ്രശ്നം ഗുരുതരമാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ജനപ്രതിനിധികളും ഭരണകർത്താക്കളും ഈ കാര്യത്തെ ഗൗരവമായി കണ്ട് അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം. മുല്ലപ്പെരിയാർ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണെന്നും ഒരു ഭൂകമ്പത്തെ അതിജീവിക്കാൻ വേണ്ട ശേഷി ഈ ഡാമിന് ഇല്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. അത്തരം ഒരു സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടം കേരളത്തിന് താങ്ങാൻ കഴിയുന്നതിനപ്പുറമുള്ള ക്ഷതമാണ് ഉണ്ടാക്കാൻ സാധ്യതയുള്ളത്. തമിഴ്നാടിന് ആവശ്യമായ വെള്ളം നൽകണം. അവരുടെ കൃഷികൾക്കും ഇതര ആവശ്യങ്ങൾക്കുമുള്ള വെള്ളം നൽകണം. അതേസമയം കേരളത്തിലുള്ള ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണം. അത്തരത്തിലുള്ള ഒരു കരാർ വ്യസ്ഥയിലേക്ക് ഇരുസർക്കാരുകളും എത്തിച്ചേരണം. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളെ പരസ്പരം സഹായിക്കാനുള്ള ഒരു ചാലകശക്തിയായി പ്രവർത്തിക്കണം. വരും ദിവസങ്ങളിൽ ജനത്തിന്റെ ഈ ആശങ്ക ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളെയും സർക്കാരുകളെയും അറിയിക്കാൻ ശ്രമിക്കുമെന്നും നേതാക്കൾ അറിയിച്ചു. മാർ ജോസ് പുളിക്കൽ, മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ജോസ് കരിവേലിക്ക ൽ, മോൺ. ജോസഫ് വെള്ളമറ്റം, മോൺ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മോൺ. കുര്യൻ താമരശേരി, മോൺ. ഏബ്രഹാം പുറയാറ്റ്, ഫാ. ജിൻസ് കാരക്കാട്ട്, ഫാ. സ്റ്റാൻലി പുള്ളോലിക്കൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-10-11-11:52:11.jpg
Keywords: മുല്ലപ്പെരി

21984
Category: 9
Sub Category:
Heading: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14ന് ബർമിങ്ഹാമിൽ; ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഫാ.ജോ മാത്യു മൂലേച്ചേരി VC മുഖ്യ കാർമ്മികൻ; പ്രശസ്‌ത വചന പ്രഘോഷകൻ ബ്രദർ ഫ്രാൻസിസ് നിലമ്പൂരും
Content: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ഈ മാസം 14ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും .അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ ആത്മീയ നേതൃത്വം ഫാ . ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വൈദികനും പ്രശസ്‌ത ധ്യാനഗുരുവും വചന പ്രഘോഷകനുമായ ഫാ. ജോ മാത്യു മൂലേച്ചേരി മുഖ്യ കാർമ്മികനാവും. പ്രശസ്‌ത സുവിശേഷകനും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ വചന പ്രഘോഷകനുമായ ബ്രദർ ഫ്രാൻസിസ് നിലമ്പൂർ കൺവെൻഷനിൽ പങ്കെടുക്കും . റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകൻ നോർത്താംപ്ടൺ രൂപത ഡീക്കൺ ഇംഗ്ലീഷ് കൺവെൻഷനിൽ പങ്കെടുക്കും . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ. ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. *** #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്; }# >>>>>> ഷാജി ജോർജ് 07878 149670 >>>>>>> ജോൺസൺ +44 7506 810177 >>>>>> അനീഷ് 07760 254700 >>>>> ബിജുമോൻ മാത്യു 07515 368239. #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ; }# > ജോസ് കുര്യാക്കോസ് 07414 747573. > ബിജുമോൻ മാത്യു 07515 368239 #{blue->none->b-> അഡ്രസ്സ് }# > Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2023-10-11-12:17:07.jpg
Keywords: ബൈബി

21985
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ സമാധാനത്തിനായി റോമിൽ ജപമാല സമർപ്പണം
Content: റോം: ഇസ്രായേൽ - പലസ്തീൻ സംഘർഷത്തിൽ ഇരയാവുന്ന വിശുദ്ധ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാന്‍ റോം. ഒക്ടോബർ പതിനഞ്ചാം തീയതി ഞായറാഴ്ച സാന്താ മരിയ മജോരെ ബസിലിക്കയുടെ അങ്കണത്തിൽ റോമൻ വികാരിയാത്തിന്റെ ആഭിമുഖ്യത്തിലാണ് ജപമാല ചൊല്ലി പ്രാർത്ഥിക്കുക. രാത്രി ഒൻപതു മണിക്കു ക്രമീകരിച്ചിരിക്കുന്ന പ്രത്യേക പ്രാർത്ഥനയില്‍ റോമൻ രൂപതയുടെ വികാരി കർദ്ദിനാൾ ആഞ്ജലോ ഡി ഡൊണാറ്റിസ് മുഖ്യകാർമ്മികത്വം വഹിക്കും. പ്രാർത്ഥനാവസരത്തിൽ ബസിലിക്കയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെ "സാലുസ് പോപ്പുലി റൊമാനി" എന്ന തിരുസ്വരൂപം ദേവാലയത്തിന്റെ അങ്കണത്തിലേക്ക് മാറ്റി പ്രത്യേകം പ്രതിഷ്ഠിക്കും. വിശുദ്ധ ലൂക്ക വരച്ചതായി വിശ്വസിക്കപ്പെടുന്ന ''സാലുസ് പോപ്പുലി റൊമാനി'' റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന പേരില്‍ പ്രസിദ്ധമാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വിശുദ്ധ ഹെലേനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. വിശുദ്ധ നാട്ടിലും, ലോകത്തിലുള്ള മറ്റു സ്ഥലങ്ങളിലും ചെറുതും വലുതുമായ യുദ്ധങ്ങൾ അരങ്ങേറുമ്പോൾ സമാധാനം പുനഃസ്ഥാപിക്കപ്പെടുവാനാണ് ദൈവമാതാവിന്റെ മാദ്ധ്യസ്ഥം തേടി ജപമാലസമർപ്പണം നടത്തുന്നതെന്ന് റോമൻ വികാരിയാത്ത് അറിയിച്ചു. എഡി 593- ൽ ഗ്രിഗറി ഒന്നാമൻ പാപ്പ റോമിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി പ്രദിക്ഷണം നടത്തുകയും റോമിന്റെ സംരക്ഷകയായ മറിയത്തോട് മാധ്യസ്ഥം യാചിക്കുകയും ചെയ്തിരിന്നു. തൽഫലമായി റോമാ പട്ടണം പ്ലേഗിൽ നിന്നു പൂർണ്ണമായി മുക്തമായി. 1571- ൽ പയസ് അഞ്ചാമൻ പാപ്പ ലെപാന്റോ യുദ്ധത്തിലും ഈ പ്രത്യേക രൂപത്തോടുള്ള ഭക്തി പ്രോത്സാഹിപ്പിച്ചു. 1837-ല്‍ റോമിൽ കോളറ പടർന്നു പിടിച്ചപ്പോൾ ഗ്രിഗറി പതിനാറാമൻ മാർപാപ്പ ഈ ചിത്രവുമായി വീണ്ടും പ്രദിക്ഷണം നടത്തുകയും മാതാവിന്റെ സഹായം അപേക്ഷിക്കുകയും ചെയ്തു. വളരെ പെട്ടന്നു തന്നെ റോമാ നഗരം പകർച്ചവ്യാധിയിൽ നിന്നു രക്ഷ നേടി. ഫ്രാൻസിസ് പാപ്പ തന്റെ ഓരോ അപ്പസ്തോലിക യാത്രയ്ക്ക് മുമ്പും ശേഷവും സാന്താ മരിയ മജോരെ ബസിലിക്കയിലെ ഈ തിരുസ്വരൂപത്തിനു മുൻപിൽ പ്രാർത്ഥിക്കുവാനായി എത്താറുണ്ട്.
Image: /content_image/News/News-2023-10-11-12:50:45.jpg
Keywords: ജപമാല

21986
Category: 1
Sub Category:
Heading: നിക്കരാഗ്വേയിൽ ഒർട്ടേഗ സ്വേച്ഛാധിപത്യ ഭരണകൂടം രണ്ട് വൈദികരെ കൂടി അറസ്റ്റ് ചെയ്തു
Content: മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഒർട്ടേഗ സ്വേച്ഛാധിപത്യ ഭരണകൂടം രണ്ട് കത്തോലിക്ക വൈദികരെ കൂടി അകാരണമായി അറസ്റ്റ് ചെയ്തു. ഇതോടെ ഈ മാസത്തിന്റെ ആരംഭം മുതൽ എട്ട് ദിവസത്തിനുള്ളിൽ ആകെ ആറ് വൈദികരെയാണ് ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്തേലി രൂപതയിലെ ഔവർ ലേഡി ഓഫ് ലൂർദ് ഇടവകയുടെ വികാരിയായ ഫാ. യെസ്‌നർ സിപ്രിയാനോ പിനേഡ മെനെസെസ് (37) ആണ് അറസ്റ്റിലായ ആദ്യത്തെ വൈദികൻ. സാൻഡിനിസ്റ്റ പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് എൽ കോൺഫിഡൻഷ്യൽ പത്രം റിപ്പോർട്ട് ചെയ്തു. പിനേഡയെ കൂടാതെ, ബ്ലൂഫീൽഡ് രൂപതയിലെ എൽ രാമ പട്ടണത്തിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ഇടവകയുടെ വികാരിയായ ഫാ. റാമോൺ എസ്തബാൻ ആംഗുലോ റെയ്‌സാണ് അറസ്റ്റിലായ രണ്ടാമത്തെ വൈദികന്‍. ഭരണകൂടം വൈദികരെ തടവിലാക്കിയതോടെ ഇടവകകളിൽ വിശുദ്ധ കുർബാന അര്‍പ്പണമില്ലായെന്നും ദൈവവചന ആരാധനാക്രമം മാത്രമേയുള്ളൂവെന്നും വൈദികരുടെ മോചനത്തിനായി വിശ്വാസി സമൂഹം പ്രാര്‍ത്ഥിക്കുകയാണെന്നും നിക്കരാഗ്വേൻ ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മോളിന പറഞ്ഞു. ഏകാധിപതിയായ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യത്തില്‍ വൈദികരെ ദിവസവും നിരീക്ഷിക്കുകയും അവരുടെ ഫോട്ടോകൾ എടുക്കുകയും ചെയ്യുന്നുവെന്നും കൂടുതൽ വൈദികർ പിടിയിലാകാന്‍ സാധ്യതയുണ്ടെന്നും മാർത്ത കൂട്ടിച്ചേര്‍ത്തു. ദിവസങ്ങൾക്കുമുമ്പ് ഫാ. അൽവാരോ ടൊലെഡോ, ഫാ. ജൂലിയോ നൊറോറി, ഫാ. ഇവാൻ സെന്റിനോ, ഫാ. ക്രിസ്റ്റോബൽ ഗഡേയ എന്നീ വൈദികരെ യാതൊരു കാരണവും കൂടാതെ ഭരണകൂടം അറസ്റ്റ് ചെയ്തിരിന്നു. നിക്കരാഗ്വേയിൽ ഇതുവരെ 13 വൈദികരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് ദേശീയ മാധ്യമമായ ലാ പ്രെൻസയുടെ റിപ്പോർട്ട്. ഭരണകൂടത്തിന്റെ ക്രൂരമായ സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ “രാജ്യദ്രോഹി” എന്ന കുറ്റം ആരോപിച്ച് 26 വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മതഗൽപ്പ ബിഷപ്പ് റൊളാൻഡോ അൽവാരസ് ഉൾപ്പെടെ നിരവധി നിരപരാധികളാണ് രാജ്യത്തു തടങ്കലില്‍ കഴിയുന്നത്. ഈ പട്ടികയിലേക്കാണ് ഇപ്പോള്‍ ഈ വൈദികരും അകാരണമായി ചേര്‍ക്കപ്പെടുന്നത്. ജനാധിപത്യ വിരുദ്ധ ഇടപെടലും ഏകാധിപത്യവും മൂലം പൗരന്മാരുടെ ജീവിതം ദുസ്സഹമാക്കിയതിനെ തുടര്‍ന്നു കത്തോലിക്ക സഭ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരിന്നു. ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയതിനെ ചോദ്യം ചെയ്തും സഭാനേതൃത്വം രംഗത്ത് വന്നു. ഇതാണ് കത്തോലിക്ക സഭയെ ഒര്‍ട്ടേഗ ഭരണകൂടത്തിന് മുന്നിലെ കരടാക്കി മാറ്റിയത്.
Image: /content_image/News/News-2023-10-11-15:43:49.jpg
Keywords: ഭരണ, നിക്കരാ

21987
Category: 1
Sub Category:
Heading: ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേലി പൗരന്മാരെ ഉടൻ മോചിപ്പിക്കണം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടില്‍ രക്തചൊരിച്ചില്‍ നടന്നുക്കൊണ്ടിരിക്കെ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രായേലി പൗരന്മാരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പ. തീവ്ര ഇസ്ലാമിക സംഘടനയായ ഹമാസ് ഇസ്രായേലില്‍ നുഴഞ്ഞു കയറി നടത്തിയ ആക്രമണത്തിന് പിന്നാലെ നൂറിലധികം പേരെ ബന്ദികളാക്കിയിരിന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ബുധനാഴ്ച ഫ്രാന്‍സിസ് പാപ്പ മോചനത്തിന് വേണ്ടി അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ഇസ്രായേലിലെ തിരുന്നാൾ ദിനം ദുഃഖാചരണമായി മാറുന്നത് കണ്ട കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുകയാണെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഇസ്രായേലിലും പലസ്തീനിലും സംഭവിക്കുന്നത് കണ്ണീരോടും ഭയത്തോടും കൂടിയാണ് താൻ പിന്തുടരുന്നത്. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തിൽ 1000 പേർ കൊല്ലപ്പെട്ടതിന് ശേഷം, ഇസ്രായേൽ സർക്കാർ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ഉപരോധിച്ച ഗാസ മുനമ്പിൽ വ്യോമാക്രമണം നടത്തുകയും ചെയ്തു. തങ്ങളെ പ്രതിരോധിക്കുക എന്നത് ആക്രമിക്കപ്പെടുന്നവരുടെ അവകാശമാണ്, എന്നാൽ നിരപരാധികളായ നിരവധി ഇരകളുള്ള പാലസ്തീനികൾ താമസിക്കുന്ന ഗാസയിലെ പൂര്‍ണ്ണ ഉപരോധത്തെക്കുറിച്ച് ഞാൻ വളരെ ആശങ്കാകുലനാണ്. മധ്യപൂര്‍വ്വേഷ്യയില്‍ വേണ്ടത് യുദ്ധമല്ല, മറിച്ച് സമാധാനമാണ്. നീതിയിലും സംഭാഷണത്തിലും സാഹോദര്യത്തിന്റെ ധൈര്യത്തിലും കെട്ടിപ്പടുത്ത സമാധാനമാണ് പടുത്തുയര്‍ത്തേണ്ടതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വാരാന്ത്യത്തിൽ ആരംഭിച്ച വിശുദ്ധ നാട്ടിലെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം ഫ്രാൻസിസ് മാർപാപ്പ പരസ്യമായി സംസാരിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച, ഇസ്രായേലിനും പാലസ്തീനിനുമിടയിലെ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ഫ്രാന്‍സിസ് പാപ്പ സമാധാന ആഹ്വാനം നടത്തിയിരിന്നു. ഒക്ടോബർ 9ന് ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിലെ വൈദികനായ ഫാ. ഗബ്രിയേൽ റൊമാനല്ലിയെ മാർപാപ്പ ടെലിഫോണിൽ ബന്ധപ്പെട്ടിരിന്നു.
Image: /content_image/News/News-2023-10-11-17:22:05.jpg
Keywords: വിശുദ്ധ നാ

21988
Category: 18
Sub Category:
Heading: ഇസ്രായേല്‍ - പാലസ്തീന്‍ പോരാട്ടം: പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Content: കൊച്ചി: ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തെതുടർന്ന് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ആശങ്കാജനകമായി മാറിക്കഴിഞ്ഞിരിക്കുന്ന പശ്ചാത്തലത്തില്‍ മേഖലയിൽ സമാധാനം എത്രയും വേഗം പുനസ്ഥാപിക്കുന്നതിന് പള്ളികളിലും സന്യാസഭവനങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്നു സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. ധാരാളം ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ഇസ്രായേലിൽ വർക്ക് വിസായിൽ താമസിക്കുന്നുണ്ട്. പ്രധാനമായും നേഴ്സിംഗ് മേഖലയിലും കെയർ ഹോമുകളിലും മറ്റുമാണ് മലയാളികൾ സേവനം ചെയ്യുന്നത്. സംഘർഷമേഖലയിലും റോക്കറ്റ് ആക്രമണ ഭീഷണി കൂടുതലുള്ള ഇടങ്ങളിലും ആയിരിക്കുന്ന ധാരാളം പേരുണ്ട്. ഇസ്രായേലിലെ സഹോദരങ്ങളും അവരുടെ കുടുംബാഗങ്ങളും കടുത്ത മാനസിക വൈകാരിക സംഘർഷത്തിലൂടെ കടന്ന് പോകുകയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇടവകകളും സംഘടനകളും ഇസ്രായേലിൽ ആയിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുകയും അവർക്ക് ആത്മവിശ്വാസം പകരുകയും വേണം. പതിവിൽ നിന്നും വ്യത്യസ്തമായി സംഘർഷത്തിനപ്പുറം പൂർണ യുദ്ധത്തിന്റെ സാഹചര്യമാണ് പശ്ചിമേഷ്യയിൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതെന്ന് മനസിലാക്കുന്നു. വാർത്തകൾ അനുസരിച്ച് ഇസ്രായേലിൽ എണ്ണായിരത്തോളം മലയാളികൾ ഉണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെടുന്നു. ഇസ്രായേലിലെ ഇന്ത്യൻ എംബസിയും ഡൽഹി വിദേശകാര്യ മന്ത്രാലയവും സംസ്ഥാന ഗവണ്മെന്റും ഏകോപിതമായി ഹെല്പ് ഡെസ്ക്കുകൾ ആരംഭിക്കേണ്ട സാഹചര്യം ഉണ്ട്. ഇസ്രായേലിലേക്ക് വിമാനസർവീസുകൾ നിർത്തി വച്ചിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ പ്രത്യേക വിമാനം അയച്ച് ആളുകളെ തിരികെയെത്തിക്കുന്ന കാര്യവും പരിഗണിക്കണം. മേഖലയിൽ സമാധാനം എത്രയും വേഗം പുനസ്ഥാപിക്കുന്നതിന് പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചു ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു.
Image: /content_image/India/India-2023-10-11-17:41:45.jpg
Keywords: ഇസ്രായേ, വിശുദ്ധ നാ

21989
Category: 1
Sub Category:
Heading: യുദ്ധത്തില്‍ ഗാസയിലെ ക്രൈസ്തവര്‍ ഇല്ലാതാകുമോ? ആശങ്ക പ്രകടിപ്പിച്ച് വിശുദ്ധ നാടിന്റെ മുഖ്യ സൂക്ഷിപ്പുകാരൻ
Content: ഗാസ: ഇസ്രായേല്‍ - പാലസ്തീന്‍ യുദ്ധം ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശുദ്ധ നാട്ടിലെ നിലവിലെ സാഹചര്യത്തേക്കുറിച്ചും ഗാസ മുനമ്പിലെ ക്രൈസ്തവരുടെ ഭാവിയെക്കുറിച്ചും ആശങ്ക പങ്കുവെച്ച് വിശുദ്ധ നാടിന്റെ മുഖ്യ സൂക്ഷിപ്പുകാരനായ ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍. വത്തിക്കാന്‍ ദിനപത്രമായ ‘എല്‍’ഒസ്സെര്‍വേറ്റോ റൊമാന’ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിശുദ്ധ നാടിന്റെ മേല്‍നോട്ട ചുമതല നിര്‍വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ സംഘത്തിന് നേതൃത്വം നല്‍കുന്ന ഫാ. ഫ്രാന്‍സെസ്കോ, ഗാസയിലെ ക്രൈസ്തവരെ കുറിച്ചുള്ള തന്റെ ആശങ്കകള്‍ പങ്കുവെച്ചത്. “നിലവില്‍ ഗാസയിലെ ക്രിസ്ത്യന്‍ സമൂഹം സുരക്ഷിതമാണെന്നാണ് ലഭ്യമായ വിവരം. യുദ്ധം കാരണം ഗാസയിലെ തീരെ ചെറിയ ക്രിസ്ത്യന്‍ സമൂഹം അപ്രത്യക്ഷമാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു. ഗാസയില്‍ തുടരുന്നത് അപകടകരമാണ്. വരും ദിവസങ്ങളില്‍ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്കറിയില്ല. ജെറുസലേമിലെ ഇപ്പോഴത്തെ സാഹചര്യം നമ്മുടെ ധാരണകള്‍ക്കും അപ്പുറമാണ്. പോലീസിനെ അല്ലാതെ തെരുവുകളില്‍ ആളുകളെ കാണാനേ ഇല്ല''. കൊറോണ പകര്‍ച്ചവ്യാധികാലത്തേക്ക് തിരികെപോയതുപോലെയാണ് ഇപ്പോഴത്തെ സാഹചര്യമെന്നും ഫാ. ഫ്രാന്‍സെസ്കോ പറഞ്ഞു. ജാഫയിലും റംലേയിലും ഒഴികെ വിശുദ്ധ നാടിന്റെ കസ്റ്റഡി കാര്യാലയം ഇല്ലാത്തതിനാല്‍ എന്തൊക്കെയാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ഭൂരിഭാഗം ആളുകളും ഓണ്‍ലൈന്‍ ഉറവിടങ്ങളിലൂടെയാണ് അറിഞ്ഞു കൊണ്ടിരിക്കുന്നത്. യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. എല്ലാ നഗരങ്ങളും സുരക്ഷിതമല്ല. രാജ്യത്തിന്റെ തെക്ക് ഭാഗത്തെ സാഹചര്യത്തേക്കുറിച്ച് യാതൊരു വിവരവുമില്ല. ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനത സമാധാനപൂര്‍വ്വം ജീവിക്കുന്നവരാണ്. ഓരോ യുദ്ധത്തിന്റേയും ആദ്യ ഇര ക്രിസ്ത്യാനികളാണ്. ഗാസയിലെ പല ക്രൈസ്തവരും രാജ്യം വിടുകയാണെന്നും ഫാ. ഫ്രാന്‍സെസ്കോ വെളിപ്പെടുത്തി. ഇരുപത് ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയില്‍ വെറും ആയിരം ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്. ഈ ചെറു സമൂഹത്തിന്റെ നാലിലൊന്ന് മാത്രമാണ് കത്തോലിക്കര്‍. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ് ക്രൈസ്തവരില്‍ ഭൂരിഭാഗം പേരും. ഇക്കഴിഞ്ഞ ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ നുഴഞ്ഞുകയറിയ ഇസ്ലാമിക തീവ്രവാദ സംഘടനയായ ഹമാസ് ആക്രമണം ആരംഭിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.ഇത് പിന്നീട് യുദ്ധ പ്രഖ്യാപനത്തിലേക്ക് നയിക്കുകയായിരുന്നു. ആധുനിക ചരിത്രത്തില്‍ ഇസ്രായേല്‍ നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായ ഈ ആക്രമണത്തില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ 900 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും, നൂറുകണക്കിന് ആളുകള്‍ ബന്ദിയാക്കപ്പെടുകയും ചെയ്തു. Tag: Israel Gaza, Catholic News, Israeli-Palestinian Conflict, Pope Francis, Vatican news, Catholic Malayalam News, , Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-11-20:13:25.jpg
Keywords: ഗാസ, വിശുദ്ധ നാ

21990
Category: 1
Sub Category:
Heading: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ സ്മരണയില്‍ തിരുസഭ
Content: വത്തിക്കാന്‍ സിറ്റി: ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ പ്രായം കുറഞ്ഞയാളും തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭയുമായ കാര്‍ളോ അക്യൂട്ടിസിന്റെ തിരുനാള്‍ ദിനം ഇന്ന്. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന് ശേഷമുള്ള അഞ്ചാം തിരുനാളാണ് ഇന്ന്. പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിനെ 2020 ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. ഫ്രാൻസിസ് മാർപാപ്പയുടെ നിര്‍ദ്ദേശ പ്രകാരം അസീസ്സി ബസിലിക്കയുടെ പൊന്തിഫിക്കല്‍ പ്രതിനിധിയും റോമിന്റെ മുന്‍ വികാരി ജനറാളുമായ കർദ്ദിനാൾ അഗസ്തീനോ വല്ലീനിയാണ് വാഴ്ത്തപ്പെട്ട പ്രഖ്യാപനം നടത്തിയത്. വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 12നു പ്രഥമ തിരുനാള്‍ ദിനമായി ആചരിച്ചു. ഇന്നു അഞ്ചാം തിരുനാള്‍ ആചരിക്കപ്പെടുമ്പോള്‍ വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഭൗതീകശരീര ഭാഗങ്ങൾ സൂക്ഷിച്ചിരിക്കുന്ന അസീസ്സി സെന്റ് മേരി മേജര്‍ ദേവാലയത്തിലെ സാങ്ച്വറി ഓഫ് സ്പോളിയേഷനില്‍ വിവിധ തിരുക്കർമങ്ങൾ നടക്കും. 1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ളോയുടെ ജനനം. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. കാര്‍ളോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് നാമകരണ നടപടിയുടെ നിര്‍ണ്ണായക ഘട്ടം പിന്നിട്ടത്. ഈ വര്‍ഷം കാര്‍ളോയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-12-09:27:22.jpg
Keywords: ദിവ്യകാരുണ്യ