Contents
Displaying 21591-21600 of 24998 results.
Content:
22001
Category: 1
Sub Category:
Heading: ഇസ്രായേലും പലസ്തീനും: ആനുകാലിക പ്രതിസന്ധികളും മൂടിവെയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളും
Content: ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ 149 ആം സ്ഥാനം മാത്രമുള്ള ഒരു കൊച്ചു രാജ്യമാണ് ഇസ്രായേൽ. ഏകദേശം കേരളത്തിന്റെ വിസ്തൃതിയുടെ പകുതിയിൽ അൽപ്പം മാത്രം അധികം. ഈ ചെറിയ ഭൂപ്രദേശവുമായി ബന്ധപ്പെട്ടതാണ് ആധുനിക ലോകചരിത്രത്തിലെ ഏറ്റവും വലിയ അവകാശ തർക്കങ്ങളിൽ ഒന്ന് എന്നുള്ളത് വിചിത്രമായ ഒരു യാഥാർഥ്യമാണ്. പലസ്തീനികൾ അവകാശപ്പെടുന്ന പലസ്തീൻ, ഇസ്രായേലിന്റെ ഭാഗം തന്നെയാണ്. പലസ്തീൻ എന്ന ഒരു രാജ്യം വാസ്തവത്തിൽ നിലവിലില്ല. ഇസ്രായേൽ എന്ന രാജ്യത്തിന് യഹൂദ മതവുമായി അഭേദ്യവും സവിശേഷവുമായ ബന്ധമുണ്ട്. ആധുനിക ലോകരാജ്യങ്ങളിൽ പ്രായോഗികമായി മതാധിഷ്ഠിത ചട്ടക്കൂട് പിന്തുടരുന്ന രണ്ടാമത്തെ മതവിഭാഗമാണ് ഇസ്രായേലിലെ മുഖ്യ ജനവിഭാഗമായ യഹൂദർ. മതാധിഷ്ഠിത രാജ്യ സങ്കല്പം പിന്തുടരുന്ന മുഖ്യ മതവിഭാഗം ഇസ്ലാമാണ്. ലോകത്ത് മുസ്ളീം ഭൂരിപക്ഷമുള്ള അമ്പതോളം രാജ്യങ്ങളിൽ 23 രാജ്യങ്ങൾ പൂർണ്ണമായ അർത്ഥത്തിൽ ഇസ്ലാമിക രാജ്യങ്ങളാണ്. ഇസ്ലാമിക മത നിയമങ്ങളാണ് ആ രാജ്യത്തെ നിയമങ്ങൾ എന്നതിനാലാണ് അത്. വിരലിലെണ്ണാവുന്ന മുസ്ളീം രാജ്യങ്ങളിലൊഴികെ മറ്റു മതവിഭാഗക്കാർക്കും അന്യരാജ്യങ്ങളിലെ പൗരന്മാർക്കും കടുത്ത നിയന്ത്രണങ്ങൾ നിലവിലുണ്ട്. യഹൂദരുടെയും ഇസ്രയേലിന്റെയും പലസ്തീന്റെയും ചരിത്രം ആരംഭിക്കുന്നത് ക്രിസ്തുവിന് നിരവധി നൂറ്റാണ്ടുകൾക്ക് മുമ്പാണ്. എന്നാൽ, ഇസ്ലാമിന്റെ ചരിത്രം ആരംഭിക്കുന്നത് ക്രിസ്തുവിന് ശേഷം ഏഴാം നൂറ്റാണ്ടിലാണ്. പൂർവ്വപിതാവായ അബ്രഹാമിന്റെ പുത്രൻ ഇസഹാക്കിന്റെ പുത്രൻ യാക്കോബിന്റെ അപരനാമമാണ് ഇസ്രായേൽ. യാക്കോബിന്റെ മകനായ യൂദായുടെ പേരിൽനിന്നാണ് യഹൂദർ എന്ന വംശനാമം രൂപപ്പെടുന്നത്. ക്രിസ്തുവിന് മുമ്പ് പതിമൂന്നാം നൂറ്റാണ്ടാണ് യൂദായുടെ കാലഘട്ടമായി കരുതപ്പെടുന്നത്. അതായത്, ഇസ്ലാം എന്ന മതം രൂപംകൊള്ളുന്നതിന് രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുമ്പ്. ഈജിപ്തിലെ അടിമത്ത കാലഘട്ടത്തിന് ശേഷം ദൈവം തങ്ങൾക്ക് വാഗ്ദാനം ചെയ്ത സ്വന്തം ദേശമെന്ന നിലയിലാണ് ആ കാലഘട്ടത്തിൽ ഇസ്രായേൽ ജനം പലസ്തീനായിലേയ്ക്ക് എത്തിച്ചേരുന്നത്. രാജാക്കന്മാരായ ദാവീദിന്റെയും സോളമന്റെയും കാലം ഇസ്രയേലിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. സോളമൻ രാജാവ് തന്റെ കഴിവിന്റെ പരമാവധി വിനിയോഗിച്ച് ജറുസലേം ദേവാലയം പണികഴിപ്പിച്ചത് ക്രിസ്തുവിന് പത്ത് നൂറ്റാണ്ടുകൾക്ക് മുമ്പായിരുന്നു. അത് പിന്നീട് നൂറ്റാണ്ടുകളോളം യഹൂദരുടെ ആരാധനാ കേന്ദ്രമായി നിലകൊണ്ടു. പലപ്പോഴായി തകർക്കപ്പെട്ട ആ ദേവാലയം ഒടുവിൽ, ക്രിസ്തുവിന്റെ കാലത്താണ് പുതുക്കി പണിതത്. നിർമ്മിക്കപ്പെട്ട ആദ്യകാലം മുതൽ, എല്ലാ യഹൂദരും വർഷത്തിലൊരിക്കൽ ജറുസലേം ദേവാലയത്തിൽ എത്തി ആരാധനയർപ്പിക്കണമെന്നത് കീഴ്‌വഴക്കമായി തുടർന്നിരുന്നു. എന്നാൽ, ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടിൽ തന്നെ റോമാ സൈന്യം ജറുസലേം നഗരവും ദേവാലയവും തകർത്തു. അക്കാലത്തെ യഹൂദ വിപ്ലവത്തെയും റോമാസൈന്യം യഹൂദർക്കെതിരെ നടത്തിയ സൈനിക നീക്കത്തെയും പിൽക്കാലത്തെ രാഷ്ട്രീയ ധ്രുവീകരണങ്ങളെയും തുടർന്ന് യഹൂദർ ലോകമെമ്പാടും ചിതറിപ്പോയി. ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടുകളിൽ ക്രൈസ്തവവൽക്കരിക്കപ്പെട്ട പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇസ്ലാമിന്റെ വികാസത്തോടെ ഘട്ടംഘട്ടമായി മുസ്ളീം ഭരണാധികാരികൾക്ക് കീഴിലായി. പതിനൊന്നാം നൂറ്റാണ്ടോടെ ഇസ്രായേൽ - പലസ്തീൻ പ്രദേശങ്ങളും കൈവശപ്പെടുത്തിയ മുസ്ലീങ്ങൾ പന്ത്രണ്ടാം നൂറ്റാണ്ടിൽ ജറുസലേം ദേവാലയം നിന്ന സ്ഥലത്ത് "അൽ അക്സ" എന്ന മോസ്‌ക് നിർമ്മിച്ചു. പഴയ ജറുസലേം ദേവാലയത്തിന്റെ അവശേഷിപ്പായി ഇന്നുള്ളത് വിലാപത്തിന്റെ മതിൽ എന്നറിയപ്പെടുന്ന ഭാഗം മാത്രമാണ്. തങ്ങളുടെ വാഗ്ദത്ത നാട്ടിലേയ്ക്ക് തിരികെയെത്തുകയും അവിടെ ഒരു ദേവാലയം നിർമ്മിക്കപ്പെടുകയുമായിരുന്നു യഹൂദരുടെ നൂറ്റാണ്ടുകൾ നീണ്ട സ്വപ്നം. ആ ദേശത്തോടുള്ള അവരുടെ എക്കാലത്തെയും പ്രതിപത്തി, അത് തങ്ങൾക്കായി നൽകപ്പെട്ട വാഗ്ദത്ത ദേശമാണ് എന്നുള്ളതായിരുന്നു. അതിന് പുറമെയാണ്, തങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രമായിരുന്ന ജറുസലേം ദേവാലയവുമായുള്ള ബന്ധം. ഈ ചെറു ഭൂപ്രദേശവുമായി ഓരോ യഹൂദനുമുള്ള ഹൃദയബന്ധം അവർണ്ണനീയമാം വിധം ശക്തവും മരണത്തോളം നിലനിൽക്കുന്നതുമാണ്. 1948 ൽ ഇസ്രായേൽ എന്ന ആധുനിക രാജ്യത്തിന്റെ രൂപീകരണത്തിലേയ്ക്ക് നയിച്ചതും ഈ വൈകാരിക തീക്ഷണത തന്നെയാണ്. നാല് സഹസ്രാബ്ദങ്ങൾക്ക് പിന്നോട്ട് നീണ്ട തങ്ങളുടെ വേരുകൾ ഉപേക്ഷിക്കാൻ യഹൂദർക്ക് കഴിയില്ല എന്നത് തന്നെയാണ് ഈ വിഷയത്തിലെ അവരുടെ നിലപാടുകളുടെ ഉറപ്പിന് കാരണം. എന്നാൽ പലസ്തീനികളായ മുസ്ലീങ്ങളുടെയും, മറ്റുള്ള അതിന്യൂനപക്ഷത്തിന്റെയും വിഷയം 1947 - 48 കാലഘട്ടത്തിൽ സംഭവിച്ച യഹൂദ പുനർ അധിനിവേശവും, പലസ്തീൻ ജനത എന്ന നിലയിൽ ലോകസമൂഹത്തിന് മുന്നിൽ വേണ്ടത്ര പരിഗണനയോ, രാഷ്ട്ര പദവിയോ അവർക്ക് ഇനിയും ലഭിക്കാത്തതുമാണ്. രണ്ടു വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ അവരവർക്ക് പ്രധാനമാണ്. കഴിഞ്ഞ എഴുപത്തഞ്ച് വർഷങ്ങളായി തുടരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടത് ആവശ്യവുമാണ്. എന്നാൽ, ഏതെങ്കിലുമൊരു പക്ഷം ചേർന്ന് യുദ്ധം ചെയ്യുന്നതുകൊണ്ട് ഒരു പരിഹാരം ഉണ്ടാകുമെന്ന് കരുതാനും വയ്യ. #{blue->none->b->ഇസ്ലാമിക അധിനിവേശം }# സ്വന്തം രാജ്യം എന്ന യഹൂദരുടെ ആവശ്യത്തിനും, മുസ്ലീങ്ങൾ ഉയർത്തുന്ന അതേ ആവശ്യത്തിനും വ്യത്യാസമുണ്ട്. തങ്ങളുടെ വാഗ്ദത്ത ഭൂമി എന്ന വിശ്വാസത്തെ തുടർന്ന് ആ ചെറിയ പ്രദേശം തങ്ങൾക്ക് വേണം എന്നത് മാത്രമാണ് യഹൂദരുടെ ആവശ്യം. ഇന്ന് ലോകത്തുള്ള രണ്ടുകോടിയിൽ താഴെവരുന്ന യഹൂദരിൽ മൂന്നിലൊന്ന് മാത്രമാണ് ഇസ്രയേലിലുള്ളത്. ഇസ്രായേൽ എന്ന ചെറിയ ഭൂപ്രദേശത്തിനപ്പുറം തങ്ങൾക്കായി മറ്റൊരു രാജ്യം വേണമെന്ന ആവശ്യം യഹൂദർക്ക് ഒരിക്കലുമില്ല. അമ്പതില്പരം രാജ്യങ്ങൾ ഇന്ന് ലോകത്തിൽ മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളാണ്. അതിൽ 23 രാജ്യങ്ങളിൽ നിലവിലുള്ളത് കർശനമായ ഇസ്ലാമിക നിയമങ്ങളാണ്. ഇസ്ലാമിക രാജ്യങ്ങളുടെ എണ്ണം മുഖ്യമായും കഴിഞ്ഞ പത്ത് നൂറ്റാണ്ടുകൾക്കിടയിൽ വർദ്ധിച്ചുവന്നവയാണ്. മറ്റു വിവിധ ജനവിഭാഗങ്ങൾ ജീവിച്ചിരുന്ന ഭൂമി മുസ്ലീങ്ങൾ കയ്യേറിയതിന് ശേഷം ചില നൂറ്റാണ്ടുകൾക്കൊണ്ട് മറ്റുള്ളവർ തീർത്തും ഇല്ലാതായവയാണ് ഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളും. ഇസ്ലാമിക രാജ്യങ്ങളുടെ എണ്ണം കാലക്രമേണ ഇനിയും വർദ്ധിക്കും എന്നുള്ളതും തീർച്ചയാണ്. യുഎഇ, സൗദി അറേബ്യ തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ ഉൾപ്പെടെ വിവിധ ഇസ്ലാമിക രാജ്യങ്ങൾ മറ്റു മതസ്ഥർക്ക് പൗരത്വം അനുവദിക്കുന്നില്ല. എന്നാൽ, ഇസ്രായേലിൽ പോലും യഹൂദർ അല്ലാത്തവർക്ക് പൗരത്വം ലഭിക്കും. ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യങ്ങളെല്ലാംതന്നെ ഇതര മതസ്ഥർക്ക് പൗരത്വം അനുവദിക്കുന്നവയാണ്. പൂർണ്ണമായും തങ്ങളുടേത് മാത്രമായ രാജ്യം എന്ന ആശയം ഇന്ന് ലോകത്തിലുള്ളത് ഇസ്ലാമിന് മാത്രമാണ് എന്നതാണ് വാസ്തവം. മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കും മറ്റു മതസ്ഥർക്കുമുള്ള സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും ഇസ്ലാമിക രാജ്യങ്ങളാണ് ബഹുദൂരം പിന്നിൽ നിൽക്കുന്നത്. ഉത്തര കൊറിയ, ചൈന പോലുള്ള ചില രാജ്യങ്ങൾ മാത്രമാണ് ഇത്തരത്തിൽ താരതമ്യം ചെയ്യാൻ കഴിയുന്നതായുള്ളത്. #{blue->none->b->യുദ്ധവും യുദ്ധ തന്ത്രങ്ങളും }# പ്രത്യക്ഷമായോ പരോക്ഷമായോ പൂർവ്വികരിൽനിന്ന് കൈമാറി ലഭിച്ച അവകാശങ്ങളെപ്രതിയാണ് ഇസ്രായേൽ - പലസ്തീൻ ഉൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങൾക്കിടയിൽ തർക്കങ്ങൾ നടന്നുവരുന്നത്. ജനതകൾ തമ്മിലുള്ള യുദ്ധങ്ങളുടെ ചരിത്രങ്ങൾക്ക് സഹസ്രാബ്ദങ്ങളുടെയോ, മനുഷ്യോല്പത്തിയുടെ തന്നെയോ ചരിത്രമുണ്ട്. ഇസ്രായേലിന്റെ തന്നെയും ചരിത്രത്തിന്റെ ആരംഭം പോരാട്ടത്തിലൂടെയാണ്. ഇസ്രായേലിലെ രാജാക്കന്മാരുടെ ചരിത്രത്തിൽ ഉടനീളം ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും പലായനങ്ങളും തിരിച്ചുവരവുകളും കാണാം. ഇസ്ലാമിന്റെ ചരിത്രവും അപ്രകാരം തന്നെ. മറ്റെല്ലാ ജനതകളെയും യുദ്ധത്തിലൂടെ തുടച്ചുനീക്കിയാണ് ഇസ്ലാം വളർന്നത്. ഇസ്ലാമിന്റെ യുദ്ധതന്ത്രത്തിന് ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സ്വഭാവമാണ് ഇന്നുമുള്ളത് എന്നത് നൈജീരിയ മുതലുള്ള പല രാജ്യങ്ങളുടെയും അനുഭവങ്ങളിൽനിന്ന് വ്യക്തമാണ്. ഇസ്രയേലും ഹമാസ് തീവ്രവാദികളും തമ്മിൽ നടക്കുന്ന പോരാട്ടമാണ് ഏറ്റവും പുതിയ ഉദാഹരണം. അത്യന്തം ക്രൂരമായ രീതിയിൽ നിരപരാധികളായ ജനങ്ങളെ വധിക്കുന്ന ശൈലി തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾക്ക് പൊതുവായുള്ളതാണ്. പിഞ്ചു കുഞ്ഞുങ്ങളെ വരെ കഴുത്തറുത്തും നിലത്തടിച്ചും കൊല്ലാനും, സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് നിഷ്ടൂരമായി വധിക്കാനും, തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കാനും, മൃതദേഹങ്ങളിൽ പോലും ക്രൂരതകാണിക്കാനും അവർ മടികാണിക്കാറില്ല. ISIS, ബൊക്കോഹറാം, അൽഖ്വയ്‌ദ, താലിബാൻ തുടങ്ങിയ പ്രമുഖ മുസ്ളീം ഭീകരവാദ സംഘടനാകളെല്ലാം ഇത്തരം അതിക്രമങ്ങൾക്ക് കുപ്രസിദ്ധമാണ്. ഇസ്ലാമിക അധിനിവേശം നടന്നുകൊണ്ടിരിക്കുന്ന നൈജീരിയ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ഇതര മതസ്ഥരും നേരിട്ടുകൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണ്. ഇത്തരം വിഷയങ്ങൾ അർഹിക്കുന്ന രീതിയിൽ അന്തർദേശീയ മാധ്യമങ്ങൾ പോലും കൈകാര്യം ചെയ്യുന്നില്ല എന്നുള്ളതും ഒരു വാസ്തവമാണ്. ഹമാസ് പോലുള്ള ഭീകര സംഘടനകൾ അവകാശ സംരക്ഷണത്തിന് എന്ന പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും അതിന് ലഭിക്കുന്ന തിരിച്ചടികളും ഒരു പക്ഷത്ത് നിന്ന് മാത്രം കാണുന്നവരുടെയും, കൊടും ക്രൂരതകളെ പോലും അന്ധമായി ന്യായീകരിക്കുന്നവരുടെയും എണ്ണം കേരളത്തിലും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഹമാസ് എന്ന തീവ്രവാദസംഘടനയുടെ ഭീകരാക്രമങ്ങളെ പോരാട്ടം എന്ന് വിശേഷിപ്പിക്കാനും, ഭീകരസംഘടനകളിലെ അംഗങ്ങളെ പലസ്തീനികളുടെ പ്രതിനിധികളായി ചിത്രീകരിക്കാനും ഇവിടെയും ചിലർ പരിശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. സാധാരണക്കാരുടെയും ന്യായത്തിന്റെയും പക്ഷത്തുനിന്ന് നിഷ്പക്ഷമായി ചിന്തിക്കാനും, ശാശ്വതമായ പരിഹാരം കണ്ടെത്താനും ഈ ശൈലി സഹായകമാകില്ല. ഇവിടെ ആവശ്യം യുക്തമായ അന്താരാഷ്ട്ര ഇടപെടലുകളാണ്. ഫ്രാൻസിസ് മാർപ്പാപ്പ മുന്നോട്ടു വച്ച കത്തോലിക്കാ സഭയുടെ നിലപാടാണ് ഈ വിഷയത്തിൽ യുക്തം: "യുദ്ധം ഒന്നിനും പരിഹാരമല്ല". ആയതിനാൽ, ലോകരാഷ്ട്രങ്ങൾ വിവേകബുദ്ധിയോടെ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ തയ്യാറാവുകയും മുന്നോട്ടുവരികയും വേണം.
Image: /content_image/News/News-2023-10-13-20:19:32.jpg
Keywords: ഇസ്രായേ

22002
Category: 18
Sub Category:
Heading: സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ല: മോൺ. യൂജിൻ പെരേര
Content: തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാർ നൽകിയ വാ ഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ. യൂജിൻ എച്ച്. പെരേര. ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടിയിടലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആഘാതങ്ങൾ സംബന്ധി ച്ചു ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാർ അംഗീകരിച്ചു. ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. എന്നാൽ ഒരു ഹിയറിംഗ് നടന്നതല്ലാതെ ഒന്നും സംഭവിച്ചില്ല. ലത്തീൻ സഭ ഒരിക്കലും വികസനത്തിന് എതിരല്ലായെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് 60 ശതമാനം നിർമാണപ്രവർത്തനങ്ങൾ മാത്രമാണു പൂർത്തിയാ യത്. ക്രെയിൻ കൊണ്ടുവരുന്നതിന്റെ ആഘോഷം ജനത്തെ പറ്റിക്കുന്നതിനാ ണ്. സംസ്ഥാനത്തിനും രാജ്യത്തിനും വലിയ വികസനം കൊണ്ടുവരുന്ന പദ്ധ തിയാണെന്നു പറഞ്ഞാണ് തുറമുഖ പദ്ധതി ആരംഭിച്ചത്. മുന്നൂറോളം വീടുകൾ നഷ്ടപ്പെട്ടു, ധാരാളം പേർക്കു തൊഴിൽ നഷ്ടപ്പെട്ടു, കര നഷ്ടപ്പെട്ടു; ഇതിനകം അപകടവും അപകടമരണവുമുണ്ടായി. മുതലപ്പൊഴിയി ൽ അടിക്കടി ജീവൻ നഷ്ടപ്പെടുകയാണെന്നും മോൺ. യൂജിൻ ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2023-10-14-09:15:32.jpg
Keywords: വിഴിഞ്ഞ

22003
Category: 18
Sub Category:
Heading: ചാവറയച്ചന്‍ കേരളം കണ്ട മുൻനിര നവോത്ഥാന നായകന്മാരില്‍ ഒരാള്‍: ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്
Content: തിരുവനന്തപുരം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ കേരളം കണ്ട മുൻനിര നവോത്ഥാന നായകന്മാരിലൊരാളാണെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്. ദീപിക 137-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും എക്സലൻസ് അവാർഡ് വിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന നായകരെ കുറിച്ച് പറയുമ്പോൾ ആരും ചാവറയച്ചനെ കുറിച്ച് പറയാറില്ല. സ്കൂളുകളിലെ ഉച്ചക്കഞ്ഞിയുടെ ഉപജ്ഞാതാവ് അദ്ദേഹമാണ്. ചാവറയച്ചൻ തുടങ്ങിവച്ച പ്രസ്ഥാനങ്ങൾ ഇന്ന് വിശ്വചക്രവാളം വരെ എത്തി നിൽക്കുകയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ മാത്യൂസ് മാർ പോളി കാർപ്പസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. എൻ. വാസവൻ, ആന്റണി രാജു, എം. വിൻസന്റ് എംഎൽഎ, രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, ഡയറക്ടർ ജോണി കുരുവിള, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ എന്നിവർ പ്രസംഗിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് സ്വാഗതം ആശംസിച്ചു. ദീപിക തിരുവനന്തപുരം യൂണിറ്റ് റെസിഡന്റ് മാനേജരും മലങ്കര കത്തോലി ക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാളുമായ ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ് നന്ദി പറഞ്ഞു.
Image: /content_image/India/India-2023-10-14-09:23:17.jpg
Keywords: ചാവറ

22004
Category: 18
Sub Category:
Heading: നാഷ്ണൽ യൂത്ത് കോൺഫറൻസ് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ
Content: കൊച്ചി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നാഷണൽ യൂത്ത് കോൺഫറൻസ് (NYC2K23) കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്നും നാളെയുമായി നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ പ്ര തിനിധികൾ പങ്കെടുക്കും. ബിഷപ്പ് ഡെലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, യൂത്ത് കൗൺസിൽ കൺവീനർ ട്രീസാ ലിസ് സെബാസ്റ്റ്യൻ, ജനറൽ കോ-ഓർഡിനേറ്റർ സിജോ ഇലന്തൂർ എന്നിവർ പ്രസംഗിക്കും.
Image: /content_image/India/India-2023-10-14-09:32:09.jpg
Keywords: കോൺഗ്ര

22005
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിൽ സമാധാനം: ഇസ്രായേലും ഹമാസും തമ്മിൽ മധ്യസ്ഥ ചർച്ചയ്ക്കു സന്നദ്ധത അറിയിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടിൽ സമാധാനത്തിനു വേണ്ടി ആഹ്വാനം പുതുക്കിയും ഇസ്രായേലും ഹമാസും തമ്മിൽ മധ്യസ്ഥ ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചും വത്തിക്കാന്‍. ഹമാസ് നടത്തിയ അക്രമണത്തെ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മനുഷ്യത്വരഹിതം എന്നാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വിശേഷിപ്പിച്ചത്. അക്രമത്തിന്റെ ഇരകളായ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ സ്റ്റേറ്റ് സെക്രട്ടറി ഇതിന്റെ ഇരയായവര്‍ക്കും, പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഗാസയിൽ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന ഭീഷണിയിൽ ആശങ്ക രേഖപ്പെടുത്തിയ പരോളിൻ, ബന്ധികളെ കുറിച്ചും ആശങ്ക പങ്കുവെച്ചു. യുക്തി വീണ്ടെടുക്കുകയും, വെറുപ്പിന്റെ അന്ധമായ ചിന്ത ഉപേക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അക്രമം നേരിടുന്നവർക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ കർദ്ദിനാൾ, എന്നാൽ അതിന് ആനുപാതികമായ ഒരു പരിധി ഉണ്ടെന്നും വ്യക്തമാക്കി. ഈ സംഘർഷത്തിനിടയിൽ ബന്ദികളാക്കപ്പെട്ട ഇസ്രായേലികളുടെ മോചനം, ഗാസയിലെ സാധാരണക്കാരുടെ സുരക്ഷ എന്നീ രണ്ട് കാര്യങ്ങളിലാണ് വത്തിക്കാന് പ്രധാനമായും ആശങ്ക ഉള്ളതെന്ന് കർദ്ദിനാൾ പരോളിൻ പറഞ്ഞു. ഇരു വിഭാഗങ്ങളും തമ്മിൽ ചർച്ചയ്ക്ക് സാധ്യതയുണ്ടോയെന്നുള്ള കാര്യത്തിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം, അങ്ങനെ ഒരു സാധ്യതയുണ്ടെങ്കിൽ തങ്ങൾ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി. ഇന്നലെ വെള്ളിയാഴ്ചയാണ് അദ്ദേഹം വത്തിക്കാൻ ന്യൂസിന് അഭിമുഖം നൽകിയത്.
Image: /content_image/News/News-2023-10-14-11:02:50.jpg
Keywords: ഹമാസ, ഇസ്രായേ

22006
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിൽ സമാധാനം സംജാതമാകാന്‍ പ്രാർത്ഥിക്കണം: ആഹ്വാനവുമായി മധ്യേഷ്യയിലെ പൗരസ്ത്യ പാത്രിയാർക്കീസുമാര്‍
Content: റോം: യേശുക്രിസ്തു മനുഷ്യാവതാരം ചെയ്തു ജനിച്ചു വളര്‍ന്ന വിശുദ്ധ നാട്ടിൽ സമാധാനം സ്ഥാപിതമാകാൻ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി മധ്യേഷ്യയിലെ പൗരസ്ത്യ പാത്രിയാർക്കീസുമാര്‍. ഐക്യരാഷ്ട്രസഭയിൽ ഇസ്രായേലിന്റെയും, പലസ്തീന്റെയും അതിർത്തികൾ സംബന്ധിച്ച് പാസാക്കപ്പെട്ട പ്രമേയങ്ങൾ നടപ്പിലാക്കാൻ അന്താരാഷ്ട്ര സമൂഹവും, ലോക ശക്തികളും ഇടപെടൽ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. പൗരസ്ത്യ കത്തോലിക്കാ റീത്തുകളുടെ അഞ്ച് തലവന്മാർ വത്തിക്കാനിൽ നടക്കുന്ന മെത്രാൻമാരുടെ സിനഡിനു വേണ്ടി ഒരുമിച്ചു കൂടിയ വേളയിലാണ് ഇസ്രായേലിൽ ഹമാസ് തീവ്രവാദികൾ നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ ആശങ്കകളും, പ്രതീക്ഷകളും പങ്കുവെച്ചത്. ഒക്ടോബർ പതിനൊന്നാം തീയതി ബുധനാഴ്ച പൊന്തിഫിക്കൽ മാരോണൈറ്റ് കോളേജിലാണ് സിറിയൻ കാത്തലിക്ക് പാത്രിയാർക്കീസ് ഇഗ്നേസ് യൂസഫ് യൂനാൻ, മാരോണൈറ്റ് പാത്രിയാർക്കീസ് ബെച്ചാര റായ്, കൽദായ പാത്രിയർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ, കോപ്റ്റിക് കത്തോലിക്ക പാത്രിയർക്കീസ് ഇബ്രാഹിം ഐസക്ക് സിദ്രാക്ക്, അർമേനിയൻ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് റാഫേൽ ബെഡ്റോസ് എന്നിവർ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്തത്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടും, യുദ്ധത്തിൽ കെടുതി അനുഭവിക്കുന്നവരോടും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ സഭാതലവന്മാർ തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി. അതേസമയം വിശുദ്ധ നാട്ടിലെ കത്തോലിക്ക മെത്രാന്മാരെ പ്രതിനിധീകരിച്ച്, ജെറുസലേമിൽ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല എല്ലാ ഇടവകളോടും, സന്യാസ സമൂഹങ്ങളോടും ഒക്ടോബർ 17നു വിശുദ്ധ നാട്ടിൽ അനുരഞ്ജനവും, സമാധാനവും പുലരാൻ ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2023-10-14-11:22:46.jpg
Keywords: പാത്രി

22007
Category: 1
Sub Category:
Heading: ഉത്തര്‍പ്രദേശിലെ ക്രൈസ്തവ ആരാധനാലയം യോഗി സര്‍ക്കാര്‍ പൊളിച്ചുമാറ്റി
Content: ജോണ്‍പൂര്‍: തീവ്രഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ജോണ്‍പൂര്‍ ജില്ലയിലെ ജീവന്‍ജ്യോതി ക്രൈസ്തവ ആരാധനാലയം സര്‍ക്കാര്‍ പൊളിച്ചുമാറ്റി. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മ്മാണം എന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടാണ് ബുലന്ദി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ദേവാലയം ഇക്കഴിഞ്ഞ ഒക്ടോബര്‍ 11നു പൊളിച്ചു മാറ്റിയത്. ആരാധനാലയം പൊളിച്ചതിന് ചിലവായി 2,83,000 രൂപ നല്‍കുവാന്‍ ദേവാലയ അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നതും വിചിത്രമായ വസ്തുതയാണ്. ഏഴ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് പൊളിച്ച് മാറ്റിയതെന്നും, ദേവാലയത്തിലേക്കുള്ള റോഡ് ബ്ലോക്ക് ചെയ്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ‘അമര്‍ ഉജാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സബ് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് നേഹ മിശ്ര, അഡീഷണല്‍ എസ്.പി ബ്രിജേഷ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വൈകിട്ട് 5 മണിയോടെ ആരംഭിച്ച ആരാധനാലയം തകർക്കൽ, രാത്രി വരെ നീണ്ടു. അസംഗഡ്, ഗാസിപൂര്‍, മാവു പൂര്‍വാഞ്ചലിലെ വാരണാസി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം വിശ്വാസികള്‍ പ്രാര്‍ത്ഥനക്കായി ഒരുമിച്ചു കൂടിയിരിന്ന ദേവാലയമാണ് പൊളിച്ച് മാറ്റിയത്. 2018-ല്‍ ‘അഖില ഭാരതീയ ക്ഷത്രിയ മഹാസഭ യുവ’യുടെ സെക്രട്ടറിയായ അഖില്‍ യാദവ് ഈ പ്രാര്‍ത്ഥനാ കേന്ദ്രത്തിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 270 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ മതപരിവര്‍ത്തന ആരോപണത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. ഈ കേസ് ഇപ്പോഴും അലഹാബാദ് ഹൈകോടതിയുടെ പരിഗണനയിലാണ്. ഉത്തര്‍പ്രദേശിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കെതിരെയുള്ള യോഗി സര്‍ക്കാരിന്റെ അതിക്രമം ഇതാദ്യമായല്ല. യോഗി ആദിത്യനാഥിന്റെ ഭരണത്തിന്‍ കീഴില്‍ വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശിലെ ക്രൈസ്തവര്‍ ഇരയായിക്കൊണ്ടിരിക്കുന്നത്. ‘ആര്‍ട്ടിക്കിള്‍ 14’ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2021-ല്‍ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ പേരില്‍ 101 കേസുകളാണ് ക്രിസ്ത്യാനികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ മൂന്നിലൊരുഭാഗവും ഹിന്ദുത്വവാദി സംഘടനകള്‍ ക്രിസ്ത്യാനികളെ കുടുക്കാന്‍ കെട്ടിച്ചമച്ച കേസുകളായിരുന്നു.
Image: /content_image/News/News-2023-10-14-12:33:22.jpg
Keywords: ഉത്തര്‍പ്ര

22008
Category: 1
Sub Category:
Heading: യുദ്ധ ദുരിതത്തിലായ വിശുദ്ധ നാടിനും യുക്രൈനും വേണ്ടി ഫാത്തിമായില്‍ പ്രാര്‍ത്ഥന: രണ്ടു ലക്ഷത്തോളം തീര്‍ത്ഥാടകരുടെ പങ്കാളിത്തം
Content: ഫാത്തിമ (പോര്‍ച്ചുഗല്‍): യുദ്ധത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന വിശുദ്ധ നാട്ടിലും യുക്രൈനിലും സമാധാനമില്ലാത്ത മറ്റ് നാടുകളിലും സമാധാനം പുലരണമെന്ന നിയോഗവുമായി ഫാത്തിമയില്‍ ദൈവമാതാവിന്റെ മാതാവിന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ട് പ്രാര്‍ത്ഥന. 35 രാജ്യങ്ങളില്‍ നിന്നുള്ള ഏതാണ്ട് 1,80,000-ലധികം തീര്‍ത്ഥാടകരാണ് ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറ്റിയാറാം തിരുനാള്‍ ദിനത്തോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ലിസ്ബണില്‍വെച്ച് നടന്ന 'ലോകയുവജനദിനം 2023'യുടെ സംഘാടക കമ്മിറ്റി പ്രസിഡന്റായ കര്‍ദ്ദിനാള്‍ അമേരിക്കോ അഗ്വിര്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. യുക്രൈനും, വിശുദ്ധ നാടിനും, സമാധാനം കാംക്ഷിക്കുന്ന മറ്റ് രാജ്യങ്ങളിലും സമാധാനമെന്ന വരദാനം ചൊരിയുവാന്‍ സ്വര്‍ഗ്ഗീയ രാജ്ഞിയോട് പ്രാര്‍ത്ഥിക്കുവാന്‍ കര്‍ദ്ദിനാള്‍ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. “ഫാത്തിമയെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ സമാധാനത്തെക്കുറിച്ചും പറയും, നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഇല്ലാത്ത ഒരു വരദാനമാണ് സമാധാനം: ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രിയപ്പെട്ട യുക്രൈനിലും, യേശുവിന്റെ നാടായ വിശുദ്ധ നാട്ടിലും സമാധാനമില്ല, അതിനാല്‍, ഈ സ്ഥലങ്ങളിലും ലോകത്തും സമാധാനം സംജാതമാകുവാന്‍ നമുക്ക് നമ്മുടെ അമ്മയോട് പ്രാര്‍ത്ഥിക്കാം” - കര്‍ദ്ദിനാള്‍ പറഞ്ഞു. എന്തുകൊണ്ടാണ് ലോകത്ത് യുദ്ധം ഉണ്ടാകുന്നതെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തനിക്കറിയില്ലെന്നും, എന്നാല്‍ കുട്ടികളും യുവാക്കളും, സ്ത്രീകളും, പാവപ്പെട്ടവരും യുദ്ധത്തില്‍ നഷ്ടപ്പെടുന്നുണ്ടെന്നും, ഈ തീര്‍ത്ഥാടനത്തില്‍ നമ്മളെ ആശങ്കപ്പെടുത്തുന്ന അടയാളമാണ് യുക്രൈനിലും ഇപ്പോള്‍ വിശുദ്ധ നാട്ടിലും നടന്നുകൊണ്ടിരിക്കുന്ന യുദ്ധമെന്ന നാടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഫാത്തിമാ ദര്‍ശനങ്ങള്‍ ഉണ്ടായത്. ദൈവത്തെ നിഷേധിക്കുന്നത് ആളുകള്‍ നിറുത്തിയില്ലെങ്കില്‍ അതിലും മോശമായ ഒന്ന് പൊട്ടിപ്പുറപ്പെടും എന്ന് മാതാവ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത് മറ്റൊരു ലോകമഹായുദ്ധത്തിലാണ് അവസാനിക്കുക”- കര്‍ദ്ദിനാള്‍ വിവരിച്ചു. വത്തിക്കാനില്‍ നടന്നുകൊണ്ടിരിക്കുന്ന സിനഡ് സമ്മേളനത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നു ഫാത്തിമാ ദേവാലയത്തിന്റെ റെക്ടറായ ഫാ. കാര്‍ലോസ് കാബെസിന്‍ഹാസ് തീര്‍ത്ഥാടകരോട് ആഹ്വാനം ചെയ്തിരിന്നു.
Image: /content_image/News/News-2023-10-14-14:52:45.jpg
Keywords: ഫാത്തിമ

22009
Category: 18
Sub Category:
Heading: ഇസ്രായേൽ - പലസ്തീൻ സംഘർഷം: ദുഃഖം രേഖപ്പെടുത്തി ഭാരത കത്തോലിക്ക മെത്രാൻ സമിതി
Content: ന്യൂഡൽഹി: ഇസ്രായേൽ - പലസ്തീൻ സംഘർഷത്തിൽ ആളുകൾക്കു ജീവൻ നഷ്ടപ്പെടുന്നതിലും ദുരിതം അനുഭവിക്കുന്നതിലും ദുഃഖം രേഖപ്പെടുത്തി ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ). ദുരിതബാധിതരായ എല്ലാ കുടുംബങ്ങളോടും സിബിസിഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇരുവശത്തും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നു. വേദനയും കഷ്ടപ്പാടും മാത്രം അവശേഷിക്കുന്നു. സമാധാനപരമായ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷ. അക്രമത്തേക്കാൾ സമാധാനത്തിനും ചർച്ചയ്ക്കും മുൻഗണന നൽകാൻ ഇരുരാജ്യത്തെയും നേതാക്കളെ ദൈവം പ്രചോദിപ്പിക്കട്ടെയെന്ന് സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മേഖലയിലെ സമാധാനത്തിനായും പ്രത്യേകിച്ച് ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി പ്രാർത്ഥനയിൽ പങ്കുചേരാൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നതായി സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. ഫെലിക്സ് മച്ചാഡോ പറഞ്ഞു. ദുരിതം അനുഭവിക്കുന്നവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സമാധാനത്തിനു വേണ്ടി പ്രാർഥനയിൽ ഒരുമിക്കാമെന്നും സിബിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Image: /content_image/India/India-2023-10-15-07:47:43.jpg
Keywords: സംഘർഷ

22010
Category: 18
Sub Category:
Heading: ഫാ. ബെന്നി വർഗീസ് ഇടത്തട്ടേൽ ഇന്ന് അഭിഷിക്തനാകും
Content: കോതമംഗലം: അരുണാചൽ പ്രദേശിലെ ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മലയാളിയായ ഫാ. ബെന്നി വർഗീസ് ഇടത്തട്ടേൽ ഇന്ന് അഭിഷിക്തനാകും. നഹാർലാഗുൺ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ നടക്കുന്ന തിരുക്കർമങ്ങളിൽ ഗുവാഹത്തി ആർച്ച് ബിഷപ്പ് ഡോ. ജോൺ മൂലച്ചിറ, സ്ഥാനമൊഴിയുന്ന ഇറ്റാനഗർ ബിഷപ്പ് ഡോ. ജോൺ ജോസഫ് കാട്ടറുകുടിയിൽ, ബിഷപ്പ് ഡോ. ജോസഫ് തോപ്പിൽ എന്നിവർ കാർമികരാകും. കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, വെളിയേൽച്ചാൽ ഫൊറോന വികാരി റവ. ഡോ. തോമസ് ജെ. പറയിടം, വടാട്ടുപാറ ഇടവക വികാരി ഫാ. ജേക്കബ് വക്കുംപറമ്പിൽ, നിയുക്ത ബിഷപ്പിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കാൻ ഇറ്റാനഗറിൽ എത്തിയിട്ടുണ്ട്. കോതമംഗലം രൂപതയിൽ വടാട്ടുപാറ ഇടവകയിലെ ഇടത്തട്ടേൽ വർഗീസ്- അന്നക്കുട്ടി ദമ്പതികളുടെ മകനാണ് നിയുക്ത മെത്രാൻ.
Image: /content_image/India/India-2023-10-15-07:51:37.jpg
Keywords: അരുണാച