Contents

Displaying 21551-21560 of 24998 results.
Content: 21961
Category: 1
Sub Category:
Heading: കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോയെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: റാഞ്ചി അതിരൂപതയുടെ മുൻ അധ്യക്ഷനും സി‌ബി‌സി‌ഐ മുൻ പ്രസിഡന്‍റുമായിരുന്ന കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോയുടെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ അനുശോചനം. കര്‍ദ്ദിനാള്‍ ഇന്ത്യയിലെ വിശാലമായ സഭയ്ക്കും അപ്പസ്തോലിക സിംഹാസനത്തിനും നൽകിയ സംഭാവനകളും നന്ദിയോടെ സ്മരിക്കുകയാണെന്ന് പാപ്പ ടെലിഗ്രാം സന്ദേശത്തില്‍ കുറിച്ചു. സുവിശേഷം പ്രചരിപ്പിക്കാനുള്ള തീക്ഷ്ണത, വിശുദ്ധ കുർബാനയോടുള്ള ഭക്തി, ദരിദ്രരുടെയും ആവശ്യമുള്ളവരുടെയും ഇടയില്‍ ഉദാരമായ അജപാലന പരിപാലനം എന്നിവയാൽ അദ്ദേഹത്തിന്റെ സേവനം എപ്പോഴും അടയാളപ്പെടുത്തിയിരുന്നുവെന്നു പാപ്പ കൂട്ടിച്ചേര്‍ത്തു. പുനരുത്ഥാനത്തിന്റെ ഉറപ്പുള്ള പ്രത്യാശയിൽ കർദ്ദിനാൾ ടോപ്പോയുടെ വേർപാടിൽ വിലപിക്കുന്ന എല്ലാവരോടും, കർത്താവിലുള്ള ആശ്വാസവും സമാധാനവും പ്രാര്‍ത്ഥനയായി ഹൃദയപൂർവം അറിയിക്കുകയാണെന്നും പാപ്പ പറഞ്ഞു. നോർത്തേൺ മിഷൻ ഏരിയയിൽ നിന്നുള്ള ആദ്യത്തെ കർദ്ദിനാളും, കർദ്ദിനാൾ കോളേജിൽ അംഗമാകുന്ന ഏഷ്യയിലെ ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വ്യക്തി കൂടിയായിരിന്നു കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോ. 1984-ൽ റാഞ്ചിയുടെ ആർച്ച് ബിഷപ്പായി ചുമതലയേറ്റ ടോപ്പോ 2018-ലാണ് വിരമിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ആശുപത്രിയിലായിരിന്ന കര്‍ദ്ദിനാള്‍ ഇക്കഴിഞ്ഞ നാലാം തീയതിയാണ് അന്തരിച്ചത്. വരുന്ന ബുധനാഴ്ച ഉച്ചയ്ക്ക് 01 മണിക്ക് റാഞ്ചി സെന്റ് മേരീസ് കത്തീഡ്രലില്‍ മൃതസംസ്കാര ശുശ്രൂഷകള്‍ നടക്കും.
Image: /content_image/News/News-2023-10-07-10:11:18.jpg
Keywords: ടോപ്പോ
Content: 21962
Category: 18
Sub Category:
Heading: മഹാരാഷ്ട്രയിലെ ക്രൈസ്തവ ആരാധനാലയത്തിന് നേരെ ആക്രമണം
Content: താനെ: മഹാരാഷ്ട്രയിലെ താനെ നഗരത്തിൽ ക്രൈസ്തവ ആരാധനാലയം അജ്ഞാതർ നശിപ്പിച്ചു. തുളസിധാം പ്രദേശത്തെ പ്രാർത്ഥനാ ഹാളായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് സംഭവം നടന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന കുരിശ് തകർത്തനിലയിലായിരുന്നു. ഹാളിന്റെ ജനൽ ചില്ലുകൾ തകർക്കുകയും വൈദ്യുതോപകരണങ്ങൾ കേടുവരുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, സെക്ഷൻ 295 A പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Image: /content_image/India/India-2023-10-07-11:25:22.jpg
Keywords: മഹാരാഷ്ട്ര
Content: 21963
Category: 1
Sub Category:
Heading: നവ കർദ്ദിനാളുമാരെ സ്വീകരിച്ച് ഇറ്റാലിയൻ രാഷ്ട്രപതി
Content: വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ സെപ്റ്റംബർ മുപ്പതാം തീയതി പുതിയതായി സ്ഥാനാരോഹണം ചെയ്യപ്പെട്ട ഇറ്റലിക്കാരായ മൂന്നു കർദ്ദിനാളുമാരെ ഇറ്റാലിയൻ രാഷ്ട്രപതി സെർജിയോ മത്തരെല്ല ഔദ്യോഗിക വസതിയിൽ സ്വീകരിച്ചു. സെപ്റ്റംബർ മുപ്പതാം തീയതി വത്തിക്കാനിൽവെച്ച് നടന്ന കൺസിസ്റ്ററിയിൽ പുതിയതായി ഇരുപത്തിയൊന്നു കർദ്ദിനാളുമാരാണ് സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. അവരിൽ ഇറ്റലിക്കാരായ ക്ലൗഡിയോ ഗുജറോത്തി, പിയർബാറ്റിസ്റ്റ പിസബല്ല, അഗസ്തിനോ മർക്കെത്തോ എന്നിവരെ ഇറ്റാലിയൻ രാഷ്ട്രപതി സെർജോ മത്തരെല്ല തന്റെ ഔദ്യോഗിക വസതിയായ ക്വിരിനാലേ കൊട്ടാരത്തിൽ സ്വീകരിക്കുകയും, അവരോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയുമായിരിന്നു. പുതിയതായി കർദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെടുന്ന ഇറ്റലിക്കാരായവരെ രാഷ്ട്രപതി ഇപ്രകാരം സ്വീകരിക്കുന്നതും അവരോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുന്നതും വര്‍ഷങ്ങളായുള്ള പാരമ്പര്യമാണ്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, ഇറ്റലിയിലേക്കുള്ള അപ്പസ്തോലിക ന്യൂണ്‍ഷോ കർദ്ദിനാൾ എമിൽ പോൾ ഷെറിങ്, പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇറ്റാലിയൻ അംബാസഡർ ഫ്രാഞ്ചെസ്‌കോ ദി നിറ്റോ എന്നിവരും പുതിയ കർദ്ദിനാളുമാരോടൊപ്പം സംഘത്തിലുണ്ടായിരിന്നു. കൺസിസ്റ്ററിയിൽ തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ കർദ്ദിനാളുന്മാരിൽ ക്ലൗഡിയോ ഗുജറോത്തി, സീറോ മലബാര്‍ സഭയും സീറോ മലങ്കര സഭയും ഉള്‍പ്പെടുന്ന പൗരസ്ത്യസഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷനാണ്. അതേസമയം കൺസിസ്റ്ററിയോടെ 18 പുതിയ വോട്ടർമാരോടൊപ്പം, അടുത്ത പാപ്പയെ തിരഞ്ഞെടുക്കാൻ യോഗ്യരായ കർദ്ദിനാളുമാരുടെ എണ്ണം 136 ആയി ഉയര്‍ന്നു.
Image: /content_image/News/News-2023-10-07-12:03:09.jpg
Keywords: ഇറ്റാലിയ
Content: 21964
Category: 1
Sub Category:
Heading: അമേരിക്കയില്‍ ദേവാലയത്തിന് പുറത്ത് ഒരുക്കിയിരുന്ന പ്രോലൈഫ് പ്രദര്‍ശനവും ബാനറും വികൃതമാക്കി
Content: മിസ്സോറി: അമേരിക്കയിലെ മിസ്സോറിയിലെ സെന്റ്‌ ലൂയീസ് ഏരിയയിലെ ഫെന്റോണിലെ സെന്റ്‌ പോള്‍ കത്തോലിക്ക ഇടവക ദേവാലയത്തിന് പുറത്ത് ഒരുക്കിയിരുന്ന പ്രോലൈഫ് പ്രദര്‍ശനവും ബാനറും ചുവന്ന പെയിന്റടിച്ച് വികൃതമാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനക്കെത്തിയ ഇടവക വിശ്വാസികളാണ് ഇത് ആദ്യമായി കണ്ടത്. വെളുത്ത പെയിന്‍റ് അടിച്ച കുരിശുകളും തെരുവിന് അഭിമുഖമായി തൂക്കിയിരുന്ന “ഭ്രൂണഹത്യ അവസാനിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക” എന്നെഴുതിയ വെളുത്ത ബാനറുമാണ് ചുവന്ന പെയിന്റുപയോഗിച്ച് നശിപ്പിച്ചത്. "പ്രോലൈഫ് ഒരു നുണയാണ്, ആളുകള്‍ മരിച്ചാലും നിങ്ങള്‍ കാര്യമാക്കില്ല" എന്ന് ബാനറില്‍ എഴുതി ചേര്‍ത്തിട്ടുമുണ്ട്. 'റെസ്പക്റ്റ് ലൈഫ്' മാസാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ 1-ന് സെന്റ്‌ പോള്‍ ദേവാലയത്തിലും അതിരൂപതയിലെ നിരവധി ദേവാലയങ്ങളിലും ഇത്തരത്തിലുള്ള പ്രോലൈഫ് പ്രദര്‍ശനങ്ങള്‍ ഒരുക്കുകയും, പ്രോലൈഫ് പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചുവെന്നും കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ലെന്നും സെന്റ്‌ പോള്‍ ദേവാലയത്തിലെ വികാരിയായ ഫാ. ജോണ്‍ നിക്കോളായി കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. പ്രോലൈഫ് പ്രദര്‍ശനം അലംകോലമാക്കിയവരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഭ്രൂണഹത്യയ്ക്കു വലിയ സാധ്യത തുറന്നിട്ടിരിന്ന ‘റോയ് വി. വേഡ്’ വിധി കഴിഞ്ഞ വര്‍ഷം അട്ടിമറിക്കപ്പെട്ടതിന് ശേഷം പരിമിതമായ ഒഴിവുകളോടെ സമ്പൂര്‍ണ്ണ ഭ്രൂണഹത്യ നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളിലൊന്നാണ് മിസ്സോറി. വിധി റദ്ദ് ചെയ്തതിന് ശേഷം അമേരിക്കയില്‍ കത്തോലിക്ക സഭയുടെ കെട്ടിടങ്ങള്‍ക്കും, പ്രോലൈഫ് കേന്ദ്രങ്ങള്‍ക്കുമെതിരെ നൂറിലധികം ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്.
Image: /content_image/News/News-2023-10-07-12:15:29.jpg
Keywords: പ്രോലൈ
Content: 21965
Category: 1
Sub Category:
Heading: സഭാവിഷയങ്ങളിൽ മാധ്യമ അജണ്ടകളോ?
Content: ചില മാധ്യമങ്ങൾ കത്തോലിക്കാ സഭയുടെ ആഭ്യന്തരവിഷയങ്ങളിൽ അമിതതാൽപ്പര്യം കാണിക്കുകയും തെറ്റിദ്ധാരണാജനകമായ രീതിയിൽ റിപ്പോർട്ടുകൾ നൽകുകയും ചെയ്യുന്ന ദുഷ്പ്രവണത പ്രതിഷേധാർഹമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വിവിധ സംഭവങ്ങളിൽ ഇത്തരം റിപ്പോർട്ടിംഗുകൾ അനേകരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയുണ്ടായി. ഫാ. അജി പുതിയപറമ്പിൽ എന്ന താമരശ്ശേരി രൂപതാംഗമായ വൈദികനുമായി ബന്ധപ്പെട്ട് രൂപതാധികൃതർ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങളുടെ റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലെ ഉദാഹരണം. മറ്റേതൊരു സംവിധാനത്തിലും എന്നതുപോലെതന്നെ, നിയമങ്ങൾ അനുസരിച്ച് മുന്നോട്ടു പോകാൻ കഴിയാത്ത ഒരു അംഗം എന്ന നിലയിൽ ഏതൊരു കത്തോലിക്കാ വൈദികനും സ്വാഭാവികമായി നേരിട്ടേക്കാവുന്ന നടപടികൾ മാത്രമാണ് ഫാ. അജി പുതിയാപറമ്പിലുമായി ബന്ധപ്പെട്ടും ഉണ്ടായിരിക്കുന്നത്. എന്നാൽ, "സഭാ കോടതി" എന്ന സാങ്കേതിക പദത്തെ തെറ്റിദ്ധാരണാജനകമായി ഉപയോഗിക്കുകവഴി പൊതുസമൂഹത്തിൽ വലിയ ആശയക്കുഴപ്പമാണ് ചില മാധ്യമങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. വൈദിക വൃത്തിയിൽ തുടരാൻ കഴിയാത്തപക്ഷം അതിൽനിന്ന് വിമുക്തമാക്കി സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുക എന്ന നടപടിയ്ക്കപ്പുറം മറ്റൊന്നും ഇക്കാര്യത്തിൽ സഭയ്ക്ക് ചെയ്യാനില്ല. രൂപതാധ്യക്ഷനായ മെത്രാന് വിധേയപ്പെട്ട് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധനായ ഒരു വൈദികൻ തനിക്ക് തോന്നിയതുപോലെ ജീവിക്കാൻ തീരുമാനിച്ചാൽ മാനുഷികമായി അതിൽ തെറ്റ് കാണാൻ ചിലർക്ക് കഴിഞ്ഞെന്നു വരില്ല. ഒരു വ്യക്തി എന്ന നിലയിൽ ചിന്തിച്ചാൽ അയാൾക്ക് അതിനുള്ള അവകാശം ഭരണഘടനാപരമായി ഉണ്ട് താനും. എന്നാൽ, കത്തോലിക്കാ സഭയിൽ ഒരു വൈദികൻ ആയിരിക്കുന്നിടത്തോളം അവിടെ ചില നിയന്ത്രണങ്ങൾ ബാധകമാണ്. എന്നാൽ, ഒരുവൻ വിഭാവനം ചെയ്യുന്ന പൂർണ്ണ സ്വാതന്ത്ര്യത്തോടെ തുടർന്നും ജീവിക്കാനാണ് തീരുമാനമെങ്കിൽ വൈദിക പദവിയിൽനിന്ന് അയാളെ സ്വതന്ത്രനാക്കാൻ സഭയ്ക്ക് കഴിയും. അതിനപ്പുറമുള്ള കടുത്ത ശിക്ഷാ നടപടികൾ ലക്‌ഷ്യം വച്ചാണ് സഭാ കോടതിയുടെ രൂപീകരണം എന്ന, സാമാന്യയുക്തിക്ക് നിരക്കാത്ത ധ്വനി ചില മാധ്യമങ്ങൾ റിപ്പോർട്ടുകളിൽ നൽകിയത് തികഞ്ഞ അബദ്ധമാണ്. മാധ്യമ സ്ഥാപനങ്ങളും മറ്റ് തൊഴിൽ - സേവന മേഖലകളും തുടങ്ങി എവിടെയും, നിയമങ്ങൾ തീരെയും പാലിക്കാൻ കഴിയാത്ത വ്യക്തികളെ ഒരു പരിധിക്കപ്പുറം തുടരാൻ അനുവദിക്കാൻ മേലധികാരികൾക്ക് കഴിയില്ല എന്നതിൽ ആർക്കും സംശയമുണ്ടായിരിക്കാൻ ഇടയില്ല. പൗരോഹിത്യം, സന്യാസം തുടങ്ങിയവ ഒരു സേവന മേഖല എന്നതിനതീതമായി മരണം വരേയ്ക്ക് ഒരാൾ സ്വയം തെരഞ്ഞെടുക്കുന്ന ജീവിതക്രമം കൂടി ആയതിനാൽ നടപടികൾ ആവശ്യം വരുന്നപക്ഷം കൂടുതൽ സങ്കീർണ്ണത അതിനുണ്ട്. എന്നാൽ, പ്രസ്തുത വ്യക്തിയുടെ നന്മയാണ് ആ നടപടിക്രമങ്ങളിൽ ഉടനീളം മുഖ്യമായും പരിഗണിക്കുക. മനുഷ്യത്വരഹിതമായ അടിച്ചേൽപ്പിക്കലുകളിലേക്കല്ല, ഏറ്റവും ഉചിതമായ തീരുമാനങ്ങളിലേക്കാണ് ഉത്തരവാദിത്വപ്പെട്ടവർ ഒടുവിൽ എത്തിച്ചേരുക. സന്യാസത്തിലോ പൗരോഹിത്യത്തിനലോ തുടരാൻ അവർ ആത്മാർഥമായി ആഗ്രഹിക്കുന്ന പക്ഷം അതിനുള്ള അവസരം തീർച്ചയായും ഉണ്ടായിരിക്കും. എന്നാൽ, ഇത്തരം വാസ്തവങ്ങളെ പൂർണ്ണമായും മറച്ചുവച്ചുകൊണ്ടുള്ള വിവരങ്ങളാണ് ചില മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ ഈ വിഷയത്തിൽ നടത്തിയത്. ഒരുപക്ഷെ അറിവില്ലായ്മയായിരിക്കാം കാരണം. എന്നാൽ, ബന്ധപ്പെട്ട അധികാരികളോട് സംസാരിച്ച് വ്യക്തത വരുത്തിയ ശേഷമായിരിക്കണം ഉത്തരവാദിത്തബോധമുള്ള മാധ്യമപ്രവർത്തകർ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. അതേസ്ഥാനത്ത് ചിലർ പുലർത്തിവരുന്ന കുറ്റകരമായ അലംഭാവം നീതീകരിക്കാനാവാത്തതാണ്. വിവിധ വിഷയങ്ങളിൽ അതത് സമയങ്ങളിൽ വ്യക്തമായ വിശദീകരണങ്ങൾ സഭ ഔദ്യോഗികമായി നൽകുന്നെങ്കിലും, അത് പരിഗണിക്കാതെ സ്വന്തമായ ആഖ്യാനങ്ങൾ നൽകി തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്ന പ്രവണതയും ചില അവസരങ്ങളിൽ ദൃശ്യമാണ്. ഇടുക്കി രൂപതാംഗമായ ഒരു വൈദികൻ ബിജെപി അംഗത്വം സ്വീകരിച്ചതും, തുടർന്നുണ്ടായ രൂപതാ നടപടികളും ചില മാധ്യമങ്ങൾ സമാനമായ രീതിയിൽ തെറ്റിദ്ധാരണാജനകമായി അവതരിപ്പിക്കുകയുണ്ടായിരുന്നു. കാനൻ നിയമപ്രകാരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ യൂണിയനിലോ ചേർന്ന് പ്രവർത്തിക്കാനുള്ള അനുവാദം ഒരു വൈദികനില്ല. അതിനാൽത്തന്നെ അത്തരമുള്ള സാഹചര്യങ്ങളിൽ നിലവിലുള്ള ഉത്തരവാദിത്തങ്ങളിൽനിന്ന് താൽക്കാലികമായി മാറ്റി നിർത്തുക എന്നുള്ളത് സ്വാഭാവികമായ നടപടി മാത്രമാണ്. വിഭാഗീയതകൾക്ക് അതീതമായി എല്ലാ മനുഷ്യരെയും ഒരുമിച്ചു കാണുവാനും, സഹവർത്തിത്വത്തിന്റെ കാവലാളാകുവാനുമുള്ള ദൗത്യമാണ് ഒരു കത്തോലിക്കാ വൈദികനുള്ളത് എന്ന കാരണത്താലാണ് അത്. വത്തിക്കാനിൽ നടന്നുവരുന്ന ആഗോള സിനഡുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ട് അഭ്യർത്ഥിച്ചത് കഴിഞ്ഞ ദിവസമാണ്. ഒട്ടേറെ അവാസ്തവങ്ങളാണ് സിനഡുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഇത്തരത്തിൽ തുടരെത്തുടരെ കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റിദ്ധാരണങ്ങൾ പ്രചരിപ്പിക്കുകയും സഭയുടെയും സഭാധികാരികളുടെയും പ്രതിച്ഛായ കളങ്കപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന നീക്കങ്ങൾ അംഗീകരിക്കാനാവുന്നതല്ല. ആവശ്യമായ തിരുത്തലുകൾ വരുത്താൻ മാധ്യമ സ്ഥാപനങ്ങൾ തയ്യാറാകണം.
Image: /content_image/News/News-2023-10-07-14:51:18.jpg
Keywords: മാധ്യമ
Content: 21966
Category: 1
Sub Category:
Heading: സമാധാന നൊബേല്‍ പുരസ്കാര ജേതാവ് നര്‍ഗീസ് മൊഹമ്മദി ഇറാനി ക്രൈസ്തവരുടെ ദുരവസ്ഥ തുറന്നുക്കാട്ടിയ വ്യക്തി
Content: ടെഹ്റാന്‍: സമാധാനത്തിന് വേണ്ടിയുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നര്‍ഗീസ് മൊഹമ്മദി ആഗോള മാധ്യമങ്ങളിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറുന്നു. ഇറാനില്‍ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടിയും, സ്വാതന്ത്ര്യത്തിനും, മനുഷ്യാവകാശങ്ങള്‍ക്കും പോരാടിയതിന്റെ പേരില്‍ തടവിലാക്കപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുന്നതിനിടെയാണ് 2023-ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരത്തിന് ഇറാനി മനുഷ്യാവകാശ പ്രവര്‍ത്തകയായ നര്‍ഗീസ് മൊഹമ്മദിയെ ഇന്നലെ തെരഞ്ഞെടുത്തത്. ഇറാനിലെ ജയിലുകളില്‍ നടക്കുന്ന പീഡനത്തേക്കുറിച്ചും ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ നേരിടുന്ന ദുരവസ്ഥയും നര്‍ഗീസ് മൊഹമ്മദി നേരത്തെ തുറന്നുക്കാട്ടിയിട്ടുണ്ട്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മേരി മൊഹമ്മദി എന്ന സ്ത്രീ ഉള്‍പ്പെടെ 12 പേര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നര്‍ഗീസ് നേരത്തെ പുസ്തകത്തിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിന്നു. നര്‍ഗീസ് മൊഹമ്മദി എഴുതിയ ‘വൈറ്റ് ടോര്‍ച്ചര്‍ ഇന്‍സൈഡ് ഇറാന്‍ പ്രിസണ്‍സ്’ എന്ന പുസ്തകത്തിന്റെ ഭാഗമായിട്ടായിരുന്നു മേരി ഉള്‍പ്പെടെയുള്ള 12 പേരുടെ അഭിമുഖം. ഏകാന്ത തടവ്, നീണ്ട ചോദ്യം ചെയ്യല്‍, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തല്‍, വൈദ്യസഹായം നല്‍കാതിരിക്കല്‍ തുടങ്ങി ഭരണകൂടം പ്രയോഗിച്ചട വിവിധ തരത്തിലുള്ള പീഡനങ്ങളെ തുറന്നുകാട്ടുന്നതാണ് ഓരോ അഭിമുഖങ്ങളും. നര്‍ഗീസിന് നോബേല്‍ പുരസ്കാരം ലഭിച്ച സാഹചര്യത്തില്‍ മേരി ഉള്‍പ്പെടെയുള്ള ഇറാനിലെ ക്രൈസ്തവ വനിതകളുടെ വെളിപ്പെടുത്തലുകളുടെ പ്രസക്തി ഏറുകയാണ്. ഇസ്ലാമില്‍ നിന്നും ക്രിസ്തു വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത മേരി മൊഹമ്മദി ഭവനകേന്ദ്രീകൃത പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്തതിന് 6 മാസം ജയിലില്‍ കഴിഞ്ഞതാണ്. 2021-ല്‍ ആദ്യം ടെഹ്‌റാനില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് മേരിക്ക് ശിക്ഷ വിധിച്ചുവെങ്കിലും പിന്നീടത് റദ്ദാക്കപ്പെട്ടു. തന്റെ മാതാപിതാക്കളേയും, ക്രിസ്തീയ വിശ്വാസത്തേയും ലക്ഷ്യമാക്കിക്കൊണ്ടുള്ള നിന്ദ അപമാനങ്ങള്‍ക്കാണ് താന്‍ ഇരയായതെന്നു മേരി, നര്‍ഗീസിനോട് വെളിപ്പെടുത്തിയിരിന്നു. ക്രൈസ്തവ ദേവാലയത്തെ ചൂതാട്ട കേന്ദ്രമെന്ന്‍ വിശേഷിപ്പിച്ചതും, ബൈബിള്‍ വായിക്കുന്നതിനു പകരം ഖുറാന്‍ വായിക്കാന്‍ ആവശ്യപ്പെട്ടതും ഭീഷണിപ്പെടുത്തിയതും ഉദാഹരണമായി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഏകാന്ത തടവില്‍ അവര്‍ അനുഭവിച്ച കടുത്ത ശൂന്യത ഉള്‍പ്പെടെയുള്ള വിഷയങ്ങളും നര്‍ഗീസിന്റെ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇറാനിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമൂഹം നേരിടുന്ന പീഡനങ്ങളെ ലോകത്തിന് വെളിപ്പെടുത്തികൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നര്‍ഗീസ് മൊഹമ്മദിയ്ക്കു ലഭിച്ച നൊബേല്‍ പുരസ്ക്കാരം ഏറ്റവും അര്‍ഹതപ്പെട്ട വ്യക്തിയ്ക്കാണെന്ന അഭിപ്രായം പൊതുവേയുണ്ട്. അതേസമയം കടുത്ത പീഡനങ്ങള്‍ക്കിടയിലും ഓരോ വര്‍ഷവും ഇറാനില്‍ രഹസ്യമായി ആയിരങ്ങളാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്.
Image: /content_image/News/News-2023-10-07-16:38:50.jpg
Keywords: ഇറാനി
Content: 21967
Category: 19
Sub Category:
Heading: ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05
Content: ഒന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഗലീലിയിലെ നസ്രത്തിൽ ജീവിച്ചവനും ആ നൂറ്റാണ്ടിന്റെതന്നെ രണ്ടാം പകുതിയിൽ എഴുതപ്പെട്ട സുവിശേഷങ്ങളിൽ വിവരിക്കപ്പെടുന്നവനുമായ ഈശോയും ഏഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഖുർആനിൽ പരാമർശിക്കപ്പെടുന്ന ഈസാ നബിയും ഒരാൾതന്നെയാണ് എന്ന തെറ്റ് പ്രചരിപ്പിക്കുന്നവർ ധാരാളമുണ്ട്. ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന അന്വേഷണമാണ് തുടർന്നുവരുന്നത്. #{blue->none->b->ആരാണ് സുവിശേഷങ്ങളിലെ ഈശോ? ‍}# പഴയനിയമത്തിൽ ദൈവം വാഗ്‌ദാനം ചെയ്‌തതും ഇസ്രായേൽ ജനത പ്രതീക്ഷിച്ചിരുന്നതുമായ മിശിഹായും ദൈവപുത്രനുമാണ് നസ്രായനായ ഈശോ എന്ന് വിശുദ്ധ ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. വരാനിരിക്കുന്ന മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങൾ പഴയനിയമത്തിൽ ധാരാളമുണ്ട്. അതു പൂർത്തിയാകുന്നതു യഹൂദവംശത്തിൽ പിറന്ന നസ്രായൻ ഈശോയിലൂടെയാണ്. ഇസ്രായേൽ ജനം പ്രതീക്ഷിച്ചിരുന്ന മിശിഹായുടെ വരവിനെക്കുറിച്ചു പഴയനിയമത്തിൽ പ്രവാചകന്മാർ പല ആവർത്തി പറയുന്നുണ്ട്. മിശിഹായുടെ വരവിന് എഴുന്നൂറ് വർഷങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന പ്രവാചകനായ ഏശയ്യാ ഇപ്രകാരം പ്രവചിച്ചു: "അതിനാൽ, കർത്താവുതന്നെ നിനക്ക് അടയാളം തരും. യുവതി ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും" (ഏശ 7:14). ഈ പ്രവചനത്തിന്റെ പൂർത്തീകരണമാണ് ഈശോ എന്നു വിശുദ്ധ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. "അവൾ ഗർഭം ധരിച്ചിരിക്കുന്നതു പരിശുദ്ധാത്മാവിൽ നിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് ഈശോ എന്നു പേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു മോചിപ്പിക്കും. കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും എന്നു കർത്താവ് പ്രവാചകൻ മുഖേന അരുളിച്ചെയ്തതു പൂർത്തിയാകാൻവേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്" (മത്താ 1, 20-23). വി.ലൂക്കാ സുവിശേഷകൻ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: "മറിയമേ, നീ ഭയപ്പെടേണ്ട, ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് ഈശോ എന്നു പേരിടണം. അവൻ വലിയവൻ ആയിരിക്കും. അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും" (ലൂക്കാ 1, 30-32). മിക്കാ, ജറെമിയാ, സഖറിയാ, മലാക്കി തുടങ്ങിയ പ്രവാചകന്മാരും മിശിഹായുടെ വരവിനെക്കുറിച്ചും മെസിയാനിക യുഗത്തിക്കുറിച്ചും പ്രവചിച്ചിരുന്നു. ബി.സി.715-687 കാലഘട്ടത്തിൽ മിക്കാ പ്രവാചകൻ അറിയിച്ചു: "ബേത്ലഹേം, എഫ്‌റാത്താ, യൂദാഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽനിന്നു പുറപ്പെടും; അവൻ പണ്ടേ, യുഗങ്ങൾക്കുമുമ്പേ, ഉള്ളവനാണ്. അതിനാൽ ഈറ്റു നോവെടുത്തവൾ പ്രസവിക്കുന്നതുവരെ അവൻ അവരെ പരിത്യജിക്കും. പിന്നീട്, അവന്റെ സഹോദരരിൽ അവശേഷിക്കുന്നവർ ഇസ്രായേൽ ജനത്തിലേക്കു മടങ്ങിവരും. കർത്താവിന്റെ ശക്തിയോടെ തന്റെ ദൈവമായ കർത്താവിന്റെ മഹത്വത്തോടെ, അവൻ വന്ന് തന്റെ ആടുകളെ മേയ്ക്കും" (മിക്കാ 5, 2-4). ഇസ്രായേലിന്റെ രക്ഷകനായി പിറന്ന മിശിഹായെക്കുറിച്ചാണ് ഈ പ്രവചനം. അവൻ പണ്ടേ, യുഗങ്ങൾക്കു മുമ്പേ, ഉള്ളവനാണ്: "ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവമായിരുന്നു" (യോഹ 1,1). "വചനം മാംസം ധരിച്ചു നമ്മുടെ ഇടയിൽ വസിച്ചു." (യോഹ 1,14). "പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവനെ വെളിപ്പെടുത്തിയിരിക്കുന്നത്" (യോഹ 1, 18). #{blue->none->b->യോഹന്നാൻ മാംദാനയുടെ സാക്ഷ്യം ‍}# ഈശോയെ സ്നാപകയോഹന്നാൻ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തുകൊണ്ട് പറഞ്ഞു: "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണെന്നു ഞാൻ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കു മുമ്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, അവനെ ഇസ്രായേലിനു വെളിപ്പെടുത്താൻ വേണ്ടിയാണ്. ഞാൻ വന്നു ജലത്താൽ സ്‌നാനം നൽകുന്നത്" (യോഹ 1, 29-31). ദൈവാരൂപി പ്രാവിനെപ്പോലെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന് അവന്റെമേൽ ആവസിക്കുന്നതു താൻ കണ്ടുവെന്ന് യോഹന്നാൻ സാക്ഷ്യപ്പെടുത്തി. "ഞാൻ അവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ജലംകൊണ്ടു സ്‌നാനം നൽകാൻ എന്നെ അയച്ചവൻ എന്നോടു പറഞ്ഞിരുന്നു: 'ആത്മാവ് ഇറങ്ങിവന്ന് ആരുടെമേൽ ആവസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്‌നാനം നൽകുന്നവൻ'. ഞാൻ അതു കാണുകയും ഇവൻ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു." (യോഹ 1,32-34). സ്നാപകയോഹന്നാന്റെ അസ്‌തിത്വം തന്നെ മിശിഹായ്ക്കു സാക്ഷ്യം വഹിക്കാൻ വേണ്ടിയുള്ളതായിരുന്നു. #{blue->none->b->പിതാവായ ദൈവത്തിന്റെ സാക്ഷ്യം ‍}# ഈശോയുടെ മാമ്മോദീസാ വേളയിൽ സ്വർഗീയ പിതാവ് ഇപ്രകാരം പ്രഖ്യാപിച്ചു: "ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു..." (മത്താ 3, 17). വീണ്ടും പിതാവായ ദൈവം ഈശോയുടെ പുത്രത്വം വെളിപ്പെടുത്തുന്നത് രൂപാന്തരീകരണത്തിന്റെ മലയിലും കേൾക്കാം: "ഇവൻ എന്റെ പുത്രൻ, എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ; ഇവന്റെ വാക്കു ശ്രവിക്കുവിൻ" (ലൂക്കാ 9, 35) ദൈവപിതാവിന്റെ സാക്ഷ്യമാണ് ഏറ്റവും ആധികാരികം. #{blue->none->b->ഈശോ സ്വയം വെളിപ്പെടുത്തുന്നു}# ഈശോ താൻ ദൈവപുത്രനാണെന്ന് അവകാശപ്പെടുന്നില്ലെന്നാണ് അവിടുത്തെ ദൈവത്വം നിഷേധിക്കുന്നവരുടെ മറ്റൊരു വാദം. ഇതു വാസ്‌തവ വിരുദ്ധമാണ്. "ഈശോ കേസറിയ ഫിലിപ്പിയിൽവച്ച് ഒരിക്കൽ ശിഷ്യരോടു് ചോദിച്ചു: 'ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?' ശിമയോൻ പത്രോസ് പറഞ്ഞു: 'നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാണ്.' ഈശോ അവനോട് അരുളിച്ചെയ്‌തു: 'യോനായുടെ പുത്രനായ ശിമയോനെ, നീ ഭാഗ്യവാൻ! മാംസരക്തങ്ങളല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്" (മത്താ 16, 15-17). മറ്റൊരവസരത്തിൽ ഈശോ ചോദിക്കുന്നു: "പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ ഞാൻ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നുവെന്നു നിങ്ങൾ കുറ്റപ്പെടുത്തുന്നുവോ? ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കേണ്ടാ. എന്നാൽ, ഞാൻ അവ ചെയ്യുന്നെങ്കിൽ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിലും ആ ആ പ്രവൃത്തികളിൽ വിശ്വസിക്കുവിൻ" (യോഹ 10, 36-38). മറ്റൊരിക്കൽ ഈശോ പറഞ്ഞു: "ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വത്തിനു വിലയില്ല. എന്നാൽ, നിങ്ങളുടെ ദൈവമെന്നു നിങ്ങൾ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്ത്വപ്പെടുത്തുന്നത്. എന്നാൽ, നിങ്ങൾ അവിടുത്തെ അറിഞ്ഞിട്ടില്ല, ഞാനോ അവിടുത്തെ അറിയുന്നു. ഞാൻ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കിൽ ഞാനും നിങ്ങളെപ്പോലെ നുണയനാകും' (യോഹ 8, 54-55). പാപമോചനം പോലുള്ള ദൈവികമായ അധികാരത്തോടെയുള്ള ഈശോയുടെ പ്രവൃത്തികളും അവിടുത്തെ ദൈവത്വത്തിനുള്ള സാക്ഷ്യങ്ങളാണ്. യഹൂദർ ഈശോയെ മരണത്തിന് ഏല്പിച്ചുകൊടുക്കുവാനുള്ള പ്രധാന കാരണം അവൻ ദൈവപുത്രന് എന്നു സ്വയം വിശേഷിപ്പിച്ച് എന്നതാണ്. "യഹൂദർ പറഞ്ഞു: ഞങ്ങൾക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവൻ മരിക്കണം. കാരണം, ഇവൻ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു" (യോഹ 19, 7). കൂടാതെ, ഈശോയുടെ മരണവിധി നടപ്പാക്കാൻ നിയോഗിക്കപ്പെട്ടിരുന്ന റോമൻ സൈന്യാധിപൻ, അവിടുന്നു മരിക്കുന്നവിധം കണ്ട ഉറക്കെ ഉദ്ഘോഷിച്ചു: "ഈ മനുഷ്യൻ സത്യമായും ദൈവപുത്രനായിരുന്നു." (മർക്കോ 15,39). #{red->none->b->ഖുർആനിലെ ഈസാ}# ക്രൈസ്തവരുടെ വിശ്വാസത്തെക്കുറിച്ചുള്ള അറിവ് ഖുർആനിൽ പ്രതിഫലിക്കുന്നുണ്ട്; "മസീഹ് ദൈവപുത്രനാണെന്നു ക്രിസ്ത്യാനികളും പറയുന്നു" (സുറ 9,30-31). പക്ഷേ, ഈസായെ ദൈവപുത്രനായി ഖുർആൻ കാണുന്നില്ല. "മറിയത്തിന്റെ മകൻ മസീഹ് തന്നെയാണ് അള്ളാഹു എന്നു പറയുന്നവൻ സത്യത്തെ നിഷേധിച്ചു കഴിഞ്ഞിരിക്കുന്നു" (സുറ 5,17). ഖുർആൻ വിവരണമനുസരിച്ച്, 'അള്ളാഹു തന്റെ ആത്മാവിനെ മറിയത്തിൽ ഊതുകയും ദൈവവചനമായ ഈസാ അവളിൽ ജനിക്കുകയും ചെയ്‌തു' (സുറ 66,12). എങ്കിലും, മനുഷ്യനായി അവതരിച്ച ദൈവപുത്രനാണ് ഈശോ എന്ന സത്യം ഖുർആൻ അംഗീകരിക്കുന്നില്ല. "മർയമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കൽ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു."(സുറ 4,171). ഈശോ കുരിശിൽ മരിച്ച് ഉയിർത്തു എന്ന വിശ്വാസവും ഖുർആൻ സ്വീകരിക്കുന്നില്ല. "മർയമിന്റെ മകനായ മസീഹ് ഈസായെ ഞങ്ങൾ കൊന്നിരിക്കുന്നു എന്നവർ പറഞ്ഞതിനാലും.... വാസ്‌തവത്തിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടുമില്ല. ക്രൂശിച്ചിട്ടുമില്ല... എന്നാൽ, അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയർത്തുകയത്രേ ചെയ്‌തത്‌" (സുറ 4, 157-158), ഈസായ്ക്കു പകരം വേറൊരുവനെ അവർ കുരിശിൽ തറയ്ക്കുകയായിരുന്നു പോലും! അള്ളാ ഈസായെ ശരീരത്തോടെ തന്നിലേക്ക് എടുത്ത് എന്ന് ഒരു കൂട്ടർ വിശ്വസിക്കുമ്പോൾ, വേറൊരു കൂട്ടരാകട്ടെ, ഈസാ ഇന്ത്യയിലെത്തി ജീവിച്ചു മരിച്ച് കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ അടക്കപ്പെട്ടു എന്നു കരുതുന്നു. ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ താഴെ ചേർക്കുന്ന താരതമ്യപഠനം സഹായിക്കും. ഈശോയും ഈസായും പരസ്പര ബന്ധമില്ലാത്ത രണ്ടു വ്യക്തികളാണ് എന്നു മേല്പ്പറഞ്ഞവയിൽ നിന്നു വ്യക്തമാണ്. ജന്മം കൊണ്ടും ദൗത്യംകൊണ്ടും കർമംകൊണ്ടും മരണംകൊണ്ടും വ്യത്യ സ്തരായ രണ്ടുവ്യക്തികൾ. #{black->none->b->ഉപസംഹാരം}# വിശുദ്ധ ബൈബിളിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവനാമം 'യാഹ്‌വെ' എന്നാണ്. ഖുർആൻ തങ്ങളുടെ മതഗ്രന്ഥമായി കരുതുന്നവർ 'അള്ള' എന്ന ദൈവത്തിൽ വിശ്വസിക്കുന്നു. ഈ രണ്ടു ഗ്രന്ഥങ്ങളിലും കാണുന്ന ദൈവ സങ്കല്പങ്ങൾ തികച്ചും വ്യത്യസ്തങ്ങളാണ്. ഈ ഗ്രന്ഥങ്ങളിൽ കാണുന്ന കഥാപാത്രങ്ങൾ തമ്മിൽ ചില സാമ്യങ്ങൾ ഉണ്ടെന്നു തോന്നിച്ചേക്കാമെങ്കിലും വസ്‌തുതപരമായും ചരിത്രപരമായും ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ല. വിശുദ്ധ ബൈബിളും ഖുർആനും തമ്മിൽ താരതമ്യം ചെയ്യുന്നതുതന്നെ സത്യത്തിനു നിരക്കാത്തതാണ്. ഈ രണ്ടു ഗ്രന്ഥങ്ങളോടും ചെയ്യുന്ന അനീതിയുമാണ്. #{blue->none->b->കുറിപ്പുകൾ ‍}# 1. F. E. Peters, Mecca. A Literary History of the Muslim Holy Land, New Jersey 2017,3-46. 2. A. Guillaume, The Life of Mohammad, Karachi, 2004, 73-82 3. A Khabar, Mecca by Al Azraqi, 2004, vol. 1, 200-205; Al Magazi by Al- Waqidiy, 1989, vol. 1,833. 4. A. Guillaume, The Life of Mohammad, 84-87. #{blue->none->b->സഹായക ഗ്രന്ഥങ്ങൾ ‍}# 1. Harris Sam, The End of Faith: Religion, Terror, and the Future of Rea- son, New York 2004. 2 Hitchens Christopher, God Is Not Great: How Religion Poisons Everything, New York 2007. 3. Nawas Maajid.- Harris Sam, Islam and the Future of Tolerance, Cam- bridge 2015. 4. Warraq Ibn, What the Koran Really Says: Language, Text, and Commentary, Amherst, New York 2002. 5. Which Koran?: Variants, Manuscripts, and the Influence of Pre-Islamic Poetry, Amherst, New York 2008. 6. Koranic Allusions: The Biblical, Qumranian, and Pre-Islamic Background to the Koran, Amherst, New York 2013. 7. Christmas in the Koran: Luxenberg, Syriac, and the Near Eastern and Judeo-Christian Background of Islam, ed., Amherst, New York 2014. (''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം). ➤ ➤➤➤ (തുടരും...) ➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ നാലുഭാഗങ്ങള്‍: ⧪ {{ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍-> http://www.pravachakasabdam.com/index.php/site/news/21673}} ⧪ {{ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍-> http://www.pravachakasabdam.com/index.php/site/news/21651}} ⧪ {{ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍-> http://www.pravachakasabdam.com/index.php/site/news/21725}} ⧪ {{ വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍-> http://www.pravachakasabdam.com/index.php/site/news/21811}} ⧪ {{ പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍-> http://www.pravachakasabdam.com/index.php/site/news/21882}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-07-18:58:46.jpg
Keywords: ലേഖനപ
Content: 21968
Category: 18
Sub Category:
Heading: വിജയപുരം രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസിനു തുടക്കം
Content: കോട്ടയം: നവീകരണ യജ്ഞത്തിന്റെ ഭാഗമായി വിജയപുരം രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസിനു തുടക്കം. കോട്ടയം വിമലഗിരി കത്തീഡ്രലിൽ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിലിന്റെ മുഖ്യകാർമികത്വത്തിലർപ്പിക്കപ്പെട്ട സമൂഹബലിയോടെയാണ് ദിവ്യകാരുണ്യ കോൺഗ്രസ് ആരംഭിച്ചത്. രൂപതയിലെ 84 ഇടവകകളിൽനിന്നെത്തിയ അജപാലന സമിതി പ്രതിനിധികൾ, വൈദിക-സന്യസ്ത പ്രതിനിധികൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവർ പങ്കെടുത്ത ദിവ്യകാരുണ്യ സിമ്പോസിയം തുടർന്നു നടന്നു. നേരത്തെ നൽകിയിരുന്ന ചോദ്യാവലി ആസ്പദമാക്കി പ്രബോധനം, വചനം, ദിവ്യകാരുണ്യ അനുഭവം എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. അംഗങ്ങൾ മുൻകൂട്ടി തയാറാക്കിയിരുന്ന 8 വീഡിയോകൾ, മറ്റ് അവതരണങ്ങൾ, അനുഭവക്കുറിപ്പുകൾ എന്നിവയുടെ സഹായത്തോടെയാണ് സിമ്പോസിയം നടത്തപ്പെട്ടത്. വിഎസ്എസ്എസ് ഡയറക്ടർ ഫാ. അഗസ്റ്റിൻ മേച്ചേരിൽ മോഡറേറ്ററായിരുന്നു. വികാരി ജനറാൾ മോൺ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, ചാ ൻസലർ മോൺ. ജോസ് നവസ്, ജുഡീഷൽ വികാരി ഫാ. സെൽവി ആന്റണി, ഫാ. ജോസഫ് മീനായിക്കോടത്ത്, ഫാ. മനോജ് ലോബോ, ചാക്കോ ജോസഫ്, മേരിദാസൻ, രാജു തുടങ്ങിയവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് 2.30നു നടന്ന ദിവ്യകാരുണ്യാരാധനയ്ക്കു മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ നേതൃത്വം നൽകി. മഞ്ഞുമ്മേൽ കർമലീത്താ പ്രൊവിൻഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂർ ഒസിഡി ദിവ്യകാരുണ്യ പ്രഭാഷണം നടത്തി. 4.30ന് കോൺഗ്രസിന്റെ മുഖ്യപരിപാടിയായ ഭക്തിനിർഭരവും വർണാഭവുമായ ദിവ്യ കാരുണ്യ പ്രദക്ഷിണം കത്തീഡ്രലിൽനിന്ന് ആരംഭിച്ചു. പ്രതിനിധികൾക്കുപുറമേ വൈദികർ, സന്യസ്തർ, ലീജിയൻ ഓഫ് മേരി അംഗങ്ങൾ, ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ എന്നിവർ മുത്തുക്കുടകളും പേപ്പൽ പ താകകളുമായി അണിനിരന്നു. ബിഷപ് സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പ്രദക്ഷിണം നയിച്ചു. ദിവ്യകാരുണ്യ പ്രദക്ഷിണം മിണ്ടാമഠത്തിലെത്തിയതിനെ ത്തുടർന്ന് കൊല്ലം രൂപത മുൻമെത്രാൻ ഡോ. സ്റ്റാൻലി റോമൻ ദിവ്യകാരുണ്യാശീർവാദം നൽകി. ഇന്ന് 3.30ന് മിണ്ടാമഠത്തിന്റെ നവതി ആഘോഷങ്ങളുടെ സമാപനമായി വരാ പ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വ ത്തിൽ കൃതജ്ഞതാ ബലിയർപ്പിക്കും. ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ സഹകാർമികനായിരിക്കും. സ്നേഹവിരുന്നോടെ ദ്വിദിന ആ ഘോഷങ്ങൾ സമാപിക്കും.
Image: /content_image/India/India-2023-10-08-07:49:00.jpg
Keywords: ദിവ്യകാരു
Content: 21969
Category: 18
Sub Category:
Heading: മോണ്‍. ലീനസ് നെലി മണിപ്പൂരിലെ ഇംഫാൽ അതിരൂപതയുടെ പുതിയ ഇടയൻ
Content: വത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ അതിരൂപതയുടെ പുതിയ ഇടയനായി ഫാ. ലീനസ് നെലിയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ആർച്ച് ബിഷപ്പ് ഡൊമിനിക്ക് ല്യൂമോൻ സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ് പാപ്പാ പുതിയ ഇടയനായി ഫാ.ലീനസ് നെലിയെ തിരഞ്ഞെടുത്തത്. നിലവിൽ ഇംഫാൽ അതിരൂപതയിലെ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും, ജുഡീഷ്യൽ വികാരിയുമായി സേവനം ചെയ്തു വരവെയാണ് പുതിയ നിയമനം ലഭിക്കുന്നത്. സെമിനാരികളിലും, ഇടവകകളിലും സേവനം ചെയ്തിട്ടുള്ള അദ്ദേഹം 2013 -2014 കാലഘട്ടങ്ങളിൽ കാരിത്താസ് ഇന്ത്യയുടെ ദേശീയ ഡയറക്റായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. 1957 ഏപ്രിൽ 26 ന് ഇംഫാലിൽ തന്നെയാണ് ജനനം. ഷില്ലോങ്ങിലെ ക്രൈസ്റ്റ് ദി കിംഗ് കോളേജിൽ ഫിലോസഫിയും പൂനെയിലെ പേപ്പൽ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രവും പൂർത്തിയാക്കി. തുടർന്ന് ഉപരിപഠനത്തിനായി റോമിലെത്തിയ ഫാ.ലീനസ് നെലി പൊന്തിഫിക്കൽ ഉർബാനിയൻ സർവകലാശാലയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഇംഫാലിലെ മൈനർ സെമിനാരിയിൽ (1985-1986) ഡീൻ, ഇംഫാൽ ആർച്ച് ബിഷപ്പിന്റെ സെക്രട്ടറി (1986-1988), ഇംഫാലിലെ ചാൻസലര്‍, ജുഡീഷ്യൽ വികാരി (1994-1998), ഹുണ്ടുങ്ങിലെ സേക്രഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പൽ (1998-2004); ബാംഗ്ലൂരിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ (2004-2007), ഇംഫാൽ വികാരി ജനറൽ (2007-2010) എന്നീ നിലകളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2023-10-08-08:08:25.jpg
Keywords: മണിപ്പൂ
Content: 21970
Category: 1
Sub Category:
Heading: ഇസ്രായേലിലെയും ഗാസയിലെയും അക്രമങ്ങൾ അവസാനിപ്പിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇസ്രായേലിലെയും ഗാസയിലെയും അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഫ്രാൻസിസ് പാപ്പ. ഇന്ന് ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുള്ള പ്രതിവാര സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഭീകരതയും യുദ്ധവും ഒരു പ്രശ്‌നവും പരിഹരിക്കില്ല, മറിച്ച് നിരപരാധികളായ ജനങ്ങൾക്ക് കൂടുതൽ ദുരിതങ്ങളും മരണവും മാത്രമേ നൽകൂവെന്നും ഇസ്രായേലിലെയും ഗാസയിലെയും ആക്രമണങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കണമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. "ഇസ്രായേലിൽ സംഭവിക്കുന്നത് ആശങ്കയോടെയും ദുഃഖത്തോടെയുമാണ് പിന്തുടരുന്നത്. ഇരകളുടെ ബന്ധുക്കളോട് ഞാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു, ഭീകരതയും വേദനയും അനുഭവിക്കുന്ന എല്ലാവർക്കുമായി പ്രാർത്ഥിക്കുകയാണ്. ദയവായി ആക്രമണങ്ങളും ആയുധങ്ങളുടെ ഉപയോഗവും നിർത്തട്ടെ, കാരണം തീവ്രവാദവും യുദ്ധവും പരിഹാരങ്ങളൊന്നും കൊണ്ടുവരുന്നില്ല, മറിച്ച് നിരവധി നിരപരാധികളുടെ മരണത്തിനും കഷ്ടപ്പാടുകൾക്കും മാത്രമേ കാരണമാകുകയുള്ളൂവെന്ന് മനസ്സിലാക്കണം. യുദ്ധം ഒരു പരാജയമാണ്, എല്ലാ യുദ്ധങ്ങളും പരാജയമാണ്. ഇസ്രയേലിലും പലസ്തീനിലും സമാധാനമുണ്ടാകാന്‍ നമുക്ക് പ്രാർത്ഥിക്കാം”. പാപ്പ പറഞ്ഞു. ഇന്നലെ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഹമാസ് തീവ്രവാദികള്‍ നടത്തിയത് രണ്ടരമണിക്കൂറിലേറെ തുടര്‍ച്ചയായി നീണ്ടുനിന്ന ആക്രമണമായിരിന്നു. രാജ്യത്തു അധിനിവേശം നടത്തിയ തീവ്രവാദികള്‍ 'അല്ലാഹു അക്ബര്‍' വിളിച്ച് കൂട്ട വെടിവെയ്പ്പ് നടത്തുകയായിരിന്നു. പാലസ്തീൻ – ഇസ്രയേൽ അതിര്‍ത്തിക്കടുത്ത് നടന്ന ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്ത ഷാനി ലൂക് എന്ന ഇസ്രയേൽ–ജർമൻ പൗരത്വമുള്ള യുവതിയെ ഹമാസ് തീവ്രവാദികള്‍ നഗ്നയാക്കി തുപ്പുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരിന്നു. അതേസമയം ഇസ്രായേലിലും പാലസ്തീനിലും നൂറുകണക്കിനാളുകളാണ് ഇതിനോടകം കൊല്ലപ്പെട്ടിരിക്കുന്നത്.
Image: /content_image/News/News-2023-10-08-18:18:01.jpg
Keywords: ഇസ്രായേ, ഗാസ