Contents

Displaying 21521-21530 of 24998 results.
Content: 21931
Category: 1
Sub Category:
Heading: 21 പുതിയ കർദ്ദിനാളുമാര്‍ സ്ഥാനിക ചിഹ്നം സ്വീകരിച്ചു; വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം 136 ആയി
Content: വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ആയിരങ്ങളെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ 21 പുതിയ കർദ്ദിനാളുമാരെ വാഴിച്ചു. കര്‍ദ്ദിനാള്‍ സംഘത്തിന്റെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കത്തോലിക്ക സഭയില്‍ പാപ്പയുടെ അടുത്ത സഹായികളും, ഉപദേഷ്ടാക്കളുമായ മുഴുവന്‍ കര്‍ദ്ദിനാളുമാരും ഉള്‍പ്പെടുന്ന സംഘത്തെയാണ് കര്‍ദ്ദിനാള്‍ സംഘം അഥവാ 'കോളേജ് ഓഫ് കര്‍ദ്ദിനാള്‍സ്' എന്ന്‍ പറയുന്നത്. പുതുതായി കര്‍ദ്ദിനാളുമാരായി ഉയര്‍ത്തപ്പെട്ടവരില്‍ 18 പേർ 80 വയസ്സിന് താഴെയുള്ളവരായതിനാല്‍ പാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ട് ചെയ്യാൻ അർഹതയുണ്ട്. 15 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ളവരാണ് പുതിയ കര്‍ദ്ദിനാളുമാര്‍. കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു സ്ഥാനിക ചിഹ്നം സ്വീകരിച്ചവരില്‍ മലേഷ്യയിലെ പെനാംഗ് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് മലയാളി വേരുകളുള്ള മെത്രാനാണ്. തൃശൂർ അതിരൂപതയുടെ കീഴിലുള്ള ഒല്ലൂരില്‍ മേച്ചേരി കുടുംബാംഗമാണ് അദ്ദേഹം. ചിന്ന റോമ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഒല്ലൂരിൽ നിന്ന് 1890കളിൽ മലേഷ്യയിലേക്കു കുടിയേറിയവരാണ് ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ പൂർവികർ. തന്റെ 10 വർഷത്തെ പത്രോസിന്റെ ദൌത്യത്തില്‍ നടന്ന ഒമ്പത് കൺസിസ്റ്ററികളിലും ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന കത്തോലിക്ക സഭയുടെ വൈവിധ്യത്തെ എടുത്തുക്കാട്ടുന്ന വിധത്തിലാണ് പാപ്പ കര്‍ദ്ദിനാളുമാരെ തെരഞ്ഞെടുത്തത്. ചുവന്ന തൊപ്പി ഉള്‍പ്പെടെ സ്ഥാനിക ചിഹ്നങ്ങള്‍ സ്വീകരിച്ചവരില്‍ ദക്ഷിണ സുഡാനിൽ നിന്നുള്ള ആദ്യത്തെ കർദ്ദിനാൾ സ്റ്റീഫൻ അമേയു മാർട്ടിൻ മുല്ലയും ഉൾപ്പെടുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്നുള്ള കർദ്ദിനാൾ സ്റ്റീഫൻ ബ്രിസ്ലിൻ, ടാൻസാനിയയിലെ തബോറയിൽ നിന്നുള്ള കർദ്ദിനാൾ പ്രൊട്ടേസ് റുഗാംബ്വ എന്നിവരും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. ആഫ്രിക്കയിൽ വോട്ടവകാശമുള്ള കർദ്ദിനാളുമാരുടെ ആകെ എണ്ണം 14% ആണ്. ഫ്രാന്‍സിസ് പാപ്പ അധികാരമേറ്റെടുത്ത ശേഷം ഉയര്‍ത്തിയ വിവിധ കണ്‍സിസ്റ്ററികളിലൂടെ 5% വര്‍ദ്ധനവാണ് ഇപ്പോള്‍ ആഫ്രിക്കയില്‍ രേഖപ്പെടുത്തിരിക്കുന്നത്. വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാരില്‍ 16% ഇപ്പോൾ ഏഷ്യയിൽ നിന്നുള്ളവരാണ്. 18 പുതിയ വോട്ടർമാരോടൊപ്പം, അടുത്ത പാപ്പയെ തിരഞ്ഞെടുക്കാൻ യോഗ്യരായ കർദ്ദിനാൾമാരുടെ എണ്ണം 136 ആയി ഉയര്‍ന്നു. അവരിൽ 72% പേരെ തിരഞ്ഞെടുത്തത് ഫ്രാൻസിസ് മാർപാപ്പയാണ്. സഭയുടെ ചരിത്രത്തില്‍ ഏറ്റവും അധികം പേരെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ റെക്കോര്‍ഡ് ഫ്രാന്‍സിസ് പാപ്പയുടെ പേരിലാണ്. ആർച്ച് ബിഷപ്പുമാരായ പിയർബാറ്റിസ്റ്റ പിസാബല്ലാ (ഇറ്റലി), എമിൽ പോൾ ചെറിഗ് (സ്വിറ്റ്സർലൻഡ്), ഹൊസേ കോബോ കാനോ (സ്പെയിൻ), സ്റ്റീഫൻ ബിസ്മിൻ (സൗത്ത് ആഫ്രിക്ക), ക്ലൗദിയോ ഗുജറോത്തി (ഇറ്റലി), റോബർട്ട് ഫ്രാൻസിസ് വോസ്റ്റ് (യുഎസ്എ), വിക്ടർ മാന്വൽ ഫെർണാണ്ടസ് (അർജന്റീന), ക്രിസ്റ്റോഫ് ലയിയീവ്സ് ജോർജ്(ഫ്രാൻസ്), ഏഞ്ചൽ സി ക്സ്റ്റോ റോസ്സി (അർജന്റീന), ലൂയിസ് ഹൊസേ റുവേദ അപ്പരീസിയോ (കൊളംമ്പിയ), ഗ്രെഗോർ റിസ് (പോളണ്ട്), സ്റ്റീഫൻ അമെയു മാർട്ടിൻ മുല്ലാ (സൗത്ത് സുഡാൻ), പാത്താ റുഗംബ്വാ (ടാൻസാനിയ), ബിഷപ്പുമാരായ സ്റ്റീഫൻ ചൗ സൗ-യാൻ (ചൈന), ഫ്രാൻസ്വാ-സവിയേ ബുസ്തിയോ (ഫ്രാൻസ്), അമെരിക്കോ മാന്വൽ ആൽവെസ് അഗ്വിയാർ (പോർച്ചുഗൽ), ഫാ. ഏഞ്ചൽ ഫെർണാണ്ടസ് ആർത്തിലെ (സലേഷ്യൻ സുപ്പീരിയർ ജനറൽ, സ്പെയിൻ) എന്നിവരാണ് സ്ഥാനിക ചിഹ്നം സ്വീകരിച്ച കർദ്ദിനാളുമാർ.
Image: /content_image/News/News-2023-09-30-18:32:27.jpg
Keywords: കര്‍ദ്ദി
Content: 21932
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടില്‍ മെല്ലെപ്പോക്കും അവഗണനയും ഒഴിവാക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Content: കാക്കനാട്: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ സഭകളുമായി ചർച്ച ചെയ്യണമെന്നും ആത്മാർത്ഥവും കാര്യക്ഷമവുമായ തുടർനടപടികൾ സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ മെല്ലെപ്പോക്കും അവഗണനയും ഒഴിവാക്കണമെന്നും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്. സംസ്ഥാന ചരിത്രത്തിൽ ഇതിനുമുമ്പ് ക്രൈസ്തവ ജനവിഭാഗങ്ങളുടെ വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഗൗരവമായ പരിശോധനകളോ പരിഗണനകളോ ഉണ്ടായിരുന്നില്ല എന്നത് ക്രിസ്ത്യൻ ന്യൂനപക്ഷത്തെ സംബന്ധിച്ച് ഈ കമ്മിഷന്റെ പ്രസക്തി വർധിപ്പിച്ചുവെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചൂണ്ടിക്കാട്ടി. കമ്മീഷൻ മുൻപാകെ പരാതികളും നിവേദനങ്ങളും നൽകുന്നതിൽ വലിയ ബഹുജന പങ്കാളിത്തമുണ്ടായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഒരു പഠന കമ്മീഷനും ലഭിച്ചിട്ടില്ലാത്ത വിധം അഞ്ചുലക്ഷത്തിലധികം പരാതികൾ സമർപ്പിക്കപ്പെട്ടു എന്നത് ഈ ബഹുജന പങ്കാളിത്തത്തിന്റെ പ്രതിഫലനമാണ്. സീറോമലബാർസഭ വ്യക്തമായ പഠനങ്ങളുടെയും ശാസ്ത്രീയമായ വിലയിരുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പിന്നാക്കാവസ്ഥ സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി കമ്മീഷന് സമർപ്പിച്ചിരുന്നു. ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ അഞ്ഞൂറിലധികം നിർദ്ദേശങ്ങളടങ്ങുന്ന ഒരു റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളത് എന്ന് മനസിലാക്കുന്നു. എന്നാൽ ഈ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇതു പുറത്തുവിടുകയോ, നിയമസഭയിൽ ചർച്ചയ്ക്കു വയ്ക്കുകയോ, ക്രൈസ്തവ സഭകളുമായി ആലോചിച്ച് തുടർനടപടികൾക്ക് തയ്യാറാവുകയോ ചെയ്യാതെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതായി സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി. പ്രസ്തുത റിപ്പോർട്ട് നിലവിൽ ന്യൂനപക്ഷക്ഷേമവകുപ്പിന് കൈമാറിയിരിക്കുകയാണ്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ സംബന്ധിച്ച് 2019 കാലയളവിൽ എല്ലാ ജില്ലകളിലും സിറ്റിങ് നടത്തി ഒരു പ്രാഥമിക പഠനം നടത്തിയിരുന്നെങ്കിലും അതിന്റെ റിപ്പോർട്ട് തമസ്കരിക്കപ്പെട്ട മുൻ അനുഭവവുമുണ്ട്. ഈ സാഹചര്യത്തിൽ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ സഭകളുമായി ചർച്ച ചെയ്യണമെന്നും ആത്മാർത്ഥവും കാര്യക്ഷമവുമായ തുടർനടപടികൾ സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ മെല്ലെപ്പോക്കും അവഗണനയും ഒഴിവാക്കണമെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 26 ചൊവാഴ്ച പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കൺവീനർ ബിഷപ്പ് മാർ തോമസ് തറയിൽ സെക്രട്ടറിമാരായ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ, ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2023-10-01-07:19:05.jpg
Keywords: കോശി
Content: 21933
Category: 1
Sub Category:
Heading: വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തെ സാക്ഷിയാക്കി 18 വൈദിക വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ പത്രോസിന്റെ കബറിടത്തിന് സമീപം അമേരിക്കയിലെ വിവിധ മേഖലകളില്‍ നിന്നുള്ള 18 സെമിനാരി വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍പട്ടം സ്വീകരിച്ചു. സെപ്റ്റംബര്‍ 28-ന് നടന്ന ചടങ്ങില്‍ ഒക്ലഹോമ സിറ്റി മെത്രാപ്പോലീത്ത പോള്‍ എസ്. കോക്ലി മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയില്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ മുന്‍രക്ഷാധികാരി കര്‍ദ്ദിനാള്‍ റെയ്മണ്ട് എല്‍. ബുര്‍ക്കെ, സെന്റ്‌ പോള്‍ ഔട്ട്‌സൈഡ് ദി വാള്‍സ് ബസിലിക്കയിലെ ഫാ. ജെയിംസ് ഹാര്‍വി, റോമിലെ യു.എസ് സെമിനാരിയുടെ മുന്‍ റെക്ടര്‍ ഫാ. എഡ്വിന്‍ എഫ്. ഒ’ബ്രിയന്‍ എന്നിവരും സഹകാര്‍മ്മികരായിരുന്നു. കര്‍ദ്ദിനാളുമാര്‍ക്ക് പുറമേ 4 മെത്രാന്‍മാരും നിരവധി പുരോഹിതരും ചടങ്ങില്‍ സംബന്ധിച്ചു. സമൂഹത്തില്‍, ക്രൈസ്തവരും അവരുടെ നേതാക്കളും എന്തെങ്കിലും പ്രത്യേക അവകാശങ്ങള്‍ക്ക് വേണ്ടിയല്ല മറിച്ച് പാര്‍ശ്വവല്‍ക്കരണവും, പീഡനവും നേരിടാന്‍ വേണ്ടിയാണ് തയ്യാറെടുക്കേണ്ടതെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. “നിങ്ങളല്ല എന്നെ തിരഞ്ഞെടുത്തത്, മറിച്ച് ഞാനാണ് നിങ്ങളെ തിരഞ്ഞെടുത്തത്” എന്ന ക്രിസ്തുവചനവും അദ്ദേഹം പരാമര്‍ശിച്ചു. ''ഡീക്കനെന്ന ഉത്തരവാദിത്തം വിനീതമായും കരുണയോടും നിര്‍വഹിക്കുമെന്നും, വിശ്വാസ രഹസ്യം മുറുകെപിടിക്കുമെന്നും, മെത്രാനോട് അനുസരണയുള്ളവനായിരിക്കുമെന്നും'' പുതിയ ഡീക്കന്‍മാര്‍ വാഗ്ദാനം ചെയ്തു. മുട്ടുകുത്തി നിന്ന ഓരോ സെമിനാരി വിദ്യാര്‍ത്ഥിയുടേയും തലയില്‍ കൈവെച്ച് മെത്രാപ്പോലീത്ത പരിശുദ്ധാത്മാ അഭിഷേകത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ബസിലിക്കയിലെ 20 അടി ഉയരമുള്ള വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന് മുന്നില്‍ 18 പേരും സാഷ്ടാംഗപ്രണാമം നടത്തിയാണ് അഭിഷേക പ്രാര്‍ത്ഥന സ്വീകരിച്ചത്. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍വെച്ച് ഡീക്കന്‍പട്ടം സ്വീകരിക്കുവാന്‍ കഴിഞ്ഞത് മനോഹരമായ അനുഭവമാണെന്നും നാമെല്ലാവരും ഒരേ ആത്മാവില്‍ ഐക്യപ്പെടുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണെന്നും പുതുതായി ഡീക്കന്‍പട്ടം സ്വീകരിച്ച റോഡ്സ് ഐലന്‍ഡിലെ പ്രോവിഡന്‍സ് രൂപതാംഗമായ ജോ ബ്രോഡിയൂര്‍ പറഞ്ഞു. അമേരിക്കയിലെ 16 ഇടവകകളില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികളും, പേഴ്സണല്‍ ഓര്‍ഡിനേറ്റ് ഓഫ് ദി ചെയര്‍ ഓഫ് സെന്റ്‌ പീറ്ററില്‍പ്പെട്ട ഒരാളുമാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്.
Image: /content_image/News/News-2023-10-01-07:40:19.jpg
Keywords: ഡീക്ക
Content: 21934
Category: 1
Sub Category:
Heading: രണ്ടാമത് ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ പ്രാര്‍ത്ഥന യജ്ഞത്തിന് കൊളംബിയയില്‍ ആരംഭം
Content: ബൊഗോട്ട: ഭ്രൂണഹത്യ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന രണ്ടാമത് ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ വാര്‍ഷിക പ്രാര്‍ത്ഥനാ പരിപാടിക്ക് തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ തുടക്കമായി. സെപ്റ്റംബര്‍ 25-ന് ആരംഭിച്ച പ്രാര്‍ത്ഥനാ യജ്ഞം നവംബര്‍ 5-നാണ് അവസാനിക്കുക. പ്രാര്‍ത്ഥനകളും, ഉപവാസവും, ജാഗരണ പ്രാര്‍ത്ഥനകളും, ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് എതിരെയുള്ള ഒത്തു ചേരലുകളുമാണ് 40 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഉള്‍പ്പെടുന്നത്. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍വെച്ച് 40 ഡെയ്സ് ഫോര്‍ ലൈഫിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ സ്ത്രീകളെ പ്രഗ്നനന്‍സി കേന്ദ്രങ്ങളില്‍ എത്തിക്കുകയും അവിടെ വെച്ച് അവര്‍ക്ക് തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുവാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷയെന്ന് ഇബേരോ-അമേരിക്കയിലെ 40 ഡെയ്സ് ഫോര്‍ ലൈഫിന്റെ ഡയറക്ടറായ മരിയ ലോര്‍ഡ്സ് വരേല പറഞ്ഞു. അവര്‍ക്ക് പ്രോത്സാഹനത്തിന്റേതായ ഒരു വാക്കാണ്‌ വേണ്ടത്. വെറും പ്രാര്‍ത്ഥന കൊണ്ട് മാത്രം ഒരു ജീവന്‍ രക്ഷപ്പെടുക എന്നത് അത്ഭുതമാണെന്ന് വരേലയുടെ പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷത്തെ നോമ്പുകാലത്ത് നടന്ന ആദ്യത്തെ വാര്‍ഷിക പ്രാര്‍ത്ഥനാ പരിപാടിയില്‍ ലാറ്റിന്‍ അമേരിക്കയിലെ 90 ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവനും, ലോകമെമ്പാടുമായി 679 കുട്ടികളുടെ ജീവനും രക്ഷിക്കുവാന്‍ കഴിഞ്ഞുവെന്ന കാര്യവും വലേര ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമായി ഞങ്ങള്‍ക്ക് ഏതാണ്ട് പത്തുലക്ഷത്തോളം സന്നദ്ധപ്രവര്‍ത്തകരാണ് ഉള്ളത്. കൂടുതല്‍ പേര്‍ക്കായി ഞങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്, കാരണം പ്രാര്‍ത്ഥന ഒന്നിന് മാത്രമാണ് ചരിത്രത്തിന്റെ ഗതി മാറ്റുവാന്‍ കഴിയുകയുള്ളൂവെന്നും വരേല പറയുന്നു. ഭ്രൂണഹത്യ കേന്ദ്രങ്ങളിലെ സമാധാനപരമായ സാന്നിധ്യവും, പ്രാര്‍ത്ഥനയും വഴി കുരുന്നുകളുടെ ജീവന്‍ രക്ഷിക്കുകയാണ് 40 ഡെയ്സ് ഫോര്‍ ലൈഫിന്റെ ലക്ഷ്യമെന്നു പോസ്റ്റില്‍ പറയുന്നുണ്ട്. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലെ 40 ദിവസത്തെ പ്രാര്‍ത്ഥന, ഉപവാസം, കൂട്ടായ്മ എന്നിവയിലൂടെ പ്രാദേശിക തലത്തില്‍ വെച്ച തന്നെ ഭ്രൂണഹത്യ അവസാനിപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന ഏകോപിത അന്താരാഷ്ട്ര പ്രചാരണ പരിപാടിയാണ് 40 ഡെയ്സ് ഫോര്‍ ലൈഫ്'. 2007-ല്‍ അമേരിക്കയിലാണ് 40 ഡെയ്സ് ഫോര്‍ ലൈഫ് പ്രസ്ഥാനം ആരംഭിക്കുന്നത്. 63 രാജ്യങ്ങളിലായി ആയിരത്തില്‍പരം നഗരങ്ങളില്‍ തങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് സംഘടനയുടെ വെബ്സൈറ്റില്‍ പറയുന്നത്.
Image: /content_image/News/News-2023-10-02-00:40:29.jpg
Keywords: ഭ്രൂണഹത്യ
Content: 21935
Category: 1
Sub Category:
Heading: നമുക്കുള്ളവ പട്ടിണി പാവങ്ങളുമായി പങ്കുവയ്ക്കുക നീതിയുടെ അനിവാര്യത: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: നമുക്കുള്ളവ പട്ടിണിപ്പാവങ്ങളുമായി പങ്കുവയ്ക്കുക നീതിയുടെ അനിവാര്യതയാണെന്നും ഭക്ഷണം പാഴാക്കുന്നത് പാവപ്പെട്ടവരോടു ചെയ്യുന്ന ദ്രോഹമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഭക്ഷണം പാഴാക്കിക്കളയുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ അവബോധം ജനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സെപറ്റംബർ 29-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ പ്രത്യേക ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകൃഷി സംഘടനയുടെ മേധാവി കു ദോംഗ്യൂ-ന് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഭക്ഷണം വലിച്ചെറിയുന്നത് ദരിദ്രരോടുള്ള നിന്ദനമാണെന്ന ബോധ്യം നമ്മിൽ ശക്തിപ്പെടണം. ആവശ്യത്തിലിരിക്കുന്നവരോടുള്ള നീതിബോധമാണ് ഓരോരുത്തരെയും മനോഭാവത്തിലും പെരുമാറ്റത്തിലും സുവ്യക്തമായ മാറ്റത്തിലേക്ക് പ്രചോദിപ്പിക്കേണ്ടതെന്നും പാപ്പ കൂട്ടിച്ചേർത്തു. ഭക്ഷണത്തിന്റെ മൂല്യത്തെ വികലമാക്കുകയും അതിനെ ഒരു വിനിമയ ചരക്കായി ചുരുക്കുകയും ചെയ്യുന്ന ആധിപത്യ സംസ്കാരത്തെ പാപ്പ തന്റെ സന്ദേശത്തിൽ അപലപിച്ചു. എല്ലാവർക്കും വേണ്ടത്ര ഭക്ഷണം നൽകാൻ ഭൂമിക്ക് കഴിയാതെ വരുന്നതിന്റെ കാരണം ലോക ജനസംഖ്യയുടെ വളർച്ചയല്ല. പ്രകൃതി നമുക്കു പ്രദാനം ചെയ്യുന്നവയുടെ ഗുണഭോക്താക്കാൾ എല്ലാവരുമാകത്തക്കവിധം ആ ഭൂവിഭവങ്ങൾ പുനർവിതരണം ചെയ്യാനുള്ള ഇച്ഛാശക്തിയുടെ അഭാവമാണ് വാസ്തവത്തിൽ അതിനു കാരണമെന്നും പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2023-10-02-08:03:34.jpg
Keywords: പാപ്പ
Content: 21936
Category: 18
Sub Category:
Heading: ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച് പ്രതിനിധികള്‍
Content: വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ വിളിച്ചുചേർത്ത പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച്പേർ പങ്കെടുക്കും. സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി, ലത്തീൻ സഭയെ പ്രതിനിധീകരിച്ച് ഡോ. അലക്സ് വടക്കുംതല, സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ്, തിയോളജി പ്രതിനിധിയായി ആർച്ച്ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നിവരാണ്‌ സംഘത്തിലുള്ളത്. 2021 ഒക്ടോബർ 10-ാംതിയതി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനമധ്യേയാണ് ഫ്രാൻസിസ് മാർപാപ്പ സിനഡുസമ്മേളനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2023 ഒക്ടോബർ 4 മുതൽ 29 വരെ വത്തിക്കാനിൽ നടക്കുന്ന ആദ്യ സമ്മേളനത്തിൽ വോട്ടവകാശമുള്ള 363 അംഗങ്ങളാണ് പങ്കെടുക്കുന്നത്. 2024 ഒക്ടോബറിലെ രണ്ടാം സമ്മേളനത്തോടുകൂടിയാണ് മൂന്ന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ആഗോള സഭാ സിനഡ് സമാപിക്കുക. ചരിത്രത്തിൽ ആദ്യമായി മെത്രാൻ സിനഡിന്റെ ആദ്യ സെഷനിൽ അഞ്ചു സന്യസ്‌തരും മെമ്പർമാരായി പങ്കെടുക്കും.
Image: /content_image/India/India-2023-10-02-08:10:34.jpg
Keywords: സിനഡ
Content: 21937
Category: 1
Sub Category:
Heading: ആഗോള സിനഡിൽ പങ്കെടുക്കുന്നവർ നാല് ദിവസത്തെ ഒരുക്ക ധ്യാനത്തില്‍
Content: വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് ഓർഡിനറി അസംബ്ലിയിലെ അംഗങ്ങളും പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും ഫ്രത്തേർണ ഡോമൂസ് ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥനയിൽ ചെലവഴിക്കുന്നു. ഇവരുടെ ആത്മീയ വിചിന്തനവും പ്രാര്‍ത്ഥനയും നാളെ സമാപിക്കും. എക്യുമെനിക്കൽ പ്രാർത്ഥനാ ജാഗരണമായ 'Together'-ൽ പങ്കെടുത്ത ശേഷമാണ് സിനഡിൽ പങ്കെടുത്തവർ ശനിയാഴ്ച വൈകിട്ട് ധ്യാനത്തിന് എത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം വരെ അവർ ധ്യാനത്തിൽ തുടരും. ഒക്ടോബർ നാലിന് മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ പൊതു അസംബ്ലി ആരംഭിക്കുന്നതിന് മുന്നോടിയായി സെപ്റ്റംബർ 30നു ആരംഭിച്ചതാണ് ധ്യാനം. ഒക്ടോബർ 3 വരെ റോമിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള സാക്രോഫനോയിലെ ഫ്രത്തേർണ ദോമുസ് ധ്യാന കേന്ദ്രത്തിൽ നടക്കുന്ന ധ്യാനത്തിൽ സിനഡ് അംഗങ്ങളും പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും പങ്കുചേരുന്നുണ്ട്. ബെനഡിക്ടൻ സന്യാസിനിയും മുൻ മഠാധിപയുമായ മദർ മരിയ ഇഗ്നാസിയ ആഞ്ചലിനി, ഓർഡർ ഓഫ് പ്രീച്ചേഴ്സിന്റെ മുൻ മാസ്റ്റർ ഫാ. തിമോത്തി പീറ്റർ ജോസഫ് റാഡ്ക്ലിഫ് എന്നിവര്‍ ധ്യാന സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. “ദൈവത്തിൽ നമ്മളും ദൈവം നമ്മിലും സംതൃപ്തരാവുക” എന്ന പ്രമേയത്തിൽ അദ്ദേഹം നയിക്കാനിരുന്ന രണ്ടാമത്തെ ധ്യാനം, ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച നയിച്ച ത്രികാല പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനായി മാറ്റിവച്ചു. ഞായറാഴ്ച വൈകുന്നേരം കാനഡയിലെ സെന്റ് ജെറോം മോണ്ട് ലോറിയറിലെ ബിഷപ്പ് റെയ്മണ്ട് പോയ്സൺ വിശുദ്ധ കുർബാന അർപ്പിച്ചു. കനേഡിയൻ മെത്രാന്‍ സമിതി അധ്യക്ഷന്‍ കൂടിയാണ് ബിഷപ്പ് പോയ്സൺ.
Image: /content_image/News/News-2023-10-02-19:42:10.jpg
Keywords: ധ്യാന
Content: 21938
Category: 1
Sub Category:
Heading: അക്രമത്തോടും പട്ടിണിയോടും പോരാടുന്ന ഹെയ്തിയിലെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് കമിലിയൻ മിഷ്ണറി
Content: പോർട്ട് - ഓ- പ്രിൻസ്: അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് അരക്ഷിതാവസ്ഥ നേരിടുന്ന ഹെയ്തിയിലെ പ്രാന്ത പ്രദേശങ്ങളിലെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് കമിലിയൻ മിഷ്ണറിമാർ. ജനങ്ങളോടൊപ്പം ജീവിക്കുകയും ദൈനംദിന പോരാട്ടങ്ങളുടെ ഭാരം താങ്ങാൻ അവരെ സഹായിക്കുന്ന ഒരു ആത്മീയ വഴികാട്ടിയാണ് സമൂഹത്തിന് ആവശ്യമെന്ന് ഹെയ്തിയിൽ പ്രവർത്തിക്കുന്ന കമിലിയൻ മിഷ്ണറി വൈദികന്‍ ഫാ. മാസിമോ മിറാല്ലിയോ പറഞ്ഞു. തലസ്ഥാനമായ പോർട്ട് - ഓ- പ്രിൻസിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ജെറമിയിലെ കമിലിയൻ മിഷനിൽ ഇരുപത് വർഷമായി സേവനം ചെയ്യുന്ന ഫാ. മാസിമോ, വിശ്വാസപരമായ സേവനങ്ങളും സ്കൂൾ വിദ്യാഭ്യാസവും ഒരു കൂടാരത്തിലാണ് നടത്തുന്നതെന്നും വെളിപ്പെടുത്തി. 17 ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ പ്രദേശത്തിന്റെ കാവൽക്കാരനായി മാറിയ മിഷ്ണറിയാണ് ഫാ. മാസിമോ. കാറിൽ മൂന്ന് മണിക്കൂറും പിന്നീടു നാല് മണിക്കൂർ നടന്നുമാണ് ജെറമിയിൽ നിന്ന് പർസിനിൽ എത്താൻ കഴിയുക. കൂദാശകൾ പരികർമ്മം ചെയ്യുന്നതിനും പരിശുദ്ധ കുർബാനയ്ക്കും പുറമേ ഒരു ചെറിയ മൊബൈൽ ക്ലിനിക്ക് സ്ഥാപിക്കുകയും ആവശ്യമുള്ള കുടുംബങ്ങൾക്കായി ചില പിന്തുണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ചെറിയ ദേവാലയത്തിന്റെ പുനർനിർമ്മാണവും, പ്രാഥമിക വിദ്യാലയവും കിന്റർഗാർഡനു വേണ്ടി ഒരു കൂടാരവും സ്ഥാപിക്കുകയും ചെറിയ ഒരു ക്ലിനിക്ക് സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ദ്വീപിൽ നിലനിൽക്കുന്ന അരാജകത്വത്തിനിടയിൽ, സമീപ ദിവസങ്ങളിൽ ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് ഹെയ്തിയിലെ ചില കേന്ദ്രങ്ങളിൽ നിന്ന് പതിനായിരത്തിലധികം ആളുകൾ വീടുകൾ ഉപേക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനങ്ങളാലും സാമ്പത്തികവും, സാമൂഹ്യപരവുമായ പ്രശ്നങ്ങളാലും നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഹെയ്തി. അപ്രതീക്ഷിതമായ അക്രമങ്ങള്‍ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയും, ക്ഷാമവും, ദാരിദ്ര്യവും കൊള്ളയും കൊലപാതകവും പതിവു സംഭവങ്ങളാണ്. സെപ്റ്റംബർ 26 ചൊവ്വാഴ്ച, തലസ്ഥാനത്തിന് വടക്കുള്ള രാജ്യത്തെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ മിരെബലൈസിലെ ആശുപത്രി സായുധ സംഘം ആക്രമിച്ചിരിന്നു.
Image: /content_image/News/News-2023-10-03-12:11:09.jpg
Keywords: മിഷ്ണറി
Content: 21939
Category: 1
Sub Category:
Heading: നൈജീരിയയില്‍ സെമിനാരി വിദ്യാർത്ഥിയെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു
Content: അബൂജ: നൈജീരിയയിൽ റെക്ടറിക്ക് തീകൊളുത്തി സെമിനാരി വിദ്യാർത്ഥിയെ ജീവനോടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ സേഫ് ഹെവൻ (ഒപിഎസ്എച്ച്) പ്രത്യേക മിലിട്ടറി ടാസ്‌ക് ഫോഴ്‌സാണ് എട്ട് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്കു കത്തോലിക്ക ഇടവകയിലെ ആക്രമണം കൂടാതെ അഫാന ഗ്രാമത്തിൽ നടന്ന മറ്റൊരു ആക്രമണത്തിലും പങ്കുണ്ടെന്ന് സേനയുടെ വക്താവ് ക്യാപ്റ്റൻ ജെയിംസ് ഓയ പറഞ്ഞു. സെപ്റ്റംബർ ഏഴാം തീയതി റാഫേൽ ഫാടാൻ ഇടവകയിൽ പ്രവർത്തിച്ചിരുന്ന രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് കൊള്ളക്കാർ ദേവാലയം ആക്രമിച്ചത്. ഇടവക ദേവാലയത്തിലെ വികാരി ഫാ. ഇമ്മാനുവൽ ഒക്കോളോയും അസിസ്റ്റന്‍റും രക്ഷപ്പെട്ടുവെങ്കിലും വൈദിക വിദ്യാര്‍ത്ഥി ക്രൂരമായി കൊല്ലപ്പെടുകയായിരിന്നു. കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തതിനും പ്രദേശത്ത് ആയുധ നിർമ്മാണ ഫാക്ടറി നടത്തിയതിനും എട്ട് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 31 ആയുധങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. തദ്ദേശീയമായി നിർമ്മിച്ച മൂന്ന് എകെ - 47 റൈഫിളുകൾ, 10 പിസ്റ്റളുകൾ, എകെ-47 റൈഫിളുകൾ, ഒമ്പത് റിവോൾവറുകൾ, പ്രാദേശികമായി നിർമ്മിച്ച യന്ത്രത്തോക്കുകൾ, പ്രത്യേക വെടിമരുന്ന്, യന്ത്ര ഉപകരണങ്ങൾ എന്നിവയും അക്രമികളില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.
Image: /content_image/News/News-2023-10-03-13:23:12.jpg
Keywords: വൈദിക
Content: 21940
Category: 1
Sub Category:
Heading: നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം മൂന്നു വൈദികരെ കൂടി തടങ്കലിലാക്കി
Content: മനാഗ്വേ: നിക്കരാഗ്വേയിലെ ഡാനിയേല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം മൂന്നു വൈദികരെ കൂടി തടങ്കലിലാക്കി. എസ്‌റ്റെലി രൂപതയിൽ നിന്നുള്ള രണ്ട് കത്തോലിക്ക വൈദികരെയും ജിനോടെഗ രൂപതയിൽ നിന്നുള്ള ഒരാളെയും അറസ്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്. മാഡ്രിസിലെ സാൻ ജുവാൻ ഡെൽ റിയോ കൊക്കോയിലെ സാൻ ജുവാൻ ഇവാഞ്ചലിസ്റ്റ് ഇടവകയിൽ നിന്നുള്ള ഫാ. ജൂലിയോ റിക്കാർഡോ നൊറോറി, ജലപ്പയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഇടവക ദേവാലയത്തില്‍ നിന്നുള്ള ഫാ. ഇവാൻ സെന്റിനോ, ജിനോടെഗ ഡിപ്പാർട്ട്‌മെന്റിലെ എൽ കുവാ മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ന്യൂസ്ട്ര സെനോറ ഡി ലാ മെഴ്‌സ്ഡ് ഇടവക ദേവാലയത്തിലെ ഫാ. ക്രിസ്റ്റോബൽ ഗാഡിയ എന്നിവരെയാണ് തടങ്കലിലാക്കിയിരിക്കുന്നത്. വൈദികരുടെ അറസ്റ്റിന് പിന്നിലെ കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. ഇവര്‍ എവിടെയാണെന്ന് ആര്‍ക്കും ഒരു വിവരവുമില്ല. അർദ്ധസൈനികരും പോലീസും വൈദികര്‍ക്കും ഇടവകക്കാർക്കും എതിരെ ഭീഷണിപ്പെടുത്തലും തട്ടിക്കൊണ്ടുപോകൽ നടപടിയും തുടരുകയാണെന്ന് നിക്കരാഗ്വേൻ ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ ഇന്നലെ പറഞ്ഞു. ലിയോൺ രൂപതയിലും പോലീസിന്റെ ഭീഷണി തുടരുകയാണ്. അറസ്റ്റിലായ മൂന്ന് വൈദികരും തങ്ങളുടെ പ്രസംഗങ്ങളിൽ വ്യക്തതയുള്ളവരായിരുന്നു. അവർ സുവിശേഷത്തിന്റെ അടിസ്ഥാനത്തില്‍ അനുദിനം രാജ്യത്തു അനുഭവിക്കുന്ന അനീതികളെ തുറന്നുക്കാട്ടിയിരിന്നുവെന്നും മാർത്ത പട്രീഷ്യ കൂട്ടിച്ചേര്‍ത്തു. നാടുകടത്തപ്പെട്ട മനാഗ്വയിലെ സഹായ മെത്രാൻ മോൺ. സിൽവിയോ ജോസ്, സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്ക സഭയ്‌ക്കെതിരായ ക്രൂരമായ പീഡനത്തെ അപലപിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരിന്ന വിവിധ റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും സന്യാസ സമൂഹങ്ങളെ രാജ്യത്തു നിന്നു പുറത്താക്കിയും തിരുനാള്‍ പ്രദക്ഷിണങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയും സഭക്ക് നേരെയുള്ള ഭരണകൂടത്തിന്റെ പോരാട്ടം തുടരുകയാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ജെസ്യൂട്ട് സമൂഹത്തിന്റെ നിയമപരമായ പദവി റദ്ദാക്കി സ്വത്ത് കണ്ടുകെട്ടിയിരിന്നു. സ്വേച്ഛാധിപത്യത്തിനെതിരെ ഏറ്റവും വിമര്‍ശനം ഉന്നയിച്ച ബിഷപ്പ് അല്‍വാരെസിനു 26 വര്‍ഷത്തെ തടവുശിക്ഷയാണ് സര്‍ക്കാര്‍ ഇടപെടലില്‍ കോടതി വിധിച്ചിരിക്കുന്നത്.
Image: /content_image/News/News-2023-10-03-14:16:02.jpg
Keywords: നിക്കരാ