category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഒക്ടോബര്‍ 7ന് പുരുഷന്‍മാരുടെ ജപമാല പ്രദിക്ഷണത്തില്‍ നാല്‍പ്പതിലധികം രാഷ്ട്രങ്ങള്‍ പങ്കെടുക്കും
Contentബ്യൂണസ് അയേഴ്സ്: സാര്‍വത്രിക സഭ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിക്കുന്ന ഒക്ടോബര്‍ 7ന് അര്‍ജന്റീനയില്‍വെച്ച് നടക്കുന്ന നാലാമത് പുരുഷന്‍മാരുടെ ജപമാല പ്രദിക്ഷണത്തില്‍ (മെന്‍സ് റോസറി) നാല്‍പ്പതിലധികം രാഷ്ട്രങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ പ്ലാസാ ഡെ മായോയില്‍ രാവിലെ 11 മണിക്കാണ് പുരുഷന്‍മാരുടെ ജപമാല പ്രത്യേകം നടക്കുക. ലോകത്തെ പ്രമുഖ നഗരങ്ങളിലെല്ലാം അന്നേ ദിവസം പുരുഷന്‍മാര്‍ ജപമാല പ്രദിക്ഷണത്തിനായി ഒത്തു ചേരും. 2022 മെയ് 28-നാണ് ആദ്യത്തെ പുരുഷന്‍മാരുടെ ജപമാല റാലി സംഘടിപ്പിച്ചത്. അതേ വര്‍ഷം ഒക്ടോബര്‍ 8ന് ബ്യൂണസ് അയേഴ്സില്‍ സംഘടിപ്പിച്ച രണ്ടാമത്തെ ജപമാല റാലിയില്‍ 5 ഭൂഖണ്ഡങ്ങളിലെ നൂറ്റിയന്‍പത്തോളം നഗരങ്ങളില്‍ നിന്നുമായി ആയിരകണക്കിന് പുരുഷന്‍മാരാണ് പങ്കെടുത്തത്. 2023 മെയ് 6-ന് നടന്ന മൂന്നാമത് പുരുഷന്‍മാരുടെ ജപമാല റാലിയില്‍ നാല്‍പ്പതിലധികം രാഷ്ട്രങ്ങളുടെ പങ്കാളിത്തമുണ്ടായിരിന്നു. ഈ ലോകത്ത് തങ്ങളുടെ വിശ്വാസവും, സ്വന്തം സത്തയും വീണ്ടെടുക്കുവാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാരിലാണ് ഈ ജപമാല പ്രദിക്ഷണത്തിന്റെ പ്രാധാന്യം കുടികൊള്ളുന്നതെന്നു ബ്യൂണസ് അയേഴ്സിലെ പുരുഷന്‍മാരുടെ ജപമാല പ്രദിക്ഷണത്തിന്റെ സംഘാടകരില്‍ ഒരാളായ സെഗുണ്ടോ കാരാഫി പറഞ്ഞു. കുടുംബത്തിലെ പിതാവെന്ന നിലയില്‍ തന്റെ പരമമായ സത്തയെ സംരക്ഷിക്കുവാന്‍ പോരാടുവാന്‍ തയ്യാറാണെന്ന് പുരുഷന്‍മാരേക്കൊണ്ട് തെളിയിക്കുകയാണ് ഈ ജപമാല പ്രദിക്ഷണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതാവിന്റെ അമലോത്ഭവ ഹൃദയത്തിനെതിരായി ചെയ്ത എല്ലാ പാപങ്ങള്‍ക്കുമുള്ള പരിഹാരമായും വിശുദ്ധ യൗസേപ്പിതാവിന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ട് കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും വിശുദ്ധി സംരക്ഷിക്കുന്നതിനായും നിയോഗംവെച്ചാണ് ജപമാല പ്രദിക്ഷണം. അര്‍ജന്റീനക്കാര്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ കത്തോലിക്ക വിശ്വാസം വീണ്ടെടുക്കുവാനും, അത് പരസ്യമായി പ്രകടിപ്പിക്കുവാനുമുള്ള അവസരം കൂടിയായിരിക്കും ബ്യൂണസ് അയേഴ്സിലെ പുരുഷന്‍മാരുടെ ജപമാല പ്രദിക്ഷണമെന്ന്‍ വിലയിരുത്തപ്പെടുന്നു. ക്രിസ്തു വിശ്വാസവും പരിശുദ്ധ അമ്മയോടുള്ള വണക്കവും പരസ്യമായി പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പോളണ്ടില്‍ തുടങ്ങിയ പുരുഷന്‍മാരുടെ ജപമാലയജ്‌ഞം പിന്നീട് മറ്റ് രാഷ്ടങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. Tag: Mens rosary, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-27 16:04:00
Keywordsപുരുഷ, ജപമാല
Created Date2023-09-27 16:05:11