Content | എന്താണ് ശുദ്ധീകരണസ്ഥലം? ഇത് യാഥാര്‍ത്ഥ്യമാണോ? നരകത്തിലെയും ശുദ്ധീകരണസ്ഥലത്തിലെയും സഹനാവസ്ഥയുടെ വ്യത്യാസമെന്ത്? ശുദ്ധീകരണസ്ഥലം ദൈവത്തിന്റെ കരുതലിന്റെ സ്ഥലമാണെന്ന് പറയുവാനുള്ള കാരണമെന്ത്? ശുദ്ധീകരണസ്ഥലത്തെ കുറിച്ച് വിശുദ്ധ ഗ്രന്ഥം എന്തു പഠിപ്പിക്കുന്നു? മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ടോ? ശുദ്ധീകരണസ്ഥലത്തുള്ളവര്‍ക്ക് സ്വര്‍ഗ്ഗം പ്രാപ്യമാണോ? തുടങ്ങീ നിരവധി ചോദ്യങ്ങള്‍ക്ക് 10 മിനിറ്റില്‍ ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അന്‍പത്തിയാറാമത്തെ ക്ലാസില്‍ നിന്നുള്ള ഒരു ഭാഗമാണ് ഈ വീഡിയോ. |