category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്പോര്‍ട്സിലെ വിജയം മാത്രമല്ല, ആത്മാക്കളുടെ രക്ഷയും മുഖ്യം: ഫ്ലോറിഡയിലെ ജെസ്യൂട്ട് സ്കൂളിന്റെ ദൗത്യം വിജയ വഴിയില്‍
Contentഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലെ ഏറ്റവും നല്ല സ്പോര്‍ട്സ് സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട ടാംപായിലെ ജെസ്യൂട്ട് ഹൈസ്കൂള്‍ കായികത്തില്‍ മാത്രമല്ല വിദ്യാര്‍ത്ഥികളെ യേശുവിലേക്ക് നയിക്കുന്നതിലും മികവ് പുലര്‍ത്തുന്നു. സ്പോര്‍ട്സിനും, വിദ്യാഭ്യാസത്തിനും വേണ്ടി മാത്രമല്ല മറിച്ച്, ആത്മാക്കളുടെ രക്ഷയുടെ കാര്യത്തിലും സ്കൂളിന്റെ മത്സരബുദ്ധി പ്രകടമാണെന്നു സ്കൂളിലെ ക്യാമ്പസ് മിനിസ്ട്രിയുടെ ഡയറക്ടറും, 'ലെറ്റ്‌ ബ്യൂട്ടി സ്പീക്' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ജിമ്മി മിച്ചെല്‍ പറയുന്നു. നിരവധി കായിക മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ള ജെസ്യൂട്ട് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അതേ ആവേശത്തോടെ തന്നെയാണ് മറ്റ് വിദ്യാര്‍ത്ഥികളുമായി തങ്ങളുടെ കത്തോലിക്ക വിശ്വാസവും പങ്കുവെക്കുന്നത്. കോവിഡിനെ തുടര്‍ന്നുള്ള തടസ്സങ്ങളെ മറികടന്നുവെന്നും 2020-2021 കാലയളവില്‍ തങ്ങളുടെ ആര്‍.സി.ഐ.എ പ്രോഗ്രാം വഴി 22 വിദ്യാര്‍ത്ഥികളെ ക്രിസ്തു വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ ജെസ്യൂട്ട് ഹൈസ്കൂളിന് കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. ആകെ 104 വിദ്യാര്‍ത്ഥികളാണ് ഇതിനോടകം സ്കൂളിലെ ദേവാലയത്തില്‍വെച്ച് മാമ്മോദീസ സ്വീകരിച്ചത്. ഇതില്‍ 57 പേര്‍ കഴിഞ്ഞ അധ്യായന വര്‍ഷത്തിലാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്നതും ശ്രദ്ധേയം. മാമ്മോദീസ സ്വീകരിച്ചവരില്‍ 33 പേര്‍ നിലവില്‍ സ്കൂളില്‍ പഠിക്കുന്നവരാണ്. വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും, യുവജനങ്ങളെ ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്യുകയെന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നു കഴിഞ്ഞ ഒന്നര ദശകമായി സ്കൂളിന്റെ പ്രസിഡന്റായി തുടരുന്ന ഫാ. റിച്ചാര്‍ഡ് ഹെര്‍മെസ് എസ്ജെ പറയുന്നു. ധ്യാനങ്ങള്‍ സ്കൂള്‍ മിനിസ്ട്രിയില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. 2021-ല്‍ 100 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘത്തെ യൂറോപ്പിലേക്ക് തീര്‍ത്ഥാടനത്തിന് അയച്ചിരുന്നു. ധ്യാനങ്ങളില്‍ സംബന്ധിക്കുവാന്‍ വേണ്ട സാമ്പത്തിക സഹായങ്ങളും സ്കൂള്‍ നല്‍കിവരുന്നുണ്ട്. അനുദിനവും വിദ്യാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണ്ടെന്നും കൂദാശകള്‍ സ്കൂളില്‍ എപ്പോഴും ലഭ്യമാണെന്നും മിച്ചെല്‍ പറഞ്ഞു. സ്കൂളില്‍ എത്തുന്നത് വരെ കത്തോലിക്കനായിരുന്നെങ്കിലും കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് കൂടുതലായി തനിക്കൊന്നും അറിയില്ലായിരുന്നുവെന്നു സീനിയര്‍ വിദ്യാര്‍ത്ഥിയും, പിയര്‍ മിനിസ്ട്രിയുടെ പ്രസിഡന്റുമായ ഡിയഗോ മെജിയ പറയുന്നു. ഉച്ചഭക്ഷണ സമയത്ത് 8 -10 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഒരു സംഘം മറ്റ് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും, തങ്ങളുടെ ക്രൈസ്തവ വിശ്വാസം പങ്കുവെക്കുകയും ചെയ്യാറുണ്ടെന്നതും സ്കൂളിന്റെ പ്രത്യേകതയാണ്. സ്കൂളിലെ പിയര്‍ മിനിസ്ട്രിയാണ് വിദ്യാര്‍ത്ഥികളെ ക്രിസ്തുവിനോട് അടുപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത്. ഇന്ന് ജെസ്യൂട്ട് സ്കൂളിന്റെ മാതൃക അനുസരിച്ച് നിരവധി സ്കൂളുകള്‍ ആര്‍.സി.ഐ.എ പ്രോഗ്രാമുകള്‍ ആരംഭിച്ച് തുടങ്ങിയിട്ടുണ്ട്. Tag: Holy friendships continue to transform all-boys Catholic high school in Tampa, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-26 09:00:00
Keywordsക്രിസ്തു
Created Date2023-09-26 09:01:55