Contents
Displaying 21401-21410 of 24998 results.
Content:
21810
Category: 1
Sub Category:
Heading: ഇസ്ലാമിക ഭീകര സംഘടന കേരളത്തിലും വേരാഴ്ത്തിയിരിക്കുന്നത് നിസാരവൽക്കരിക്കാൻ കഴിയില്ല: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: ലോകസമാധാനത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നതു വഴിയായി ലോകം മുഴുവൻ ആശങ്കയോടെ നോക്കിക്കാണുന്ന ഐഎസ് പോലുള്ള ഒരു ഇസ്ലാമിക ഭീകരസംഘടന കേരളത്തിലും വേരാഴ്ത്തിയിരിക്കുന്നു എന്ന വാർത്ത നടുക്കമുളവാക്കുന്നതാണെന്നും ഈ വസ്തുത നിസാരവൽക്കരിക്കാൻ കഴിയുന്ന ഒന്നല്ലായെന്നും കെസിബിസി ഐക്യ-ജാഗ്രത കമ്മീഷൻ. ഭീകരസംഘടനയായ ഐ എസിന്റെ കേരളത്തിലെ സജീവ പ്രവർത്തകരിൽ രണ്ടുപേരാണ് രണ്ടുമാസങ്ങൾക്കിടെ പിടിയിലായിട്ടുള്ളത്. കേരളത്തിലെ ഭീകരവാദ പ്രവർത്തനങ്ങളില്‍ അടിയന്തരമായി സർക്കാർ നടപടി സ്വീകരിക്കണമെന്നും മതപരമോ, രാഷ്ട്രീയപരമോ ആയ എല്ലാ തീവ്രവാദ നീക്കങ്ങളെയും വേരോടെ പിഴുതെറിയാനും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ആത്മാർത്ഥമായും അടിയന്തരമായും തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു. ഇസ്ലാമിക ഭീകരസംഘടനകളുടെ ഒട്ടേറെ സജീവ പ്രവർത്തകർ കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലുണ്ടെന്നും അവർ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നും സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ ഐക്യരാഷ്ട്ര സഭയുടേതുൾപ്പെടെയുള്ള വിവിധ അന്വേഷണ ഏജൻസികളും ദേശീയ - അന്തർദേശീയ മാധ്യമങ്ങളും മുൻവർഷങ്ങളിൽ പുറത്തുവിട്ടിരുന്നതാണ്. എന്നിട്ടും അർഹിക്കുന്ന പ്രാധാന്യത്തോടെ ഇത്തരം ഭീകരവാദനീക്കങ്ങളെ പ്രതിരോധിക്കാൻ ഇന്നാട്ടിലെ സർക്കാർ സംവിധാനങ്ങളോ, റിപ്പോർട്ട് ചെയ്യാൻ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളോ ശ്രദ്ധിച്ചിരുന്നില്ല. പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്ര സംഘടനകൾ അടുത്ത കാലത്തായി നിരോധിക്കപ്പെടുകയും, ആയുധ പരിശീലനം നൽകിയെന്നാരോപിച്ച് മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമിയുൾപ്പെടെയുള്ള സ്ഥാപനങ്ങൾ കണ്ടുകെട്ടപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, തീവ്രചിന്തകൾ വളർത്തി ഈ നാടിന്റെ ഐക്യത്തിന് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ നിർബാധം തുടരുകയാണ്. തീവ്രവാദസംഘടനകളുടെ പിൻബലത്തോടെയുള്ള കളളപ്പണ ഇടപാടുകളും സ്വർണ്ണകടത്തും മയക്കുമരുന്ന് വ്യാപാരവും ഇന്നും കേരളത്തിൽ അഭംഗുരം തുടരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ധനസമ്പാദന മാർഗങ്ങളാണ് ഇത്തരം ഇടപാടുകളെന്ന് അന്താരാഷ്ട്ര സംഘടനകൾ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും കേരളത്തിൽ അത്തരത്തിലുള്ള അന്വേഷണങ്ങളോ നടപടികളോ ഉണ്ടാകുന്നില്ല എന്നുള്ളത് ഇവിടുത്തെ സർക്കാർ, ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ നിഷ്ക്രിയാവസ്ഥയെ തുറന്നു കാണിക്കുന്നു. കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ ഡീറാഡിക്കലൈസേഷൻ പദ്ധതികളിലൂടെ ഒരു വിഭാഗം യുവജനങ്ങളെ തീവ്രവാദ പ്രവർത്തനങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ സംസ്ഥാനസർക്കാർ മുന്നിട്ടിറങ്ങിയിട്ടുണ്ട് എന്ന മുഖ്യമന്ത്രിയുടെ 2021 സെപ്തംബർ മാസത്തിലെ വെളിപ്പെടുത്തൽ ഇപ്പോഴത്തെ സാഹചര്യങ്ങളോട് ചേർത്ത് വായിക്കേണ്ടതാണ്. ഇത്തരം പ്രവർത്തനങ്ങളുടെ പുരോഗതിയും ഫലപ്രാപ്തിയും വിലയിരുത്താനും വിശദാംശങ്ങൾ പുറത്തുവിടാനും സർക്കാർ തയ്യാറാകണം. ഭീകരവാദത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിരവധി രാജ്യങ്ങളിൽ അസ്വസ്ഥതകൾ വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരമൊരു ഗൗരവമേറിയ വിഷയത്തിന് കൂടുതൽ ശ്രദ്ധ നൽകാനും, മത - രാഷ്ട്രീയ സ്വാധീനങ്ങൾക്ക് അതീതമായി ശരിയായ അന്വേഷണങ്ങൾ നടത്തി മതപരമോ, രാഷ്ട്രീയപരമോ ആയ എല്ലാ തീവ്രവാദ നീക്കങ്ങളെയും വേരോടെ പിഴുതെറിയാനും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ആത്മാർത്ഥമായും അടിയന്തരമായും തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-09-08-17:56:00.jpg
Keywords: ജാഗ്രത

21811
Category: 1
Sub Category:
Heading: വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും
Content: ദൈവികവെളിപാട് മനുഷ്യന്റെ ഭാഷയിൽ അവതരിപ്പിക്കപ്പെട്ടതാണ് വിശുദ്ധ ബൈബിൾ. ഇതിന്റെ രൂപീകരണത്തിൽ ദൈവികവും മാനുഷികവുമായ പ്രവർത്തനങ്ങളുണ്ട്. ചരിത്രത്തിൽ വെളിവാക്കപ്പെട്ട ദൈവികരഹസ്യങ്ങൾ മനസ്സിലാക്കുന്നതിന്, ദൈവാരൂപിയുടെ സഹായത്തോടൊപ്പം ദൈവിക വെളിപാടുകൾ നൽകപ്പെട്ട ചരിത്ര-സാമൂഹിക പശ്ചാത്തലങ്ങളും, അവ രൂപപ്പെട്ട ഭാഷാ-സാഹിത്യശൈലികളും അറിയേണ്ടതുണ്ട്. വിശ്വാസാനുഭവം കൈമാറുന്നതിനുവേണ്ടി എഴുതപ്പെട്ടവയായതു കൊണ്ട് വിശ്വാസത്തോടെ വേണം വിശുദ്ധ ബൈബിൾ പഠിക്കാനും വ്യാഖ്യാനിക്കാനും. വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തിന് സഭയ്ക്ക് തനതായ രീതികൾ ഉണ്ട്. വിശുദ്ധഗ്രന്ഥത്തിന്റെ വിവിധങ്ങളായ വ്യാഖ്യാന ശൈലികളെക്കുറിച്ചും വ്യാഖ്യാനത്തിന്റെ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള ഒരു പഠനമാണ് ഈ ലേഖനം. #{red->none->b-> 1. വിശുദ്ധ ഗ്രന്ഥത്തിന്റെ സാമൂഹിക സാഹചര്യങ്ങൾ }# ദൈവിക വെളിപാട് സ്വീകരിച്ച ജനത ജീവിച്ചിരുന്നത് അതിപുരാതനങ്ങളായ അസ്സീറിയൻ, ഈജിപ്ത്യൻ, മെസൊപ്പൊട്ടേമിയൻ സംസ്കാരങ്ങളുടെ പശ്ചാത്തലത്തിലാണ്. സുമേറിയൻ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഊർ എന്ന പട്ടണത്തിൽനിന്നു മെസൊപ്പൊട്ടേമിയൻ പട്ടണമായ ഹാരാനിലേക്കു കുടിയേറിയവരായിരുന്നു അബ്രാഹത്തിന്റെ പൂർവികർ. ഹാരാനിൽ നിന്നു ദൈവത്താൽ വിളിക്കപ്പെട്ട അബ്രഹാം കാനാനിലേക്കു യാത്ര ചെയ്യുന്ന സംഭവത്തോടുകൂടിയാണ് ഇസ്രായേൽ ജനതയുടെ ചരിത്രം ആരംഭിക്കുന്നത്. തുടർന്ന് ഇസ്രായേലിന് ഈജിപ്തുദേശത്തു വസിക്കേണ്ടി വന്നു. പിന്നീട് അസീറിയായിലും (ബി.സി. 587) യഹൂദജനം പ്രവാസികളായി തീരുകയും ചെയ്‌തു. പേർഷ്യൻ രാജാവായ സൈറസിന്റെ സഹായത്തോടെ ബാബിലോണിൽനിന്നു യഹൂദജനം ജറുസലേമിലേക്കു തിരിച്ചു വന്നതോടുകൂടി യഹൂദമതത്തിൽ ശക്തമായ നവീകരണം സംജാതമായി; തത്ഫലമായി തനതായ യഹൂദസംസ്കാരവും വിശ്വാസസംഹിതയും രൂപപ്പെട്ടു. വിവിധ കാലങ്ങളിലും ദേശങ്ങളിലും സാംസ്കാരിക-സാമൂഹിക ചുറ്റുപാടുകളിലുമായി രൂപപ്പെട്ട വിശുദ്ധ ഗ്രന്ഥത്തിന് മേൽപ്പറഞ്ഞ സംസ്‌കാരങ്ങളുടെയെല്ലാം സ്വാധീനം ഉണ്ടായിരുന്നു. വിശുദ്ധഗ്രന്ഥം മാനുഷികങ്ങളായ സംസ്‌കാരങ്ങളുടെ ഉൽപന്നം മാത്രമാണ് എന്ന ധാരണയുണ്ടാകരുത്. പരിശുദ്ധ റൂഹായാൽ പ്രചോദിതരായ മനുഷ്യർക്കു ലഭിച്ച ദൈവിക വെളിപാടാണ് വിശുദ്ധഗ്രന്ഥം എന്ന ബോദ്ധ്യത്തോടെ വേണം തിരുലിഖിതങ്ങൾ വ്യാഖ്യാനിക്കാൻ. #{red->none->b-> 2. വിശുദ്ധ പാരമ്പര്യവും വിശുദ്ധ ഗ്രന്ഥവും }# മനുഷ്യചരിത്രത്തിലെ ദൈവിക ഇടപെടലുകളും വെളിപ്പെടുത്തലുകളും പൂർണമായി വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എഴുതപ്പെടാത്ത ദൈവിക വെളിപാടുകൾ കൈമാറപ്പെടുന്നത്, അവ സ്വീകരിച്ച സമൂഹങ്ങളുടെ ജീവിതശൈലികളിലൂടെയും വായ്മൊഴികളികളിലൂടെയുമാണ്. ഇതാണു വിശുദ്ധ പാരമ്പര്യം. ലിഖിതരൂപത്തിലുള്ള വിശുദ്ധഗ്രന്ഥത്തിലും തലമുറകളിലൂടെ കൈമാറ്റപ്പെടുന്ന വിശുദ്ധ പാരമ്പര്യത്തിലുമാണ് ദൈവിക വെളിപാടിന്റെ പൂർണത. ഈ സമഗ്രയാഥാർത്ഥ്യത്തെയാണ് 'ദൈവവചനം' എന്നതുകൊണ്ട് സാധാരണ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് ദൈവവചന വ്യാഖ്യാനത്തിൽ കത്തോലിക്കാസഭ വിശുദ്ധ ബൈബിളിനും വിശുദ്ധ പാരമ്പര്യത്തിനും തുല്യ പ്രാധാന്യം നൽകുന്നത് (Dei Verbum 9). #{red->none->b-> 3. സഭാപിതാക്കന്മാരുടെ വ്യാഖ്യാനശൈലി }# മനുഷ്യനായി അവതരിച്ച ഈശോമിശിഹാതന്നെ എപ്രകാരമാണു പഴയനിയമം വ്യാഖ്യാനിക്കേണ്ടത് എന്നു വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട് (മത്താ 5 -7; ലൂക്കാ 24, 25-27; യോഹ 5, 45-47). മൂശെ മുതലുള്ള എല്ലാ പ്രവാചകന്മാരും തന്നെക്കുറിച്ചാണു പറഞ്ഞിരുന്നത് എന്ന ഉത്ഥിതനായ മിശിഹായുടെ പ്രബോധനമാണ് വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തിന്റെ താക്കോൽ (ലൂക്കാ 24, 27). മിശിഹാ തന്നെയാണ് പഴയനിയമത്തിന്റെ പൂർത്തീകരണം. ഈ സത്യം നേരിട്ട് അനുഭവിച്ചറിഞ്ഞ് മിശിഹാകേന്ദ്രീകൃതമായി വിശുദ്ധഗ്രന്ഥം വ്യാഖ്യാനിച്ച ശ്ലീഹന്മാരും അവരുടെ പിൻഗാമികളായ സഭാപിതാക്കന്മാരുമാണ് ദൈവവചന വ്യാഖ്യാനത്തിൽ സഭയ്ക്ക് എന്നും മാതൃക. ദൃഷ്ടാന്തരൂപത്തിലുള്ള (Allegorical) വ്യാഖ്യാനശൈലിയാണ് സഭാപിതാക്കന്മാർ കൂടുതലായി അവലംബിച്ചത്. ഗ്രീക്ക് തത്വശാസ്ത്രത്തിന്റെ സ്വാധീനം ഇപ്രകാരമുള്ള ആഖ്യാനശൈലിയിൽ പ്രകടമാണ്. സഭയുടെ പാരമ്പരാഗതമായുള്ള വ്യാഖ്യാനമനുസരിച്ച് ദൈവവചനത്തിനു മൂന്ന് അർത്ഥങ്ങളുണ്ട്: (1) ചരിത്രപരം (2) ധാർമികം (3) ആദ്ധ്യാത്‌മികം. ചരിത്ര-സാംസ്കാരിക പശ്ചാത്തലങ്ങളുടെ വിശകലത്തിലൂടെയാണ് ചരിത്രപരമായ അർത്ഥം കണ്ടെത്താനാവുന്നത്. ധാർമികമായ പ്രവർത്തനങ്ങളിലേക്കു നയിക്കുന്നതാണ് ധാർമികാർത്ഥം. ആദ്ധ്യാത്മീകാർത്ഥമാകട്ടെ, സ്വർഗോന്മുഖമായ ആത്മീയജീവിതം നയിക്കുന്നതിനു സഹായിക്കുന്നതും (കത്തോലിക്കാസഭയുടെ മതബോധനം 115-117). #{green->none->b-> പിതാക്കന്മാരുടെ വ്യാഖ്യാനശൈലിയുടെ സവിശേഷതകൾ }# ദൈവികവെളിപാടിനെ മനുഷ്യജീവിതവുമായി ബന്ധിപ്പിക്കുന്ന വിധത്തിൽ ആദ്ധ്യാത്മികമായ ഒരു വ്യാഖ്യാന ശൈലിയാണ് സഭാപിതാക്കന്മാർ സ്വീകരിച്ചിരുന്നത്. പൗരസ്ത്യ സുറിയാനിസഭാ പിതാക്കന്മാരായ അഫ്രഹാത്ത്, മാർ അപ്രേം എന്നിവരും ഇപ്രകാരമുള്ള ആദ്ധ്യാത്മിക വ്യാഖ്യാനശൈലിയുടെ പ്രയോക്താക്കളായിരുന്നു. #{black->none->b-> 1. പ്രാർത്ഥനാപൂർവ്വം വ്യാഖ്യാനിക്കുക: }# ദൈവനിവേശിതമായ വിശുദ്ധഗ്രന്ഥം പ്രാർത്ഥനാപൂർവ്വം കൈകാര്യം ചെയ്യേണ്ടതും പരിശുദ്ധറൂഹായുടെ സഹായത്തോടെ വ്യാഖ്യാനിക്കേണ്ടതുമാണ് എന്ന ബോദ്ധ്യം പിതാക്കന്മാർക്കുണ്ടായിരുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ ചരിത്രപശ്ചാത്തലം കൂടി കണക്കിലെടുത്തു കൊണ്ടാണ് ഇപ്രകാരമുള്ള ആത്മീയവ്യാഖ്യാനങ്ങൾ അവർ നൽകിയിരുന്നത്. #{black->none->b-> 2. സമഗ്രതയിൽ വ്യാഖ്യാനിക്കുക: }# വിശുദ്ധ ഗ്രന്ഥത്തെ അതിന്റെ സമ്പൂർണതയിൽ കാണുന്നു എന്നതാണ് സഭാപിതാക്കന്മാരുടെ വ്യാഖ്യാനശൈലിയുടെ സവിശേഷത. പഴയനിയമവും പുതിയനിയമവും പരസ്‌പര പൂരകങ്ങളായി അവർ കണ്ടു. 'പഴയ നിയമത്തിൽ പുതിയനിയമം മറഞ്ഞിരിക്കുന്നു എന്നും പുതിയ നിയമത്തിലൂടെ പഴയനിയമം അതിന്റെ പൂർണതയിൽ വെളിപ്പെടുത്തപ്പെട്ടു' എന്നും സഭാപിതാവായ വിശുദ്ധ ആഗസ്തീനോസ് പഠിപ്പിക്കുന്നുണ്ട്. #{black->none->b->3. മിശിഹായെ പഴയനിയമത്തിന്റെ തുടർച്ചയും പൂർത്തീകരണവുമായി കണ്ടു വ്യാഖ്യാനിക്കുക : }# പഴയനിയമത്തിന്റെ തുടർച്ചയും പൂർത്തീകരണവുമാണ് പുതിയനിയമം. അത് മനുഷ്യനായവതരിച്ച ഈശോമിശിഹാ തന്നെയാണ്. പഴയനിയമത്തെ മിശിഹാ രഹസ്യത്തിന്റെ മുന്നാസ്വാദനമായി കാണുന്നതിലൂടെ വി. ഗ്രന്ഥത്തെ അതിന്റെ സമഗ്രതയിൽ വ്യാഖ്യാനിക്കാൻ സാധിക്കും. ഇപ്രകാരമുള്ള വ്യാഖ്യാനം വി. ഗ്രന്ഥത്തിന്റെ സത്തയെ അവതരിപ്പിക്കുകയും രക്ഷാകര രഹസ്യങ്ങളെ അനാവൃതമാക്കുകയും ചെയ്യുന്നു. #{red->none->b-> 4. വിശുദ്ധഗ്രന്ഥത്തോടുള്ള ശാസ്ത്രീയ സമീപനം }# വിശുദ്ധഗ്രന്ഥം വ്യാഖ്യാനിക്കുന്നതിനുള്ള മറ്റൊരു രീതിയാണ് 'ശാസ്ത്രീയ സമീപനം' (scientific approach) ഇത് വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനമാണ്. വിശുദ്ധഗ്രന്ഥരചനയിൽ മനുഷ്യന്റെ സിദ്ധികൾക്കും സാഹചര്യങ്ങൾക്കുമുണ്ടായിരുന്ന പങ്കും സ്വാധീനവും കണക്കിലെടുത്ത്, ശാസ്ത്രീയമായ അപഗ്രഥനം നടത്തിക്കൊണ്ടുവേണം ദൈവവചനം വ്യാഖ്യാനിക്കാൻ. ശാസ്ത്രപുരോഗതിയുടെ ഈ കാലഘട്ടത്തിൽ ലഭ്യമായ എല്ലാ ശാസ്ത്രീയ മാർഗങ്ങളും ബൈബിൾ വ്യാഖ്യാനത്തിന് ഉപയോഗിക്കേണ്ടതാണ്. ഉദാഹരണമായി, വി. ഗ്രന്ഥത്തിലെ സ്ഥലങ്ങളെയും അവിടെ നടന്ന സംഭവങ്ങളെയും ശാസ്ത്രീയമായി അപഗ്രഥിക്കുവാൻ പുരാവസ്‌തു ഗവേഷണങ്ങൾ (archaeological survey) ഉപയോഗപ്രദമാണ്. ബൈബിളിൽ വിവരിക്കപ്പെടുന്ന സ്ഥലങ്ങളുടെയും സംഭവങ്ങളുടെയും ചരിത്രപരത മനസ്സിലാക്കാൻ ഇപ്രകാരമുള്ള ഗവേഷണങ്ങൾ സഹായിക്കും. അതിപുരാതന ജെറിക്കോപട്ടണം. (ജോഷ്വ 6) 3000 വർഷങ്ങൾക്ക് മുമ്പ് എപ്രകാരമായിരുന്നു എന്നു പുരാവസ്‌തു ഗവേഷകന്മാർ നിർണയിച്ചിട്ടുണ്ട്. ഇതുപോലെ മിശിഹായുടെ കാലത്തെ കഫർണാം പട്ടണവും അവിടെയുണ്ടായിരുന്ന സിനഗോഗും പുരാവസ്‌തു ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇപ്രകാരം ശേഖരിക്കുന്ന അറിവുകൾ ഉപയോഗിച്ചായിരിക്കണം വിശുദ്ധഗ്രന്ഥം വ്യാഖ്യാനിക്കേണ്ടത്. വിശുദ്ധ ഗ്രന്ഥരചയിതാവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ മനസ്സിലാക്കി അത് എഴുതപ്പെട്ട സാഹചര്യങ്ങളും അതിന്റെ ശൈലിയും അപഗ്രഥിക്കുന്നത് ശാസ്ത്രീയ ആഖ്യാനരീതിയുടെ ഭാഗമാണ്. പതിനേഴ്-പതിനെട്ട് നൂറ്റാണ്ടുകളിൽ ഉയർന്നുവന്ന ചരിത്രാത്മക-വിമർശന / നിരൂപണ വ്യാഖ്യാനരീതി (historical-critical method) അതിന്റെ വ്യത്യസ്‌ത മാർഗങ്ങളോടെ (source criticism, form criticism, redaction criticism) ബൈബിൾ പഠനത്തിന് ഉപയോഗിക്കാം എന്ന തീരുമാനം സത്യത്തോടുള്ള തിരുസഭയുടെ തുറവിയാണ് വെളിവാക്കുന്നത്. 1893-ൽ ലെയോ പതിമൂന്നാമൻ മാർപാപ്പ പുറപ്പെടുവിച്ച 'പ്രൊവിദെന്തീസിമൂസ്' എന്ന ചാക്രികലേഖനവും 1920-ൽ ബനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച "സ്പിരീത്തൂസ് പാരക്ലിത്തൂസ്' എന്ന ചാക്രികലേഖനവും 1943-ൽ പീയൂസ് പന്ത്രണ്ടാമൻ പാപ്പാ എഴുതിയ 'ദിവീനോ അഫ്ളാന്തേ സ്പിരിത്തു' എന്ന ചാക്രികലേഖനവും വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തിൽ ശാസ്ത്രീയരീതികൾ പ്രോത്സാഹിപ്പിക്കുന്നവയായിരുന്നു. രണ്ടാം വത്തിക്കാൻ സൂനഹദോസിലെ 'ദേയി വെർബും' എന്ന പ്രമാണരേഖ (1965) ബൈബിൾ പഠനത്തിൽ ചരിത്രപരവും വിമർശനാത്മകവുമായ ഗവേഷണ പഠനങ്ങൾക്കുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞു (Dei Verbum 12). 1993-ൽ പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ പുറപ്പെടുവിച്ച 'ബൈബിൾ വ്യഖ്യാനം തിരുസഭയിൽ' (Interpretation of the Bible in the Church)എന്ന രേഖയും ചരിത്രാത്മക-വിമർശന വ്യഖ്യാനരീതിയുടെ അനിവാര്യത വ്യക്തമാക്കി. 2010-ൽ ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ പുറപ്പെടുവിച്ച 'വെർബും ദോമിനി' (Verbum Domini) എന്ന ശ്ലൈഹിക പ്രബോധനവും വിശുദ്ധഗ്രന്ഥത്തെ ശാസ്ത്രീയമായി സമീപിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട് (Verbum Domini 32). #{red->none->b-> 5. വചന വ്യാഖ്യാനം സഭയുടെ അധികാരം }# വിശുദ്ധഗ്രന്ഥത്തിലെ പഴയനിയമഗ്രന്ഥങ്ങൾ രൂപപ്പെട്ടതും വളർന്നതും ഇസ്രായേൽ ജനതയിലൂടെയാണ്. അതിന്റെ പൂർത്തീകരണമായ പുതിയനിയമമാകട്ടെ, സഭയിലൂടെയും. അതുകൊണ്ടു തന്നെ വിശുദ്ധഗ്രന്ഥത്തെ അതിന്റെ പൂർണതയിൽ വ്യാഖ്യാനിക്കാൻ അധികാരമുള്ളത് സഭയ്ക്കാണ്. തിരുസഭയാണ് വിശുദ്ധഗ്രന്ഥത്തിന്റെ കാവൽക്കാരിയും വ്യാഖ്യാതാവും (Verbum Domini 29). സഭയുടെ പ്രബോധനാധികാര പരിധിയിലാണ് വിശുദ്ധഗ്രന്ഥത്തിന്റെ ആധികാരിക വ്യാഖ്യാനം. മേൽവിവരിച്ച രീതിയിലുള്ള ഒരു വ്യാഖ്യാനശൈലിയോ സത്യത്തിലേക്കുള്ള തുറവിയോ ഇസ്ലാം മതഗ്രന്ഥ വ്യാഖ്യാനത്തിൽ ഇല്ല. #{black->none->b->ഉപസംഹാരം}# ദൈവിക വെളിപ്പെടുത്തലുകളുടെ എഴുതപ്പെട്ട രൂപമായ വിശുദ്ധ ബൈബിൾ രൂപംകൊണ്ടത് പരിശുദ്ധ റൂഹായുടെയും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യവ്യക്തികളുടെയും പ്രവർത്തനഫലമായാണ്. ദൈവിക വെളിപാടുകൾ നല്കപ്പെട്ടതും അവ ലിഖിതരൂപത്തിലായതും മനുഷ്യചരിത്രത്തിലെ വ്യത്യസ്‌ത കാലങ്ങളിലും ദേശങ്ങളിലും സംസ്‌കാരങ്ങളിലുമാണ്. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുള്ള വ്യാഖ്യാനത്തിലൂടെ മാത്രമേ വിശുദ്ധഗ്രന്ഥത്തെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കാനാവൂ. #{red->none->b->സഹായകഗ്രന്ഥങ്ങൾ: }# 1. Benedict XVI, Verbum Domini: The Word of God in the Life and Mission of the Church, Vatican 2010. 2. Flannery Austin (ed.), “Dogmatic Constitution on Divine Revelation”, Vatican Council II: The conciliar and Post Conciliar Documents, Bombay 1995, 663-675. 3. Fitzmyer J.A., The Biblical Commission’s Document: The Interpretation of the Bible in the Church: Text and Commentary, Roma 1995, 35. 4. First H.-Geiger G., Terra Santa, Jerusalem, 2017. 5. Lossky Fitzmyer J.A., The Biblical Commission’s Document: The Interpretation of the Bible in the Church: Text and Commentary (Subsidia Biblica 18) Roma 1995, 35., “Tradition and Traditions”, The Meaning of the Icons, Ouspensky L., Lossky V. (eds), Crestwood 1999, 9-22. 6. Ramelli Ilaria L.E., “Patristic Exegesis: Relevance to contemporary Biblical Hermeneutics”, Religion and Theology 22 (2015), 100-132. (''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം). ➤ ➤➤➤ (തുടരും...) ➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍: ⧪ {{ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര -> http://www.pravachakasabdam.com/index.php/site/news/21673}} ⧪ {{ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 -> http://www.pravachakasabdam.com/index.php/site/news/21651}} ⧪ {{ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 -> http://www.pravachakasabdam.com/index.php/site/news/21725}}
Image: /content_image/TitleNews/TitleNews-2023-09-08-20:26:09.jpg
Keywords: ഖുര്‍ആ

21812
Category: 18
Sub Category:
Heading: ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ സമ്മേളനത്തിൽ റവ.ഡോ. ജോബി മൂലയിലും ഡോ. മേരി റെജീനയും പങ്കെടുക്കും
Content: കൊച്ചി:ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ 2023 സെപ്തംബർ 11 മുതൽ 15 വരെ തായ്‌ലൻഡിലെ ബാങ്കോക്കിൽവെച്ച് "സിനഡാത്മക സഭയുടെ രൂപീകരണം ഏഷ്യയിൽ" എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തുന്ന ആദ്യ ചർച്ചാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് സീറോ മലബാർ സഭയിൽ നിന്ന് മെത്രാന്മാരല്ലാത്ത പ്രതിനിധികളായി, സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മിഷന്റെ ജനറൽ സെക്രട്ടറി റവ.ഡോ.ജോബി മൂലയിലെനെയും,തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.മേരി റെജീനയെയും മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നോമിനേറ്റ് ചെയ്തു. ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഭാ പ്രതിനിധികൾ നാലു ദിവസം നീണ്ടു നിൽക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Image: /content_image/India/India-2023-09-09-09:14:00.jpg
Keywords: ഏഷ്യന്‍

21813
Category: 18
Sub Category:
Heading: ഫാ. ജോസഫ് മാലിപ്പറമ്പിൽ ചരമ രജത ജൂബിലി അനുസ്മരണം ഇന്ന്
Content: കോട്ടയം: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിൽ ചരമ രജത ജൂബിലി അനുസ്മരണം ആർപ്പൂക്കര ചെറുപുഷ്പം ദേവാലയത്തിൽ ഇന്നു നടക്കും. മിഷൻ ലീഗ് സംസ്ഥാന രക്ഷാധികാരി ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. രാവിലെ മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ 25 വൈദികർ ചേർന്ന് അർപ്പിക്കുന്ന സമൂഹബലിയോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ 2023 വർഷത്തെ ഫാ. ജോ സഫ് മാലിപ്പറമ്പിൽ പുരസ്കാര ജേതാവ് ഫാ. മാത്യു പുല്ലുകാലായിലിന് പുരസ്കാര സമർപ്പണവും ഫാ. ജോസഫ് മാലിപ്പറമ്പിൽ സ്മാരക സ്റ്റാമ്പ് പ്രകാശനവും രൂപത ഡയറക്ടർമാരെ ആദരിക്കലും മാർ തോമസ് തറയിൽ നിർവഹിക്കും. ചരമ രജത ജൂബിലി എവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള പ്രസംഗമത്സരം രാവിലെ ഒമ്പതിന് ആരംഭിക്കും.
Image: /content_image/India/India-2023-09-09-09:29:55.jpg
Keywords: മിഷൻ

21814
Category: 1
Sub Category:
Heading: മോൺ. ജോർജ് പനന്തുണ്ടിലിന്റെ മെത്രാഭിഷേകം ഇന്ന് റോമില്‍
Content: വത്തിക്കാൻ സിറ്റി: കസാഖിസ്ഥാനിലെ വത്തിക്കാൻ സ്ഥാനപതിയായി നിയമിതനായ മലങ്കര കത്തോലിക്കാ സഭാ വൈദികൻ മോൺ. ജോർജ് പനന്തുണ്ടിലിന്റെ മെത്രാഭിഷേകം ഇന്നു വൈകിട്ട് അഞ്ചിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിന്റെ മുഖ്യകാർമികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുക. മോൺ. ജോർജ് പനന്തുണ്ടിലിനോടൊപ്പം ഐവറികോസ്റ്റിലെ പുതിയ സ്ഥാനപതി കൊളംബിയ സ്വദേശി മോൺ. മൗറീസിയോ റൂവേഡയും മെത്രാന്‍ പട്ടം സ്വീകരിക്കും. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നു മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായിൽനിന്നു മോൺ. ജോർജ് പനന്തുണ്ടില്‍ റമ്പാൻ പട്ടം സ്വീകരിച്ചിരിന്നു. വത്തിക്കാനിലെ ചടങ്ങില്‍ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും കൊളംബിയൻ കർദിനാൾ റൂബൻ സലാസർ ഗോമസും സഹകാർമികരായിരിക്കും. തുർന്ന് പോൾ ആറാമൻ ഹാളിൽ നിയുക്ത ആർച്ച് ബിഷപ്പുമാർക്ക് സ്വീകരണം നൽകും. നാളെ രാവിലെ പുതിയ സ്ഥാനപതിമാരും കുടുംബാംഗങ്ങളും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. മോൺ. ജോർജ് ഇപ്പോൾ പ്രവർത്തിക്കുന്ന സൈപ്രസിൽനിന്നും കേരളത്തിൽനിന്നും അതിഥികൾ റോമിലെത്തിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞു നാലിന് നിയുക്ത ആർച്ച് ബിഷപ്പ് ജോർജ് പനന്തുണ്ടിൽ വത്തിക്കാൻ സിറ്റി സ്റ്റേറ്റിലെ ഗവർണറുടെ ചാപ്പലിൽ കൃതജ്ഞതാബലി അർപ്പിക്കും. മലങ്കര സുറിയാനി കത്തോലിക്ക സഭയിൽനിന്ന് വത്തിക്കാൻ അംബാസഡറായി നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ് മോൺ. ജോർജ് പനന്തുണ്ടില്‍.
Image: /content_image/News/News-2023-09-09-09:54:23.jpg
Keywords: റോമി

21815
Category: 1
Sub Category:
Heading: നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികള്‍ റെക്ടറിക്ക് തീകൊളുത്തി സെമിനാരി വിദ്യാർത്ഥിയെ കൊലപ്പെടുത്തി
Content: അബൂജ: നൈജീരിയയിൽ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിൽ റെക്ടറിക്ക് തീകൊളുത്തി സെമിനാരി വിദ്യാർത്ഥിയെ കൊലപ്പെടുത്തി. ഫുലാനി മുസ്ലിം തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. സെപ്റ്റംബർ ഏഴാം തീയതിയാണ് സംഭവം. സെമിനാരി വിദ്യാർത്ഥിയായ നാമാൻ ധൻലാമിയുടെ മരണത്തിന് കാരണമായ അക്രമം കഫഞ്ചാൻ രൂപതയുടെ മെത്രാൻ ജൂലിയസ് യാക്കൂബു സ്ഥിരീകരിച്ചു. റാഫേൽ ഫാടാൻ ഇടവക ദേവാലയത്തിന്റെ റെക്ടറിക്കാണ് ഫുലാനി ഗോത്ര തീവ്രവാദികള്‍ തീവച്ചത്. ഇടവക വികാരിയെ തട്ടികൊണ്ട് പോകുക എന്ന ലക്ഷ്യമായിരുന്നു അവർക്ക് ഉണ്ടായിരുന്നത്. എന്നാൽ അത് വിഫലമായപ്പോൾ അദ്ദേഹം താമസിക്കുന്ന കെട്ടിടത്തിന് തീയിടാൻ ഫുലാനികൾ തീരുമാനിക്കുകയായിരുന്നു. ഇടവക ദേവാലയത്തിലെ വികാരി ഫാ. ഇമ്മാനുവൽ ഒക്കോളോയും അസിസ്റ്റന്‍റും രക്ഷപ്പെട്ടുവെങ്കിലും വൈദിക വിദ്യാര്‍ത്ഥി ക്രൂരമായി കൊല്ലപ്പെടുകയായിരിന്നു. ആക്രമണം ഒരു മണിക്കൂർ നീണ്ടെങ്കിലും പട്ടാളത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള സഹായവും ലഭിച്ചില്ലെന്ന് ബിഷപ്പ് ജൂലിയസ് യാക്കൂബു പറഞ്ഞു. നൈജീരിയക്കാർ സുരക്ഷിതരല്ലായെന്നും സുരക്ഷാസേനയുടെ യാതൊരു സംരക്ഷണവും തങ്ങൾക്ക് ലഭിക്കുന്നില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാരി വിദ്യാർഥിയുടെ മരണം വലിയൊരു നഷ്ടമാണെന്നും ബിഷപ്പ് പറഞ്ഞു. രൂപതയുടെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ അധ്യക്ഷനായി സേവനം ചെയ്തിരുന്ന വൈദികനായ ഫാ. മാർക്ക് ചേയ്റ്റനം കഴിഞ്ഞവർഷം കൊല്ലപ്പെട്ടിരുന്നു. സെമിനാരി വിദ്യാർത്ഥിയുടെ കൊലപാതകത്തെയും, കടുണയിൽ നിന്നും എസക്കിയേൽ നൂഹു എന്ന സെമിനാരി വിദ്യാർത്ഥി അടുത്ത ദിവസം തട്ടിക്കൊണ്ടുപോകപ്പെട്ട സംഭവത്തെയും അപലപിച്ചു സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡും രംഗത്തുവന്നിട്ടുണ്ട്.
Image: /content_image/News/News-2023-09-09-10:16:54.jpg
Keywords: നൈജീ

21816
Category: 1
Sub Category:
Heading: റഷ്യയില്‍ തടവില്‍ കഴിയുന്ന യുക്രൈന്‍ വൈദികരുടെ കുരിശും ജപമാലയും ഫ്രാന്‍സിസ് പാപ്പക്ക് കൈമാറി
Content: വത്തിക്കാന്‍ സിറ്റി: യുക്രൈനില്‍ നിന്നും റഷ്യ തടവിലാക്കിയ റിഡംപ്റ്ററിസ്റ്റ് വൈദികര്‍ ഉപയോഗിച്ചിരുന്ന മിഷ്ണറി കുരിശും പ്രാര്‍ത്ഥനാ പുസ്തകവും ജപമാലയും ഫ്രാന്‍സിസ് പാപ്പക്ക് കൈമാറി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് രാവിലെ വത്തിക്കാനില്‍വെച്ച് യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭ മെത്രാന്മാരുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭാതലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കാണ് ഇവ ഫ്രാന്‍സിസ് പാപ്പക്ക് കൈമാറിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 16ന് ബെര്‍ഡ്യാന്‍ങ്കില്‍വെച്ച് റഷ്യന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്ത തടവിലാക്കിയ ഫാ. ഐവാന്‍ ലെവിറ്റ്സ്കി, ഫാ. ബോഹ്ദാന്‍ ഹെലെറ്റ എന്നിവര്‍ ഉപയോഗിച്ചിരുന്ന കുരിശും, കൊന്തയും, പ്രാര്‍ത്ഥനാ പുസ്തകവുമാണ് കൈമാറിയത്. “അമൂല്യ നിധി” എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് മെത്രാപ്പോലീത്ത ഷെവ്ചുക്ക് ഇവ പാപ്പക്ക് കൈമാറിയത്. യുക്രൈനില്‍ അധികം താമസിയാതെ തന്നെ നീതിയുക്തമായ സമാധാനം കൈവരുമെന്ന പ്രതീക്ഷയില്‍ ഇത് അങ്ങേക്ക് നല്‍കുകയാണെന്ന വാക്കുകളോടെയാണ് മെത്രാപ്പോലീത്ത ഇവ ഫ്രാന്‍സിസ് പാപ്പയ്ക്കു കൈമാറിയത്. യുദ്ധത്തടവുകാരെ പ്രത്യേകിച്ച് യുക്രൈന്‍ ഓര്‍ത്തഡോക്സ് സഭാ വൈദികരെ മോചിപ്പിക്കുവാനുള്ള പാപ്പയുടെയും, പരിശുദ്ധ സിംഹാസനത്തിന്റെയും ശ്രമങ്ങള്‍ തുടരണമെന്നും മെത്രാന്മാര്‍ പാപ്പയോട് അഭ്യര്‍ത്ഥിച്ചു. തടവിലാക്കപ്പെട്ട രണ്ടു മിഷ്ണറി വൈദികരുടെയും ആരോഗ്യത്തേക്കുറിച്ചും, ഇപ്പോഴത്തെ അവസ്ഥയേക്കുറിച്ചും കഴിഞ്ഞ ക്രിസ്തുമസിനു ശേഷം യാതൊരു വിവരവുമില്ലെന്നു ദി മോസ്റ്റ് ഹോളി റെഡീമര്‍ സന്യാസ സമൂഹം ‘ഏജന്‍സിയ ഫിദെസ്’നോട് വ്യക്തമാക്കിയിരിന്നു.അറസ്റ്റിലാകുന്ന സമയത്ത് ഇരു വൈദികരും തെക്ക്-കിഴക്കന്‍ യുക്രൈനിലെ തുറമുഖ നഗരമായ ബെര്‍ഡ്യാന്‍ങ്കിലെ നേറ്റിവിറ്റി ഓഫ് ദി വിര്‍ജിന്‍ മേരി ദേവാലയത്തില്‍ സേവനം ചെയ്തു വരികയായിരുന്നു. ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്. യുദ്ധത്തിന്റെ തുടക്കത്തിലും (ഫെബ്രുവരി 24, 2022), പിന്നീട് ബെര്‍ഡ്യാന്‍ങ്ക് റഷ്യയുടെ നിയന്ത്രണത്തിലായ ശേഷവും വിശ്വാസികള്‍ക്ക് ആത്മീയവും, മാനുഷികവുമായ സേവനങ്ങള്‍ നല്‍കിക്കൊണ്ട് നഗരത്തില്‍ തന്നെ തുടരുവാന്‍ ഈ വൈദികര്‍ തീരുമാനിച്ചു. സ്ഫോടക വസ്തുക്കളും, ആയുധങ്ങളും ദേവാലയ പരിസരത്തും, തങ്ങളുടെ വീടിനടിയിലും ഒളിപ്പിച്ചുവെച്ചു എന്ന വ്യാജ ആരോപണമാണ് ഇവര്‍ക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 23-നും 24-നും റഷ്യന്‍ ടെലിവിഷനായ സ്വിയെസ്ദ ഫാ. ഐവാന്‍ ലെവിറ്റ്സ്കിയെ ചോദ്യം ചെയ്യുന്നതിന്റെ സംക്ഷിപ്ത രൂപം പുറത്തുവിട്ടിരിന്നു. സംപ്രേഷണം ചെയ്ത ചിത്രങ്ങളില്‍ ശാരീരികവും, മാനസികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നതിന്റെ അടയാളങ്ങള്‍ വൈദികന്റെ മുഖത്ത് പ്രകടമായിരിന്നു.
Image: /content_image/News/News-2023-09-09-14:46:01.jpg
Keywords: പാപ്പ, യുക്രൈ

21817
Category: 1
Sub Category:
Heading: വംശീയ ഉന്മൂലന ഭീഷണി നേരിടുന്ന അര്‍മേനിയന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന യാചിച്ച് അമേരിക്കന്‍ കര്‍ദ്ദിനാള്‍
Content: ബാകു: മുസ്ലീം ഭൂരിപക്ഷ രാജ്യമായ അസര്‍ബൈജാന്റെ ഉപരോധത്തെ തുടര്‍ന്നു വംശീയ ഉന്‍മൂലനത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന അര്‍മേനിയന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാ സഹായ അഭ്യര്‍ത്ഥനയുമായി അമേരിക്കന്‍ കര്‍ദ്ദിനാള്‍. ഔദ്യോഗിക വെബ്സൈറ്റില്‍ വിവിധ ഭാഷകളില്‍ പോസ്റ്റ് ചെയ്ത സന്ദേശം വഴിയാണ് കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ, അസര്‍ബൈജാന്റെ ഉപരോധത്തില്‍ മരണത്തെ മുന്നില്‍ കണ്ടു കഴിയുന്ന ഒരുലക്ഷത്തില്‍പരം അര്‍മേനിയന്‍ ക്രൈസ്തവ സഹോദരീ സഹോദരന്‍മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചത്. ക്രൂരമായ പീഡനങ്ങള്‍ക്ക് മുന്നില്‍ നിശബ്ദതക്കും, നിഷ്ക്രിയത്വത്തിലും സ്ഥാനമില്ല. അര്‍മേനിയന്‍ സഹോദരീസഹോദരന്‍മാര്‍ ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി. 2022 ഡിസംബര്‍ മുതല്‍ അര്‍മേനിയക്കാര്‍ ആര്‍ട്ട്സാഖ് എന്ന്‍ വിളിക്കുന്ന നാഗോര്‍ണോ കാരബാഖ് മേഖലയെയും അര്‍മേനിയയെയും ബന്ധിപ്പിക്കുന്ന ലാച്ചിന്‍ കോറിഡോര്‍ എന്ന റോഡില്‍ അസര്‍ബൈജാന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ മേഖലയിലെ 1,20,000-ത്തോളം വരുന്ന അര്‍മേനിയക്കാര്‍ ഭക്ഷണവും, അവശ്യ സാധനങ്ങളുമില്ലാതെ ഒറ്റപ്പെട്ട നിലയില്‍ പട്ടിണിയെ മുന്നില്‍ക്കണ്ട് കഴിയുകയാണ്. 1915-നും 1923-നുമിടയില്‍ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം അര്‍മേനിയക്കാര്‍ക്കെതിരെ നടത്തിയ വംശഹത്യയില്‍ 15 ലക്ഷത്തോളം അര്‍മേനിയക്കാര്‍ കൊല്ലപ്പെട്ടത്. അര്‍മേനിയക്കാര്‍ ഇപ്പോള്‍ സമാനമായ സാഹചര്യം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. മേഖലയില്‍ അവര്‍ക്ക് ഊര്‍ജ്ജത്തിന് വേണ്ട വാതകമില്ല. സ്വകാര്യ - പൊതു ഗതാഗത സൗകര്യമില്ല, കൃഷിക്കാരെ തോക്കിന്‍മുനയില്‍ നിറുത്തി കൊള്ളയടിക്കുന്നതിനാല്‍ വിളവെടുപ്പ് നടത്തുവാന്‍ അവര്‍ക്ക് കഴിയുന്നില്ല, ഭക്ഷണത്തിനും ക്ഷാമമുണ്ട്. ഇത് ഗൗരവമേറിയ അനീതിയാണ്. ഇതിനെതിരെ പൊതുശബ്ദമുയരണം. അര്‍മേനിയന്‍ സഹോദരീ-സഹോദരന്മാരെ നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍മ്മിക്കണമെന്നും മാള്‍ട്ട മിലിറ്ററി ഓര്‍ഡറിന്റെ അധ്യക്ഷനും, കത്തോലിക്കാ സഭയുടെ ഉന്നത നീതിപീഠമായ അപ്പസ്തോലിക സിഗ്നത്തൂരയിലെ സുപ്രീം ട്രിബ്യൂണലിന്റെ തലവനുമായി സേവനമനുഷ്ടിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ ബുര്‍ക്കെയുടെ പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ രണ്ടുമാസമായി അസര്‍ബൈജാന്‍ നാഗോര്‍ണോ-കാരബാഖ് മേഖലയിലെ ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ്. അസര്‍ബൈജാനെ പിന്തുണക്കുന്ന തുര്‍ക്കിയും, മോസ്കോയും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടിരിന്നു. യുക്രൈന്‍ യുദ്ധം തുടങ്ങുന്നതിന് മുന്‍പ് അര്‍മേനിയന്‍ ക്രൈസ്തവരുടെ സംരക്ഷകരായിരുന്ന റഷ്യ, യുദ്ധം ആരംഭിച്ച ശേഷം ഉള്‍വലിഞ്ഞിരിക്കുകയാണ്. അര്‍മേനിയന്‍ ജനസംഖ്യയുടെ 97%വും ക്രൈസ്തവരാണ്.
Image: /content_image/News/News-2023-09-09-18:29:38.jpg
Keywords: അര്‍മേനിയ

21818
Category: 18
Sub Category:
Heading: കുറവിലങ്ങാട് ദേവാലയത്തിലെ മേരിനാമധാരി സംഗമം വീണ്ടും ശ്രദ്ധേയമായി
Content: കുറവിലങ്ങാട്: മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന പള്ളിയില്‍ നടന്ന മേരിനാമധാരി സംഗമം വീണ്ടും വേറിട്ടതായി. രണ്ടായിരത്തിലേറെ മേരിമാരാണ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇത്തവണ ഒരുമിച്ച് കൂടിയത്. മേരി, അമല, വിമല, നിർമല, മറിയം, മരിയ എന്നിങ്ങനെ ദൈവമാ താവിന്റെ പേര് സ്വീകരിച്ചവരാണ് സംഗമത്തിനെത്തിയത്. ക്രൈസ്തവ പാര മ്പര്യത്തിൽ മുത്തശിമാരുടെ പിൻതുടർച്ചയായി പേര് സ്വീകരിച്ചവരായിരുന്നു ഏറെയും. ദൈവമാതാവിനോടുള്ള അനുഗ്രഹസ്മരണയായി മേരി എന്ന പേര് സ്വീകരിച്ചവരും സംഗമത്തിലുണ്ടായിരുന്നു. നസ്രാണി പാരമ്പര്യം വിളിച്ചോതി ചട്ടയും മുണ്ടും ധരിച്ച് കവണി പുതച്ചെത്തിയ മുത്തശിമാർ മുതൽ മാസങ്ങൾ മാത്രം പിന്നിട്ട കുഞ്ഞുമേരിമാർ വരെ സംഗമത്തിലെ അംഗങ്ങളായിരുന്നു. കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രവും മധ്യസ്ഥ പ്രാർഥനയും ഉൾക്കൊള്ളിച്ച് ഇടവകയുടെ സ്നേഹോപഹാരം എല്ലാ മേരിമാർക്കും സമ്മാനിച്ചു.
Image: /content_image/India/India-2023-09-10-07:06:07.jpg
Keywords: മേരി

21819
Category: 18
Sub Category:
Heading: വല്ലാർപാടം 19-ാമത് മരിയൻ തീർത്ഥാടനം ഇന്ന്
Content: കൊച്ചി: ചരിത്രപ്രസിദ്ധമായ വല്ലാർപാടം മരിയൻ ബസിലിക്കയിലേക്കുള്ള 19-ാമത് മരിയൻ തീർത്ഥാടനം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ അങ്കണത്തിൽ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. വല്ലാർ പാടം തിരുനാളിന് ഉയർത്താനുള്ള ആശീർവദിച്ച പതാകയേന്തിയാണു തീർത്ഥാടനം. പടിഞ്ഞാറൻ മേഖലയിൽ നിന്നുമുള്ള ദീപശിഖാപ്രയാണം വൈപ്പിൻ -വല്ലാർപാടം ജംഗ്ഷനിൽ അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്യും. ഗോശ്രീ പാലങ്ങളിലൂടെ വല്ലാർപാടത്തിന്റെ ഇരുവശങ്ങളിൽ നിന്നും വരുന്ന ദീപശിഖയുമായി എത്തുന്ന തീർത്ഥാടകരെ ബസിലിക്കയിൽ റെക്ടർ റവ. ഡോ. ആന്റണി വാലുങ്കൽ സ്വീകരിക്കും. 4.30 ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയിൽ അതിരൂപതയിലെ വൈദികരും സന്യസ്തരും പങ്കാളികളാകും. റവ. ഡോ. മാർട്ടിൻ എൻ. ആന്റണി വചന സന്ദേശം നൽകും.തീർത്ഥാടകർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. നാളെ മുതൽ 15 വരെയാണു വല്ലാർപാടം ബൈബിൾ കൺവൻഷൻ. ഫാ. ഏബ്രഹാം കടിയകുഴിയും ബ്രദർ സാബു ആറുതൊട്ടിയിലും നയിക്കുന്ന കൺവൻഷൻ വൈകുന്നേരം 4. 30 മുതൽ ഒമ്പതു വരെയാണ്. പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ സെപ്റ്റംബർ 16 മുതൽ 24 വരെയും ആഘോഷിക്കും.
Image: /content_image/India/India-2023-09-10-07:11:54.jpg
Keywords: മരിയ