category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കുറവിലങ്ങാട് ദേവാലയത്തിലെ മേരിനാമധാരി സംഗമം വീണ്ടും ശ്രദ്ധേയമായി
Contentകുറവിലങ്ങാട്: മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന പള്ളിയില്‍ നടന്ന മേരിനാമധാരി സംഗമം വീണ്ടും വേറിട്ടതായി. രണ്ടായിരത്തിലേറെ മേരിമാരാണ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇത്തവണ ഒരുമിച്ച് കൂടിയത്. മേരി, അമല, വിമല, നിർമല, മറിയം, മരിയ എന്നിങ്ങനെ ദൈവമാ താവിന്റെ പേര് സ്വീകരിച്ചവരാണ് സംഗമത്തിനെത്തിയത്. ക്രൈസ്തവ പാര മ്പര്യത്തിൽ മുത്തശിമാരുടെ പിൻതുടർച്ചയായി പേര് സ്വീകരിച്ചവരായിരുന്നു ഏറെയും. ദൈവമാതാവിനോടുള്ള അനുഗ്രഹസ്മരണയായി മേരി എന്ന പേര് സ്വീകരിച്ചവരും സംഗമത്തിലുണ്ടായിരുന്നു. നസ്രാണി പാരമ്പര്യം വിളിച്ചോതി ചട്ടയും മുണ്ടും ധരിച്ച് കവണി പുതച്ചെത്തിയ മുത്തശിമാർ മുതൽ മാസങ്ങൾ മാത്രം പിന്നിട്ട കുഞ്ഞുമേരിമാർ വരെ സംഗമത്തിലെ അംഗങ്ങളായിരുന്നു. കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രവും മധ്യസ്ഥ പ്രാർഥനയും ഉൾക്കൊള്ളിച്ച് ഇടവകയുടെ സ്നേഹോപഹാരം എല്ലാ മേരിമാർക്കും സമ്മാനിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-10 07:05:00
Keywordsമേരി
Created Date2023-09-10 07:06:07