category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആണവായുധ പരീക്ഷണങ്ങൾ മനുഷ്യ ജീവന് ഭീഷണി: യുഎന്നില്‍ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാന്‍
Contentവത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി ഉന്നതതല പ്ലീനറി യോഗത്തിൽ ആണവായുധ പരീക്ഷണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാന്‍. ഐക്യരാഷ്ട്ര സഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ മോൺ. ജിയോർഡാനോ കാസിയയാണ് ആശങ്ക പ്രകടിപ്പിച്ചത്. ആണവ പരീക്ഷണങ്ങൾ ഉയർത്തുന്ന വിവിധങ്ങളായ ഭീഷണികളെ ചൂണ്ടിക്കാട്ടിയ അദ്ദേഹം അതിനെതിരായ കർമ്മപദ്ധതികൾ രൂപീകരിക്കുവാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പറഞ്ഞു. ആണവായുധങ്ങളുടെ അപകട സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് അവയെ ഉപേക്ഷിക്കുവാനും മൂല്യങ്ങളിൽ അധിഷ്ഠിതമായ മനുഷ്യകുടുംബത്തിനു ജീവൻ നല്കുവാനുമുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരിന്നു അദ്ദേഹത്തിന്റെ സന്ദേശം. ആണവ പരീക്ഷണങ്ങൾ ഏറെ ദോഷകരമായി ബാധിച്ച ആളുകൾ നൽകുന്ന സാക്ഷ്യങ്ങൾ പ്രവാചക തുല്യമാണ്. അതിനാൽ അവരിൽ നിന്നും പാഠങ്ങൾ പഠിക്കുവാനുള്ള ഫ്രാൻസിസ് പാപ്പയുടെ ക്ഷണം ഏറെ പ്രാധാന്യമുള്ള കാര്യമാണ്. എഴുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കു മുൻപ് മെക്സിക്കോയിൽ നടന്ന ആണവപരീക്ഷണം തുടർന്ന് ആണവ ഉപകരണങ്ങളുടെ പരീക്ഷണം അവതരിപ്പിക്കുന്ന ഒരു ആയുധ മൽസരമായി. തുടർന്നത് പലവിധമായ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമായി. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ, വിഷലിപ്തമായ ഭക്ഷണവും ജലവും, പൊതു ഭവനമായ ഭൂമിയുമായുള്ള ആത്മീയ ബന്ധങ്ങളുടെ വിഘ്നം തുടങ്ങിയവ ആയുധ പരീക്ഷണങ്ങൾ കൊണ്ടുവന്ന തിന്മകളാണ്. അതിനാൽ ഇവയെ പറ്റിയുള്ള ശരിയായ പഠനങ്ങൾ നടത്തി ആയുധപരീക്ഷണങ്ങൾ നിർത്തണമെന്നും മോൺ. ഗബ്രിയേലേ ആവശ്യപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-02 12:06:00
Keywordsവത്തിക്കാന്‍, ആണവാ
Created Date2023-09-02 12:10:12