Contents

Displaying 21301-21310 of 24998 results.
Content: 21707
Category: 1
Sub Category:
Heading: അനേകം യുവാക്കളെ പൗരോഹിത്യത്തിലേക്ക് ആകര്‍ഷിച്ച് സെന്റ്‌ മൈക്കേല്‍സ് ആശ്രമം
Content: ഡെന്‍വര്‍: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ ഓറഞ്ച് കൗണ്ടിയിലെ ലോസ് ആഞ്ചലസിന് സമീപം സ്ഥാപിതമായ സെന്റ്‌ മൈക്കേല്‍സ് ആശ്രമം ചുരുങ്ങിയകാലം കൊണ്ട് നിരവധി യുവാക്കളെ പൗരോഹിത്യത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ട് ശ്രദ്ധ നേടുന്നു. ആഗോളതലത്തില്‍ തന്നെ വൈദിക പഠനം നടത്തുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും, സെന്റ്‌ മൈക്കേല്‍സ് ആശ്രമത്തില്‍ 42 യുവാക്കള്‍ വൈദിക പഠനം തുടരുകയാണ്. ആശ്രമം ആരംഭം കുറിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ നേട്ടമെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഇനിയും നിരവധി പേര്‍ ഈ ആശ്രമത്തില്‍ വൈദീക പഠനത്തിനായി കാത്തിരിക്കുകയാണ്. ‘ഇ.ഡബ്യു.ടി.എന്‍’ന് നല്‍കിയ അഭിമുഖത്തില്‍ “ഭൂമിയിലെ സ്വര്‍ഗ്ഗം” എന്നാണ് പ്രിയോറായ ഫാ. ക്രിസോസ്റ്റം ബേയര്‍ ആശ്രമത്തെ വിശേഷിപ്പിച്ചത്. “നമ്മുടെ മോക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാനും, നന്മയില്‍ വളരുവാനും, കുടിലതകളെ അതിജീവിക്കുവാനും, ആളുകളെ സ്വര്‍ഗ്ഗപ്രാപ്തിക്കായി സഹായിക്കുകയും ചെയ്തുകൊണ്ട് കത്തോലിക്ക സത്യത്താല്‍ നിറഞ്ഞ, ആഘോഷപൂര്‍വ്വം ദൈവാരാധന അര്‍പ്പിക്കപ്പെടുന്ന സ്ഥലം” ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്യാസത്തിന്റെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതാണ് യുവാക്കളെ ഈ ആശ്രമത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണമെന്ന് ആശ്രമ വൈദികരില്‍ ഒരാളായ ഫാ. അംബ്രോസ് ക്രിസ്റ്റെ ഇ.ഡബ്യു.ടി.എന്നിനോട് പറഞ്ഞു. 1121-ല്‍ ഫ്രാന്‍സില്‍ വിശുദ്ധ നോര്‍ബെര്‍ട്ട് സ്ഥാപിച്ച നോര്‍ബെര്‍ട്ടൈന്‍ സന്യാസ സമൂഹനിയമങ്ങളാണ് സെന്റ്‌ മൈക്കേല്‍സ് ആശ്രമം പിന്തുടരുന്നത്. “ഞങ്ങള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തുന്നു; ഞങ്ങളുടെ സന്യാസവസ്ത്രം ധരിക്കുന്നു; ഞങ്ങളുടെ സന്യാസ സമൂഹത്തിന്റെ പാരമ്പര്യം അനുസരിച്ചാണ് ജീവിക്കുന്നത്, ഞങ്ങള്‍ സന്യാസ സമൂഹത്തിന്റെ പാരമ്പര്യത്തിലെ ഒരു കാര്യവും ഉപേക്ഷിച്ചിട്ടില്ല. അതുകൊണ്ടാണ് യുവജനങ്ങള്‍ ഇതിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് നോര്‍ബെര്‍ട്ടൈന്‍ സമൂഹം ഇല്ലിനോയിസിലെ സ്പ്രിങ്ങ്ഫീല്‍ഡില്‍ പുതിയൊരു ആലയം സ്ഥാപിച്ചിരിന്നു. ഇന്ന് കാലിഫോര്‍ണിയയിലെ സെന്റ്‌ മൈക്കേല്‍സ് ആശ്രമത്തില്‍ എഴുപതോളം പേര്‍ താമസിക്കുന്നുണ്ട്''. ഫാ. അംബ്രോസ് കൂട്ടിച്ചേര്‍ത്തു. ആത്മാക്കളുടെ രക്ഷയും അന്യദേശത്ത് വെളിച്ചത്തിന്റേയും, പ്രത്യാശയുടേയും വിളക്കുമാടമാകുവാനും ആശ്രമത്തിനു കഴിയുമെന്ന പ്രതീക്ഷയില്‍ പരിശുദ്ധാത്മാവിന്റെ സ്നേഹം കൊണ്ടും മനുഷ്യ ഹൃദയങ്ങളിലെ വിടവ് നികത്തുവാനും തങ്ങള്‍ ശ്രമിക്കുന്നതെന്നും പ്രിയോറായ ഫാ. ക്രിസോസ്റ്റം ബേയര്‍ പറഞ്ഞു. സന്യാസ സമൂഹത്തിന്റെ മാതൃ ആശ്രമമായ ക്സോര്‍നാ ഹംഗറിയിലാണ്. 1950-ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം അറസ്റ്റ് ചെയ്യുമെന്ന പോലീസിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന്‍ ഇവിടത്തെ കുറച്ച് വൈദികര്‍ തങ്ങളുടെ സമൂഹത്തെ നിലനിര്‍ത്തുന്നതിനായി ഹംഗറി വിടുകയായിരുന്നു.
Image: /content_image/News/News-2023-08-22-15:40:30.jpg
Keywords: ആശ്രമ
Content: 21708
Category: 1
Sub Category:
Heading: ഡല്‍ഹിയില്‍ ക്രൈസ്തവരുടെ പ്രാര്‍ത്ഥന തടഞ്ഞ് ബജ്രംഗ്ദള്‍; ബൈബിള്‍ നശിപ്പിക്കുവാന്‍ ശ്രമിച്ചും 'ജയ് ശ്രീറാം' മുഴക്കിയും ഭീഷണി
Content: ന്യൂഡല്‍ഹി: രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയില്‍ ക്രൈസ്തവര്‍ നടത്തിയ പ്രാര്‍ത്ഥനാ കൂട്ടായ്മക്കെതിരെ ആയുധധാരികളായ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റതായി യു.സി.എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-ന് കിഴക്കന്‍ ഡല്‍ഹിയിലെ താഹിര്‍പൂര്‍ മേഖലയിലെ സിയോന്‍ പ്രാര്‍ത്ഥനാ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനാകൂട്ടായ്മക്കു നേരെയാണ് ആക്രമണം നടന്നത്. ഏതാണ്ട് നൂറോളം വരുന്ന ആയുധധാരികളായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ “ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റും'', ''ജയ് ശ്രീ റാം” തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കിക്കൊണ്ട് പ്രൊട്ടസ്റ്റന്‍റ് കൂട്ടായ്മയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. അക്രമികള്‍ യേശുവിന്റെ ചിത്രങ്ങൾ നശിപ്പിക്കുകയും ബൈബിൾ കീറിക്കളയാൻ ശ്രമം നടത്തിയെന്നും വചനപ്രഘോഷകനായ സത്പാല്‍ ഭട്ടി പറഞ്ഞു. യാതൊരു പ്രശ്നവും കൂടാതെ കഴിഞ്ഞ 13 വര്‍ഷങ്ങളായി സത്പാല്‍ ഭട്ടി നടത്തിവരുന്ന ഭവനദേവാലയമാണ് സിയോന്‍ പ്രാര്‍ത്ഥനാഭവന്‍. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ താനും സഞ്ചയ് മക്ഗീ എന്ന തന്റെ സഹപ്രവര്‍ത്തകനും കൂടിയാണ് പരിക്കേറ്റ മൂന്ന്‍ സ്ത്രീകളെ ആശുപത്രിയില്‍ എത്തിച്ചതെന്നു ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും ഉത്തര്‍പ്രദേശില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂണിറ്റി ഇന്‍ കംപാഷന്‍ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ മീനാക്ഷി സിംഗ് ‘യു.സി.എ ന്യൂസ്’നോട് പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">This happened in Delhi today. A closed door Christian worship service called SIYON PRARTHANA BHAVAN in Delhi headed by Past Finney Samuel was interrupted by RSS/VHP volunteers.. Now small churches running in sound proof areas of North India are under observation and attack <a href="https://t.co/dRme0qaGum">pic.twitter.com/dRme0qaGum</a></p>&mdash; eric thomas (@ericthomas1985) <a href="https://twitter.com/ericthomas1985/status/1693676799199502638?ref_src=twsrc%5Etfw">August 21, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പോലീസ് സിസിടിവി ഫുട്ടേജ് പരിശോധിച്ചു വരികയാണ്. അവര്‍ തങ്ങളുടെ ഉത്തരവാദിത്തം ആത്മാര്‍ത്ഥതയോടെ നിറവേറ്റുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും മീനാക്ഷി പറഞ്ഞു. പരാതി കൊടുക്കുന്ന സമയത്ത് പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഏതാണ്ട് അഞ്ഞൂറോളം ആളുകള്‍ തടിച്ചു കൂടി ഹിന്ദു മുദ്രാവാക്യങ്ങള്‍ മുഴക്കിയ കാര്യം ചൂണ്ടിക്കാട്ടിയ മീനാക്ഷി, പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുവാന്‍ രോഷാകുലരായ ജനകൂട്ടത്തെ അനുവദിച്ചതിനാല്‍ ഡല്‍ഹിയില്‍ കൂടുതല്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യവും നിയമങ്ങളും മാറിയെന്നും പറഞ്ഞുകൊണ്ട് ഭവന ദേവാലയത്തില്‍ പ്രവേശിച്ച ഹിന്ദുത്വവാദികള്‍, കൈയിലുണ്ടായിരുന്ന ദണ്ഡുകള്‍കൊണ്ട് ക്രിസ്ത്യാനികളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നു സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ ശിവം പറഞ്ഞു. ശിവത്തിന്റെ സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. ക്രൈസ്തവര്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയാണെന്നും അത് തങ്ങള്‍ സമ്മതിക്കില്ലെന്നുമാണ് ബജ്രംഗ്ദള്‍ ഭീഷണി മുഴക്കിയത്. വാളുകളും, ദണ്ഡുകളുമായെത്തിയ ഹിന്ദുത്വവാദികള്‍ വിശ്വാസികളെ മര്‍ദ്ദിച്ചതിന് പുറമേ, ബൈബിള്‍ പ്രതികള്‍ നശിപ്പിക്കാന്‍ ശ്രമം നടത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2014-ല്‍ നരേന്ദ്ര മോദിയുടെ കീഴില്‍ ബി‌ജെ‌പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം ശക്തമായിരിക്കുകയാണ്.
Image: /content_image/News/News-2023-08-23-10:49:36.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 21709
Category: 18
Sub Category:
Heading: ന്യൂനപക്ഷ ഫണ്ടിലെ തിരിമറിയില്‍ സമഗ്രമായ അന്വേഷണം നടത്തി നീതിയുക്തമായ ഫണ്ട് വിതരണം ഉറപ്പാക്കണം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: ഇന്ത്യയിലെ വിവിധ ന്യൂനപക്ഷ സമൂഹങ്ങൾക്കായി കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള ഫണ്ട് ദുരുപയോഗിക്കപ്പെടുകയും നൂറുകണക്കിന് കോടി രൂപ നിയമവിരുദ്ധമായി വ്യാജ ബാങ്ക് അക്കൗണ്ടുകൾവഴി ചിലർ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ നടുക്കമുളവാക്കുന്നതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. രാജ്യത്തുടനീളം വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ ഇതുപോലെ വിവിധ തരത്തിൽ നടക്കുന്നുണ്ട് എന്ന കണ്ടെത്തൽ കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 21 സംസ്ഥാനങ്ങളിലായി 40 കോടി വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഇത്തരം ഇടപാടുകൾക്കായി നിലവിലുണ്ടെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ടെന്ന് കെസിബിസി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചുവർഷങ്ങൾക്കിടയിൽ മാത്രം 830 സ്ഥാപനങ്ങൾ വഴിയായി 144 കോടി രൂപയുടെ കൃത്രിമങ്ങൾ നടന്നതായി സിബിഐ കണ്ടെത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഒരുപോലെ അവകാശപ്പെട്ട സഹായധനം ചില സ്ഥാപിത തൽപ്പരരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ബാങ്കുകളുടെയും ഒത്താശയോടെ അനധികൃതമായും നിയമവിരുദ്ധമായും കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യം അത്യന്തം ദൗർഭാഗ്യകരമാണ്. യഥാർത്ഥത്തിൽ സാമ്പത്തിക പിന്തുണ ആവശ്യമുള്ള സമുദായങ്ങളെയും വ്യക്തികളെയും പിന്തള്ളി അനർഹമായ ആനുകൂല്യങ്ങൾ ചിലർ നേടിയെടുക്കുന്നതോടൊപ്പം ഗുരുതരമായ അഴിമതിയും ഈ മേഖലയിൽ നടക്കുന്നു എന്ന ഇപ്പോഴത്തെ സാഹചര്യത്തെ ഗൗരവമായി കാണാനും അടിയന്തിര ഇടപെടലുകൾ നടത്താനും കേന്ദ്രസർക്കാർ തയ്യാറാകണം. ദേശീയ അന്വേഷണ ഏജൻസികളുടെ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണങ്ങൾ ഉണ്ടാവുകയും ശക്തമായ നിയമനടപടികൾ ഉറപ്പു വരുത്തുകയും വേണം. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും സർക്കാർ സഹായം അർഹിക്കുന്ന ഏവർക്കും ഭരണഘടനാപരമായും നീതിനിഷ്ഠമായുമുള്ള പരിഗണന നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങൾ പ്രത്യേകമായ ശ്രദ്ധചെലുത്തണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ പ്രസ്താവിച്ചു.
Image: /content_image/India/India-2023-08-23-11:08:38.jpg
Keywords: കെസിബിസി
Content: 21710
Category: 18
Sub Category:
Heading: പൊന്തിഫിക്കൽ ഡെലഗേറ്റ് ഒന്നാംഘട്ട ദൗത്യം പൂർത്തിയാക്കി; മാര്‍പാപ്പയെ വിവരങ്ങള്‍ ധരിപ്പിക്കും
Content: കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി നിയമിതനായ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പിതാവ് തന്റെ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് പോയി. തന്നെ നിയമിച്ച ഫ്രാൻസിസ് മാർപാപ്പയോടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടിനോടും അതിരൂപതയിൽ ഏകീകൃത വി. കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ തന്റെ നിഗമനങ്ങൾ അറിയിക്കുന്നതാണ്. എറണാകുളം-അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലഗേറ്റായി അദ്ദേഹം തുടരും. ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി വീണ്ടും വരുമെന്നും തുടർനടപടികൾക്കായുള്ള സംവിധാനങ്ങൾ അതിരൂപതയിൽ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Image: /content_image/India/India-2023-08-23-12:05:59.jpg
Keywords: പാപ്പ, എറണാ
Content: 21711
Category: 1
Sub Category:
Heading: മെത്തഡിസ്റ്റ് -വാൽദേസ് സമൂഹങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മെത്തഡിസ്റ്റ് -വാൽദേസ് സമൂഹത്തിലെ അധ്യക്ഷന്‍മാരും വൈദികരും അത്മായ പ്രതിനിധികളും പങ്കെടുക്കുന്ന സിനഡിന് ആശംസകളറിയിച്ച് ഫ്രാന്‍സിസ് പാപ്പ. സമ്മേളന ദിനങ്ങൾ ദൈവവുമായും സഹോദരങ്ങളുമായുള്ള കൂട്ടായ്മയിൽ നമ്മെ ഉറപ്പിക്കുകയും, സ്വീകരിക്കുകയും ചെയ്യുന്ന ക്രിസ്തുവിനെ കണ്ടുമുട്ടുവാൻ സാധിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. എക്യൂമെനിക്കൽ കൂട്ടായ്മയിലൂടെ ദൈവം ഇതുവരെയും ചൊരിഞ്ഞ നന്മകൾക്ക് നന്ദി അര്‍പ്പിച്ച പരിശുദ്ധ പിതാവ്, ഈ കൂട്ടായ്മ സഭകൾ തമ്മിലുള്ള ഐക്യത്തിനും, പരസ്പര സഹകരണത്തോടെയുള്ള സുവിശേഷസാക്ഷ്യത്തിനു ഇടയാക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുകയാണെന്നും കുറിച്ചു. സിനഡിൽ ഫലപ്രദങ്ങളായ ധാരാളം കാര്യങ്ങൾ രൂപപെടട്ടെ.ദൈവാനുഗ്രഹം സിനഡിൽ പങ്കെടുക്കുന്ന എല്ലാവരുടെയും മേൽ ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെയാണ് പാപ്പയുടെ ടെലഗ്രാം സന്ദേശം അവസാനിപ്പിക്കുന്നത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന്റെ ഒപ്പോട് കൂടിയാണ് പേപ്പല്‍ സന്ദേശം. പത്രോസിന്റെ പിന്‍ഗാമിയായുള്ള അജപാലന ശുശ്രൂഷ ആരംഭിച്ച നാൾ എക്യൂമെനിക്കൽ കൂട്ടായ്മയ്ക്കും, മതസൗഹാർദ്ദത്തിനും ഏറെ പ്രാധാന്യം കൊടുക്കുകയും ഐക്യത്തിന് വേണ്ടി സ്ഥിരമായി ഇടപെടുകയും ചെയ്യുന്ന വ്യക്തിയാണ് ഫ്രാൻസിസ് പാപ്പ. മറ്റു സഭകളുടെ എല്ലാ പ്രധാന സമ്മേളനങ്ങൾക്കും പാപ്പ സന്ദേശങ്ങൾ കൈമാറുന്നതു പതിവാണ്.
Image: /content_image/News/News-2023-08-23-14:58:49.jpg
Keywords: പാപ്പ, എക്യു
Content: 21712
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്രിട്ടനില്‍ സമാധാന റാലി
Content: ലണ്ടൻ: പാക്കിസ്ഥാനിലെ ജരന്‍വാലയില്‍ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്രിട്ടനില്‍ സമാധാന റാലി. മാഞ്ചസ്റ്റർ കോൺസുലേറ്റിന് പുറത്ത് നടന്ന സമാധാന റാലിയില്‍ ഇംഗ്ലണ്ടിന്റെ വിവിധയിടങ്ങളിൽ താമസിക്കുന്ന പാക്കിസ്ഥാനി ക്രൈസ്തവര്‍ പങ്കെടുത്തു. പാക്കിസ്ഥാനിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ക്രൂരമായ പീഡനങ്ങളിൽ തങ്ങളുടെ ദുഃഖവും ആശങ്കയും പ്രകടിപ്പിച്ച് നൂറ്റിഅന്‍പതോളം ആളുകളാണ് ധര്‍ണ്ണയില്‍ പങ്കുചേര്‍ന്നത്. കോൺസുലേറ്റിന് പുറത്ത് ഓരോരുത്തരും സംയുക്ത നിവേദനത്തിൽ ഒപ്പുവെച്ചു. ജരൻവാലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ക്രൈസ്തവരുടെ സംരക്ഷണം ആവശ്യപ്പെട്ടും കൊണ്ടുള്ള നിവേദനം കോൺസുലർ ജനറൽ മുഹമ്മദ് താരിഖ് വസീറിന് സമർപ്പിച്ചു. സ്തുതി ഗീതങ്ങളുടെയും പ്രാർത്ഥനകളുടെയും അകമ്പടിയോടെയാണ് പരിപാടി ആരംഭിച്ചത്. ബ്രിട്ടീഷ് ഏഷ്യൻ ക്രിസ്ത്യൻ അസോസിയേഷന്റെ (BACA) പ്രതിനിധി വിന്നി മസിഹ് റാലിയില്‍ മുഖ്യപ്രഭാഷണം നടത്തി. തങ്ങൾക്ക് പുതിയ നിയമങ്ങൾ ആവശ്യമില്ലായെന്നും ഇത്തരം അക്രമങ്ങൾ നടത്തുന്നവർക്കെതിരെ പാക്കിസ്ഥാൻ സർക്കാർ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടതെന്നും വിന്നി മസിഹ് പറഞ്ഞു. മുസ്ലീം ജനക്കൂട്ടം ക്രിസ്ത്യൻ വീടുകളും പള്ളികളും കത്തിക്കുമ്പോഴും പോലീസ് ഉദ്യോഗസ്ഥർ നിഷ്ക്രിയമായി നില്‍ക്കുകയായിരിന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം സമാധാനപരമായി നടന്ന റാലി പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾക്ക് സുരക്ഷ ഒരുക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ ഉയരുന്ന ശബ്ദമായാണ് നിരീക്ഷിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മതനിന്ദ ആരോപിച്ച് പഞ്ചാബ് പ്രവിശ്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണ പരമ്പര അരങ്ങേറിയത്. വിവിധ ആക്രമണങ്ങളില്‍ ഇരുപതോളം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. നൂറുകണക്കിന് ക്രിസ്ത്യൻ ഭവനങ്ങൾ നശിപ്പിക്കപ്പെട്ടു. അക്രമവും ഭീഷണിയും മൂലം സര്‍വ്വതും ഉപേക്ഷിച്ച് ആയിരക്കണക്കിന് ക്രിസ്ത്യാനികളാണ് പ്രദേശത്ത് നിന്നും പലായനം ചെയ്തത്. ഇവരില്‍ ചിലര്‍ തിരികെ മടങ്ങിയെത്തിയിട്ടുണ്ടെങ്കിലും നിരവധി പേര്‍ ഭീഷണി ഭയന്നു മടങ്ങാന്‍ കൂട്ടാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം തകര്‍ന്ന ദേവാലയത്തിന് സമീപം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന പാക്ക് ക്രൈസ്തവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിന്നു.
Image: /content_image/News/News-2023-08-23-16:09:32.jpg
Keywords: പാക്ക
Content: 21713
Category: 1
Sub Category:
Heading: താബോർ മലയിൽ തിരുനാൾ ആചരിക്കുന്നതിൽ ക്രൈസ്തവരെ തടഞ്ഞ് ഇസ്രായേല്‍
Content: ജെറുസലേം: താബോർ മല മുകളിൽ രൂപാന്തരീകരണ തിരുനാൾ ആചരിക്കുന്നതിൽ നിന്നും ഇസ്രായേൽ അഗ്നിശമന സേന ക്രൈസ്തവ വിശ്വാസികളെ വിലക്കിയതായി റിപ്പോര്‍ട്ട്. മലയിലെ ദേവാലയത്തിന്റെ സുരക്ഷ പരിശോധിച്ചിട്ടില്ല, സുരക്ഷാ പദ്ധതി അപര്യാപ്തമാണ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ക്രൈസ്തവരെ മലയിൽ പ്രാർത്ഥിക്കുന്നതിൽ നിന്നും അധികൃതർ തടഞ്ഞത്. തിരുനാളിനോട് അനുബന്ധിച്ച് ആയിരക്കണക്കിന് തീർത്ഥാടകർ പ്രാർത്ഥനയിൽ പങ്കെടുക്കാൻ ഇസ്രായേലിൽ എത്തിയിട്ടുണ്ടായിരുന്നുവെന്ന് ഇസ്രായേലിലെ ക്രൈസ്തവ നേതാക്കളിൽ ഒരാളായ വാബിയാ അബു നാസർ വൈനെറ്റ് എന്ന മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞവർഷവും ഇവിടെ പ്രാർത്ഥനാ സംഗമം നടന്നിരുന്നില്ല. ഏതാനും ദിവസങ്ങൾക്കു മുമ്പ് അധികൃതരും, നസ്രത്തിലെ ഓർത്തഡോക്സ് കൗൺസിലും തമ്മിൽ നടന്ന ചർച്ചയിൽ സംഗമം സംഘടിപ്പിക്കാൻ സാധിക്കുമെന്ന് സമ്മതിച്ചതാണെന്നും, അവസാന നിമിഷമാണ് അധികൃതർ അനുവാദം നിരസിച്ചതെന്നും അബു നാസർ വിശദീകരിച്ചു. ഇത് ആവശ്യമില്ലാത്ത വിവാദമാണെന്നും ക്രൈസ്തവ ലോകത്തിന്റെ കണ്ണിൽ ഇസ്രായേലിനെ ഇത് മോശപ്പെടുത്തുമെന്നും ജിസ്റീൽ വാലി റീജണൽ കൗൺസിലിന്റെ അധ്യക്ഷൻ എയാൽ ബെറ്റ്സർ പറഞ്ഞു. സമാനമായി ഇത് അന്താരാഷ്ട്ര തലത്തിൽ മാനഹാനി ഉണ്ടാക്കുന്ന കാര്യമാണെന്നും, ആരാധന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഇൻകമിംഗ് ടൂർ ഓപ്പറേട്ടഴ്സ് അസോസിയേഷന്റെ അധ്യക്ഷൻ യോസി ഫട്ടേൽ പറഞ്ഞു. ക്രൈസ്തവരെ ഉപദ്രവിക്കുന്ന രാജ്യമെന്ന നിലയിൽ ഇസ്രായേലിന്റെ പേര് മോശമാക്കാൻ ശ്രമിക്കുന്ന ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള ആളുകൾ ശ്രദ്ധ തിരിക്കുന്നതിന് കാരണമായി തീരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏതാനും മാസങ്ങളായി പഴയ ജെറുസലേം നഗരത്തിൽ ക്രൈസ്തവർക്കെതിരെ നിരവധി അക്രമ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2023-08-23-20:23:01.jpg
Keywords: ഇസ്രായേ
Content: 21714
Category: 18
Sub Category:
Heading: മോൺ. ജോസഫ് കുഴിഞ്ഞാലിലിന്റെ നാല്പതാം ചരമവാർഷികം ആചരിച്ചു
Content: മാർത്താണ്ഡം: മലങ്കര കത്തോലിക്കാസഭയുടെ ധീര മിഷ്ണറിയും മേരീ മക്കൾ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ മോൺ. ജോസഫ് കുഴിഞ്ഞാലിലിന്റെ നാല്പതാം ചരമവാർഷികം അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാർത്താണ്ഡം കത്തീഡ്രൽ ദേവാലയത്തിൽ ആചരിച്ചു. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് വചനസന്ദേശം നൽകി. വിവിധ രൂപതകളിൽനിന്നുള്ള ബിഷപ്പുമാരും വൈദികരും സിസ്റ്റേഴ്സും നിരവധി വിശ്വാസികളും വിശുദ്ധ കുർബാനയിലും തുടർന്നു നടന്ന അനുസ്മര ണ സമ്മേളനത്തിലും ധൂപ പ്രാർത്ഥനയിലും പങ്കുചേർന്നു. അനുസ്മരണ സമ്മേളനത്തിൽ മാർത്താണ്ഡം രൂപതാധ്യക്ഷൻ വിൻസെന്റ് മാർ പൗലോസ് ആമുഖ പ്രഭാഷണം നടത്തി. ബിഷപ്പ് പീറ്റർ റെമിജിയൂസ്, ഫാ.തോമസ് പൂവണ്ണാൽ, സുപ്പീരിയർ ജനറൽ മദർ ലിഡിയ ഡിഎം, സിസ്റ്റർ ഇമ്മാക്കുലേറ്റ് ഡിഎം, റെജീന എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-08-24-09:47:00.jpg
Keywords: മലങ്കര
Content: 21715
Category: 18
Sub Category:
Heading: ജപമാലക്കണ്ണി: മണിപ്പൂരി ജനതക്ക് വേണ്ടി മുന്‍ ഇംഫാൽ ആര്‍ച്ച് ബിഷപ്പിന്റെ ഭവനത്തില്‍ പ്രത്യേക പ്രാര്‍ത്ഥന
Content: കുറവിലങ്ങാട്: മണിപ്പൂരിലെ ജനതയ്ക്ക് പ്രാർത്ഥനാപിന്തുണ പ്രഖ്യാപിച്ച് 27ന് നടത്തുന്ന ജപമാലക്കണ്ണിയുടെ ഭാഗമായി ഇംഫാൽ മുൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് മിറ്റത്താനിയുടെ വീട്ടിൽ പ്രാർത്ഥന നടത്തി. ജപമാലകണ്ണിയാകലിന്റെ ആരംഭസ്ഥാനമെന്നനിലയിലാണ് പ്രത്യേക പ്രാർത്ഥന നടത്തിയത്. കുറവിലങ്ങാട് ഇടവകാംഗമായ ബിഷപ്പ് ഡോ. ജോസഫ് മിറ്റത്താനി ഇംഫാൽ ആർച്ച്ബിഷപ്പെന്ന നിലയിൽ നിർമിച്ച പള്ളികളക്കം നശിപ്പിച്ചതിലുള്ള ഇടവകയുടെ വേദനയും ആശങ്കയും പങ്കുവച്ചാണ് ജപമാലകണ്ണിയാകൽ നടത്തുന്നത്. ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ആലാനിയ്ക്കൽ, ഫാ. ജോർജ് വടയാറ്റുകുഴി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനാശുശ്രൂഷ. പള്ളിയോഗം സെക്രട്ടറി ബൈന്നി കോച്ചേരി, വിശുദ്ധ അൽഫോൻസാ സോൺ ലീഡർ ബൈജു പൊയ്യാനി, സെക്രട്ടറി സോളി തളിക്കണ്ടം, യോഗപ്രതിനിധി ബിനു ബേബി കളപ്പുര, മിറ്റത്താനി കുടുംബാംഗങ്ങളായ ടോമി മിറ്റത്താനി, സനോജ് മിറ്റത്താനി, റെജി മിറ്റത്താനി, ഷാജിമോൻ മങ്കുഴിക്കരി തുടങ്ങിയവരും പങ്കെടുത്തു.
Image: /content_image/India/India-2023-08-24-09:55:47.jpg
Keywords: മണിപ്പൂ
Content: 21716
Category: 1
Sub Category:
Heading: അക്രമവും മതഭ്രാന്തും വളർത്തുവാന്‍ ദൈവ വിശ്വാസത്തെ ഉപയോഗിക്കുന്നതിനെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അക്രമവും മതഭ്രാന്തും വളർത്തുന്ന രീതിയിൽ ദൈവവിശ്വാസത്തെ ഉപയോഗിക്കുന്നതിനെയും, മതത്തിന്റെ പേരിൽ കൊലപാതകങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതിനെയും അപലപിച്ച് ഫ്രാൻസിസ്‌ പാപ്പ. ഓഗസ്റ്റ് 22 ചൊവ്വാഴ്ച പങ്കുവെച്ച ട്വിറ്റർ സന്ദേശത്തിലൂടെയാണ് മതത്തെ അക്രമത്തിന്റെ മാർഗ്ഗമാക്കി മാറ്റുന്ന തീവ്ര മതചിന്തകൾക്കെതിരെ ഫ്രാൻസിസ് പാപ്പ ഉദ്ബോധിപ്പിച്ചത്. വിദ്വേഷവും, അക്രമവും തീവ്രവാദവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നതിനായി മതങ്ങളെ ദുരുപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടു. കൊലപാതകം, നാടുകടത്തൽ, തീവ്രവാദം, അടിച്ചമർത്തൽ എന്നിവയെ ന്യായീകരിക്കാനായി ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുവാനുമുള്ള തന്റെ അഭ്യർത്ഥന പുതുക്കുകയാണെന്നും പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. പാക്കിസ്ഥാനില്‍ കഴിഞ്ഞ ആഴ്ച മത തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കു നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടിരിന്നു. ഈ പശ്ചാത്തലത്തില്‍ പാപ്പയുടെ ട്വീറ്റിന് പ്രത്യേക പ്രാധാന്യമുണ്ട്. മതപരമായ അതിക്രമങ്ങൾക്കെതിരെ (#AgainstReligiousViolence) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പയുടെ സന്ദേശം. ഇതിന് മുന്‍പും മത തീവ്രവാദത്തിനെതിരെ ഫ്രാന്‍സിസ് പാപ്പ തുറന്നു പറഞ്ഞിട്ടുണ്ട്. "നാം സോദരര്‍" എന്ന് അര്‍ത്ഥം വരുന്ന “Fratelli tutti” എന്ന ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനത്തില്‍ മതമൗലികവാദ അക്രമങ്ങളെക്കുറിച്ചും മതനേതാക്കളുടെ അശ്രദ്ധയാൽ ഈ അക്രമം എങ്ങനെ വളർത്തിയെടുക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരിന്നു. 284-മത്തെ ഖണ്ഡികയില്‍ പാപ്പ എഴുതിയത് ഇപ്രകാരമായിരിന്നു. ''ചിലപ്പോൾ ചില സമൂഹങ്ങളിൽ അത് ഏത് മതത്തിലായാലും അവരുടെ നേതാക്കന്മാരുടെ ധിക്കാരം മൂലം മൗലികവാദ അക്രമം അഴിച്ചു വിടുന്നു. എന്നാൽ "നാം പ്രതിനിധാനം ചെയ്യുന്ന മത പാരമ്പര്യങ്ങളിൽ സമാധാനത്തിന്റെ കൽപനയാണ് ആഴ ങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നത്. മതനേതാക്കള്‍ എന്ന നിലയിൽ ''യഥാർത്ഥ സംവാദത്തിന്റെ ആളുകൾ" എന്നു വിളിക്കപ്പെടുന്ന നാം ഇടനിലക്കാരായിട്ടല്ല, ആധികാരിക മധ്യസ്ഥമായി സമാധാനം കെട്ടിപ്പടുക്കുന്നതിനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. ഇടനിലക്കാർ, ആത്യന്തികമായി അവർക്ക് എന്തെങ്കിലും നേടുന്നതിന് എല്ലാവർക്കുമായി ഒരു ഇളവ് നൽകാൻ ശ്രമിക്കുന്നു''. ''എന്നാൽ മധ്യസ്ഥർ സമാധാനമാണ് ഒരേയൊരു നേട്ടം എന്നു മനസ്സിലാക്കി, തനിക്കുവേണ്ടി ഒന്നുംതന്നെ നില നിർത്താതെ സ്വയം ഇല്ലാതാകുന്നതുവരെ ഉദാരമായി നൽകുന്നു. നാമോരോരുത്തരും സമാധാനത്തിന്റെ വിദഗ്ധരും വിതരണക്കാരുമാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഭിന്നിപ്പിക്കുന്നതിലൂടെയല്ല, ഒന്നിപ്പിക്കുന്നതിലൂടെ; വിഷത്തെ മുറുകെപ്പിടിക്കുന്നതിലൂടെയല്ല, അണയ്ക്കുന്നതിലൂടെ; പുതിയ മതിലുകൾ തീർക്കുന്നതിലൂടെയല്ല, സംവാദത്തിന്റെ പാതകൾ തുറക്കുന്നതിലൂടെ''. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-24-10:37:39.jpg
Keywords: പാപ്പ