category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമെത്തഡിസ്റ്റ് -വാൽദേസ് സമൂഹങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് ഫ്രാൻസിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: മെത്തഡിസ്റ്റ് -വാൽദേസ് സമൂഹത്തിലെ അധ്യക്ഷന്‍മാരും വൈദികരും അത്മായ പ്രതിനിധികളും പങ്കെടുക്കുന്ന സിനഡിന് ആശംസകളറിയിച്ച് ഫ്രാന്‍സിസ് പാപ്പ. സമ്മേളന ദിനങ്ങൾ ദൈവവുമായും സഹോദരങ്ങളുമായുള്ള കൂട്ടായ്മയിൽ നമ്മെ ഉറപ്പിക്കുകയും, സ്വീകരിക്കുകയും ചെയ്യുന്ന ക്രിസ്തുവിനെ കണ്ടുമുട്ടുവാൻ സാധിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. എക്യൂമെനിക്കൽ കൂട്ടായ്മയിലൂടെ ദൈവം ഇതുവരെയും ചൊരിഞ്ഞ നന്മകൾക്ക് നന്ദി അര്‍പ്പിച്ച പരിശുദ്ധ പിതാവ്, ഈ കൂട്ടായ്മ സഭകൾ തമ്മിലുള്ള ഐക്യത്തിനും, പരസ്പര സഹകരണത്തോടെയുള്ള സുവിശേഷസാക്ഷ്യത്തിനു ഇടയാക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുകയാണെന്നും കുറിച്ചു. സിനഡിൽ ഫലപ്രദങ്ങളായ ധാരാളം കാര്യങ്ങൾ രൂപപെടട്ടെ.ദൈവാനുഗ്രഹം സിനഡിൽ പങ്കെടുക്കുന്ന എല്ലാവരുടെയും മേൽ ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെയാണ് പാപ്പയുടെ ടെലഗ്രാം സന്ദേശം അവസാനിപ്പിക്കുന്നത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന്റെ ഒപ്പോട് കൂടിയാണ് പേപ്പല്‍ സന്ദേശം. പത്രോസിന്റെ പിന്‍ഗാമിയായുള്ള അജപാലന ശുശ്രൂഷ ആരംഭിച്ച നാൾ എക്യൂമെനിക്കൽ കൂട്ടായ്മയ്ക്കും, മതസൗഹാർദ്ദത്തിനും ഏറെ പ്രാധാന്യം കൊടുക്കുകയും ഐക്യത്തിന് വേണ്ടി സ്ഥിരമായി ഇടപെടുകയും ചെയ്യുന്ന വ്യക്തിയാണ് ഫ്രാൻസിസ് പാപ്പ. മറ്റു സഭകളുടെ എല്ലാ പ്രധാന സമ്മേളനങ്ങൾക്കും പാപ്പ സന്ദേശങ്ങൾ കൈമാറുന്നതു പതിവാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-23 14:58:00
Keywordsപാപ്പ, എക്യു
Created Date2023-08-23 14:58:49