Contents

Displaying 21271-21280 of 24998 results.
Content: 21677
Category: 1
Sub Category:
Heading: ആഗസ്റ്റ് 20 മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം, ഇല്ലെങ്കില്‍ അച്ചടക്ക നടപടി; വൈദികര്‍ക്കു അന്ത്യശാസനവുമായി പേപ്പല്‍ പ്രതിനിധി
Content: കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികര്‍ ആഗസ്റ്റ് 20 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്നു ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വത്തിക്കാൻ പ്രതിനിധി അന്ത്യശാസനം നല്‍കി. ഈ ഉത്തരവിനോടുള്ള ഏതൊരു അനുസരണക്കേടും പരിശുദ്ധ പിതാവിനോടുള്ള സ്വമേധയാ ഉള്ളതും വ്യക്തിപരവും കുറ്റകരവുമായ അനുസരണക്കേടായി കണക്കാക്കും. അതിനാൽ, ഈ നിർദ്ദേശം പാലിക്കാത്തത് കൂടുതൽ അച്ചടക്ക നടപടികളെ ക്ഷണിച്ചുവരുത്തുമെന്ന് വ്യക്തിപരമായി ഓരോരുത്തരെയും അറിയിക്കുകയാണെന്നും പേപ്പല്‍ പ്രതിനിധി വൈദികര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഭീഷണിപ്പെടുത്തൽ, ശാരീരിക അതിക്രമങ്ങൾ, ഭീഷണികൾ, മറ്റ് വ്യക്തികൾ സൃഷ്ടിക്കുന്ന പൊതു അസ്വസ്ഥതകൾ മുതലായവയുടെ രൂപത്തിലുള്ള തടസ്സങ്ങൾ കാരണം സിനഡൽ ക്രമം അനുസരിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് ബുദ്ധിമുട്ടാണെന്ന് തോന്നുന്നുവെങ്കിൽ സിനഡൽ തീരുമാനപ്രകാരമുള്ള വിശുദ്ധ കുർബാന അര്‍പ്പിക്കുവാന്‍ കഴിയുന്നതു വരെ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. 2022 മാർച്ച് 25-ന്, എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവജനത്തെ അഭിസംബോധന ചെയ്‌ത പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നല്‍കിയ കത്ത് അതിരൂപതയിലെ എല്ലാ ഇടവകകളിലെയും എല്ലാ ആരാധനാ ചടങ്ങുകളിലും, 2023 ആഗസ്റ്റ് 20 ഞായറാഴ്ച വായിക്കണം. ഞായറാഴ്ച വിശുദ്ധ കുർബാന അര്‍പ്പിക്കുന്ന ഇടവകകളും മറ്റ് എല്ലാ സ്ഥാപനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കിയ ശേഷം, ഇടവക വികാരി, അസിസ്റ്റന്റ് ഇടവക വികാരിമാർ, കൈക്കാരന്‍മാര്‍, ഇടവക കൗൺസിലിലെ രണ്ട് പ്രതിനിധികൾ എന്നിവരാൽ സാക്ഷ്യപ്പെടുത്തിയ കത്ത് എറണാകുളം-അങ്കമാലി അതിരൂപത കൂരിയാ ചാൻസലർക്ക് അയക്കണം. കത്തിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന പരിശുദ്ധ പിതാവിന്റെ ഉദ്ദേശ്യത്തെ ആത്മനിഷ്ഠമായ വ്യാഖ്യാനങ്ങളോടെ വളച്ചൊടിക്കരുതെന്ന് ആവശ്യപ്പെടുകയാണെന്നും ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ ഉദ്ബോധിപ്പിച്ചു. ഈ ഉത്തരവിനോടുള്ള ഏതൊരു അനുസരണക്കേടും ദൈവജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള പരിശുദ്ധ പിതാവിന്റെ അവകാശത്തെ തടസ്സപ്പെടുത്തുന്ന ഒരു പ്രവൃത്തിയാണ്. ഇത് പരിശുദ്ധ പിതാവിനെതിരായ ഗുരുതരമായ കുറ്റമായി കണക്കാക്കി തുടർന്നുള്ള കാനോനിക്കൽ ശിക്ഷാ നടപടിയിലേക്ക് നയിക്കും. വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള അധികാരികളെ അനുസ്മരിക്കണമെന്നും അതില്‍ പാപ്പായെയും മേജർ ആർച്ച് ബിഷപ്പിനെയും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെയും എല്ലാ ആരാധനക്രമ ഗ്രന്ഥങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ അനുസ്മരിക്കാനും പേപ്പല്‍ പ്രതിനിധി നിര്‍ദ്ദേശിച്ചു. വീഴ്ച സംഭവിച്ചാല്‍ പൗരസ്ത്യ സഭകളുടെ കാനോൻ കോഡിൽ (c. 1438) നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം നടപടിയാണ് സ്വീകരിക്കുക. സഹോദര വൈദികരേ, നിങ്ങളുടെ പവിത്രമായ സ്ഥാനാരോഹണ വേളയിൽ എടുത്ത അനുസരണ പ്രതിജ്ഞയെക്കുറിച്ച് ആത്മാർത്ഥമായി പ്രാർത്ഥിക്കാനും ഗൗരവമായി ചിന്തിക്കാനും ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. നിയമാനുസൃതമായ അധികാരം അനുസരിക്കാനും, വിശ്വാസികളുടെ മുന്‍പാകെ നല്ല മാതൃക കൈക്കൊള്ളുവാനും, സഭയിലൂടെ ദൈവത്തിൽ നിന്നുള്ള സമ്പൂർണ്ണ ദാനമായി ലഭിച്ച വിശുദ്ധ ക്രമത്തിന് യോഗ്യമായ ജീവിതം നയിക്കാനും ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഈശോയുടെ തിരുഹൃദയത്തിന്റെ സംരക്ഷണത്തിനായി ഏവരെയും സമര്‍പ്പിക്കുന്നുവെന്ന വാക്കുകളോടെയാണ് പേപ്പല്‍ പ്രതിനിധിയുടെ കത്ത് അവസാനിക്കുന്നത്. Tag: Bishop Cyril Vasil SJ, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-17-13:00:13.jpg
Keywords: അങ്കമാ, പേപ്പല്‍
Content: 21678
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ ക്രൈസ്തവ വിരുദ്ധ ആക്രമണ പരമ്പരയെ അപലപിച്ച് അമേരിക്ക: 129 ഇസ്ലാം മതസ്ഥര്‍ അറസ്റ്റിൽ
Content: വാഷിംഗ്ടണ്‍ ഡി‌സി/ ലാഹോര്‍: ഖുറാന്‍ അവഹേളിച്ചുവെന്നു ആരോപിച്ച് ഇന്നലെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണ പരമ്പരയെ അപലപിച്ച് അമേരിക്ക. ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ലക്ഷ്യമിട്ടു നടന്ന ആക്രമണത്തില്‍ വളരെയധികം ആശങ്കാകുലരാണെന്നും സമാധാനപരമായ അഭിപ്രായസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും എല്ലാവർക്കും ഉള്ള അവകാശത്തിനും പിന്തുണ നൽകുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. അക്രമമോ അക്രമ ഭീഷണിയോ സ്വീകാര്യമായ നടപടിയല്ലെന്നും പൂർണ്ണമായ അന്വേഷണം നടത്താനും അതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരോടും ശാന്തരാകാനും പാക്ക് അധികാരികളോട് അഭ്യർത്ഥിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ആക്രമണത്തിന് നേതൃത്വം നല്‍കിയ 129 ഇസ്ലാം മതസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ദേശീയ മാധ്യമമായ 'ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമാണ്. പ്രധാനമന്ത്രി അൻവാറുൽ-ഉൽ-ഹഖ് കാക്കർ കലാപകാരികളെ അറസ്റ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നു വ്യാഴാഴ്ച സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നു റീജിയണൽ പോലീസ് മേധാവി റിസ്വാൻ ഖാൻ പറഞ്ഞിട്ടുണ്ടെങ്കിലും ആശങ്ക ശക്തമാണ്. പലായനം ചെയ്ത ക്രൈസ്തവര്‍ പതുക്കെ വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയെങ്കിലും കലാപത്തിൽ രണ്ട് ഡസൻ വീടുകൾ കത്തിക്കുകയോ നാശം വിതയ്ക്കുകയോ ചെയ്തിട്ടുണ്ടെന്നും വിവിധ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്ത് താമസിക്കുന്ന മിക്ക ക്രിസ്ത്യാനികളും പലായനം ചെയ്തതായി പ്രാദേശിക വൈദികന്‍ ഫാ. ഖാലിദ് മുഖ്താർ ഇന്നലെ വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞിരിന്നു. കത്തി നശിക്കപ്പെട്ടവയില്‍ തന്റെ ഭവനവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജരൻവാലയിലെ 17 പള്ളികളിൽ ഭൂരിഭാഗവും ആക്രമിക്കപ്പെട്ടുവെന്നും വൈദികന്‍ വെളിപ്പെടുത്തി. അതേസമയം അക്രമത്തിന്റെ കൂടുതല്‍ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. രോഷാകുലരായ ജനക്കൂട്ടം പള്ളിയിലേക്ക് കയറുകയും ഇഷ്ടിക കഷണങ്ങൾ എറിഞ്ഞ് കത്തിക്കുന്നതിന്റെയും ദേവാലയത്തിന്റെ മേൽക്കൂരയില്‍ കയറി ചുറ്റിക കൊണ്ട് ഉരുക്ക് കുരിശ് നീക്കം ചെയ്യുന്നതും റോഡിൽ ഇറങ്ങിയ ജനക്കൂട്ടം ആര്‍പ്പുവിളിയോടെ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. Tag: Pakistan church attacks: 129 Muslims arrested in overnight raids malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-17-14:58:27.jpg
Keywords: പാക്കി
Content: 21679
Category: 1
Sub Category:
Heading: ശുദ്ധീകരണസ്ഥലവും നരകവും; ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച ZOOM -ല്‍
Content: മരണാനന്തര ജീവിതത്തെ കുറിച്ച് ആഴമേറിയ തിരുസഭ പ്രബോധനങ്ങളുമായി 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ ശനിയാഴ്ച (19 ആഗസ്റ്റ് 2023) നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 56ാമത്തെ ക്ലാസിലാണ് ശുദ്ധീകരണസ്ഥലവും നരകവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. എന്താണ് നരകം? നരകത്തിലെ അവസ്ഥയെന്താണ്? നരകം അഗ്നിമയമാണോ അതോ മറ്റ് എന്തെങ്കിലും അവസ്ഥയാണോ? കാണാത്ത നരകത്തെ കുറിച്ച് സഭയ്ക്കു എങ്ങനെയാണ് വിവരിക്കാന്‍ കഴിയുന്നത്? ശുദ്ധീകരണസ്ഥലം എന്താണ്? എന്താണ് അവിടുത്തെ അവസ്ഥ? ബൈബിളില്‍ ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് പറയുന്നുണ്ടോ? തുടങ്ങീ ഓരോ ക്രൈസ്തവ വിശ്വാസിയെയും അലട്ടാറുള്ള നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ക്ലാസില്‍ പങ്കുവെയ്ക്കും. സത്യ വിശ്വാസ പ്രബോധനത്തിന്റെ സമഗ്രമായ അവതരണവുമായി നടക്കുന്ന ക്ലാസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സന്യസ്തരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. ക്രിസ്തു വിശ്വാസത്തിലും അവിടുത്തെ മൌതീക ശരീരമായ തിരുസഭയിലും ആഴപ്പെടുവാന്‍ വലിയ വെളിച്ചം പകരുന്ന ക്ലാസ് ഏറെ സഹായകരമാണെന്ന് നിരവധിപേര്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ക്ലാസിന് ഒരുക്കമായി ശനിയാഴ്ച (ആഗസ്റ്റ് 19) ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KOesRnJgkgl09ITEzJNvko}}
Image: /content_image/News/News-2023-08-17-16:34:10.jpg
Keywords: കൗൺസി
Content: 21680
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ ക്രിസ്തുവിനെ അവേഹളിക്കുന്ന വിധത്തില്‍ നടന്ന ഡ്രാഗ് ക്വീന്‍ ഷോയ്ക്കെതിരെ പ്രതിഷേധം
Content: മനില: യേശു ക്രിസ്തുവിന്റെ വേഷം ധരിച്ച് കര്‍തൃ പ്രാര്‍ത്ഥന പാടി ഫിലിപ്പീന്‍സില്‍ നടന്ന ഡ്രാഗ് ക്വീന്‍ ഷോക്കെതിരെ പ്രതിഷേധം ശക്തം. ഫിലിപ്പീനോ ഡ്രാഗ് ക്വീന്‍ പുരാ ലൂക്കാ വെഗാ എന്നറിയപ്പെടുന്ന അമാഡിയൂസ് ഫെര്‍ണാണ്ടോ പാജെന്റെ നടത്തിയ വിശ്വാസനിന്ദാപരമായ ഷോക്കെതിരെയാണ് പ്രതിഷേധം വ്യാപിക്കുന്നത്. സ്ത്രീവേഷം ധരിച്ചുകൊണ്ട് സ്ത്രൈണത നിറഞ്ഞ ചലനങ്ങളുമായി സംഗീതത്തിന്റേയും നൃത്തത്തിന്റേയും അകമ്പടിയോടെ ഷോ നടത്തുന്ന പുരുഷന്‍മാരേയാണ് ഡ്രാഗ് ക്വീന്‍ എന്ന് വിളിക്കുന്നത്. ഡ്രാഗ് ഷോ എന്ന് വിളിക്കപ്പെടുന്ന ഇത്തരം പൈശാചിക പരിപാടികള്‍ പൊതുവേ ക്ലബ്ബുകളിലും, പ്രൈഡ് പരേഡിലുമാണ് നടക്കുക. എല്‍.ജി.ബി.ടി.ക്യു സമൂഹത്തേപ്പോലും ആശങ്കയിലാക്കിയ ഈ ഷോക്കെതിരെ നിരവധി പ്രമുഖരാണ് രംഗത്തുവന്നിരിക്കുന്നത്. മെത്രാന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, വിശ്വാസികള്‍ അടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലും, റേഡിയോ - ടിവി ടോക്ക് ഷോകളിലും പ്രകടനത്തെ മതനിന്ദ എന്നു വിശേഷിപ്പിച്ചു. ഫിലിപ്പീനോകള്‍ തദ്ദേശീയമായി വളരെ അധികം ആദരിക്കുന്ന കറുത്ത നസ്രായന്റെ വേഷവും ധരിച്ചുകൊണ്ട് കര്‍തൃപ്രാര്‍ത്ഥനയുടെ ഫിലിപ്പീനോ പതിപ്പിലുള്ള പ്രാര്‍ത്ഥനക്കനുസരിച്ച് ഒരു ക്ലബ്ബിനുള്ളില്‍ പാജെന്റെ നൃത്തം ചെയ്യുന്ന വീഡിയോയാണ് ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഡ്രാഗ് ക്വീന്‍ പ്രകടനം കത്തോലിക്കാ വിശ്വാസത്തെ പരിഹസിക്കുന്നതാണെന്നു ഫിലിപ്പീന്‍സിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഔദ്യോഗിക വക്താവായ ഫാ. ജെറോം സെസിലിയാനോ പറഞ്ഞു. വിശുദ്ധമായ കാര്യങ്ങള്‍ ഇത്തരം മതനിരപേക്ഷ പരിപാടികള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാജെന്റെ കാണിച്ചത് മതനിന്ദയും, ദൈവനിന്ദയുമാണെന്നാണ് പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. വിശ്വാസത്തേ നിന്ദിച്ചതിനാല്‍ ആര്‍ട്ടിക്കിള്‍ 201-ന്റെ അടിസ്ഥാനത്തില്‍ പാജെന്റെക്കെതിരെ കേസെടുക്കണമെന്നു സെനറ്റ് പ്രസിഡന്റ് ജുവാന്‍ മിഗ്വേല്‍ സുബിരി പ്രതികരിച്ചു. സെനറ്റിലെ നേതാവ് അക്വിലിനോ പിമെന്റല്‍ മൂന്നാമനും പ്രകടനത്തെ അപലപിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സ് കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയായ ജെറാള്‍ഡിന്‍ റോമനും ഈ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ചു. അതേസമയം ക്രിസ്തു വിശ്വാസത്തെ അവഹേളിച്ചുള്ള ഷോ നടന്നതോടെ ലിംഗസമത്വത്തിനുള്ള ബില്‍ പാസാക്കുവാനുള്ള ഫിലിപ്പീന്‍സിലെ എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടിയായേക്കും. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് ഫിലിപ്പീന്‍സ്. Tag: Show featuring Jesus Christ in drag causes uproar in Philippines, Pura Luka Vega, whose real name is Amadeus Fernando Pagente, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-08-17-18:25:22.jpg
Keywords: ഫിലിപ്പീ
Content: 21681
Category: 18
Sub Category:
Heading: ഇറ്റലിയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് അഗത സമൂഹത്തിനു ആദ്യമായി ഇന്ത്യക്കാരിയായ മദർ ജനറല്‍
Content: ആലുവ: ഇറ്റലിയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് അഗത സന്യാസിനീ സമൂഹത്തിന്റെ മദർ ജനറലായി സിസ്റ്റർ മരിയ എലീസ കരിപ്പുക്കാട്ടിലിനെ തെരഞ്ഞെടുത്തു. 19-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ സന്യാസിനീ സമൂഹത്തിന്റെ ഇന്ത്യക്കാരിയായ ആദ്യ മദർ ജനറലാണ് സിസ്റ്റർ മരിയ എലീസ. പാലക്കാട് രൂപതയിൽ കരിമ്പ ഇടവകയിൽ പരേതനായ ജോസഫ് - ത്രേസ്യ ദമ്പതികളുടെ മകളാണ്. 1820-ല്‍ ഇറ്റലിയിലെ ജെനോവയില്‍ സ്ഥാപിതമായ സന്യാസ സമൂഹമാണ് സിസ്റ്റേഴ്സ് ഓഫ് സെന്റ് അഗത. വിദ്യാഭ്യാസം, വയോജന പരിപാലനം, സാമൂഹിക പ്രവർത്തനം, ഇടവക പ്രവർത്തനം, സ്‌കൂളുകൾ, നഴ്‌സറികൾ എന്നീ മേഖലകളിലാണ് സന്യാസ സമൂഹം തങ്ങളുടെ ശുശ്രൂഷ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
Image: /content_image/India/India-2023-08-18-10:20:56.jpg
Keywords: ആദ്യമാ
Content: 21682
Category: 18
Sub Category:
Heading: മിസ്പ പദ്ധതിക്കു കാഞ്ഞിരപ്പള്ളി രൂപതയില്‍ തുടക്കം
Content: കാഞ്ഞിരപ്പള്ളി: കുടുംബവിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപതയില്‍ മിസ്പ പദ്ധതിക്കു തുടക്കമായി. കുമളിയിൽ നടത്തപ്പെട്ട രൂപത ദിനത്തോടനുബന്ധിച്ച് 2023 മേയ് 12 മുതൽ 2024 മേയ് 12 വരെ കുടുംബവിശുദ്ധീകരണ വർഷമായി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പ്രഖ്യാപിച്ചിരിന്നു. കുടുംബ വിശുദ്ധീകരണം കൂദാശകളിലൂടെ എന്ന ദർശനത്തെ ആധാരമാക്കി സഭാത്മക ആധ്യാത്മികതയിൽ ശക്തിപ്പെടുന്നതിനുള്ള കർമപദ്ധതിയാണ് മിസ്പ. ഓരോ കുടുംബത്തിനുമായി നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളിൽ പ്രസ്തുത കുടുംബത്തെ അനുസ്മരിച്ച് ഇടവകസമൂഹം പ്രാർത്ഥിക്കും. അന്നേദിവസം ആ കുടുംബം പരിശുദ്ധ കുമ്പസാരം സ്വീകരിച്ചൊരുങ്ങി വിശുദ്ധ കുർബാനയിൽ പങ്കുചേരും. അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിലെ ഡിപ്റ്റിക്സിൽ കുടുംബത്തെ പ്രത്യേകം അനുസ്മരിച്ച് പ്രാർത്ഥിക്കും. ഇടവകയിൽ ശുശ്രൂ ഷ നിർവഹിക്കുന്ന വൈദികരുമായി കുടുംബാംഗങ്ങൾ ആശയവിനിമയം നട ത്തുകയും പരസ്പര ശ്രവണത്തിന് വേദിയാവുകയും ചെയ്യുകയെന്നതും മിസ്പാ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ഇടവകയിൽ തയാറാക്കപ്പെടുന്ന ലിസ്റ്റനുസരിച്ചാണ് ഓരോ കുടുംബത്തിനുമുള്ള ദിവസം നിശ്ചയിക്കുന്നത്. 15ന് ആരംഭിച്ച് രൂപത ദിനമായ മേയ് 12ന് സമാപിക്കത്തക്ക വിധത്തിലാണ് ക്രമീകരണം. കൗദാശിക ജീവിതത്തിലൂടെ സഭാത്മക ആധ്യാത്മികതയിൽ ശക്തിപ്പെട്ട് ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകാൻ നാമേവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മിസ്പ പദ്ധതിക്ക് ആമുഖമായി നൽകിയ സന്ദേശത്തിൽ മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു. രൂപത ഫാമിലി അപ്പസ്തോലേറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം മുണ്ടിയെരുമ അസംപ്ഷൻ ഫൊറോന ഇടവകയിൽ രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ നിർവഹിച്ചു. ഫൊറോന വികാരി ഫാ. തോമസ് ഞള്ളിയിൽ, ഡീക്കൻ തോമസുകുട്ടി ഞൊ ണ്ടിക്കൽ, കൈക്കാരന്മാരായ വർക്കിച്ചൻ പുത്തൻപുര, മാത്യു മാൻകുന്നേൽ, പിആർഒ ഫ്രാൻസിസ് പുളിക്കൽ, മാതൃവേദി ആനിമേറ്റർ സിസ്റ്റർ മരിയ, പ്രസിഡന്റ് ജൂലി കൊച്ചുപുര, സന്യാസിനികൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2023-08-18-10:35:01.jpg
Keywords: കാഞ്ഞിരപ്പള്ളി
Content: 21683
Category: 1
Sub Category:
Heading: കന്ധമാല്‍: കൂട്ട ബലാത്സംഗത്തിന് ഇരയായ കത്തോലിക്ക സന്യാസിനി മൊഴി നൽകാൻ വീണ്ടും കോടതിയിൽ
Content: കന്ധമാല്‍: ഒഡീഷയിൽ നടന്ന കന്ധമാല്‍ ക്രൈസ്തവ വിരുദ്ധ കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയായ കത്തോലിക്കാ സന്യാസിനി കുറ്റാരോപിതർക്കെതിരെ തെളിവുകൾ നൽകാൻ കോടതിയിൽ ഹാജരായി. ഓഗസ്റ്റ് പതിനാറാം തീയതി 18 കുറ്റാരോപിതർക്ക് എതിരെ തെളിവുകൾ നൽകാൻ കട്ടക്കിലെ ജില്ലാ സെഷൻസ് കോടതിയിലാണ് അവർ ഹാജരായത്. താൻ ഈ കേസുമായി 15 വർഷമായി ജീവിക്കുകയാണെന്നും, ഒറ്റയ്ക്കാണെങ്കിലും കന്ധമാലിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഇപ്പോഴും കോടതിയിൽ ഹാജരാകുന്നതെന്നും സന്യാസിനി പറഞ്ഞു. തന്റെ കേസിനെ പറ്റി ആരും ഇപ്പോൾ ഗൗനിക്കുന്നില്ലായെന്ന ദുഃഖം അവർ 'മാറ്റേഴ്സ് ഇന്ത്യ' എന്ന മാധ്യമത്തോട് പങ്കുവെച്ചു. സംസ്ഥാന സർക്കാർ ഇതുവരെ ഇരയായ സന്യാസിനിക്ക് വേണ്ടി അഭിഭാഷകരെ നിയമിച്ചിട്ടില്ലാത്തതിനാൽ തെളിവുകൾ ശേഖരിക്കാൻ സാധിച്ചിട്ടില്ല. സന്യാസിനിക്ക് വേണ്ടി സർക്കാർ അഭിഭാഷകരെ നിയമിച്ചതിനു ശേഷം തെളിവുകൾ ഔദ്യോഗികമായി സ്വീകരിക്കാൻ മറ്റൊരു തീയതി കോടതി അനുവദിക്കാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. യേശു തന്നോടൊപ്പമുണ്ട് എന്നതിലാണ് ആശ്വാസം കണ്ടെത്തുന്നതെന്നു സിസ്റ്റര്‍ പറയുന്നു. ഹൈന്ദവ നേതാവായ ലക്ഷ്മണാനന്ദ സരസ്വതിയെ കൊലപ്പെടുത്തിയെന്ന് ക്രൈസ്തവർക്കെതിരെ വ്യാജ ആരോപണം ഉയർന്നതിന് പിന്നാലെയാണ് 2008 ഓഗസ്റ്റ് 24ന് രാജ്യത്തെ നടുക്കിയ കലാപം ആരംഭിക്കുന്നത്. അന്നത്തെ കലാപത്തില്‍ നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും, 395 ദേവാലയങ്ങൾ അക്രമികൾ നശിപ്പിക്കുകയും 56,000ത്തോളം പേര്‍ ഭവനങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിയും വന്നു. നിത്യവ്രത വാഗ്ദാനം നടത്തി സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ദിവ്യ ജ്യോതി പാസ്റ്ററൽ സെന്ററിൽ സേവനം ചെയ്യുന്നതിനിടയിലാണ് കലാപം. പിറ്റേന്നു ഓഗസ്റ്റ് 25-നു സന്യാസിനി കൂട്ട ബലാത്സംഗത്തിന് ഇരയാകുകയായിരിന്നു. ഒരു കൂട്ടം ആളുകൾ പാസ്റ്റർ സെന്ററിലേക്ക് ഇരച്ചുകയറി ഇരുപത്തിയഞ്ചു വയസ് മാത്രം പ്രായമുള്ള സിസ്റ്ററെ അക്രമിക്കുകയായിരുന്നു. (സിസ്റ്റര്‍ മീന നേരിട്ട ക്രൂരമായ പീഡനങ്ങളെ കുറിച്ച് 'പ്രവാചകശബ്ദ'ത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിന്നു. അവ വായിക്കാന്‍ താഴെയുള്ള ലിങ്കുകള്‍ ഉപയോഗിക്കുക.) {{കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന->http://www.pravachakasabdam.com/index.php/site/news/14775}} {{കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ->http://www.pravachakasabdam.com/index.php/site/news/14819}} എഫ്ഐആർ അടിസ്ഥാനമാക്കി സന്യാസിനിയെ പീഡിപ്പിച്ച കേസിൽ 9 പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും, അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു 30 പേർക്കെതിരെ മൂന്ന് കുറ്റപത്രങ്ങളും പോലീസ് സമർപ്പിച്ചിരുന്നു. ആറു വർഷത്തെ വിചാരണയ്ക്കുശേഷം 2014 മാർച്ചിൽ 9 പേർ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞു. ആറുപേരെ വെറുതെ വിടുകയും ചെയ്തു. കേസിലെ മുഖ്യപ്രതിയായ മിത്തു പട്ണായക്കിന് 11 വർഷം തടവ് ശിക്ഷയാണ് ലഭിച്ചത്. കേസിൽ പ്രതികളാക്കപ്പെട്ട മറ്റുള്ളവർക്കെതിരെ തെളിവ് നൽകാനാണ് പതിനാറാം തീയതി സന്യാസിനി ഹാജരായത്.
Image: /content_image/News/News-2023-08-18-11:44:22.jpg
Keywords: കന്ധമാല്‍
Content: 21684
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ തകര്‍ക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങള്‍ പുനരുദ്ധരിക്കുമെന്ന് ഇടക്കാല മുഖ്യമന്ത്രി
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ജരൻവാലയില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ തകർത്ത പള്ളികളും ക്രൈസ്തവ ഭവനങ്ങളും നാലു ദിവസത്തിനകം സർക്കാർ പുനരുദ്ധരിക്കുമെന്നു പഞ്ചാബ് പ്രവിശ്യയിലെ ഇടക്കാല മുഖ്യമന്ത്രി മൊഹ്സിൻ നഖ്വി പ്രഖ്യാപിച്ചു. ജരൻവാലയിലുണ്ടായ സംഭവങ്ങൾ ഇസ്ലാമിനും വിരുദ്ധമാണെന്ന്, ക്രൈസ്തവ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ അദ്ദേഹം പറഞ്ഞു. സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ഗൂഢാലോചന ഉണ്ടായെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തില്‍ പാക്കിസ്ഥാൻ ഉലമ കൗൺസിൽ ക്ഷമാപണം നടത്തി. ജരൻവാല സംഭവത്തിൽ നാണക്കേടു തോന്നുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും ക്രൈസ്തവ സഹോദരങ്ങളെ സംരക്ഷിക്കുമെന്നും പാക്കിസ്ഥാൻ ഉലമ കൗൺസിൽ ചെയർമാൻ ഹാഫിസ് താഹിർ അഷ്റഫി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഫൈസലാബാദിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ക്രൈസ്തവ വിരുദ്ധ ആക്രമണം അഴിച്ചുവിട്ടത്. പതിനഞ്ചോളം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ത്ത തീവ്ര ഇസ്ലാമിസ്റ്റുകള്‍ ക്രൈസ്തവര്‍ക്ക് നേരെ കൊലവിളിയും മുഴക്കി. ഇതേത്തുടര്‍ന്നു നിരവധി പേരാണ് എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തത്. ദേവാലയം അഗ്നിക്കിരയാക്കുന്നതും കുരിശ് തകര്‍ക്കുന്നതും കൊലവിളി മുഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിന്നു. കലാപകാരികളെന്ന് സംശയിക്കുന്ന 129 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും റീജിയണൽ പോലീസ് മേധാവി റിസ്വാൻ ഖാൻ പറഞ്ഞു. പാക് സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീറും സംഭവത്തെ അപലപിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ നീതിന്യായ കോടതിയിൽ കൊണ്ടുവരുമെന്നു അദ്ദേഹം ഉറപ്പ് നല്‍കി. ഇതിനിടെ പോലീസ് സംരക്ഷണത്തില്‍ ക്രൈസ്തവര്‍ പ്രദേശത്തേക്ക് മടങ്ങിയെത്തുന്നുണ്ട്. ഫൈസലാബാദ് നഗര മേഖലയിൽ ഏഴു ദിവസത്തേക്കു 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരുതരത്തിലുള്ള കൂടിച്ചേരലും അനുവദിക്കില്ല. അർധ സൈനിക വിഭാഗമായ റേഞ്ചേഴ്സിനെയും 3,000 പോലീസുകാരെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-08-18-13:58:19.jpg
Keywords: പാക്കി
Content: 21685
Category: 1
Sub Category:
Heading: നിക്കരാഗ്വേ ഭരണകൂടത്തിന്റെ കത്തോലിക്ക വിരുദ്ധ ഇടപെടലില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക
Content: വാഷിംഗ്ടണ്‍ ഡി‌.സി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ ജെസ്യൂട്ട് സന്യാസ സമൂഹം നടത്തുന്ന സര്‍വ്വകലാശാലക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതിലും ബിഷപ്പ് അല്‍വാരെസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാത്തതിലും വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്. നിക്കരാഗ്വേയിലെ അക്കാദമിക് മികവിന്റെയും സ്വതന്ത്ര അന്വേഷണത്തിന്റെയും ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ പ്രധാന കേന്ദ്രമായ അമേരിക്കയിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് നേരെയുള്ള അതിക്രമം ജനാധിപത്യ മാനദണ്ഡങ്ങളുടെ ശോഷണത്തെയാണ് എടുത്തുക്കാണിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. നിക്കരാഗ്വേ ഭരിക്കുന്ന ഒര്‍ട്ടേഗയും മുറില്ലോയും സ്വേച്ഛാധിപത്യം തുടര്‍ന്നു എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളെയും തുരങ്കം വയ്ക്കുന്നുവെന്നതിന്റെ മറ്റൊരു സൂചനയാണ് ഈ തീരുമാനം. അവർക്ക് ചിന്താ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ കഴിയില്ല, മതപരമായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേലുള്ള ഭരണകൂടത്തിന്റെ തുടർച്ചയായ അടിച്ചമർത്തലിനെ അമേരിക്ക അപലപിക്കുകയാണ്. ബിഷപ്പ് അൽവാരെസ് ഉൾപ്പെടെ നിക്കരാഗ്വേയിൽ തടവിലാക്കപ്പെട്ട നിരപരാധികളെ നിരുപാധികം ഉടൻ മോചിപ്പിക്കാൻ ആവശ്യപ്പെടുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധി പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">At the U.S. State Department, <a href="https://twitter.com/EWTNNewsNightly?ref_src=twsrc%5Etfw">@EWTNNewsNightly</a> White House Correspondent <a href="https://twitter.com/owentjensen?ref_src=twsrc%5Etfw">@OwenTJensen</a> asked about the latest attack on the Catholic Church in Nicaragua-- including the shutting down of a Catholic University--and whether Bishop Alvarez is alive. <a href="https://t.co/wSV8ccNBKU">pic.twitter.com/wSV8ccNBKU</a></p>&mdash; EWTN News Nightly (@EWTNNewsNightly) <a href="https://twitter.com/EWTNNewsNightly/status/1692258471109091467?ref_src=twsrc%5Etfw">August 17, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം ജെസ്യൂട്ട് സന്യാസ സമൂഹം നടത്തുന്ന സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ (യുസിഎ) എല്ലാ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയത്. ഭീകരവാദം എന്ന യാതൊരു യുക്തിയുമില്ലാത്ത ആരോപണം ഉന്നയിച്ചാണ് യൂണിവേഴ്സിറ്റിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. യൂണിവേഴ്‌സിറ്റിക്കെതിരായ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നു ജെസ്യൂട്ട് സമൂഹത്തിന്റെ സെൻട്രൽ അമേരിക്കൻ പ്രോവിൻസ് വ്യക്തമാക്കി. ജനാധിപത്യ വിരുദ്ധ ഇടപെടലും ഏകാധിപത്യവും പൗരന്മാരുടെ ജീവിതം ദുസ്സഹമാക്കിയതിനെ തുടര്‍ന്നു കത്തോലിക്ക സഭ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരിന്നു. ഇതാണ് ഒര്‍ട്ടേഗ ഭരണകൂടത്തെ ചൊടിപ്പിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരിന്ന വിവിധ റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും സന്യാസ സമൂഹങ്ങളെ രാജ്യത്തു നിന്നു പുറത്താക്കിയും തിരുനാള്‍ പ്രദക്ഷിണങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയും സഭക്ക് നേരെയുള്ള ഭരണകൂടത്തിന്റെ പോരാട്ടം തുടരുകയാണ്. സ്വേച്ഛാധിപത്യത്തിനെതിരെ ഏറ്റവും വിമര്‍ശനം ഉന്നയിച്ച ബിഷപ്പ് അല്‍വാരെസിനു 26 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
Image: /content_image/News/News-2023-08-18-16:57:21.jpg
Keywords: നിക്കരാ
Content: 21686
Category: 18
Sub Category:
Heading: സ്ഥാനപതിയായി നിയമിതനായ നിയുക്ത ആർച്ച് ബിഷപ്പ് ജോർജ് പനംതുണ്ടിൽ ഇന്ന് റമ്പാൻ പട്ടം സ്വീകരിക്കും
Content: തിരുവനന്തപുരം: ഖസാക്കിസ്ഥാനിലെ മാർപാപ്പയുടെ സ്ഥാനപതിയായി നിയമിതനായ നിയുക്ത ആർച്ച് ബിഷപ്പ് റവ.ഡോ. ജോർജ് പനംതുണ്ടിൽ ഇന്നു രാവിലെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുർബാന മധ്യേ മലങ്കര ആരാധന ക്രമമനുസരിച്ച് മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായിൽനിന്നു റമ്പാൻ പട്ടം സ്വീകരിക്കും. ചടങ്ങിൽ സഭയിലെ മറ്റ് ബിഷപ്പുമാർ സംബന്ധിക്കും. ഇപ്പോൾ സൈപ്രസിലെ വത്തിക്കാൻ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന ജോർജ് പനംതുണ്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകൾ അടുത്ത മാസം ഒമ്പതിനു റോമിൽ നടത്തപ്പെടും. മലങ്കര സുറിയാനി കത്തോലിക്ക സഭയിൽനിന്ന് വത്തിക്കാൻ അംബാസഡറായി നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ്.
Image: /content_image/India/India-2023-08-19-08:04:06.jpg
Keywords: സ്ഥാനപതി