category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി അടുത്ത വര്‍ഷം ഓഗസ്റ്റ് 23 മുതൽ
Contentകൊച്ചി: സീറോ മലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി 2024 ഓഗസ്റ്റ് 23 മുതൽ 25 വരെയുള്ള തിയതികളിൽ പാലാ രൂപതയുടെ അജപാലനകേന്ദ്രമായ അൽഫോൻസിയൻ പാസ്റ്ററൽ സെന്ററിൽ നടത്തും. “കാലാനുസൃതമായ സഭാ ജീവിതവും ദൗത്യവും സീറോമലബാർസഭയിൽ” എന്നതാണ് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ പ്രമേയം. വിവിധ സീറോ മലബാര്‍ രൂപതകളെ പ്രതിനിധീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട വൈദികരും സന്യാസിനിമാരും അല്‍മായരുമാണ് അസംബ്ലിയില്‍ പങ്കെടുക്കുക. ഇടവക രൂപത തലങ്ങളിലും സന്യാസ സമൂഹങ്ങളിലും ഇൗ വിഷയത്തെക്കുറിച്ചുള്ള മാർഗരേഖയുടെ അടിസ്ഥാനത്തിൽ സഭാംഗങ്ങളെല്ലാവരും ക്രിയാത്മകമായ ചർച്ചകൾ നടത്തണമെന്ന് സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് ‍കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. നിങ്ങളുടെ ചർച്ചകളിൽ ഉരുത്തിരിയുന്ന ആശയങ്ങളെ ക്രോഡീകരിച്ചുകൊണ്ട് അസംബ്ലിക്കുള്ള പ്രവർത്തനരേഖ തയ്യാറാക്കുന്നതാണ്. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ വിജയകരമായ നടത്തിപ്പിനു സഹകരണവും പ്രാർത്ഥനയും ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രസ്താവിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-27 07:24:00
Keywordsആലഞ്ചേരി
Created Date2023-08-27 07:24:30