category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മെത്രാഭിഷേക സുവർണ ജൂബിലി ആഘോഷിച്ചു
Contentപാലാ: പാലാ രൂപതയുടെ ദ്വിതീയ മെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മെത്രാഭിഷേക സുവർണജൂബിലി ആഘോഷിച്ചു. ആശംസകളും പ്രാർത്ഥനകളുമായി നിരവധി മെത്രാൻമാരും വൈദികരും കുടുംബാംഗങ്ങളും പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ ഒരുമിച്ച് കൂടിയിരിന്നു. മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിലാണ് ദിവ്യബലി അർപ്പിക്കപ്പെട്ടത്. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കരസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ എന്നിവരുടെ സാന്നിധ്യത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് കൊച്ചേരി, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരും മെത്രാപ്പോലീത്തമാരും മെത്രാൻമാരും സഹകാർമികത്വം വഹിച്ചുള്ള വിശുദ്ധ കുർബാനയാണ് നടന്നത്. രൂപതയിലെ നൂറുകണക്കിനു വൈദികരും വിശുദ്ധ കുർബാനയിൽ സഹകാർമികരായി ഭക്തിയോടെ അണിനിരന്നു. ഹൃദയം തുറന്നു സംസാരിക്കുകയും പുഞ്ചിരിക്കുകയും സന്തോഷം മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്ന മാർ പള്ളിക്കാപറമ്പിൽ പരിശുദ്ധ അമ്മയെ പോലെ ദൈവവിളിയിൽ സ്വാതന്ത്ര്യം അനുഭവിച്ചു വളർന്നുവെന്നും കർദ്ദിനാൾ ജോർജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മലങ്കരസഭയോടുള്ള കരുതലും സംരക്ഷണവും ആത്മബന്ധവും നന്മയോടെ ഓർക്കുന്നുവെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാ വ അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി. മാർ പള്ളിക്കാപറമ്പിലിന്റെ മറുപടി പ്രസംഗം നന്ദിയുടെ വാക്കുകളായി മാറി. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതവും മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ നന്ദിയും പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-16 11:42:00
Keywordsപാലാ
Created Date2023-08-16 11:42:41