category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വൈദിക ആധിപത്യത്തിനും ആത്മീയ ലൗകികതയ്ക്കും എതിരെ മുന്നറിയിപ്പുമായി മാർപാപ്പ
Contentവത്തിക്കാൻ സിറ്റി: ആത്മീയ ലൗകികത സഭയിൽ വലിയ വിപത്താണെന്നും വൈദികാധിപത്യത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ഫ്രാൻസിസ് പാപ്പ. താൻ മെത്രാനായുള്ള റോം രൂപതയിലെ വൈദികർക്കായി റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയുടെ പ്രതിഷ്ഠാപനത്തിൻറെ ഓർമ്മയാചരണ ദിനമായിരുന്ന ആഗസ്റ്റ് അഞ്ചിന് തയ്യാറാക്കി എല്ലാ വൈദികർക്കു അയച്ച കത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം ഓർമ്മപ്പെടുത്തിയത്. ഈ വിപത്തുകളിൽ നിപതിക്കാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. ഈ ആത്മീയ ലൗകികത സഭയെ ആക്രമിക്കുകയും സഭയുടെ തത്ത്വത്തെത്തന്നെ തുരങ്കം വച്ചുകൊണ്ട് അതിനെ ദുഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്താൽ, അനന്തമായി വിനാശകരമായിരിക്കും. ആദ്ധ്യാത്മികതയെ ബാഹ്യമായവയിൽ ഒതുക്കുന്ന ജീവിതരീതിയാകയാൽ ആത്മീയ ലൗകികത അപകടകരമാണെന്ന് പാപ്പ വ്യക്തമാക്കി. ആദ്ധ്യാത്മികതയുടെ പുറംചട്ടയണിയുന്ന ആത്മീയ ലൗകികത വൈദികരുടെ ഹൃദയത്തിൽ ചേക്കേറുമ്പോൾ അത് വൈദിക മേധാവിത്വത്തിന്റെ രൂപമെടുക്കുന്നു. ദൈവവും സഹോദരങ്ങളുമായുള്ള യഥാർത്ഥ ബന്ധത്തിലല്ല, പ്രത്യുത, പദവിയിൽ ജീവിക്കുന്ന പൗരോഹിത്യ അത്മായജീവിതങ്ങളുടെ ഒരു ലക്ഷണമാണ് വൈദികാധിപത്യം. ഇവർ നമ്മുടെ ബലഹീനതകളിൽ തളരാതെ പ്രത്യാശയിലും പ്രാർത്ഥനയിലും മുന്നേറാൻ പാപ്പ ആഹ്വാനം ചെയ്തു. നവവീര്യം ആർജ്ജിക്കുന്നതിന് ശാരീരികവും മാനസികവുമായ വിശ്രമം മാത്രം പോരായെന്നും പരസ്പരമുള്ള കൂടിക്കാഴ്ചയ്ക്കായി നാം സ്വയം തുറന്നിടണമെന്നും പാപ്പ പറഞ്ഞു. സാഹോദര്യം സാന്ത്വനമേകുകയും ആന്തരിക സ്വാതന്ത്ര്യത്തിന് ഇടമേകുകയും പൗരോഹിത്യ ശുശ്രൂഷയുടെ വെല്ലുവിളികൾക്കു മുന്നിൽ നാം ഒറ്റയ്ക്കാണെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യുമെന്നും പാപ്പ കൂട്ടിച്ചേർക്കുന്നു. സുവിശേഷ സ്രോതസ്സുകളിലേക്ക് മടങ്ങുക, ശീലങ്ങളെ മറികടക്കാൻ പുതിയ ഊർജ്ജം കണ്ടെത്തുക, പഴയ സഭാ സ്ഥാപനങ്ങളിൽ പോലും ഒരു പുതിയ ചൈതന്യം അവതരിപ്പിക്കേണ്ടതുണ്ട്. ക്രൂശിക്കപ്പെട്ട യേശുവിനെ നോക്കുക, തന്നെത്തന്നെ ശൂന്യമാക്കുകയും മരണത്തോളം നമുക്കുവേണ്ടി തന്നെത്തന്നെ താഴ്ത്തുകയും ചെയ്തവന്റെ മേൽ അനുദിനം നമ്മുടെ കണ്ണുകൾ സ്ഥാപിക്കുക. റോമിലെ സഭ സകലർക്കും സഹാനുഭൂതിയുടെയും പ്രത്യാശയുടെയും മാതൃകയായിരിക്കട്ടെയെന്ന് ആശംസയോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-09 13:48:00
Keywordsവൈദിക, പാപ്പ
Created Date2023-08-09 18:19:44