category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദിവ്യകാരുണ്യ കോൺഗ്രസ് മാറ്റിവെച്ചു
Contentകൊച്ചി: കേരള സഭാനവീകരണത്തിന്റെ ഭാഗമായി ഡിസംബർ മാസം 1,2,3 തീയതികളിൽ വല്ലാർപാടം മരിയൻ തീർത്ഥാടന ബസിലിക്കായിൽ നടത്താനിരിന്ന ദിവ്യകാരുണ്യ കോൺഗ്രസ് മാറ്റിവെച്ചു. ദിവ്യകാരുണ്യ സംഗമം ഒരു മഹാസമ്മേളനമായി നടക്കുന്നതിനു മുന്നോടിയായി കേരളസഭയിലെ ദൈവജനം മുഴുവൻ ദിവ്യകാരുണ്യ ഭക്തിയിലേക്കും അനുഭവത്തിലേക്കും കൂടുതൽ ആഴത്തിൽ വളരാൻ അവസരം ഒരുക്കേണ്ടതുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് ഇനിയും കൂടുതൽ സമയം ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് മാറ്റിവെക്കുന്നതെന്നും കെ‌സി‌ബി‌സി പ്രസിഡന്‍റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ അറിയിച്ചു. കഴിഞ്ഞ ദിവസം ഓൺലൈനായി കൂടിയ കെസിബിസി ഭാരവാഹികളുടെയും കോർ കമ്മിറ്റിയുടെയും യോഗത്തിലാണ തീരുമാനം. ഡിസംബർ മാസം 1,2,3 തീയതികളിലായി രൂപതകളിൽ ദിവ്യകാരുണ്യ സംഗമങ്ങൾ നടത്തുന്നതിനും അതിനൊരുക്കമായി ഇടവകകളിലും ഫെറോന ജില്ലാ തലങ്ങളിലും ദിവ്യകാരുണ്യ ആരാധനയും പ്രബോധനങ്ങളും ക്രമീകരിച്ച് ദൈവജനത്തെ സജ്ജമാക്കാനും ശ്രദ്ധിക്കണമെന്നും കേരള കത്തോലിക്ക സഭയിലെ മെത്രാന്‍മാര്‍ക്ക് അയച്ച കത്തില്‍ കെ‌സി‌ബി‌സി അദ്ധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-22 09:44:00
Keywordsദിവ്യകാരുണ്യ
Created Date2023-08-22 09:44:49