category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാരിത്താസ് ഇന്ത്യയുടെ നാഷ്ണൽ അസംബ്ലി ഒക്ടോബർ 12 മുതല്‍ പാലായിൽ
Contentപാലാ: ആഗോള കത്തോലിക്കാ സഭയുടെ സാമൂഹ്യക്ഷേമ പ്രവർത്തന വിഭാഗമായ കാരിത്താസ് യൂണിവേഴ്സിനോടു ചേർന്നു പ്രവർത്തിക്കുന്ന കാരിത്താസ് ഇന്ത്യയുടെ നാഷ്ണൽ അസംബ്ലി ഒക്ടോബർ 12, 13, 14 തീയതികളിൽ പാലായിൽ നടത്തും. 1964ൽ നിലവിൽ വന്ന കാരിത്താസ് ഇന്ത്യയുടെ നാഷ്ണൽ അസംബ്ലി കേരളത്തിൽ പാലായിൽ ആദ്യമായിട്ടാണ് സംഘടിപ്പിക്കപ്പെടുന്നത്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള 174 രൂപതകളുടെയും സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ ഡയറക്ടർമാർ സമ്മേളിക്കുന്ന നാഷണൽ അസംബ്ലിയിൽ രാജ്യത്തുടനീളം നടപ്പിലാക്കിവരുന്ന സാമൂഹ്യക്ഷേമ വികസന പ്രവർത്തനങ്ങളും വിവിധങ്ങളായ ഉപജീവന പ്രതിസന്ധികളും ചർച്ചചെയ്യുന്നതും പരിഹാരപ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതുമാണ്. മനുഷ്യനും പ്രകൃതിക്കും ദുരിതം സംഭവിക്കുന്ന ഇടങ്ങളിലെല്ലാം പരോപകാരത്തിന്റെയും പരസ്നേഹത്തിന്റെയും കൈത്താങ്ങുമായി എത്തുന്ന കാരിത്താസ് ഇന്ത്യയുടെ നാഷ്ണൽ അസംബ്ലി വിജയകരമായി പാലായിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഷാലോം പാസ്റ്ററൽ സെന്ററിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. കോർപറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ബർ ക്കുമാൻസ് കുന്നുംപുറം, അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോസഫ് തറപ്പേൽ, ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, കെയർ ഹോംസ് ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, എസ്എംവൈഎം ഡയറക്ടർ ഫാ. മാണി കൊഴുപ്പൻ കുറ്റി, പിഎസ്.ഡബ്ല്യു.എസ് അസി. ഡയറക്ടർ ഫാ. ജോർജ് വടക്കേത്തൊട്ടിയിൽ, പിആർഒ ഡാൻറ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർമാരായ മെർളി ജയിം സ്, സിബി കണിയാംപടി, ബ്രദർ ജോർജ് ഇടയോടിയിൽ, ജോയി മടിക്കാങ്ക ൽ, ഡോൺ അരുവിത്തുറ, ക്ലാരീസ് ചെറിയാൻ, അനു റെജി, അലീനാ ജോസ ഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-30 10:04:00
Keywordsകാരിത്താ
Created Date2023-09-30 10:11:02