category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാലസ്തീന് വേണ്ടി സ്വരമുയര്‍ത്തുന്നവര്‍ നാഗോര്‍ണോ മേഖലയിലെ അര്‍മേനിയന്‍ ക്രൈസ്തവ ഉന്മൂലനത്തില്‍ പാലിച്ചത് മൗനം
Contentനാഗോര്‍ണോ: ഇസ്രായേല്‍ - ഹമാസ് പോരാട്ടം ശക്തമായിരിക്കെ പാലസ്തീന് വേണ്ടി സ്വരമുയര്‍ത്തുന്നവര്‍ നാഗോര്‍ണോ കാരബാഖ് മേഖലയിലെ അര്‍മേനിയന്‍ ക്രൈസ്തവ ഉന്മൂലനത്തില്‍ പാലിച്ച മൗനം ഇരട്ടത്താപ്പിന്റെ മാറ്റമില്ലാത്ത മുഖം. മൂന്നുപതിറ്റാണ്ടായി വിഘടനവാദികളുടെ ഭരണത്തിനു കീഴിലായിരുന്ന പ്രദേശം ഇസ്ലാമിക രാജ്യമായ അസർബൈജാന്‍റെ സൈന്യം കീഴടക്കുകയായിരുന്നു. മുപ്പതു വര്‍ഷം യുദ്ധം നടന്നതും പതിനായിരങ്ങള്‍ ചോര ചിന്തിയതും ഈ മേഖലയ്ക്ക് വേണ്ടിയായിരിന്നു. ആ ചോരയും കണ്ണീരും പാഴാക്കിക്കൊണ്ടാണ് അര്‍മേനിയന്‍ ക്രൈസ്തവര്‍ നാഗോര്‍ണോ കാരബാഖ് മേഖലയോട് ഇക്കഴിഞ്ഞ സെപ്റ്റംബർ അവസാന വാരത്തിൽ എന്നെന്നേക്കുമായി വിടപറഞ്ഞിരിക്കുന്നത്. ദീർഘനാളത്തെ പോരാട്ടത്തിന്റെ തുടർച്ചയായി ഇക്കഴിഞ്ഞ സെപ്റ്റംബർ 19നു അർമേനിയൻ ക്രൈസ്തവര്‍ കൂടുതൽ അധിവസിക്കുന്ന നാഗോര്‍ണോ- കാരബാക്ക് മേഖലയിൽ അസർബൈജാൻ അക്രമം അഴിച്ചു വിട്ടിരുന്നു. പിറ്റേന്ന് മുതല്‍ ആയിരക്കണക്കിന് ക്രൈസ്തവരാണ് പ്രദേശത്തുനിന്ന് പലായനം ചെയ്തത്. സര്‍വ്വതും ഉപേക്ഷിച്ചുള്ള പലായനത്തിനു നടുവിലും ഇവരെ അസര്‍ബൈജാന്‍റെ സൈനികര്‍ വേട്ടയാടിയതും സ്ത്രീകളെ അതിക്രൂരമായി ബലാല്‍സംഘം ചെയ്ത സംഭവവും ചര്‍ച്ചയായി. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം നാഗോര്‍ണോ- കാരബാക്ക് മേഖലയിൽ നിന്നും ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ പലായനം ചെയ്തിട്ടുണ്ട്. തീവ്ര ഇസ്ളാമിക രാജ്യമായ തുര്‍ക്കിയുടെ പിന്തുണയോടെ അസർബൈജാൻ സെപ്റ്റംബർ 19നു നടത്തിയ അക്രമണത്തിൽ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. നാനൂറിനു മുകളിൽ ആളുകൾക്ക് പരിക്കേറ്റു. അസർബൈജാൻ വംശഹത്യയാണ് നടത്തുന്നതെന്നും മനുഷ്യ വിപത്തിന്റെ ഓരോ ഘട്ടത്തെ പറ്റിയും ലോകം അറിയണമെന്നും മേഖലയിലെ ഓംബുഡ്സ്മാൻ ജീഗം സ്റ്റെഫാനിയൻ ട്വിറ്ററില്‍ കുറിച്ചിരിന്നു. ഒരു മനുഷ്യ ദുരന്തമാണ് അവിടെ സംഭവിച്ചതെന്നും പ്രദേശത്തുനിന്ന് രക്ഷപ്പെടുത്തിയ ആളുകൾ ആവശ്യമായ ഭക്ഷണവും, വെള്ളവും, വൈദ്യുതിയും പോലുമില്ലാതെയാണ് കഴിയുന്നതെന്നും അന്ന് ജീഗം സ്റ്റെഫാനിയൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങൾക്കു വേണ്ടി അർമേനിയന്‍ വംശജർ വിസ്മരിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്ന് കാലിഫോണിയ ആസ്ഥാനമായുള്ള അർമേനിയൻ രൂപതയുടെ മെത്രാൻ മൈക്കിൾ മോറാഡിയൻ പറഞ്ഞിരിന്നു. 1915-നും 1923-നുമിടയില്‍ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം അര്‍മേനിയക്കാര്‍ക്കെതിരെ നടത്തിയ വംശഹത്യയില്‍ 15 ലക്ഷത്തോളം അര്‍മേനിയക്കാര്‍ കൊല്ലപ്പെട്ടിരിന്നു. അസര്‍ബൈജാന്‍റെ പുതിയ ആക്രമണത്തോടെ അര്‍മേനിയക്കാര്‍ ഇപ്പോള്‍ സമാനമായ സാഹചര്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. നാഗോര്‍ണോ കാരബാഖ് മേഖലയിൽ നിന്നുള്ള അര്‍മേനിയന്‍ ക്രൈസ്തവരുടെ പലായനത്തെ 'വംശീയ ഉന്മൂലനം' എന്നാണ് പൊതുവേ വിശേഷിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികള്‍ ആരംഭിച്ച നരഹത്യയ്ക്കും ക്രൂരതയ്ക്കും എതിരെ ഇസ്രായേലും പ്രത്യാക്രമണം തുടങ്ങിയിരിക്കുകയാണ്. ഇതിനിടെ പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ അര്‍മേനിയയില്‍ ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന ക്രൈസ്തവ ഉന്മൂലനം കണ്ടില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പാണെന്ന ആരോപണം ശക്തമാണ്. Tag: Armenian christians, Nagorno-Karabakh Armenians malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-10-09 13:49:00
Keywordsഅര്‍മേനി
Created Date2023-10-09 13:50:09