Contents

Displaying 21651-21660 of 24998 results.
Content: 22061
Category: 1
Sub Category:
Heading: ഗാസയിലെ ക്രൈസ്തവ ദേവാലയം ആക്രമിക്കപ്പെട്ടതില്‍ ദുഃഖം പങ്കുവെച്ച് സഭ
Content: ഗാസ: ഇസ്രായേലി വ്യോമാക്രമണത്തില്‍ ഗാസയിലെ സെന്റ്‌ പോര്‍ഫിരിയൂസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ പ്രതിഷേധം. ആക്രമണത്തെ അപലപിച്ചുകൊണ്ട് ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റ് പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ദേവാലയമല്ലായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ദേവാലയത്തിനടുത്തുള്ള ഹമാസ് കമാന്‍ഡ് സെന്ററായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നുമാണ് ഇസ്രായേലി സേന പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തകർന്ന കെട്ടിടം പള്ളിയുടെ കോമ്പൗണ്ടിന്റെ ഭാഗമാണെന്നും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിരവധി പേര്‍ക്ക് കാര്യമായ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ബത്‌ലഹേമിലെ ഗ്രീക്ക് ഓർത്തഡോക്‌സ് പാത്രിയാർക്കേറ്റിലെ ഫാ. ഈസ മുസ്‌ലെ പറഞ്ഞു. ക്രൈസ്തവ ദേവാലയമായതിനാല്‍ അവിടെയുള്ള ഇസ്ലാം മതസ്ഥരും ക്രൈസ്തവരും സുരക്ഷിതരായിരിക്കുമെന്ന് കരുതി. പള്ളിയായതിനാൽ, അത് ഇസ്രായേൽ ബോംബിടുമെന്ന് അവർ കരുതിയിരുന്നില്ലായെന്നും ഫാ. ഈസ കൂട്ടിച്ചേര്‍ത്തു. ദേവാലയം ആക്രമിക്കപ്പെട്ടതില്‍ ജെറുസലേമിലെ ലത്തീന്‍ സഭാതലവനായ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലായും ദുഃഖം പങ്കുവെച്ചു. വളരെ വലിയ ദുഃഖത്തിലാണ് ജീവിക്കുന്നതെന്നും വളരെക്കാലമായി സഹിച്ചു കഴിയുന്ന ആ കുടുംബങ്ങളുടെ വേദന ഏറെ വലുതാണെന്നും തങ്ങള്‍ അവര്‍ക്കൊപ്പമാണെന്നും കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പറഞ്ഞു. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവകയില്‍ അഭയം തേടിയിരിക്കുന്ന അഞ്ഞൂറോളം ആളുകളുടെ സുരക്ഷയേക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Image: /content_image/News/News-2023-10-23-17:48:37.jpg
Keywords: ഗാസ
Content: 22062
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ സംഘര്‍ഷം: ഫ്രാന്‍സിസ് പാപ്പയും അമേരിക്കന്‍ പ്രസിഡന്റും ഫോണില്‍ ചര്‍ച്ച നടത്തി
Content: ഗാസ: വിശുദ്ധ നാട്ടിലെ പ്രതിസന്ധി മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഇസ്രായേലിലെയും, ഗാസയിലെയും പുതിയ സ്ഥിതിവിശേഷങ്ങളെ കുറിച്ച് ഫ്രാന്‍സിസ് പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ടെലിഫോണിലൂടെ ചര്‍ച്ച നടത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇരുവരും സംസാരിച്ച കാര്യം വൈറ്റ് ഹൗസാണ് പുറത്തുവിട്ടിരിക്കുന്നത്. ഏതാണ്ട് 20 മിനിറ്റോളം നീണ്ട ടെലിഫോണ്‍ ചര്‍ച്ചയില്‍ ലോകത്തെ സംഘര്‍ഷഭരിതമായ സാഹചര്യത്തെക്കുറിച്ചും, സമാധാനത്തിലേക്കുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തുവെന്നു വത്തിക്കാന്‍ വാര്‍ത്താകാര്യാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇസ്രായേലി പൗരന്മാര്‍ക്കെതിരെ ഹമാസ് നടത്തിയ അതിക്രൂരമായ ആക്രമണത്തെ പ്രസിഡന്റ് അപലപിച്ചുവെന്നും, ഗാസയിലെ പൗരന്മാരെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയേക്കുറിച്ച് എടുത്തുപറഞ്ഞുവെന്നും വൈറ്റ്ഹൗസ് പ്രസ്താവിച്ചു. കഴിഞ്ഞയാഴ്ചത്തെ ബൈഡന്റെ ഇസ്രായേല്‍ സന്ദര്‍ശനവും, മേഖലയില്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കുവാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളും പാപ്പ സംസാരിച്ചപ്പോള്‍ ചര്‍ച്ചാവിഷയങ്ങളായി. മേഖലയില്‍ സംഘര്‍ഷം തടയേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും, മധ്യപൂര്‍വ്വേഷ്യയില്‍ ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനക്കിടെ ഫ്രാന്‍സിസ് പാപ്പ, മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. “ഒരിക്കല്‍കൂടി എന്റെ ചിന്തകള്‍ ഇസ്രായേലിലും, പലസ്തീനിലും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്ക് തിരിയുന്നു. എനിക്കതില്‍ വിഷമമുണ്ട്, സഹനമനുഭവിക്കുന്നവര്‍ക്കും, ബന്ദികള്‍ക്കും, പരിക്കേറ്റവര്‍ക്കും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, അവര്‍ക്കൊപ്പമുണ്ടായിരിക്കുകയും ചെയ്യും''. യുദ്ധം എപ്പോഴും ഒരു പരാജയമാണ്, മനുഷ്യസാഹോദര്യത്തെ നശിപ്പിക്കുന്നതാണതെന്നും പാപ്പ സന്ദേശത്തില്‍ ആവര്‍ത്തിച്ചു.
Image: /content_image/News/News-2023-10-23-19:31:59.jpg
Keywords: ഗാസ, വിശുദ്ധ നാ
Content: 22063
Category: 1
Sub Category:
Heading: ജെറുസലേമിലെ ക്രൈസ്തവര്‍ തിരുക്കല്ലറപ്പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി
Content: ജെറുസലേം: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ആയിരകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടതില്‍ വിശ്വാസികളും, വൈദികരും തിരുക്കല്ലറപ്പള്ളിയില്‍ ഒത്തുകൂടി പ്രാര്‍ത്ഥന നടത്തി. ക്രിസ്തുവിനെ അടക്കം ചെയ്തിരിക്കുന്ന സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട തിരുക്കല്ലറപ്പള്ളി സന്ദര്‍ശിക്കുവാനെത്തിയ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ വിശ്വാസികളും, വൈദികരും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന വിശുദ്ധ പോര്‍ഫിരിയൂസിന്റെ ദേവാലയത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരിന്നു. അയല്‍ക്കാരനോട് വിദ്വേഷം പുലര്‍ത്തുകയോ, യുദ്ധത്തിന് തയ്യാറെടുക്കുകയോ ചെയ്യുന്നവരായ എല്ലാവരിലും സമാധാനത്തിനുള്ള ആഗ്രഹം ഉണര്‍ത്തുവാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ ക്രൈസ്തവരും, മുസ്ലീങ്ങളും ഉള്‍പ്പെടെ ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറോളം പേര്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള ദേവാലയത്തില്‍ അഭയം തേടിയിട്ടുണ്ടായിരുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ തങ്ങളുടെ ദുഃഖം പങ്കുവെച്ചു. സമാധാനം കൈവരുവാന്‍ വേണ്ടിയാണ് ഈ പ്രാര്‍ത്ഥനയെന്ന് ചടങ്ങില്‍ പങ്കെടുത്ത ലൂയീസാ വെരാക്ലാസ് പറഞ്ഞു. ഓരോ വര്‍ഷവും ദശലക്ഷകണക്കിന് ആളുകള്‍ എത്തിക്കൊണ്ടിരുന്ന ദേവാലയങ്ങള്‍ ഇപ്പോള്‍ ശൂന്യമാണെന്നും, സാധാരണഗതിയില്‍ ദേവാലയങ്ങള്‍ വിനോദസഞ്ചാരികളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന ദേവാലയങ്ങളില്‍ ഇപ്പോള്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇസ്രായേല്‍ - ഗാസ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് നീങ്ങുകയാണ്. കാര്യങ്ങള്‍ ഇതിലും വഷളാകുമെന്നാണ് നിരീക്ഷണം.
Image: /content_image/News/News-2023-10-24-05:51:22.jpg
Keywords: ജെറുസ
Content: 22064
Category: 1
Sub Category:
Heading: നൈജീരിയയില്‍ ബെനഡിക്ടൻ സമൂഹാംഗങ്ങളായ മൂന്നു സന്യാസികളെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: നൈജീരിയൻ സംസ്ഥാനമായ ക്വാറയിലെ ഒരു ആശ്രമത്തിൽ നിന്ന് ബെനഡിക്ടൻ സമൂഹാംഗങ്ങളായ മൂന്നു സന്യാസികളെ തട്ടിക്കൊണ്ടുപോയി. ഇക്കഴിഞ്ഞ ആഴ്ച രാത്രി ഒരു മണിയോടെ, സായുധ സംഘമായ ഫുലാനികള്‍ വടക്കൻ-മധ്യ നൈജീരിയയിലെ ക്വാറ സ്റ്റേറ്റിലെ എറുകുവിലെ ബെനഡിക്ടൻ ആശ്രമത്തിൽ അതിക്രമിച്ചു കയറുകയായിരിന്നു. ആശ്രമത്തില്‍ തുടക്കക്കാരനായഗോഡ്‌വിൻ ഈസെയെയും പോസ്റ്റുലന്റുമാരായ ആന്റണി ഈസെ, പീറ്റർ ഒലരെവാജു എന്നിവരെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. തെക്കു കിഴക്കൻ സംസ്ഥാനമായ എബോണിയിൽ തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകളെ സ്ത്രീകളെ വിട്ടയച്ച വാർത്ത വന്നതിന് തൊട്ടുപിന്നാലെയാണ് ബെനഡിക്റ്റൈൻ ഓർഡറിലെ മൂന്ന് അംഗങ്ങളെ തട്ടിക്കൊണ്ടുപോയ വാർത്ത പുറത്തുവന്നത്. നൈജീരിയയിൽ തട്ടിക്കൊണ്ടുപോകൽ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ഇത് വൈദികരെയും സന്യാസിനികളെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മോചനദ്രവ്യം ലക്ഷ്യംവെച്ചുള്ള ഇത്തരം അതിക്രമ സംഭവങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കാതെ നിസംഗത പാലിക്കുകയാണെന്ന വസ്തുതയും ഇതില്‍ ഉള്‍പ്പെടുന്നു.
Image: /content_image/News/News-2023-10-24-06:02:12.jpg
Keywords: നൈജീ
Content: 22065
Category: 1
Sub Category:
Heading: അറേബ്യയില്‍ ക്രിസ്തുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ചവരുടെ സ്മരണയ്ക്ക് 1500 വര്‍ഷം
Content: ബഹ്റൈന്‍: അറേബ്യൻ നാടുകളിൽ ക്രിസ്തുവിനെ പ്രതി ജീവൻ ബലികഴിച്ചവരുടെ 1500-ാം (523-2023) രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി അറബ് സഭ. ഇന്നു ഒക്ടോബർ ഇരുപത്തിനാലിനാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. വടക്കന്‍ അറേബ്യ അപ്പസ്തോലിക വികാരിയത്തും (ബഹ്റൈന്‍ന്‍, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ), ബിഷപ്പ് പാവ്ലോ മാര്‍ട്ടിനെല്ലി നയിക്കുന്ന തെക്കന്‍ അപ്പസ്തോലിക വികാരിയത്തും സംയുക്തമായി സംഘടിപ്പിച്ച അറേബ്യന്‍ രക്തസാക്ഷികളുടെ അനുസ്മരണ ചടങ്ങില്‍വെച്ച് വടക്കന്‍ അറേബ്യന്‍ അപ്പസ്തോലിക വികാരിയത്തിന്റെ മെത്രാനായ ആള്‍ഡോ ബെരാര്‍ഡിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അറേബ്യന്‍ രക്തസാക്ഷികളിൽ പ്രധാനപ്പെട്ടതാണ് എ‌ഡി 523-ൽ രക്തസാക്ഷിത്വം വരിച്ച അരേത്താസും കൂട്ടരും. ആറാം നൂറ്റാണ്ടിൽ, ഹിമ്യാർ രാജാവ് തെക്കൻ അറേബ്യയിലെ ക്രൈസ്തവരെ ആസൂത്രിതമായി പീഡിപ്പിക്കുകയും പള്ളികൾ കത്തിക്കുകയും ആളുകളെ മതപരിവർത്തനം ചെയ്യാൻ നിർബന്ധിക്കുകയും ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചവരെ വധിക്കുകയും ചെയ്തതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നു വൈദികരെയും, വിശ്വാസികളെയും ജീവനോടെ ചുട്ടെരിക്കുവാന്‍ ഉത്തരവിട്ടു. തന്റെ നൂറുകണക്കിന് സഹചാരികള്‍ക്കൊപ്പം വിശുദ്ധ അരേത്താസും ശിരസ്ഛേദനത്തിനിരയാവുകയായിരുന്നു. ഏതാണ്ട് നാലായിരം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അല്‍-ഹരിത്ത് ബിന്‍ കാ’ബ് എന്നായിരുന്നു വിശുദ്ധ അരേത്താസിന്റെ അറബി നാമം. എ.ഡി 427-ല്‍ ജനിച്ച അദ്ദേഹം 95-മത്തെ വയസ്സിലാണ് രക്തസാക്ഷിത്വം വരിക്കുന്നത്. കത്തോലിക്ക സഭകളും, ഓര്‍ത്തഡോക്സ് സഭകളും വിശുദ്ധ അരേത്താസിനെ ഒരുപോലെ ആദരിക്കുന്നുണ്ട്. പുരാവസ്തുപരമായ കണ്ടെത്തലുകള്‍ ഈ വിശുദ്ധരുടെ രക്തസാക്ഷിത്വത്തെ സാധൂകരിക്കുന്നുണ്ടെന്നും, തങ്ങളുടെ മിഷ്ണറി ആവേശം പുതുക്കുവാനുള്ള അവസരം കൂടിയായിരിക്കും ഇതെന്നും വികാരിയാത്തിനും, അറേബ്യൻ ഗൾഫിലുള്ള എല്ലാ ക്രിസ്ത്യൻ സമൂഹങ്ങൾക്കും കൃപയുടെ വർഷമാണിതെന്നും വടക്കൻ അറേബ്യയിലെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് അൽഡോ ബെരാർഡി പറഞ്ഞു. വിശേഷ അവസരത്തിൽ ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക അനുവാദത്തോടെ ദണ്ഡവിമോചനത്തിനുള്ള വിശുദ്ധ വാതിലുകള്‍ തുറക്കും. 2024 ഒക്ടോബർ 23 വരെയാണ് ദണ്ഡവിമോചനത്തിനുവേണ്ടിയുള്ള ഈ വാതിലുകൾ തുറന്നിടുക. കുവൈറ്റിലെ കോ-കത്തീഡ്രൽ, ബഹ്‌റൈനിലെ കത്തീഡ്രൽ, അവാലിയിലുള്ള അറേബ്യയിലെ കത്തീഡ്രൽ, അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രൽ, സെന്‍റ് അരേത്താസ് ദേവാലത്തിലുമാണ് തീർത്ഥാടകർക്ക് പ്രത്യേക കൃപ സ്വീകരിക്കുവാൻ വേണ്ടി വിശുദ്ധ വാതിലുകൾ തുറക്കുന്നത്.
Image: /content_image/News/News-2023-10-24-07:28:54.jpg
Keywords: രക്തസാ
Content: 22066
Category: 1
Sub Category:
Heading: സമാധാനം സംജാതമാകുന്നതിനുവേണ്ടി ഒക്ടോബർ ഇരുപത്തിയേഴാം തീയതി പ്രത്യേകം പ്രാർത്ഥിക്കാം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: കൊച്ചി: ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല, മറിച്ച് എല്ലാവരും പരാജയപ്പെടുകയാണെന്നും ക്രൈസ്തവരായ നമ്മെ സംബന്ധിച്ചു സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുക എന്നതാണ് ഈ അവസരത്തിൽ കരണീയമായിട്ടുള്ളതെന്നും സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ഫ്രാന്‍സിസ് പാപ്പ. ഇസ്രായേലും പാലസ്തീനും തമ്മിലുള്ള യുദ്ധം ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഈ യുദ്ധമെന്നല്ല ഒരു യുദ്ധവും ക്രൈസ്തവർക്ക് അംഗീകരിക്കാനാവില്ല. യുദ്ധം ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. കാരണം ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല, മറിച്ച് എല്ലാവരും പരാജയപ്പെടുകയാണ്. യുദ്ധത്തിൽ ഏർപ്പെടുന്നവർ ആരായാലും അവരെ പിന്തുണയ്ക്കുന്നത് യുദ്ധത്തെ പിന്തുണയ്ക്കുന്നതിനു തുല്യമാണെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചു സമാധാനത്തിനുവേണ്ടി പ്രാർഥിക്കുക എന്നതാണ് ഈ അവസരത്തിൽ കരണീയമായിട്ടുള്ളത്. കാരണം, സമാധാനം ദൈവത്തിന്റെ ദാനമാണ്. സന്മനസ്സുള്ളവർക്കു സമാധാനം നല്കാനുമാണ് കർത്താവായ ക്രിസ്തു ഈ ലോകത്തിലേക്കു വന്നതും ജീവിച്ചു മരിച്ചു ഉത്ഥാനംചെയ്തതും. അവിടത്തെ ജനനത്തിൽ മാലാഖമാർ പാടി: "അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം." തന്റെ ഉത്ഥാനത്തിനുശേഷം ഈശോ ശിഷ്യന്മാരെ കണ്ടപ്പോൾ ആശംസിച്ചതും 'നിങ്ങൾക്കു സമാധാനം' എന്നാണ്. ഈ സമാധാനമാണു മനുഷ്യവംശത്തിന് എപ്പോഴും ആവശ്യമായിട്ടുള്ളത്. യുദ്ധത്തിന്റെ സാഹചര്യത്തിൽ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ സമാധാനം സംസ്ഥാപിക്കാനുള്ള പരിശ്രമങ്ങളും നാം നടത്തേണ്ടിയിരിക്കുന്നു. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ അനുരഞ്ജനത്തിലും സമാധാനത്തിലും എത്തിക്കാൻ പരിശ്രമിക്കുന്നവർക്കാണു നമ്മുടെ പിന്തുണ നല്കേണ്ടത്. അവരുടെ പരിശ്രമങ്ങൾ വിജയിക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യണം. അതുപോലെ, യുദ്ധംമൂലം വലിയ സഹനങ്ങൾക്കു വിധേയരാകുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിസ്സഹായരായ ജനവിഭാഗത്തെ സാധിക്കുന്ന എല്ലാവിധത്തിലും സഹായിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2023 ഒക്ടോബർ മാസം ഇരുപത്തിരണ്ടാം തിയതിയിലെ മധ്യാഹ്നപ്രാർത്ഥനാവേളയിൽ ഉക്രൈയിൻ യുദ്ധമുൾപ്പെടെ ലോകത്തിൽ നടക്കുന്ന എല്ലാ യുദ്ധങ്ങളും എപ്പോഴും പരാജയമാണെന്നും അതു മാനവസാഹോദര്യത്തിന്റെ നാശമാണെന്നും പറഞ്ഞു. രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ പാലസ്തീൻ യുദ്ധത്തിൽ മാർപാപ്പ അതിയായ ഹൃദയവ്യഥ പ്രകടിപ്പിക്കുകയുണ്ടായി. സായുധാക്രമണംമൂലം യാതനകളനുഭവിക്കുന്ന എല്ലാവരുടെയും ബന്ദികളാക്കപ്പെട്ടവരുടെയും മുറിവേറ്റവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും കൂടെ താനുണ്ടെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. യുദ്ധത്തിന്റെ ഈ സാഹചര്യത്തിൽ ഒക്ടോബർ ഇരുപത്തിയേഴാം തിയതി ലോക സമാധാനത്തിനുവേണ്ടി ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശുദ്ധ പിതാവിന്റെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ടു നമുക്കും ഒക്ടോബർ ഇരുപത്തിയേഴാം തിയതി ഉപവാസപ്രാർത്ഥനാദിനമായി ആചരിക്കുകയും യുദ്ധത്തിനെതിരേയുള്ള എല്ലാ സമാധാനപരിശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യാം. ലോകത്തിൽ എല്ലായിടത്തും ശാശ്വതമായ സമാധാനം പുലരട്ടെയെന്ന വാക്കുകളോടെയാണ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ സന്ദേശം സമാപിക്കുന്നത്.
Image: /content_image/News/News-2023-10-25-11:19:08.jpg
Keywords: ആലഞ്ചേരി
Content: 22067
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിൽ സ്മരണാർത്ഥം നിര്‍ധനര്‍ക്കായി പാർപ്പിട സമുച്ചയം
Content: കോട്ടയം; മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയുടെ സ്മരണാർത്ഥം കപ്പാട്, നെടുമാവ് പ്രദേശത്ത് നിർമിച്ച പാർപ്പിട സമുച്ചയം ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം ആശീർവദിച്ചു. സഭാത്മക ദർശനത്താൽ സകല ജനങ്ങളുടെയും ക്ഷേമത്തിനായി വിവിധ മേഖലകളിൽ ശ്രേഷ്ഠമായ ഇടപെടലുകൾ സധൈര്യം നടത്തിയ മാർ ജോസഫ് പവ്വത്തിലിന്റെ സംഭാവനകൾ നമുക്കെല്ലാവർക്കും മാതൃകയും പ്രചോദനവുമാണെന്ന് മാർ പെരുന്തോട്ടം സന്ദേശത്തിൽ പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സന്നിഹിതനായിരുന്നു. അറുപത്തിമൂന്ന് ജീവകാരുണ്യ സ്ഥാപനങ്ങളിലായി 2163 നിരാലംബരെ പുനരധിവസിപ്പിക്കുന്നതിനും ഏയ്ഞ്ചൽസ് വില്ലേജുൾപ്പെടെയുള്ള സമഗ്ര പദ്ധതികൾ, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ആവിഷ്കരിച്ച് പു ർത്തീകരിക്കുന്നതിന് അടിസ്ഥാനമിട്ട മാർ ജോസഫ് പവ്വത്തിലും അവയുടെ തുടർച്ചയ്ക്ക് പ്രോത്സാഹനവും മാർഗനിർദേശവും നല്കി രൂപതയെ നയിച്ച അഭിവന്ദ്യ പിതാക്കൻമാരും നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് മാർ ജോസ് പുളിക്കൽ അനുസ്മരിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തിയാകുന്നത്. രൂപതയിലെ വൈദികനായ ഫാ. ജയിംസ് തെക്കേമുറിയുടെ നേതൃത്വത്തിൽ നല്ലിടയന്റെ കൂട്ടുകാർ എന്ന സംഘടന വഴിയാണ് ഭവനപദ്ധതി ഏകോപിപ്പിക്കപ്പെട്ടത്. രൂപത റെയിൻബോ പദ്ധതിയിൽ പൂർത്തീകരിക്കുന്ന 45 ഭവനങ്ങൾക്ക് പുറമെയാണ് മാർ പവ്വത്തിൽ പദ്ധതി. കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തിയാകുന്നത്. ഭവന നിർമാണ പ്രവർത്തനങ്ങൾക്ക് രൂപത പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ മേൽനോട്ടം വഹിച്ചു. ആശീർവാദ കർമങ്ങളിൽ വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. ഫിലിപ്പ് തടത്തിൽ, കപ്പാട് മാർ സ്ലീവാ പള്ളി വികാരി ഫാ. ആന്റണി മണിയങ്ങാട്ട്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു, സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ എലിസ ബത്ത് സാലി, ഫാ. ജിൻസ് വാതല്ലുക്കുന്നേൽ, വൈദികർ, സന്യാസിനികൾ തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2023-10-25-11:37:47.jpg
Keywords: പവ്വത്തി
Content: 22068
Category: 1
Sub Category:
Heading: സ്പെയിനിലെ ആഭ്യന്തര യുദ്ധകാലത്ത് രക്തസാക്ഷികളായ 20 പേർ വാഴ്ത്തപ്പെട്ട പദവിയിലേക്ക്
Content: സെവില്ലേ: ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ നടന്ന സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിൽ രക്തസാക്ഷികളായ 20 പേർ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. നവംബർ പതിനെട്ടാം തീയതി സെവില്ലേ അതിരൂപതയിൽ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടക്കും. രൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽവെച്ച് നടക്കുന്ന ചടങ്ങിൽ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ മാർസെലോ സെമരാറോ മുഖ്യ കാർമികനാകും. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നവരിൽ 10 വൈദികരും, ഒരു സെമിനാരി വിദ്യാർത്ഥിയും, ഒമ്പത് അൽമായരും ഉൾപ്പെടുന്നു. 9 പേരിൽ 8 പേരും പുരുഷന്മാരാണ്. ഇവരിൽ ഭൂവുടമകളും, അഭിഭാഷകരും, ദേവാലയ ശുശ്രൂഷിയും ഉൾപ്പെടുന്നു. രക്തസാക്ഷികളായ സഹോദരങ്ങൾ പകര്‍ന്നു നല്‍കിയ സാക്ഷ്യത്തിന് ദൈവത്തോട് നന്ദി പറയണമെന്ന് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങുമായി ബന്ധപ്പെട്ട ഇറക്കിയ പ്രസ്താവനയിൽ സെവില്ലേ അതിരൂപതയുടെ മെത്രാൻ ജോസ് എയ്ഞ്ചൽ വിശ്വാസി സമൂഹത്തോട് പറഞ്ഞു. ഒരുപാട് രക്തസാക്ഷികൾ ഉണ്ടായി, പക്ഷേ ആരും വിശ്വാസം ത്യജിച്ചില്ല. 20 രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ക്രൈസ്തവ സമൂഹങ്ങളുടെ വിശ്വാസ പുനർജീവനത്തിന് കാരണമായി മാറട്ടെയെന്ന് ആർച്ച് ബിഷപ്പ് ആഗ്രഹം പ്രകടിപ്പിച്ചു. വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. നവംബർ പത്താം തീയതി, അതിരൂപതയുടെ സഹായ മെത്രാനായ ടോയ്ഡോറോ ലിയോൺ, ചരിത്ര അധ്യാപകനായ ജോസ് ലിയോനാർഡോയ്ക്ക് ഒപ്പം കോൺഫറൻസ് ഒരുക്കും. അന്നേദിവസം തന്നെ കത്തീഡ്രൽ ദേവാലയത്തിൽ ജാഗരണ പ്രാർത്ഥനയും നടക്കും. നവംബർ 19 മുതൽ 26 വരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടവരുടെ ഇടവക ദേവാലയങ്ങളിൽ നന്ദി സൂചകമായി വിശുദ്ധ കുർബാന അർപ്പണം നടത്തുമെന്നും സഭാനേതൃത്വം അറിയിച്ചു.
Image: /content_image/News/News-2023-10-25-12:00:58.jpg
Keywords: സ്പെയി, സ്പാനി
Content: 22069
Category: 1
Sub Category:
Heading: ഫാ. ജിജിമോൻ പുതുവീട്ടിൽക്കളം വത്തിക്കാൻ സഭൈക്യ ദൈവശാസ്ത്ര കമ്മീഷൻ അംഗം
Content: കാക്കനാട്: കത്തോലിക്കാസഭയും ഓറിയന്റൽ ഓർത്തോഡോക്സ് സഭകളും തമ്മിലുള്ള സഭൈക്യ സംവാദത്തിനുവേണ്ടിയുള്ള അന്തർദേശീയ ദൈവശാസ്ത്ര കമ്മീഷനിലെ അംഗമായി കേരളത്തിൽനിന്നുള്ള ജെസ്യൂട്ട് സമൂഹാംഗമായ ഫാ. ജിജി പുതുവീട്ടിൽക്കളത്തിലിനെ സഭൈക്യത്തിനുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി നിയമിച്ചു. നിയമനം അഞ്ചുവർഷത്തേക്കാണ്. കത്തോലിക്കാസഭയുടെ കൂട്ടായ്മയ്ക്കു പുറത്തുള്ള ഓർത്തോഡോക്സ് സഭാസമൂഹങ്ങളുമായി ഐക്യത്തിനുവേണ്ടിയുള്ള ദൈവശാസ്ത്ര സംവാദങ്ങൾ നടത്താനും മാർഗരേഖകൾ തയ്യാറാക്കാനുമുള്ള വത്തിക്കാനിലെ സഭൈക്യ ദൈവശാസ്ത്ര കമ്മീഷനാണിത്. ക്രൈസ്തവ സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള മാർപാപ്പയുടെ തിരുസംഘത്തിന്റെ വത്തിക്കാനിലുള്ള കാര്യാലയത്തിനു കീഴിലാണ് ഈ കമ്മീഷൻ പ്രവർത്തിക്കുന്നത്. 2001ൽ ജെസ്യൂട്ട് സമൂഹത്തില്‍ പ്രവേശിച്ച ഫാ. ജിജി, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും തത്വശാസ്ത്രത്തിലും സുറിയാനി സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതിന് പുറമെ റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽനിന്ന് സുറിയാനി പഠനങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോൾ ഓക്സ്ഫോർഡ് സർവകലാശാലയിൽ പൗരസ്ത്യ സുറിയാനി സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തിൽ ഡോക്ടറൽ ഗവേഷണം നടത്തിവരികയാണ്. ഇറാഖിലുള്ള അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റുമായി കത്തോലിക്കാസഭ നടത്തിവരുന്ന ദൈവശാസ്ത്ര സംവാദ കമ്മീഷന്റെ വത്തിക്കാൻ നിരീക്ഷകൻ, ഇംഗ്ലണ്ടിലെ സെന്റ് തെയോസേവിയ സെന്റർ ഫോർ ക്രിസ്ത്യൻ സ്പിരിച്വാലിറ്റി കൗൺസിൽ അംഗം, സീറോ മലബാർ സഭയുടെ സെൻട്രൽ ലിറ്റർജിക്കൽ കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയാണ്. 2017 ഓഗസ്റ്റ് 19നു വൈദീകപട്ടം സ്വീകരിച്ച ഫാ. ജിജി കുട്ടനാട് പുന്നക്കുന്നത്തുശ്ശേരിയിലെ പുതുവീട്ടിൽക്കളം പി.ടി. ജോസഫ്-ത്രേസ്യാമ ദമ്പതികളുടെ നാലാമത്തെ മകനും ചങ്ങനാശ്ശേരി അതിരൂപതാ വൈദീകനായ ഫാ. റ്റെജി പുതുവീട്ടിൽക്കളത്തിലിന്റെ സഹോദരനുമാണ്.
Image: /content_image/News/News-2023-10-25-14:16:51.jpg
Keywords: ദൈവശാസ്ത്ര
Content: 22070
Category: 1
Sub Category:
Heading: സ്പാനിഷ് നഗരത്തിലെ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് തകർക്കപ്പെട്ടു
Content: മാഡ്രിഡ്: സ്പെയിനിലെ സെവില്ലി നഗരത്തിലെ പൊതുസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് അജ്ഞാതർ തകർത്തു. ഞായറാഴ്ച പുലർച്ചയാണ് ക്രോസ് ഓഫ് സെന്റ് ലാസറസ് എന്ന പേരിൽ അറിയപ്പെടുന്ന കുരിശ് ഇരുപതോളം വരുന്ന കഷണങ്ങളാക്കി തകർത്ത നിലയില്‍ കണ്ടെത്തിയത്. സെന്റ് മാർത്ത പ്ലാസയിൽ സ്ഥാപിക്കപ്പെട്ടിരുന്ന കുരിശിന്റെ രൂപരേഖ തയ്യാറാക്കിയത് ഹെർനാസ് റൂയിസാണ്. 1564ൽ ഡിയാഗോ അൽക്കാരസ് എന്ന ശില്പിയാണ് കുരിശിന്റെ നിര്‍മ്മാണം പൂർത്തിയാക്കിയത്. കുരിശിന്റെ ഒരു വശത്ത് ക്രൂശിതനായ ക്രിസ്തുവിന്റെ രൂപവും, മറുവശത്ത് പരിശുദ്ധ കന്യകാമറിയം കുരിശിന്റെ ചുവട്ടിൽ നിൽക്കുന്നതായുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കുരിശു തകർത്ത സംഭവത്തെ നഗരത്തിന്റെ മേയർ ജോസ് ലൂയിസ് സാൻസ് രൂക്ഷമായ ഭാഷയിൽ അപലപിച്ചു. തിങ്കളാഴ്ച പുലർച്ചെ കുരിശ് ഇരുന്ന പീഠത്തിന് മുകളിൽ ആരോ പൂക്കൾ കൊണ്ട് നിർമ്മിച്ച കുരിശ് കൊണ്ടുവന്നു സ്ഥാപിച്ചിരിന്നു. അതേസമയം കുരിശ് തകർത്തതിനെ സെവില്ലി അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജോസ് എയ്ഞ്ചലും അപലപിച്ചു. ഇത് വിശ്വാസ വിരോധവുമായി ബന്ധപ്പെട്ട് നടന്ന ഒരു അക്രമായി കാണാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തകർക്കപ്പെട്ട കുരിശിന്റെ കഷ്ണങ്ങൾ ശേഖരിച്ച് പുനർനിര്‍മ്മാണം നടത്താൻ നഗരസഭ കൗൺസിൽ നടപടി ആരംഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-10-25-16:04:48.jpg
Keywords: സ്പാനി