Contents
Displaying 21661-21670 of 24998 results.
Content:
22071
Category: 1
Sub Category:
Heading: ദാരിദ്ര്യത്തിൽ നിന്നും പലായനം ചെയ്യുന്ന കുടിയേറ്റക്കാരെ ചേർത്തു നിർത്തണം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദാരിദ്ര്യത്തിൽ നിന്നും ഭയത്തിൽ നിന്നും നിരാശയിൽ നിന്നും പലായനം ചെയ്യുന്നവരാണ് കുടിയേറ്റക്കാരെന്നും അവരെ ചേർത്തു നിർത്തണമെന്നും ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ വിവിധ ഇടങ്ങളിൽ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കുടിയേറ്റ ആഘോഷങ്ങളിൽ സംബന്ധിക്കുന്നവർക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സ്വന്തം ദേശത്ത് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഒരു കാരണവശാലും ആർക്കും നിഷേധിക്കപ്പെടരുതെന്നും, നിർബന്ധിത കുടിയേറ്റം അവസാനിപ്പിക്കുന്നതിനു എല്ലാവരും ഒത്തൊരുമിച്ച് പ്രതിബദ്ധതയോടെ പെരുമാറണമെന്നും സന്ദേശത്തിൽ പാപ്പ ഊന്നിപറഞ്ഞു. സമൂഹത്തിലെ ദുർബലവിഭാഗത്തിൽപ്പെട്ട സ്ത്രീകളും, പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെയുള്ള ആളുകൾക്ക് പ്രത്യേക ശ്രദ്ധ നൽകികൊണ്ട്, മനുഷ്യന്റെ അന്തസിനുള്ള പരിഗണന കൊടുക്കണമെന്ന് പാപ്പ തന്റെ സന്ദേശത്തിൽ അടിവരയിട്ടു. വ്യക്തിപരമായ നേട്ടങ്ങൾക്കായി മറ്റുള്ളവരെ ദുരുപയോഗം ചെയ്യുന്നതിനെ ന്യായീകരിക്കുന്ന ലോകത്തിന്റെ യുക്തിക്ക് വഴങ്ങരുതെന്നുള്ള യേശുക്രിസ്തുവിന്റെ വാക്കുകൾ ശിരസ്സാവഹിക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. ഈ വർഷത്തെ ലോക കുടിയേറ്റ, അഭയാർത്ഥി ദിനത്തിനായുള്ള ആപ്തവാക്യമായ, ''കുടിയേറണോ? മാതൃരാജ്യത്ത് തുടരണോ? എന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം'' എന്നതാണ് പാപ്പയുടെ സന്ദേശത്തിന്റെ ഉള്ളടക്കം. കുടിയേറ്റക്കാരുടെ സ്വപ്നങ്ങളെ ഹനിക്കുന്നതും ദുരുപയോഗം ചെയ്യുന്നതുമായ അന്യായമായ പ്രവർത്തനങ്ങൾക്കെതിരെ പോരാടാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. അതിനാൽ നിയമാനുസൃതമായ കുടിയേറ്റങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. ദാരിദ്ര്യത്തിൽ നിന്നും ഭയത്തിൽ നിന്നും നിരാശയിൽ നിന്നും പലായനം ചെയ്യുന്നവരാണ് കുടിയേറ്റക്കാർ. എന്നാൽ സ്വന്തം ദേശത്ത് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഒരു കാരണവശാലും ആർക്കും നിഷേധിക്കപ്പെടരുത്. നിർബന്ധിത കുടിയേറ്റം അവസാനിപ്പിക്കുന്നതിനു എല്ലാവരും ഒത്തൊരുമിച്ച് പ്രതിബദ്ധതയോടെ പെരുമാറണമെന്നും പാപ്പ ആവര്‍ത്തിച്ചു. ഇറ്റലിയിലെ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കുടിയേറ്റ ആഘോഷം ഇന്നു ഒക്ടോബർ 25 മുതൽ 28 വരെയാണ് നടത്തപ്പെടുന്നത്.
Image: /content_image/News/News-2023-10-25-18:42:45.jpg
Keywords: പാപ്പ

22072
Category: 1
Sub Category:
Heading: കന്ധമാല്‍ ക്രൈസ്തവ രക്തസാക്ഷികളുടെ നാമകരണ നടപടികളുമായി മുന്നോട്ട് പോകാന്‍ വത്തിക്കാന്റെ അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തു വിശ്വാസത്തെപ്രതി തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളില്‍ മരണം വരിച്ച ഒഡീഷയിലെ കന്ധമാല്‍ രക്തസാക്ഷികളുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാൻ അംഗീകാരം. വത്തിക്കാന്റെ തീരുമാനം ഭാരതത്തിന്റെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിയാണ് ഔദ്യോഗികമായി അറിയിച്ചത്. ദൈവദാസനായ കാന്തേശ്വര് ദിഗലിന്റെയും കൂടെയുള്ള 34 സഹരക്തസാക്ഷികളുടെയും ജീവിതം, സദ്‌ഗുണങ്ങൾ, പവിത്രത എന്നിവയെക്കുറിച്ച് പഠനവിധേയമാക്കുന്നതിന് തടസ്സമില്ലായെന്ന് റോമിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള കോൺഗ്രിഗേഷൻ പുറപ്പെടുവിച്ച “നിഹിൽ ഒബ്സ്റ്റാറ്റ്” ഉത്തരവില്‍ പറയുന്നു. ഒഡീഷ സഭയെ സംബന്ധിച്ചിടത്തോളം സുപ്രധാന സംഭവമാണിതെന്ന് കട്ടക്ക്-ഭുവനേശ്വര്‍ ആർച്ച് ബിഷപ്പ് ജോൺ ബർവ പറഞ്ഞു. ദൈവദാസനായ കാന്തേശ്വര് ദിഗലിന്റെയും കൂട്ടാളികളുടെയും ജീവിതം ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമാണ്. 2008ലെ കന്ധമാലിലെ വർഗീയ കലാപത്തിനിടെയുള്ള അവരുടെ അചഞ്ചലമായ വിശ്വാസത്തിലൂടെ അവർ നമ്മുടെ ആത്മീയ യാത്രയിൽ മായാത്ത മുദ്ര പതിപ്പിക്കുകയായിരിന്നുവെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. നാമകരണ നടപടികളോടുള്ള വത്തിക്കാന്റെ പ്രതികരണത്തില്‍ അന്നത്തെ ഹിന്ദുത്വവാദികളുടെ ആക്രമണത്തില്‍ ക്രൂരമായ വിധത്തില്‍ മാനഭംഗത്തിന് ഇരയായ സിസ്റ്റർ മീന ബർവ ആഹ്ളാദം പ്രകടിപ്പിച്ചു. കഷ്ടപ്പെടുന്നവരുടെ ദൈവമായ ജീവിക്കുന്ന ദൈവത്തോട് നന്ദി പറയുകയാണെന്ന് സിസ്റ്റർ മീന ബർവ 'മാറ്റേഴ്‌സ് ഇന്ത്യ'യോട് പറഞ്ഞു. 2008 ഓഗസ്റ്റ് 23 ജന്മാഷ്ഠമി ദിവസം 81 വയസുണ്ടായിരുന്ന ലക്ഷ്മണാനന്ദ സ്വാമിയെ കൊലപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. രണ്ടുദിവസമാണ് ക്രൈസ്തവർക്കെതിരെ പ്രതികാരം ചെയ്യണം എന്ന് മുദ്രാവാക്യം മുഴക്കി സ്വാമി ലക്ഷ്മണാനന്ദയുടെ മൃതശരീരവുമായി കന്ധമാലിലെ തെരുവിലൂടെ അവർ നടന്നു നീങ്ങിയത്. ക്രൈസ്തവരെ ശത്രുക്കളായി കാണാനുള്ള വർഗ്ഗീയ മാർഗ്ഗമായി ഇതിനെ അവതരിപ്പിക്കുകയായിരിന്നു. അവിടെ ഇനിയും ജീവിക്കണമെന്നുണ്ടെങ്കിൽ മതം മാറണമെന്ന് ഹിന്ദുത്വവാദികൾ ക്രൈസ്തവരോട് ആവശ്യപ്പെട്ടെങ്കിലും ക്രൈസ്തവർ ഇതിന് വിസമ്മതിച്ചു. ഇതിന് പിന്നാലെ നിരവധിപേർ ദാരുണ മരണത്തിന് ഇരയായി. നൂറിലധികം ക്രൈസ്തവരാണ് രക്തസാക്ഷിത്വം പുൽകിയത്. ആയിരക്കണക്കിന് ആളുകൾ കാടുകളിൽ ഓടി ഒളിച്ചു. 6000 വീടുകളും, 300 ദേവാലയങ്ങളും അക്രമ സംഭവങ്ങളിൽ നശിച്ചു. 56,000 ആളുകളാണ് ഭവനരഹിതരായി മാറിയത്. ഇത്രയൊക്കെ നടന്നിട്ടും കന്ധമാൽ ക്രൈസ്തവർക്ക് നീതി ഇന്നും അകലെയാണ്. കേസിൽ പ്രതികളായി അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കുന്നതിനെതിരെയും, കൂട്ടക്കൊലയുടെ ഇരകളാക്കപ്പെട്ടവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതിരിക്കുന്നതിനേയും വിമര്‍ശിച്ച് കോടതി തന്നെ രംഗത്തെത്തിയിരിന്നു. കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വിവിധ ഭാഗങ്ങള്‍ പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: {{അത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/Mirror/3?type=4}}
Image: /content_image/News/News-2023-10-26-11:10:19.jpg
Keywords: കന്ധമാ

22073
Category: 1
Sub Category:
Heading: വിശുദ്ധരോടുള്ള വണക്കവും പൊതുജന ഭക്തിയുടെ രൂപങ്ങളും
Content: കത്തോലിക്കാ സഭയുടെ പൊതു പൈതൃകമാണ് വിശുദ്ധരോടുള്ള വണക്കം. വിശുദ്ധരെ വണങ്ങുന്നത് വഴി അവരുടെ ജീവിത മാതൃകയെ നാം അനുസ്മരിക്കുകയും ആദരിക്കുകയും അവരുടെ മഹനീയ മാതൃക അനുകരിക്കുകയും ചെയ്യുന്നു. കൂടാതെ ദൈവ തിരുമുമ്പിൽ സവിശേഷ സ്ഥാനമർഹിക്കുന്ന ഈ വിശുദ്ധരുടെ മാധ്യസ്ഥ്യം നാം യാചിക്കുകയും ചെയ്യുന്നു. വിശുദ്ധർക്ക് നൽകുന്ന വണക്കത്തെ കുൾത്തൂസ് ദൂളിയെ (cultus duliae) എന്നാണ് പരമ്പരാഗത ദൈവശാസ്ത്രത്തിൽ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ വിശുദ്ധ ജീവിതം വഴി ദൈവ മഹത്വത്തിൽ പങ്കുപറ്റിയവരെ ബഹുമാനിക്കുകയും വണങ്ങുകയും ആദരം പ്രകടിപ്പിക്കുകയും ചെയ്യുന്ന പൊതുവായ രീതിയാണിത്. വിശുദ്ധരോടുള്ള വണക്കത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുന്നത് ആദിമസഭയിലെ ദൈവശാസ്ത്രചിന്തകനായ ഒരിജനാണ് (185-254). രണ്ടാം നിഖ്യ (787), ത്രെന്തോസ് (1545-63) എന്നീ സാർവത്രിക സൂനഹദോസുകൾ വിശുദ്ധരോടുള്ള വണക്കത്തെക്കുറിച്ച് വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. വിശുദ്ധരുടെ സ്വരൂപങ്ങൾക്ക് നൽകുന്ന ക്രൈസ്തവ വണക്കം വിഗ്രഹങ്ങളെ നിരോധിക്കുന്ന പ്രഥമ കൽപ്പനയ്ക്ക് വിരുദ്ധമല്ല. “ഒരു സ്വരൂപത്തിന് നൽകുന്ന വണക്കം അതിന്റെ ആദിരൂപത്തിലേക്ക് കടന്നുചെല്ലുന്നു”. ഒരു സ്വരൂപത്തെ വണങ്ങുന്നവർ അതിൽ ചിത്രീകരിക്കപ്പെടുന്ന വ്യക്തിയെ വണങ്ങുന്നു. തിരുസ്വരൂപങ്ങൾക്ക് നൽകുന്ന ബഹുമാനം ആദരമാർന്ന വണക്കമാണ്; ദൈവത്തിനു മാത്രം അർഹമായ ആരാധനയല്ല (CCC 2132). ആരാധനയ്ക്ക് യോഗ്യനായവൻ ദൈവം മാത്രമാണ് (cfr. മത്താ 4:10). ദൈവത്തിന് നൽകുന്ന ഈ വണക്കത്തെ ലാത്രിയാ (latria) എന്നാണ് ദൈവശാസ്ത്രത്തിൽ വിശേഷിപ്പിക്കുന്നത്. മതപരമായ വന്ദനം സ്വരൂപങ്ങളെ കേവലം വസ്തുക്കളായി പരിഗണിച്ചുകൊണ്ട് അവയെ തന്നെ ലക്ഷ്യം വയ്ക്കുന്നതല്ല, മറിച്ച് ദൈവത്തിലേക്ക് നമ്മെ നയിക്കുന്ന സ്വരൂപങ്ങൾ എന്ന നിലയിൽ നൽകപ്പെടുന്നതാണ്. വിശുദ്ധരുടെ സ്വരൂപത്തിലേക്കുള്ള നീക്കം ഒരു സ്വരൂപം എന്ന നിലയിൽ അതിൽ തന്നെ അവസാനിക്കുന്നില്ല, മറിച്ച് അത് ആരുടെ സ്വരൂപമാണോ ആ വ്യക്തിയിൽ ചെന്നെത്തുന്നു. ആ വ്യക്തിയുടെ ദൈവോന്മുഖതയും ദൈവാരാധനയും ദൈവൈക്യത്തിലുള ക്രൈസ്തവജീവിതവും ആ വിശുദ്ധരെ വണങ്ങുന്നവർക്ക് പ്രചോദനമായി മാറുന്നു; അങ്ങനെ അത് ദൈവത്തിലേക്ക് ഒരു വിശ്വാസിയെ നയിക്കുന്നു. ചുരുക്കത്തിൽ, വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ചിത്രങ്ങളും വിശ്വാസിയെ സ്വർഗ്ഗോന്മുഖമായി ചിന്തിക്കുവാൻ ഇടയാക്കുന്നതാണ്. വിശുദ്ധരോടുള്ള വണക്കത്തിൽ പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകമായ സ്ഥാനമുണ്ട്. കുൾത്തൂസ് ഹൈപ്പർ ദൂളിയെ (cultus hyper duliae) എന്നാണ് മാതാവിനോടുള്ള വണക്കത്തെ വിളിക്കുന്നത്. രക്ഷണീയ കർമ്മത്തിൽ മറ്റാരെയുംകാൾ സഹകരിച്ചത് പരിശുദ്ധ കന്യകാമറിയം ആയതിനാൽ മറിയം നമ്മുടെ പ്രത്യേക വണക്കത്തിന് അർഹയാണ് (LG 60-67). വിശുദ്ധരുടെ വണക്കത്തോട് ചേർന്ന് വിശ്വാസികളുടെ ഇടയിൽ പലതരത്തിലുള്ള ഭക്തകൃത്യങ്ങളും ഭക്തിയുടെ രൂപങ്ങളും നിലനിൽക്കുന്നുണ്ട്. ക്രൈസ്തവരുടെ മതാത്മകത സഭയുടെ കൗദാശിക ജീവിതത്തോട് അനുബന്ധിച്ചുള്ള വിവിധ ഭക്താഭ്യാസങ്ങളിലൂടെ പ്രകാശിതമായിട്ടുണ്ട്. തിരുശേഷിപ്പ് വന്ദനം, വിശുദ്ധരുടെ ജീവിതത്തോട് ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കളോടുള്ള ആദരവ്, തീർത്ഥാടനങ്ങൾ, പ്രദക്ഷിണങ്ങൾ, ജപമാല, മെഡലുകൾ, നൊവേനകൾ, കുരിശിന്റെ വഴി തുടങ്ങിയവയെല്ലാം ഈ ഭക്തി രൂപങ്ങളുടെ ഉദാഹരണങ്ങളാണ് (CCC 1674). ഈ ഭക്തിപ്രകടനങ്ങളുടെ ഉദ്ദേശ്യം ആരാധനാ ജീവിതത്തെ വ്യാപിപ്പിക്കുകയാണ്, അതിനു തടസ്സം നിൽക്കുകയല്ല (CCC 1675). ഈ ഭക്തകൃത്യങ്ങളെല്ലാം എപ്രകാരമായിരിക്കണമെന്നും അവ എന്തിലേക്ക് നമ്മെ നയിക്കണമെന്നും സഭ നമ്മെ പ്രബോധിപ്പിക്കുന്നുണ്ട്. ആരാധന കാലങ്ങളോടു ഒത്തുപോകുന്ന വിധത്തിലും വിശുദ്ധ ആരാധനാക്രമത്തോടു പൊരുത്തപ്പെടുന്ന രീതിയിലും അവയെ ചിട്ടപ്പെടുത്തണം. അതിൽനിന്ന് അവ ഉരിത്തിരിയുകയും അതിലേക്ക് ആളുകളെ നയിക്കുകയും വേണം. കാരണം ആരാധനാക്രമം അതിന്റെ സ്വഭാവത്താൽ തന്നെ ഏതൊരു ഭക്താഭ്യാസത്തേക്കാളും ശ്രേഷ്ഠമാണ് (SC 13). ഭക്താഭ്യാസങ്ങൾ സ്വതന്ത്രമായ ഇഷ്ടത്താലോ, ആരാധനാക്രമ ചൈതന്യത്തിന് വിരുദ്ധമായോ, വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലോ അനുഷ്ഠിക്കാൻ പാടുള്ളതല്ല. അജപാലനപരമായ വിവേചന ബുദ്ധിയോടെയാവണം പൊതുജന ഭക്താഭ്യാസങ്ങളെ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യേണ്ടത്. വിശ്വാസികൾ ക്രിസ്തു രഹസ്യത്തിന്റെ അറിവിൽ വളരുന്നതിന് പ്രചോദിപ്പിക്കുന്ന വിധത്തിൽ പൊതുജന ഭക്താഭ്യാസങ്ങളെ നവീകരിക്കുവാനും പുതിയവ ക്രമപ്പെടുത്തുവാനും ഇടയ ശുശ്രൂഷയിൽ ഉള്ളവരും അധികാരികളും ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്തകൃത്യങ്ങളുടെ പിന്നിലുള്ള മതബോധം വഴിതെറ്റുന്നുണ്ടെങ്കിൽ അവയെ ശുദ്ധീകരിക്കുകയും തിരുത്തുകയും ചെയ്യേണ്ടതുണ്ട്. സഭയുടെ പൊതു ചട്ടങ്ങൾക്ക് വിധേയമായും മെത്രാൻമാരുടെ മേൽനോട്ടത്തിലും തീരുമാനത്തിലുമാണ് ഭക്താഭ്യാസങ്ങൾ ക്രമീകരിക്കേണ്ടത് (CCC 1676). അവ വ്യക്തിപരമല്ല; സഭാപരമാണ്. ആരാധനാക്രമത്തിന് പുറമേ വ്യത്യസ്ത സംസ്ക്കാരങ്ങളിൽ വേരുറച്ചിട്ടുള്ള വിവിധ പൊതുജന ഭക്താഭ്യാസങ്ങൾ ക്രൈസ്തവ ജീവിതത്തെ പുഷ്ടിപ്പെടുത്തുന്നുണ്ട്. എങ്കിലും അത്തരത്തിലുള്ള ഭക്താഭ്യാസങ്ങൾ വിഗ്രഹാരാധനയിലേക്കോ വസ്തു വണക്കത്തിലേക്കോ നയിക്കുന്നുണ്ടെങ്കിൽ അത് തിരുത്തപ്പെടേണ്ടതാണ്. വികാരത്തിന്റെ സ്വാധീനത്തിൽ എന്നതിനേക്കാൾ വിശ്വാസത്തിന്റെ വെളിച്ചത്തിലും, സഭയുടെ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിലും അത്തരത്തിലുള്ള ഭക്താഭ്യാസങ്ങളെയും വണക്കങ്ങളെയും ശുദ്ധീകരിക്കേണ്ടതുണ്ട്. വിശുദ്ധരോടും വിശുദ്ധവസ്തുക്കളോടുമുള്ള വണക്കവും ബഹുമാനവും വിശുദ്ധി തന്നെയായ ദൈവത്തിലേക്ക് ഓരോ വിശ്വാസിയേയും നയിക്കേണ്ടതുണ്ട്. യഥാർത്ഥ ദൈവാരാധനയിലേക്ക് നയിക്കുന്നില്ലാത്ത ‘ആചാരങ്ങൾ’ അവ ഏതു വിധ പാരമ്പര്യത്തിന്റെയും അനുഷ്ഠാന രീതികളുടെയും പിൻബലത്തിൽ ആണെങ്കിലും തികച്ചും അക്രൈസ്തവമാണ്. വിശുദ്ധരുടെ തിരുനാളുകളുടെ ഭാഗമായി ഇത്തരം അനുഷ്ഠാനങ്ങൾ ആരും പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ല; വിഗ്രഹാരാധനയിലേക്ക് നയിക്കുന്നതും അന്ധവിശ്വാസങ്ങളിലേക്ക് വലിച്ചിഴക്കുന്നതുമായ അനുഷ്ഠാനങ്ങളോട് വിശ്വാസികൾ ജാഗ്രത പുലർത്തേണ്ടതും വിവേചന ബുദ്ധിയോടെ സമീപിക്കേണ്ടതുമാണ്. (ലേഖകനായ മാർ ടോണി നീലങ്കാവിൽ കെസിബിസി ദൈവശാസ്ത്ര കമ്മീഷൻ ചെയർമാനാണ്)
Image: /content_image/News/News-2023-10-26-12:38:38.jpg
Keywords: രൂപ

22074
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപത പ്രെസ്റ്റൻ റീജിയണൽ ബൈബിൾ കലോത്സവം ശനിയാഴ്ച
Content: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പ്രെസ്റ്റൺ റീജിയൻ ബൈബിൾ കലോത്സവം ഈ വരുന്ന ഒക്ടോബർ 28 ശനിയാഴ്ച പ്രെസ്റ്റൺ ക്രോസ്ഗേറ്റ് ചർച്ച് സെന്ററിൽ നടക്കും. രാവിലെ 9 മണിക്ക് റീജിയനിൽ നിന്നുള്ള വൈദികരുടെ സാന്നിധ്യത്തിൽ റീജിയണൽ ഡയറക്ടർ റവ ഫാ. ബാബു പുത്തൻപുരക്കലിന്റെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന കലോത്സവം വൈകിട്ട് 9 ന് സമാപിക്കും. പ്രെസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട എട്ട് മിഷണുകളിൽ നിന്നുള്ള കലാപ്രതിഭകൾ മാറ്റുരക്കുന്ന ഈ ബൈബിൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി വരുന്നതായി കലോത്സവത്തിന്റെ ചാർജുള്ള ഫാ. ആൻഡ്രൂസ് ചെതലൻ അറിയിച്ചു. പ്രെസ്റ്റൺ കത്തീഡ്രൽ ഇടവകയാണ് മത്സരങ്ങൾക്കുള്ള വേദിയുടെ ക്രമീകരണങ്ങൾ ചെയ്യുന്നത്. അതിനായി കലോത്സവം ജനറൽ കോർഡിനേറ്റർ ജോബി ജേക്കബ്, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ റെജി തോമസ്, ബിജു ചാക്കോ, സന്തോഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നും വിവിധ ഇടവകകളിൽ നിന്നുള്ളവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
Image: /content_image/Events/Events-2023-10-26-13:21:49.jpg
Keywords: കലോത്സ

22075
Category: 1
Sub Category:
Heading: നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ മൂന്നു ബെനഡിക്ടന്‍ സന്യാസികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു
Content: അബൂജ: നൈജീരിയൻ സംസ്ഥാനമായ ക്വാറയിലെ ആശ്രമത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബെനഡിക്ടൻ സമൂഹാംഗങ്ങളായ മൂന്നു സന്യാസികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗോഡ്‌വിൻ ഈസെ എന്ന സന്യാസാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. മൂന്നുപേരെയും ഈ മാസം 18നാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ഗോഡ്‌വിനെ കൊലപ്പെടുത്തിയ ശേഷം പുഴയില്‍ എറിയുകയായിരിന്നുവെന്ന് ഇലോറിൻ രൂപത അഡ്മിനിസ്ട്രേറ്റർ ഫാ. ആൻസലം ലവാനി പറഞ്ഞു. അതേസമയം ബന്ദികളായി കഴിഞ്ഞിരിന്ന ആന്റണി ഈസെ, പീറ്റർ ഒലരെവാജു എന്നിവര്‍ മോചിതരായി. ഗോഡ്‌വിൻ ധ്യാനാത്മകമായി പ്രാർത്ഥനയില്‍ ആഴപ്പെട്ട ജീവിതമാണ് നയിച്ചിരിന്നതെന്നു ബെനഡിക്‌ടൻ ആശ്രമത്തിലെ മുൻ തുടക്കക്കാരനായ ഫാ. ജോസഫ് എകെസിയോബി അനുസ്മരിച്ചു. നേരത്തെ സായുധ സംഘമായ ഫുലാനികള്‍ വടക്കൻ-മധ്യ നൈജീരിയയിലെ ക്വാറ സ്റ്റേറ്റിലെ എറുകുവിലെ ബെനഡിക്ടൻ ആശ്രമത്തിൽ അതിക്രമിച്ചു കയറിയാണ് സന്യാസാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകുന്നത്. നൈജീരിയയിലെ ഇലോറിൻ രൂപതയും തീവ്ര ഇസ്ലാമിക സംഘടനകളായ ഫുലാനികളുടെയും ബോക്കോഹറാമിന്റെയും ഭീഷണിയിലാണ്. എസിഐ വാർത്താ ഏജൻസി റിപ്പോര്‍ട്ട് പ്രകാരം, ബെനഡിക്ടൻ ആശ്രമത്തിലെ അന്തേവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. നൈജർ സംസ്ഥാനത്തു മാത്രം കഴിഞ്ഞ 100 ദിവസങ്ങളിൽ 150 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കാലയളവിൽ തട്ടിക്കൊണ്ടുപോകപ്പെട്ട 707 പേരിൽ 200 പേരും നൈജർ സംസ്ഥാനത്തിലാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.
Image: /content_image/News/News-2023-10-26-14:04:56.jpg
Keywords: നൈജീ

22076
Category: 1
Sub Category:
Heading: മിഷന്‍ മാസത്തില്‍ വിശ്വാസികളെ നേരിട്ടെത്തി സന്ദർശിച്ച് അർജന്റീനയിലെ മെത്രാന്മാർ
Content: ബ്യൂണസ് അയേഴ്സ്: മിഷന്‍ മാസമായ ഒക്ടോബറിൽ ജനങ്ങളെ വിവിധ സ്ഥലങ്ങളിലെത്തി നേരിട്ട് കാണുന്നതിന്റെ തിരക്കില്‍ അർജന്റീനയിലെ മെത്രാന്മാർ. രാജ്യ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിന്റെ ഭാഗമായ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന രൂപതകളുടെ മെത്രാന്മാരാണ് ഇത്തരമൊരു സന്ദർശനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അവർ മെർലോ- മോറൈനോ രൂപതയുടെ സമീപപ്രദേശങ്ങളിലാണ് ഈ ദിവസങ്ങളിൽ സന്ദർശനം നടത്തിയത്. വിവിധ രൂപതകളിൽ നിന്നുള്ള മെത്രാന്മാരും, സഹായ മെത്രാന്മാരും, സ്ഥാനം ഒഴിഞ്ഞ മെത്രാന്മാരും സംഘത്തോടൊപ്പമുണ്ട്. ഇരുപത്തിമൂന്നാം തീയതി തിങ്കളാഴ്ച ആരംഭിച്ച സന്ദർശനം ഇന്നു സമാപിക്കും. ഇവരുടെ സന്ദർശന പട്ടികയിൽ ഇടവകകളും, ചാപ്പലുകളും, ലഹരി വിമോചന കേന്ദ്രങ്ങളുമുണ്ട്. സന്ദർശനത്തിന്റെ ആദ്യത്തെ ദിവസങ്ങളിൽ മെത്രാന്മാർ വാഴ്ത്തപ്പെട്ട എൻട്രിക് ഏഞ്ചലെല്ലിയുടെയും, പാവപ്പെട്ടവർക്ക് വേണ്ടി ജീവിതം സമർപ്പിച്ച ഫാ. കാർലോസ് മുചിക്കയുടെയും, ചിത്രങ്ങൾ ആശിർവദിച്ചു. 1974 മെയ് പതിനൊന്നാം തീയതി ഫാ. മുചിക്ക കൊല്ലപ്പെടുകയായിരുന്നു. വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന ഇടയ സംഘത്തെ അനുഗമിച്ച് അൽമായരും, വൈദികരും, സന്യാസിനികളുമുണ്ട്. മൊറാനോ നഗരത്തിലെ കത്തീഡ്രൽ ദേവാലയത്തിൽവെച്ച് ഇന്നു അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടു കൂടിയാണ് ഇടയ സന്ദർശനത്തിന് സമാപനം കുറിക്കുക.
Image: /content_image/News/News-2023-10-26-14:49:43.jpg
Keywords: അർജന്റീന

22077
Category: 1
Sub Category:
Heading: ഇന്ന് വെള്ളിയാഴ്ച ആഗോള കത്തോലിക്ക സഭയില്‍ ഉപവാസ പ്രാര്‍ത്ഥന ദിനം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം ഇന്ന് ഒക്ടോബർ 27 വെള്ളിയാഴ്ച ആഗോള കത്തോലിക്ക സഭയില്‍ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി ആചരിക്കുന്നു. ഇസ്രായേൽ - ഹമാസ് യുദ്ധ പശ്ചാത്തലത്തിലാണ് ലോക സമാധാനത്തിന് വേണ്ടി ഇന്ന് പ്രത്യേക പ്രാര്‍ത്ഥന ദിനമായി ആചരിക്കുന്നത്. ഇന്ന് വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട്, പ്രായശ്ചിത്തത്തിന്റെ അരൂപിയിൽ ഒരു മണിക്കൂർ പ്രാർത്ഥന നടത്തുമെന്നു വത്തിക്കാന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ സഭകളോടും ദൈവജനത്തെ ഉൾപ്പെടുത്തി സമാനമായ ശുശ്രൂഷകള്‍ ക്രമീകരിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നു പാപ്പ ഇക്കഴിഞ്ഞ ആഴ്ച പറഞ്ഞിരിന്നു. യുദ്ധം പ്രശ്ങ്ങൾക്ക് പരിഹാരമുണ്ടാക്കില്ല. അത് മരണവും നാശവുമാണ് വിതയ്ക്കുന്നതെന്നും യുദ്ധം ഭാവിയെ ഇല്ലായ്മ ചെയ്യുമെന്നും പാപ്പ പറഞ്ഞു. നേരത്തെ വിശുദ്ധ നാട്ടില്‍ സമാധാനം കൈവരുന്നതിനായി ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുവാന്‍ ജെറുസലേം ലത്തീന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല ആഹ്വാനം ചെയ്തിരിന്നു. ഇതില്‍ പങ്കുചേരാന്‍ പിന്നീട് ഫ്രാന്‍സിസ് പാപ്പയും ആഹ്വാനം നല്‍കി. ഇതിന് പിന്നാലെയാണ് മറ്റൊരു പ്രാര്‍ത്ഥനാദിനം കൂടി പാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I have decided to declare Friday, 27 October, a day of fasting, penance and prayer for <a href="https://twitter.com/hashtag/peace?src=hash&ref_src=twsrc%5Etfw">#peace</a>. I invite the various Christian confessions, members of other religious, and all who hold the cause of peace in the world at heart to participate.</p>— Pope Francis (@Pontifex) <a href="https://twitter.com/Pontifex/status/1714612298449297597?ref_src=twsrc%5Etfw">October 18, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പരിശുദ്ധ പിതാവിന്റെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ടു ഒക്ടോബർ ഇരുപത്തിയേഴാം തിയതി ഉപവാസപ്രാർത്ഥനാദിനമായി ആചരിക്കുകയും യുദ്ധത്തിനെതിരേയുള്ള എല്ലാ സമാധാനപരിശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യണമെന്നു സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രസ്താവിച്ചു. ഗോവയിലെയും ദാമനിലെയും ആർച്ച് ബിഷപ്പായ കർദ്ദിനാൾ ഫിലിപ്പ് നേരി, പ്രാര്‍ത്ഥന ദിനാചരണത്തില്‍ പങ്കുചേരണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിശുദ്ധനാട്ടിലെ സമാധാനത്തിനായി എല്ലാ ക്രൈസ്തവരും ഒന്നായി പ്രാർത്ഥിക്കണമെന്ന പാപ്പയുടെ ആഹ്വാനം അദ്ദേഹം ആവർത്തിച്ചു. അതേസമയം ദിവ്യകാരുണ്യ ആരാധനയുമായി പ്രാര്‍ത്ഥന ദിനാചരണത്തില്‍ ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം പങ്കുചേരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. Published On 26 October 2023, Updated On 27 October 2023. Tag: 27 October, a day of fasting, penance and prayer for peace, Pope Francis, Malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-26-16:22:12.jpg

22078
Category: 1
Sub Category:
Heading: വിശുദ്ധരും പാപികളുമടങ്ങുന്ന സമൂഹമാണ് സഭ: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവത്താൽ ഒരുമിച്ച് കൂട്ടപ്പെട്ടതും വിളിക്കപ്പെട്ടതുമായ ഒരു സമൂഹമായാണ് താൻ സഭയെക്കുറിച്ച് ചിന്തിക്കുന്നതെന്നും വിശുദ്ധരും പാപികളുമടങ്ങുന്ന സമൂഹമാണ് സഭയെന്നും ഫ്രാൻസിസ് പാപ്പ. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പൊതുസമ്മേളനത്തിൽ ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇത് വിശുദ്ധരുടെയും പാപികളുടെയും ഒരു കൂട്ടായ്‌മയാണ്. തന്റെ ഭൂമിയിലെ ജീവിതകാലത്ത് നിലനിന്നിരുന്ന പൊതുവായ മോഡലുകൾ ഒന്നുമല്ല ക്രിസ്തു സഭയ്ക്കായി എടുക്കുന്നത്. മറിച്ച് ദൈവജനമായ ഇസ്രയേലിന്റെ മാതൃകയാണ്: "നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കും" എന്ന തത്വത്തിൽ അധിഷ്ഠിതമായ ഒരു സമൂഹമാണതെന്നും പാപ്പ പറഞ്ഞു. ലാളിത്യവും എളിമയുമുള്ള ആളുകൾ നിറഞ്ഞ ഒരു സഭയെക്കുറിച്ചാണ് താൻ ചിന്തിക്കുന്നത്. എന്നാൽ ദൈവജനത്തെ ചില ആശയങ്ങളിലേക്ക് ഒതുക്കുന്ന ചിന്താരീതികളെക്കാൾ, വിശുദ്ധരും വിശ്വസ്തരും, പാപികളുമായ ആളുകൾ ചേരുന്ന ദൈവജനമെന്നാണ് താൻ ഉദ്ദേശിക്കുന്നത്. വിശ്വാസ സമൂഹത്തിന് ഒരു ആത്മാവുണ്ട്. അതുകൊണ്ടുതന്നെ ദൈവജനതയുടെ ആത്മാവിനെക്കുറിച്ച്, അവർ യാഥാർഥ്യങ്ങളെ കാണുന്ന രീതിയെക്കുറിച്ച്, മനഃസാക്ഷിയെക്കുറിച്ച് നമുക്ക് സംസാരിക്കാൻ സാധിക്കും. നമ്മുടെ ജനത്തിന് തങ്ങളുടെ അന്തസ്സിനെക്കുറിച്ചും, മക്കളെ സ്നാനപ്പെടുത്തുന്നതിനെക്കുറിച്ചും, തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യുന്നതിനെക്കുറിച്ചുമൊക്ക ബോധ്യമുണ്ട്. സഭാധികാരികൾ ഈ ദൈവജനത്തിൽ നിന്നാണ് വരുന്നത്. സഭാനേതൃത്വം തങ്ങളുടെ സേവനരംഗത്ത് ദൈവജനത്തോട് മോശമായി പെരുമാറുമ്പോൾ, അവർ പൗരുഷഭാവത്തോടെയും ഏകാധിപത്യമനോഭാവത്തോടെയും സഭയുടെ മുഖം വികൃതമാക്കുകയാണ്. ഒരു സൂപ്പർ മാർക്കറ്റിലെന്നപോലെ സഭാസേവനങ്ങൾക്കുള്ള വിലവിവരപ്പട്ടിക ചില ഇടവക ഓഫീസുകളിൽ എഴുതിയിട്ടിരിക്കുന്നത് കാണുന്നത് വേദനാജനകമാണെന്നും പാപ്പ പറഞ്ഞു. ഒന്നുകിൽ പാപികളും വിശുദ്ധരുമടങ്ങുന്ന ഒരു സമൂഹമാണ് സഭ, അല്ലെങ്കിൽ അത്, ചില സേവനങ്ങൾ നൽകുന്ന ഒരു ബിസിനസ് സ്ഥാപനമായി മാറുന്നു. സഭാശുശ്രൂഷകർ ഇതിൽ രണ്ടാമത്തെ പാത സ്വീകരിക്കുമ്പോൾ, സഭ രക്ഷയുടെ ഒരു സൂപ്പർ മാർക്കറ്റായി മാറുകയും, വൈദികർ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ജോലിക്കാരായി മാറുകയും ചെയ്യുന്നു. പൗരോഹിത്യ മേധാവിത്വമനോഭാവം സങ്കടകരവും അപമാനകാരവുമായ രീതിയിൽ ഇതിലേക്കാണ് നമ്മെ നയിക്കുന്നത്. പൗരോഹിത്യ മേധാവിത്വ മനോഭാവം ഒരു ചാട്ടവാറാണ്. അത് കർത്താവിന്റെ മണവാട്ടിയുടെ മുഖം വികൃതമാക്കുന്നുണ്ടെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2023-10-27-08:39:51.jpg

22079
Category: 1
Sub Category:
Heading: 46 സിറിയൻ അഭയാർത്ഥികളെ സ്വീകരിച്ച് റോം
Content: വത്തിക്കാന്‍ സിറ്റി: ആഭ്യന്തര യുദ്ധവും നിരന്തരമായ പ്രശ്നങ്ങളും മൂലം ദുരിതത്തിലായ സിറിയയില്‍ നിന്നുള്ള നാല്പത്തിയാറ് അഭയാർത്ഥികളെ കൂടി ഏറ്റെടുത്ത് ഇറ്റലി. ബെയ്‌റൂട്ടിൽനിന്ന് നാല്പത്തിയാറ് സിറിയൻ അഭയാർത്ഥികൾ കൂടി റോമിലെത്തിയതായി അല്‍മായ കത്തോലിക്ക സംഘടനയായ സാൻ എജിദിയോ സമൂഹം അറിയിച്ചു. ലെബനോനിലെ ആക്കാർ പ്രദേശം, ബെക്കാ താഴ്‌വാരം, ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഏറെ നാളുകളായി ക്യാമ്പുകളിൽ കഴിഞ്ഞുവന്നിരുന്ന സിറിയക്കാരാണ് ഒക്ടോബർ ഇരുപത്തിയഞ്ച് ബുധനാഴ്ച രാവിലെ റോമിൽ ഫ്യുമിച്ചീനോയിലുള്ള ലെയനാർഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇറ്റലിയിലെത്തിയത്. ഇസ്രായേൽ - പലസ്തീന്‍ സംഘർഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ ലെബനോനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായി വരുന്നതിനിടെയാണ് സിറിയൻ അഭയാർത്ഥികൾക്ക് അഭയം ഒരുക്കിയിരിക്കുന്നത്. സാൻ എജിദിയോ സംഘടനയും, മറ്റു സഭാസമൂഹങ്ങളും സംഘടനകളും ഇറ്റലിയിലെ ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുമായി നടത്തിയിട്ടുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് മാനവിക ഇടനാഴികൾ വഴി ഇവർക്ക് ഇറ്റലിയിലേക്ക് എത്തുവാനുള്ള വഴിയൊരുങ്ങിയത്. 2016 ഫെബ്രുവരിക്ക് ശേഷം സംഘടനയുടെ മേൽനോട്ടത്തിൽ ഇതിനോടകം 2700 ആളുകളെയാണ് ഇറ്റലിയിലെത്തിച്ചത്. മാനവിക ഇടനാഴികൾ വഴി ഈ കാലയളവിൽ 6500 പേരാണ് യൂറോപ്പിലേക്കെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമെത്തിയ അഭയാർത്ഥികളെ ഇറ്റലിയുടെ ഏഴ് റീജിയനുകളിലായാണ് വിന്യസിക്കുന്നത്. ഇവർക്ക് ഭാഷ പരിശീലനം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസവും സമൂഹത്തിൽ ഒത്തുചേർന്ന് പോകാനുള്ള പരിശീലനവും, അഭയാർത്ഥി എന്ന നിലയിലുള്ള ഔദ്യോഗിക രേഖകൾ ലഭിച്ചതിന് ശേഷം ജോലിയിടങ്ങളിൽ പ്രവേശനവുമൊരുക്കുമെന്ന് സാൻ എജിദിയോ സംഘടന വ്യക്തമാക്കി. അഭയാര്‍ത്ഥികളെ കരുണയോടെ നോക്കികാണണമെന്നും അവര്‍ക്ക് വേണ്ട സഹായം ഒരുക്കണമെന്നും പാപ്പ കഴിഞ്ഞ ദിവസവും പറഞ്ഞിരിന്നു.
Image: /content_image/News/News-2023-10-27-09:14:46.jpg
Keywords: അഭയാർ

22080
Category: 1
Sub Category:
Heading: മോൺ. ജോസഫ് ജോനാസ് സ്ലോവാക്യയിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ പുതിയ ആർച്ച് ബിഷപ്പ്
Content: പ്രിസോവ്: സ്ലോവാക്യയിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ പുതിയ ആർച്ച് ബിഷപ്പായി മോൺ. ജോസഫ് ജോനാസ് നിയമിതനായി. പ്രിസോവ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി ജോസഫ് ജോനാസിനെയാണ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്. സ്ലോവാക് ഗ്രീക്ക് കത്തോലിക്ക സഭയുടെ കേന്ദ്രമായ അതിരൂപതയാണ് പ്രിസോവ്. യുക്രൈനിൽ സേവനം തുടരുന്നതിനിടയിലാണ് ഫ്രാൻസിസ് മാർപാപ്പ പുതിയ ദൗത്യത്തിലേക്ക് ജോനാസിനെ നിയമിച്ചിരിക്കുന്നത്. 1974 നവംബർ 21ന് സ്ലോവാക്യയിലെ ലെവോക്കയിൽ ജനിച്ച ജോനാസ് പ്രിസോവിലെ ഗ്രീക്ക്- കാത്തലിക്ക് തിയോളജി കോളേജിലാണ് പരിശീലനം നേടിയത്. 1998 ജൂലൈ പതിനൊന്നാം തീയതി ജോസഫ് ജോനാസ് പൗരോഹിത്യം സ്വീകരിച്ചു. 1998ൽ ദൈവശാസ്ത്രത്തിൽ മജിസ്റ്റർ എന്ന പദവി നേടിയതിനു ശേഷം അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലൈസൻഷ്യേറ്റ് കരസ്ഥമാക്കി. 2001 മുതൽ 2004 വരെ പ്രിസോവ് സെമിനാരിയുടെ ആത്മീയ നേതൃത്വം ജോനാസിനായിരുന്നു. 2013 മുതൽ 2017 വരെ റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്റെ ഡോക്ടറേറ്റ് പഠനം അദ്ദേഹം പൂർത്തിയാക്കി. ഇതിനു ശേഷം അദ്ദേഹം യുക്രൈനിലേക്ക് തിരികെ വരികയും ലിവിവിലുളള സെന്റ് മൈക്കിൾ സന്യാസ ആശ്രമത്തിന്റെ പദവി ഏറ്റെടുക്കുകയും ചെയ്തു. പരിശുദ്ധ സിംഹാസനവുമായി പൂർണ്ണമായ കൂട്ടായ്മയിലായ പൗരസ്ത്യ സഭകളിലൊന്നാണ് സ്ലോവാക്യന്‍ ഗ്രീക്ക് കത്തോലിക്ക സഭ. 2017-ലെ കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമായി 207,320 വിശ്വാസികളാണ് സ്ലോവാക്യന്‍ സഭയിലുള്ളത്. ബൈസന്റൈന്‍ ആരാധനാക്രമമാണ് സഭ പിന്തുടരുന്നത്.
Image: /content_image/News/News-2023-10-27-16:53:31.jpg
Keywords: സ്ലോവാ