Contents

Displaying 21671-21680 of 24998 results.
Content: 22081
Category: 1
Sub Category:
Heading: വനിത പൗരോഹിത്യം അസാധ്യമായ കാര്യം: സാധ്യത തള്ളി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സ്ത്രീകളുടെ പൗരോഹിത്യം അസാധ്യമായ കാര്യമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. പൗരോഹിത്യം പുരുഷന്മാർക്ക് മാത്രമായി മാറ്റിയിട്ടുള്ളതാണെന്നും അതിനാല്‍ തന്നെ ആദിമ സഭയിലെ ചില സ്ത്രീകൾ ഡീക്കൻ പദവിയുള്ളവരോ ബിഷപ്പുമാരുടെ ഏതെങ്കിലും തരത്തിലുള്ള സഹായികളോ ആയിരുന്നോ എന്ന ചോദ്യം പ്രസക്തമല്ലായെന്നു പാപ്പ പറഞ്ഞു. കഴിഞ്ഞ ജൂൺ മാസം സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിലാണ് സ്ത്രീകളുടെ സഭയിലെ ഭാഗധേയത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മാർപാപ്പ നൽകിയ ഉത്തരങ്ങളില്‍ വനിത പൗരോഹിത്യവും പ്രമേയമായിരിക്കുന്നത്. ഇതിന്റെ ഇറ്റാലിയൻ പരിഭാഷ ഇക്കഴിഞ്ഞ ഒക്ടോബർ 24-നാണ് പുറത്തിറക്കിയത്. കത്തോലിക്ക സഭയിലെ പൗരോഹിത്യ തലങ്ങളിലെ ഉത്തരവുകളുടെ ആദ്യ പടിയാണ് ഡീക്കന്‍ പട്ടം. തുടർന്ന് പൗരോഹിത്യവും ഒടുവിൽ എപ്പിസ്കോപ്പല്‍ പദവിയും. ആദിമ സഭയിലെ വനിതകളുടെ ഡീക്കന്മാര്‍ക്ക് തുല്യമായ പദവി കന്യാസ്ത്രീ മഠങ്ങളിലെ ആശ്രമത്തിന്റെ അധ്യക്ഷയ്ക്കു സമാനമായിരിന്നുവെന്ന് 1980ൽ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ 2016-ലും 2020-ലും താൻ കമ്മീഷനുകൾ രൂപീകരിച്ചിരുന്നുവെന്ന് പാപ്പ പറഞ്ഞു. എന്തുകൊണ്ടാണ് പാപ്പ, വനിതാ പൗരോഹിത്യത്തിന് എതിരായിരിക്കുന്നത് എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് അതൊരു ദൈവശാസ്ത്ര പ്രശ്നമാണെന്നായിരിന്നു പാപ്പയുടെ മറുപടി. വനിതാ പൗരോഹിത്യത്തിൽ മാത്രം ശ്രദ്ധയൂന്നിയാൽ നമ്മൾ സഭയുടെ അന്തസത്തയെ മനസ്സിലാക്കാതെ പോകുമെന്നാണ് ഞാൻ കരുതുന്നത്. ക്രിസ്തുവിന്റെ മണവാട്ടിയായ സഭയെ പ്രതിബിംബിക്കുന്നവരാണ് സ്ത്രീകൾ. ശുശ്രൂഷാ പൗരോഹിത്യം വനിതകൾക്ക് ലഭ്യമല്ല എന്നത് ഒരു വേർതിരിവായി കാണേണ്ടതില്ല. അവരുടെ സഭയിലെ സ്ഥാനം അതിലും പ്രധാനമാണെന്നും പാപ്പ പറഞ്ഞു. വനിതകളുടെ പൗരോഹിത്യം കൂടുതൽ ആളുകളെ സഭയിലേക്ക് ആകർഷിക്കുകയില്ലേ എന്നും പൗരോഹിത്യ ബ്രഹ്‌മചര്യം ഐച്ഛികമാക്കിയാൽ വൈദിക ദൗർലഭ്യം പരിഹരിക്കാൻ സാധിക്കുകയില്ലേ എന്നുമുള്ള ചോദ്യങ്ങൾക്ക് തനിക്ക് അതിനോട് വിയോജിപ്പുണ്ടെന്ന് മാർപാപ്പ പറഞ്ഞു. ലൂഥറൻ വിഭാഗം വനിതകൾക്ക് പൗരോഹിത്യം നൽകുന്നു. എന്നിട്ടും പള്ളിയിൽ പോകുന്നവർ കുറവാണ്. അവരുടെ പുരോഹിതര്‍ക്ക് വിവാഹം കഴിക്കാം. എന്നാലും പുരോഹിതരുടെ എണ്ണം കൂട്ടാൻ അവർക്ക് സാധിക്കുന്നില്ല. സഭാ ഭരണ സംവിധാനത്തിലെ നവീകരണങ്ങൾ കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല ഇതിൽ അന്തർലീനമായിരിക്കുന്ന പ്രശ്നങ്ങൾ. ഘടനാപരമായ മാറ്റങ്ങളാണ് ആവശ്യമായിരിക്കുന്നതെന്നും പാപ്പ പറഞ്ഞു. സഭയുടെ നേതൃ സ്ഥാനങ്ങളില്‍ ചരിത്രം കുറിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ നിരവധി വനിത നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സഭാപാരമ്പര്യത്തിന് വിരുദ്ധമായ വനിത പൗരോഹിത്യത്തെ പാപ്പ നേരത്തെയും തള്ളിപറഞ്ഞിരിന്നു
Image: /content_image/News/News-2023-10-27-18:18:09.jpg
Keywords: വനിത
Content: 22082
Category: 1
Sub Category:
Heading: സ്വജീവന്‍പോലും വകവെക്കാതെ ഗാസയില്‍ സേവനവുമായി ഇരട്ടസഹോദരികളായ കന്യാസ്ത്രീകള്‍
Content: ജെറുസലേം: ഇസ്രായേല്‍ - ഹമാസ് യുദ്ധം കൂടുതല്‍ രക്തരൂക്ഷിതമായി കൊണ്ടിരിക്കുന്നതിനിടയില്‍ സ്വന്തം ജീവന്‍ പോലും വകവെക്കാതെ ഗാസയില്‍ തുടര്‍ന്നുകൊണ്ട് പാവപ്പെട്ടവരെ സഹായിക്കുന്ന ഇരട്ട സഹോദരികളായ കത്തോലിക്ക കന്യാസ്ത്രീകള്‍ സമര്‍പ്പിത ജീവിതത്തിന്റെ ഉദാത്ത മാതൃകയാകുന്നു. റിലീജിയസ് മിഷണറീസ് ഓഫ് ദി ഫാമിലി ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ് സമൂഹാംഗങ്ങളായ സിസ്റ്റര്‍ മരിയ ഡെല്‍ പിലാറിന്റേയും, സിസ്റ്റര്‍ മരിയ ഡെല്‍ പെര്‍പെറ്റുവോ സോക്കോറൊ ലെരേണ വര്‍ഗാസിന്റേയും ത്യാഗത്തിന്റെ ജീവിതകഥ ഇക്കഴിഞ്ഞ ദിവസമാണ് മാധ്യമ ശ്രദ്ധ നേടുന്നത്. ഈജിപ്തിലേക്ക് രക്ഷപ്പെടുവാന്‍ അവസരം ലഭിച്ചിട്ടും പെറു സ്വദേശിനികളായ ഈ കത്തോലിക്ക സന്യാസിനികള്‍ യുദ്ധത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന പാവങ്ങള്‍ക്കിടയില്‍ സേവനം ചെയ്യുവാന്‍ ഗാസയില്‍ തുടരുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഈജിപ്തിലെ പെറുവിന്റെ നയതന്ത്രപ്രതിനിധിയായ ജോസ് ഗുയില്ലര്‍മൊ ബെറ്റാന്‍കോര്‍ട്ട് വെളിപ്പെടുത്തി. പ്രായമായവരും, രോഗികളും, മുറിവേറ്റവരും, വികലാംഗരുമായ അറുനൂറോളം അടങ്ങുന്ന സമൂഹത്തിനിടയിലാണ് ഈ സന്യാസിനികള്‍ സേവനം ചെയ്തുവരുന്നത്. നിലവില്‍ വടക്കന്‍ ഗാസാ മുനമ്പിലാണ് ഈ സന്യാസിനികള്‍ പ്രേഷിത വേല തുടരുന്നത്. ഈജിപ്ത് അതിര്‍ത്തിയിലുള്ള ഈ മേഖല ഏറ്റവും പ്രശ്ന ബാധിത സ്ഥലങ്ങളിലൊന്നാണ്. ഹമാസിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ 24-ന് ഈ മേഖലയില്‍ കനത്ത ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. മേഖലയിലെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ കുടുംബങ്ങളേയും, പരിക്കേറ്റവരേയും സഹായിക്കുവാനാണ് ഈ സന്യാസിനികള്‍ ഗാസ മുനമ്പില്‍ തുടരുന്നതെന്നു ബെറ്റാന്‍കോര്‍ട്ട് വെളിപ്പെടുത്തി. തങ്ങളുടെ പരിപാലനയില്‍ കഴിയുന്നവര്‍ക്ക് അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഒന്നും ലഭ്യമല്ലെന്നു സിസ്റ്റര്‍ മരിയ ഡെല്‍ പിലാര്‍ ‘വോസ് കത്തോലിക്കാ’ക്ക് നല്‍കിയ ഓഡിയോ സന്ദേശത്തില്‍ വെളിപ്പെടുത്തിയിരിന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ വീട് ഇടിഞ്ഞുവീണ് കൊല്ലപ്പെട്ട 18 ക്രൈസ്തവരുടെ മൃതസംസ്കാര കര്‍മ്മത്തില്‍ പങ്കെടുത്തിരുന്നുവെന്നും അത് വളരെ വേദനാജനകമായിരുന്നുവെന്നും സിസ്റ്റര്‍ പറയുന്നു. നിസ്സാര പരിക്ക് സംഭവിച്ചവരെ ചികിത്സിക്കുവാനുള്ള സൗകര്യം ഹോളി ഫാമിലി ഇടവകയില്‍ ഒരുക്കിയിട്ടുണ്ട്. കിണറ്റില്‍ നിന്നുള്ള വെള്ളമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അത് എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല. ഇപ്പോള്‍ ഇടവക ദേവാലയത്തില്‍ ദിവസംതോറും 2 വിശുദ്ധ കുര്‍ബാന വീതം അര്‍പ്പിക്കുന്നുണ്ടെന്നും സിസ്റ്റര്‍ വിവരിച്ചു.
Image: /content_image/News/News-2023-10-27-22:01:14.jpg
Keywords: ഗാസ
Content: 22083
Category: 1
Sub Category:
Heading: ഹമാസ് പാലസ്തീന്‍ ജനതയുടെ ഏറ്റവും വലിയ ശത്രു: പാപ്പയുടെ സമാധാന ദൂതന്‍ കര്‍ദ്ദിനാള്‍ മാറ്റിയോ സൂപ്പി
Content: റോം, ഇറ്റലി: പാലസ്തീന്‍ ജനതയുടെ ഏറ്റവും വലിയ ശത്രു ഹമാസാണെന്ന് ഫ്രാന്‍സിസ് പാപ്പയുടെ സമാധാന ദൂതനായ കര്‍ദ്ദിനാള്‍ മാറ്റിയോ സൂപ്പി. ഇരു വിഭാഗത്തിന്റേയും അവകാശങ്ങള്‍ ഉറപ്പാക്കുന്ന ഒരു പ്രശ്നപരിഹാരമാണ് ആവശ്യമെന്നും ആധികാരികതയുള്ള ഒരു നേതൃത്വം പലസ്തീനില്‍ ഉണ്ടാകണമെന്നും ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് വടക്കന്‍ ഇറ്റലിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍വെച്ച് ബൊളോഗ്ന മെത്രാനും, ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ സുപ്പി പറഞ്ഞു. “ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തിന്റെ മൂലകാരണങ്ങള്‍ നമ്മള്‍ പരിഹരിക്കണം. കാര്യങ്ങളില്‍ വ്യക്തയും, ഉറപ്പും ഉണ്ടാവണം. അക്രമത്തോട് യാതൊരു തരത്തിലുള്ള ആസക്തിയും പാടില്ല, അത് പരിഹരിക്കുവാനുള്ള കാരണങ്ങളെക്കുറിച്ചും നമ്മള്‍ ബോധവാന്‍മാര്‍ ആയിരിക്കണം". ഭാഗങ്ങളായിട്ടായിരിക്കും മൂന്നാം ലോക മഹായുദ്ധം നടക്കുകയെന്ന ഫ്രാന്‍സിസ് പാപ്പയുടെ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടിയ കര്‍ദ്ദിനാള്‍ ‘സുസ്ഥിരത’ നിരന്തരമായ ഭീഷണിയിലാണെന്നും, നമ്മളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് തോന്നുമെങ്കിലും യുദ്ധം നമ്മളെ ബാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ സമാധാന ദൂതനായി നിയമിക്കപ്പെട്ട വ്യക്തിയാണ് കര്‍ദ്ദിനാള്‍ മാറ്റിയോ സൂപ്പി. ഇറ്റലിയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഏതാണ്ട് 60 ലക്ഷത്തോളം ആളുകള്‍ ഇറ്റലിയില്‍ ദാരിദ്ര്യത്തില്‍ കഴിയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തു 21.8 ലക്ഷം ആളുകള്‍, അതായത് മൊത്തം കുടുംബങ്ങളിലെ 8.3% കടുത്ത ദാരിദ്ര്യത്തിലാണെന്നാണ്‌ ഇറ്റലിയിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഇക്കഴിഞ്ഞ ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
Image: /content_image/News/News-2023-10-27-22:38:04.jpg
Keywords: പാലസ്തീ
Content: 22084
Category: 18
Sub Category:
Heading: ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് സമയബന്ധിതമായി നടപ്പിലാക്കണം: കെഎൽസിഎ
Content: കൊച്ചി: ക്രൈസ്തവരുടെ വിഷയങ്ങൾ പഠിക്കുന്നതിനുവേണ്ടി നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. ആയിരക്കണക്കിനു നിവേദനങ്ങളാണ് വിവിധ തലങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെട്ടത്. അവയുടെ അടിസ്ഥാനത്തിൽ പഠനം നടത്തി കമ്മീഷൻ വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങ ളിൽ പരിഹാരം ഉണ്ടാകുന്നതിനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട വിഭാഗങ്ങളെക്കൂടി കേട്ട് സമയബന്ധിതമായി നടപ്പിലാക്കണം. ഇന്ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച് കൂടുതൽ ചർച്ചചെയ്ത് തുടർനടപടികൾ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഷെറി ജെ. തോമസ് അറിയിച്ചു.
Image: /content_image/India/India-2023-10-28-07:50:33.jpg
Keywords: കോശി
Content: 22085
Category: 1
Sub Category:
Heading: തിരുസഭയെയും യുദ്ധത്തിൽ തകരുന്ന ലോകത്തെയും ദൈവമാതാവിന് സമർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ തിരുസഭയെയും ലോകത്തെയും പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഒക്‌ടോബർ 27 വെള്ളിയാഴ്ച സമാധാനത്തിനായി നടന്ന ആഗോള പ്രാര്‍ത്ഥന ദിനത്തിന്റെ ഭാഗമായാണ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ സമര്‍പ്പണം നടത്തിയത്. അക്രമങ്ങളാൽ അടയാളപ്പെടുത്തിയ ലോകത്തിന്റെ സമാധാനത്തിനു വേണ്ടി പാപ്പ ആഹ്വാനം ചെയ്ത ഒരു ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയുടെ കേന്ദ്ര ബിന്ദു വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തില്‍ വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പ്രാർത്ഥനയായിരുന്നു. ഫ്രാൻസിസ് പാപ്പ വീൽചെയറിലാണ് മാതാവിന്റെ രൂപത്തിനു മുന്നിലേക്ക് എത്തിയത്. വിദ്വേഷത്താൽ കുടുങ്ങിയവരുടെ ആത്മാവിനെ ചലിപ്പിക്കാനും സംഘർങ്ങൾ ഉണ്ടാക്കുന്നവരെ മാനസാന്തരപ്പെടുത്താനും, കുട്ടികളുടെ കണ്ണീർ തുടക്കാനും, സംഘർഷങ്ങളുടെ ഇരുണ്ട യാമങ്ങളിൽ വെളിച്ചമുണ്ടാകാനും പാപ്പ പ്രാർത്ഥിച്ചു. ഏതാനും നിമിഷം മൗനമായി പ്രാർത്ഥിച്ച ശേഷം ജപമാലയുടെ ദുഃഖകരമായ രഹസ്യങ്ങൾ ധ്യാനിച്ചുകൊണ്ട് പ്രാർത്ഥനയാരംഭിച്ചു. കുറച്ചു സമയം നിശബ്ദ പ്രാർത്ഥനയ്ക്കും സഭാപിതാക്കന്മാരുടെ വിചിന്തനങ്ങളും ധ്യാന വിഷയമായി. പരിശുദ്ധ പിതാവിനോടൊപ്പം ആയിരക്കണക്കിന് വിശ്വാസികളും, മെത്രാൻമാരും, കർദ്ദിനാൾമാരും സിനഡിൽ സംബന്ധിക്കാനെത്തിയ സിനഡംഗങ്ങളും ബസിലിക്കയിൽ സന്നിഹിതരായിരുന്നു. റോമിന്റെ മെത്രാനോടൊപ്പം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വിശ്വാസികളും ഓൺലൈനായി പ്രാർത്ഥനയിൽ പങ്കുചേർന്നു. ജെറുസലേമിലും, ഗാസയിലും, യുക്രൈനിലെ കീവിലും, വടക്കൻ ആഫ്രിക്കയിലെ ഗ്രാമങ്ങളിലും പ്രാർത്ഥനകൾ നടന്നു. വിശുദ്ധ നാട്ടിലെ സംഘർഷം അതീവ ഗുരുതരമായിരിക്കെയാണ് പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ഒരു ദിവസത്തിനായി പാപ്പ ആഹ്വാനം നടത്തിയത്.
Image: /content_image/News/News-2023-10-28-08:05:45.jpg
Keywords: പാപ്പ
Content: 22086
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷനില്‍ നിര്‍ണ്ണായക ശിപാർശകൾ: വിവിധ വകുപ്പുകൾ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമർപ്പിക്കണം
Content: തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് അയച്ചു കൊടുത്തു. അതതു വകുപ്പുകളുമായി ബന്ധപ്പെട്ട കമ്മീഷന്റെ നിർദേശങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ശിപാർശകൾ തേടിയാണ് റിപ്പോർട്ട് അവർക്ക് അയച്ചു കൊടുത്തിരിക്കുന്നത്. 20നാണ് റിപ്പോർട്ട് സഹിതം ശിപാർശകൾക്കായി അയച്ചു കൊടുത്തത്. വകുപ്പുകൾ രണ്ടാഴ്ചയ്ക്കകം ശിപാർശകൾ സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, ക്ഷേമ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ശിപാർശകൾക്കു പുറമേ മലയോരം, തീരദേശം, കുട്ടനാട് എന്നീ മേഖലകളെ സംബന്ധി ച്ചും ക്രൈസ്തവ പൈതൃകം സംരക്ഷിക്കുന്നതു സംബന്ധിച്ചുമുള്ള ശിപാർശകൾ റിപ്പോർട്ടിലുണ്ട്. ലത്തീൻ കത്തോലിക്കർക്കും ദളിത് ക്രൈസ്തവർക്കും ലഭിച്ചിട്ടുള്ള ഉദ്യോഗ പ്രാതിനിധ്യത്തെക്കുറിച്ചും നഷ്ടത്തെക്കുറിച്ചും പഠനം നടത്തുന്ന തിനായി പുതിയ കമ്മീഷനെ നിയമിക്കണം. ജസ്റ്റീസ് നരേന്ദ്രൻ കമ്മീഷൻ ശിപാർശയുടെ അടിസ്ഥാനത്തിൽ, തൊഴിൽനഷ്ടവും സംവരണ നഷ്ടവും സംഭവിച്ച ലത്തീൻ-ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് വിവിധ തസ്തികകളിലേക്ക് സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തണം. ക്ലാസ് 1, 2 തസ്തികകളിൽ ഇപ്പോഴുള്ള ലത്തീൻ-ദളിത് കത്തോലിക്കാ സമുദായത്തിന്റെ പ്രാതിനിധ്യം എത്രയെന്നു കണക്കാക്കുകയും നഷ്ടമായ അവസരങ്ങൾ പുനഃസ്ഥാപിക്കുന്നതിനു നടപടിയെടുക്കുകയും വേണം. കേരളത്തിലെ ആംഗ്ലോ-ഇന്ത്യൻ വിഭാഗക്കാരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യ ങ്ങളേക്കുറിച്ചു പഠിക്കാൻ ഒരു സർക്കാർ ഏജൻസിയെ നിയോഗിക്കണം. ദളിത് ക്രിസ്ത്യാനികൾ വലിയ വിവേചനം നേരിടുന്നു എന്നു ചൂണ്ടിക്കാട്ടിയ കമ്മീഷൻ, ഭരണഘടന ഷെഡ്യൂൾഡ് കാസ്റ്റ് എന്നു നിർവചിക്കുന്ന വിഭാഗ ങ്ങൾക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവർക്കു ലഭ്യമാക്കണമെന്നു ശിപാർശ ചെയ്തു. പട്ടികജാതിയിൽനിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്ത ക്രിസ്ത്യാനികളുടെ ജനസംഖ്യ കണക്കിലെടുക്കണം. അവരുടെ വിദ്യാഭ്യാസ പ്രശ്നങ്ങളും മറ്റു സാമ്പത്തിക- ക്ഷേമ പ്രശ്നങ്ങളും പഠിച്ച് പരിഹാരങ്ങൾ നിർദേശിക്കുന്നതിനായി പിന്നാക്ക സമുദായ കമ്മീഷൻ പോലെ പട്ടികജാതിയി ൽനിന്നു പരിവർത്തനം ചെയ്തവർക്കുവേണ്ടി പ്രത്യേക കമ്മീഷനെ നിയോഗിക്കണം. കമ്യൂണിറ്റി ക്വാട്ടയിലെ സീറ്റുകളിൽ മെരിറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്കു സ്കോളർഷിപ് നൽകണം. മലയോര പ്രദേശ ങ്ങളിലും തീരപ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികൾ, ക്രൈസ്തവർ എന്നിവർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും സ്ഥാപിക്കണം. ഈ കേന്ദ്രങ്ങളിലെ പ്രവേശനത്തിന് എല്ലാ വിഭാഗങ്ങളിലും പെട്ട ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഒരേ രീതിയിലുള്ള നിബന്ധനകളും സൗകര്യങ്ങളും ഉണ്ടാകണമെന്നും കമ്മീഷന്റെ ശിപാർശയിലുണ്ട്. #{blue->none->b->മറ്റ് ശിപാര്‍ശകള്‍ ‍}# ► യത്തീംഖാനയിലെ അന്തേവാസികൾക്ക് പ്രഫഷണൽ കോഴ്സിനു പഠിക്കാൻ വർഷം തോറും നൽകുന്ന 10,000 രൂപ വീതമുള്ള സ്കോളർഷിപ്പുകൾ ക്രൈസ്തവർ ഉൾപ്പെടെയുള്ള മറ്റു മതന്യൂനപക്ഷങ്ങൾ നടത്തുന്ന അനാഥാലയങ്ങളിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികൾക്കും നൽകണം. ► കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ റീജണൽ ഓഫീസ് ഇടുക്കി ജില്ലയ്ക്കു മാത്രമായോ ഇടുക്കി, കോട്ടയം ജില്ലകൾക്കായോ സ്ഥാപിക്കണം. പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കായും റീജണൽ ഓഫീസ് തുടങ്ങണം. ►ധാരാളം കുടിയേറ്റ കർഷകരുള്ള കണ്ണൂരിലും ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശത്തും ധാരാളം മത്സ്യത്തൊഴിലാളികൾ അധിവസിക്കു ന്ന എറണാകുളത്തും തിരുവനന്തപുരത്തുമുള്ള തീരപ്രദേശങ്ങളിലും പിഎ സ് സി, യുപിഎസ് സി, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ബാങ്കിംഗ് സർവീ സ് കമ്മീഷൻ എന്നീ ഏജൻസികൾ നടത്തുന്ന മത്സരപരീക്ഷയ്ക്കും വിവിധ കോഴ്സുകൾക്കുള്ള പ്രവേശനപരീക്ഷകൾക്കും സൗജന്യ പരിശീലനം നൽ കുന്ന ട്രെയിനിംഗ് സെന്ററുകൾ ആരംഭിക്കണം. ► ഓർഫനേജുകളുടെ ഗ്രാന്റ് നിലവിലുള്ള 1100 രൂപയിൽനിന്നു ക്ഷേമപെൻഷൻ തുകയായ 1600 രൂപയാക്കി ഉയർത്തണം. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോൾ ക്രൈസ്തവർക്കും ക്രൈസ്തവ മേഖലകൾ ക്കും തുല്യപരിഗണന നൽകണം. ►പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കുന്ന കേന്ദ്രങ്ങൾ ഉണ്ടോ എന്നതിൽ പോലീസ് സംവിധാനം ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ട് പറയുന്നു. ►അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതും പുതിയ കെട്ടിടങ്ങൾ പണിയാൻ കഴിവി ല്ലാത്തതുമായ പള്ളികളുടെ ജീർണോദ്ധാരണത്തിന് ഫണ്ട് അനുവദിക്കണ മെന്നു ജെ.ബി. കോശി കമ്മീഷൻ ശിപാർശ.പട്ടയവ്യവസ്ഥകൾ ലഘൂകരിക്ക ണം. നിലവിൽ സെമിത്തേരി ആയി ഉപയോഗിക്കുന്നവയ്ക്ക് സർക്കാർ അടിയ ന്തരമായി ലൈസൻസ് നൽകണം. ►അഞ്ഞൂറു ചതുരശ്രയടിയിൽ താഴെയുള്ള ആരാധനാലയങ്ങൾ, കുരിശിൻ തൊട്ടി തുടങ്ങിയവയുടെ നിർമാണ നടപടിക്രമങ്ങൾ ലഘൂകരിക്കണം. വിവാ ഹം പരികർമം ചെയ്യുന്ന വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ പുരോഹിതന്മാർക്ക് മൂന്നു വർഷം വരെ തടവും പതിനായിരം രൂപ പിഴയും ചുമത്താവുന്നതാണ ന്ന വ്യവസ്ഥ ഉൾക്കൊള്ളുന്ന കേരള മാര്യേജ് രജിസ്ട്രേഷൻ ബിൽ, 2020 നട പ്പിലാക്കരുത്. കന്യാസ്ത്രീമഠങ്ങൾക്കുള്ള റേഷൻ കാർഡ് ലഭ്യമാക്കുന്നതിനു ള്ള തടസങ്ങൾ നീക്കണം. വാർധക്യകാല പെൻഷന് പൊതുമാനദണ്ഡങ്ങൾ വച്ച് അർഹരാണെങ്കിൽ നിശ്ചിത പ്രായമുള്ള എല്ലാ ക്രൈസ്തവ സന്യസ്തർ ക്കും മറ്റുള്ളവർക്കു ലഭിക്കുന്ന നിരക്കിൽ വാർധക്യ പെൻഷൻ നൽകണം. ►ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിശേഷദിവസങ്ങളായ ഞായറാഴ്ചകൾ, ക്രിസ്മസ്, പെസഹാവ്യാഴം, ദുഖഃവെള്ളി, ഈസ്റ്റർ മുതലായ ദിവസങ്ങൾ കൃ ത്യമായും അവധിദിവസങ്ങളായി സംരക്ഷിക്കണം. ►വനത്തിനു വെളിയിൽ വനസംരക്ഷണത്തിന്റെ പേരിൽ ഭൂമിയുടെ കൃഷി സംബന്ധമായ ഉപയോഗം കുറയ്ക്കുന്നതും വനനിയമ സമാന നിയന്ത്രണ ങ്ങൾ കൊണ്ടുവരുന്നതും പുനരവലോകനം ചെയ്യണം. ► കൃഷിയിടത്തിൽ കൃഷി നശിപ്പിക്കുന്ന പന്നികളെയോ എലികളെയോ വംശനാശ ഭീഷണി നേരിടാത്ത മറ്റു വന്യമൃഗങ്ങളെയോ ഓടിച്ചുവിടാനും ഭയപ്പെ ടുത്താനും അവ ആക്രമിച്ചാൽ ആത്മരക്ഷയ്ക്കു കൃഷിഭൂമിയിലോ വീട്ടിലോ വച്ച് അവയെ കൊല്ലാനുമുള്ള അവകാശം കർഷകനുണ്ടെന്നു നിയമപ്രകാരം ഉറപ്പാക്കണം. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, ക്ഷേമ മേഖലകളി ലെ അവസ്ഥയേക്കുറിച്ചു പഠിക്കുന്നതിനാണ് സർക്കാർ 2021 ജനുവരിയിൽ ജെ.ബി. കോശി കമ്മീഷനെ നിയമിച്ചത്. കമ്മീഷൻ കഴിഞ്ഞ മേയ് മാസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർനടപടികൾ സ്വീകരിക്കാത്തതിനെതിരേ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നടപടി.
Image: /content_image/News/News-2023-10-29-07:57:31.jpg
Keywords: കോശി
Content: 22087
Category: 1
Sub Category:
Heading: 'ഹമാസ്' ഭീകരസംഘടന, വെള്ളപൂശാനുള്ള പാർട്ടികളുടെ ശ്രമം ഭയപ്പെടുത്തുന്നു: മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: ഇസ്രായേൽ - പലസ്തീൻ യുദ്ധം ഏതൊരു യുദ്ധം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണെന്നും എന്നാല്‍ ഭീകര സംഘടനയായ ഹമാസിനെ വെള്ളപൂശാനുള്ള കേരളത്തിലെ വര്‍ഗ്ഗീയ പാര്‍ട്ടികളുടെ ശ്രമം ഭയപ്പെടുത്തുകയാണെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ബിഷപ്പ് വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്. സമാധാനപരമായി ജീവിതം മുമ്പോട്ട് പോകുന്ന ഒരു രാജ്യത്തു 'ഹമാസ്' എന്ന ഭീകരസംഘടന നടത്തിയ അതിക്രൂരമായ ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ചു വെള്ളപൂശി, ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്താൻ ഇവിടത്തെ മതേതരപാർട്ടികൾ പോലും മത്സരിക്കുന്നത് നമ്മെ ഭയപ്പെടുത്തുകയാണെന്ന് ബിഷപ്പ് കുറിച്ചു. വോട്ടുബാങ്ക് മാത്രമാണ് സത്യത്തിന്റെ മാനദണ്ഡം എന്നു വരുന്നത് കേരളം ഇത്ര നാളും ഉയർത്തിപ്പിടിച്ച ഉന്നതമായ സാമൂഹ്യ മൂല്യങ്ങളെ തകർക്കാൻ മാത്രമേ ഉപകരിക്കു എന്ന് ഉത്തരവാദിത്വബോധമുള്ള പാർട്ടികൾ എങ്കിലും മനസിലാക്കുന്നത് നല്ലതാണ്. ഇസ്രയേലും പലസ്തീനും രണ്ടു രാഷ്ട്രങ്ങളായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കാതെ അവിടെ ശാശ്വത സമാധാനം ഉണ്ടാകില്ല. പക്ഷെ അതിന്റെ പേരിൽ കേരളം പോലെ ഒരു ചെറു സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി വോട്ട് നേടാമെന്നതു യുക്തിപരമായ കണക്കുകൂട്ടലാവില്ലായെന്നും കുറിപ്പില്‍ പറയുന്നുണ്ട്. #{blue->none->b->മാര്‍ തോമസ് തറയില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍}# ഇസ്രായേൽ - പലസ്തീൻ യുദ്ധം ഏതൊരു യുദ്ധം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണ്. "യുദ്ധം പരാജയമാണെന്നും അത് മാനവസഹോദര്യത്തെ തകർക്കുമെന്നും അതവസാനിപ്പിക്കേണ്ടതാണെന്നും" പരിശുദ്ധ ഫ്രാൻസിസ് പപ്പാ ആഹ്വാനം ചെയ്തത് ശ്രദ്ധേയമാണ്. എന്നാൽ, ഈ യുദ്ധത്തെസംബന്ധിച്ചു കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങൾ കേരളീയസമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന വർഗീയതിമിരത്തിന്റെ ലക്ഷണമാണോയെന്നു സംശയിക്കുന്നു. സമാധാനപരമായി ജീവിതം മുമ്പോട്ട് പോകുന്ന ഒരു രാജ്യത്തു 'ഹമാസ്' എന്ന ഭീകരസംഘടന നടത്തിയ അതിക്രൂരമായ ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ചു വെള്ളപൂശി, ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്താൻ ഇവിടത്തെ മതേതരപാർട്ടികൾ പോലും മത്സരിക്കുന്നത് നമ്മെ ഭയപ്പെടുത്തുന്നു. വോട്ടുബാങ്ക് മാത്രമാണ് സത്യത്തിന്റെ മാനദണ്ഡം എന്നു വരുന്നത് കേരളം ഇത്ര നാളും ഉയർത്തിപ്പിടിച്ച ഉന്നതമായ സാമൂഹ്യ മൂല്യങ്ങളെ തകർക്കാൻ മാത്രമേ ഉപകരിക്കു എന്ന് ഉത്തരവാദിത്വബോധമുള്ള പാർട്ടികൾ എങ്കിലും മനസിലാക്കുന്നത് നല്ലതാണ്. നിഷ്പക്ഷമതികളെ പോലും വർഗീയവാദികളാക്കാൻ മാത്രമേ ഇത്തരം നിലപാടുകൾ ഉപകരിക്കു. ഇസ്രയേലും പലസ്തീനും രണ്ടു രാഷ്ട്രങ്ങളായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കാതെ അവിടെ ശാശ്വത സമാധാനം ഉണ്ടാകില്ല. പക്ഷെ അതിന്റെ പേരിൽ കേരളം പോലെ ഒരു ചെറു സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി വോട്ട് നേടാമെന്നതു യുക്തിപരമായ കണക്കുകൂട്ടലാവില്ല.
Image: /content_image/News/News-2023-10-29-08:34:10.jpg
Keywords: ഹമാസ, തറയില്‍
Content: 22088
Category: 19
Sub Category:
Heading: വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06
Content: വിശുദ്ധ ബൈബിളിലെ ഏതാനും വിവരണങ്ങളോട് ഖുർആനിലെ ചില കാര്യങ്ങൾക്ക് സാമ്യമുള്ളതുപോലെ തോന്നാനിടയുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അവ രണ്ടിലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒന്നുതന്നെയാണെന്നു പ്രചരിപ്പിക്കുന്ന ചിലരുണ്ട്. അവരുടെ വാദങ്ങൾ ഒരേസമയം രണ്ടു ഗ്രന്ഥങ്ങളോടുമുള്ള അനീതിയാണ്. അവ്യക്തത സൃഷ്ടിക്കാനുള്ള ബോധപൂർവമായ നീക്കമാണിത്. ഇക്കൂട്ടരുടെ വാദങ്ങളുടെ നിജസ്ഥിതി പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ. #{blue->none->b->1. ബൈബിളിലെ യാഹ്‌വെയും ഖുർആനിലെ അള്ളായും ‍}# ബൈബിളിലൂടെ വെളിപ്പെടുത്തപ്പെട്ട ഏകസത്യദൈവത്തിന്റെ പേര് 'യാഹ്‌വെ' എന്നാണ്. 'യാഹ്‌വെ' എന്ന വാക്കിന് 'അവൻ ആകുന്നു' എന്നാണർത്ഥം. പുറപ്പാട് 3, 14-ൽ, ദൈവത്തിന്റെ പേര് എന്താണ് എന്നു ചോദിച്ച മോശയ്ക്കു ദൈവം വെളിപ്പെടുത്തിയ പേരാണിത്. 'ദൈവത്തിന്റെ നാമം വ്യഥാ ഉപയോഗിക്കരുത്' എന്ന ദൈവകല്പന പാലിക്കുന്നതിന്റെ ഭാഗമായി ഇസ്രായേല്യർ 'യാഹ്‌വെ' എന്ന നാമം ഉച്ചരിച്ചിരുന്നില്ല. 'യാഹ്‌വെ' എന്ന് എഴുതിയിട്ട് 'അദോണായ്' എന്നാണ് അവര്‍ വായിച്ചിരിന്നത്. ഈ വാക്കിന്റെ അർത്ഥം 'നാഥൻ/കർത്താവ്' (Master/Lord) എന്നൊക്കെയാണ്. ബി.സി മൂന്നാം നൂറ്റാണ്ടിൽ ഹീബ്രുഭാഷയിലുള്ള തോറ ഗ്രീക്കിലേക്കു വിവർത്തനം ചെയ്തപ്പോൾ 'യാഹ്‌വെ' എന്ന വാക്ക് 'കർത്താവ്' എന്നർത്ഥമുള്ള 'കൂറിയോസ്' (Master/Lord ) എന്നു പരിഭാഷപ്പെടുത്തി. "കൂറിയോസ്" എന്ന പദം 'യാഹ്‌വെ' എന്ന വാക്കിന്റെയല്ല, മറിച്ച് 'അദോണായ്' എന്ന വാക്കിന്റെ വിവർത്തനമാണ്. ക്രിസ്തുവിന് ആയിരത്തിനാനൂറു വർഷംമുമ്പ് മോശെയിലൂടെ വെളിപ്പെടുത്തുകയും ഒരു ജനതയുടെ വിശ്വാസത്തിന്റെ ഭാഗമാകുകയും വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുകയും ചെയ്യപ്പെട്ട നാമമാണ് 'യാഹ്‌വെ'. പ്രസ്‌തുത പദത്തിന്റെ അർത്ഥം 'ദൈവം' എന്നല്ല; മറിച്ച്, അത് ദൈവത്തിന്റെ പേരാണ്. ദൈവത്തെ സൂചിപ്പിക്കുവാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം 'സർവശക്തൻ' എന്നർത്ഥമുള്ള എലോഹീം ആണ്. അറമായ (സുറിയാനി) ഭാഷ സംസാരിച്ചിരുന്ന യഹൂദരും ക്രൈസ്‌തവരും എലോഹിമിന്റെ സ്ഥാനത്ത് ആലാഹാ എന്ന പദം ഉപയോഗിച്ചു. ആലാഹാ എന്നതിന്റെ അറബിവാക്കാണ് ഇലാഹ്. അറബിഭാഷ ഉപയോഗിച്ചിരുന്ന ക്രൈസ്‌തവർ അലാഹയുടെ അറബിവാക്കായ ഇലാഹ് എന്ന പദമാണ് ഉപയോഗിച്ചിരുന്നത്. മുഹമ്മദിന്റെ വംശമായ ഖുറേഷി ജനതയ്ക്ക് 360 ഗോത്രദേവന്മാർ (ഇലാഹ്) ഉണ്ടായിരുന്നു. ആ ദേവഗണത്തിലെ പ്രധാനി 'അള്ളാ' എന്ന ദേവൻ ആയിരുന്നു, അദ്ദേഹത്തിനു മൂന്നു പെൺമക്കളും: അൽലാത്, അൽ ഉസ്ലാ, അൽ മനാത്ത് (സുറ 53, 19-20). ജിബ്രീൽ മലക് മുഹമ്മദിനു വെളിപ്പെടുത്തിയതും ഖുർആനിൽ രേഖപ്പെടുത്തിയിരിക്കുന്നതുമായ ആയത്തുകൾ ഈ അള്ളായുടേതാണ് എന്നതാണ് ഇസ്ലാമിക വിശ്വാസം എ.ഡി.630-ൽ മുഹമ്മദ് മക്ക കീഴടക്കിയശേഷം ലാ ഇലാഹ് ഇൽ അള്ളാ (അള്ളാ അല്ലാതെ ദൈവമില്ല) എന്നു പ്രഖ്യാപിച്ചുകൊണ്ട് ഖുറേഷികൾക്കുണ്ടായിരുന്ന മറ്റു ദേവന്മാരെയും അവയുടെ വിഗ്രഹങ്ങളെയും (പ്രതിഷ്ഠകൾ) ഇല്ലായ്‌മ ചെയ്തു. അള്ളായുടെ വിഗ്രഹമായ 'ക്അബ' മാത്രം നിലനിറുത്തി. മുഹമ്മദീയ അധിനിവേശം അറേബ്യായിൽ ശക്തമായപ്പോൾ ഇസ്ലാമിക ദേവനായ അള്ളായ്ക്ക് പ്രാമുഖ്യം നൽകാൻ ബോധപൂർവമായ ശ്രമങ്ങളുണ്ടായി. തത്ഫലമായി, അള്ളാ എന്ന വാക്ക് ദൈവത്തെ കുറിക്കുന്നതിന് ഉപയോഗിക്കാൻ പൊതുസമൂഹം നിർബന്ധിതമായി. ക്രമേണ, അറബിഭാഷയിൽ ദൈവത്തെ സൂചിപ്പിക്കാനുള്ള സാമാന്യനാമമായി (common name) 'അള്ളാ' പ്രചാരത്തിലായതായിരിക്കാം. വിശുദ്ധ ബൈബിളിന്റെ അറബി പരിഭാഷയിൽ 'അള്ളാ' എന്ന പദം ഉപയോഗിച്ചിരിക്കുന്നത് സർവശക്തൻ എന്ന അർത്ഥത്തിൽ 'ദൈവ'ത്തിനു പകരമുള്ള വാക്കായാണ്; അല്ലാതെ, 'യാഹ്‌വെ' എന്ന പേരിനു പകരമായല്ല. "ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" (ഉല്പ 1.1) എന്ന വിശുദ്ധ ബൈബിളിലെ ആദ്യവാക്യം, അറബി ബൈബിൾ പരിഭാഷയിൽ, "ആദിയിൽ അള്ളാ ആകാശവും ഭൂമിയും സൃഷ്ടിച്ചു" എന്നാണ്. ഇവിടെ അള്ളാ എന്നതിനു പകരം അറബിവാക്കായ ഇലാഹ് ആയിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. ഈ വിവർത്തനം വായിക്കുമ്പോൾ, യാഹ്‌വെയും അള്ളായും ഒരാൾതന്നെയാണോ എന്ന സംശയമുണ്ടാകാം, തീർച്ചയായും അല്ല. കാരണം, യാഹ്‌വെയെന്നത് ബൈബിളിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ വ്യക്തിനാമവും അള്ളാ എന്നത് മുസ്ലീങ്ങളുടെ ഗോത്രദേവന്റെ വ്യക്തിനാമവുമാണ്. ചുരുക്കത്തിൽ, മുസ്ലീങ്ങൾ ആരാധിക്കുന്ന ദേവനും ക്രൈസ്തവർ ആരാധിക്കുന്ന ദൈവവും ഒന്നല്ല. വാസ്തവത്തിൽ, ഇസ്ലാമിക കാഴ്ചപ്പാടിൽ അള്ളാ എന്നത് ഒരു സാമാന്യ നാമമെന്നതിലുപരി ഖുറേഷി ഗോത്രദേവന്റെ വ്യക്തിനാമമായി (proper name ) നിലനിൽക്കുന്നു. അതുകൊണ്ടാണ് മറ്റു ഭാഷകളിലേക്ക് അള്ളാ എന്ന പദം പരിഭാഷപ്പെടുത്തുമ്പോൾ ദൈവം എന്നോ, ഈശ്വരൻ എന്നോ, പരമേശ്വരൻ എന്നോ ഉള്ള സാമാന്യ നാമം 'അള്ളാ'യ്ക്കു പകരമായി ഉപയോഗിക്കാനാവാത്തത്. അറബികൾക്കു പ്രധാനപ്പെട്ട ചന്ദ്രദേവനായ ഹുബാൽ തന്നെയാണ് അള്ളാ എന്നു കരുതുന്നവരുമുണ്ട്. ചന്ദ്രദേവന്റെ ആരാധനയുമായി ബന്ധപ്പെട്ട പല ആചാരങ്ങളും ഇന്നും ഇസ്ലാം മതത്തിൽ നിലനിൽക്കുന്നത് ഇക്കാരണത്താലാണ്. ചന്ദ്രക്കല (Crescent Moon) ഈ മതത്തിന്റെ പ്രതീകമാണ്. പഴയനിയമത്തിൽ മോശയിലൂടെ വെളിപ്പെടുത്തപ്പെട്ട ഏകദൈവമായ, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ, യാഹ്‌വെയിലാണ് യഹൂദരും ക്രൈസ്‌തവരും വിശ്വസിക്കുന്നത്. ബൈബിൾ ദൈവത്തെ വെളിപ്പെടുത്തുന്നത് സ്നേഹനിധിയായ പിതാവായാണ്. തന്റെ വചനത്തെ മനുഷ്യനായി ലോകത്തിൽ അവതരിക്കുവാൻ അയയ്ക്കുകയും അവൻ വഴി ലോകത്തെ രക്ഷിക്കുകയും തനിക്കുള്ളതെല്ലാം പുത്രനെ ഭരമേൽപ്പിക്കുകയും ചെയ്‌ത വാത്സല്യനിധിയായ പിതാവാണ് അവിടുന്ന്. മാത്രവുമല്ല, ഈശോയിൽ വിശ്വസിക്കുന്നവരെ ദൈവപുത്രസ്ഥാനത്തേക്ക് ഉയർത്തുന്ന കർത്താവിനെയാണ് ബൈബിളിൽ നമ്മൾ കാണുന്നത് (റോമാ 8, 14-17). എന്നാൽ, ഖുർആനിലെ അള്ളാ മനുഷ്യരെ ദാസരും അടിമകളുമായാണ് കരുതുന്നത്. മുഹമ്മദിന്റെ ഇഷ്ടാനിഷ്ടങ്ങൾ സാധിച്ചു കൊടുക്കുവാൻ ആയത്തുകൾ ഇറക്കിക്കൊടുക്കുന്ന ദേവൻ മാത്രമാണ് ഖുർആനിലെ അള്ളാ, ചുരുക്കത്തിൽ, വിശുദ്ധ ബൈബിളിലെ യാഹ്‌വെയും ഖുർആനിലെ അള്ളായും വ്യത്യസ്തരാണ്. #{blue->none->b->2. ബൈബിളിലെ അബ്രാഹവും ഖുർആനിലെ ഇബ്രാഹിമും ‍}# സത്യദൈവമായ കർത്താവ് (യാഹ്‌വെ) അബ്രാഹത്തെ വിളിക്കുന്നതോടെയാണ് (ഉല്പത്തി 12) യഹൂദസമൂഹത്തിന്റെ ആരംഭം. യഹൂദമതത്തിൽനിന്ന് ഉടലെടുത്ത ക്രിസ്തുമതവും വിശ്വാസത്തിൽ തങ്ങളുടെ പിതാവായി ഏറ്റുപറയുന്നത് അബ്രാഹത്തെയാണ്. ചരിത്രപുരുഷനായ അബ്രാഹവുമായി യാതൊരു ബന്ധവുമില്ലാത്ത സാങ്കൽപിക കഥാപാത്രം മാത്രമാണ് ഇസ്ലാംമതത്തിലെ ഇബ്രാഹിം. വിശുദ്ധ ബൈബിളിലെ അബ്രാഹവും ഖുർആനിലെ ഇബ്രാഹിമും ഒരാൾ തന്നെയാണെന്നും ഇബ്രാഹിമിന്റെ പുത്രനായ ഇസ്മായേലിന്റെ സന്തതിപരമ്പരയിൽപെട്ടവരാണ് തങ്ങൾ എന്നുമാണ് മുസ്ലീങ്ങൾ വിശ്വസിക്കുന്നത്. ഉത്പത്തി പുസ്തകത്തിലെ അബ്രാഹവും (12-25 അദ്ധ്യായങ്ങൾ) ഖുർആനിൽ വിവരിക്കപ്പെടുന്ന ഇബ്രാഹിമും (സുറ 2, 124-140, 258, 260; 3,25.65-68; 4,54.55. 124.125.127; 6.74.161; 11,69.72; 12,38; 14,35.39; 15,51; 16,120; 19.40-48; 21, 51-72; 26,69; 29,16; 37,83-113; 38,45; 43,26; 57,26) തമ്മിൽ യാതൊരു ബന്ധവുമില്ല. ബൈബിൾ വിവരണമനുസരിച്ച് അബ്രാഹം തന്റെ പിതാവായ തേരാഹിനൊപ്പം ഊറിൽനിന്നു ഹാരാനിൽ എത്തി; അവിടെ നിന്ന് പുറപ്പെട്ടു കാനാനിൽ വാസമുറപ്പിച്ചു; ബലിപീഠം പണിതു ദൈവത്തെ ആരാധിച്ചു. ഏകജാതൻ ഇസഹാക്കിനെ മോറിയാമലയിൽ ബലിയർപ്പിക്കാൻ തയാറായി. ദൈവത്തിന്റെ നിർദ്ദേശപ്രകാരം മകനുപകരം മുള്ളുകൾക്കിടയിൽ ഉടക്കികിടന്നിരുന്ന മുട്ടാടിനെ ബലിയർപ്പിച്ചു. തുടർന്ന് ബർഷേബായിൽ താമസിക്കവെ 175-ആം വയസിൽ മരിച്ച്, ഹെബ്രോണിലെ മക്പലെ ഗുഹയിൽ അടക്കപ്പെട്ടു. എന്നാൽ, ഖുർആനിലെ ഇബ്രാഹിം ആസറിന്റെ മകനാണ്. പിതാവുമായി തെറ്റിപ്പിരിഞ്ഞ്, മക്കയിൽ മകനുമൊന്നിച്ച് വിജാതീയക്ഷേത്രമായ ക്അബ പണിത ഇബ്രാഹിം മകനെ അള്ളായ്ക്കു ബലിയർപ്പിക്കാൻ കൊണ്ടുപോയി. പക്ഷേ, ബലിയർപ്പിക്കാൻ കൊണ്ടുപോയ ഈ മകന്റെ പേരിനെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ സൂചനയൊന്നുമില്ല. ഏക ദൈവവിശ്വാസി (ഹനിഫൻ) ആയിരുന്ന അബ്രാഹത്തിന്റെ പിന്‍ഗാമികളാണ് തങ്ങളെന്നു സ്ഥാപിക്കുകവഴി ഇസ്ലാമിനു മുമ്പുണ്ടായിരുന്ന ഏകദൈവവിശ്വാസികളെക്കൂടി മുസ്ലിം കുടക്കീഴിൽപെടുത്താനുള്ള തന്ത്രപരമായ നീക്കമാണ് ഇക്കൂട്ടർ നടത്തുന്നത്. #{green->none->b->ബൈബിളിലെ അബ്രാഹം ‍}# ☛ അബ്രാഹത്തിന്റെ പിതാവ് തേരാഹ് (ഉല്പ 11,27) ☛ കല്ദായരുടെ നാടായ ഊറിൽ നിന്നുള്ളവൻ (ഉല്പ 11,28). ☛ ദൈവത്തിന്റെ വിളിയനുസരിച്ചാണ് അബ്രാഹം നാടുവിടുന്നത്. ☛ അബ്രാഹാമിന്റെ ഭാര്യയുടെ പേര് സാറായ്; സാറായ് വന്ധ്യയായിരുന്നു; ഊറിൽനിന്ന് കാനാൻ ദേശത്തേക്ക് പുറപ്പെട്ടു... അവർ ഇരുവരും ഹാരാനിലെത്തി അവിടെ വാസമുറപ്പിച്ചു (ഉല്പ. 11,29-31). ☛ അബ്രാഹം ബലിപീഠം പണിത് യാഹ്‌വെയ്ക്ക് ബലിയർപ്പിച്ച്, കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നു (ഉല്പ 12, 8; 13, 18). ☛ അബ്രാഹം തന്റെ ഏകജാതനായ ഇസഹാക്കിനെ ബലിയർപ്പിക്കുവാൻ മോറിയാ മലയിലേക്ക് പോയി (ഉൽപ 22,1). ☛ ദഹനബലിക്കുള്ള കുഞ്ഞാട് എവിടെ എന്ന് ഇസഹാക്ക് ചോദിക്കുന്നു; ദൈവം തരും എന്ന് പിതാവ് മറുപടി പറയുന്നു. ദൈവം പറഞ്ഞ സ്ഥലത്ത് ബലിപീഠം പണിത് വിറക് അടുക്കി ഇസഹാക്കിനെ ബന്ധിച്ച് വിറകിന്മേൽ കിടത്തി (ഉല്പ 22, 7-9 ) ഇസഹാക്കിനെ ബലിയർപ്പിക്കാൻ ദൈവം അനുവദിച്ചില്ല (ഉൽപ്പ 22,10-12). ☛ കൊമ്പുടക്കിക്കിടക്കുന്ന മുട്ടാടിനെ കണ്ടു, അബ്രാഹം മകന് പകരം അതിനെ ബലിയർപ്പിച്ചു. യാഹ്‌വെ യിരേ എന്ന് ആ സ്ഥലത്തിനു പേരിട്ടു (22,13-14). #{green->none->b->ഖുർആനിലെ ഇബ്രാഹിം ‍}# ☛ ഇബ്രാഹിമിന്റെ പിതാവ് ആസർ (സുറ 6, 74). ☛ ഇബ്രാഹിം തന്റെ പിതാവുമായി വിഗ്രഹാരാധനയെച്ചൊല്ലി കലഹിച്ചാണ് ദേശം വിടുന്നത്. പിതാവ് മകനെ കല്ലെറിഞ്ഞ് ഓടിക്കുന്നു; അവർ വേർപിരിയുന്നു (സുറ 19, 41-48). ☛ ഖുർആനിൽ ഇബ്രാഹിമിന്റെ ഭാര്യയെക്കുറിച്ചു പരാമർശമില്ല. ☛ ഇബ്രാഹിം തന്റെ മകനെ ബലിയർപ്പിക്കാൻ കൊണ്ടുപോകുന്ന കാര്യം പറയുന്നു. എന്നാൽ മകന്റെ പേര് പറയുന്നില്ല; സഹനശീലനായ ഒരു ബാലൻ എന്ന് മാത്രമേ പറയുന്നുള്ളൂ. മകനോട് അവനെ ബലിയർപ്പിക്കുന്ന കാര്യം മുൻകൂട്ടിപ്പറഞ്ഞ് അഭിപ്രായം ആരായുന്നു (സുറ 37, 101-102). ബലിയർപ്പണം ശക്തമായ ഒരു പരീക്ഷണമായിരുന്നു. ☛ അവന് പകരം ബലിയർപ്പിക്കുവാൻ മഹത്തായ ഒരു മൃഗത്തെ നൽകി (സുറ 37,107). എന്തു മൃഗമാണെന്നു സൂചനയില്ല. #{red->none->b->ചരിത്രപരമായ വൈരുദ്ധ്യങ്ങൾ ‍}# 1. അബ്രാഹം ഊറിൽ നിന്നു (ആധുനിക ഇറാക്ക്) ഹാരാനിലേക്കും (ആധുനിക തുർക്കി) അവിടെനിന്നു കാനാൻ ദേശത്തേക്കുമാണ് (പലസ്തീന) യാത്ര ചെയ്‌തത്‌. ഖുർആനിൽ ഇങ്ങനെയൊരു യാത്ര കാണുന്നില്ല. 2. അബ്രാഹം ബലിയർപ്പിക്കാൻ ഇസഹാക്കിനെ കൊണ്ടുപോയത് ജറുസലേമിലെ മോറിയാ മലയിലേക്കാണ്. എന്നാൽ, ഖുർആനിൽ ഇബ്രാഹിം മകനെ ബലിയർപ്പിക്കാൻ പോയത് മക്കയിലെ ക്അബയിലാണ് (സൗദി). ഇവ തമ്മിൽ ആയിരത്തിഅഞ്ഞൂറോളം കിലോമീറ്ററുകൾ ദൂരവ്യത്യാസമുണ്ട്. 3. മക്ക എന്ന പട്ടണം നിര്‍മ്മിക്കപ്പെട്ടത് എ‌ഡി മൂന്നാം നൂറ്റാണ്ടിലാണ്. അബ്രഹാം ജീവിച്ചിരിന്നത് മക്കയുടെ നിര്‍മ്മാണത്തിന് രണ്ടായിരത്തിമുന്നൂറോളം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. 4. അബ്രാഹം ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയത് ഇസഹാക്കിനെയാണെന്ന് ബൈബിള്‍ വ്യക്തമായി പറയുന്നു. (ഉത്പത്തി 22: 1-2). എന്നാല്‍ ഇബ്രാഹീം ബലിയര്‍പ്പിക്കാന്‍ ആരെയാണ് കൊണ്ടുപോയതെന്ന് ഖുര്‍ആന്‍ പറയുന്നില്ല. സഹനശീലനായ ഒരു ബാലന്‍ എന്നുമാത്രമേ പരാമര്‍ശമുള്ളൂ. (സൂറ 37,101). അത് ഇസ്മായേല്‍ ആണ് എന്നു പറയുന്നതു പില്‍ക്കാല മുസ്ലിം വ്യാഖ്യാനങ്ങള്‍ മാത്രമാണ്. ചുരുക്കത്തില്‍ ബൈബിളിലെ ഉത്പത്തി പുസ്തകത്തിലെയും ഖുര്‍ആനിലെയും വിവരണങ്ങളുടെ ചരിത്ര പശ്ചാത്തലങ്ങള്‍ തമ്മില്‍ രണ്ടായിരത്തിമുന്നൂറു വര്‍ഷത്തെ വ്യത്യാസമുണ്ട്. ഭൂമിശാസ്ത്രപരമായി ബൈബിളിലെ അബ്രാഹവും ഖുര്‍ആനിലെ ഇബ്രാഹീമും വസിച്ച ദേശങ്ങളും അവര്‍ ജീവിച്ച കാലങ്ങളും വ്യത്യസ്തമാണ്. അതുക്കൊണ്ട് തന്നെ ബൈബിളിലെ അബ്രാഹവും ഖുര്‍ആന്‍ കഥയിലെ ഇബ്രാഹീമും പൂര്‍ണ്ണമായും വ്യത്യസ്ത വ്യക്തികളാണ്. (''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം). ➤ ➤➤➤ (തുടരും...) ➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ നാലുഭാഗങ്ങള്‍: ⧪ {{ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍-> http://www.pravachakasabdam.com/index.php/site/news/21673}} ⧪ {{ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍-> http://www.pravachakasabdam.com/index.php/site/news/21651}} ⧪ {{ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍-> http://www.pravachakasabdam.com/index.php/site/news/21725}} ⧪ {{ വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍-> http://www.pravachakasabdam.com/index.php/site/news/21811}} ⧪ {{ പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍-> http://www.pravachakasabdam.com/index.php/site/news/21882}} ⧪ {{ ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 ‍-> http://www.pravachakasabdam.com/index.php/site/news/21967}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2023-10-29-16:07:40.jpg
Keywords: ലേഖന
Content: 22089
Category: 18
Sub Category:
Heading: സ്ഫോടനം ആശങ്കയുളവാക്കുന്നത്; നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സീറോ മലബാര്‍ സഭ
Content: കാക്കനാട്: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവസാക്ഷികളുടെ പ്രാർത്ഥനാസമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടനപരമ്പര വേദനയും നടുക്കമുളവാക്കുന്നുവെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സീറോ മലബാര്‍ സഭ. ഒരു സ്ത്രീ മരിക്കുകയും മുപ്പത്തിയാറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ സംഭവം അങ്ങേയറ്റം അപലപനീയമാണ്. മൂന്ന് ദിവസങ്ങളായി നടന്നുവന്ന 2300-ഓളം പേർ പങ്കെടുത്ത പ്രാർത്ഥനക്കിടെയുണ്ടായ സ്‌ഫോടനങ്ങൾ കേരള സമൂഹത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തു കേട്ടുകേൾവിയില്ലാത്ത ഈ സംഭവം അത്യന്തം ദൗർഭാഗ്യകരവും ആശങ്കാജനകവുമാണ്. കേരളത്തിന്റെ മതേതരസ്വഭാവത്തെ തകർക്കാനുള്ള ബോധപൂർവകവും ആസൂത്രിതവുമായ ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രാർത്ഥിച്ചുകൊണ്ടിരിക്കേ തികച്ചും അപ്രതീക്ഷിതമായി അക്രമത്തിനു വിധേയരായ വിശ്വാസിസമൂഹത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും മീഡിയാ കമ്മീഷൻ പ്രസ്താവിച്ചു. കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ നിഷ്പക്ഷവും സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനുമുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. നമ്മുടെ സമൂഹത്തിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും ഭയം കൂടാതെ ജീവിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും അനുകൂലമായ സാഹചര്യമൊരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കേരളത്തിന്റെ സാമൂഹികവും സാമുദായികവുമായ സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും സീറോമലബാർസഭ പി.ആർ.ഒ, ഫാ. ഡോ. ആന്റണി വടക്കേകര വി.സി പറഞ്ഞു.
Image: /content_image/India/India-2023-10-30-11:09:08.jpg
Keywords: സീറോ
Content: 22090
Category: 1
Sub Category:
Heading: അമേരിക്കയില്‍ പ്രോലൈഫ് നിയമത്തിനെതിരെ സാത്താനിക്ക് ടെമ്പിൾ നൽകിയ ഹർജി കോടതി തള്ളി
Content: ഇന്ത്യാന: അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നിലവിൽ വന്ന പ്രോലൈഫ് നിയമത്തിനെതിരെ പൈശാചിക സംഘടനയായ സാത്താനിക്ക് ടെമ്പിൾ നൽകിയ ഹർജി കോടതി തള്ളിക്കളഞ്ഞു. കഴിഞ്ഞ വർഷം തന്നെയാണ് സംഘടന കോടതിയെ സമീപിക്കുന്നത്. സംസ്ഥാനത്തെ ഗവർണർ എറിക് ഹോൾകോമ്പിനയും, അറ്റോർണി ജനറൽ റ്റോഡ് റോക്കിത്തയെയും പ്രതിസ്ഥാനത്ത് നിർത്തിയുള്ള കേസാണ് ഇക്കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരിക്കുന്നത്. ഏതാനും ചില സാഹചര്യങ്ങളിൽ ഒഴിച്ച് ഭ്രൂണഹത്യ ചെയ്യാൻ പാടില്ലായെന്ന നിയമമാണ് ഇന്ത്യാനയിൽ പാസായത്. എന്നാൽ ഈ നിയമം ഭരണഘടനയും, സംസ്ഥാനത്തെ മതസ്വാതന്ത്ര്യ നിയമവും ലംഘിക്കുന്നതാണെന്ന് സാത്താനിക്ക് ടെമ്പിൾ ഹർജിയിൽ ആരോപിച്ചിരിന്നു. ഭ്രൂണഹത്യ ചെയ്യുകയെന്നത് തങ്ങളുടെ സ്വാതന്ത്ര്യമാണെന്നും സംഘടന വാദിച്ചു. അതേസമയം ഇത്തരമൊരു ഹർജി കൊണ്ടുവരാനുള്ള സാത്താനിക്ക് ടെമ്പിളിന്റെ അവകാശത്തെ ജില്ലാ ജഡ്ജി ജയിൻ മാഗ്നസ്- സ്റ്റിൻസൺ ചോദ്യം ചെയ്തു. തെളിവുകൾ ഹാജരാക്കാനുള്ള അവസരവും, സമർപ്പിക്കപ്പെട്ട രേഖകളിൽ ആവശ്യമായ തിരുത്തൽ വരുത്താനുള്ള അവസരവും സംഘടനയ്ക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ അതിൽ പരാജയപ്പെട്ടുവെന്നും ജഡ്ജി നിരീക്ഷിച്ചു. പ്രോലൈഫ് നിയമം പാസാക്കപ്പെട്ടത് മൂലം എന്തെങ്കിലും നഷ്ടം സംഘടനയ്ക്ക് ഉണ്ടായെന്ന് തെളിയിക്കാൻ സാധിച്ചില്ലായെന്ന് കോടതി പറഞ്ഞു. പ്രസ്തുത നിയമത്തിന് അനുകൂലമായി ജൂൺ മാസം സംസ്ഥാനത്തെ സുപ്രീം കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു. നിയമപ്രകാരം അമ്മയുടെ ഉദരത്തിൽ ഉരുവായതിന് 10 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നടത്താൻ രണ്ട് സന്ദർഭങ്ങളിൽ മാത്രമേ അനുവാദമുണ്ടായിരിന്നുള്ളൂ. അസാധാരണ സന്ദർഭങ്ങളിൽ അമ്മയുടെ ജീവൻ അപകടത്തിൽ ആയിരിക്കുമ്പോഴോ, ഗർഭസ്ഥ ശിശുവിന് വലിയ വൈകല്യങ്ങൾ ഉണ്ടെങ്കിലോ ഭ്രൂണഹത്യ അനുവദിച്ചു നൽകുന്നതിനാണ് ഇളവുള്ളത്. അതേസമയം അബോര്‍ഷന്‍ എന്ന മാരക തിന്മയ്ക്കു വേണ്ടി സാത്താന്‍ സേവകര്‍ നടത്തിയ നിയമ പോരാട്ടം, ഭ്രൂണഹത്യ എത്രത്തോളം പൈശാചികമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. ഇതിന് മുന്‍പ് നിരവധി പ്രാവശ്യം സാത്താന്‍ സേവകര്‍ ഭ്രൂണഹത്യയ്ക്കു വേണ്ടി തെരുവില്‍ ഇറങ്ങി സമരം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2023-10-30-11:53:24.jpg
Keywords: ഭ്രൂണഹത്യ, അബോര്‍ഷ