category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജെ.ബി കോശി കമ്മീഷനില്‍ നിര്‍ണ്ണായക ശിപാർശകൾ: വിവിധ വകുപ്പുകൾ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമർപ്പിക്കണം
Contentതിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് അയച്ചു കൊടുത്തു. അതതു വകുപ്പുകളുമായി ബന്ധപ്പെട്ട കമ്മീഷന്റെ നിർദേശങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ശിപാർശകൾ തേടിയാണ് റിപ്പോർട്ട് അവർക്ക് അയച്ചു കൊടുത്തിരിക്കുന്നത്. 20നാണ് റിപ്പോർട്ട് സഹിതം ശിപാർശകൾക്കായി അയച്ചു കൊടുത്തത്. വകുപ്പുകൾ രണ്ടാഴ്ചയ്ക്കകം ശിപാർശകൾ സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, ക്ഷേമ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ശിപാർശകൾക്കു പുറമേ മലയോരം, തീരദേശം, കുട്ടനാട് എന്നീ മേഖലകളെ സംബന്ധി ച്ചും ക്രൈസ്തവ പൈതൃകം സംരക്ഷിക്കുന്നതു സംബന്ധിച്ചുമുള്ള ശിപാർശകൾ റിപ്പോർട്ടിലുണ്ട്. ലത്തീൻ കത്തോലിക്കർക്കും ദളിത് ക്രൈസ്തവർക്കും ലഭിച്ചിട്ടുള്ള ഉദ്യോഗ പ്രാതിനിധ്യത്തെക്കുറിച്ചും നഷ്ടത്തെക്കുറിച്ചും പഠനം നടത്തുന്ന തിനായി പുതിയ കമ്മീഷനെ നിയമിക്കണം. ജസ്റ്റീസ് നരേന്ദ്രൻ കമ്മീഷൻ ശിപാർശയുടെ അടിസ്ഥാനത്തിൽ, തൊഴിൽനഷ്ടവും സംവരണ നഷ്ടവും സംഭവിച്ച ലത്തീൻ-ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് വിവിധ തസ്തികകളിലേക്ക് സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തണം. ക്ലാസ് 1, 2 തസ്തികകളിൽ ഇപ്പോഴുള്ള ലത്തീൻ-ദളിത് കത്തോലിക്കാ സമുദായത്തിന്റെ പ്രാതിനിധ്യം എത്രയെന്നു കണക്കാക്കുകയും നഷ്ടമായ അവസരങ്ങൾ പുനഃസ്ഥാപിക്കുന്നതിനു നടപടിയെടുക്കുകയും വേണം. കേരളത്തിലെ ആംഗ്ലോ-ഇന്ത്യൻ വിഭാഗക്കാരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യ ങ്ങളേക്കുറിച്ചു പഠിക്കാൻ ഒരു സർക്കാർ ഏജൻസിയെ നിയോഗിക്കണം. ദളിത് ക്രിസ്ത്യാനികൾ വലിയ വിവേചനം നേരിടുന്നു എന്നു ചൂണ്ടിക്കാട്ടിയ കമ്മീഷൻ, ഭരണഘടന ഷെഡ്യൂൾഡ് കാസ്റ്റ് എന്നു നിർവചിക്കുന്ന വിഭാഗ ങ്ങൾക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവർക്കു ലഭ്യമാക്കണമെന്നു ശിപാർശ ചെയ്തു. പട്ടികജാതിയിൽനിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്ത ക്രിസ്ത്യാനികളുടെ ജനസംഖ്യ കണക്കിലെടുക്കണം. അവരുടെ വിദ്യാഭ്യാസ പ്രശ്നങ്ങളും മറ്റു സാമ്പത്തിക- ക്ഷേമ പ്രശ്നങ്ങളും പഠിച്ച് പരിഹാരങ്ങൾ നിർദേശിക്കുന്നതിനായി പിന്നാക്ക സമുദായ കമ്മീഷൻ പോലെ പട്ടികജാതിയി ൽനിന്നു പരിവർത്തനം ചെയ്തവർക്കുവേണ്ടി പ്രത്യേക കമ്മീഷനെ നിയോഗിക്കണം. കമ്യൂണിറ്റി ക്വാട്ടയിലെ സീറ്റുകളിൽ മെരിറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്കു സ്കോളർഷിപ് നൽകണം. മലയോര പ്രദേശ ങ്ങളിലും തീരപ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികൾ, ക്രൈസ്തവർ എന്നിവർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും സ്ഥാപിക്കണം. ഈ കേന്ദ്രങ്ങളിലെ പ്രവേശനത്തിന് എല്ലാ വിഭാഗങ്ങളിലും പെട്ട ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഒരേ രീതിയിലുള്ള നിബന്ധനകളും സൗകര്യങ്ങളും ഉണ്ടാകണമെന്നും കമ്മീഷന്റെ ശിപാർശയിലുണ്ട്. #{blue->none->b->മറ്റ് ശിപാര്‍ശകള്‍ ‍}# ► യത്തീംഖാനയിലെ അന്തേവാസികൾക്ക് പ്രഫഷണൽ കോഴ്സിനു പഠിക്കാൻ വർഷം തോറും നൽകുന്ന 10,000 രൂപ വീതമുള്ള സ്കോളർഷിപ്പുകൾ ക്രൈസ്തവർ ഉൾപ്പെടെയുള്ള മറ്റു മതന്യൂനപക്ഷങ്ങൾ നടത്തുന്ന അനാഥാലയങ്ങളിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികൾക്കും നൽകണം. ► കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ റീജണൽ ഓഫീസ് ഇടുക്കി ജില്ലയ്ക്കു മാത്രമായോ ഇടുക്കി, കോട്ടയം ജില്ലകൾക്കായോ സ്ഥാപിക്കണം. പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കായും റീജണൽ ഓഫീസ് തുടങ്ങണം. ►ധാരാളം കുടിയേറ്റ കർഷകരുള്ള കണ്ണൂരിലും ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശത്തും ധാരാളം മത്സ്യത്തൊഴിലാളികൾ അധിവസിക്കു ന്ന എറണാകുളത്തും തിരുവനന്തപുരത്തുമുള്ള തീരപ്രദേശങ്ങളിലും പിഎ സ് സി, യുപിഎസ് സി, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ബാങ്കിംഗ് സർവീ സ് കമ്മീഷൻ എന്നീ ഏജൻസികൾ നടത്തുന്ന മത്സരപരീക്ഷയ്ക്കും വിവിധ കോഴ്സുകൾക്കുള്ള പ്രവേശനപരീക്ഷകൾക്കും സൗജന്യ പരിശീലനം നൽ കുന്ന ട്രെയിനിംഗ് സെന്ററുകൾ ആരംഭിക്കണം. ► ഓർഫനേജുകളുടെ ഗ്രാന്റ് നിലവിലുള്ള 1100 രൂപയിൽനിന്നു ക്ഷേമപെൻഷൻ തുകയായ 1600 രൂപയാക്കി ഉയർത്തണം. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോൾ ക്രൈസ്തവർക്കും ക്രൈസ്തവ മേഖലകൾ ക്കും തുല്യപരിഗണന നൽകണം. ►പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കുന്ന കേന്ദ്രങ്ങൾ ഉണ്ടോ എന്നതിൽ പോലീസ് സംവിധാനം ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ട് പറയുന്നു. ►അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതും പുതിയ കെട്ടിടങ്ങൾ പണിയാൻ കഴിവി ല്ലാത്തതുമായ പള്ളികളുടെ ജീർണോദ്ധാരണത്തിന് ഫണ്ട് അനുവദിക്കണ മെന്നു ജെ.ബി. കോശി കമ്മീഷൻ ശിപാർശ.പട്ടയവ്യവസ്ഥകൾ ലഘൂകരിക്ക ണം. നിലവിൽ സെമിത്തേരി ആയി ഉപയോഗിക്കുന്നവയ്ക്ക് സർക്കാർ അടിയ ന്തരമായി ലൈസൻസ് നൽകണം. ►അഞ്ഞൂറു ചതുരശ്രയടിയിൽ താഴെയുള്ള ആരാധനാലയങ്ങൾ, കുരിശിൻ തൊട്ടി തുടങ്ങിയവയുടെ നിർമാണ നടപടിക്രമങ്ങൾ ലഘൂകരിക്കണം. വിവാ ഹം പരികർമം ചെയ്യുന്ന വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ പുരോഹിതന്മാർക്ക് മൂന്നു വർഷം വരെ തടവും പതിനായിരം രൂപ പിഴയും ചുമത്താവുന്നതാണ ന്ന വ്യവസ്ഥ ഉൾക്കൊള്ളുന്ന കേരള മാര്യേജ് രജിസ്ട്രേഷൻ ബിൽ, 2020 നട പ്പിലാക്കരുത്. കന്യാസ്ത്രീമഠങ്ങൾക്കുള്ള റേഷൻ കാർഡ് ലഭ്യമാക്കുന്നതിനു ള്ള തടസങ്ങൾ നീക്കണം. വാർധക്യകാല പെൻഷന് പൊതുമാനദണ്ഡങ്ങൾ വച്ച് അർഹരാണെങ്കിൽ നിശ്ചിത പ്രായമുള്ള എല്ലാ ക്രൈസ്തവ സന്യസ്തർ ക്കും മറ്റുള്ളവർക്കു ലഭിക്കുന്ന നിരക്കിൽ വാർധക്യ പെൻഷൻ നൽകണം. ►ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിശേഷദിവസങ്ങളായ ഞായറാഴ്ചകൾ, ക്രിസ്മസ്, പെസഹാവ്യാഴം, ദുഖഃവെള്ളി, ഈസ്റ്റർ മുതലായ ദിവസങ്ങൾ കൃ ത്യമായും അവധിദിവസങ്ങളായി സംരക്ഷിക്കണം. ►വനത്തിനു വെളിയിൽ വനസംരക്ഷണത്തിന്റെ പേരിൽ ഭൂമിയുടെ കൃഷി സംബന്ധമായ ഉപയോഗം കുറയ്ക്കുന്നതും വനനിയമ സമാന നിയന്ത്രണ ങ്ങൾ കൊണ്ടുവരുന്നതും പുനരവലോകനം ചെയ്യണം. ► കൃഷിയിടത്തിൽ കൃഷി നശിപ്പിക്കുന്ന പന്നികളെയോ എലികളെയോ വംശനാശ ഭീഷണി നേരിടാത്ത മറ്റു വന്യമൃഗങ്ങളെയോ ഓടിച്ചുവിടാനും ഭയപ്പെ ടുത്താനും അവ ആക്രമിച്ചാൽ ആത്മരക്ഷയ്ക്കു കൃഷിഭൂമിയിലോ വീട്ടിലോ വച്ച് അവയെ കൊല്ലാനുമുള്ള അവകാശം കർഷകനുണ്ടെന്നു നിയമപ്രകാരം ഉറപ്പാക്കണം. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, ക്ഷേമ മേഖലകളി ലെ അവസ്ഥയേക്കുറിച്ചു പഠിക്കുന്നതിനാണ് സർക്കാർ 2021 ജനുവരിയിൽ ജെ.ബി. കോശി കമ്മീഷനെ നിയമിച്ചത്. കമ്മീഷൻ കഴിഞ്ഞ മേയ് മാസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർനടപടികൾ സ്വീകരിക്കാത്തതിനെതിരേ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നടപടി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-10-29 07:56:00
Keywordsകോശി
Created Date2023-10-29 07:57:31