Contents

Displaying 21711-21720 of 24998 results.
Content: 22121
Category: 1
Sub Category:
Heading: പാപ്പയും കർദ്ദിനാളുമാരും മെത്രാന്മാരും എളിയ സേവകരാകാന്‍ വിളിക്കപ്പെട്ടവർ: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയും കർദ്ദിനാളുമാരും മെത്രാന്മാരും എളിയ സേവകരാകാന്‍ വിളിക്കപ്പെട്ടവരാണെന്ന് ഫ്രാന്‍സിസ് പാപ്പ. നിര്യാതനായ തന്റെ മുൻഗാമി ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കും, മരണമടഞ്ഞ മറ്റു കർദ്ദിനാൾമാർ, മെത്രാന്മാർ എന്നിവർക്കും വേണ്ടി വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അര്‍പ്പിച്ച ബലിയര്‍പ്പണ മധ്യേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രൈസ്തവർ, പ്രത്യേകിച്ച് പാപ്പയും, കർദ്ദിനാളുമാരും മെത്രാന്മാരും വിളിക്കപ്പെട്ടിരിക്കുന്നത് എളിയവരായ വേലക്കാരാകുവാനാണ്, സേവകരാകുവാൻ; അല്ലാതെ സേവിക്കപ്പെടാനല്ലായെന്നും കർത്താവിന്റെ സഭയ്ക്കായി സ്വയം ത്യജിക്കുന്നത് ഏറെ നല്ല കാര്യമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ ദയയാർന്ന നോട്ടവും എളിമയാർന്ന ഹൃദയവും നമുക്ക് ലഭിക്കാനായി പ്രാർത്ഥിക്കാം. മരണത്തിന് മേലെ വിജയം വരിക്കുന്ന ദയയുടെ മാർഗ്ഗവും എളിമയും യാചിച്ചുകൊണ്ട് ജീവിതത്തിൽ കർത്താവിനെ കേന്ദ്രമാക്കിയ അവരിൽ അജപാലകരുടെ ഹൃദയവും, ദയയും എളിമയുമുണ്ടായിരുന്നു. അനാഥനും വിധവയും ഏറ്റം എളിയവരിൽ എളിയവരാണ്. തങ്ങളുടെ സകല പ്രത്യാശയും കർത്താവിൽ മാത്രം അർപ്പിക്കുന്നവർ, ജീവിതത്തിന്റെ കേന്ദ്രത്തിൽ ദൈവത്തെ പ്രതിഷ്ഠിക്കുന്നവർ, സ്വന്തം ശക്തിയിലല്ല ദൈവത്തിലും, ഒരിക്കലും തോൽക്കാത്ത അവിടുത്തെ സ്നേഹത്തിലും ആശ്രയിക്കുന്നവർ. ഇതാണ് ക്രിസ്തീയമായ എളിമ. അത് പല പുണ്യങ്ങളിൽ ഒന്നായല്ല മറിച്ച് ദൈവത്തെ ആവശ്യമുണ്ടെന്ന് വിശ്വസിക്കുന്ന അടിസ്ഥാന ജീവിത മനോഭാവമാണെന്നും പാപ്പ എടുത്തു പറഞ്ഞു. ദൈവം എളിമയെ ഇഷ്ടപ്പെടുന്നു. കാരണം അത് നമ്മോടു ഇടപഴകാൻ അവിടുത്തെ അനുവദിക്കുന്നുവെന്നും. സ്വയം കേന്ദ്രത്തിൽ നിറുത്താത്തവരെ ദൈവം ഇഷ്ടപ്പെടുന്നുവെന്നും എളിയവർ ദൈവത്തിന് സദൃശമാണെന്നും പാപ്പ പറഞ്ഞു. മരണമടഞ്ഞ നമ്മുടെ ഈ പ്രിയപ്പെട്ട സഹോദരർക്കായി പ്രാർത്ഥിക്കാം എന്ന അഭ്യർത്ഥനയോടെയാണ് പാപ്പ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.
Image: /content_image/News/News-2023-11-04-16:17:56.jpg
Keywords: പാപ്പ
Content: 22122
Category: 1
Sub Category:
Heading: പാലസ്തീന്‍ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പാലസ്തീന്‍ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസുമായി ഫോണിൽ സംസാരിച്ച് ഫ്രാൻസിസ് പാപ്പ. ഫ്രാൻസിസ് പാപ്പയുടെ സമാധാനത്തിനായുള്ള പരിശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയ പാലസ്തീന്‍ പ്രസിഡന്‍റ് വെടിനിറുത്തലിനായി സമ്മര്‍ദ്ധം തുടരാൻ പാപ്പയോടു അഭ്യര്‍ത്ഥിച്ചു. വത്തിക്കാന്റെ വാർത്താ വിനിമയ കാര്യാലയത്തിന്റെ ഡയറക്ടറാണ് ഇരുവരും നടത്തിയ ടെലിഫോൺ സംഭാഷണത്തെക്കുറിച്ച് മാധ്യമ പ്രവർത്തകരെ അറിയിച്ചത്. ഇന്നലെ വൈകിട്ട് നടന്ന സംഭാഷണത്തിൽ സമാധാനം കെട്ടിപ്പടുക്കാൻ ഫ്രാൻസിസ് പാപ്പ നടത്തുന്ന ശ്രമങ്ങൾക്ക് പ്രസിഡന്‍റ് നന്ദി അറിയിച്ചതായി പാലസ്തീനിയൻ വാർത്ത ഏജൻസിയായ വാഫാ റിപ്പോർട്ട് ചെയ്തു. വത്തിക്കാന്റെ തുടർച്ചയായുള്ള ഇടപെടലുകൾ ഉടനടി വെടിനിറുത്തൽ ആവശ്യപ്പെടാനും സാധാരണ ജനങ്ങളെ യുദ്ധത്തിന്റെ ക്രൂരതയിൽ നിന്ന് രക്ഷിക്കാനും നിര്‍ണ്ണായകമാണെന്ന് പ്രസിഡന്‍റ് അബ്ബാസ് അടിവരയിട്ടു പറഞ്ഞു. സംഘർഷം ആരംഭിച്ച ഒക്ടോബർ 7 മുതൽ സമാധാനത്തിനായുള്ള ആഹ്വാനം ഫ്രാന്‍സിസ് പാപ്പ പലവട്ടം ആവർത്തിച്ചിട്ടുണ്ട്. ഹമാസിന്റെ പക്കലുള്ള തടവുകാരെ മോചിപ്പിക്കാനും ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കാനുമുള്ള നിരന്തരമായ ആഹ്വാനം പാപ്പ ആവര്‍ത്തിച്ചു. സമാധാനത്തിനുള്ള വഴികൾ കണ്ടെത്തേണ്ടതിന്റെയും ജെറുസലേമിന് പ്രത്യേക സ്ഥാനം നൽകികൊണ്ട് രണ്ടു രാഷ്ട്രങ്ങൾ എന്ന പരിഹാരമാർഗ്ഗവും മുന്നോട്ടുവച്ചിരുന്നു.
Image: /content_image/News/News-2023-11-04-16:53:21.jpg
Keywords: പാലസ്
Content: 22123
Category: 18
Sub Category:
Heading: ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരന്റെ 74-ാം ശ്രാദ്ധ തിരുനാള്‍
Content: കോതമംഗലം: മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (ധർമഗിരി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകപിതാവ് ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരന്റെ 74-ാം ശ്രാദ്ധ തിരുനാളിന് ആയിരങ്ങളെത്തി. നാലുദിവസത്തെ ആഘോഷങ്ങൾക്കാണ് ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ ബലിയോടെ സമാപനമായത്. കോതമംഗലത്തും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലും കഴിഞ്ഞിരുന്ന പട്ടിണിപ്പാ വങ്ങളുടെ ഇടയിലേക്ക് ജാതി-മത-വർഗ-വർണ ഭേദങ്ങൾ നോക്കാതെ തന്നാ ൽ കഴിയും വിധത്തിൽ കാരുണ്യത്തിന്റെ ശുശ്രൂഷകളുമായി കടന്നുചെന്ന് എല്ലാവർക്കും നന്മ ചെയ്ത് വിശുദ്ധജീവിതം നയിച്ചിരുന്ന ചെയ്ത ഒരു പുണ്യപുരുഷനായിരുന്നു ദൈവദാസൻ ഫാ. പഞ്ഞിക്കാരനെന്ന് ബിഷപ്പ് മാർ പുന്നക്കോട്ടിൽ അനുസ്മരിച്ചു. ദൈവദാസന്റെ കബറിടം സ്ഥിതി ചെയ്യുന്ന കോതമംഗലം തങ്കളം സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിലാണ് ആഘോഷപൂർവമായ വിശുദ്ധ കുർബാനയും നൊവേനയും തുടർന്ന് ശ്രാദ്ധസദ്യയും നടന്നത്. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽനിന്നു വൈദിക രും സന്യസ്തരും വിശ്വാസികളുമടങ്ങുന്ന നൂറുകണക്കിനാളുകൾ അനുസ്മര ണ പദയാത്രയോടെ തങ്കളത്ത് എത്തിച്ചേർന്ന് വിശുദ്ധ കുർബാനയിൽ പങ്കു ചേരുകയും ദൈവദാസന്റെ കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. കോതമംഗലം കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറമ്പിൽ, ഫാ. ജോൺ മറ്റപ്പിള്ളിൽ, അസിസ്റ്റന്റ് വികാരിമാർ, ധർമഗിരി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ഫിലോമി, കോതമംഗലം സെന്റ് ജോസഫ് പ്രൊവിൻഷ്യൽ സിസ്റ്റർ ലിസ്മരിയ, സെന്റ് തോമസ് പ്രൊവിൻഷ്യൽ സിസ്റ്റർ ഷീല, ലിറ്റിൽ ഫ്ലവർ പ്രൊവിൻഷ്യൽ സിസ്റ്റർ ക്ലമെൻസി, നിർമല പ്രോവിൻഷ്യൽ സിസ്റ്റർ മിറിയം തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വം നൽകി. വിശുദ്ധ കുർബാനയിൽ സഹകാർമികരായി രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോസ് പുൽപ്പറമ്പിൽ, കോതമംഗലം രൂപത മൈനർ സെമിനാരി റെക്ടർ ഫാ. മാത്യൂസ് കൊച്ചുപുരയ്ക്കൽ, ഫാ. തോമസ് മഞ്ഞക്കുന്നേൽ സിഎംഐ, ഫാ. ബോബി താരാകുന്നേൽ, നെല്ലിക്കുഴി സെന്റ് ജോസഫ് ഇടവക വികാരി ഫാ. ജെയിംസ് ഐക്കരമറ്റം എന്നിവർ സഹകാർമികരായി.
Image: /content_image/India/India-2023-11-05-07:02:29.jpg
Keywords: പഞ്ഞിക്കാ
Content: 22124
Category: 1
Sub Category:
Heading: ക്രൈസ്തവർ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉത്തര കൊറിയയും നൈജീരിയയും ആദ്യസ്ഥാനങ്ങളില്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: പീഡിത ക്രൈസ്തവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കൺസേൺ ലോകത്ത് ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡനം സഹിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. 'പെർസിക്യൂട്ടേർസ് ഓഫ് ദ ഇയർ' എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ടിൽ ക്രൈസ്തവ വിരുദ്ധ പീഡനം ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ നൈജീരിയയും, ഉത്തര കൊറിയയും ഇടം നേടി. പിന്നാലെ വരുന്ന രാജ്യങ്ങൾ ഇന്ത്യ, ഇറാൻ, ചൈന, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ആണെന്ന് സംഘടനയുടെ അധ്യക്ഷൻ ജഫ് കിങ് വ്യാഴാഴ്ച നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചില രാജ്യങ്ങൾ ആദ്യമായിട്ടാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ പട്ടികയിൽ ഉള്ള ചില രാജ്യങ്ങളിൽ കാലങ്ങളായി ക്രൈസ്തവർ പീഡനം നേരിടുന്നുണ്ടെന്ന് ജഫ് കിങ് ചൂണ്ടിക്കാട്ടി. നൈജീരിയയിൽ മാത്രം ഒരു ലക്ഷത്തോളം ക്രൈസ്തവർ കഴിഞ്ഞ 20 വർഷത്തിനിടയിൽ കൊല്ലപ്പെട്ടുവെന്ന് കിങ് വെളിപ്പെടുത്തി. ക്രൈസ്തവ വിശ്വാസികളായ ഏകദേശം 35 ലക്ഷത്തോളം കൃഷിക്കാർക്ക് തങ്ങളുടെ കൃഷിസ്ഥലം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരികയോ, കൃഷിസ്ഥലം കയ്യേറ്റക്കാർക്ക് വിട്ടു നൽകേണ്ട സാഹചര്യം വരികയോ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള ഉത്തര നൈജീരിയയും, ക്രൈസ്തവ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള ദക്ഷിണ നൈജീരിയയും തമ്മിൽ ആഭ്യന്തര യുദ്ധം വരെ സംഭവിച്ചേക്കാം എന്ന് മുന്നറിയിപ്പ് നൽകിയ ജഫ് കിങ് അങ്ങനെ സംഭവിച്ചാൽ അത് ആധുനിക കാലഘട്ടത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഒരു അഭയാർത്ഥി പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും പറഞ്ഞു. ഞായറാഴ്ച ലോകമെമ്പാടും പീഡനം ഏറ്റുവാങ്ങുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥനാ ദിനമായി ആചരിക്കണമെന്ന് സംഘടന ആഹ്വാനം നൽകിയിട്ടുണ്ട്.
Image: /content_image/News/News-2023-11-05-07:19:34.jpg
Keywords: കൊറിയ
Content: 22125
Category: 1
Sub Category:
Heading: നൈജീരിയയില്‍ വൈദികനെ കാണാതായിട്ട് ഒരു മാസം
Content: അബൂജ: നൈജീരിയയിലെ അബൂജ അതിരൂപതയിൽ സേവനം ചെയ്തു വരികയായിരിന്ന കത്തോലിക്ക വൈദികനെ കാണാതായിട്ട് ഒരു മാസം. ഒക്ടോബര്‍ 1നു കാണാതായ ഫാ. സാംപ്‌സൺ ഇമോഖിദിയുടെ തിരോധാന വാർത്തയ്ക്കു ഒരു മാസം പിന്നിട്ട് സാഹചര്യത്തില്‍ അബൂജ അതിരൂപതയുടെ ചാൻസലർ ഫാ. സാം തുംബ പ്രസ്താവന പുറത്തിറക്കി. തിരോധാനം സംബന്ധിച്ച് സിവിൽ അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അവർ അന്വേഷണം നടത്തുന്നുണ്ടെന്നും അതിരൂപത അറിയിച്ചു. നൈജീരിയയിൽ, വൈദികരും സന്യസ്തരും തട്ടിക്കൊണ്ടുപോകലിനും കൊള്ളയടിക്കലിനും ഇരയാകുന്നത് പതിവ് സംഭവമാണ്. ഫാ. സാംപ്‌സണെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയെന്നാണ് സൂചന. വൈദികന്റെ തിരിച്ചുവരവിനായി പ്രാർത്ഥനകളിൽ അദ്ദേഹത്തെ ഓർക്കണമെന്നു അബൂജ ആർച്ച് ബിഷപ്പും സഹായ മെത്രാനും അഭ്യർത്ഥിച്ചു. വൈദികനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ രൂപതയെ അറിയിക്കണമെന്നും സഭാനേതൃത്വം അറിയിച്ചു. അതേസമയം തട്ടിക്കൊണ്ടുപോകലാണ് നടന്നതെങ്കില്‍ മോചനദ്രവ്യം ആവശ്യപ്പെടുക അക്രമികളുടെ സ്വഭാവിക ശ്രമമായിരിന്നു. ഫാ. സാംപ്‌സണിന്റെ കാര്യത്തില്‍ ഇത്തരമൊരു ശ്രമങ്ങളും നടന്നിട്ടില്ലായെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഇക്കഴിഞ്ഞ ദിവസം പീഡിത ക്രൈസ്തവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കൺസേൺ പുറത്തുവിട്ട 'പെർസിക്യൂട്ടേർസ് ഓഫ് ദ ഇയർ' റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ ആദ്യ സ്ഥാനത്താണ് നൈജീരിയ.
Image: /content_image/News/News-2023-11-05-07:38:24.jpg
Keywords: നൈജീരിയ
Content: 22126
Category: 18
Sub Category:
Heading: മന്ത്രി റോഷി അഗസ്റ്റിനും പ്രഫ. കെ.എം. ഫ്രാൻസിസിനും കത്തോലിക്ക കോൺഗ്രസ് പുരസ്ക്കാരം
Content: കോട്ടയം: കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി മികച്ച പൊതുപ്രവർത്തർക്കായി ഏർപ്പെടുത്തിയ പ്രഥമ സി.എഫ്. തോമസ് പുരസ്കാരത്തിന് മന്ത്രി റോഷി അഗസ്റ്റിനും മികച്ച സമുദായ പ്രവത്തകനുള്ള മാർ ജോസഫ് പൗവത്തിൽ പുരസ്കാരത്തിനു കേരള കാത്തലിക് ഫെഡറേഷൻ പ്രസിഡന്റ് കൂടിയായ പ്രഫ. കെ.എം. ഫ്രാൻസിസും അർഹരായി. അവാർഡുകൾ 17നു ചങ്ങനാശേരി അതിരൂപത ഹാളിൽ ബിഷപ് മാർ തോമസ് തറയിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമ്മാനിക്കുമെന്ന് അതിരൂപത പ്രസിഡന്റ് പി.പി. ജോസഫ്, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര എന്നിവർ അറിയിച്ചു.
Image: /content_image/India/India-2023-11-07-11:09:16.jpg
Keywords: പുരസ്
Content: 22127
Category: 18
Sub Category:
Heading: മാർ മാത്യു നെല്ലിക്കുന്നേൽ അഭിഷിക്തനായി
Content: ഗോരഖ്പുർ: സീറോമലബാർ ഗോരഖ്പുർ രൂപതയുടെ പുതിയ മെത്രാനായി മാർ മാത്യു നെല്ലിക്കുന്നേൽ അഭിഷിക്തനായി സ്ഥാനമേറ്റു. ഇന്നലെ രാവിലെ ഒമ്പതിന് ഗോരഖ്പുർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ മൈതാനത്തായിരു ന്നു മെത്രാഭിഷേകവും സ്ഥാനാരോഹണചടങ്ങുകളും. തിരുക്കർമങ്ങൾക്ക് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. സ്ഥാനമൊഴിഞ്ഞ ഗോരഖ്പുർ ബിഷപ്പ് മാർ തോമസ് തുരുത്തിമറ്റം, ആഗ്ര ആർച്ച് ബിഷപ്പ് മാർ റാഫി മഞ്ഞളി എന്നിവർ സഹകാർമികരായിരുന്നു. മാർ റാഫി മഞ്ഞളി വിശുദ്ധ കുർബാനക്കിടെ വചനസന്ദേശം നൽകി. മാർ മാത്യു നെല്ലിക്കുന്നേലിനെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള പ്രതിക സീറോമലബാർ സഭ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽ പുരയിടം ഇംഗ്ലീഷിലും ഗോരഖ്പുർ രൂപത ചാൻസലർ ഫാ. റോജർ അഗസ്റ്റിൻ ഹിന്ദിയിലും വായിച്ചു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറെല്ലി ആശംസയർപ്പിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്, ഗോരഖ്പുർ മേയർ ഡോ. മംഗേഷ് കുമാർ ശ്രീവത്സ്, വിവിധ മത-സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു. മാർ മാത്യു നെലിക്കുന്നേൽ മറുപടി പ്രസംഗം നടത്തി. 30 മെത്രാന്മാരും ഇരുനൂറിലധികം വൈദികരുമടക്കം നാലായിരത്തിലധികം ആളുകൾ പങ്കെടുത്ത സമ്മേളനത്തിന് മുഖ്യസംഘാടകൻ ഫാ. രാജഷ് പുതുശേരി നന്ദി പറഞ്ഞു. ബിഷപ്പ് മാർ തോമസ് തുരുത്തിമറ്റം പ്രായപരിധിയെത്തിയതിനാൽ കാനൻ നിയമാനുസൃതം സമർപ്പിച്ച രാജിയെ തുടർന്നായിരുന്നു പുതിയ നിയമനം. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ സഹോദരനാണ്.
Image: /content_image/India/India-2023-11-07-11:18:25.jpg
Keywords: നെല്ലിക്കു
Content: 22128
Category: 18
Sub Category:
Heading: മാർ മാത്യു നെല്ലിക്കുന്നേൽ അഭിഷിക്തനായി
Content: ഗോരഖ്പുർ: സീറോമലബാർ ഗോരഖ്പുർ രൂപതയുടെ പുതിയ മെത്രാനായി മാർ മാത്യു നെല്ലിക്കുന്നേൽ അഭിഷിക്തനായി സ്ഥാനമേറ്റു. ഇന്നലെ രാവിലെ ഒമ്പതിന് ഗോരഖ്പുർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ മൈതാനത്തായിരുന്നു മെത്രാഭിഷേകവും സ്ഥാനാരോഹണചടങ്ങുകളും. തിരുക്കർമങ്ങൾക്ക് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. സ്ഥാനമൊഴിഞ്ഞ ഗോരഖ്പുർ ബിഷപ്പ് മാർ തോമസ് തുരുത്തിമറ്റം, ആഗ്ര ആർച്ച് ബിഷപ്പ് മാർ റാഫി മഞ്ഞളി എന്നിവർ സഹകാർമികരായിരുന്നു. മാർ റാഫി മഞ്ഞളി വിശുദ്ധ കുർബാനക്കിടെ വചനസന്ദേശം നൽകി. മാർ മാത്യു നെല്ലിക്കുന്നേലിനെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള പ്രതിക സീറോമലബാർ സഭ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽ പുരയിടം ഇംഗ്ലീഷിലും ഗോരഖ്പുർ രൂപത ചാൻസലർ ഫാ. റോജർ അഗസ്റ്റിൻ ഹിന്ദിയിലും വായിച്ചു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറെല്ലി ആശംസയർപ്പിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്, ഗോരഖ്പുർ മേയർ ഡോ. മംഗേഷ് കുമാർ ശ്രീവത്സ്, വിവിധ മത-സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു. മാർ മാത്യു നെലിക്കുന്നേൽ മറുപടി പ്രസംഗം നടത്തി. 30 മെത്രാന്മാരും ഇരുനൂറിലധികം വൈദികരുമടക്കം നാലായിരത്തിലധികം ആളുകൾ പങ്കെടുത്ത സമ്മേളനത്തിന് മുഖ്യസംഘാടകൻ ഫാ. രാജഷ് പുതുശേരി നന്ദി പറഞ്ഞു. ബിഷപ്പ് മാർ തോമസ് തുരുത്തിമറ്റം പ്രായപരിധിയെത്തിയതിനാൽ കാനൻ നിയമാനുസൃതം സമർപ്പിച്ച രാജിയെ തുടർന്നായിരുന്നു പുതിയ നിയമനം. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ സഹോദരനാണ്.
Image: /content_image/News/News-2023-11-07-11:19:50.jpg
Keywords: നെല്ലിക്കു
Content: 22129
Category: 1
Sub Category:
Heading: ഇറാൻ പ്രസിഡന്റുമായി ഫ്രാൻസിസ് പാപ്പ ഫോണില്‍ സംസാരിച്ചു
Content: ടെഹ്റാന്‍: ഇസ്രായേൽ - പാലസ്തീൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ രാഷ്ട്രത്തലവൻ ഇബ്രാഹിം റൈസിയുടെ അഭ്യർത്ഥനപ്രകാരം ഫ്രാൻസിസ് പാപ്പ ഫോണില്‍ സംസാരിച്ചു. ഞായറാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്‌ക്കുശേഷമാണ് സംഭാഷണം നടന്നതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. ഗാസയിൽ വെടിനിർത്തലിനുള്ള പാപ്പയുടെ ആഹ്വാനങ്ങളെ പ്രസിഡന്‍റ് അഭിനന്ദിച്ചു. ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ പാശ്ചാത്യരെ ഓർമ്മിപ്പിക്കണമെന്ന് ഇബ്രാഹിം റൈസി മാർപാപ്പയോട് അഭ്യർത്ഥിച്ചു. ഒക്ടോബർ 22നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും, ഒക്ടോബർ 26നു തുർക്കി പ്രസിഡന്റ് എർദോഗനുമായും, നവംബർ 2നു പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ഫ്രാൻസിസ് പാപ്പ സമാധാനം അഭ്യർത്ഥിച്ചുകൊണ്ട് ഫോണിൽ സംഭാഷണം നടത്തിയിരിന്നു. ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പ നയിച്ച ത്രികാലജപത്തിനു ശേഷവും, പാലസ്തീനിലും - ഇസ്രായേലിലും തുടങ്ങുന്ന ഗുരുതരമായ അവസ്ഥകളെ പാപ്പ സ്മരിച്ചു. ദൈവത്തിന്റെ നാമത്തിൽ വെടിനിർത്തുവാനുള്ള ആഹ്വാനം പാപ്പ ആവര്‍ത്തിച്ചു. നിരവധി കുട്ടികൾ അടങ്ങിയ ബന്ദികളെ ഉടനടി മോചിപ്പിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു. മധ്യപൂർവേഷ്യയിലും, യുക്രൈനിലും വേദന അനുഭവിക്കുന്നവർക്ക് തന്റെ സഹായവും, പ്രാർത്ഥനകളും പാപ്പ, ഒരിക്കൽക്കൂടി വാഗ്ദാനം ചെയ്തു.
Image: /content_image/News/News-2023-11-07-11:41:12.jpg
Keywords: പാപ്പ
Content: 22130
Category: 1
Sub Category:
Heading: വൈദികരുടെ മോചനത്തിനായി ഇതിനോടകം ചെലവിട്ടത് ലക്ഷങ്ങള്‍; വെളിപ്പെടുത്തലുമായി നൈജീരിയന്‍ മെത്രാന്‍
Content: അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ സായുധധാരികളാല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികരുടെയും, സെമിനാരി വിദ്യാര്‍ത്ഥികളുടെയും മോചനത്തിനായി ലക്ഷകണക്കിന് നൈജീരിയന്‍ നൈറ ചെലവഴിച്ചുകഴിഞ്ഞുവെന്ന് നൈജീരിയന്‍ മെത്രാന്‍. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് മാത്രം മൂന്നു കോടിയിലധികം നൈറ (ഏതാണ്ട് 37,200 ഡോളര്‍) മോചനത്തിനായി മാറ്റിയെന്നു നൈജീരിയയിലെ സൊകോട്ടോ രൂപത മെത്രാന്‍ മാത്യു ഹസ്സന്‍ കുക്ക ഇക്കഴിഞ്ഞ ഒക്ടോബര്‍ 31-ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ആഫ്രിക്കന്‍ പങ്കാളിയായ ‘എ.സി.ഐ ആഫ്രിക്ക’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിവിധ തീവ്രവാദി സംഘടനകളും, സായുധ സംഘങ്ങളും തട്ടിക്കൊണ്ടുപോയ വൈദികരുടെയും, അജപാലക പ്രവര്‍ത്തകരുടെയും മോചനത്തിനായാണ് ഇതില്‍ ഭൂരിഭാഗവും ചെലവഴിച്ചിരിക്കുന്നതെന്നും മെത്രാന്‍ പറഞ്ഞു. “സൊകോട്ടോയില്‍ ഞങ്ങള്‍ക്ക് പലതും സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ ദേവാലയങ്ങള്‍ അഗ്നിക്കിരയായി. സഹപാഠികളായ മുസ്ലീങ്ങള്‍ കല്ലെറിഞ്ഞും, മര്‍ദ്ദിച്ചും ഒടുവില്‍ ചുട്ടെരിച്ച ക്രൈസ്തവ വിശ്വാസിയായ ദെബോറ ഇമ്മാനുവലിന്റെ കൊലപാതകത്തെ തുടര്‍ന്നു ഞങ്ങളുടെ കത്തീഡ്രല്‍ അഗ്നിക്കിരയായി, എന്റെ വൈദികര്‍ മരണത്തിന്റെ വക്കിലെത്തി''. സെമിനാരി വിദ്യാര്‍ത്ഥിയെയും, വൈദികനെയും തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നും ബിഷപ്പ് കുക്ക പറഞ്ഞു. ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിന് വേണ്ട പിന്തുണ പോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ല. ''നിങ്ങളെ ഏതെങ്കിലും രീതിയില്‍ സഹായിക്കണോ, നിങ്ങള്‍ സുരക്ഷിതരാണോ?” എന്ന് രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്നും ആരും തന്നെ വിളിച്ച് പറഞ്ഞതായി തനിക്കോര്‍മ്മയില്ലെന്നും മെത്രാന്‍ വെളിപ്പെടുത്തി. “നമ്മള്‍ എല്ലാവരും ഒരേ ശരീരത്തിന്റെ വിവിധ അവയവങ്ങളാണ്, ഒരു അവയവത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ശരീരത്തിനും വേദനിക്കും. പക്ഷേ വടക്കന്‍ നൈജീരിയയില്‍ ഞങ്ങള്‍ ഒറ്റപ്പെട്ട പ്രതീതിയാണ്''. വടക്കന്‍ നൈജീരിയക്ക് പുറത്ത് ആഡംബരത്തില്‍ കഴിയുന്ന നമ്മുടെ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ പോലും ഞങ്ങളില്‍ താല്‍പര്യം കാണിക്കാത്തതാണ് തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2009-ല്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ ആവിര്‍ഭാവത്തോടെ നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ഗണ്യമായ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. മോചനദ്രവ്യത്തിനു വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകള്‍ പതിവ് സംഭവങ്ങളായി മാറിയിരിക്കുകയാണെന്നും ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും ക്രൈസ്തവര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
Image: /content_image/News/News-2023-11-07-17:11:10.jpg
Keywords: നൈജീ