Contents
Displaying 21741-21750 of 24998 results.
Content:
22151
Category: 1
Sub Category:
Heading: ജെറുസലേമില്‍ കത്തോലിക്ക വിശ്വാസികള്‍ പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടി
Content: ജെറുസലേം: ഗാസയിലും വിശുദ്ധ നാട്ടിലും സമാധാനം പുലരാന്‍ ജെറുസലേമിലെ കത്തോലിക്ക വിശ്വാസികള്‍ പ്രാർത്ഥനയ്ക്കായി ഒത്തുകൂടി. ഇന്നലെ നവംബർ 9 വ്യാഴാഴ്ച ജെറുസലേമിൽ സ്ഥിതി ചെയ്യുന്ന കസ്റ്റഡി ഓഫ് ഹോളി ലാൻഡ് ടെറ സാൻക്റ്റ ഹൈസ്‌കൂളില്‍ നടത്തിയ പ്രാര്‍ത്ഥനയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. അറബ് കാത്തലിക് സ്‌കൗട്ട് ഗ്രൂപ്പും സബീൽ എക്യുമെനിക്കൽ സെന്ററും ജറുസലേമിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും സംയുക്തമായാണ് പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിച്ചത്. ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന. സ്ത്രീകളും പുരുഷന്മാരും കുട്ടികളും പ്രായമായവരും കൂടാതെ ജറുസലേമിലെ വിവിധ ക്രിസ്ത്യൻ പള്ളികളിൽ നിന്നുള്ള പ്രതിനിധികളും ഒരുമിച്ച് പ്രാർത്ഥിക്കാന്‍ ഒരു കുടുംബമായി സ്കൂൾ അങ്കണത്തിൽ ഒത്തുകൂടിയിരിന്നു. ഹോളി ലാൻഡ് വികാരിയും ടെറ സാൻക്റ്റ സ്‌കൂൾ ഡയറക്ടറുമായ ഫാ. ഇബ്രാഹിം ഫാൽത്താസ് പ്രാർത്ഥന നയിച്ചു. ആരാധനാക്രമ പ്രാർത്ഥനകള്‍, സുവിശേഷ വായന, ഗാനാലാപനം, പ്രദിക്ഷണം തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമായി നടന്നു. അപകടമനുഭവിക്കുന്നവരുടെ എണ്ണം എത്രയെന്നു കണക്കാക്കുന്നുവോ അത്രയധികം നമ്മുടെ ഹൃദയം ഭാരപ്പെടുകയാണെന്നും വഴക്കുകൾക്ക് നമ്മളില്‍ ഇടമില്ലായെന്നും നമ്മൾ ഐക്യപ്പെടണമെന്നും നമ്മെ ഒന്നിപ്പിക്കുന്നത് യേശുവാണെന്നും കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. ഗാസയിലെ നമ്മുടെ സമൂഹം ഭയാനകമായ സാഹചര്യം അനുഭവിക്കുകയാണ്. അവർക്ക് വീടുകൾ നഷ്ടപ്പെട്ടു; അവർക്ക് ഒന്നും ഇല്ല. അവർക്ക് വെള്ളമുണ്ടോ, എന്തെങ്കിലും കഴിക്കാനുണ്ടോ? ബോംബുകൾ വീഴുമോ ? ഒന്നും അവര്‍ക്ക് അറിയില്ലായെന്ന് കർദ്ദിനാൾ പങ്കുവെച്ചു. എല്ലാ ദിവസവും അവർക്ക് ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തേക്ക് വേണമെങ്കില്‍ പോകാൻ തീരുമാനിക്കാം, പക്ഷേ അവരുടെ ഉത്തരം എപ്പോഴും ഒന്നുതന്നെയാണ്: ''ഞങ്ങൾ താമസിക്കുന്നു, കാരണം ഞങ്ങൾ ദൈവപരിപാലനയിൽ വിശ്വസിക്കുന്നു, ദൈവം ഞങ്ങളെ സഹായിക്കും''- കർദ്ദിനാൾ പിയർബാറ്റിസ്റ്റ കൂട്ടിച്ചേര്‍ത്തു. മെഴുകുതിരികൾ തെളിച്ചു കുരിശുമുടിക്കു പിന്നിൽ നടത്തിയ ചെറിയ പ്രദിക്ഷണത്തോടെയാണ് പ്രാർത്ഥന സമാപിച്ചത്. Tag: Catholics gather in Jerusalem for a prayer vigil for peace, Cardinal Pierbattista Pizzaballa, Latin patriarch of Jerusalem, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-10-14:49:15.jpg
Keywords: ജെറുസ

22152
Category: 18
Sub Category:
Heading: "ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' അതുല്യമായ ചലച്ചിത്രം: കർദ്ദിനാൾ മാർ ആലഞ്ചേരി
Content: കാക്കനാട്: ഉത്തരേന്ത്യയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട സി. റാണി മരിയയുടെ ജീവിതവും സാമൂഹ്യക്ഷേമപ്രവർത്തനങ്ങളും രക്തസാക്ഷിത്വവും ഇതിവൃത്തമാക്കിയ "ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' എന്ന സിനിമ അതുല്യമായ ചലച്ചിത്രമാണെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന പൊതുസമ്മേളനത്തിൽ ഈ സിനിമയുടെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. "ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' എന്ന സിനിമയുടെ പ്രചാരം സാമൂഹ്യതിന്മകൾക്കെതിരെയുള്ള ഒരു പോരാട്ടമാണെന്നും ക്രിസ്തുനാഥന്റെ ത്യാഗ സന്ദേശം ലോകമെമ്പാടും എത്തിക്കാൻ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുപ്പത്തിയാറോളം വരുന്ന സിനിമാപ്രവർത്തകർക്ക് പ്രശംസാഫലകങ്ങൾ സമ്മാനിച്ചു. ചാലക്കുടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിലെ 30 വിദ്യാർത്ഥിനികൾ അവതരിപ്പിച്ച പ്രാർത്ഥനാനൃത്തത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ചലച്ചിത്രതാരം സിജോയ് വർഗീസ് സിനിമാ ആസ്വാദനം നടത്തി സംസാരിച്ചു. ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തിൽ മികവുറ്റതും കലാമൂല്യവുമുള്ള സിനിമയാണ് The Face of the Faceless എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 150ൽ പരം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഈ ബോളിവുഡ് ചിത്രം ഇതിനോടകം മുപ്പതോളം ഇൻറർനാഷണൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മലയാളഭാഷയിലും അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രം നവംബർ 17ന് തിയറ്ററുകളിൽ പ്രദർശനമാരംഭിക്കുമെന്ന് സെൻട്രൽ പിക്ചേഴ്സ് സംഘാടകർ അറിയിച്ചു. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, പി.ആർ.ഒ.യും മീഡിയാ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. ഡോ. ആന്റണി വടക്കേകര വി.സി., സി. റാണി മരിയയുടെ കഥാപാത്രത്തെ അനശ്വരമാക്കിയ വിൻസി അലോഷ്യസ്, സംവിധായകൻ ഷെയ്‌സൺ പി. ഔസേപ്പ്, നിർമ്മാതാവ് സാന്ദ്ര ഡിസൂസ റാണ, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും എഡിറ്ററുമായ രഞ്ജൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-11-11-09:09:50.jpg
Keywords: ഫേസ്

22153
Category: 18
Sub Category:
Heading: രാജ്യാന്തര വിഷയങ്ങള്‍ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു: ലെയ്റ്റി കൗണ്‍സില്‍
Content: കൊച്ചി: രാജ്യാന്തരവിഷയങ്ങള്‍ മറയാക്കി കേരളസമൂഹം അനുദിനം നേരിടുന്ന ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നത് നിര്‍ഭാഗ്യകരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയും ഭീകരവാദ അജണ്ടകളും രാഷ്ട്രീയ വിവേചനവും കേരളഭരണത്തിന്റെ സമസ്തമേഖലകളെയും ഗ്രസിച്ചിരിക്കുന്നു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്നു. 1600 രൂപ സാമൂഹ്യ ക്ഷേമപെന്‍ഷനും രോഗികള്‍ക്കുള്ള കാരുണ്യപദ്ധതിയും അട്ടിമറിക്കപ്പെട്ടുവെന്നു അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി. സാമൂഹ്യ ക്ഷേമപെന്‍ഷന്‍ ലഭിക്കാതെ മരുന്നിനും ചികിത്സയ്ക്കുമായി വയോധികര്‍ ഭിക്ഷാടനം നടത്തുന്ന സാഹചര്യം കേരളത്തെ ലജ്ജിപ്പിക്കുന്നു. കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച തുടരുന്നു. കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിപണിയില്‍ വിറ്റ നെല്ലിന് നല്‍കാന്‍ സര്‍ക്കാരിന് പണമില്ല. വന്യജീവി അക്രമങ്ങള്‍ നിത്യസംഭവമായി മനുഷ്യനെ കൊല്ലുന്നു. സ്‌കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിയും പ്രതിസന്ധിയില്‍. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. വെള്ളക്കരം വര്‍ദ്ധിപ്പിച്ചു. വികസനങ്ങള്‍ മുരടിച്ചു. തൊഴിലില്ലായ്മയും അതിരൂക്ഷമായിരിക്കുന്നു. ഉന്നത വിദ്യാഭ്യാസമേഖലയെ പുതുതലമുറ കൈവിട്ടു. സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പതിനായിരക്കണക്കിന് സീറ്റുകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. ജീവിത സുരക്ഷിതത്വം ലക്ഷ്യമാക്കി വിദേശരാജ്യങ്ങളിലേയ്ക്ക് പഠിക്കാനും തൊഴിലിനും അവസരങ്ങള്‍ തേടി കേരളയുവത്വം പലായനം ചെയ്യുന്ന സ്ഥിതിവിശേഷം ശക്തിപ്പെടുകയാണ്. 21,852 കോടി രൂപ ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന് കടമെടുക്കാമായിരുന്നത് ഇനിയും അഞ്ചുമാസങ്ങള്‍ അവശേഷിച്ചിരിക്കെ 21,800 കോടിയും കടമെടുത്ത് ചെലവഴിച്ചു. ജനജീവിതം സ്തംഭിച്ചിരിക്കുമ്പോള്‍ അടിയന്തരപരിഹാരം കാണാതെ കേന്ദ്രസര്‍ക്കാരിനെ നിരന്തരം പഴിചാരിയും രാജ്യാന്തര വിഷയങ്ങള്‍ ചര്‍ച്ചയാക്കിയും കേരളസമൂഹത്തെ സംസ്ഥാന സര്‍ക്കാര്‍ വിഢികളാക്കുക മാത്രമല്ല ഭീകരവാദപ്രസ്ഥാനങ്ങള്‍ക്കും മയക്കുമരുന്ന് മാഫിയകള്‍ക്കും സംസ്ഥാനത്ത് വേരുറപ്പിക്കുവാന്‍ അവസരം സൃഷ്ടിക്കുകയുമാണ്. മതേതരമഹത്വം പ്രഘോഷിച്ച മണ്ണില്‍ വര്‍ഗ്ഗീയവിഷം ചീറ്റി ഭിന്നതയും വിദ്വേഷവും സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ മത്സരിക്കുന്നത് ആശങ്കയുളവാക്കുന്നു. ജനങ്ങളെ ദുരിതത്തിലാക്കിയിട്ട് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ശമ്പളത്തിനും ധൂര്‍ത്തിനും സര്‍ക്കാരിന്റെ ആര്‍ഭാടത്തിനും ഖജനാവ് കാലിയാക്കി കടമെടുത്ത് ചെലവഴിക്കുന്ന സാമ്പത്തികത്തകര്‍ച്ച നേരിടുന്ന ഭരണപരാജയം കേരളജനതയുടെ ജീവിതം വരുംനാളുകളില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും അടിയന്തര മാറ്റങ്ങള്‍ക്ക് ഭരണസംവിധാനങ്ങള്‍ തയ്യാറാകണമെന്നും വി.സി. സെബാസ്റ്റ്യൻ അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2023-11-11-09:21:00.jpg
Keywords: ലെയ്റ്റി

22154
Category: 1
Sub Category:
Heading: 2023-2024 അല്‍മായ വര്‍ഷമായി ആചരിക്കാന്‍ പാക്ക് സഭ
Content: ഇസ്ലാമാബാദ്: ക്രിസ്തുരാജന്റെ തിരുനാള്‍ ദിനമായ നവംബര്‍ 26 മുതല്‍ ഒരു വര്‍ഷത്തേക്ക് അല്‍മായ വര്‍ഷമായി ആചരിക്കാന്‍ പാക്ക് സഭ. 2023-2024 അല്‍മായ വര്‍ഷമായി ആചരിക്കുവാന്‍ പാക്കിസ്ഥാനിലെ ഇസ്ലാമാബാദ്-റാവല്‍പിണ്ടി അതിരൂപതയാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് അതിരൂപതയിലെ എല്ലാ ഇടവകകളിലേക്കും പ്രാദേശിക ദേവാലയങ്ങളിലേക്കും മെത്രാപ്പോലീത്ത കത്തയച്ചു. കുടുംബത്തിലും ജോലിസ്ഥലത്തും പാകിസ്ഥാനിലെ സാധാരണക്കാരുടെ വ്യക്തിത്വം, തൊഴില്‍, ദൗത്യം, സാക്ഷ്യം എന്നിവ സംരക്ഷിക്കുന്നതിനും നീതിയും, യോജിപ്പുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് അത്മായ വര്‍ഷം ആചരിക്കുന്നതെന്നു ഇസ്ലാമാബാദ് - റാവല്‍പിണ്ടി ആര്‍ച്ച് ബിഷപ്പ് ജോസഫ് ഇര്‍ഷാദ് പറഞ്ഞു. ആരാധനാവര്‍ഷത്തില്‍ സന്യാസ സമൂഹങ്ങളും, സഭാ സ്ഥാപനങ്ങളും അത്മായരുടെ സഹായത്തോടെ കൂടുതല്‍ ക്രിയാത്മകമായ രീതിയില്‍ കോണ്‍ഫറന്‍സുകളും, കാരുണ്യ പരിപാടികളും സംഘടിപ്പിക്കണമെന്നു മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാവരേയും പ്രത്യേകിച്ച് പാവപ്പെട്ടവരെ സഹായിക്കുവാനുള്ള സഭയുടെ സുവിശേഷകപരമായ ദൗത്യത്തില്‍ അജപാലകര്‍ക്കും ഉത്തരവാദിത്തം നല്‍കണം. സമാധാനം ഉറപ്പുവരുത്തുവാനുമുള്ള ഉപകരണമായി സംഭാഷണത്തെ മാറ്റുക എന്നതിലാണ് അത്മായ വര്‍ഷം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. പാക്ക് ക്രിസ്ത്യന്‍ സമൂഹം വളരെ ചെറുതാണെങ്കിലും (മൊത്തം ജനസംഖ്യയുടെ 1.5%) പാകിസ്ഥാനില്‍ വിശ്വാസത്തിനും, അത്മായ സാന്നിധ്യത്തിനും, വിശ്വാസ സാക്ഷ്യങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ക്രൈസ്തവരില്‍ എഴുപതു ശതമാനത്തിലധികവും ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും, വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഇസ്ലാമാബാദ്-റാവല്‍പിണ്ടി അതിരൂപത നിരവധി ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളുമായി സാമൂഹ്യ സേവന, വിദ്യാഭ്യാസ, ആരോഗ്യപരിപാലന മേഖലകളില്‍ വളരെ സജീവമാണ്. വൈദികരുടെയും, സന്യസ്തരുടേയും അജപാലക പ്രവര്‍ത്തനങ്ങളില്‍ അല്‍മായ പ്രേഷിതര്‍ നല്‍കിയ സംഭാവനകള്‍ അത്മായ വര്‍ഷത്തില്‍ പ്രത്യേകം ഓര്‍മ്മിക്കണം. വൈദികര്‍ ഇല്ലാത്ത വിദൂര മേഖലകളില്‍ അത്മായ പ്രേഷിതരാണ് വിശ്വാസം നിലനിര്‍ത്തുന്നതെന്നും ബിഷപ്പ് സ്മരിച്ചു. ജീസസ് യൂത്ത്, ദി ഫോക്കോലേര്‍ മൂവ്മെന്റ്, സാന്ത് എജിഡോ കമ്മ്യൂണിറ്റി, നിയോകാറ്റെക്ക്യുമെനല്‍ വേ, കരിസ്മാറ്റിക് പ്രസ്ഥാനം, സെക്കുലര്‍ ഫ്രാന്‍സിസ്കന്‍ ഓര്‍ഡര്‍ തുടങ്ങിയ അല്‍മായ സംഘടനകളുടെ സഹായത്തോടെ സഭയുടെ ജീവിതത്തിലും ദൗത്യത്തിലും അത്മായര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുവാനാണ് പ്രത്യേക അജപാലക വര്‍ഷം കൊണ്ട് ലക്ഷ്യമിടുന്നത്. സമീപ വര്‍ഷങ്ങളില്‍ അല്‍മാമായരുടെ സഹായത്തോടെ സുവിശേഷവല്‍ക്കരണം, മാസ് മീഡിയ, ഡിജിറ്റല്‍ മേഖല എന്നിവയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുവാന്‍ പാക്ക് സഭക്ക് കഴിഞ്ഞിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ മേഖലയായ ഇസ്ലാമാബാദ് റാവല്‍പിണ്ടി അതിരൂപതയില്‍ 24 ഇടവകകളിലായി 2,20,000 കത്തോലിക്ക വിശ്വാസികളാണുള്ളത്.
Image: /content_image/News/News-2023-11-11-09:50:19.jpg
Keywords: പാക്ക

22155
Category: 1
Sub Category:
Heading: ഗാസയിലെ തിരുക്കുടുംബ ദേവാലയത്തിൽ അഭയം തേടിയിരിക്കുന്നത് എഴുനൂറോളം പേര്‍
Content: വത്തിക്കാന്‍ സിറ്റി: ഇസ്രായേല്‍ ഹമാസ് പോരാട്ടത്തിനിടെ ആക്രമത്താല്‍ പൊറുതിമുട്ടിയ ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ തിരുക്കുടുംബ ദേവാലയത്തിൽ അഭയം തേടിയിരിക്കുന്നത് എഴുന്നൂറോളം പേര്‍. ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയാണ് ഇക്കാര്യം വത്തിക്കാന്‍ ന്യൂസിനോട് പങ്കുവെച്ചത്. ഇടവക ജനങ്ങളും, അഭയാർത്ഥികളും ലോകസമാധാനത്തിനുവേണ്ടി തുടർച്ചയായി പ്രാർത്ഥിക്കുകയാണെന്നും ഗാസയുടെ മുനമ്പിൽ എങ്ങും സുരക്ഷിതമല്ലാത്ത അവസ്ഥയിൽ യേശുവിന്റെ സാന്നിധ്യവും, മുഴുവൻ സഭയുടെയും സാമീപ്യവും ശക്തി പകരുന്നതുകൊണ്ടാണ് അവര്‍ ധൈര്യപൂർവം ദേവാലയത്തിൽ അഭയം പ്രാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശുവിന്റെയും, തിരുസഭയുടെയും, പാപ്പയുടെയും സ്നേഹം അനുഭവിക്കുന്നതിനാൽ ഗാസയിലെ തിരുക്കുടുംബ ഇടവക ദേവാലയത്തിലെ അംഗങ്ങളും, അഭയാർഥികളായി എത്തിയിരിക്കുന്ന എഴുനൂറോളം ആളുകളും പ്രതീക്ഷയോടെയാണ് മുൻപോട്ടു പോകുന്നത്. ഗാസയുടെ മുനമ്പിൽ എങ്ങും സുരക്ഷിതമല്ലാത്ത അവസ്ഥയിൽ യേശുവിന്റെ സാന്നിധ്യവും, സഭയുടെയും ഐക്യദാര്‍ഢ്യവും സാമീപ്യവും ശക്തി പകരുന്നു. അതിനാലാണ് അവര്‍ ധൈര്യപൂർവം ദേവാലയത്തിൽ അഭയം പ്രാപിക്കുന്നത്. ഈ സുരക്ഷിതത്വം അവർക്കു ലഭിക്കുന്നതുകൊണ്ട് ലോകസമാധാനത്തിനു വേണ്ടി അവർ ഒന്നിച്ചു പ്രാർത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ആക്രമണം നടത്തിയ ദിവസം മുതൽ, യുദ്ധഭീതിയിൽ കഴിയുന്ന ഹോളി ഫാമിലി ഇടവകയുമായി ഫ്രാൻസിസ് പാപ്പ എല്ലാ ദിവസവും ആശയവിനിമയം നടത്തുന്നുണ്ട്. പാപ്പ അവർക്ക് ആശീർവാദം നൽകുകയും, സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തിലെ അഭയാര്‍ത്ഥികള്‍ രാവിലെയും, ഉച്ചയ്ക്കും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും, നിരന്തരമായി ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊടിയ സഹനങ്ങള്‍ക്കിടയിലും ക്രിസ്തു വിശ്വാസത്തില്‍ ആഴപ്പെട്ട് ഗാസയിലെ ക്രൈസ്തവ സമൂഹം മുന്നോട്ടുപോകുകയാണെന്നതിന്റെ തെളിവാണ് ഫാ. ഗബ്രിയേലിന്റെ വാക്കുകള്‍. 20 ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയില്‍ ഏതാണ്ട് 1,100-ല്‍ താഴെ കത്തോലിക്ക വിശ്വാസികള്‍ മാത്രമാണുള്ളത്.
Image: /content_image/News/News-2023-11-11-10:13:17.jpg
Keywords: ഗാസ

22156
Category: 1
Sub Category:
Heading: കാമറൂണില്‍ കത്തോലിക്ക മിഷ്ണറി കൊല്ലപ്പെട്ടു
Content: ബമെൻഡ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ കത്തോലിക്ക മിഷ്ണറി കൊല്ലപ്പെട്ടു. ബമെൻഡയിലെ എൻഡമുക്കോംഗ് ജില്ലയിലെ 'കാത്തലിക് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ' ക്ലിനിക്കിന്റെ തലവനായ ബ്രദര്‍ സിപ്രിയൻ എൻഗെയാണ് കൊല്ലപ്പെട്ടത്. സൺസ് ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ അംഗമായ അദ്ദേഹം നിര്‍ധനര്‍ക്ക് ഇടയില്‍ സേവനം ചെയ്തും ക്രിസ്തുവിനെ പകര്‍ന്നും ശുശ്രൂഷ തുടരുകയായിരിന്നു. ആശുപത്രിയിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്. കാമറൂണിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശത്തിന്റെ തലസ്ഥാനമാണ് ബമെൻഡ. രാജ്യത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇത്. പ്രധാനമായും ഫ്രഞ്ച് സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്ന് വേർപെടുത്താൻ 2016 മുതൽ പ്രദേശം യുദ്ധത്തിലാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന വടക്ക് പടിഞ്ഞാറും തെക്ക് പടിഞ്ഞാറുമുള്ള ആയുധധാരികൾ സർക്കാർ സേനയ്ക്കെതിരെ നടത്തുന്ന പോരാട്ടമാണ് കൊടിയ ആക്രമണങ്ങളിലേക്ക് നയിക്കുന്നത്. അമ്മമാരുടെയും ശിശുക്കളുടെയും പരിചരണത്തിൽ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന ആശുപത്രിയിലായിരിന്നു ബ്രദര്‍ സിപ്രിയൻ സേവനം ചെയ്തിരുന്നത്. കാമറൂണിലെ എഗ്‌ബെക്കാവിൽ അടുത്തിടെ നടന്ന കൂട്ടക്കൊലയ്ക്ക് പിന്നാലെയാണ് ഈ ആക്രമണം. കുറഞ്ഞത് 20 പേരുടെ മരണത്തിനിടയാക്കിയ തോക്കുധാരികളുടെ ആക്രമണത്തില്‍ മാംഫെ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് അലോഷ്യസ് ഫോണ്ടോംഗ് അബംഗലോ ദുഃഖം പ്രകടിപ്പിച്ചു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും അക്രമികൾ വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. Tag: Brother Cyprian Ngeh, Cameroon missionary killed , malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-11-12:13:36.jpg
Keywords: മിഷ്ണറി

22157
Category: 1
Sub Category:
Heading: ഹമാസ് തീവ്രവാദികളില്‍ നിന്ന് മോചിപ്പിക്കുവാന്‍ നടത്തുന്ന ശ്രമത്തിന് പാപ്പക്ക് നന്ദി; വീഡിയോയുമായി ഇസ്രായേലി സ്വദേശിനി
Content: ജെറുസലേം: പാലസ്തീനിലെ ഇസ്ലാമിക തീവ്രവാദി സംഘടനയായ ഹമാസ് ഇസ്രായേലില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയ നൂറുകണക്കിന് ബന്ദികളെ മോചിപ്പിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ക്കു നന്ദിയര്‍പ്പിച്ച് ഇസ്രായേലി സ്വദേശിനി. ഹമാസ് ബന്ദിയാക്കിയ ഇരുപത്തിമൂന്നു വയസ്സുള്ള ഹെര്‍ഷ് ഗോള്‍ഡ്‌ബെര്‍ഗിന്റെ അമ്മയായ റേച്ചല്‍ ഗോള്‍ഡ്‌ബെര്‍ഗ് പോളിനാണ് ഫ്രാന്‍സിസ് പാപ്പക്ക് നന്ദി അര്‍പ്പിച്ച് വീഡിയോ പുറത്തിറക്കിയത്. ''പരിശുദ്ധ പിതാവേ, ഗാസയില്‍ ജീവനോടെ അടക്കം ചെയ്യപ്പെട്ട 240 പേരുടെ മോചനത്തിനായി തങ്ങളെ സഹായിക്കുവാന്‍ സമയം കണ്ടെത്തിയതിന് നന്ദി'' - പാപ്പയ്ക്കു നന്ദി അര്‍പ്പിച്ചുക്കൊണ്ടുള്ള വീഡിയോയില്‍ റേച്ചല്‍ പറഞ്ഞു. യഹൂദര്‍, ക്രിസ്ത്യന്‍, മുസ്ലീം, ഹിന്ദു, ബുദ്ധിസ്റ്റ് തുടങ്ങി എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും ബന്ദികളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അവരെല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും റേച്ചല്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് പലസ്തീനി തീവ്രവാദി സംഘടന ഹമാസ്, ഇസ്രായേലില്‍ റോക്കറ്റാക്രമണം നടത്തിയത്. ഇസ്രായേലിലേക്ക് അതിക്രമിച്ചു കയറിയ തീവ്രവാദികള്‍ ഇസ്രായേലി പൗരന്‍മാരെ കൊല്ലുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോവുകയുമായിരിന്നു. ബന്ദികളില്‍ ചിലരെ രക്ഷിക്കുവാന്‍ ഇസ്രായേലി സേനക്ക് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ 240 പേര്‍ ഹമാസിന്റെ തടവില്‍ കഴിയുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. ബന്ദികളെ മോചിതരാക്കണമെന്ന തന്റെ ആവശ്യം പല പ്രാവശ്യം ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ചിരിന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള ബന്ദികളെ ഉടനടി മോചിപ്പിക്കണമെന്നും മാനുഷിക സാഹചര്യം വളരെ മോശമായ ഗാസയില്‍ സഹായമെത്തിക്കുവാനും, മുറിവേറ്റവരെ സഹായിക്കുവാനും, ഗാസയിലെ ജനങ്ങളിലേക്ക് സഹായം എത്തിക്കുവാനും സംഘര്‍ഷം ഒഴിവാക്കുവാനും എല്ലാ വഴികളിലൂടേയും ശ്രമിക്കണമെന്ന് ആഗ്രഹിക്കുകയാണെന്ന് ഇക്കഴിഞ്ഞയാഴ്ച പാപ്പ പറഞ്ഞു. ഹമാസ് - ഇസ്രായേല്‍ സംഘര്‍ഷം ആരംഭിച്ച ശേഷം നിരവധി യഹൂദ നേതാക്കളുമായി പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക യഹൂദ കോണ്‍ഗ്രസ് പ്രസിഡന്റ്, കോണ്‍ഫന്‍സ് ഓഫ് യൂറോപ്യന്‍ റബ്ബീസ് തുടങ്ങിയവരുമായും പാപ്പ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിന്നു.
Image: /content_image/News/News-2023-11-11-14:52:09.jpg
Keywords: ഇസ്രായേ

22158
Category: 1
Sub Category:
Heading: ബൈബിളാണ് എന്റെ ലോക വീക്ഷണം, അതില്‍ അഭിമാനം: യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍
Content: വാഷിംഗ്ടണ്‍ ഡിസി: താന്‍ വിശുദ്ധ ബൈബിളില്‍ അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണെന്നും ബൈബിളാണ് തന്റെ ലോക വീക്ഷണമെന്നും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ജനപ്രതിനിധിസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട മൈക്ക് ജോണ്‍സണ്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ‘ഫോക്സ് ന്യൂസ്’ന് നല്‍കിയ അഭിമുഖത്തിലാണ് മൈക്ക് ജോണ്‍സണ്‍ തന്റെ ക്രിസ്തു വിശ്വാസം വീണ്ടും പരസ്യമാക്കിയത്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തരോട് ദൈനംദിന കാര്യങ്ങളിലെ തന്റെ കാഴ്ചപ്പാടുകളെ കുറിച്ച് അറിയണമെങ്കില്‍ വിശുദ്ധ ഗ്രന്ഥത്തിലെ തിരുവെഴുത്തുകളിലേക്ക് തിരിയൂവെന്നും അദ്ദേഹം പറഞ്ഞു. “സൂര്യന് കീഴിലുള്ള കാര്യങ്ങളെ കുറിച്ച് ജോണ്‍സണ്‍ എന്താണ് ചിന്തിക്കുന്നതെന്നറിയുവാന്‍ ആളുകള്‍ക്ക് ജിജ്ഞാസയുണ്ടെന്ന് ഇന്ന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ അലമാരിയിലെ ബൈബിള്‍ എടുത്ത് വായിക്കൂ-അതാണ് എന്റെ ലോകവീക്ഷണം, അതിലാണ് ഞാന്‍ വിശ്വസിക്കുന്നത്, ഇക്കാര്യത്തില്‍ തനിക്ക് ഖേദമില്ല” മൈക്ക് ജോണ്‍സണ്‍ വിവരിച്ചു. തന്റെ ക്രിസ്തീയ വിശ്വാസമാര്‍ഗ്ഗങ്ങള്‍ ഔദ്യോഗിക പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദ്ദപരവും സന്തോഷപ്രദവുമായിരുന്നെന്ന് പറഞ്ഞ സ്പീക്കര്‍, പ്രസിഡന്റുമായി തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. “നിങ്ങള്‍ പ്രസിഡന്റിനെ ബഹുമാനിക്കൂ; ബൈബിളില്‍ പറയുന്നതും ബഹുമാനം അര്‍ഹിക്കുന്നവരെ ബഹുമാനിക്കണമെന്നാണ്, അതാണ് പ്രസിഡന്റിനോട് ഞങ്ങള്‍ക്കുള്ള ബഹുമാനം.” വിവിധ വിഷയങ്ങളില്‍ ബൈഡന്റെ നിലപാടിനോട് വിയോജിപ്പ് ഉണ്ടെങ്കിലും അധികാര പരിധിയില്‍ നല്‍കേണ്ട ബഹുമാനം താന്‍ നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരിന്നു ജോണ്‍സന്റെ വിവരണം. ലൂസിയാന നിയമസമാജികനായ ജോണ്‍സണ്‍ നേരത്തെ സ്പീക്കര്‍ എന്ന നിലയില്‍ തന്റെ ആദ്യപ്രസംഗത്തിന് എത്തിയത് ബൈബിളുമായിട്ടായിരുന്നു. ദൈവമാണ് ഈ പദവിയില്‍ എത്തിച്ചിരിക്കുന്നതെന്നു ജോണ്‍സണ്‍ തന്റെ കന്നിപ്രസംഗത്തില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളോട് പറഞ്ഞിരിന്നു. “ഇതുപോലുള്ള കാര്യങ്ങളില്‍ ആകസ്മികത ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അധികാരങ്ങളിലിരിക്കുന്നവരെ ഉയര്‍ത്തുന്നത് ദൈവമാണെന്ന് ബൈബിളില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ നിമിഷത്തിന് വേണ്ടി ദൈവം നമ്മളെ അഭിഷിക്തരാക്കി ഇവിടെ എത്തിക്കുകയായിരുന്നു” എന്ന്‍ ജോണ്‍സന്‍ പറഞ്ഞു. മഹത്തായ ഈ രാഷ്ട്രത്തേയും ഇവിടത്തെ ജനങ്ങളേയും സേവിക്കുന്നതിനു ദൈവം നമുക്ക് തന്ന കഴിവുകള്‍ ഉപയോഗിക്കുകയെന്നത് തങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാപ്റ്റിസ്റ്റ് സമൂഹാംഗമാണ് മൈക്ക് ജോണ്‍സണ്‍. Tag: 'I Make No Apologies': New House Speaker Mike Johnson Boldly Says Bible Is His Worldview, Mike Johnson malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-11-17:06:29.jpg
Keywords: ബൈബി, അമേരിക്ക

22159
Category: 18
Sub Category:
Heading: സഭ - ആദിമ സഭയുടെ ചൈതന്യം വീണ്ടെടുക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായ സഭ, കുടുംബ കൂട്ടായ്മകളിലൂടെ ആദിമ സഭയുടെ ചൈതന്യം വീണ്ടെടുക്കണമെന്നും, സഭാ സ്‌നേഹത്തില്‍ ഉറച്ചവരാകണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതയിലെ 250 ഇടവകകളിലെ കുടുംബ കൂട്ടായ്മകളിലെ ലീഡേഴ്സ്, സെക്രട്ടറിമാര്‍, ആനിമേറ്റര്‍ സിസ്റ്റേഴ്സ് എന്നിവരുടെ മഹാസംഗമമായ ഹെസദ് 2023 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. സഭാ പഠനങ്ങളില്‍ ആഴപ്പെടണമെന്നും ഞായറാഴ്ച ആചരണത്തില്‍ തീഷ്ണ ഉള്ളവരാകണമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ചങ്ങനാശേരി എസ്.ബി. കോളജിലെ കാവുകാട്ടു ഹാളിലെ മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നടന്ന മഹാസംഗമത്തില്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മകളിലൂടെ കുടുംബങ്ങള്‍ ശക്തിപ്പെടണമെന്നും ദൈവവചനം പ്രഘോഷിക്കുന്നവരും, ജീവിക്കുന്നവരുമാകണമെന്ന് അദ്ദേഹം പറഞ്ഞു. അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാ. ജിനോ പുന്നമറ്റം, സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ഡോ. പി.സി അനിയന്‍കുഞ്ഞ്, ജോബ് ആന്റണി പൗവ്വത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. നൂറുമേനി കണ്‍വന്‍ഷന്‍ പ്രഭാഷണം വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു വയലാമണ്ണില്‍ സി.എസ്.ടി നടത്തി. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം കുടുംബക്കൂട്ടായ്മ ലീഡേഴ്‌സിനെ പ്രത്യേകമായി വിളിച്ചുകൂട്ടുന്ന സംഗമമാണ് ഹെസദ് കണ്‍വന്‍ഷന്‍. കണ്‍വന്‍ഷനില്‍ വച്ച് നൂറുമേനി സീസണ്‍- 2 ദൈവ വചനപഠന പദ്ധതിയുടെ ഉദ്ഘാടനവും പുസ്തക പ്രകാശനവും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. നൂറുമേനി ദൈവവചന പഠന പുസ്തകം സാംസണ്‍ വലിയ പറമ്പിലിനും ഫാ. സിറിയക് കോട്ടയില്‍ എഴുതിയ പരിശുദ്ധ കുര്‍ബാനയും വിശുദ്ധ ദാമ്പത്യവും എന്ന പുസ്തകം ഡോ. റൂബിള്‍ രാജിനും നല്കി പ്രകാശനം ചെയ്തു. ചങ്ങനാശേരി അതിരൂപതയിലെ 18 ഫൊറോനകളില്‍ നിന്നും അയ്യായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു. ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തിയുടെ നേതൃത്വത്തില്‍ അതിരൂപത, ഫൊറോന പ്രതിനിധികളും വിവിധ കമ്മറ്റി കണ്‍വീനന്മാരായ ടോമിച്ചന്‍ കൈതക്കളം, ലാലി ഇളപ്പുങ്കല്‍, ജോബ് ആന്റണി, ജോസുകുട്ടി കുട്ടംപേരൂര്‍, ഇ.ജെ. ജോസഫ്, സിബി മുക്കാടന്‍, ആന്റണി മലയില്‍, പ്രഫ. ജോസഫ് റ്റിറ്റോ, ഷാജി ഉപ്പുട്ടില്‍, ജോബി തൂമ്പുങ്കല്‍, തങ്കമ്മ നെല്‍പ്പുരയ്ക്കല്‍, വര്‍ഗ്ഗീസ് ജോസഫ് നെല്ലിക്കല്‍, പി.ആര്‍ജോസഫ്, റ്റോമിച്ചന്‍ വെള്ളാറയ്ക്കല്‍, ലീലാമ്മ പാലയ്ക്കല്‍, മറിയം ജോര്‍ജ്, സിസ്റ്റര്‍ ചെറുപുഷ്പം എസ്.എ.ബി.എസ്, സിസ്റ്റര്‍ ജ്യോതി എസ്.എ.ബി.എസ്, അന്നമ്മ ജോസഫ്, ഓമന അലക്സാണ്ടര്‍, ജാന്‍സി കാഞ്ഞിരത്തിങ്കല്‍, ഫിലോമി സാവി, ജോണിക്കുട്ടി സ്‌കറിയ, റോയി വേലിക്കെട്ടില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Image: /content_image/India/India-2023-11-12-07:06:58.jpg
Keywords: പെരുന്തോ

22160
Category: 1
Sub Category:
Heading: ഒന്നാം വാർഷികത്തിനൊരുങ്ങി അമേരിക്കയിലെ മിഷൻ ലീഗ്
Content: ചിക്കാഗോ: അന്താരാഷ്ട്ര കത്തോലിക്കാ അൽമായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിന്റെ അമേരിക്കയിലെ കൂട്ടായ മുന്നേറ്റത്തിന് ഒരു വയസ്സ്. മലയാളികൾക്കൊപ്പം മിഷൻ ലീഗ് വളരെ മുൻപ് തന്നെ അമേരിക്കയിൽ എത്തിയെങ്കിലും ഒരു വർഷം മുൻപ് ചിക്കാഗോ രൂപതയിയുടെ നേതൃത്വത്തിലാണ് സംഘടന അമേരിക്കയിലുടനീളം വ്യാപിക്കുന്നത്. ചെറുപുഷ്പ മിഷൻ ലീഗി'ന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഒരു വർഷം മുൻപ് ന്യൂജേഴ്‌സി സോമർസെറ്റ് സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തിലായിരുന്നു രൂപതാതല ഉദ്ഘാടന പരിപാടികൾ നടന്നത്. ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടും ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തും പരിപാടികളിൽ പങ്കെടുത്തിരുന്നു. സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ സന്ദേശങ്ങൾ ഉയർത്തികൊണ്ട് ചെമഞ്ഞ പതാകയുമേന്തി ആയിരത്തോളം കുട്ടികൾ അണിനിരന്ന അന്നത്തെ റാലി തന്നെയായിരുന്നു മുഖ്യ ആകർഷണം. അമേരിക്കയിലെ സഭയുടെയും മിഷൻ മിഷൻ ലീഗി'ന്റെയും ചരിത്രത്തിലെ ഒരു നാഴികകല്ലായിരുന്നു അന്നത്തെ ഉദ്ഘാടന പരിപാടികൾ. തുടർന്ന് കഴിഞ്ഞ ഒരു വർഷകാലം അഭൂതപൂർവമായ വളർച്ചയാണ് മിഷൻ ലീഗിന് അമേരിക്കയിൽ ഉണ്ടായത്. ചിക്കാഗോ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും തന്നെ സംഘടനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും വൈവിധ്യമാർന്ന വിവിധ പരിപാടികൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിക്കുകയും ചെയ്‌തു. ദൈവവിളി സെമിനാർ, വിവിധ ക്‌ളാസ്സുകൾ, നേതൃത്വ സംഗമങ്ങൾ, കുടുംബ പുൽക്കൂട് നിർമാണ മത്സരം, ഓൺലൈൻ ക്രിസ്മസ് ആഘോഷങ്ങൾ, നോമ്പുകാല ധ്യാനം, പോസ്റ്റർ നിർമാണ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ ദേശീയ തലത്തിൽ സംഘടിപ്പിക്കുവാനും സാധിച്ചു. ഫാ. ജോർജ് ദാനവേലിൽ (ഡയറക്ടർ), സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ (ജോയിൻറ് ഡയറക്ടർ), ഫാ.ബിൻസ് ചേത്തലിൽ (അസിസ്റ്റൻറ് ഡയറക്ടർ), ഫാ. ടെൽസ് അലക്സ് (അസിസ്റ്റൻറ് ഡയറക്ടർ), സിജോയ് സിറിയക് പറപ്പള്ളിൽ (പ്രസിഡന്റ്), ജിമ്മിച്ചൻ മുളവന (വൈസ് പ്രസിഡന്റ്), ടിസൻ തോമസ് (ജനറൽ സെക്രട്ടറി), സോഫിയ മാത്യു (ജോയിൻറ് സെക്രട്ടറി), സിസ്റ്റർ സാന്ദ്രാ എസ്.വി.എം., സോണിയ ബിനോയ്, ആൻ ടോമി, ബിനീഷ് ഉറുമീസ് എന്നിവർ അംഗങ്ങളായ രൂപതാ എക്സിക്യൂട്ടീവ് ടീമാണ് മിഷൻ ലീഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചെറുപുഷ്പ മിഷൻ ലീഗി'ന്റെ ഒന്നാമത് ചിക്കാഗോ രൂപതാ വാർഷികം നവംബര് 12ന് ആഘോഷിക്കുവാനുള്ള തയാറെടുപ്പിലാണ് രൂപതാ നേതൃത്വം. ബാൾട്ടിമോർ സെന്റ് അൽഫോൻസാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ, ജനറൽ സെക്രട്ടറി ടിസൺ തോമസ്, ഇടവക വികാരി ഫാ. വിൽസൺ ആന്റണി എന്നിവർ പ്രസംഗിക്കും. സഭയുടെ മിഷനറി പ്രവർത്തനങ്ങളെ സഹായിക്കുക, പ്രേഷിത ദൈവവിളികൾ പ്രോത്‌സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പി.സി എബ്രഹാം എന്ന കുഞ്ഞേട്ടന്റെയും ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും നേതൃത്വത്തിൽ 1947 ഒക്ടോബർ മൂന്നിന് ആരംഭിച്ച മുന്നേറ്റമാണ് ചെറുപുഷ്പ മിഷൻ ലീഗ്. മിഷണറിമാരുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുതേസ്യയാണ് മിഷൻ ലീഗിന്റെ മധ്യസ്ഥ. കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടയിൽ ഏതാണ്ട് 50,000ൽപ്പരം ദൈവവിളിൾ സഭയ്ക്ക് സംഭാവന ചെയ്തതിലൂടെയും ശ്രദ്ധേയമാണ് മിഷൻ ലീഗ്. ഭാരത സഭയിലെ അൻപതിലധികം മെത്രാന്മാർ മിഷൻ ലീഗിലൂടെ പ്രവർത്തിച്ചു വന്നവരാണ്. ഇന്ത്യയിലെ ഭരണങ്ങാനത്ത് ഏഴു പേരിൽ ആരംഭിച്ച മിഷൻ ലീഗ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനകളിൽ ഒന്നായി ഇന്ന് വളർന്നിരിക്കുന്നു.
Image: /content_image/News/News-2023-11-12-07:14:54.jpg
Keywords: അമേരിക്ക, മിഷന്‍ ലീഗ