Contents

Displaying 21771-21780 of 24998 results.
Content: 22181
Category: 18
Sub Category:
Heading: ക്രൈസ്തവ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ: സർക്കാരുകൾക്ക് ലെയ്റ്റി കൗൺസിൽ നിവേദനം നൽകും
Content: ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ അന്തർദേശീയ ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബർ 18ന് സിബിസിഐ ലെയ്റ്റി കൗൺസിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ന്യൂനപക്ഷ അവകാശദിനാചരണ പരിപാടികൾ സംഘടിപ്പിക്കും. അന്നേ ദിവസം രാജ്യത്തു ക്രൈസ്തവ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ലെയ്റ്റി കൗൺസിൽ നിവേദനം നൽകും. സിബിസിഐയുടെ രാജ്യത്തെ 14 റീജണൽ കൗൺസിലുകളിലെ ലെയ്റ്റി കമ്മീഷനുകളുടെയും വിവിധ അല്മായ സംഘടനകളുടെയും ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. 1992 ഡിസംബർ 18നാണ് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ദിനാചരണത്തെക്കുറിച്ചുമുള്ള ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായ ത്. വിവിധ ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഭരണഘടന വിഭാവനം ചെയ്യുന്ന ത ങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള സെമിനാറു കളും ബോധവത്കരണ ക്ലാസുകളുമാണ് അന്നേദിവസം ദേശീയതലത്തിൽ സംഘടിപ്പിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷ പദവിയുള്ള എല്ലാ ക്രൈസ്തവസ്ഥാപനങ്ങളും ന്യൂനപക്ഷ അവകാശദിനാചരണത്തിൽ പങ്കുചേരണമെന്നും ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും അവ നേടിയെടുക്കുന്നതിലെ പ്രതിസന്ധികളെക്കുറിച്ചും ചർച്ചചെയ്തു നിർദേശങ്ങൾ സമർപ്പിക്കണമെന്നും വി.സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
Image: /content_image/India/India-2023-11-16-10:51:48.jpg
Keywords: ന്യൂനപക്ഷ
Content: 22182
Category: 1
Sub Category:
Heading: കത്തോലിക്ക വിശ്വാസികൾ ഫ്രീമേസൺ പ്രസ്ഥാനത്തിൽ അംഗങ്ങളാകാൻ പാടില്ല: വീണ്ടും മുന്നറിയിപ്പുമായി വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസികൾ ഫ്രീമേസൺ പ്രസ്ഥാനത്തിൽ അംഗങ്ങളാകാൻ പാടില്ലായെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് വത്തിക്കാൻ. ഫിലിപ്പീൻസിൽ നിന്നുള്ള ഒരു മെത്രാന് നൽകിയ സംശയ ദൂരീകരണ മറുപടിയിലാണ് വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷന്‍ അധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് കത്തോലിക്കാ പ്രബോധനങ്ങളും, ഫ്രീമേസൺ ചിന്താഗതിയും വ്യത്യസ്തങ്ങളായതിനാൽ കത്തോലിക്ക വിശ്വാസിയായ ഒരു വ്യക്തി ഫ്രീമേസൺ പ്രസ്ഥാനങ്ങളില്‍ അംഗമാകുന്നത് നിഷിദ്ധമാണെന്ന് പറഞ്ഞത്. ഈ രണ്ടു ചിന്താധാരകളും തമ്മിൽ എന്തുകൊണ്ട് ഒത്തുപോകാൻ പാടില്ല എന്നതിനെ സംബന്ധിച്ച മതബോധനം എല്ലാ ഇടവകകളിലും നൽകണമെന്ന് തിരുസംഘം ഫിലിപ്പീൻസിലെ മെത്രാന്മാരോട് ആവശ്യപ്പെട്ടു. തന്റെ രൂപതയിൽ ഫ്രീമേസൺ സംഘങ്ങളില്‍ അംഗങ്ങളാകുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, അങ്ങനെ ഒരു സാഹചര്യത്തിൽ അജപാലനപരമായ രീതിയിൽ, സഭയുടെ പ്രബോധനങ്ങൾ കണക്കിലെടുത്തുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും ഫിലിപ്പീൻസിലെ ഡുമാഗുട്ടേ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ്, ജൂലിറ്റോ കോർട്ടസാണ് ചോദ്യം ഉന്നയിച്ചത്. ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നവംബർ പതിമൂന്നാം തീയതി കർദ്ദിനാൾ ഫെർണാണ്ടസ് അദ്ദേഹത്തിന് മറുപടി നൽകുകയായിരിന്നു. 1983- ൽ മാസോണിക് അസോസിയേഷൻസുമായി ബന്ധപ്പെട്ട് വിശ്വാസ തിരുസംഘം ഏതാനും നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതിൽ അംഗങ്ങൾ ആയിട്ടുള്ളവർ പാപത്തിന്റെ അവസ്ഥയിലാണ് ജീവിക്കുന്നതെന്നും അവർ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്നുമാണ് നിർദ്ദേശത്തിൽ പറഞ്ഞിരുന്നത്. ഫ്രീമേസൺ ലോഡ്ജുകളിൽ അംഗങ്ങളായിട്ടുള്ളവരും, അവരുടെ തത്വസംഹിതകൾ പുൽകുന്നവരും ഈ നിർദ്ദേശത്തിന്റെ കീഴിൽ വരുമെന്നു കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് വ്യക്തമാക്കി. Tag: Catholic faith and Freemasonry are irreconcilable, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-16-11:44:54.jpg
Keywords: വത്തിക്കാ
Content: 22183
Category: 1
Sub Category:
Heading: യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ ആനന്ദം: പെറുവില്‍ നാല്‍പ്പത്തിയാറിലധികം പുല്‍ക്കൂടുകളുടെ പ്രദര്‍ശനം
Content: ലിമ: യേശുക്രിസ്തുവിന്റെ ജനനത്തിന്റെ അഗാധമായ ആനന്ദം പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ തെക്കേ അമേരിക്കന്‍ രാഷ്ട്രമായ പെറുവില്‍ ഇക്കൊല്ലത്തെ ക്രിസ്തുമസ് നാഷ്ണല്‍ ബെര്‍ത്ത്, പുല്‍ക്കൂട് മത്സരത്തോടൊപ്പം ആഘോഷിക്കും. “ക്രിസ്തുവാണ്‌ ക്രിസ്മസ്” (ക്രിസ്തുമസ് ഇസ് ജീസസ്) 2023 എന്ന പത്തൊന്‍പതാമത് നാഷ്ണല്‍ ബെര്‍ത്ത് മത്സരവും പ്രദര്‍ശനവും ‘ദി കള്‍ച്ചറല്‍ തിയേറ്റര്‍ ആന്‍ഡ്‌ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്’ (ഐ.സി.ടി.വൈ.എസ്) ആണ് സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ ഒരുക്കിയിരിക്കുന്നത്. സെറാക്കാഡോ ഡെ ലിമായിലെ ജിറോണ്‍ ഡെ ലാ യൂണിയന്‍ 554-ലെ കാസാ ഒ’ഹിഗ്ഗിന്‍സില്‍വെച്ച് നവംബര്‍ 22ന് പ്രാദേശിക സമയം ഉച്ചക്ക് 12 മണിക്കാണ് മത്സരത്തിന്റെയും അതോടോപ്പമുള്ള പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം. പെറുവിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യേശുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന നാല്‍പ്പത്തിയാറോളം പുല്‍ക്കൂടുകളുടെ പ്രദര്‍ശനമാണ് പരിപാടിയുടെ പ്രധാനഭാഗം. സെറാമിക്സ്, സ്റ്റോണ്‍ സ്കള്‍പ്ച്ചര്‍, മരത്തിലെ കൊത്തുപണി, അള്‍ത്താര വസ്തുക്കള്‍, ലോഹങ്ങള്‍, തുണി, തുന്നല്‍പ്പണി, പ്രകൃതിയില്‍ നിന്നുള്ള നാരുകള്‍, ചിത്രങ്ങള്‍ തുടങ്ങിയ വ്യത്യസ്തമായ രീതിയില്‍ വിവിധ കലാകാരന്മാര്‍ നിര്‍മ്മിച്ചിട്ടുള്ള പുല്‍ക്കൂടുകളാണ് പ്രദര്‍ശിപ്പിക്കുകയെന്ന്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ അംഗമായ തബാട്ടാ മാട്ടോസ് എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. പെറുവിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കാണിച്ചുതരുന്ന മനോഹരമായ തിരുപ്പിറവി ദൃശ്യങ്ങളുള്ള പ്രദര്‍ശനം കാണുവാന്‍ ഏവരെയും ക്ഷണിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. പെറുവിലെ കരകൗശല വിദഗ്ദരെ തുറന്നുകാട്ടുക, വിവിധ ആചാരങ്ങളും, പാരമ്പര്യങ്ങളും എങ്ങനെയാണ് തിരുപ്പിറവി ദൃശ്യങ്ങളില്‍ സമന്വയിപ്പിച്ചിരിക്കുന്നതെന്ന്‍ കാണിക്കുക എന്നീ ലക്ഷ്യങ്ങളും മത്സരത്തിന് പിന്നിലുണ്ടെന്ന് മാട്ടോസ് ചൂണ്ടിക്കാട്ടി. 2023 നവംബര്‍ 22 മുതല്‍ 2024 ജനുവരി 7 വരെ ചൊവ്വ മുതല്‍ ഞായര്‍ വരെ രാവിലെ 10 മുതല്‍ രാത്രി 8 മണിവരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണുവാന്‍ സൗജന്യമായി അവസരമുണ്ടാകും. റിവാ അഗ്യൂറോ ഇന്‍സ്റ്റിറ്റ്യൂട്ടും, ലൂയിസ് റെപെറ്റോ മാലാഗാ മ്യൂസിയം ഓഫ് പോപ്പുലര്‍ ആര്‍ട്ട് ആന്‍ഡ്‌ ട്രഡീഷന്‍സ് ഓഫ് ദി പൊന്തിഫിക്കല്‍ കത്തോലിക്ക യൂണിവേഴ്സിറ്റി പെറുവും, കാസാ ഒ’ഹിഗ്ഗിന്‍സും സംയുക്തമായി വിദേശകാര്യ - വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
Image: /content_image/News/News-2023-11-16-13:32:20.jpg
Keywords: അമേരിക്ക
Content: 22184
Category: 1
Sub Category:
Heading: ക്രിസ്തുവിനെ പ്രതി ജീവത്യാഗം ചെയ്ത നവ രക്തസാക്ഷികളുടെ വിവരശേഖരണത്തിനായി പുതിയ കമ്മീഷന്‍ സ്ഥാപിച്ച് പാപ്പ
Content: റോം: 2000 മുതല്‍ ക്രിസ്തുവിനെ ഏറ്റുപറഞ്ഞതിനും സുവിശേഷത്തിന് സാക്ഷ്യം വഹിച്ചതിനും രക്തം ചിന്തിയ നവ ക്രിസ്ത്യന്‍ രക്തസാക്ഷികളെക്കുറിച്ചുള്ള വിശദമായ പട്ടിക തയാറാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കമ്മീഷന്‍ സ്ഥാപിച്ച് ഫ്രാന്‍സിസ് പാപ്പ. ജൂലൈ 3-ന് പുറത്തുവിട്ട കത്തിലൂടെ കമ്മീഷന്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ച വിവരവും, അതിന്റെ കാരണങ്ങളും പാപ്പ പുറത്തുവിട്ടിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥന പ്രകാരം നവംബര്‍ 9ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് കമ്മീഷന്‍ നിലവില്‍ വന്ന വിവരം വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. “കമ്മീഷന്‍ ഓഫ് ദി ന്യു മാര്‍ട്ടിയേഴ്സ് – വിറ്റ്‌നസ്സസ് ഓഫ് ദി ഫെയിത്ത്” എന്നാണ് പുതിയ കമ്മീഷന്റെ പേര്. 2025-ലെ ജൂബിലി മുന്നില്‍ക്കണ്ടുകൊണ്ടാണ് പാപ്പ കമ്മീഷന്‍ സ്ഥാപിച്ചിരിക്കുന്നത്. പൊന്തിഫിക്കല്‍ ന്യൂസ് ഏജന്‍സിയായ ‘ഏജന്‍സിയ ഫിദെസ്’ എല്ലാവര്‍ഷവും പ്രസിദ്ധീകരിക്കുന്ന വിവിധ റിപ്പോര്‍ട്ടുകളെയും മറ്റ് ഉറവിടങ്ങളേയും ആശ്രയിച്ചുകൊണ്ടായിരിക്കും കമ്മീഷന്‍ നവരക്തസാക്ഷികളെ കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കുക. ക്രിസ്ത്യന്‍ രക്തസാക്ഷികളെ കുറിച്ചുള്ള സര്‍വ്വേ, അത്മായര്‍, വൈദികര്‍, സമര്‍പ്പിതര്‍ തുടങ്ങിയവര്‍ തങ്ങളുടെ ജീവിതം വിശ്വാസത്തിനായി ബലികഴിച്ചതിനെക്കുറിച്ച് ഫിദെസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പ്രസിദ്ധീകരിച്ച ശ്രമങ്ങളെ ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം തന്നെ മെത്രാന്‍മാര്‍, സന്യാസ സമൂഹങ്ങള്‍, ഇവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ കാത്തുസൂക്ഷിക്കുന്നവര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ പുതു ഗവേഷണവും നടത്തുമെന്നു കമ്മീഷന്‍ അറിയിച്ചു. 2000 മുതല്‍ ഇതുവരേയുള്ള കാലയളവില്‍ സുവിശേഷത്തില്‍ അധിഷ്ഠിതമായ ജീവിതത്തിനു വേണ്ടി ജീവന്‍ ത്യജിച്ച ക്രൈസ്തവരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടായിരിക്കും കമ്മീഷന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുക. നിലവില്‍ അഞ്ഞൂറ്റിഅന്‍പതില്‍ അധികം രക്തസാക്ഷികളാണുള്ളത്. അവരുടെ മരണ സാഹചര്യങ്ങളും, സഭയ്ക്കും ദൈവമക്കള്‍ക്കും അവര്‍ നല്‍കിയ സേവനങ്ങളും കമ്മീഷന്‍ പരിശോധിക്കും. വിശുദ്ധരുടെ നാമകരണത്തിന്നായുള്ള ഡിക്കാസ്റ്ററിയെ പ്രതിനിധീകരിച്ച് ഫാബിയോ ഫാബെനെ മെത്രാപ്പോലീത്തയാണ് കമ്മീഷന്റെ പ്രസിഡന്റ്. പ്രൊഫസ്സര്‍ ആന്‍ഡ്രിയ റിക്കാര്‍ഡിയാണ് വൈസ്-പ്രസിഡന്റ്. പൊന്തിഫിക്കല്‍ മിഷന്‍ യൂണിയന്റെ സെക്രട്ടറി ജനറലായ 2021-2022 കാലയളവില്‍ ഫിദെസിന്റെ ഡയറക്ടറായും സേവനം ചെയ്തിട്ടുള്ള ഫാ. ദിന്‍ ആന്‍ ഹ്യു എന്‍ഗൂയെന്‍ കമ്മീഷനില്‍ അംഗമാണ്. 1980 മുതല്‍ വര്‍ഷംതോറും ഫിദെസ് കൊല്ലപ്പെട്ട മിഷണറിമാരേക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്.
Image: /content_image/News/News-2023-11-16-14:28:37.jpg
Keywords: രക്തസാ
Content: 22185
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള റാറ്റ്സിംഗര്‍ പുരസ്കാരം സ്പാനിഷ് ദൈവശാസ്ത്രജ്ഞര്‍ക്ക്
Content: വത്തിക്കാന്‍ സിറ്റി: ദൈവശാസ്ത്ര മേഖലയിലെ പഠനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന പണ്ഡിതര്‍ക്ക് ജോസഫ് റാറ്റ്സിംഗര്‍- പോപ്‌ ബെനഡിക്റ്റ് പതിനാറാമന്‍ വത്തിക്കാന്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന ഉന്നത പുരസ്കാരം പ്രഖ്യാപിച്ചു. റാറ്റ്സിംഗര്‍ പുരസ്കാരം എന്ന പേരില്‍ പ്രസിദ്ധമായ പുരസ്ക്കാരത്തിന് രണ്ട് സ്പാനിഷ് ദൈവശാസ്ത്രജ്ഞരാണ് ഇത്തവണ അര്‍ഹരായിരിക്കുന്നത്. അന്‍പത്തിയൊന്‍പതുകാരനായ ഫാ. പാബ്ലോ ബ്ലാങ്കോ-സാര്‍ട്ടോയും, അന്‍പത്തിയാറുകാരനായ ഫ്രാന്‍സെസ്ക് ടൊറാല്‍ബാ റോസെല്ലോയുമാണ്‌ 2023 റാറ്റ്സിംഗര്‍ പുരസ്കാര ജേതാക്കള്‍. ബെനഡിക്ട് പാപ്പയുടെ മരണത്തിന് ശേഷമുള്ള ആദ്യ പുരസ്ക്കാരമെന്ന പ്രത്യേകത ഇത്തവണയുണ്ട്. നവംബര്‍ 3നു അവാര്‍ഡ് ജേതാക്കളെ റാറ്റ്സിംഗര്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിക്കുകയായിരിന്നു. ‘ഓപുസ് ദേയി’യുമായി ബന്ധപ്പെട്ട നവാരാ സര്‍വ്വകലാശാല പ്രൊഫസ്സറായ ഫാ. പാബ്ലോ ബ്ലാങ്കോ-സാര്‍ട്ടോ അന്തരിച്ച മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ ജീവചരിത്രം ഉള്‍പ്പെടെ ഒരുപാട് രചനകള്‍ നടത്തിയിട്ടുണ്ട്. ബെനഡിക്ട് പതിനാറാമന്റെ രചനകള്‍ സ്പാനിഷ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തിരുന്ന എഡിറ്റോറിയല്‍ കമ്മിറ്റിയില്‍ ഇദ്ദേഹവും അംഗമായിരുന്നു. എക്യുമെനിസം, കൗദാശിക ദൈവശാസ്ത്രം, പ്രേഷിതത്വം എന്നീ വിഷയങ്ങളാണ് ഫാ. ബ്ലാങ്കോ-സാര്‍ട്ടോ പഠിപ്പിക്കുന്നത്. ബാഴ്സിലോണയിലെ റാമോണ്‍ ല്ലുള്‍ സര്‍വ്വകലാശാല പ്രൊഫസറായ ഫ്രാന്‍സെസ്ക് ടൊറാല്‍ബാ റോസെല്ലോ നൂറിലധികം പുസ്തകങ്ങള്‍ എഴുതിയ വ്യക്തിയാണ്. ദാര്‍ശനിക നരവംശശാസ്ത്രത്തിലും, ധാര്‍മ്മികതയിലുമാണ് റോസെല്ലോ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവാഹിതനായ അദ്ദേഹത്തിന് 5 മക്കളുണ്ട്. ഫ്രാന്‍സിസ് പാപ്പ നേരിട്ട് അവാര്‍ഡ് സമ്മാനിക്കുകയാണ് പതിവെങ്കിലും ഇക്കൊല്ലം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനായിരിക്കും അവാര്‍ഡ് സമ്മാനിക്കുക. നംവംബര്‍ 30-നാണ് അവാര്‍ഡ് ദാനം. 1958-1977 കാലയളവില്‍ ജര്‍മ്മനിയില്‍ ദൈവശാസ്ത്ര പ്രൊഫസറായി സേവനം ചെയ്യവേ ബെനഡിക്ട് പതിനാറാമന്‍ പഠിപ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ 2007-ല്‍ തുടങ്ങിയതാണ് റാറ്റ്സിംഗര്‍ ഫൗണ്ടേഷന്‍. 'ദൈവശാസ്ത്രത്തിലെ നോബല്‍ പ്രൈസ്' എന്ന്‍ വിശേഷിപ്പിച്ചിട്ടുള്ള ഈ പുരസ്കാരം 2011 മുതല്‍ വര്‍ഷംതോറും രണ്ടോ മൂന്നോ വ്യക്തികള്‍ക്കാണ് നല്‍കിവരുന്നത്. ഫാ. പാബ്ലോ ബ്ലാങ്കോ-സാര്‍ട്ടോയും, ഫ്രാന്‍സെസ്ക് ടൊറാല്‍ബാ റോസെല്ലോയും ഉള്‍പ്പെടെ 28 പേര്‍ക്കാണ് ഇതിനോടകം അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. കത്തോലിക്കര്‍ക്ക് പുറമേ, ഒരു ആംഗ്ലിക്കന്‍ ബൈബിള്‍ പണ്ഡിതനും, ഒരു ലൂഥറന്‍ ദൈവശാസ്ത്രജ്ഞനും, എസ്റ്റോണിയയില്‍ നിന്നുള്ള പൗരസ്ത്യ ഓര്‍ത്തോഡോക്സ് സംഗീത വിദ്വാനും ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. Tag: First Ratzinger Prize winners since Pope Benedict's death go to two Spanish theologians, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-16-15:47:13.jpg
Keywords: സ്പാനി, റാറ്റ്സിം
Content: 22186
Category: 12
Sub Category:
Heading: രോഗിലേപനം മരണസമയം മാത്രം കൊടുക്കുവാനുള്ളതാണോ?
Content: രോഗിലേപനം ഒരിക്കലും മരണസമയത്തു മാത്രം നല്കുന്നതോ, അതു മരണത്തിന്റെ മുന്നോടിയോ അല്ല. ഏതാണ്ട് 1960കൾ വരെ രോഗിലേപനത്തിനു പറഞ്ഞിരുന്ന പേര് 'അന്ത്യ ലേപനം' അല്ലെങ്കിൽ ഒടുക്കത്തെ ഒപ്രൂശ്മമ' (Last Sacrament )എന്നാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് ആ പദം തിരുത്തി രോഗികളുടെ ലേപനം (anointing of the sick) എന്നാക്കി. ഇത് മരണസമയത്ത് നല്കുന്ന കൂദാശയാണെന്നത് തെറ്റായ ധാരണയാണ്. ഇത് രോഗികളുടെ കൂദാശയാണ്. രോഗമോ വാർദ്ധക്യമോ മൂലം മരണം 'സുനിശ്ചിതമായ സമയത്ത്' എന്നതിനേക്കാൾ, മരണം സാധ്യമായ സന്ദർഭത്തിൽ കൊടുക്കുന്ന കൂദാശയാണ് രോഗീലേപനം. ഇത് മരിക്കുന്നവർക്ക് എന്നതിലുപരി ഗൗരവമുള്ള രോഗാവസ്ഥയിൽ മരണം സാധ്യമായ സന്ദർഭത്തിൽ കൊടുക്കുന്ന കൂദാശയാണ്. അതുകൊണ്ട് ഇത് മരണമണിയാണ് എന്ന ധാരണ ശരിയല്ല. (സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിശ്വാസ വഴിയിലെ സംശയങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്‍)
Image: /content_image/QuestionAndAnswer/QuestionAndAnswer-2023-11-16-16:00:12.jpg
Keywords: ?
Content: 22187
Category: 1
Sub Category:
Heading: സഹിക്കുന്ന മനുഷ്യരിൽ യേശുവിനെ കണ്ട് ശുശ്രൂഷിക്കുക: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശുവെന്ന ജീവിക്കുന്ന പുസ്തകത്തിൽനിന്ന് പാഠമുൾക്കൊണ്ട്, സഹനത്തിലായിരിക്കുന്ന മനുഷ്യർക്കുവേണ്ടി പ്രവർത്തിക്കുവാനും പ്രാർത്ഥിക്കുവാനും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. വടക്കേ അമേരിക്കയിൽ സേവനമനുഷ്ഠിക്കുന്ന സ്പാനിഷ് വൈദികര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ കുരിശിൻചുവട്ടിൽ നിന്നിരുന്ന സ്ത്രീകൾ അനുഭവിച്ച ബലഹീനതയാണ് ഇന്നും അനേകം ക്രിസ്തു ശിഷ്യർ അനുഭവിക്കുന്നത്. സഹിക്കുന്ന ഓരോ സഹോദരീസഹോദരന്മാരിലും താൻ അനുഭവിക്കുന്ന വേദനകൾക്ക് ആശ്വാസമേകാൻ യേശു ഇന്നും ക്ഷണിക്കുന്നുണ്ടെന്നും സഹിക്കുന്ന മനുഷ്യരിൽ യേശുവിനെ കണ്ട് ശുശ്രൂഷിക്കണമെന്നും പാപ്പ പറഞ്ഞു. ഓരോ സക്രാരികളിൽനിന്നും കൂദാശ ചെയ്യപ്പെടുന്ന കാസകളിൽനിന്നും, തന്റെ വേദന കുറയ്ക്കുവാനായി നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോയെന്ന യേശുവിന്റെ ചോദ്യം ഉയരുന്നുണ്ടെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. സഹിക്കുന്ന ഓരോ സഹോദരീസഹോദരന്മാരിലും താൻ അനുഭവിക്കുന്ന വേദനകൾക്ക് ആശ്വാസമേകാൻ യേശു ഇന്നും ക്ഷണിക്കുകയാണ്. അവരെ ഒറ്റയ്ക്കാക്കരുതെന്നാണ് ദൈവം ആവശ്യപ്പെടുന്നത്. പീഡാസഹനങ്ങളെ തടയുവാനല്ല, മറിച്ച് അവയുടെ മധ്യത്തിലും, ദൈവത്തിന് മഹത്വമേകുവാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്. ക്രിസ്തുവിന്റെ കുരിശിൻചുവട്ടിൽ നിന്നിരുന്ന സ്ത്രീകൾ അനുഭവിച്ച അതേ വെല്ലുവിളിയും ബലഹീനതയുമാണ്, കുടിയേറ്റക്കാർ നേരിടുന്ന പ്രശ്നങ്ങളുടെ മുന്നിലും സുവിശേഷപ്രഘോഷണത്തിന്റെ സങ്കീർണ്ണതയ്ക്കും മുന്നിലും ചില നേതൃത്വങ്ങള്‍ എടുക്കുന്ന അടഞ്ഞ മനോഭാവത്തിന് മുന്നിലും നാം നേരിടുകയും അനുഭവിക്കുകയും ചെയ്യുന്നത്. വലിയ ആശയങ്ങളിലോ, കൃത്യമായി നിർവ്വചിക്കപ്പെട്ട അജപാലനനിർദ്ദേശങ്ങളിലോ മാത്രം വിശ്വാസമർപ്പിക്കുകയോ, തെറ്റുകാരെ അന്വേഷിക്കുകയോ ചെയ്യുന്നതിന് പകരം, സ്വയം സമർപ്പിക്കുവാനായി നിങ്ങളെ വിളിച്ചവന് നിങ്ങളെത്തന്നെ വിട്ടുകൊടുക്കുക. അവിടുന്നു നിങ്ങളിൽ നിന്ന് വിശ്വസ്തതയും സ്ഥിരതയുമാണ് ആവശ്യപ്പെടുന്നത്. നിങ്ങളുടെ പ്രവർത്തനങ്ങളെ പൂർത്തീകരിക്കുന്നതും, അവയിൽനിന്ന് സത്‌ഫലങ്ങൾ പുറപ്പെടുവിക്കുന്നതും ദൈവമായിരിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.
Image: /content_image/News/News-2023-11-17-09:42:22.jpg
Keywords: പാപ്പ
Content: 22188
Category: 1
Sub Category:
Heading: 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' സിനിമ ഇന്ന് മുതല്‍ തീയേറ്ററുകളില്‍
Content: ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ രക്തസാക്ഷിത്വം വരിച്ച മലയാളി കന്യാസ്ത്രീ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ പറയുന്ന "ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' സിനിമ ഇന്ന്‍ മുതല്‍ തീയേറ്ററുകളില്‍. ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയയായി അഭിനയിച്ചിരിക്കുന്നത്. 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 150ൽ പരം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഈ ചിത്രം ഇതിനോടകം മുപ്പതിലധികം ഇൻറർനാഷണൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 1995 ഫെബ്രുവരി 25ന് ഇൻഡോറിലെ മലയിടുക്കിൽ വധിക്കപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ ഷെയ്സൺ പി. ഒൗസേഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ട്രൈ ലൈറ്റ് ക്രിയേഷൻസ് ബാനറിൽ സാന്ദ്ര ഡിസൂസ റാണ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മഹേഷ് ആനിയാണ് നിർവഹിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലോണവാലയിൽ 33 ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ), പുനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പുർ ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാ. സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് സിനിമയിലെ താരങ്ങൾ. സമൂഹത്തിലെ നിർധനർക്കു വേണ്ടി സ്വരമുയർത്തുകയും സാധാരണക്കാർക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകൾ നടത്തുകയും ചെയ്ത സിസ്റ്റർ റാണി മരിയയുടെ സേവനം ഭൂവുടമകളെ ചൊടിപ്പിച്ചു. ഇതിൽ രോഷാകുലരായ പ്രദേശത്തെ ജന്മിമാർ സമുന്ദർ സിംഗ് എന്ന വാടകകൊലയാളിയെ ഉപയോഗിച്ച് സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തുകയായിരിന്നു. 2017 നവംബർ നാലിനാണ് റാണി മരിയയെ കത്തോലിക്കാസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ സമുന്ദർ സിംഗ് എത്തിയിരുന്നു. ☛ ☛ #{blue->none->b-> കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളുടെ ലിസ്റ്റ് താഴെ നല്‍കിയിരിക്കുന്നു: ഓണ്‍ലൈന്‍ ബുക്കിംഗ് ലഭ്യമാണ്. ‍ആകെ നാലു ദിവസം മാത്രമാണ് പ്രദര്‍ശനം. ആദ്യ ദിവസങ്ങളില്‍ തന്നെ സിനിമ കാണുന്നതായിരിക്കും ഉചിതം.}# ☛ ☛ ➧ തിരുവനന്തപുരം - ശ്രീ. ➧ തിരുവനന്തപുരം - പി. വി. ആർ ലുലു. ➧ കൊല്ലം - ജി മാക്സ് ➧ കോട്ടയം - ആശ ➧ ചങ്ങനാശ്ശേരി - അനു ➧ ആലപ്പുഴ - ശ്രീ ➧ പാലാ - ജോസ് ➧ പാലാ- പുത്തേറ്റ് ➧ മുണ്ടക്കയം- ആർ. ഡി സിനിമ ➧ കോതമംഗലം - ആൻ ➧ തൊടുപുഴ- ആശീർവാദ് ➧ എർണാകുളം- സംഗീത ➧ എർണാകുളം - പി. വി. ആർ ലുലു ➧ തൃശൂർ - ഇനോക്സ് ശോഭാസിറ്റി ➧ തൃശൂർ - ജോസ് ➧ എടപ്പള്ളി - വനിത ➧ ആലുവ - സീനത്ത് ➧ പെരുമ്പാവൂർ - ഇ. വി. എം. സിനിമ ➧ ചാലക്കുടി - സുരഭി ➧ ഇരിഞ്ഞാലക്കുട- ചെമ്പകശേരി ➧ മഞ്ഞപ്ര - ഫോർ സ്റ്റാർ ➧ കോഴിക്കോട്- ശ്രീ ➧ കോഴിക്കോട്- സിനെപൊളിസ് ➧ തലശ്ശേരി - ലിബർട്ടി ➧ കണ്ണൂർ - സമുദ്ര ➧ സുൽത്താൻ ബത്തേരി - അതുല്യ ➧ മാനന്തവാടി- ജോസ് ➧ പേരാവൂർ - ഓറ ➧ ആലക്കോട് - ഫിലിംസിറ്റി ➧ ഉളിക്കൽ - എസ്.ജി. സിനെമാസ് #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-17-10:22:53.jpg
Keywords: ഇൻഡോ
Content: 22189
Category: 1
Sub Category:
Heading: ഗാസയിലെ അക്രമങ്ങള്‍ക്കിടെ സന്നദ്ധ പ്രവര്‍ത്തനത്തിന് വെല്ലുവിളിയേറെ: കാത്തലിക് റിലീഫ് സർവീസസ്
Content: ഗാസ: ഇസ്രായേല്‍ ഹമാസ് യുദ്ധത്തിനിടെ ദുരിതമുഖമായ ഗാസയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് വെല്ലുവിളിയേറെയുണ്ടെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ കാത്തലിക് റിലീഫ് സർവീസസ്. 1.5 ദശലക്ഷം കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവസ്ഥ ഗുരുതരമാണ്. ഗാസ മുനമ്പിൽ അക്രമം അവസാനിച്ചാല്‍ അതുവഴി സംഘടനയ്ക്കും മറ്റ് ഗ്രൂപ്പുകൾക്കും മേഖലയിലെ സാധാരണക്കാർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ കഴിയുമെന്നു ദൗത്യത്തിനും സമാഹരണത്തിനുമുള്ള സിആർഎസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബിൽ ഒകീഫ് പറഞ്ഞു. ഏറ്റുമുട്ടൽ നടക്കുന്ന അൽ-ഷിഫ ആശുപത്രിയിൽ കാത്തലിക് റിലീഫ് സർവീസസിനു ജീവനക്കാരില്ല. ക്രിസ്ത്യൻ സമൂഹവും മുസ്ലീം സഹോദരങ്ങളും പള്ളികളിലും ആശുപത്രികളിലും അഭയം പ്രാപിച്ചിരിക്കുകയാണ്. അവിടെ ആളുകള്‍ അനുഭവിക്കുന്നത് ദയനീയമായ സാഹചര്യമാണ്. അവരുടെ കുടുംബങ്ങൾ കുടിയിറക്കപ്പെട്ടവരാണെങ്കിലും, അവർ തങ്ങളുടെ സഹോദരങ്ങളെ സേവിക്കുന്നത് തുടരുന്നു. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ഒരു ലക്ഷത്തോളം ആളുകളെ സഹായിച്ചിട്ടുണ്ട്. ഇന്ധനം തീർന്നിരിക്കുന്നു, വൈദ്യുതി തീർന്നു, സാധനങ്ങൾ വിതരണം ചെയ്യുന്നത് അസാധ്യമാണ്. അക്രമം ഉടൻ അവസാനിപ്പിക്കേണ്ടതുണ്ട്. അതുവഴി സംഘടനയ്ക്കും മറ്റ് ഗ്രൂപ്പുകൾക്കും ഗാസയിലെ 2.4 ദശലക്ഷം ആളുകൾക്ക് വേണ്ട മാനുഷിക സഹായം ലഭ്യമാക്കുവാന്‍ കഴിയും. ദുരിതബാധിതര്‍ ഒരു സ്ഥലത്ത് ചുറ്റപ്പെട്ടിരിക്കുന്നു - പോകാൻ അവര്‍ക്ക് ഒരിടവുമില്ല. സുരക്ഷിതമായ സ്ഥലമില്ല. വെള്ളം മുടങ്ങിയിരിക്കുന്നു. ഭക്ഷണം മുടങ്ങിയിരിക്കുന്നു. മരുന്നില്ല. നിലവിലെ അവസ്ഥയില്‍ വളരെ ആശങ്കാകുലരാണെന്നും പ്രസിഡന്റ് ബിൽ ഒകീഫ് പറഞ്ഞു. 1943-ൽ അമേരിക്കന്‍ മെത്രാന്‍ സമിതി സ്ഥാപിച്ച അന്താരാഷ്ട്ര സന്നദ്ധ സംഘടനയാണ് കാത്തലിക് റിലീഫ് സർവീസസ്. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ 110 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും 130 ദശലക്ഷം ആളുകൾക്ക് സംഘടന സഹായം നല്‍കിവരുന്നുണ്ട്.
Image: /content_image/News/News-2023-11-17-11:24:47.jpg
Keywords: സർവീസ
Content: 22190
Category: 7
Sub Category:
Heading: ദൈവവചനം | ഓണ്‍ലൈന്‍ പഠനപരമ്പര നവംബർ 18 മുതല്‍
Content: ആധുനിക കാലഘട്ടത്തിൽ തിരുസഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്ര പ്രബോധനവുമായ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവാവിഷ്കരണത്തെപ്പറ്റിയുള്ള പ്രമാണരേഖയായ Dei Verbum (ദൈവവചനം) വിശദമായി പഠിച്ചുകൊണ്ട് ദൈവവചനത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാൻ സഹായിക്കുന്ന ഓൺലൈൻ പഠനപരമ്പര നവംബർ 18 മുതല്‍. ☛ക്ലാസുകൾ നയിക്കുന്നത്: റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ (ദൈവശാസ്ത്രജ്ഞന്‍, പാലക്കാട് രൂപത) ☛എല്ലാ മാസത്തെയും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ഇന്ത്യൻ സമയം വൈകുന്നേരം 6മണി മുതൽ 7 മണി വരെ ZOOM-ലൂടെ ഈ പഠനപരമ്പരയിൽ പങ്കെടുക്കാം. #{blue->none->b-> ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ താഴെയുള്ള ഗ്രൂപ്പുകളില്‍ ഒന്നില്‍ ജോയിന്‍ ചെയ്യുക. ഒന്നാമത്തെ ഗ്രൂപ്പ് ലിങ്ക് ഫുള്‍ ആയെങ്കില്‍ മാത്രം രണ്ടാമത്തെ ലിങ്ക് ഉപയോഗിക്കുക. ‍}# ➤ {{ https://chat.whatsapp.com/J24APTcWilQBL1ylBWjpHh ->https://chat.whatsapp.com/J24APTcWilQBL1ylBWjpHh}} ➤ {{ https://chat.whatsapp.com/FsVgktor7rkHEpk3FGeVJA -> https://chat.whatsapp.com/FsVgktor7rkHEpk3FGeVJA }}
Image: /content_image/Videos/Videos-2023-11-17-11:42:26.jpg
Keywords: പഠനപരമ്പര