category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുവിനെ പ്രതി ജീവത്യാഗം ചെയ്ത നവ രക്തസാക്ഷികളുടെ വിവരശേഖരണത്തിനായി പുതിയ കമ്മീഷന്‍ സ്ഥാപിച്ച് പാപ്പ
Contentറോം: 2000 മുതല്‍ ക്രിസ്തുവിനെ ഏറ്റുപറഞ്ഞതിനും സുവിശേഷത്തിന് സാക്ഷ്യം വഹിച്ചതിനും രക്തം ചിന്തിയ നവ ക്രിസ്ത്യന്‍ രക്തസാക്ഷികളെക്കുറിച്ചുള്ള വിശദമായ പട്ടിക തയാറാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കമ്മീഷന്‍ സ്ഥാപിച്ച് ഫ്രാന്‍സിസ് പാപ്പ. ജൂലൈ 3-ന് പുറത്തുവിട്ട കത്തിലൂടെ കമ്മീഷന്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ച വിവരവും, അതിന്റെ കാരണങ്ങളും പാപ്പ പുറത്തുവിട്ടിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥന പ്രകാരം നവംബര്‍ 9ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് കമ്മീഷന്‍ നിലവില്‍ വന്ന വിവരം വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. “കമ്മീഷന്‍ ഓഫ് ദി ന്യു മാര്‍ട്ടിയേഴ്സ് – വിറ്റ്‌നസ്സസ് ഓഫ് ദി ഫെയിത്ത്” എന്നാണ് പുതിയ കമ്മീഷന്റെ പേര്. 2025-ലെ ജൂബിലി മുന്നില്‍ക്കണ്ടുകൊണ്ടാണ് പാപ്പ കമ്മീഷന്‍ സ്ഥാപിച്ചിരിക്കുന്നത്. പൊന്തിഫിക്കല്‍ ന്യൂസ് ഏജന്‍സിയായ ‘ഏജന്‍സിയ ഫിദെസ്’ എല്ലാവര്‍ഷവും പ്രസിദ്ധീകരിക്കുന്ന വിവിധ റിപ്പോര്‍ട്ടുകളെയും മറ്റ് ഉറവിടങ്ങളേയും ആശ്രയിച്ചുകൊണ്ടായിരിക്കും കമ്മീഷന്‍ നവരക്തസാക്ഷികളെ കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കുക. ക്രിസ്ത്യന്‍ രക്തസാക്ഷികളെ കുറിച്ചുള്ള സര്‍വ്വേ, അത്മായര്‍, വൈദികര്‍, സമര്‍പ്പിതര്‍ തുടങ്ങിയവര്‍ തങ്ങളുടെ ജീവിതം വിശ്വാസത്തിനായി ബലികഴിച്ചതിനെക്കുറിച്ച് ഫിദെസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പ്രസിദ്ധീകരിച്ച ശ്രമങ്ങളെ ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം തന്നെ മെത്രാന്‍മാര്‍, സന്യാസ സമൂഹങ്ങള്‍, ഇവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ കാത്തുസൂക്ഷിക്കുന്നവര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ പുതു ഗവേഷണവും നടത്തുമെന്നു കമ്മീഷന്‍ അറിയിച്ചു. 2000 മുതല്‍ ഇതുവരേയുള്ള കാലയളവില്‍ സുവിശേഷത്തില്‍ അധിഷ്ഠിതമായ ജീവിതത്തിനു വേണ്ടി ജീവന്‍ ത്യജിച്ച ക്രൈസ്തവരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടായിരിക്കും കമ്മീഷന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുക. നിലവില്‍ അഞ്ഞൂറ്റിഅന്‍പതില്‍ അധികം രക്തസാക്ഷികളാണുള്ളത്. അവരുടെ മരണ സാഹചര്യങ്ങളും, സഭയ്ക്കും ദൈവമക്കള്‍ക്കും അവര്‍ നല്‍കിയ സേവനങ്ങളും കമ്മീഷന്‍ പരിശോധിക്കും. വിശുദ്ധരുടെ നാമകരണത്തിന്നായുള്ള ഡിക്കാസ്റ്ററിയെ പ്രതിനിധീകരിച്ച് ഫാബിയോ ഫാബെനെ മെത്രാപ്പോലീത്തയാണ് കമ്മീഷന്റെ പ്രസിഡന്റ്. പ്രൊഫസ്സര്‍ ആന്‍ഡ്രിയ റിക്കാര്‍ഡിയാണ് വൈസ്-പ്രസിഡന്റ്. പൊന്തിഫിക്കല്‍ മിഷന്‍ യൂണിയന്റെ സെക്രട്ടറി ജനറലായ 2021-2022 കാലയളവില്‍ ഫിദെസിന്റെ ഡയറക്ടറായും സേവനം ചെയ്തിട്ടുള്ള ഫാ. ദിന്‍ ആന്‍ ഹ്യു എന്‍ഗൂയെന്‍ കമ്മീഷനില്‍ അംഗമാണ്. 1980 മുതല്‍ വര്‍ഷംതോറും ഫിദെസ് കൊല്ലപ്പെട്ട മിഷണറിമാരേക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-11-16 14:28:00
Keywordsരക്തസാ
Created Date2023-11-16 14:28:37