category_idQuestion And Answer
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരോഗിലേപനം മരണസമയം മാത്രം കൊടുക്കുവാനുള്ളതാണോ?
Contentരോഗിലേപനം ഒരിക്കലും മരണസമയത്തു മാത്രം നല്കുന്നതോ, അതു മരണത്തിന്റെ മുന്നോടിയോ അല്ല. ഏതാണ്ട് 1960കൾ വരെ രോഗിലേപനത്തിനു പറഞ്ഞിരുന്ന പേര് 'അന്ത്യ ലേപനം' അല്ലെങ്കിൽ ഒടുക്കത്തെ ഒപ്രൂശ്മമ' (Last Sacrament )എന്നാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് ആ പദം തിരുത്തി രോഗികളുടെ ലേപനം (anointing of the sick) എന്നാക്കി. ഇത് മരണസമയത്ത് നല്കുന്ന കൂദാശയാണെന്നത് തെറ്റായ ധാരണയാണ്. ഇത് രോഗികളുടെ കൂദാശയാണ്. രോഗമോ വാർദ്ധക്യമോ മൂലം മരണം 'സുനിശ്ചിതമായ സമയത്ത്' എന്നതിനേക്കാൾ, മരണം സാധ്യമായ സന്ദർഭത്തിൽ കൊടുക്കുന്ന കൂദാശയാണ് രോഗീലേപനം. ഇത് മരിക്കുന്നവർക്ക് എന്നതിലുപരി ഗൗരവമുള്ള രോഗാവസ്ഥയിൽ മരണം സാധ്യമായ സന്ദർഭത്തിൽ കൊടുക്കുന്ന കൂദാശയാണ്. അതുകൊണ്ട് ഇത് മരണമണിയാണ് എന്ന ധാരണ ശരിയല്ല. (സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിശ്വാസ വഴിയിലെ സംശയങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്‍)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-11-16 15:58:00
Keywords?
Created Date2023-11-16 16:00:12