Contents
Displaying 21811-21820 of 24998 results.
Content:
22224
Category: 1
Sub Category:
Heading: "എന്റെ പുൽക്കൂട്": ഫ്രാൻസിസ് പാപ്പയുടെ ഗ്രന്ഥം പ്രകാശനം ചെയ്തു
Content: വത്തിക്കാന്‍ സിറ്റി: യേശുവിന്റെ ജനനനിമിഷങ്ങളെ ജീവനുള്ള കഥാപാത്രങ്ങളെ കൊണ്ട് ഇറ്റലിയിലെ ഗ്രെച്ചോയിൽ വിശുദ്ധ ഫ്രാൻസിസ് അസീസ്സി ആദ്യമായി പുനരാവിഷ്ക്കരിച്ചതിന്റെ എണ്ണൂറാം വാർഷികത്തിൽ, പുൽക്കൂട്ടിൽ വിവിധങ്ങളായ കഥാപാത്രങ്ങളുടെ ഔന്നത്യവും, പ്രത്യേകതയും എടുത്തുകാണിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ രചിച്ച 'എന്റെ പുൽക്കൂട്' (il mio presepe) എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. ഇന്നലെ നവംബർ ഇരുപത്തിയൊന്നാം തീയതിയാണ് പുസ്തകം പ്രകാശനം ചെയ്തത്. തന്റെ അജപാലനശുശ്രൂഷയുടെ വിവിധ അവസരങ്ങളിൽ യേശുവിന്റെ ജനനരംഗത്തെ സംബന്ധിച്ചും, പുൽക്കൂട്ടിലെ വിവിധ സംഭവ കഥാപാത്രങ്ങളെ സംബന്ധിച്ചും നടത്തിയ വിചിന്തനങ്ങളും, പ്രസംഗങ്ങളും, ധ്യാനങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യേശുവിന്റെ ജനനരംഗത്തിനും അതിലെ കഥാപാത്രങ്ങൾക്കും ഇന്നത്തെ ജീവിതവുമായുള്ള അഭേദ്യമായ ബന്ധത്തെ പുസ്തകം എടുത്തു കാണിക്കുന്നുണ്ടെന്ന് 'വത്തിക്കാന്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. യേശു, മറിയം, യൗസേപ്പ്, മാലാഖമാർ, ഇടയന്മാർ, രാജാക്കന്മാർ , നക്ഷത്രം, പുൽത്തൊട്ടി എന്നിങ്ങനെ ഓരോ സംഭവങ്ങളും, ആഴത്തിലുള്ള ധ്യാനത്തിലേക്ക് പുസ്തകം ക്ഷണിക്കുകയാണ്. ഇന്നും പുനരാവിഷ്കരിക്കുന്ന ബെത്ലഹേമിലെ രാത്രിരംഗം , അവിശ്വാസികളുടെപോലും ഹൃദയങ്ങളെ സ്പർശിക്കാൻ ഉതകുന്നതാണെന്ന് പുസ്തകത്തിൽ പറയുന്നു. ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിലാണ് പുസ്തകം ആദ്യം പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് സ്പാനിഷ്, ജർമ്മൻ, സ്ലോവേനിയൻ ഭാഷകളിലെ പതിപ്പുകളും പുറത്തിറങ്ങും.
Image: /content_image/News/News-2023-11-22-12:27:28.jpg
Keywords: പാപ്പ

22225
Category: 1
Sub Category:
Heading: 2024 തുർക്കിയിലെ കത്തോലിക്ക സഭ ദിവ്യകാരുണ്യ വര്‍ഷമായി ആചരിക്കും
Content: വത്തിക്കാന്‍ സിറ്റി: 2024 തുർക്കിയിലെ കത്തോലിക്ക സഭ ദിവ്യകാരുണ്യ വര്‍ഷമായി ആചരിക്കുവാന്‍ തീരുമാനമെടുത്തു. തുർക്കി ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റും ഇസ്മിർ ആർച്ച് ബിഷപ്പുമായ മാർട്ടിൻ കെമെറ്റെക് രാജ്യത്തെ എല്ലാ വിശ്വാസികൾക്കും അയച്ച ഇടയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആഗമന കാലത്തിന്റെ ആദ്യ ഞായറാഴ്ച ഡിസംബർ 3, 2023 ന് ആരംഭിച്ച് 2024 നവംബർ 24 ക്രിസ്തു രാജന്റെ തിരുനാളിനോട് അനുബന്ധിച്ച് സമാപിക്കുന്ന രീതിയിലാണ് ദിവ്യകാരുണ്യ വര്‍ഷം. ദിവ്യകാരുണ്യ വർഷാചരണത്തിലൂടെ കർത്താവായ യേശുവിനെ കൂടുതൽ കൂടുതൽ അറിയാനും സ്നേഹിക്കാനും സേവിക്കാനും പ്രഘോഷിക്കാനും എമ്മാവൂസിലെ ശിഷ്യന്മാരെപ്പോലെ അവിടുത്തെ സാന്നിധ്യം തിരിച്ചറിയാനും തുർക്കി സഭ ആഗ്രഹിക്കുകയാണെന്ന് ഇസ്മിർ ആർച്ച് ബിഷപ്പ് പറഞ്ഞു. ആരാധനക്രമ ആഘോഷങ്ങളിൽ കൂടുതൽ സജീവമായും ശ്രദ്ധയോടെ പങ്കെടുക്കാനും, ദൈവ സ്നേഹത്തിന്റെ മഹത്തായ സമ്മാനമായ വിശുദ്ധ കുർബാനയിലുള്ള വിശ്വാസം ആഴത്തിലാക്കാൻ ഒരുമിച്ച് ആഗ്രഹിക്കുകയാണ്. യേശു അന്ത്യ അത്താഴ വേളയിൽ സ്ഥാപിച്ച ഈ മഹത്തായ കൂദാശ വിശ്വാസികൾക്ക് ആത്മീയ പോഷണവും ഐക്യത്തിന്റെ അടയാളവും ഭാവി മഹത്വത്തിന്റെ വാഗ്ദാനവുമാണ്. ദൈവത്തിന്റെ അത്ഭുതകരമായ സ്നേഹത്തിന്, സൗജന്യ സ്നേഹത്തിന് നമുക്ക് നൽകാനാകുന്ന ആദ്യ പ്രതികരണമാണ് ദിവ്യകാരുണ്യ ആരാധനയെന്നും വാസ്തവത്തിൽ ആരാധിക്കുക എന്നതിനർത്ഥം യേശു മാത്രമാണ് കർത്താവെന്ന് വിശ്വസ്തതയോടെ തിരിച്ചറിന്നതാണെന്നും ഇത് സംബന്ധിച്ച സര്‍ക്കുലറില്‍ ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. തീവ്ര ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയിലെ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. വിവിധ വിഭാഗങ്ങളിലായി ആകെ രണ്ടര ലക്ഷത്തോളം ക്രൈസ്തവര്‍ ഉണ്ടെങ്കിലും കണക്കുകള്‍ പ്രകാരം ആകെ 35,000 കത്തോലിക്ക വിശ്വാസികളാണ് രാജ്യത്തുള്ളത്.
Image: /content_image/News/News-2023-11-22-14:20:20.jpg
Keywords: തുർക്കി

22226
Category: 1
Sub Category:
Heading: ദൈവത്തിന്റെ കരുണ കൊണ്ടുമാത്രം സ്വർഗ്ഗം പ്രാപിക്കാൻ സാധിക്കുമോ?
Content: ദൈവത്തിന്റെ കരുണകൊണ്ടുമാത്രമേ ഒരു വ്യക്തി സ്വർഗത്തിൽ പോകുകയുള്ളു എന്നു നമുക്ക് ഉറപ്പിച്ചു പറയാം. കാരണം മനുഷ്യന്റെ ഒരു പ്രവൃത്തിയും ഒരു വ്യക്തിയെ സ്വർഗത്തിലെത്തിക്കാൻ പര്യാപ്തമല്ല. നാം എത്രയധികം പുണ്യം ചെയ്താലും വാസ്തവത്തിൽ നമ്മുടെ വ്യക്തിപരമായ പുണ്യത്തിന്റെ്റെ പിൻബലത്തിൽ ഒരു വ്യക്തിക്കും സ്വർഗം അവകാശപ്പെടുത്താൻ സാധിക്കുകയില്ല. ദൈവം കരുണയോടെ നമ്മെ കൈപിടിച്ചുയർത്തിയെങ്കിൽ മാത്രമേ ഏതൊരു മനുഷ്യവ്യക്തിയും സ്വർഗത്തിലെത്തുകയുള്ളു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ മനുഷ്യൻ എപ്രകാരം ജീവിച്ചാലും ഒരു കുഴപ്പവുമില്ല. ദൈവത്തിൻ്റെ കരുണ മാത്രം മതിയെന്നു ചിന്തിക്കരുത്. ദൈവം കാണിക്കുന്ന കാരുണ്യത്തോട് ഒരു വ്യക്തി ക്രിയാത്മക മായി പ്രതികരിക്കണം. അങ്ങനെ പ്രതികരിക്കുമ്പോഴാണ് ദൈവ ത്തിൻ്റെ കാരുണ്യം നമ്മിൽ പ്രവർത്തനനിരതമാകുന്നതും ദൈവ ത്തിന്റെ പ്രകാശം നമ്മിൽ നിറഞ്ഞ് നാം പ്രകാശിക്കുന്നവരുമാകു ന്നത്. അതായത് സൂര്യപ്രകാശം ചന്ദ്രനിൽ വീഴുമ്പോൾ ചന്ദ്രൻ നമുക്ക് നിലാവെന്ന പ്രകാശം തരുന്നതുപോലെ ദൈവത്തിൻ്റെ കരുണ അനുഭവിക്കുന്ന വ്യക്തികൾ മറ്റുള്ളവരോട് കാരുണ്യം കാണിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ദൈവകരുണയിൽ ഞാൻ ജീവിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയുവാനുള്ള വഴിയെന്ത് എന്നു ചോദിച്ചാൽ ഞാനെന്റെ ജീവിതത്തിൽ മറ്റുള്ളവരോട് കരുണകാണിക്കുന്നുണ്ടോ എന്നതാണ്. ദൈവത്തിൻ്റെ കാരുണ്യം മാത്രം മതിയോ എന്നുചോദിച്ചാൽ തീർച്ചയായും മതി, പക്ഷേ ആ കാരുണ്യം ഞാൻ മറ്റുള്ളവർക്ക് നൽകുന്നു എങ്കിൽ മാത്രമേ ദൈവകാരുണ്യത്തിന് അർഹനായവ്യ ക്തിയാണ് ഞാൻ എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കൂ. ദൈവത്തിന്റെ കാരുണ്യം പോലെതന്നെ പ്രസക്തമാണ് നാം ഒരോരുത്തരും വ്യക്തി ജീവിതത്തിൽ സഹജീവികളോടു കാണിക്കുന്ന കാരുണ്യം. കാരണം ദൈവകാരുണ്യത്തിന് അർഹമായ വഴിയിലാണ് സഞ്ചരിക്കുന്നത് എന്നുള്ളതിന്റെ ഏറ്റവും വലിയതെളിവ് മറ്റുള്ളവരോട് കാണിക്കുന്ന കാരുണ്യ പ്രവൃത്തികളാണ്. (സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ 'വിശ്വാസ വഴിയിലെ സംശയങ്ങൾ' എന്ന പുസ്തകത്തിൽ നിന്നും)
Image: /content_image/News/News-2023-11-22-16:29:04.jpg
Keywords: സ്വർഗ്ഗം

22227
Category: 1
Sub Category:
Heading: അർജന്റീനയുടെ പുതിയ ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിച്ച് രാജ്യത്തെ മെത്രാൻ സമിതി
Content: ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ പ്രസിഡന്റായി ലാ ലിബർട്ടാഡ് അവൻസാ പാർട്ടിയുടെ ജാവിയർ മിലി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ നേതൃത്വത്തിനുവേണ്ടി പ്രാർത്ഥനയുമായി രാജ്യത്തെ മെത്രാൻ സമിതി. മുൻ മന്ത്രിസഭയിലെ ധനമന്ത്രി സെർജിയോ മാസയെ തോൽപ്പിച്ചാണ് ജാവിയര്‍ മിലി പ്രസിഡന്‍റായത്. പുതിയ ഭരണാധികാരികൾക്ക് പരിജ്ഞാനം ലഭിക്കുന്നതിനുവേണ്ടി തങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്ന് മെത്രാൻ സമിതിയുടെ അധ്യക്ഷൻ ഓസ്കർ ഒജിയ 'എക്സി'ൽ (മുന്‍പ് ട്വിറ്റര്‍) പറഞ്ഞു. രാജ്യത്തിന്റെ പൊതു നന്മയ്ക്ക് വേണ്ടി അവർ പ്രവർത്തിക്കുമെന്ന പ്രതീക്ഷയും സാൻ ഇസിദോരോ രൂപതയുടെ മെത്രാൻ പങ്കുവെച്ചു. ടെലിവിഷൻ സംവാദങ്ങളിൽ പങ്കെടുത്ത് മാധ്യമരംഗത്ത് സജീവമായ വ്യക്തിയാണ് മിലി. രാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കിയ 2020ലെ നിയമത്തെ ശക്തമായി എതിർക്കുന്ന ആളാണ് പുതിയ പ്രസിഡന്റ് മിലി. എൽജിബിടി ചിന്താഗതിയെയും, വിദ്യാലയങ്ങളിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി തെറ്റായ ചിന്താഗതി പഠിപ്പിക്കുന്നതിനെയും അദ്ദേഹം എതിർക്കുന്നു. മിലിയുടെയും, വൈസ് പ്രസിഡന്റ് വിക്ടോറിയ വില്ലാറുവേലിന്റെയും നിലപാടുകൾ പ്രോലൈഫ് സംഘടനകൾക്ക് വലിയ പ്രതീക്ഷകളാണ് നൽകിയിരിക്കുന്നത്.
Image: /content_image/News/News-2023-11-22-17:42:00.jpg
Keywords: അർജന്റീന

22228
Category: 1
Sub Category:
Heading: ഭവനരഹിതയായ ഗര്‍ഭിണി വഴിയരികില്‍ മാസം തികയാതെ പ്രസവിച്ചപ്പോള്‍ സഹായത്തിനെത്തിയത് കത്തോലിക്ക വൈദികന്‍
Content: വാഷിംഗ്ടണ്‍ ഡി.സി: നിറഗര്‍ഭിണിയും ഭവനരഹിതയുമായ സ്ത്രീ പ്രസവവേദനയാല്‍ നിലവിളിക്കവേ അവരുടെ സഹായത്തിനെത്തിയ യുവ കത്തോലിക്ക വൈദികന്‍ കരുണയുടെയും സേവനത്തിന്റെയും ഉദാത്ത മാതൃകയായി. വാഷിംഗ്ടണിലെ യാകിമായിലെ സെന്റ് പോള്‍ കത്തീഡ്രലിലെ പറോക്കിയല്‍ വികാരിയായ ഫാ. ജീസസ് മരിസ്കാലാണ് ഭവനരഹിതയായ സ്ത്രീയെ ഇരട്ടകുട്ടികളെ പ്രസവിക്കുവാന്‍ സഹായിച്ചത്. 'കാത്തലിക് എക്സ്റ്റന്‍ഷ'നോടാണ് അദ്ദേഹം ഈ സംഭവം പങ്കുവെച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കല്യാണ ഉറപ്പിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഏതാനും സാധനം വാങ്ങുവാന്‍ പോകുന്ന വഴിക്കാണ് രക്തമൊലിച്ച് നില്‍ക്കുന്ന സ്ത്രീ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. താനിപ്പോള്‍ പ്രസവിക്കുവാന്‍ പോവുകയാണെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടായിരുന്നു അവര്‍ നിന്നിരുന്നത്. ആ കാഴ്ചകണ്ട് അമ്പരന്നുപോയ ഫാ. മരിസ്കാല്‍ ഒട്ടും അമാന്തിക്കാതെ അവരുടെ സഹായത്തിനെത്തുകയായിരുന്നു. തന്റെ ഫോണെടുത്ത് എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചുകൊണ്ട് ഫോണ്‍ സ്പീക്കര്‍ മോഡിലിട്ട് അവര്‍ പറഞ്ഞ പ്രകാരം ആ സ്ത്രീയെ നിലത്തുകിടത്തി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആ സ്ത്രീ ഒരു കുട്ടിയെ പ്രസവിച്ചു. കരഞ്ഞുകൊണ്ടിരുന്ന ആണ്‍കുട്ടിയെ ഫാ. മരിസ്കാലാണ് ആയ സ്ത്രീയുടെ കൈകളില്‍ ഏല്‍പ്പിച്ചത്. അപ്പോഴാണ് ആ സ്ത്രീ പറയുന്നത് താന്‍ മറ്റൊരു കുട്ടിയേക്കൂടി പ്രസവിക്കുവാന്‍ പോവുകയാണെന്ന്. ഫാ. മരിസ്കാല്‍, 911 ഓപ്പറേറ്ററോട് രണ്ടാമത്തെ കുട്ടി ഇപ്പോഴും അംനിയോട്ടിക് സാക്കിലാണെന്നും കുട്ടിയുടെ ചലനങ്ങള്‍ തനിക്ക് കാണുവാന്‍ കഴിയുന്നുണ്ടെന്നും പറഞ്ഞു. തുടര്‍ന്നു ലഭിച്ച നിര്‍ദ്ദേശങ്ങള്‍ കരുതിയതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നുവെന്നു വൈദികന്‍ പറയുന്നു. യാതൊരു ഉപകരണവും കൈയില്‍ ഇല്ലാതിരുന്നിട്ട് പോലും തന്റെ കൈകൊണ്ട് സാക്ക് പൊട്ടിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കുട്ടിയാകട്ടെ ശ്വസിക്കുന്നതുപോലും ഇല്ലായിരുന്നു. പൊക്കിള്‍വള്ളി ശിശുവിന്റെ കഴുത്തില്‍ ചുറ്റിക്കിടക്കുകയായിരുന്നു. ഓപ്പറേറ്റര്‍ പറഞ്ഞ പ്രകാരം വൈദികന്‍, കുട്ടിയെ തന്റെ അടുത്ത് കിടത്തി പുറത്ത് മൃദുവായി തട്ടി. ഭീകരമായ കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം കുട്ടി കരയുവാന്‍ തുടങ്ങി. ആ കുട്ടിയേയും ഫാ. മരിസ്കാല്‍ ആ സ്ത്രീക്ക് കൈമാറി. ഏതാനും സമയം കഴിഞ്ഞപ്പോഴാണ് പാരാമെഡിക്കല്‍ സംഘം അവിടെ എത്തിയത്. സ്ത്രീയേയും കുട്ടികളേയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. മാസം തികയുന്നതിനു മുന്‍പായിരുന്നു കുട്ടികളുടെ ജനനം. ഫാ. മരിസ്കാല്‍ ആശുപത്രിയിലെത്തി കുട്ടികളേയും അമ്മയേയും സന്ദര്‍ശിച്ചിരുന്നു. പ്രസവ വേദനയില്‍ നുറുങ്ങിയ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ആശ്വാസമേകുവാന്‍ കഴിഞ്ഞതിന്‍റെ ആഹ്ളാദത്തിലാണ് ഫാ. ജീസസ്.
Image: /content_image/News/News-2023-11-22-20:36:41.jpg

22229
Category: 18
Sub Category:
Heading: സിബിസിഐയും സിസിബിഐയും ചേര്‍ന്നുള്ള ദേശീയ ഇക്കോളജിക്കൽ കോൺഫറൻസ് ആരംഭിച്ചു
Content: ബംഗളൂരു: പൊതു ഭവനമായ ഭൂമിയെ കരുതുക എന്ന ആശയം ഉയർത്തി സിബിസിഐയും സിസിബിഐയും ധർമാരാം വിദ്യാക്ഷേത്രയും ചേർന്ന് ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രയിൽ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ദേശീയ ഇക്കോളജിക്കൽ കോൺഫറൻസ് ആരംഭിച്ചു. കർദ്ദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഡോ. ആന്റണി പൂള, ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, ബിഷപ്പ് ഐവാൻ പേരേര, മുംബൈ സഹായമെത്രാൻ ഡോ. അൽവ്യാൻ ഡിസിൽവ, റവ. ഡോ. ജോയ് ഫിലിപ്പ് കാക്കനാട്, പ്രശസ്‌ത പരിസ്ഥിതി പ്രവർത്തക വന്ദന ശി വ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി രണ്ട് ഡസനോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. അന്തർദേശീയ സെമിനാറിനോടു ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ ഇടവകയായി പാലക്കാട് രൂപതയിലെ പൊൻകണ്ടം സെൻ്റ് ജോസഫ് ഇടവകയെ പ്രഖ്യാപിച്ചു. 135 കുടുംബങ്ങളുള്ള ഇടവകയിൽ മുഴുവൻ വീടുകളുടെയും കാർബൺ എമിഷൻ കണക്കാക്കിയാണ് (ഗ്രീൻ ഓഡിറ്റിംഗ്) കാർബൺ ന്യൂട്രൽ ഇടവക എന്ന പദവി കൈവരിച്ചത്. ഇടവകയിലെ ശരാശരി കാർബൺ ബഹിർഗമനം ദേശീയ ശരാശരിയുടെ പകുതിയോളമേയുള്ളൂ. നൂറു ശതമാനം പരിസ്ഥിതി സാക്ഷരത നേടുന്ന ഇടവക എന്ന നേട്ടവും പൊൻകണ്ടം കൈവരിച്ചു. സമ്മേളനം നാളെ സമാപിക്കും.
Image: /content_image/India/India-2023-11-23-09:23:59.jpg
Keywords: ഭൂമി

22230
Category: 12
Sub Category:
Heading: നേര്‍ച്ചകള്‍ നിറവേറ്റാതിരിന്നാല്‍ പ്രശ്നമുണ്ടോ?
Content: നേർച്ചയെന്നുപറയുന്നത് ദൈവത്തോടോ വിശുദ്ധരോടോ നടത്തുന്ന ഒരു വാഗ്‌ദാനമാണ്. വാഗ്ദാന ലംഘനം ആരോടാണെങ്കിലും ശരിയായ പ്രവൃത്തിയല്ല. അത് ദൈവത്തോടോ വിശുദ്ധരോടോ ആണെങ്കിൽ വളരെ ഗൗരവപൂർവം പരിഗണിക്കേണ്ട കാര്യമാണ്. നേർച്ച നിറവേറ്റുക എന്നത് വാഗ്ദാനം ചെയ്തത വ്യക്തിയുടെ വലിയ ഉത്തര വാദിത്വമാണ്. ഏതെങ്കിലും കാരണത്താൽ ഏറ്റെ ടുത്ത നേർച്ച നിറവേറ്റാൻ സാധിക്കാതെ പോകുന്നു എന്നു കരുതുക. ഉദാഹരണമായി, ഒരുവലിയ തുക നേർച്ചയായി നല്‌കാം എന്ന് വാഗ്ദാനം ചെയ്യുന്നു. എന്നാൽ കൈവശം പണമില്ല. പലരോടും ചോദിച്ചു. പക്ഷേ ആരും തരാൻ തയ്യാറല്ല; അതുപോലെ, വേളാങ്കണ്ണി മാതാവിന് ഒരുപവൻ്റെ മാല നേർച്ചയായി നല്‌കാമെന്ന് വാഗ്ദാനം ചെയ്തു എന്നാൽ അത് വാങ്ങാനുള്ള പണമില്ല. ഇപ്രകാരം ഏതെങ്കിലും കാരണത്താൽ നേർച്ച നിറവേറ്റാൻ സാധിക്കാത്ത ഒരു സാഹചര്യം ഉണ്ടായാൽ ഏതെങ്കിലും വൈദികനോട് ഇക്കാര്യം ഏറ്റുപറഞ്ഞ് ഏറ്റെടുത്ത നേർച്ചക്കു പകരം ആ വ്യക്തിക്കു സാഹച ര്യാധിഷ്‌ഠിതമായി ചെയ്യാൻ സാധ്യമായ മറ്റൊരു നേർച്ചയാക്കി അതിനെ മാറ്റാൻ സാധിക്കും. ഏതായാലും, ദൈവത്തോട് ഒരു വാഗ്ദാനം ചെയ്‌താൽ ആ വാഗ്ദാനം നിറവേറ്റാനുള്ള ധാർമ്മിക ഉത്തരവാദിത്വം വാഗ്ദാനം ചെയ്‌തയാളിനുണ്ട്.
Image: /content_image/QuestionAndAnswer/QuestionAndAnswer-2023-11-23-09:47:14.jpg
Keywords: നേർച്ച

22231
Category: 1
Sub Category:
Heading: ഇസ്രായേലി പലസ്തീനി കുടുംബങ്ങളുമായി ഫ്രാൻസിസ് പാപ്പയുടെ കൂടിക്കാഴ്ച
Content: വത്തിക്കാൻ സിറ്റി: ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി സ്വദേശികളുടെ കുടുംബാംഗങ്ങളുമായും ഗാസയിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രിയപ്പെട്ടവരുടെ കുടുംബങ്ങളുമായും ഫ്രാൻസിസ് പാപ്പ നേരിട്ട് സന്ദർശിച്ചു. ഇന്നലെ നവംബർ 22-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ തന്റെ പൊതു സദസ്സിനോടനുബന്ധിച്ചാണ് മാർപാപ്പ ഇസ്രായേലി, പലസ്തീനിയൻ പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയത്. ഇരകളാക്കപ്പെട്ടവരോട് ആത്മീയ അടുപ്പം പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ സാന്ത്വന വാക്കുകളും പങ്കുവെച്ചു. പരിശുദ്ധ പിതാവുമായി കൂടിക്കാഴ്ച നടത്തിയ പ്രതിനിധിസംഘത്തിൽ 12 ഇസ്രായേലികളും 10 പലസ്തീനികളും അടങ്ങുന്നതായിരുന്നു. 20 മിനിറ്റു വീതം നീണ്ടുനിന്ന വെവ്വേറെ കൂടിക്കാഴ്ചകളിൽ, വിശുദ്ധ നാടിനെ തകർത്തുകൊണ്ടിരുന്ന യുദ്ധം ബാധിച്ചവരിൽ ചിലർ തങ്ങളുടെ ദുഃഖം പാപ്പയോട് പങ്കുവെച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധങ്ങൾ നിമിത്തം ദുരിതമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥനയിൽ ഉറച്ചുനിൽക്കാൻ ഫ്രാൻസിസ് പാപ്പ ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്തു. “ഇരുവരും (പക്ഷവും) എങ്ങനെ കഷ്ടപ്പെടുന്നുവെന്ന് താൻ കേട്ടു: ഇത് യുദ്ധമല്ല, ഇത് തീവ്രവാദമാണ്. ദയവായി, നമുക്ക് സമാധാനത്തിനായി മുന്നോട്ട് പോകാം, നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കാം. കർത്താവ് അവിടെ കൈ വയ്ക്കട്ടെ, പ്രശ്നങ്ങൾ പരിഹരിക്കാൻ കർത്താവ് നമ്മെ സഹായിക്കട്ടെ, പാലസ്തീൻ ജനതക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു, ഇസ്രായേൽ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു, അങ്ങനെ സമാധാനം വരട്ടെ," - പാപ്പ പറഞ്ഞു.
Image: /content_image/News/News-2023-11-23-12:34:19.jpg
Keywords: ഇസ്രായേ

22232
Category: 1
Sub Category:
Heading: 'ഇന്നും ജീവിക്കുന്ന കര്‍ത്താവി'നെ മഹത്വപ്പെടുത്താന്‍ ഇന്ത്യാനപോളിസില്‍ ഒരുമിച്ചു കൂടിയത് 12,000 യുവജനങ്ങള്‍
Content: ഇന്ത്യാനപോളിസിലെ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍ നടന്ന നാഷണല്‍ കാത്തലിക് യൂത്ത് കോണ്‍ഫന്‍സില്‍ (എന്‍.സി.വൈ.സി) പങ്കെടുത്തത് 12,000 യുവജനങ്ങള്‍. ഇന്ത്യാനപോളിസ് മെത്രാപ്പോലീത്ത ചാള്‍സ് സി തോംപ്സണ്‍, ആസ്ട്രോഫിസിസ്റ്റും, തിരുവെഴുത്തുകളിലെ പണ്ഡിതനുമായ ഫാ. ജോണ്‍ കാര്‍ട്ട്ജെ എന്നിവരായിരുന്നു ഉദ്ഘാടന സെഷനിലെ മുഖ്യ പ്രാസംഗികര്‍. “ദൈവത്തിന്റേയും പ്രപഞ്ചത്തിന്റേയും ഏകത്വം - വിശ്വാസവും ശാസ്ത്രവും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ഫാ. കാര്‍ട്ട്ജെയുടെ പ്രസംഗം. നമ്മുടെ ജീവിതത്തില്‍ എന്ത് വേദനയുണ്ടായാലും, എന്തൊക്കെ സംഭവിച്ചാലും എന്ത് കുറ്റബോധമാണെങ്കിലും എന്ത് ഭയമാണെങ്കിലും എന്തൊക്കെ ഉത്കണ്ഠകളാണെങ്കിലും അതിനു പരിഹാരമുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ചാള്‍സ് സി തോംപ്സണ്‍ പറഞ്ഞു. ദിവ്യകാരുണ്യത്തില്‍ ശരീരവും രക്തവും ആത്മാവും സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിലുള്ള നമ്മുടെ വ്യക്തിത്വം വഴിയാണ് നമ്മള്‍ നമ്മെ തന്നെ നിര്‍വചിക്കുന്നതെന്നു മെത്രാപ്പോലീത്ത പറഞ്ഞു. ദശലക്ഷകണക്കിന് ഗാലക്സികള്‍ ഉണ്ടെങ്കിലും സൃഷ്ടിയുടെ കര്‍ത്താവായ ദൈവം നമ്മുടെ ഉള്ളിലാണ് ജീവിച്ചിരിക്കുന്നത്. ഗാലക്സികള്‍ നമുക്ക് സമ്മാനിച്ച ദൈവം നമ്മുടെ ഹൃദയങ്ങളില്‍ ജീവനും നല്‍കി. സമസ്തവും അവനിലൂടെ ഉണ്ടായി, അവനെക്കൂടാതെ ഒന്നും ഉണ്ടായിട്ടില്ലായെന്ന് ഫാ. കാര്‍ട്ട്ജെ പറഞ്ഞു. ലോകത്തെ നോക്കി കാണുവാനുള്ള രണ്ട് മാര്‍ഗ്ഗങ്ങളാണ് വിശ്വാസവും ശാസ്ത്രവുമെന്നും ഒന്ന് ലെന്‍സിലൂടേയും മറ്റൊന്ന് അരുളിക്കയിലൂടേയും കാണുകയാണെന്ന് അദ്ദേഹം വിവരിച്ചു. ‘കിംഗ് + കണ്‍ട്രി’ ബാന്‍ഡിന്റെ സംഗീത പരിപാടിയോടെയായിരിന്നു യൂത്ത് കോണ്‍ഫന്‍സിന്റെ ആരംഭം.
Image: /content_image/News/News-2023-11-23-16:18:05.jpg
Keywords: യുവജന

22233
Category: 1
Sub Category:
Heading: ജർമ്മൻ സഭ പ്രാര്‍ത്ഥനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: നവീകരണ ആശയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജർമ്മനിയിലെ കത്തോലിക്കാ സഭ പുതുതായി രൂപം കൊടുത്തുവരുന്ന നവീകരണ ആശയങ്ങളിൽ ഫ്രാൻസിസ് പാപ്പ വീണ്ടും ആശങ്ക പ്രകടിപ്പിച്ചു. രണ്ട് ദൈവശാസ്ത്ര പ്രൊഫസർമാരുൾപ്പെടെ നാല് ജർമ്മൻ കത്തോലിക്ക സ്ത്രീകളുടെ കത്തിനുള്ള മറുപടി നവംബർ മാസം പത്താം തീയതിയാണ് പാപ്പാ തന്റെ കൈയൊപ്പോടുകൂടി നൽകിയത്. ജർമ്മനിയിലെ പ്രാദേശിക സഭയുടെ "സിനഡൽ പാത" വീക്ഷണത്തിൽ റോമുമായുള്ള ഐക്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പയ്ക്കു അയച്ച കത്തിനു മറുപടിയായുള്ള കത്തിലാണ് ഫ്രാൻസിസ് പാപ്പ തന്റെ എതിര്‍പ്പ് പ്രകടമാക്കിയത്. ജർമ്മൻ സഭ മുൻപോട്ടു വയ്ക്കുന്ന പ്രത്യയശാസ്ത്രപരമായ ആശയങ്ങൾ കത്തോലിക്കാ സഭയുടെ കൂദാശ ഘടനയുമായി യോജിപ്പിക്കാൻ കഴിയില്ലായെന്ന് പാപ്പ വ്യക്തമാക്കി. പ്രവർത്തനപരമായ വ്യതിയാനങ്ങളിലോ പ്രത്യയശാസ്ത്രപരമായ അപചയങ്ങളിലോ വീഴാതെ സുവിശേഷത്തിന്റെ ശരിയായ പാതയിലൂടെ സഞ്ചരിക്കുവാൻ മെത്രാന്മാരോടും, വൈദികരോടും, സന്യസ്തരോടും അത്മായരോടും പാപ്പ ആഹ്വാനം ചെയ്തു. ജർമ്മനിയിലെ കത്തോലിക്കർ പ്രാർത്ഥനയിലും തപസ്സിലും ആരാധനയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാപ്പ മറുപടി കത്തില്‍ ആഹ്വാനം ചെയ്തു. ദൈവശാസ്ത്രജ്ഞരായ കാതറീന വെസ്റ്റർഹോർസ്റ്റ്മാൻ, മരിയാൻ ഷ്ലോസർ, പത്രപ്രവർത്തക ഡൊറോത്തിയ ഷ്മിഡ്, മത തത്ത്വചിന്തക ഹന്ന-ബാർബറ ജെർൽ-ഫാൽകോവിറ്റ്സ് എന്നിവർ ചേര്‍ന്നെഴുതിയ കത്തിനാണ് ഫ്രാന്‍സിസ് പാപ്പയുടെ മറുപടി. നേരത്തെ സഭാപ്രബോധനത്തിനും, വിശ്വാസത്തിനും, ക്രിസ്തീയ ചിന്താഗതികള്‍ക്കും ബൈബിളിനും, ദൈവവചനങ്ങള്‍ക്കും, അപ്പസ്തോലിക പാരമ്പര്യത്തിനും വിരുദ്ധമായി സ്വവര്‍ഗ്ഗബന്ധങ്ങള്‍ക്ക് അനുകൂലമായി സിനഡല്‍ അസംബ്ലിയില്‍ പങ്കെടുത്ത ജര്‍മ്മന്‍ മെത്രാന്മാര്‍ സ്വീകരിച്ച നിലപാട് വിവാദമായിരിന്നു. 2021-ല്‍ ജര്‍മ്മന്‍ മാഗസിനായ ‘ഹെര്‍ഡര്‍ കൊറസ്പോണ്ടെന്‍സ്’ന്റെ ഓഗസ്റ്റ് ലക്കത്തിനുവേണ്ടി തോബിയാസ് വിന്‍സ്റ്റെലിന് എഴുതി നല്‍കിയ അഭിമുഖത്തില്‍ ജര്‍മ്മന്‍ സഭാ സ്ഥാപനങ്ങളിലെ വിശ്വാസരാഹിത്യത്തില്‍ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനും ആശങ്ക പ്രകടിപ്പിച്ചിരിന്നു.
Image: /content_image/News/News-2023-11-23-18:12:40.jpg
Keywords: ജര്‍മ്മ