category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ഇന്നും ജീവിക്കുന്ന കര്‍ത്താവി'നെ മഹത്വപ്പെടുത്താന്‍ ഇന്ത്യാനപോളിസില്‍ ഒരുമിച്ചു കൂടിയത് 12,000 യുവജനങ്ങള്‍
Contentഇന്ത്യാനപോളിസിലെ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍ നടന്ന നാഷണല്‍ കാത്തലിക് യൂത്ത് കോണ്‍ഫന്‍സില്‍ (എന്‍.സി.വൈ.സി) പങ്കെടുത്തത് 12,000 യുവജനങ്ങള്‍. ഇന്ത്യാനപോളിസ് മെത്രാപ്പോലീത്ത ചാള്‍സ് സി തോംപ്സണ്‍, ആസ്ട്രോഫിസിസ്റ്റും, തിരുവെഴുത്തുകളിലെ പണ്ഡിതനുമായ ഫാ. ജോണ്‍ കാര്‍ട്ട്ജെ എന്നിവരായിരുന്നു ഉദ്ഘാടന സെഷനിലെ മുഖ്യ പ്രാസംഗികര്‍. “ദൈവത്തിന്റേയും പ്രപഞ്ചത്തിന്റേയും ഏകത്വം - വിശ്വാസവും ശാസ്ത്രവും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ഫാ. കാര്‍ട്ട്ജെയുടെ പ്രസംഗം. നമ്മുടെ ജീവിതത്തില്‍ എന്ത് വേദനയുണ്ടായാലും, എന്തൊക്കെ സംഭവിച്ചാലും എന്ത് കുറ്റബോധമാണെങ്കിലും എന്ത് ഭയമാണെങ്കിലും എന്തൊക്കെ ഉത്കണ്ഠകളാണെങ്കിലും അതിനു പരിഹാരമുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ചാള്‍സ് സി തോംപ്സണ്‍ പറഞ്ഞു. ദിവ്യകാരുണ്യത്തില്‍ ശരീരവും രക്തവും ആത്മാവും സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിലുള്ള നമ്മുടെ വ്യക്തിത്വം വഴിയാണ് നമ്മള്‍ നമ്മെ തന്നെ നിര്‍വചിക്കുന്നതെന്നു മെത്രാപ്പോലീത്ത പറഞ്ഞു. ദശലക്ഷകണക്കിന് ഗാലക്സികള്‍ ഉണ്ടെങ്കിലും സൃഷ്ടിയുടെ കര്‍ത്താവായ ദൈവം നമ്മുടെ ഉള്ളിലാണ് ജീവിച്ചിരിക്കുന്നത്. ഗാലക്സികള്‍ നമുക്ക് സമ്മാനിച്ച ദൈവം നമ്മുടെ ഹൃദയങ്ങളില്‍ ജീവനും നല്‍കി. സമസ്തവും അവനിലൂടെ ഉണ്ടായി, അവനെക്കൂടാതെ ഒന്നും ഉണ്ടായിട്ടില്ലായെന്ന് ഫാ. കാര്‍ട്ട്ജെ പറഞ്ഞു. ലോകത്തെ നോക്കി കാണുവാനുള്ള രണ്ട് മാര്‍ഗ്ഗങ്ങളാണ് വിശ്വാസവും ശാസ്ത്രവുമെന്നും ഒന്ന് ലെന്‍സിലൂടേയും മറ്റൊന്ന് അരുളിക്കയിലൂടേയും കാണുകയാണെന്ന് അദ്ദേഹം വിവരിച്ചു. ‘കിംഗ് + കണ്‍ട്രി’ ബാന്‍ഡിന്റെ സംഗീത പരിപാടിയോടെയായിരിന്നു യൂത്ത് കോണ്‍ഫന്‍സിന്റെ ആരംഭം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-11-23 16:17:00
Keywordsയുവജന
Created Date2023-11-23 16:18:05