Contents

Displaying 21801-21810 of 24998 results.
Content: 22212
Category: 1
Sub Category:
Heading: 2023 ലോഗോസ് ബൈബിൾ ക്വിസ്: അമല ഷിന്റോ ലോഗോസ് പ്രതിഭ
Content: കൊച്ചി: കെസിബിസി ബൈബിൾ സൊസൈറ്റി സംഘടിപ്പിച്ച 23-ാമത് ലോഗോസ് ബൈബിൾ ക്വിസിൽ ഇരിങ്ങാലക്കുട രൂപതയിലെ അമല ഷിന്റോ ലോഗോസ് പ്രതിഭയായി. ഗ്രാൻഡ് ഫിനാലെയിൽ ജേതാവായ അമലയ്ക്ക് സ്വർണമെഡലും 65,000 രൂപ കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. പൂവത്തുശേരി ഇടവകാംഗമായ അമല ഷിൻ്റോ സ്‌കൂൾ അധ്യാപികയാണ്. സി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയാണ് അമല ഷിൻ്റോ. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: എ- ജിസ്മോൻ സണ്ണി (കോതമംഗലം), ബി- ലിയ ട്രീസാ സുനിൽ (താമരശേരി), ഡി- ഷിബു തോമസ് (മൂവാറ്റുപുഴ), ഇ - ആനി ജോർജ് (തൃശൂർ), എഫ്- മേരി തോമസ് (ഇരിങ്ങാലക്കുട). വിവിധ പ്രായവിഭാഗങ്ങളിലെ വിജയികൾക്ക് സ്വർണമെഡലും കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാനതല മെഗാ ഫൈനലിൽ നിമ്മി ഏലിയാസ് (തലശേരി) ഒന്നാം സ്ഥാനം നേടി. കുടുംബങ്ങൾക്കായുള്ള ലോഗോസ് ഫമീലിയ ക്വിസിൽ ആനി ദേവസി, ബെൻസി ദേവസി, ഡിറ്റി ദേവസി (തൃശുർ) എന്നിവരുടെ ടീമിനാണ് ഒന്നാം സ്ഥാനം. എറണാകുളം - അങ്കമാലി, തൃശൂർ, പാലാ രൂപതകൾക്ക് ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചതിനുള്ള പുരസ്ക്‌കാരങ്ങൾ ലഭിച്ചു. ഇടവകതലങ്ങളിൽ കൂടുതൽ പരീക്ഷാർഥികൾ ഉണ്ടായിരുന്ന കുറവിലങ്ങാട്, ഓച്ചൻതുരുത്ത്, അങ്കമാലി ഇടവകകളും സമ്മാനങ്ങൾ ഏറ്റുവാങ്ങി. പാലാരിവട്ടം പിഒസിയിൽ നടന്ന സമാപന സമ്മേളനം ബൈബി ൾ സൊസൈറ്റി ചെയർമാൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു‌. സമ്മാനങ്ങൾ വിതരണം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. ബൈബിൾ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ജോയ് പാലയ്ക്കൽ, വൈസ് ചെയർമാൻ ആൻ്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജോസഫ് പന്തപ്ലാക്കൽ എന്നിവർ പ്രസംഗി ച്ചു. 4.75 ലക്ഷം പേർ പങ്കെടുത്ത ലോഗോസ് പരീക്ഷയിൽ 600 പേർ രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ നിന്നുള്ള ആറു പേരാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത്. കേരളത്തിനകത്തും പുറത്തും മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.
Image: /content_image/India/India-2023-11-21-10:29:42.jpg
Keywords: ലോഗോസ്
Content: 22213
Category: 18
Sub Category:
Heading: സന്യസ്ത‌ പ്രതിഭകൾക്കായി ഒരുക്കിയ ഗാനാലാപനമത്സരം: ഫാ. ജിതിൻ വയലുങ്കലും സിസ്റ്റർ ആൻസി തേനനും ജേതാക്കള്‍
Content: തൃശൂർ: സന്യസ്ത‌പ്രതിഭകൾക്കായി കലാസദൻ ഒരുക്കിയ അഖിലകേരള ഗാനാലാപനമത്സരം ദേവദൂതർ പാടി ഗ്രാൻഡ് ഫിനാലേ മത്സരങ്ങൾ റീജണൽ തിയറ്ററിൽ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്‌തു. നൂറോളം പേർ പങ്കെടുത്ത ആദ്യ ഒഡീഷൻ റൗണ്ടിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിവിധ ജില്ലകളിൽ നിന്നുള്ള 20 പേരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. പുരോഹിതവിഭാഗത്തിൽ ഫാ. ജിതിൻ വയലുങ്കൽ (കാഞ്ഞങ്ങാട്), ഫാ. ആൻജോ പുത്തൂർ (തൃശൂർ), ഫാ. ക്രിസ് സെബി (അടിമാലി ) എന്നിവരും സന്യാസിനി വിഭാഗത്തിൽ സിസ്റ്റർ ആൻസി തേനൻ (ചാലക്കുടി), സിസ്റ്റർ ജീവ ചാക്കോ (കാസർഗോഡ്), സിസ്റ്റർ ബിൻസി തോമസ്(തൃശൂർ) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്കു പ്രശസ്ത സംഗീതസംവിധായകൻ ജെറി അമൽദേവ് കാഷ് അവാർഡും മെമെൻ്റോയും പ്രശസ്തി പത്രവും നൽകി. സമാപന സമ്മേളനം വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഡോ. ഇഗ്‌നേഷ്യസ് ആൻ്റണി, പാടുംപാതിരി റവ.ഡോ. പോൾ പൂവത്തിങ്കൽ, ബേബി മൂക്കൻ എന്നിവർ ആശംസകൾ നേർന്നു. പ്രശസ്ത‌ സംഗീതജ്ഞരായ ബേണി, മനോജ് ജോർജ്, ദലീമ എന്നിവർ വിധി കർത്താക്കളായിരുന്നു. വേദിയിൽ ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജി ന്റെ വയലിൻ സോളോ പെർഫോമൻസും പിന്നണിഗായികയും എംഎൽഎ യുമായ ദലീമ, സംഗീതസംവിധായകനും ഗായകനുമായ ബേണി എന്നിവരു ടെ ഗാനാലാപനവും ഉണ്ടായിരുന്നു. സംഗീതവിഭാഗം കൺവീനർ ജേക്കബ് ചെങ്ങലായ് സ്വാഗതവും ബാബു ജെ. കവലക്കാട്ട് നന്ദിയും പറഞ്ഞു.
Image: /content_image/India/India-2023-11-21-10:49:54.jpg
Keywords: സന്യസ്ത
Content: 22215
Category: 1
Sub Category:
Heading: വിശുദ്ധ ജോസഫാത്തിന്റെ നാനൂറാം രക്തസാക്ഷിത്വ വാർഷിക ആചരണം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോസഫാത്തിന്റെ നാനൂറാം രക്തസാക്ഷിത്വ വാർഷിക ആചരണത്തിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഒത്തു ചേർന്ന് യുക്രൈൻ സ്വദേശികളായ കത്തോലിക്കാ വിശ്വാസികൾ. കത്തോലിക്ക സഭയുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭയുടെ പ്രതിനിധിയായി ആദ്യമായി വിശുദ്ധ പദവിയിലേക്കുയർത്തിയ വിശുദ്ധ ജോസഫാത്തിന്റെ നാനൂറാം രക്തസാക്ഷിത്വ വാർഷിക ആചരണത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് യുക്രൈൻ ഗ്രീക്ക് കത്തോലിക്ക സഭയിലെ വിശ്വാസികൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഒരുമിച്ചുകൂടി. വിശുദ്ധ ബേസിലിന്റെ ചാപ്പലിന് കീഴിൽ ചെയ്യുന്ന വിശുദ്ധന്റെ കബറിടത്തിൽ നടന്ന സായാഹ്ന പ്രാർത്ഥനയും ഞായറാഴ്ച ദിവസത്തെ വിശുദ്ധ കുർബാന അർപ്പണവും സമാപന ചടങ്ങുകളുടെ ഭാഗമായിരുന്നു. സായാഹ്ന പ്രാർത്ഥനയ്ക്കു യുക്രൈൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവൻ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയിൽ അദ്ദേഹം സഹകാർമ്മികനായിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പോളിഷ്- ലിത്വാനിയൻ കോമൺവെൽത്തിലെ വോളോഡിമർ ഗ്രാമത്തിലാണ് വിശുദ്ധ ജോസഫാത്ത് ജനിക്കുന്നത്. ഈ സമയത്ത് കത്തോലിക്കാ സഭയും, ഓർത്തഡോക്സ് സഭകളും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. 1595ൽ കോമൺവെൽത്തിലെ ഏതാനും മെത്രാന്മാർ യൂണിയൻ ഓഫ് ബ്രസ്റ്റ് എന്ന പേരിൽ റോമിന് തങ്ങളുടെ മേലുള്ള ചുമതല നൽകുന്ന ഒരു ഉടമ്പടിക്ക് രൂപം നൽകിയതോടുകൂടിയാണ് യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭ നിലവിൽ വരുന്നത്. 1609ൽ പൗരോഹിത്യം സ്വീകരിച്ച ജോസഫാത്ത്, പ്രദേശത്തെ ക്രൈസ്തവരെ റോമിന്റെ കീഴിൽ കൊണ്ടുവരാൻ വലിയ ശ്രമങ്ങളാണ് നടത്തിയത്. എന്നാൽ മെത്രാന്മാർ ഒപ്പുവച്ച ഉടമ്പടി വലിയൊരു വിവാദമായിത്തന്നെ തുടർന്നു. ഇടയൻ എന്ന നിലയിൽ ആത്മാക്കളുടെ രക്ഷയ്ക്കായി തീക്ഷ്ണമായി എരിഞ്ഞ വി. ജോസഫാത്ത് നീണ്ട മണിക്കൂറുകൾ അനുരഞ്ജനകൂദാശകൾക്കായി ചിലവഴിക്കുമായിരുന്നു. അതിന് പ്രത്യേക സ്ഥലമോ സൗകര്യമോ അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു. തന്റെ പ്രഭാഷണങ്ങളിലൂടെ അനേകരെ മാനസാന്തരപ്പെടുത്തിയിരുന്ന അദ്ദേഹം സ്വന്തമായി ഒരു മതബോധന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ആധുനിക ബലാറസിൽ വിറ്റേബ്സ്ക് എന്ന പേരിൽ അറിയപ്പെടുന്ന നഗരത്തിൽ നടത്തിയ സന്ദർശനത്തിനിടയിൽ 1623 നവംബർ 12നു ജോസഫാത്തിനെ ഒരു കൂട്ടം വരുന്ന ആളുകൾ കൊലപ്പെടുത്തുകയായിരുന്നു. 1643ൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹത്തെ 1867ൽ പയസ്സ് പതിനൊന്നാം മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. രക്തസാക്ഷിത്വത്തിന്റെ മുന്നൂറാം വാർഷികത്തിൽ പയസ്സ് പതിനൊന്നാമൻ മാർപാപ്പ,കത്തോലിക്കാ സഭയും, ഓർത്തഡോക്സ് സഭകളും തമ്മിലുള്ള പുനരൈക്യത്തിന്റെ മധ്യസ്ഥനായി വിശുദ്ധ ജോസഫാത്തിനെ പ്രഖ്യാപിച്ചു. പൗരസ്ത്യ, പാശ്ചാത്യ സഭകൾ തമ്മിൽ കൂടുതൽ ഐക്യം വേണമെന്ന ആഗ്രഹം നിമിത്തം ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ, വിശുദ്ധന്റെ അഴുകാത്ത ശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുവരാൻ ഉത്തരവിട്ടത് പോൾ ആറാമൻ മാർപാപ്പയുടെ കാലത്താണ് നടപ്പിലായത്.
Image: /content_image/News/News-2023-11-21-11:53:10.jpg
Keywords: ജോസഫാ
Content: 22216
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ദേശസാല്‍ക്കരിക്കപ്പെട്ട ക്രിസ്ത്യന്‍ കോളേജ് തിരികെ നല്‍കാന്‍ സുപ്രീം കോടതി വിധി
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടിയില്‍ 1893-ല്‍ സ്ഥാപിതമായ ചരിത്ര പ്രസിദ്ധമായ ഗോര്‍ഡോണ്‍ ക്രിസ്ത്യന്‍ കോളേജ് അതിന്റെ ഉടമകളായ പ്രിസ്ബൈറ്റേറിയന്‍ സഭക്ക് വിട്ടുനല്‍കാന്‍ സുപ്രീം കോടതി വിധി. ഗോര്‍ഡോണ്‍ കോളേജിന്റെ ഉടമസ്ഥതയും, നടത്തിപ്പും സ്വന്തമായ പ്രിസ്ബൈറ്റേറിയന്‍ സമൂഹത്തിന് തിരികെ നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിപ്രസ്താവം നവംബര്‍ 10-നാണ് പുറത്തുവന്നത്. സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1972-ലാണ് ഗോര്‍ഡോണ്‍ കോളേജ് ദേശസാല്‍ക്കരിച്ചത്. അന്നുമുതല്‍ തുടങ്ങിയ നിയമപോരാട്ടത്തിനാണ് ഇതോടെ അവസാനമായത്. കോളേജിലെ ഭാവി സ്വകാര്യമാനേജ്മെന്റിന്റെ നടപടികള്‍ തങ്ങളുടെ പഠനത്തെ ബാധിക്കുമോ എന്ന നിലവിലെ വിദ്യാര്‍ത്ഥികളുടേയും, അദ്ധ്യാപകരുടേയും ഭയാശങ്കകള്‍ കാരണം പ്രശ്നം ഇപ്പോള്‍ വന്‍വിവാദമായി മാറിയിരിന്നു. ഇതേ തുടര്‍ന്നു സര്‍ക്കാര്‍ കോളേജ് സ്വകാര്യ മാനേജ്മെന്റിന് വിട്ടുനല്‍കുന്നതിനെതിരെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധ പ്രകടനങ്ങളും നടത്തി. ബ്രിട്ടീഷ് ഇന്ത്യയിലെ കല്‍ക്കട്ട സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജിന് അമേരിക്കന്‍ പ്രിസ്ബൈറ്റേറിയന്‍ മിഷന്റെ ഇന്ത്യയിലെ തലവനായ ആന്‍ഡ്ര്യൂ ഗോര്‍ഡോണിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. 1893 മുതല്‍ 1972 വരെ പ്രിസ്ബൈറ്റേറിയന്‍ സമൂഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്ത് അവര്‍ക്ക് തിരികെനല്‍കുക മാത്രമാണ് സുപ്രീംകോടതി ചെയ്തത്. പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ മതപരവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ക്ക് ഭീഷണി സൃഷ്ട്ടിച്ച് സ്വകാര്യ സ്ഥാപനങ്ങളെ ദേശസാല്‍ക്കരിച്ചുകൊണ്ടുള്ള സുള്‍ഫിക്കര്‍ അലി ഭൂട്ടോ സര്‍ക്കാരിന്റെ 1972-ലെ മാര്‍ഷ്യല്‍ ലോ ഓര്‍ഡറിന് നിരവധി ക്രിസ്ത്യന്‍ സ്കൂളുകളും കോളേജുകളും ഇരയായിട്ടുണ്ട്. 118 ക്രിസ്ത്യന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളാണ് ദേശസാല്‍ക്കരിക്കപ്പെട്ടത്. 2019 നവംബര്‍ വരെ ഇതില്‍ 50 ശതമാനത്തോളം അതിന്റെ നിയമപരമായ ഉടമകള്‍ക്ക് തിരികെ നല്‍കിയിരുന്നു. 2004-ല്‍ പ്രസിഡന്റ് പ്രസിഡന്റ് പര്‍വേസ് മുഷറഫ് മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ വിട്ടുനല്‍കുവാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന്‍ 59 സ്ഥാപനങ്ങള്‍ സഭക്ക് തിരികെ ലഭിച്ചിരുന്നു. പെഷവാറിലെ പ്രസിദ്ധമായ എഡ്വേര്‍ഡ് കോളേജിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്.
Image: /content_image/News/News-2023-11-21-14:35:38.jpg
Keywords: സുപ്രീം
Content: 22217
Category: 1
Sub Category:
Heading: വിശുദ്ധ കുർബാന സ്വീകരിക്കുന്ന കൈകളിൽ മൈലാഞ്ചി മുതലായവ ഇടുന്നത് ശരിയാണോ?
Content: വിശുദ്ധ കുർബാന സ്വീകരിക്കുന്ന കൈകളിൽ മൈലാഞ്ചി മുതലായവ ഇടുന്നത് പാപകരമല്ലെങ്കിലും അനുചിതമാണെന്ന് സംശയലേശമെന്യേ പറയാം. കാരണം പരിശുദ്ധ കുർബ്ബാനയെ ഭയഭക്തിയോടെയാണ് സമീപിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടത് . കുറച്ചുകാലം മുമ്പു വരെ പരിശുദ്ധ കുർബാന കൈകളിൽ നിന്ന് താഴെ വീഴാൻ ഇടയായാൽ വലിയ ആദരവോടുകൂടിയാണ് അതെടുത്തിരുന്നതും ആ സ്ഥലം തുടയ്ക്കുകയും ചെയ്തിരുന്നത്. മാത്രമല്ല , ആദ്യകാലങ്ങളിൽ വൈദികർ വിശുദ്ധ കുർബാനയർപ്പിക്കുമ്പോൾ കൈകളിൽ വെള്ളത്തുണിയുടെ ശുദ്ധമായ ഒരു ഗ്ലൗസ് ധരിക്കുമായിരുന്നു. ദിവ്യകാരുണ്യ സ്വീകരണസമയത്ത് ജനങ്ങൾക്കു ദിവ്യകാരുണ്യം നല്കുമ്പോൾ പാത്രത്തില്‍ ( Communion plate ) ഒരു തുവാല വിരിച്ച് തിരുവോസ്തിയുടെ ഒരംശംപോലും താഴെ വീണുപോകാതെ ശ്രദ്ധിച്ചിരുന്നു. ദിവ്യകാരുണ്യം കൈകളിൽ സ്വീകരിക്കുന്നവർ ഇരുകരങ്ങളും കുരിശാകൃതിയിൽ പിടിച്ച് കുരിശിൽ കിടക്കുന്ന ഈശോയെ സ്നേഹപൂർവം സ്വീകരിക്കുന്നു എന്നാണ് സങ്കൽപിച്ചിരുന്നത്. ആയതിനാൽ , ദിവ്യകാരുണ്യം സ്വീകരിക്കേണ്ട കൈകളിൽ മൈലാഞ്ചിയോ അതുപോലെയുള്ള മറ്റ് അലങ്കാര വസ്തുക്കളോ ഉപയോഗിക്കുന്നത് പാപമാണെന്നോ തെറ്റാണെന്നോ പറയുന്നതിനേക്കാൾ അത് അനുചിതമാണ് എന്നുപറയുന്നതാണ് ശരി. കർത്താവിന്റെ വിശുദ്ധ ശരീരത്തെ പവിത്രമായ കൈകളിൽ സ്വീകരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. (സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ 'വിശ്വാസ വഴിയിലെ സംശയങ്ങൾ' എന്ന പുസ്തകത്തിൽ നിന്നും)
Image: /content_image/News/News-2023-11-21-16:15:44.jpg
Keywords: വിശുദ്ധ കുർബാന
Content: 22219
Category: 1
Sub Category:
Heading: ഉത്തര കൊറിയയിലെ യുവജനങ്ങളെ യുവജന സംഗമത്തിലേക്ക് ക്ഷണിച്ച് ദക്ഷിണ കൊറിയന്‍ ആര്‍ച്ച് ബിഷപ്പ്
Content: സിയോള്‍: 2027ൽ രാജ്യത്ത് നടക്കുന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ ഉത്തര കൊറിയയിലെ യുവജനങ്ങളെ ക്ഷണിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ദക്ഷിണ കൊറിയയിലെ ആർച്ച് ബിഷപ്പ്. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ ഉത്തര കൊറിയയിലെ യുവജനങ്ങളെയും ക്ഷണിക്കണമെന്നുള്ള തന്റെ ആഗ്രഹം ദക്ഷിണ കൊറിയയുടെ ആർച്ച് ബിഷപ്പ് സൂൺ ടയികാണ് പ്രകടിപ്പിച്ചത്. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് കൊറിയയുടെ ക്യാമ്പസിൽ നടന്ന എട്ടാമത് കൊറിയൻ പെനിന്‍സ്വേല പീസ് ഷെയറിങ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1995ൽ അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ സ്റ്റീഫൻ കിം സു-വാൻ ആരംഭിച്ച റീകൺസിലിയേഷൻ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. കൊറിയയില്‍ ഒത്തുതീർപ്പിലേക്കും, സമാധാനത്തിലേക്കും എത്തുന്ന മാർഗങ്ങൾ എന്നതായിരുന്നു ഇപ്രാവശ്യത്തെ കൂടികാഴ്ചയുടെ ആപ്തവാക്യം. വർഷങ്ങളായി കൊറിയയിലുള്ള ജനങ്ങൾക്ക് സഹായങ്ങൾ എത്തിക്കുക, ദക്ഷിണ കൊറിയയിൽ അഭയാർത്ഥികളായി കഴിയുന്ന ഉത്തര കൊറിയക്കാരെ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കമ്മറ്റി നടത്തിവരികയാണ്. ചില ആൾക്കാർക്ക് സംശയങ്ങൾ ഉണ്ടെങ്കിലും, സമാധാനം വേണമെന്നുണ്ടെങ്കിൽ നമ്മൾ ഒരിക്കലും ഒത്തുതീർപ്പിനു വേണ്ടിയുളള ശ്രമങ്ങൾ അവസാനിപ്പിക്കരുതെന്ന് ചടങ്ങിന്റെ ആമുഖപ്രസംഗം നടത്തിയ ഹാൻയാങ്ങ് സർവ്വകലാശാലയിലെ പ്രൊഫസറായ ഹോങ്ങ് യോങ്ങ് പ്യോ പറഞ്ഞു. ലക്ഷ്യത്തിലെത്തിച്ചേരാൻ വേണ്ടി ഫോറത്തിന് ചെറിയ എന്തെങ്കിലും സംഭാവനകൾ എങ്കിലും നൽകാൻ സാധിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. ഉത്തരകൊറിയയിൽ മിഷനറി പ്രവർത്തനം നടത്തുക എന്നത് തനിക്ക് ലഭിച്ച വിളിയായിട്ടാണ് കാണുന്നതെന്ന് ആർച്ച് ബിഷപ്പ് സൂൺ പറഞ്ഞു. ഉത്തരകൊറിയയിലെ മിഷനുവേണ്ടി, ഉത്തരകൊറിയൻ അഭയാർത്ഥികളെ സഹായിക്കുന്നത് ഉൾപ്പെടെയുളള നടപടികൾ പ്രവർത്തികമാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. 1945 ൽ ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെടുന്നതിന് മുന്‍പ് ജപ്പാൻറെ ഒരു കോളനി ആയിരിന്നു കൊറിയ. യുദ്ധാനന്തരം നടന്ന യാൾട്ട കോൺഫറൻസിൽവെച്ച് മുപ്പത്തിയെട്ടാം സമാന്തര രേഖ (38th Parallel) നിർണ്ണയിച്ച് കൊറിയയെ തെക്കും വടക്കുമായി വിഭജിക്കാൻ തീരുമാനിച്ചു. അങ്ങനെ അമേരിക്കൻ നിയന്ത്രണത്തിലുള്ള ദക്ഷിണ കൊറിയയും സോവിയറ്റ് യൂണിയൻറെ നിയന്ത്രണത്തിലുള്ള കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കായി ഉത്തര കൊറിയയും നിലവിൽ വരികയായിരിന്നു. ലോകത്തെ ഏറ്റവും അധികം മതസ്വാതന്ത്ര്യ ലംഘനം നടക്കുന്ന ക്രൈസ്തവര്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ഏകാധിപതിയായ കിം ജോംഗ് ഉന്‍ ഭരിക്കുന്ന രാജ്യമാണ് ഉത്തര കൊറിയ.
Image: /content_image/News/News-2023-11-21-17:19:38.jpg
Keywords: കൊറിയ
Content: 22220
Category: 18
Sub Category:
Heading: കർത്താവിനൊപ്പം സഭാകൂട്ടായ്മയിൽ നമുക്കും ഒന്നിച്ചു നടക്കാം: കർദ്ദിനാൾ മാർ ആലഞ്ചേരി
Content: കാക്കനാട്: കർത്താവിനോടൊപ്പം സഭയുടെ കൂട്ടായ്മയിൽ ഒന്നിച്ചു നടക്കുന്നവരാകണം സഭാവിശ്വാസികളെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. 'ക്രിസ്തീയ ദൗത്യവും ജീവിതവും - പ്രാദേശിക സഭയിലും സമൂഹത്തിലും' എന്ന വിഷയത്തെ ആസ്പദമാക്കി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററൽ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്പാർക്കിയൽ അസംബ്ലിയുടെ പ്രസക്തിയെക്കുറിച്ച് സഭാപ്രബോധനങ്ങളുടെയും റോമിൽ സമാപിച്ച സിനഡാത്മക സിനഡിന്റെ ഒന്നാം സമ്മേളനത്തിന്റെ വിചിന്തനങ്ങളുടെയും വെളിച്ചത്തിൽ കർദ്ദിനാൾ ഉദ്ബോധിപ്പിച്ചു. പൗരസ്ത്യസഭകൾക്ക് സാർവത്രിക സഭയിലുള്ള പ്രാധാന്യവും അവിഭാജ്യതയും സുവ്യക്തമാക്കുന്നതാണ് ഒന്നാം സമ്മേളനത്തിന്റെ ഔദ്യോഗിക രേഖയുടെ ഒരദ്ധ്യായമെന്ന് മേജർ ആർച്ച് ബിഷപ്പ് വ്യക്തമാക്കി. മാമ്മോദീസ സ്വീകരിച്ച എല്ലാവരും സമന്മാരാണ്, എന്നാൽ സവിശേഷ വരങ്ങളിലൂടെ ശുശ്രൂഷയിൽ വ്യതിരിക്തതയുള്ളവരുമാണ്. എപ്പാർക്കിയൽ അസംബ്ലിയിൽ എല്ലാവരെയും ശ്രവിക്കുന്നതും ക്രിയാത്മകവുമായ ചർച്ചകൾ ഉണ്ടാകണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. "സ്നേഹം ഒരു ശീശ്മയ്ക്കും ജന്മം കൊടുക്കുന്നില്ല, വിഭാഗീയതയുണ്ടാക്കുന്നില്ല, അപരനെ ദ്രോഹിക്കുന്ന ഒന്നും ചെയ്യുന്നില്ല" എന്ന് വിശുദ്ധ ക്ലെമെന്റിനെ ഉദ്ധരിച്ചുകൊണ്ട് കർദിനാൾ പറഞ്ഞു. ജീവനെയും കുടുംബബന്ധങ്ങളെയും സഭാകൂട്ടായ്മയെയും വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയുന്ന മനോഭാവം വളർത്തിയെടുക്കുകയും അതിനായി പരിശ്രമിക്കുകയും വേണം. സഭാ സ്ഥാപനങ്ങളിലൂടെയുള്ള സാമൂഹ്യ സേവനത്തിലും ആതുരശുശ്രൂഷയിലും ക്രൈസ്തവസാക്ഷ്യം നൽകാൻ കൂടുതൽ പരിശ്രമിക്കണം. ദരിദ്രരും പീഡിതരും പാർശ്വവത്കരിക്കപ്പെടുന്നവരും സഭയുടെ കരുതലിനും കാരുണ്യത്തിനും പാത്രീഭൂതരാകണം. അവർ നമ്മുടെ അടുക്കൽ വരുമ്പോഴല്ല അവരെ അന്വേഷിച്ചുചെന്ന് അവർക്ക് ആവശ്യമായ സഹായസഹകരണങ്ങൾ നൽകാൻ നാം കടപ്പെട്ടവരാണ്. "ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്" എന്ന ക്രിസ്തുവിന്റെ തിരുവചനം അവരെ സംരക്ഷിക്കുവാനുള്ള സഭയുടെ കടമയെയാണ് സൂചിപ്പിക്കുന്നത് എന്നും മേജർ ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിങ്ങവനം ക്നാനായ സുറിയാനി സഭാധ്യക്ഷൻ കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപോലിത്ത അനുഗ്രഹപ്രഭാഷണം നടത്തി. പാലാ രൂപതാ മുന്‍ അധ്യക്ഷന്‍ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ഗ്രേറ്റ്‌ ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാർ ജോസഫ് സ്രാമ്പിക്കൽ, ഷംഷാബാദ്‌ രൂപതാ സഹായമെത്രാന്‍ മാർ ജോസഫ് കൊല്ലംപറമ്പിൽ, സീറോമലബാർസഭയുടെ പി.ആർ.ഒ.യും മീഡിയാ കമ്മീഷൻ സെക്രട്ടറിയുമായ റവ.ഡോ. ആന്റണി വടക്കേകര വി.സി. എന്നിവർ സന്നിഹിതരായിരുന്നു. രൂപതാ വികാരി ജനറൽ റവ. ഫാ. ജോസഫ് തടത്തിൽ സ്വാഗതമാശംസിക്കുകയും ചാൻസലർ റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ ഉദ്ഘാടന സമ്മേളനത്തിൽ കൃതജ്ഞതയർപ്പിക്കുകയും ചെയ്തു.
Image: /content_image/News/News-2023-11-21-17:38:48.jpg
Keywords: ആലഞ്ചേരി
Content: 22221
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വികാരഭരിതനായി ഭാര്യയെയും മകളെയും നഷ്ട്ടപ്പെട്ട ആഫ്രിക്കന്‍ അഭയാര്‍ത്ഥി
Content: വത്തിക്കാന്‍ സിറ്റി: ടുണീഷ്യയിൽ നിന്നുള്ള പലായന മധ്യേ മരുഭൂമി കടക്കുന്നതിനിടെ ഭാര്യയെയും ആറ് വയസ്സുള്ള മകളെയും നഷ്ട്ടപ്പെട്ട ആഫ്രിക്കൻ അഭയാര്‍ത്ഥിയുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. നവംബർ 17 വെള്ളിയാഴ്ച വത്തിക്കാൻ സിറ്റിയിലെ പേപ്പല്‍ വസതിയായ സാന്താ മാർട്ടയിൽ നടന്ന കൂടിക്കാഴ്ചയിൽ, മുപ്പതുകാരനായ എംബെംഗു നിംബിലോ ക്രെപിനാണ് തന്റെ സങ്കടക്കഥ കണ്ണീരോടെ പങ്കുവെച്ചത്. യഥാർത്ഥത്തിൽ കാമറൂണിൽ നിന്നുള്ള വ്യക്തിയാണ് ക്രെപിൻ. എന്നാൽ കാമറൂണിലെ ആംഗ്ലോഫോൺ പ്രതിസന്ധിയുടെ അക്രമത്തിനിടയിൽ തന്റെ മൂത്ത സഹോദരി കൊല്ലപ്പെട്ടതിനെത്തുടർന്ന് സ്വന്തം രാജ്യം വിടാൻ തീരുമാനിക്കുകയായിരിന്നു. 2016 ൽ ലിബിയയിലെ കുടിയേറ്റ ക്യാമ്പിൽ താമസിക്കുമ്പോൾ, ഐവറി കോസ്റ്റിൽ നിന്നുള്ള മാറ്റില എന്ന യുവതിയെ കണ്ടുമുട്ടി. അവർ രണ്ടുപേരും മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലെത്താൻ അഞ്ച് തവണ ശ്രമിച്ചു. മാറ്റില ഗർഭിണിയായിരിക്കുമ്പോൾ, ഓരോ തവണയും അവരുടെ ശ്രമങ്ങൾ പരാജയപ്പെടുകയായിരിന്നു. പിന്നാലേ അവര്‍ ലിബിയൻ തടങ്കൽ കേന്ദ്രത്തില്‍ അടയ്ക്കപ്പെട്ടു. 2023 ജൂലൈയിൽ, തങ്ങളുടെ മകളായ മേരിക്ക് വിദ്യാഭ്യാസം ലഭിക്കുമെന്ന പ്രതീക്ഷയോടെ ദമ്പതികൾ ടുണീഷ്യയിലേക്ക് പലായനം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ അവിടെയെത്തിയപ്പോൾ ഉണ്ടായത് ദുരനുഭവം തന്നെയായിരിന്നു. ടുണീഷ്യൻ പോലീസ് അവരെ മർദ്ദിച്ചു, അവരെ വെള്ളമില്ലാത്ത വിദൂര മരുഭൂമിയിൽ ഉപേക്ഷിച്ചു. എനിക്ക് ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് ഞങ്ങൾ ഒരു മണിക്കൂറെങ്കിലും നടന്നു, എന്റെ ഭാര്യയും മകളും കരയാൻ തുടങ്ങി. ഞാൻ അവരോട് എന്നെ വിട്ടുപോകാൻ ആവശ്യപ്പെട്ടു, കാരണം അവർ താമസിച്ചാൽ അവർ എന്നോടൊപ്പം മരിക്കും, അതിനാൽ മറ്റുള്ളവരെ പിടികൂടി ലിബിയയിൽ പ്രവേശിക്കുന്നതാണ് നല്ലതെന്ന് കരുതിയിരിന്നുവെന്നും ക്രെപിൻ പറഞ്ഞു. രാത്രിയിൽ, സുഡാനീ സ്വദേശികളായ അപരിചിതർ മരുഭൂമിയിൽ കിടന്ന ക്രെപിനിനെ കണ്ടു, വേണ്ട പരിചരണം നല്‍കി. ലിബിയയിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും മകളും മരുഭൂമിയിൽ മരിച്ച കാര്യം അറിഞ്ഞതെന്ന് നിറകണ്ണുകളോടെ ക്രെപിന്‍ പറയുന്നു. ദാരുണമായ സംഭവകഥ കേട്ട ഫ്രാന്‍സിസ് പാപ്പ തന്റെ പ്രാര്‍ത്ഥന ക്രെപിനെ അറിയിച്ചു. ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റിന്റെ സേവനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മൈക്കൽ സെർണി, മെഡിറ്ററേനിയന്‍ സേവിംഗ് ഹ്യൂമൻസ് ചാപ്ലിൻ ഫാ. മാറ്റിയ ഫെരാരി, ഈ വർഷം ക്രെപിന്റെ ഇറ്റലിയിലേക്കുള്ള വരവ് സുഗമമാക്കാൻ സഹായിച്ച മറ്റ് സംഘടനകളുടെ പ്രതിനിധികളും പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ ക്രെപിനു ഒപ്പമുണ്ടായിരിന്നു.
Image: /content_image/News/News-2023-11-21-18:23:57.jpg
Keywords: അഭയാ
Content: 22222
Category: 18
Sub Category:
Heading: ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ഒന്‍പതാമത് വാര്‍ഷികാഘോഷങ്ങള്‍ നാളെ
Content: മാന്നാനം: ആത്മീയതയുടെയും അറിവിൻ്റെയും അനശ്വര വെളിച്ചം പകർന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും പ്രാർത്ഥനാ ജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിൻ്റെ ഒമ്പതാമത് വാർഷികാഘോഷങ്ങൾ നാളെ മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തിൽ വിവിധ തിരുക്കർമങ്ങളോടെ നടക്കും. ഭാരത സഭയുടെ ചരിത്രത്തിലെ അഭിമാനാർഹമായ പുണ്യദിനത്തിൻ്റെ ഓർമ ആചരിക്കുന്ന നാളെ രാവിലെ 6.30നും എട്ടിനും 11നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും നടത്തും. വിശുദ്ധ ചാവറയച്ചൻ്റെ കബറിടത്തിലേക്ക് സിഎംഐ, സിഎംസി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അയ്യായിരത്തിലധികം വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കുന്ന ചാവറ തീർത്ഥാടനം 10.30ന് എത്തിച്ചേരും. തുടർന്ന് 11ന് അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ സിഎംഐ സഭ പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. സിഎംഐ സഭയുടെ ജനറൽ കൗൺസിലർമാർ സഹകാർമ്മികരായിരിക്കും. സിഎംഐ തിരുവനന്തപുരം പ്രോവിൻഷ്യൽ ഫാ. ആന്റണി ഇളംതോട്ടം സന്ദേശം നൽകും.
Image: /content_image/India/India-2023-11-22-10:57:16.jpg
Keywords: ചാവറ
Content: 22223
Category: 18
Sub Category:
Heading: വന്‍കിട കമ്പനികള്‍ക്ക് കൂടുതൽ സ്ഥലം കൈമാറാന്‍ സര്‍ക്കാര്‍ ശ്രമം: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ
Content: തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ സ്ഥലങ്ങൾ കോർപറേറ്റുകൾക്ക് കൈമാറുന്നതിൻ്റെ വ്യഗ്രതയിലാണു സർക്കാരെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. വിഴിഞ്ഞം തുറമുഖം സംബന്ധിച്ച് ജനകീയ പഠനസമിതി തയാറാക്കിയ റിപ്പോർട്ട് പ്രകാശനച്ചടങ്ങുകളിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ്. കെ റെയിൽ പദ്ധതി, തീരദേശ ഹൈവേ എന്നിവയിലൂടെ കൂടുതൽ സ്ഥലങ്ങൾ വൻകിട കമ്പനികൾക്കു കൈമാറാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ രാജ്യത്തിന്റെ തന്നെ വികസന വൈകല്യത്തിലേക്കു സംസ്ഥാനവും നീങ്ങുന്നു എന്നതാണു മനസിലാക്കേണ്ടതുണ്ടെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണം. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയാറാകണം. ജനങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട് ഭരണത്തിലെത്തിയവർ ജനത്തിന്റെ മൊത്തം വികസനം ലക്ഷ്യം വയ്ക്കുകയാണ് ഏറ്റവും അഭികാമ്യമെന്നു അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം വരുന്നതിൻ്റെ ഭാഗമായി തീരശോഷണവും ഭവനം നഷ്ടപ്പെടുന്നതും പരമ്പരാഗത മത്സ്യത്തിൻ്റെ ശോഷണം ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചെങ്കിലും ഒരുവർഷവും മാസങ്ങളും പിന്നിട്ടിട്ടും നടപടികൾ ഒന്നുമായില്ല. സർക്കാരിന് ഇതുവരെ സാധിക്കാൻ കഴിയാത്ത കാര്യം ജനകീയ പഠനസമിതിക്കു സാധിച്ചു. 2022-ൽ മത്സ്യത്തൊഴിലാളി സമൂഹം മറ്റു മാർഗങ്ങൾ ഇല്ലാതായപ്പോൾ അവരുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനായി നടത്തിയ അതിജീവന സമരത്തി ൽ മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നായിരുന്നു തുറമുഖനിർമാണം നിർത്തിവച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിനിധിയെയും ഉൾപ്പെടുത്തിയ സമി തിയെക്കൊണ്ടു പഠനം നടത്തുക എന്നത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് ജനകീയ പഠനസമിതിയെ രൂപീകരിച്ച് പഠനം നടത്തിയതെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ രാമചന്ദ്രഗുഹ റിപ്പോർട്ട് പ്രകാശനം ചെയ്‌തു. ജനകീയ പഠനസമിതി അധ്യ ക്ഷൻ ഡോ. കെ.വി. തോമസ്, മോൺ. യൂജിൻ പെരേര, മാധ്യമപ്രവർത്തകൻ ആർ. രാജഗോപാൽ, ഡോ. ജോൺ കുര്യൻ, വി. ദിനകരൻ, ജാക്‌സൺപൊള്ളയിൽ, അഡ്വ. ഷെറി ജെ. തോമസ്, സിന്ധു നെപ്പോളിയൻ തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2023-11-22-11:39:07.jpg
Keywords: നെറ്റോ