Contents
Displaying 21791-21800 of 24998 results.
Content:
22202
Category: 18
Sub Category:
Heading: ലോഗോസ് 2023 ബൈബിൾ ക്വിസ്: മെഗാ ഫൈനൽ ഇന്നും നാളെയുമായി പിഒസിയിൽ
Content: കൊച്ചി: ലോഗോസ് 2023 ബൈബിൾ ക്വിസിന്റെ മെഗാ ഫൈനൽ ഇന്നും നാ ളെയുമായി പാലാരിവട്ടം പിഒസിയിൽ നടക്കും. ലോഗോസ് പ്രതിഭയ്ക്ക് 65,000 രൂപ കാഷ് അവാർഡും സ്വർണമെഡലും സമ്മാനമായി നൽകും. ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമെന്നറിയപ്പെടുന്ന ലോഗോസിൽ ഈ വർഷം അഞ്ചു ലക്ഷം പേരാണു രജിസ്റ്റർ ചെയ്തത്. രൂപതാതലങ്ങളിൽ വിജയികളായ 600 പേരിൽ ആറു പേരാണ് മെഗാ ഫൈനലിൽ പങ്കെടുക്കുക. ഇതിലെ ജേതാവാണു ലോഗോസ് പ്രതിഭ. ലോഗോസ് പരീക്ഷയുടെ വിവിധ ഘട്ടങ്ങളിൽ വിജയിക്കുന്നവർക്ക് 14 ലക്ഷം രൂപയുടെ സമ്മാനങ്ങളുണ്ട്. ഓരോ കാറ്റഗറിയിലും ജേതാക്കൾക്ക് 15,000 രൂപ യും സ്വർണമെഡലും നൽകും. ഈ വർഷം ഭിന്നശേഷിക്കാർക്കും മത്സരമുണ്ട്. വിവിധ രൂപതകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഭിന്നശേഷി ക്കാർ മത്സരിക്കും. ഫമിലിയ ലോഗോസിൽ രൂപതകളിൽനിന്നു വിജയിച്ചുവന്ന 20 ഫാമിലികൾ ലോഗോസ് ഫമിലിയ ചാമ്പ്യനാകാൻ മത്സരിക്കും.നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമാപനച്ചടങ്ങിൽ കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ലോഗോസ് ക്വിസ് 2023ൽ ഏറ്റവുമധികം പേരെ പങ്കെടുപ്പിച്ചതിനുള്ള പുരസ്കാരം എറണാകുളം- അങ്കമാലി അതിരൂപതയ്ക്കാണ്. അരലക്ഷം പേരാണ് അതിരൂപതയിൽ പരീക്ഷയെഴുതിയത്. രണ്ടാം സ്ഥാനത്ത് തൃശൂർ അതിരൂപതയാണ്. മൂന്നാം സ്ഥാനം പാലാ രൂപത സ്വന്തമാക്കി. ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ച ഇടവകയ്ക്കുള്ള പുരസ്കാരം പാലാ രൂപതയിലെ കുറവിലങ്ങാടിനാണ്. വരാപ്പുഴ അതിരൂപതയിലെ ഓച്ചൻതുരുത്തും എറണാകുളം - അങ്കമാലി അതിരൂപതയിലെ അങ്കമാലിയും ഈ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. രാമനാഥപുരം, കണ്ണൂർ, പാലക്കാട് രൂപതകൾ പ്രത്യേക പുരസ്കാരങ്ങൾ നേടി.
Image: /content_image/India/India-2023-11-18-12:20:42.jpg
Keywords: ലോഗോസ്

22203
Category: 1
Sub Category:
Heading: സൈന്യത്തിലേക്കുള്ള വിളി ദൈവവിളിയാക്കി മാറ്റി: അമേരിക്കന്‍ സൈനികന്‍ സാമുവല്‍ മക്പീകിന്‍റെ ജീവിതകഥ
Content: അമേരിക്കന്‍ ആര്‍മി ഉദ്യോഗസ്ഥരുടെ മകനായ സാമുവല്‍ മക്പീക് പൗരോഹിത്യത്തിലേക്കുള്ള തന്റെ ദൈവവിളി തിരിച്ചറിഞ്ഞ സംഭവകഥ ശ്രദ്ധ നേടുന്നു. വെസ്റ്റ് പോയന്റില്‍ പഠിക്കുമ്പോള്‍ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ സാമുവല്‍ ഇന്ന്‍ യു.എസ് ആര്‍മിയില്‍ പൗരോഹിത്യത്തിന് പഠിക്കുകയാണ്. സമീപകാലത്ത് സാമുവല്‍ ‘ചര്‍ച്ച്പോപ്’ന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഈ യുവാവിന്റെ ദൈവവിളിയുടെ കഥ പുറംലോകം അറിഞ്ഞത്. അമേരിക്കന്‍ ആര്‍മി സേവനത്തിനുള്ള വിളി, അക്ഷരാര്‍ത്ഥത്തില്‍ സാമുവലിന്റെ ദൈവവിളിയായി മാറുകയായിരുന്നു. മിലിട്ടറി കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ ചെറുപ്പകാലം മുതല്‍ക്കേ രാജ്യത്തോട് വല്ലാത്ത ദേശസ്നേഹമുണ്ടായിരുന്നുവെന്നു സാമുവല്‍ പറയുന്നു. അതുകൊണ്ട് തന്നെ വെസ്റ്റ് പോയന്റില്‍ ചേരുന്നതും, തന്റെ മാതാപിതാക്കളേപ്പോലെ ആര്‍മിയില്‍ ലോജിസ്റ്റീഷ്യനായി സേവനം ചെയ്യുന്നതും അവന്റെ സ്വപ്നമായിരുന്നു. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി വെറും 17 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അവന്‍ കേഡറ്റ് ബേസിക് ട്രെയിനിംഗ് അക്കാദമിയില്‍ ചേര്‍ന്നു. എന്നിരുന്നാലും ദൈവത്തിനു തന്നെക്കുറിച്ച് മറ്റെന്തോ പദ്ധതിയുണ്ടെന്ന്‍ അവനറിയാമായിരുന്നു. ഹൈസ്കൂള്‍ പഠനകാലത്ത് തന്നെ പൗരോഹിത്യത്തോട് തനിക്ക് താല്‍പര്യമുണ്ടായിരുന്നുവെന്ന് പറഞ്ഞ സാമുവല്‍ തന്റെ മിലിട്ടറി കരിയര്‍ അവസാനിപ്പിച്ചാലോ എന്നുവരെ താന്‍ അക്കാലത്തു ആലോചിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് പോയന്റില്‍ ചേര്‍ന്ന്‍ ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ വൈദികനാകണമെന്ന ആഗ്രഹം അവനുള്ളില്‍ ശക്തമായി. അവിടെവെച്ച് ജീവിത ശൈലിമാറ്റത്തിലുള്ള ആശങ്കയും, പരിശീലനത്തിലെ അസ്വസ്ഥതയും, മിലിട്ടറി സംസ്കാരവും അവനെ വേട്ടയാടിയിരുന്നു. എന്നാല്‍ ദൈവവുമായുള്ള ബന്ധത്തേക്കുറിച്ചും, പരിശുദ്ധ കന്യകമാതാവിനോടുള്ള ഭക്തിയേക്കുറിച്ചും, വിശുദ്ധ കുര്‍ബാനയോട് തനിക്കുള്ള ആദരവും അവനെ ആത്മീയമായി വളര്‍ത്തി. പരമ്പരാഗത ലത്തീന്‍ കുര്‍ബാനയോടുള്ള വലിയ ഇഷ്ട്ടവും പൗരോഹിത്യത്തിലേക്കുള്ള യാത്രയില്‍ അവനെ സഹായിച്ചിട്ടുണ്ട്. മിലിട്ടറി ചാപ്ലൈനായ ഫാ. മാത്യു പാവ്ളികോവ്സ്കി കാരണമാണ് താനിപ്പോള്‍ ഇവിടെ നില്‍ക്കുന്നതെന്നു സാമുവല്‍ പറയുന്നു. “അദ്ദേഹമാണ് ഞാന്‍ എന്തുചെയ്യണമെന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നത്''. ഞാന്‍ പട്ടാളക്കാരെ ആത്മീയവും, മാനസികവുമായി സഹായിക്കുവാന്‍ ആഗ്രഹിക്കുന്നു, വിശുദ്ധിയുടെ മാതൃകയായി മാറുവാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. നിര്‍ഭാഗ്യവശാല്‍ വെസ്റ്റ് പോയന്റില്‍ ചാപ്ലൈന്‍ കോര്‍പ്സിലേക്ക് ഉദ്യോഗസ്ഥരെ കമ്മീഷന്‍ ചെയ്യാത്തതിനാല്‍ 2018-ല്‍ അവന്‍ അവിടെ നിന്നും രാജിവച്ചു തന്റെ ദൈവവിളി പൂര്‍ണ്ണമായും തിരിച്ചറിയുന്നതിനായി റിച്ച്മോണ്ടില്‍ ചേര്‍ന്നു. ബിരുദം പൂര്‍ത്തിയായ ശേഷം സെക്കന്‍ഡ് ലെഫ്റ്റ്നന്റ് പദവിയില്‍ നിയമിതനായ സാമുവല്‍ ഇപ്പോള്‍ റിച്ച്മോണ്ട് രൂപതയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ തിയോളജിക്കല്‍ കോളേജില്‍ പഠിക്കുകയാണ്. നിലവില്‍ റിസര്‍വ് ആര്‍മിയില്‍ സേവനം ചെയ്യുന്ന അദ്ദേഹം ഔദ്യോഗിക ചാപ്ലൈന്‍ സ്ഥാനാര്‍ത്ഥി കൂടിയാണ്. യഥാര്‍ത്ഥ വൈദികന്‍ എന്ന നിലയില്‍ ‘ആടിന്റെ ഗന്ധമുള്ള ഇടയന്‍മാരാകുക’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനമനുസരിച്ച് ജീവിക്കേണ്ടതുണ്ടെന്ന് പറഞ്ഞ സാമുവല്‍, ദൈവത്തോടുള്ള തന്റെ സ്നേഹം, അര്‍ത്ഥവത്തായ രീതിയില്‍ പട്ടാളക്കാര്‍ക്കിടയില്‍ അജപാലനം ചെയ്യുക എന്നീ രണ്ടു കാരണങ്ങളെ ഒരുമിച്ച് കൊണ്ടുപോകുന്നതാണ് തന്റെ ദൈവനിയോഗമെന്നും പ്രേഷിത പ്രവര്‍ത്തനം നടത്തുവാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മിലിട്ടറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും എളിയരീതിയില്‍ ദൈവകരുണയുടെ ഒരു ഉപകരണമായി തന്നെത്തന്നെ കാണുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ''കരുണ കാണിക്കുക, സംസാരിക്കുവാന്‍ താല്‍പ്പര്യം കാണിക്കുക എന്നിവയ്ക്കു അത്ഭുതങ്ങള്‍ സൃഷ്ടിക്കും” എന്ന് പറഞ്ഞ സാമുവല്‍ തനിക്കും തന്റെ സഹസെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ ജീവിതത്തിലെ ദൈവഹിതം നിറവേറ്റുവാന്‍ പ്രാര്‍ത്ഥനസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. വിശുദ്ധ ഫിലിപ്പ് നേരിയാണ് അമേരിക്കന്‍ ആര്‍മി സ്പെഷ്യല്‍ ഫോഴ്സിന്റെ മധ്യസ്ഥ വിശുദ്ധന്‍.
Image: /content_image/News/News-2023-11-18-13:12:56.jpg
Keywords: ആര്‍മി

22204
Category: 18
Sub Category:
Heading: ന്യൂനപക്ഷ സ്കോളർഷിപ്പ്: സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങി
Content: ചങ്ങനാശേരി: കേന്ദ്ര സർക്കാർ നിർത്തലാക്കിയ ന്യൂനപക്ഷ, പിന്നാക്ക വിഭാഗ പ്രീമെട്രിക് സ്കോളർഷിപ്പുകൾ കേരളത്തിൽ തുടർന്നും നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങി. ഇപ്പോൾ സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കു പ്രഖ്യാപിച്ച സ്കോളർഷിപ്പ് ഒബിസി വിഭാഗത്തിനു മാത്രമായി ചുരുക്കിയിരിക്കുകയാണ്. “കെടാവിളക്ക്” എന്ന പേരിലാണ് പുതിയ പ്രീ മെട്രിക് സ്കോളർഷിപ്പ് ആരംഭിച്ചിരിക്കുന്നത്. ലത്തീൻ കത്തോലിക്ക വിഭാഗത്തെയടക്കം ഇതിൽനിന്നു മാറ്റിനിർത്തിയത് വിവാദമായി. സർക്കാർ വാഗ്ദാനം ചെയ്തതുപോലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്കോള ർഷിപ്പ് നടപ്പിലാക്കാത്തത് അങ്ങേയറ്റം നിരാശാജനകമാണെന്ന് കത്തോലി ക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി. “കെടാവിളക്ക്” സ്കോളർഷിപ്പിനു സമാനരീ തിയിൽ ന്യൂനപക്ഷവിഭാഗം വിദ്യാർഥികൾക്കു പുതിയ പ്രീ മെട്രിക് സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-11-19-08:25:27.jpg
Keywords: സ്കോളർ

22205
Category: 1
Sub Category:
Heading: ബന്ദികളാക്കിയ ഇസ്രായേലി കുടുംബങ്ങളുമായും പലസ്തീനികളുടെ ബന്ധുക്കളുമായും ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തും
Content: വത്തിക്കാന്‍ സിറ്റി: അടുത്ത ബുധനാഴ്ച നടക്കുന്ന പൊതു സദസ്സിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി സ്വദേശികളുടെ കുടുംബങ്ങളെയും ഗാസയിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രിയപ്പെട്ടവരെയും ഫ്രാൻസിസ് പാപ്പ കാണും. നവംബർ 22-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ തന്റെ പൊതു സദസ്സിനോടനുബന്ധിച്ച് മാർപാപ്പ ഇസ്രായേലി, പലസ്തീനിയൻ പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണിയാണ് അറിയിച്ചത്. ഓരോ വ്യക്തിയുടെയും കഷ്ടപ്പാടുകളോട് തന്റെ ആത്മീയ അടുപ്പം കാണിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുകയാണെന്ന് ബ്രൂണി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. കഴിഞ്ഞ മാസം ഇസ്രായേൽ - ഹമാസ് യുദ്ധം ആരംഭിച്ചതു മുതൽ ഫ്രാൻസിസ് മാർപാപ്പ തന്റെ പൊതു സദസ്സുകളിൽ വിശുദ്ധ നാടിന് വേണ്ടി സമാധാനത്തിനായി നിരന്തരം പ്രാർത്ഥിച്ചിരുന്നു. പ്രസംഗങ്ങളില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും ഗാസയിലെ സാധാരണക്കാരുടെ സംരക്ഷണത്തിനും പാപ്പ നിരവധി പ്രാവശ്യം ശബ്ദമുയര്‍ത്തി. ദുരിതമനുഭവിക്കുന്ന പാലസ്തീനികൾ, ഇസ്രായേലികൾ എല്ലാവരുടെയും ഒപ്പമാണെന്നും ഈ ഇരുണ്ട നിമിഷത്തിൽ അവർക്കുവേണ്ടി ഒരുപാട് പ്രാർത്ഥിക്കുകയാണെന്നും നവംബർ 12-ന് നടത്തിയ പ്രസംഗത്തിൽ പാപ്പ പറഞ്ഞു. വയോധികരും കുട്ടികളും ഉൾപ്പെടെയുള്ള ബന്ദികളെ ഉടനടി മോചിപ്പിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചിരിന്നു.
Image: /content_image/News/News-2023-11-19-08:43:06.jpg
Keywords: ഹമാസ

22206
Category: 18
Sub Category:
Heading: ക്രിസ്‌തു വിശ്വാസം സ്വീകരിച്ച പട്ടിവർഗക്കാരുടെ സംവരണം റദ്ദാക്കണം: ആവശ്യവുമായി ആർഎസ്എസ് സംഘടന
Content: അഗർത്തല: ക്രിസ്‌തു വിശ്വാസം സ്വീകരിച്ച പട്ടിവർഗക്കാരുടെ സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഗർത്തലയിൽ ക്രിസ്‌തുമസ് ദിനത്തിൽ റാലി സംഘടി പ്പിക്കുമെന്ന് ആർഎസ്എസ് പിന്തുണയുള്ള സംഘടന. ജനജാതി സുരക്ഷാ മഞ്ച് (ജെഎസ്എം) ത്രിപുര യൂണിറ്റ് കൺവീനർ സന്തി ബികാഷ് ചക്‌മ ആ ണ് ഇക്കാര്യം അറിയിച്ചത്. ആർഎസ്എസിൻ്റെ ഗോത്രവർഗ വിഭാഗമായ വനവാസി കല്യാൺ ആശ്രമ ത്തിന്റെ പിന്തുണയുള്ള സംഘടനയാണ് ജെഎസ്എം. അഗർത്തല സ്വാമി വിവേകാനന്ദൻ മൈതാനത്താണ് റാലി സംഘടിപ്പിക്കുക. ക്രിസ്‌തു വിശ്വാസത്തിൽ ചേർന്ന പട്ടികവർഗക്കാരുടെ സംവരണം റദ്ദാക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ചക്‌മ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ത്രിപുരയിൽ ക്രിസ്‌തു വിശ്വാസം പ്രചരിക്കപ്പെട്ടില്ലെന്ന് ചക്മ ചൂണ്ടിക്കാട്ടി. 1911ലെ സെൻസസ് പ്രകാരം 138 ക്രൈസ്‌തവരാണ് ത്രിപുരയിലുണ്ടായിരുന്നത്. 1991 ൽ ക്രൈസ്‌തവരുടെ സംഖ്യ 46,472 ആയി. 2011 ആയപ്പോഴേക്കും ക്രൈസ്‌തവരുടെ എണ്ണം 1,59,582 ആയി. വിശ്വാസപരിവർത്തനം നടത്തിയവർക്കു സംവരണം നല്‌കരുതെന്നും ചക്മ പറഞ്ഞു.
Image: /content_image/India/India-2023-11-20-09:35:32.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

22207
Category: 1
Sub Category:
Heading: പാവപ്പെട്ടവർക്കായുള്ള ദിനാചരണത്തിന്റെ ഭാഗമായി 1200 പേർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവർക്കായുള്ള ലോകദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനിൽ പാവങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് മാർപാപ്പ. രാവിലെ പ്രാദേശിക സമയം പത്തു മണിക്കു ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി നടന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബലിയില്‍ സംബന്ധിച്ചു. തോബിത്തിൻറെ പുസ്തകം നാലാം അദ്ധ്യായത്തിൽ നിന്നെടുത്ത ഏഴാമത്തെ വാക്യമായ “ദരിദ്രനിൽ നിന്ന് മുഖം തിരിക്കരുത്” എന്നതായിരിന്നു ദിനാചരണത്തിന്റെ വിചിന്തന വിഷയം. ദാരിദ്ര്യത്തിന്റെ ഒരു നദി നമ്മുടെ നഗരങ്ങളിലൂടെ ഒഴുകുന്നുണ്ടെന്നും അത് കവിഞ്ഞൊഴുകുന്നതായി തോന്നുകയാണെന്നും സഹായവും പിന്തുണയും ഐക്യദാർഢ്യവും അഭ്യർത്ഥിക്കുന്ന സഹോദരീസഹോദരന്മാരുടെ നിലവിളി കൂടുതൽ ഉച്ചത്തിലാകുകയാണെന്നും പാപ്പ പറഞ്ഞു. എല്ലാ മനുഷ്യരും, ക്രിസ്ത്യാനികളും, യഹൂദരും, മുസ്ലീങ്ങളും, ഏതെങ്കിലും മതത്തിൽ പെട്ടവരോ ദൈവത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവരാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പാപ്പ പറഞ്ഞു. ദിവ്യബലിക്കു ശേഷം വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് സമീപത്തുള്ള പോൾ ആറാമൻ ശാലയിലേക്ക് എത്തുകയായിരിന്നു. പോൾ ആറാമൻ ഹാളില്‍ 1200 പേർക്കൊപ്പമാണ് പാപ്പ ഉച്ചഭക്ഷണം കഴിച്ചത്. ഹിൽട്ടൺ ഹോട്ടലിൻറെ ഇറ്റലിയിലുള്ള ശൃംഖലയാണ് ഭക്ഷണം ഒരുക്കിയത്. 2015 ഡിസംബർ 8 മുതൽ 2016 നവമ്പർ 20 വരെ ആചരിക്കപ്പെട്ട കരുണയുടെ അസാധാരണ ജൂബിലിയുടെ സമാപനത്തിൽ പുറപ്പെടുവിച്ച അപ്പസ്തോലിക ലേഖനമായ “മിസെരിക്കോർദിയ ഏത് മീസെര”-ലൂടെയാണ് ഫ്രാൻസിസ് പാപ്പ പാവങ്ങള്‍ക്കായുള്ള ദിനാചരണം ഏർപ്പെടുത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-20-10:16:30.jpg
Keywords: പാപ്പ

22208
Category: 1
Sub Category:
Heading: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് കേരളത്തിലെ വരും തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കും
Content: കേരളത്തിനുള്ളില്‍ കൃഷി, വ്യവസായം, ബിസിനസ് എന്നിവ ഒന്നും ചെയ്യാന്‍ അനുവദിക്കാത്ത ഇവിടത്തെ എല്‍ഡിഎഫ്,യുഡിഎഫ് രാഷ്‌ട്രീയക്കാരും അഴിമതി കുത്തിനിറച്ചിരിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും കണ്ടും അനുഭവിച്ചും മടുത്ത ക്രൈസ്തവരുടെ പുതിയ തലമുറ, യൂറോപ്പിലേക്കും അമേരിക്കയിലേക്കും രക്ഷപ്പെടുമ്പോള്‍, ക്രൈസ്തവർ ഞെട്ടലോടെ തിരിച്ചറിയുന്ന ഒരു സത്യമുണ്ട്. കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ താഴുകയാണ്.ക്രൈസ്തവർ അവര്‍ കടന്നുചെന്ന ഒരു നാടിനെയും സമ്പന്നമാക്കാതിരുന്നിട്ടില്ല. വിദ്യാഭ്യാസം കൊണ്ട്, കൃഷികൊണ്ട്, വ്യവസായം കൊണ്ട്, കച്ചവടം കൊണ്ട് എന്നിങ്ങനെ എല്ലാ മേഖലകളിലും തങ്ങളുടേതായ സംഭാവനകള്‍ സമര്‍പ്പിക്കുകയും അഭിമാനകരമായ ആധിപത്യം നേടുകയും ചെയ്യുക എന്നതാണ് ക്രൈസ്തവ സമൂഹത്തിന്റെ ശൈലി. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, ക്ഷേമ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ജെ.ബി.കോശി കമ്മീഷൻ ശിപാർശകൾ നടപ്പാക്കുന്നതിലെ കാലതാമസം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമെന്ന് തീർച്ചയാണ്.അതിനു പുറമേ ദളിത് ക്രൈസ്തവർ,മലയോരം, തീരദേശം, കുട്ടനാട് പ്രദേശത്തെ നെല്ലുവില എന്നീ മേഖലകളെ സംബന്ധിച്ചും ക്രൈസ്തവ പൈതൃകം സംരക്ഷിക്കുന്നതു സംബന്ധിച്ചുമുള്ള കമ്മീഷൻ ശിപാർശകൾ അതീവ പ്രാധാന്യമുള്ളതാണ്.ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് പെട്ടിയിൽ അടച്ച് വയ്ക്കാനാണ് ഭാവമെങ്കിൽ ക്രൈസ്തവരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വൻ പ്രക്ഷോഭം കേരളത്തിലുണ്ടാകും. #{blue->none->b->അർഹിക്കുന്ന അവകാശങ്ങൾ ക്രൈസ്തവർക്ക് നിഷേധിക്കപ്പെടുന്നു }# കുറച്ചു വർഷങ്ങളായി ന്യൂനപക്ഷ സമൂഹം എന്ന നിലയിൽ അർഹിക്കുന്ന അവകാശങ്ങൾ പോലും ക്രൈസ്തവ സമൂഹത്തിന് നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് കാണാൻ സാധിക്കുക. ഒരു കാലത്ത് സാമൂഹികമായ എല്ലാ തലങ്ങളിലും മുൻപന്തിയിൽ നിന്ന ഒരു സാഹചര്യം വിവിധ ക്രൈസ്തവ സമൂഹങ്ങൾക്കുണ്ടായിരുന്നു.സാമുദായികമായി ക്രൈസ്തവ സമൂഹത്തിനുണ്ടായിരുന്ന മേൽക്കോയ്മ സാമൂഹികമായി എല്ലാവർക്കും സഹായകമായിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക, കലാ സാഹിത്യ രംഗങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും ക്രൈസ്തവർക്ക് വ്യക്തമായ സ്ഥാനമുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നാൽ പല കാരണങ്ങൾകൊണ്ടും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടെ സാമുദായികമായി ക്രൈസ്തവ സമൂഹം വളരെ പിന്നോക്കമായി മാറിക്കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത് ആരെ സംരക്ഷിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണം? ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതികമായി നടപ്പാക്കണമെന്നുള്ളത് ക്രൈസ്തവരുടെ ഏറെ നാളായുള്ള ആവശ്യമാണ്. വിവിധ പാർട്ടികളിലുള്ള ക്രൈസ്തവരായ നേതാക്കൾ നിർഭാഗ്യവശാൽ ക്രൈസ്തവ നാമധാരികളായ ഇടത് വലത് കക്ഷികളിലെ സാമാജികന്മാരിൽ ശ്രീ റോജി എം. ജോൺ ഒഴികെയുള്ള ഒരാൾ പോലും, ഒരിക്കൽ പോലും ക്രൈസ്തവർ അനുഭവിക്കുന്ന അനീതികളെ കുറിച്ചും,അരക്ഷിതാവസ്ഥയെക്കുറിച്ചും ബന്ധപ്പെട്ട സഭകളിൽ സംസാരിക്കാൻ തയ്യാറായില്ല.തങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുടെ ആശയങ്ങൾ പേറുന്ന കണ്ണടയിലൂടെ ക്രൈസ്തവ സഭയെയുംസമുദായങ്ങളെയും നോക്കി കണ്ട അവർക്ക്, അവനവന്റെ പ്രസ്ഥാനങ്ങൾ തരുന്ന ആശയങ്ങളാൽ സമ്പന്നമായ തലച്ചോറ് കൊണ്ട് ക്രൈസ്തവർക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കാൻ കഴിയുന്നില്ല. #{blue->none->b->ക്രൈസ്തവ സ്വാധീനമുള്ള ലോകസഭാമണ്ഡലങ്ങൾ }# ന്യൂനപക്ഷ സംരക്ഷകരായി അവകാശപ്പെടുന്ന ഇടത്, വലത് മുന്നണികള്‍ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ ദൂരീകരിക്കാനോ പരിശോധിക്കാനോ പോലും തയാറാകുന്നില്ല.ഒരു രാഷ്ട്രീയ പാർട്ടികളോടും പ്രത്യേകിച്ചുള്ള അടുപ്പമോ, അകൽച്ചയോ ഇല്ല എന്ന സഭയുടെ നിലപാടിനെ മറച്ചുവയ്ക്കുകയും ഇല്ലാത്ത രാഷ്ട്രീയ താൽപ്പര്യങ്ങൾ സഭയ്ക്കുണ്ട് എന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തുവരുന്നുണ്ട്. ഇത്തരമൊരു സ്ഥിതിവിശേഷം കൂടുതൽ സങ്കീർണ്ണമാകാനുള്ള സാദ്ധ്യതകൾ ഗൗരവമായി കാണേണ്ടതുണ്ട്. തൃശൂർ, ഇടുക്കി,കോട്ടയം,പത്തനം തിട്ട എറണാകുളം,ചാലക്കുടി എന്നീ ലോകസഭാ മണ്ഡലങ്ങളിൽ ക്രൈസ്തവരുടെ സഹായമില്ലാതെ ആർക്കെങ്കിലും വിജയിക്കാൻ സാധിക്കുമോ? സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ കടുത്ത വിവേചനവും നീതിനിഷേധവും തുടർച്ചയായി നേരിടുകയും വിവിധ ന്യൂനപക്ഷ സമിതികളിൽ നിന്ന് ക്രൈസ്തവർ പുറന്തള്ളപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിലെ കാലതാമസവും തെരഞ്ഞെടുപ്പുകളിൽ വലിയ ചർച്ചക്ക് വഴിതെളിക്കും. #{blue->none->b->ക്രൈസ്തവർ ആരുടെയും സ്ഥിരനിക്ഷേപ വോട്ടു ബാങ്കല്ല}# മതേതരത്വം പ്രസംഗിക്കുകയും അതേസമയം മത തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് വളരുവാന്‍ ഇടത്താവളമൊരുക്കുകയും ചെയ്യുന്നമുന്നണികളെ പിന്തുണയ്ക്കാന്‍ ഒരിക്കലും ക്രൈസ്തവ സമുദായത്തിനാകില്ല. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലേയ്ക്ക് മാത്രമല്ല, പൊതുഭരണ സംവിധാനങ്ങളിലുടനീളം ചില തീവ്രവാദ ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറി സ്വാധീനവലയം സൃഷ്ടിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്.സ്ഥിരനിക്ഷേപ വോട്ടുബാങ്ക് എന്നതിൽ നിന്ന് മാറി ചിന്തിച്ച് സമുദായപക്ഷ നിലപാടെടുക്കാന്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമൂഹം ചിന്തിക്കുന്നു. രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രി നിഷ്പക്ഷമായി കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷവകുപ്പ് മതപ്രീണനത്തിന്‍റെ ഭാഗമായി കൈമാറിയത് ക്രൈസ്തവരുടെ ആശങ്ക വര്‍ദ്ധിപ്പിച്ച സംഗതിയാണ്. തീവ്രവാദത്തോടുള്ള സര്‍ക്കാരിന്‍റെ മൃദുസമീപനം, രൂക്ഷമായ തൊഴിലില്ലായ്മ, അമിതമായ മയക്കുമരുന്ന് കടത്തും ഉപയോഗവും, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, ജപ്തിനടപടികള്‍ നേരിടുന്ന കര്‍ഷകര്‍, കടംകയറി മുടിഞ്ഞിട്ടും ധൂർത്തടിക്കുന്ന സര്‍ക്കാര്‍, പ്രതീക്ഷ നഷ്ടപ്പെട്ട് രാജ്യംവിട്ടു പോകുന്ന യുവജനത, ദുര്‍ബലമായ പ്രതിപക്ഷം എന്നിവ സമൂഹത്തില്‍ ഉയര്‍ത്തിയ അസംതൃപ്തി പുരോഗമനപരമായി ചിന്തിക്കുന്ന ക്രൈസ്തവരെ ഇന്ന് ഏറെ നിരാശരാക്കിയിട്ടുണ്ട്. 1956 -ല്‍ രൂപംകൊണ്ടതു മുതല്‍ നിലനിന്നിരുന്ന കേരളത്തിന്‍റെ മനോഹരമായ മതേതര, സാംസ്കാരിക മുഖം ഇന്ന് എത്രയോ മാറിയിരിക്കുന്നു.ഇടതു വലതു മുന്നണികള്‍ ചിലരുടെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് ഇവിടെ രൂപപ്പെട്ടത്. യുഡിഎഫിന്‍റെ കാലത്തെ അഞ്ചാം മന്ത്രി വാദത്തിനു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിധേയപ്പെട്ടതും അശാസ്ത്രീയമായ സംവരണാനുകൂല്യം നിര്‍ത്തലാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരേ ഒരു വിഭാഗത്തെ മാത്രം സന്തോഷിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നേരിട്ട് സുപ്രീം കോടതിയില്‍ പോയതുമെല്ലാം ഇടത്, വലത് രാഷ്ട്രീയം അകപ്പെട്ട ഗൂഢമായ സ്വാധീനത്തിന്‍റെ ഫലമാണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ഈ അവസ്ഥ തുടര്‍ന്നാല്‍ തങ്ങള്‍ ഗുരുതരമായ പ്രതിസന്ധിയെ നേരിടുമെന്ന ചിന്ത ക്രൈസ്തവരെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഈ പശ്ചാത്തലം ക്രൈസ്തവരെ മാറി ചിന്തിപ്പിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. #{blue->none->b->കേരളത്തിൽ ഉണ്ടാകുന്ന ശക്തമായ ക്രൈസ്‌തവ ധ്രുവീകരണം}# തങ്ങൾക്കെതിരെ ഈ നാട്ടിലെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതി മെനഞ്ഞ ഗൂഡാലോചനകളും അവഗണനകളും തകർത്തു കൊണ്ട് സ്വന്തം വിശ്വാസത്തെയും സംസ്കാരത്തെയും ചേർത്ത് പിടിച്ച് മുന്നേറാൻ ഓരോ വിശ്വാസിയെയും പ്രേരിപ്പിക്കുന്ന ഒരു ധ്രുവീകരണം ക്രൈസ്തവരുടെ ഇടയിൽ ഉണ്ടായിട്ടുണ്ട്.കാസർകോട് മുതൽ കന്യാകുമാരിവരെ അത് വ്യക്തമാണ്.കോൺഗ്രസ്, കമ്യൂണിസ്റ്റ്, കേരളാ കോൺഗ്രസ് രാഷ്ട്രീയ നാൾവഴികളിൽ ക്രൈസ്തവ സാന്നിധ്യങ്ങൾ ഒരിക്കൽ സജീവമായിരുന്നെങ്കിലും പിന്നീട് ഘട്ടംഘട്ടമായി ഇപ്പോൾ ദുർബ്ബലമായിരിക്കുന്നതും, വ്യക്തികൾക്കപ്പുറം ക്രൈസ്തവ സമൂഹത്തിന് പ്രത്യേക സ്വാധീന ശക്തി തീരെയും നഷ്ടപ്പെട്ടിരിക്കുന്നതും ഇന്നത്തെ ക്രൈസ്തവ ധ്രുവീകരണത്തിന് കാരണമാകുന്നു. മാധ്യമങ്ങളോ അവർ നടത്തുന്ന ചർച്ചകളിൽ വന്നിരുന്ന് തോന്ന്യാസം പറയുന്ന സ്വയം പ്രഖ്യാപിത പണ്ഡിതരോ അല്ല ക്രൈസ്തവർ ഏങ്ങനെ ജീവിക്കണമെന്നും എന്തു നിലപാടെടുക്കണമെന്നും തീരുമാനിക്കേണ്ടത്. ഇത്തരക്കാർക്കൊന്നും ക്രൈസ്തവരുടെ മേൽ യാതൊരു സ്വാധീനവുമില്ല എന്നു തെളിയിക്കുന്നതാണ് ക്രൈസ്തവർ ഈ അടുത്തകാലത്ത് നടത്തുന്ന ശക്തമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും അവരുടെ ഇടയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ധ്രുവീകരണങ്ങളും. കേരളത്തിൽ ക്രൈസ്തവ വിശ്വാസികൾക്ക് ഉണ്ടായിരിക്കുന്ന ആശങ്കകൾ ദുരീകരിക്കാനുള്ള ഉത്തരവാദിത്വം ഭരണ -രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ട്.പരിഷ്‌കൃതസമൂഹങ്ങളുടെ മുഖമുദ്രയായ സത്യത്തിനും നീതിക്കും സമാധാനത്തിനും സമത്വത്തനും സാഹോദര്യത്തിനും വേണ്ടി എക്കാലത്തും എവിടെയും പ്രതിജ്ഞാബദ്ധരായി നിൽക്കുന്ന ക്രൈസ്തവസമൂഹം, അതിന് വിഘാതമായി സംഭവിക്കുന്ന ഒന്നിനോടും കൈയുംകെട്ടി നോക്കിനിൽക്കില്ല എന്ന സന്ദേശമാണ് ഇന്ന് കേരള ക്രൈസ്തവ സമൂഹം ഉയർത്തുന്നത്. അതിന്റെ ഭാഗമായി ശക്തമായ തീരുമാനങ്ങളിലേക്ക് ക്രൈസ്തവസമൂഹം സംയുക്തമായി നീങ്ങുന്നുവെങ്കിൽ അതിന് നിദാനമായി ക്രൈസ്തവർ ഉയർത്തുന്ന വിഷയങ്ങളെ സുബോധത്തോടെയും മതേതരമൂല്യങ്ങൾ ഉൾക്കൊണ്ടും നിഷ്പക്ഷമായും കൈകാര്യം ചെയ്യുവാൻ ഇടത്, വലത് രാഷ്ട്രീയനേതൃത്വങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. #{blue->none->b->സ്വത്വബോധം വീണ്ടെടുത്ത് ക്രൈസ്തവർ}# ക്രൈസ്തവരെ ബാധിക്കുന്ന വിഷയങ്ങളെ പലപ്പോഴും രാഷ്ട്രീയമായി നേരിടാന്‍ കഴിഞ്ഞില്ല എന്നതാണ് ക്രൈസ്തവ സമൂഹത്തിനു സംഭവിച്ച പിഴവ്. രാഷ്ട്രീയമായി നേരിടേണ്ട വിഷയങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാതെപോകുന്നത് ഇനിയുള്ള കാലത്ത് ക്രൈസ്തവസമൂഹത്തിന് ഒട്ടും ഗുണമായിരിക്കില്ല. ചില പാര്‍ട്ടികളുടെ ഫിക്സഡ് വോട്ടുബാങ്കുകളായി എന്നെന്നും നിലകൊള്ളാതെ, വ്യക്തമായ രാഷ്ട്രീയസമീപനം ഉണ്ടായില്ലെങ്കില്‍ എന്നും ഇരവാദംമുഴക്കി കാലംകഴിക്കാനായിരിക്കും ക്രൈസ്തവരുടെ വിധി. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി കേരളരാഷ്ട്രീയത്തില്‍ ക്രൈസ്തവ വിഭാഗം വല്ലാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു എന്ന ബോധം എല്ലാ ക്രൈസ്തവര്‍ക്കും ഇന്നുണ്ട്. പല ഘട്ടങ്ങളിലും ക്രൈസ്തവസഭയും വിവിധ സഭാസംഘടനകളും ഇത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്; എന്നാൽ ഇടത്, വലതു പാര്‍ട്ടികള്‍ ഇതിനെ മുഖവിലയ്ക്കെടുക്കാന്‍ തയ്യാറായില്ല. ക്രൈസ്തവരെ പാരമ്പര്യ വോട്ടുബാങ്കുകളായി കണ്ടുകൊണ്ട് തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനു മാത്രമായി ഉപയോഗിക്കുകയും അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ അവരെ തഴയുകയും ചെയ്യുകയായിരുന്നു ഇവര്‍ ചെയ്തത്. ക്രൈസ്തവ പ്രാതിനിധ്യം പൊതുമണ്ഡലത്തിലും രാഷ്ട്രീയത്തിലും കുറയുന്നു എന്നത് ക്രൈസ്തവർ ആശങ്കയോടെ കാണേണ്ട കാര്യമാണ്. എന്നാല്‍ സമുദായ സംഘടനകളില്‍ അംഗമാകുന്നവര്‍ക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയുമാവാം.ചക്കരക്കുടത്തില്‍ വേണമെങ്കിൽ കുറച്ചു ക്രിസ്ത്യാനികളും കൈയിടട്ടെ എന്നതല്ല നമ്മുടെ ലക്ഷ്യം. മറിച്ച്, മൂല്യാധിഷ്ടിത രാഷ്ട്രീയ പ്രവര്‍ത്തനം സാധിതമാക്കുകയും ക്രൈസ്തവ അവകാശങ്ങള്‍ ന്യായമായി ജനാധിപത്യ വേദികളില്‍ പ്രതിഫലി പ്പിക്കുകയുമാകണം നമ്മുടെ ലക്ഷ്യം.തിരഞ്ഞെടുപ്പിലും ദൈനംദിനരാഷ്ട്രീയ വ്യവഹാരത്തിലും മനുഷ്യരെ ബാധിക്കുന്ന അതീവ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഒളിച്ചുവച്ച്, ചില തല്പര പ്രമേയങ്ങള്‍ മാത്രം ചര്‍ച്ചക്കെടുക്കുന്ന കൗശലം മിക്ക പാര്‍ട്ടികളും കേരള രാഷ്ട്രീയത്തിൽ പയറ്റുകയാണ്.കൂടുതൽ ക്രൈസ്തവരെ സാമുദായിക വേർതിരിവ് പുലർത്താതെ പൊതുരംഗത്തും ഭരണരംഗത്തും കൊണ്ടു വരേണ്ടിയിരിക്കുന്നു. #{blue->none->b->കേരള സർക്കാർ ധൂർത്തിന്റെ ചക്രവർത്തിയാകുന്നുവോ?... }# കേരളത്തിലെ ജനങ്ങൾ കുത്തുപാളയെടുക്കുമ്പോൾ പലസ്തീൻ-ഹമാസ് അനുകൂല റാലി നടത്തുകയാണ് കേരള സർക്കാർ.പലസ്തീനിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളിലുള്ള ഉത്കണ്ഠയാണ് സർക്കാരിനെ വ്യാകുലപ്പെടുത്തുന്നതെങ്കിൽ അത് കേരളത്തിന്റെ മനുഷ്യാവകാശ പ്രശ്‌നങ്ങളിലുണ്ടോ? ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് 27 കോടി മുടക്കി ഒരാഴ്ചത്തെ കലാസാംസ്‌കാരിക മാമാങ്കം സംഘടിപ്പിച്ചത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.ക്ഷേമ പെൻഷനുകളടക്കമുള്ള അടിയന്തര ആവശ്യങ്ങളും നിറവേറ്റുന്നതിലെ വീഴ്‌ചയ്‌ക്കൊപ്പം സർക്കാരിന്റെ ധൂർത്തും പാഴ്‌ച്ചെലവുകളും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളെ ബാധിച്ചുതുടങ്ങിയിരിക്കുന്നു.പ്രതിപക്ഷമാകട്ടെ കടമ നിർവഹിക്കാതെ നോക്കുകുത്തിയുമായി. കേരളത്തിൽ പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക കിട്ടാതെ ഒരുലക്ഷത്തോളം പെന്‍ഷന്‍കാര്‍ മരിച്ചു. സാമൂഹിക സുരക്ഷാപെന്‍ഷന്‍ മുടങ്ങി.സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിന് കൊടുക്കാന്‍ പണമില്ല.കേരളത്തിൽ ഇപ്പോൾ നിരന്തരം കർഷക ആത്മഹത്യകൾ നടന്നുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്‌തിരുന്നു.ഇപ്പോഴിതാ ആലപ്പുഴ തകഴിയിൽ നെൽ കർഷകൻ ആത്മഹത്യ ചെയ്തിരിക്കുന്നു. ജനങ്ങൾ വലിയ ദുരന്തം അനുഭവിക്കുന്നു.ഇതൊന്നും തന്നെ മന്ത്രിസഭയിലെ ആരെയും ബാധിക്കുന്നില്ലേ? ''കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിമാരാണോ" ഉള്ളത്? കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലേക്ക് ഒരു ജനാധിപത്യ ഭരണക്രമത്തിൽ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് അണികളും തരംതാഴ്ന്നാലുള്ള ഭീകരസ്ഥിതിയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ.കേരളത്തിൽ പൗരൻമാരിൽ ഇന്നത്തെ പോലെ അത്രമേൽ അരക്ഷിതബോധം വളരുന്ന ഒരു ഘട്ടം വേറെ ഉണ്ടാകാൻ തരമില്ല.ഗർവിന്റെയും മേൽക്കോയ്മാ മനോഭാവത്തിന്റെയും സകല വേഷ്ടികളുമണിഞ്ഞ് ജനാധിപത്യത്തെ വിലക്കെടുക്കാൻ തക്കം പാർത്തിരിക്കുന്നവർക്ക് മുമ്പിൽ ക്രൈസ്തവർ ഇനിയും തലതാഴ്ത്തരുത്. #{blue->none->b->രാഷ്ട്രീയത്തിൽ ഉറച്ച നിലപാടുകളുമായി ക്രൈസ്തവർ }# മാധ്യമങ്ങളുടെയോ,രാഷ്ട്രീയക്കാരുടയോ, മറ്റ് തൽപ്പരകക്ഷികളുടെയോ വിമർശനങ്ങളുടെ മുന്നിൽ ക്രൈസ്തവർ ഭയന്നു പിന്മാറുമെന്ന് വിചാരിക്കേണ്ട. ഉറച്ച നിലപാടുകളുമായി മൂന്നോട്ട് നീങ്ങും. പ്രതികരിക്കേണ്ട വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കും. ക്രൈസ്തവർ എങ്ങനെ ജീവിക്കണമെന്നോ എന്ത് നിലപാട് സ്വീകരിക്കണമെന്നോ തീരുമാനിക്കേണ്ടത് ക്രൈസ്തവ വിരുദ്ധത വിറ്റു ജീവിക്കുന്നവരല്ല.ക്രൈസ്തവ വിരുദ്ധരെ തങ്ങളുടെ പാർട്ടിയിലെ മുഖങ്ങളായി എടുത്തു കൊണ്ട് ക്രൈസ്തവ പ്രാതിനിധ്യം അവകാശപ്പെടുന്ന പാർട്ടികൾ നിരാശപ്പെടേണ്ടി വരും. ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെ അപഗ്രഥിക്കുമ്പോൾ ക്രൈസ്തവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുവാൻ കോൺഗ്രസ്സടക്കമുള്ള പ്രതിപക്ഷം ചില സംഘടിത നീക്കങ്ങൾ നടക്കുന്നു എന്ന് ക്രൈസ്തവപക്ഷത്തിന് ആശങ്കയുണ്ട് എന്നത് ഇവിടെ വിസ്മരിക്കുന്നില്ല.നാഷണൽ പ്രോഗ്രസ്സീവ് പാർട്ടി (എൻ.പി .പി) പോലെയുള്ളവയുടെ ഉദയം തന്നെ ക്രൈസ്തവരെ തഴയുന്ന മുഖ്യധാരാ പാർട്ടികൾക്കുള്ള മുന്നറിയിപ്പാണ്. ക്രൈസ്തവരോടുള്ള അവകാശ നിഷേധങ്ങളുടെ ഫലമായി നിരവധി യുവജനങ്ങൾ ഈ പാർട്ടിയുടെ നേതൃനിരയിൽ സജീവമായി കഴിഞ്ഞു. വർത്തമാന ഇന്ത്യയുടെ മത–രാഷ്ട്രീയ വെല്ലുവിളികളുടെ സാഹചര്യത്തിൽ ക്രൈസ്തവ സഭകൾ തമ്മിൽ കൂടുതൽ യോജിപ്പ് ഉണ്ടാകണം. അവകാശ നിഷേധങ്ങളുടെയും വിവേചനങ്ങളുടെയും കാലത്ത് സഭകൾ ഒരുമിച്ച് നിൽക്കണം.എല്ലാ എതിർപ്പുകളെയും നിശേഷം തള്ളിക്കളഞ്ഞു കൊണ്ട് ക്രൈസ്തവർ കൂടുതൽ സംഘടിക്കണം. എത്രയൊക്കെ വിമർശിച്ചാലും, എത്രയൊക്കെ എതിർത്താലും ക്രൈസ്തവർക്കിടയിൽ ഇന്നുണ്ടായിരിക്കുന്ന മുന്നേറ്റത്തെ തടയാൻ ആർക്കും സാധിക്കില്ല.ക്രൈസ്തവരെ സംബന്ധിച്ച് ഈ ഉണർവ്വ് യഥാർഥത്തിൽ ഒരു രാഷ്ട്രീയ -സാമൂഹിക ധ്രുവീകരണമാണ്. (സീറോ മലബാർ സഭയുടെ അൽമായ ഫോറം സെക്രട്ടറിയാണ് ലേഖകൻ)
Image: /content_image/SocialMedia/SocialMedia-2023-11-20-10:26:18.jpg
Keywords: കോശി

22209
Category: 1
Sub Category:
Heading: യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ 44% വര്‍ദ്ധനവ്
Content: വിയന്ന: യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ ആക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44% വര്‍ദ്ധനവ്. ക്രൈസ്തവര്‍ക്കെതിരായ വിവേചനങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്' (ഒ.ഐ.ഡി.എ.സി യൂറോപ്പ്) ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആശങ്കാജനകമായ വിവരമുള്ളത്. തീവ്രവാദപരമായ ആക്രമണങ്ങളിലെ വര്‍ദ്ധനവ് വലിയ രീതിയില്‍ ആശങ്കയ്ക്കു വഴി തെളിയിച്ചിട്ടുണ്ട്. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, പോളണ്ട് എന്നീ രാജ്യങ്ങളാണ് യൂറോപ്പില്‍ ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന 5 രാജ്യങ്ങള്‍. ശാരീരിക ആക്രമണങ്ങള്‍, ക്രൈസ്തവര്‍ക്ക് നേരെ വ്യക്തിപരമായും, സമൂഹപരമായും നേരിടേണ്ടി വരുന്ന ഭീഷണികള്‍, ക്രിസ്ത്യന്‍ പുണ്യകേന്ദ്രങ്ങള്‍ അലംകോലമാക്കല്‍, മതസ്വാതന്ത്ര്യ ലംഘനങ്ങള്‍, എന്നിവയേക്കുറിച്ചുള്ള സര്‍വ്വേകളാണ് സംഘടന നടത്തിയിരിക്കുന്നത്. 2021-2022 കാലയളവില്‍ ദേവാലയങ്ങള്‍ക്കെതിരേയുള്ള തീവെപ്പ് ആക്രമണങ്ങളില്‍ 75% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നു വ്യാഴാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പരമ്പരാഗത ക്രിസ്ത്യന്‍ വീക്ഷണം പ്രകടിപ്പിക്കുന്നവര്‍ക്കെതിരേയുള്ള നിയമപരമായ വിവേചനങ്ങളേക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യൂറോപ്പിലെ 30 രാജ്യങ്ങളിലായി എഴുന്നൂറ്റിനാല്‍പ്പത്തിയെട്ടോളം ക്രൈസ്തവ വിരുദ്ധ വിദ്വേഷ ആക്രമണങ്ങളാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലെ ‘ഇന്റര്‍ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോ-ഓപ്പറേഷന്‍’ (ഒ.എസ്.സി.ഇ) പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണക്കുമായി സാദൃശ്യമുള്ളതാണ് തങ്ങളുടെ റിപ്പോര്‍ട്ടെന്നു ഒ.ഐ.ഡി.എ.സി യൂറോപ്പ് പറയുന്നു. 34 യൂറോപ്യന്‍ രാജ്യങ്ങളിലായി 792 ക്രൈസ്തവവിരുദ്ധ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ഒ.എസ്.സി.ഇയുടെ കണക്ക്. യഹൂദര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് ക്രിസ്ത്യാനികളാണെന്നും ഒ.എസ്.സി.ഇ ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത് ആശങ്കാജനകമാണെന്നു വിയന്ന സര്‍വ്വകലാശാലയിലെ തിയോളജിക്കല്‍ വിഭാഗത്തിന്റെ അധ്യക്ഷ റെജീന പോളാക് പറഞ്ഞു.
Image: /content_image/News/News-2023-11-20-10:43:31.jpg
Keywords: യൂറോപ്പ

22210
Category: 1
Sub Category:
Heading: ജെറുസലേമിൽ അർമേനിയൻ ക്രൈസ്തവരുടെ സ്ഥലം ഏറ്റെടുക്കാൻ ശ്രമം: എതിർപ്പുമായി ക്രൈസ്തവ നേതാക്കൾ
Content: ജെറുസലേം: ജെറുസലേമിൽ അർമേനിയൻ ക്രൈസ്തവരുടെ സ്ഥലം ഏറ്റെടുക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ ജെറുസലേമിലെ ക്രൈസ്തവ സഭാ നേതാക്കൾ സംയുക്ത പ്രസ്താവന ഇറക്കി. ഇവർ തിങ്ങിപ്പാർക്കുന്ന പഴയ ജെറുസലേം നഗരത്തിലെ പ്രദേശത്തെ അർമേനിയൻ ക്വാർട്ടർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഓട്ടോമൻ തുർക്കികളാണ് അതിർത്തി നിശ്ചയിച്ചു നൽകിയത്. എന്നാൽ ഇപ്പോൾ അർമേനിയൻ ക്രൈസ്തവരുടെ കൈവശമുള്ള ഇരുപത്തിയഞ്ച് ഏക്കറോളം ഭൂമി ആഡംബര ഹോട്ടൽ തുടങ്ങാൻ പാട്ടത്തിന് ഏറ്റെടുക്കാനുള്ള ശ്രമമാണ് വിവാദമായി മാറിയിരിക്കുന്നത്. ജെറുസലേമിലെ അർമേനിയൻ സഭയുടെ തലവൻ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാട്ടം നൽകാമെന്ന് സമ്മതിക്കുന്ന ഒരു കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ സർവ്വേ ഓഫീസർമാർ പ്രദേശത്ത് എത്തിയ സമയത്താണ് തങ്ങൾ ഈ വിവരമറിയുന്നതെന്ന് അർമേനിയൻ വിശ്വാസി സമൂഹം പ്രതികരിച്ചു. താൻ കബളിപ്പിക്കപ്പെട്ടുവെന്നും, പാട്ടക്കരാർ റദ്ദാക്കാൻ ഉള്ള ശ്രമം ആരംഭിച്ചതായും അർമേനിയന്‍ സഭയുടെ ജെറുസലേമിലെ തലവൻ വിശ്വാസി സമൂഹത്തോട് വെളിപ്പെടുത്തി. കരാറിന് രൂപം നൽകുന്നതിന് വേണ്ടി പ്രവർത്തിച്ച വൈദികനെ സഭാ സിനഡ് മെയ് മാസം പൗരോഹിത്യത്തിൽ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാൽ നിയമ പോരാട്ടം നിലനിൽക്കുന്നതിനിടയിൽ തന്നെ സ്ഥലം ഏറ്റെടുക്കാൻ വന്നവർ ബുൾഡോസറുകളുമായി സ്ഥലത്ത് എത്തുകയും അവിടെയുള്ള കാറുകൾ പാർക്ക് ചെയ്യുന്ന സ്ഥലം തകർത്തുകളയാൻ ശ്രമം നടത്തുകയും ചെയ്തു. ഇതിനിടയിൽ പ്രതിഷേധക്കാരും ഇവിടേക്ക് എത്തി. ഇപ്പോഴത്തെ സംഭവവികാസങ്ങൾ ജെറുസലേമിലെ ക്രൈസ്തവരുടെ സാന്നിധ്യത്തിന് ഭീഷണി സൃഷ്ടിക്കുകയും, ക്രൈസ്തവരുടെ വിശുദ്ധ നാട്ടിലെ സാന്നിധ്യം ദുർബലമാക്കുകയും ചെയ്യുമെന്ന ആശങ്കയാണ് ക്രൈസ്തവ നേതാക്കൾ പ്രസ്താവനയിൽ പങ്കുവെച്ചിരിക്കുന്നത്. ഇസ്രായേലി - ഓസ്ട്രേലിയൻ യഹൂദനായ ഡാനി റൂബൻസ്റ്റിൻ എന്ന ബിസിനസുകാരനാണ് ഈ സ്ഥലം പാട്ടത്തിന് എടുക്കാൻ പണം ചെലവാക്കിയിരിക്കുന്നതെന്ന് അർമേനിയന്‍ സമൂഹം പറയുന്നു. ലോകത്ത് ആദ്യമായി പൂര്‍ണ്ണമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച രാജ്യം അർമേനിയയാണ്.
Image: /content_image/News/News-2023-11-20-20:38:27.jpg
Keywords: ജെറുസലേ

22211
Category: 9
Sub Category:
Heading: സിസ്റ്റർ ആൻ മരിയ എസ്എച്ച് നയിക്കുന്ന ഓണ്‍ലൈന്‍ ആന്തരിക സൗഖ്യ ധ്യാനം Zoom-ല്‍ ആരംഭിച്ചു
Content: ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററും, അഭിഷിക്ത തിരുവചന ശുശ്രൂഷകയും, അനുഗ്രഹിത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് നയിക്കുന്ന ഓണ്‍ലൈന്‍ ആന്തരിക സൗഖ്യ ധ്യാനം ആരംഭിച്ചു. ഇന്നലെ 'ZOOM' പ്ലാറ്റുഫോമിലൂടെ ആരംഭിച്ച ധ്യാനം 22 വരെ നടക്കും. ആന്തരിക സൗഖ്യം, രോഗശാന്തി, ആരാധന, വിടുതൽ, വചന സന്ദേശം തുടങ്ങിയ ആത്മീയ ശുശ്രൂഷാ മേഖലകൾ സംയോജിപ്പിച്ച് നടത്തപ്പെടുന്ന ഓൺലൈൻ അഭിഷേക ശുശ്രൂഷകളാണ് സിസ്റ്റർ ആൻ മരിയ വിഭാവനം ചെയ്യുന്നത്. ആന്തരിക മുറിവുകളെയും, ശാരീരിക - മാനസ്സീക രോഗങ്ങളെയും സൗഖ്യപ്പെടുത്തി മനസ്സിനും ശരീരത്തിനും സ്വസ്ഥതയും ശാന്തിയും ആരോഗ്യവും പകരുന്ന തിരുവചനത്തിലൂന്നിയുള്ള ശുശ്രൂഷകളിൽ പങ്കുചേർന്ന് കൃപകളും അനുഗ്രഹങ്ങളും വിടുതലും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു. ➤ Contact:+44 7915 602258, +44 7848 808550 ➤ #{blue->none->b-> ZOOM MEETING ID: 597 220 6305}# #{blue->none->b-> PASS CODE: 1947}# ➤ #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമം: }# IND (01:00-02:30), UK( 19:30-21:00) USA (14:30-16:00), AUS (06:30-08:00)
Image: /content_image/Events/Events-2023-11-20-22:38:01.jpg
Keywords: ആന്‍ മരിയ