Contents
Displaying 21851-21860 of 25011 results.
Content:
22264
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഭിന്നശേഷിക്കാര്‍ക്കുവേണ്ടി
Content: വത്തിക്കാന്‍ സിറ്റി: ഭിന്നശേഷിക്കാരായ ആളുകൾക്ക് സമൂഹത്തിൽ പ്രാധാന്യം നൽകുന്നതിനും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഭിന്നശേഷിക്കാരെക്കുറിച്ചുള്ള മുൻവിധികളോടെയുള്ള കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട്. ഈ സഹോദരങ്ങൾക്കുനേരെ, അജ്ഞത മൂലവും മുൻവിധികൾ കാരണവും തിരസ്കരണത്തിന്റേതായ മനോഭാവം സ്വീകരിക്കുന്ന നിലപാടുകള്‍ ഉണ്ടെന്നും സമൂഹത്തിലെ ഏറ്റവും ദുർബലവിഭാഗങ്ങളിൽ ഒന്നായ ഭിന്നശേഷിക്കാരായ ആളുകൾക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. പൊതുസ്ഥാപനങ്ങൾ ഭിന്നശേഷിക്കാരായ ആളുകൾക്കുവേണ്ടിയുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. അവർക്ക് വിദ്യാഭ്യാസത്തിനും, തങ്ങളുടെ ക്രിയാത്മകത പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന ജോലിസാധ്യതകൾക്കും വേണ്ടിയുള്ള ശ്രമങ്ങൾ മുൻപോട്ടുവയ്‌ക്കേണ്ടതുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെയും കൊണ്ടുവരുന്നതിന് സഹായകരമായ പദ്ധതികളുടെ ആവശ്യമുണ്ട്. എന്നാൽ ഏറ്റവുമുപരിയായി ഇത്തരത്തിൽ പ്രതിസന്ധികൾ അനുഭവിക്കുന്ന ആളുകളെ അനുഗമിക്കുവാൻ തയ്യാറായുള്ള വലിയ ഹൃദയങ്ങളാണ് ആവശ്യമായുള്ളത്. ഭിന്നശേഷിക്കാരായ ഇത്തരം ആളുകളുടെ കഴിവുകളും, അവർ നൽകുന്ന ബഹുമുഖ സംഭാവനകളും കാണുവാനും അംഗീകരിക്കുവാനുമായി നമ്മുടെ കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട്. ഇടവക സമൂഹങ്ങളിൽ, ഭിന്നശേഷിക്കാർക്ക് കൂടുതൽ ഇടം നൽകുന്നതിനും, അവർക്ക് സമൂഹത്തിൽ സ്ഥാനം നൽകുന്നതിനായി തടസങ്ങൾ മാറ്റുക മാത്രമല്ല വേണ്ടത്. മറിച്ച്, ഞങ്ങളും അവരും എന്നതിൽനിന്ന് നമ്മൾ എന്നതിലേക്ക് സമൂഹത്തിന്റെ ഭാഷ ഉൾപ്പെടെ മാറേണ്ടതുണ്ട്. ഭിന്നശേഷിക്കാരായ ആളുകൾ സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി മാറുന്നതിനും സമൂഹത്തിൽ ഇത്തരം ആളുകളുടെ സജീവമായ പങ്കുചേരലിനെ വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പദ്ധതികൾ രൂപം കൊള്ളുന്നതിന് വേണ്ടി പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. ഡിസംബർ 3 ഞായറാഴ്ചയാണ്, ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നത്.
Image: /content_image/News/News-2023-12-01-12:34:03.jpg
Keywords: ഭിന്നശേഷി

22265
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസം സ്വീകരിച്ച ആദിവാസികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നല്‍കരുത്: ക്രിസ്തുമസിന് റാലി നടത്താന്‍ ആര്‍എസ്‌എസ് സംഘടന
Content: അഗര്‍ത്തല: ക്രിസ്തു വിശ്വാസവും, ഇസ്ലാം മതവും സ്വീകരിച്ച ആദിവാസികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ട് ക്രിസ്തുമസ് ദിനത്തിൽ റാലി നടത്താൻ ആഹ്വാനം ചെയ്ത ഹൈന്ദവ സംഘടനയായ ജനജാതി ധർമ്മ സംസ്കൃതി സുരക്ഷാ മഞ്ചിന്റെ നിലപാടിനെതിരെ ക്രൈസ്തവ നേതാക്കളും, ബിജെപി ഇതര പാർട്ടി നേതാക്കളും രംഗത്ത്. ഡിസംബർ 25നു ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ റാലി നടത്താനുള്ള ആഹ്വാനമാണ് സംഘടന നൽകിയിരിക്കുന്നത്. ക്രൈസ്തവ, ഇസ്ലാം മതങ്ങൾ വിദേശ മതങ്ങൾ ആണെന്നും അതിനാൽ ഈ മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ആദിവാസികളെ പട്ടികജാതിക്കാരുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നുമാണ് ആർഎസ്എസുമായി ബന്ധമുള്ള സംഘടന പറയുന്നത്. അതുവഴി ഇവർക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ, തൊഴിൽ ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ സാധിക്കും. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പരിപാവനമായ ക്രിസ്തുമസ് ദിവസം തന്നെ ഇങ്ങനെ ഒരു റാലിക്ക് ആഹ്വാനം ചെയ്തത് കൃത്യമായ ആസൂത്രണത്തോടെ തന്നെയാണെന്നു തോന്നുന്നതായി അഗർത്തല രൂപതയുടെ കമ്മ്യൂണിക്കേഷൻ വിഭാഗം സെക്രട്ടറി ഫാ. ഇവാൻ ഡി സിൽവ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും യോഗം പ്രഖ്യാപിച്ചിട്ടുണ്ടെന്നും, റാലിയെ എതിർക്കാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം യുസിഎ ന്യൂസിനോട് നവംബർ 29നു പ്രതികരിച്ചു. ആദിവാസികളെ അവരുടെ ഭരണഘടന അവകാശങ്ങളെ പറ്റി ബോധവാന്മാരാക്കാൻ ക്യാമ്പയിനും ആഹ്വാനം നൽകിയിട്ടുണ്ടെന്ന് ഫാ,. ഡി സിൽവ പറഞ്ഞു. ഹൈന്ദവ സംഘടന പ്രഖ്യാപിച്ച റാലി അടുത്ത വർഷത്തെ ദേശീയ തെരഞ്ഞെടുപ്പിനെ മുന്‍പില്‍ കണ്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയ പരിപാടിയായിട്ടാണ് തോന്നുന്നതെന്ന് ആദിവാസികൾക്ക് വേണ്ടിയുള്ള ഭാരത മെത്രാൻ സമിതിയുടെ ഓഫീസിൻറെ സെക്രട്ടറി ചുമതല വഹിക്കുന്ന ഫാ. നിക്കോളാസ് ബർല പറഞ്ഞു. ഹൈന്ദവ അനുകൂല പാർട്ടികൾക്ക് തിരഞ്ഞെടുപ്പിൽ ഗുണം ഉണ്ടാകാൻ വേണ്ടി ആദിവാസികളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആകെ ജനസംഖ്യയുടെ 4.35% മാത്രമാണ് ത്രിപുരയിലെ ക്രൈസ്തവര്‍.
Image: /content_image/News/News-2023-12-01-14:59:31.jpg
Keywords: ഹിന്ദുത്വ, ആര്‍എസ്‌എസ്

22266
Category: 1
Sub Category:
Heading: റഷ്യയുടെ വ്യോമക്രമണത്തിൽ കീവിലെ കത്തോലിക്ക കത്തീഡ്രലിന് നാശനഷ്ടം
Content: മോസ്കോ: റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ യുക്രൈനിലെ കീവിൽ സ്ഥിതി ചെയ്യുന്ന യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ റിസറക്ഷൻ ഓഫ് ക്രൈസ്റ്റ് കത്തീഡ്രൽ തകര്‍ന്നു. സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിൻ ഉണ്ടാക്കിയ കൃത്രിമമായ ഭക്ഷ്യക്ഷാമത്തിന്റെ ഓർമ്മ യുക്രൈന്‍ ജനത ആചരിക്കുന്ന ദിവസമാണ് ഇറാൻ നിർമ്മിത 75 ഡ്രോണുകൾ റഷ്യ യുക്രൈനിലേക്ക് അയച്ചത്. ഏകദേശം 20 ലക്ഷം മുതൽ ഒരു കോടി ആളുകൾ വരെയാണ് 1932-33 കാലഘട്ടത്തിൽ ഉണ്ടായ ഭക്ഷ്യക്ഷാമത്തിന്റെ ഇരകളായി അന്നു മാറിയത്. നവംബർ ഇരുപത്തിയഞ്ചാം തീയതിയിലെ അക്രമണത്തിൽ 5 പേര്‍ക്കു പരിക്കേറ്റു. 2022 ഫെബ്രുവരി മാസം യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യ കീവിനെ ലക്ഷ്യമാക്കി നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമായിരുന്നു ഇത്. 74 ഡ്രോണുകളെ തകർത്തു കളഞ്ഞതായി യുക്രൈന്‍ പ്രതികരിച്ചു. സേന തകർത്ത ഡ്രോണുകളിൽ ഒരെണ്ണം കത്തീഡ്രലിന് സമീപമാണ് പതിച്ചത്. ഡ്രോണിന്റെ പൊടിപടലങ്ങൾ കത്തീഡ്രൽ ദേവാലയത്തിന്റെ ജനാലകളുടെയും, വാതിലുകളുടെയും മേൽ പതിക്കുകയായിരുന്നു. കത്തീഡ്രലിന്റെ ബേസ്മെന്റിലെ ആറ് ജനാലകൾക്ക് നാശനഷ്ടം സംഭവിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. യുക്രൈൻ ഗ്രീക്ക് സഭയുടെ തലവനായ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിന്റെ വസതിക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി മാസത്തിനും 2023 ജനുവരി മാസത്തിനും ഇടയിൽ മാത്രം അഞ്ഞൂറോളം മതകേന്ദ്രങ്ങൾ യുക്രൈനിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2023-12-01-17:08:04.jpg
Keywords: റഷ്യ, യുക്രൈ

22267
Category: 18
Sub Category:
Heading: ഭാരത സഭയില്‍ 3 മെത്രാന്‍ നിയമനങ്ങള്‍
Content: ബംഗളൂരു: റാഞ്ചി സഹായമെത്രാൻ ഡോ. തിയഡോർ മസ്‌കരാനസിനെ ജാർഖണ്ഡിലെ ഡാൾട്ടൻഗഞ്ച് രൂപതയുടെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ജാർഖണ്ഡിലെതന്നെ ഗുംല രൂപതയുടെ പുതിയ ബിഷപ്പായി മോൺ. പിൻഗൽ എക്കയെയും മഹാരാഷ്ട്രയിലെ അമരാവതി രൂപതയുടെ പുതിയ മെത്രാനായി പൂനെ രൂപതാംഗമായ മോൺ. മാൽക്കം സെക്യൂറയെയും മാർപാപ്പ നിയമിച്ചിട്ടുണ്ട്. ഡോ. തിയഡോർ മസ്‌കരാനസ് ഗോവ സ്വദേശിയും മോൺ. പിൻഗൽ എക്ക ജാർഖണ്ഡിലെ ചിൻപുർ സ്വദേശിയുമാണ്.
Image: /content_image/India/India-2023-12-02-09:52:22.jpg
Keywords: മെത്രാ

22268
Category: 18
Sub Category:
Heading: ''എറണാകുളം-അങ്കമാലി അതിരൂപതയിൽ പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാര്‍ ഏകീകൃത കുർബാന അർപ്പിക്കണം''
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാർ, സിനഡ് നിർദേശപ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കാൻ സന്നദ്ധരാവണമെന്ന് അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർദേശം നൽകി. ഏകീകൃത കുർബാനയർപ്പണത്തിനു തയാറാണെന്നു രേഖാമൂലം ഡീക്കന്മാർ എഴുതി നൽകണമെന്നും അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു. അതിരൂപതയിലെയും സന്യാസ സമൂഹങ്ങളിലെയും ഡീക്കന്മാർക്ക് നിർദേശം ബാധകമാണ്. ഏകീകൃത കുർബാനയർപ്പണത്തിനു സന്നദ്ധത അറിയി ക്കുന്നവർക്ക് പൗരോഹിത്യ സ്വീകരണത്തിന് അനുമതി നൽകുമെന്നും അഡ്‌മിനിസ്ട്രേറ്റർ പുറപ്പെടുവിച്ച കത്തിൽ ചൂണ്ടിക്കാട്ടി. അതിരൂപത കൂരിയ, അതിരൂപതയിലെ ഡീക്കന്മാർ, ബിഷപ്പുമാർ, സന്യാസ സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാർ എന്നിവർക്ക് കത്ത് കൈമാറി. ഡീക്ക ന്മാർ നൽകേണ്ട സമ്മതപത്രത്തിൻ്റെ മാതൃകയും കത്തിനൊപ്പം നൽകിയിട്ടുണ്ട്.
Image: /content_image/India/India-2023-12-02-10:02:22.jpg
Keywords: കുർബാന

22269
Category: 1
Sub Category:
Heading: ലോക പ്രശസ്തമായ സഗ്രഡ ഫാമിലിയ ബസിലിക്കയിലെ സുവിശേഷകരുടെ ഗോപുരങ്ങള്‍ വെഞ്ചിരിച്ചു
Content: മാഡ്രിഡ്: സ്പെയിനിലെ ലോക പ്രശസ്തമായ സഗ്രഡ ഫാമിലിയ ബസിലിക്കയിലെ സുവിശേഷകരുടെ പേരില്‍ ഒരുക്കിയ ഗോപുരങ്ങള്‍ വെഞ്ചിരിച്ചു. സ്പെയിനിലേക്കുള്ള മാർപാപ്പയുടെ അപ്പസ്തോലിക പ്രതിനിധി, ആർച്ച് ബിഷപ്പ് ബെർണാർഡിറ്റോ ഔസയാണ് ബാഴ്‌സലോണയിലെ പ്രശസ്തമായ സഗ്രഡ ഫാമിലിയ ബസിലിക്കയിലെ ഗോപുരങ്ങള്‍ വെഞ്ചിരിച്ചത്. ബാഴ്‌സലോണയിലെ കർദ്ദിനാൾ ജുവാൻ ജോസ് ഒമേല്ല, ബാർസിലോനയിലെ വിരമിച്ച ആർച്ച് ബിഷപ്പ് കർദിനാൾ ലൂയിസ് മാർട്ടിനെസ് സിസ്റ്റാച്ച്, ബാഴ്‌സലോണയിലെ സഹായ മെത്രാൻ ഡേവിഡ് അബാദിയാസ് എന്നിവരോടൊപ്പം രാഷ്ട്രീയ പ്രതിനികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ ഉണ്ടായിരുന്നു. സുവിശേഷകരായ മത്തായി, മര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നിവരുടെ പേരിലാണ് ഗോപുരങ്ങള്‍. 2016-ലാണ് ഗോപുരങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1883-ല്‍ ആരംഭിച്ച ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെങ്കിലും 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ബസിലിക്കയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചിരുന്നു. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ബസിലിക്ക സന്ദര്‍ശിക്കുവാന്‍ വര്‍ഷം തോറും ലക്ഷകണക്കിന് ആളുകളാണ് എത്തുന്നത്. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സഗ്രഡ ഫാമിലിയ ഇടംപിടിച്ചിരുന്നു. മൊത്തം 18 ഗോപുരങ്ങളാണ് ബസിലിക്കയുടെ ഭാഗമായി നിർമ്മിക്കപ്പെടുന്നത്. 170.30 മീറ്റർ ഉയരമുള്ള യേശുക്രിസ്തുവിന്റെ ഗോപുരമാണ് ഇതിൽ ഏറ്റവും ഉയരമുള്ളത്. 40 ലക്ഷത്തോളം ആളുകളാണ് ഈ ദേവാലയം വർഷംതോറും സന്ദർശിക്കുന്നത്. അൻറ്റോണിയോ ഗൗഡി എന്ന എഞ്ചിനീയറാണ് മനോഹരമായ പടുകൂറ്റൻ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. 1883ൽ തുടങ്ങിയ ദേവാലയ നിർമ്മാണം 1926ൽ ഗൗഡി മരിക്കുമ്പോൾ വളരെ കുറച്ചുമാത്രമേ പൂർത്തിയായിരുന്നുള്ളു. ഗൗഡി മരിച്ചിട്ട് 100 വർഷം പൂർത്തിയാവുന്ന 2026ൽ ദേവാലയ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കണക്കുകൂട്ടല്‍.
Image: /content_image/News/News-2023-12-02-10:26:50.jpg
Keywords: ബസിലിക്ക

22270
Category: 1
Sub Category:
Heading: കുഞ്ഞ് ഇൻഡി ഗ്രിഗറിയ്ക്കു അന്ത്യ യാത്രാമൊഴി; പ്രാര്‍ത്ഥന അറിയിച്ച് പാപ്പ
Content: നോട്ടിംഗ്ഹാം: ബ്രിട്ടീഷ് കോടതി ജീവന്‍ രക്ഷ ഉപാധികള്‍ എടുത്തുകളയാൻ ഉത്തരവിട്ടതിനെത്തുടർന്ന് കഴിഞ്ഞ മാസം മരിച്ച ഇൻഡി ഗ്രിഗറിയുടെ കുടുംബത്തിന് അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വെള്ളിയാഴ്ച നോട്ടിംഗ്ഹാമിലെ ബിഷപ്പ് പാട്രിക് മക്കിന്നിയെ അഭിസംബോധന ചെയ്തു അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പയുടെ അനുശോചനവും പ്രാര്‍ത്ഥനയുമുള്ളത്. സ്വർഗ്ഗസ്ഥനായ പിതാവിന്റെ ആർദ്രവും സ്നേഹനിർഭരവുമായ കരങ്ങളിൽ ഇൻഡിയെ ഭരമേല്പിച്ചുകൊണ്ട്, ഹ്രസ്വമായ ജീവിതം സമ്മാനിച്ചതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണെന്ന് പാപ്പ കുറിച്ചു. ഇന്നലെ ഡിസംബര്‍ ഒന്നാം തീയതി നടന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് നോട്ടിംഗ്ഹാം ബിഷപ്പ് പാട്രിക് മക്കിന്നി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ശുശ്രൂഷയിൽ നൂറിലധികം പേർ പങ്കെടുത്തു. ശുശ്രൂഷകള്‍ക്ക് മുന്നോടിയായി, വെള്ളയും പിങ്ക് പൂക്കളും കൊണ്ട് അലങ്കരിച്ച ഇൻഡിയുടെ ശരീരം സൂക്ഷിച്ച പേടകം കുതിരവണ്ടിയിൽ തെരുവുകളിലൂടെ ഘോഷയാത്ര നടത്തിയിരിന്നു. ഇറ്റാലിയൻ ഗവൺമെന്റിന്റെ കുടുംബങ്ങൾക്കായുള്ള മന്ത്രി യൂജീനിയ റോസെല്ല, ഭിന്നശേഷിക്കാര്‍ക്കായുള്ള മന്ത്രി അലസാന്ദ്ര ലൊക്കാറ്റെല്ലി ഉള്‍പ്പെടുന്ന ഇറ്റാലിയൻ പ്രതിനിധി സംഘം, മുൻ ഇറ്റാലിയൻ സെനറ്ററും അഭിഭാഷകനുമായ സിമോൺ പില്ലൺ; പ്രോ വിറ്റ ഇ ഫാമിഗ്ലിയയുടെ വൈസ് പ്രസിഡന്റ് ജാക്കോപോ കോഗെ തുടങ്ങിയ പ്രമുഖരും മൃതസംസ്കാര ശുശ്രൂഷയില്‍ സംബന്ധിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജനിച്ച ഇൻഡി ഗ്രിഗറിക്ക് ശരീരത്തിലെ ഊർജ്ജം മുഴുവൻ ചോർത്തിക്കളയുന്ന മൈറ്റോകോൺഡ്രിയൽ ഡിസീസ് എന്ന ജനിതക രോഗാവസ്ഥയായിരിന്നു. ചികിത്സ ഫലപ്രദമല്ലെന്ന വ്യാഖ്യാനത്തോടെ ജീവൻ രക്ഷാ ഉപാധികൾ എടുത്തുമാറ്റുവാൻ ഇൻഡിയെ ചികിത്സിക്കുന്ന ആശുപത്രി തീരുമാനിച്ചതോടെ ഡീൻ ഗ്രിഗറിയും, ക്ലാര സ്റ്റാനിഫോർത്തും നിയമ പോരാട്ടം നടത്തിയിരിന്നു. വിഷയത്തില്‍ വത്തിക്കാനും ഇറ്റലിയും ഇടപെട്ടെങ്കിലും ജീവന് വേണ്ടിയുള്ള വാദം കണക്കിലെടുക്കാതെ ജീവന്‍ രക്ഷ ഉപാധികൾ എടുത്തുമാറ്റാൻ ബ്രിട്ടീഷ് കോടതി വിധിയെഴുത്ത് നടത്തി. 8 മാസം പ്രായമുള്ള കുഞ്ഞ് നവംബർ 13ന് അമ്മയുടെ കൈകളിലാണ് മരിച്ചത്.
Image: /content_image/News/News-2023-12-02-12:16:22.jpg
Keywords: ഇൻഡി

22271
Category: 1
Sub Category:
Heading: വിശുദ്ധനാട്ടിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങൾ ക്രിസ്തുമസ് ആഘോഷങ്ങൾ ഒഴിവാക്കി
Content: ബെത്ഹേം: ഇസ്രായേൽ - ഹമാസ് യുദ്ധത്തിന്റെ ഇരകളോടുള്ള ആദരവായി വിശുദ്ധ നാട്ടിലെ പ്രമുഖ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങൾ എല്ലാം ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങൾ ഒഴിവാക്കും. ഇത് സംബന്ധിച്ച് നവംബർ മാസം ആദ്യം തീരുമാനമെടുത്തത് ജോർദാനാണ്. പിന്നാലെ ജെറുസലേമും, ബെത്ഹേമും സമാനമായ തീരുമാനത്തിൽ എത്തിചേർന്നു. ക്രിസ്തുമസ് ആഘോഷങ്ങൾ റദ്ദാക്കുന്ന കാര്യത്തിൽ ജോർദാനിൽ തീരുമാനമെടുത്തത് വിവിധ സഭകളുടെ കൂട്ടായ്മയായ കൗൺസിൽ ഓഫ് ചര്‍ച്ച് ലീഡേഴ്സാണ്. സംയുക്തമായ തീരുമാനപ്രകാരം കരോളുകൾ, പൊതുസ്ഥലങ്ങളിലെ ക്രിസ്തുമസ് ട്രീയുടെ പ്രദർശനം, പൊതുസ്ഥലങ്ങളിലെ സമ്മാനദാന ചടങ്ങുകൾ തുടങ്ങിയവ ഈ വർഷം ഉണ്ടായിരിക്കുന്നതല്ല. ഇടവക ദേവാലയങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾക്ക് ഇത്തവണ പ്രാധാന്യം നൽകാനാണ് വിശ്വാസി സമൂഹത്തോട് ക്രൈസ്തവ നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. കൗൺസിൽ ഓഫ് ചർച്ച് ലീഡേഴ്സിന് സമാനമായി ജെറുസലേമിൽ പ്രവർത്തിക്കുന്ന പാത്രിയാർക്കീസ് ആൻഡ് ഹെഡ്സ് ഓഫ് ചർച്ചസ് നവംബർ പത്താം തീയതിയാണ് പൊതുസ്ഥലങ്ങളിലെ ക്രിസ്തുമസ് ആഘോഷങ്ങൾ റദ്ദ് ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയതെന്ന് 'ഫോക്സ് ന്യൂസ്' റിപ്പോർട്ട് ചെയ്തിരുന്നു. കർത്താവായ യേശു ക്രിസ്തുവിന്റെ ജനനമാണ് ക്രിസ്തുമസ് എന്ന അർത്ഥത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് വൈദികരോടും, വിശ്വാസി സമൂഹത്തോടും അവർ ആഹ്വാനം ചെയ്തു. യേശുക്രിസ്തു ജനിച്ച ബെത്ലഹേം നഗരം സ്ഥിതി ചെയ്യുന്ന പലസ്തീന്റെ കൈവശമുള്ള വെസ്റ്റ് ബാങ്കിലും ഇത്തവണ വലിയ ക്രിസ്തുമസ് ആഘോഷങ്ങൾ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഉണ്ണിയേശു ജനിച്ച വഴി നക്ഷത്രത്തെ നോക്കി രാജാക്കന്മാർ വന്നതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ആഘോഷിക്കുന്ന സ്റ്റാർ സ്ട്രീറ്റ് പ്രദക്ഷിണം ഈ വർഷവും നടക്കും.
Image: /content_image/News/News-2023-12-02-12:59:24.jpg
Keywords: ജെറുസ, വിശുദ്ധ നാട്ടി

22272
Category: 18
Sub Category:
Heading: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനം നാളെ മുതൽ
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനം നാളെ മുതൽ ആറു വരെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയി ൽ നടക്കും. ആദ്യദിനം കേരള കാത്തലിക് കൗൺസിൽ- കെസിബിസി സംയുക്തയോഗം കെസിബിസി പ്രസിഡൻ്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ബിഷപ്പ് അലക്‌സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാർ സമ്മേളനത്തിൽ പങ്കെടുക്കും.
Image: /content_image/India/India-2023-12-03-07:46:24.jpg
Keywords: കെസിബിസി

22273
Category: 18
Sub Category:
Heading: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാന്‍ അക്ഷര നഗരി ഒരുങ്ങുന്നു
Content: കോട്ടയം: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് കോട്ടയത്ത് ക്രിസ്തുമസ് പപ്പാ വിളംബരയാത്ര ബോൺ നത്താലേ സീസൺ -ത്രീ അഞ്ചിനു നടക്കും. വൈകുന്നേരം 4.30ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആ രംഭിക്കുന്ന പപ്പാ റാലി ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും. തിരുനക്കര മൈതാനത്തേക്കാണ് റാലി. തിരുനക്കര മൈതാനത്തു ചേരുന്ന സമ്മേളനത്തിൽ കോട്ടയത്തെ ക്രൈസ്‌തവ സഭ മേലധ്യക്ഷൻമാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരികരംഗത്തെ പ്രമുഖരും ചേർന്ന് കേക്ക് മുറിക്കും. തുട ർന്ന് കോട്ടയത്തെ വിവിധ സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും ക്രിസ്തുമസ് ദൃശ്യാവിഷ്കാരവുമുണ്ടായിരിക്കും. മുവായിരത്തിലധികം പപ്പാമാർ അണിനിരക്കുന്ന റാലിയിൽ കാരിത്താസ് നഴ് സിംഗ് കോളജ്, കാരിത്താസ് ഫാർമസി കോളജ്, ദർശന സാംസ്കാരിക കേ ന്ദ്രം, ബിസിഎം കോളജ്, കെഇ സ്‌കൂൾ, ചെത്തിപ്പുഴ നഴ്‌സിംഗ് കോളജ്, മേരി ക്വീൻസ് നഴ്സിംഗ് കോളജ്, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ നഴ്‌സിംഗ് കോളജ്, സെൻ്റ് റീത്താസ് നഴ്സിംഗ് കോള ജ് നാലുകോടി, കിടങ്ങൂർ ലിറ്റിൽ ലൂർദ് നഴ്‌സിംഗ് കോളജ്, സേക്രഡ് ഹാർട്ട് സ്കൂൾ, ഗിരിദീപം സ്‌കൂൾ, കട്ടച്ചിറ മേരി മൗണ്ട് സ്‌കൂൾ, കോട്ടയം ക്രിസ്തു രാജ കത്തീഡ്രൽ, നല്ലിടയൻ പള്ളി, കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ, പേരൂർ, നീറിക്കാട് ഇടവകകൾ, മാന്നാനം കെഇ കോളജ്, എസ്എച്ച് മൗണ്ട് സെമിനാരി, വടവാതൂർ സെമിനാരി, ദർശന ഇൻ്റർ നാഷണൽ സ്‌കൂൾ, കോട്ട യം സെന്റ് ആൻസ് സ്‌കൂൾ തുടങ്ങിയ കോട്ടയത്തെ വിവിധ ക്രൈസ്‌തവ സംഘടനകളും സ്ഥാപനങ്ങളും ഭാഗമാകും. 2021ൽ ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവയുമായി ചേർന്ന് കോട്ടയത്തെ വിവിധ ക്രൈസ്‌തവ സംഘടന കളുടെ നേതൃത്വത്തിൽ തുടങ്ങിയ ബോൺ നത്താലേ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. കോട്ടയത്തിന്റെ ഏറ്റവും വലിയ ക്രിസ്തുമസ് ആഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായും ബോൺ നത്താലേ അക്ഷരനഗരിക്ക് പുത്തൻ ക്രിസ്തുമസ് അനുഭവമാകുമെന്നും സംഘാടക സമിതി ഭാരവാഹികളായ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത്, കെഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമി ൽ പുള്ളിക്കാട്ടിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ മാത്യു കൊല്ലമലക്കരോട്ട് എ ന്നിവർ പറഞ്ഞു.
Image: /content_image/India/India-2023-12-03-08:05:39.jpg
Keywords: ബോണ്‍