category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ: സർക്കാരുകൾക്ക് ലെയ്റ്റി കൗൺസിൽ നിവേദനം നൽകും
Contentന്യൂഡൽഹി: ഐക്യരാഷ്ട്രസഭ അന്തർദേശീയ ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബർ 18ന് സിബിസിഐ ലെയ്റ്റി കൗൺസിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ന്യൂനപക്ഷ അവകാശദിനാചരണ പരിപാടികൾ സംഘടിപ്പിക്കും. അന്നേ ദിവസം രാജ്യത്തു ക്രൈസ്തവ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ലെയ്റ്റി കൗൺസിൽ നിവേദനം നൽകും. സിബിസിഐയുടെ രാജ്യത്തെ 14 റീജണൽ കൗൺസിലുകളിലെ ലെയ്റ്റി കമ്മീഷനുകളുടെയും വിവിധ അല്മായ സംഘടനകളുടെയും ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. 1992 ഡിസംബർ 18നാണ് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ദിനാചരണത്തെക്കുറിച്ചുമുള്ള ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായ ത്. വിവിധ ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഭരണഘടന വിഭാവനം ചെയ്യുന്ന ത ങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള സെമിനാറു കളും ബോധവത്കരണ ക്ലാസുകളുമാണ് അന്നേദിവസം ദേശീയതലത്തിൽ സംഘടിപ്പിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷ പദവിയുള്ള എല്ലാ ക്രൈസ്തവസ്ഥാപനങ്ങളും ന്യൂനപക്ഷ അവകാശദിനാചരണത്തിൽ പങ്കുചേരണമെന്നും ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും അവ നേടിയെടുക്കുന്നതിലെ പ്രതിസന്ധികളെക്കുറിച്ചും ചർച്ചചെയ്തു നിർദേശങ്ങൾ സമർപ്പിക്കണമെന്നും വി.സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-11-16 10:51:00
Keywordsന്യൂനപക്ഷ
Created Date2023-11-16 10:51:48