Contents

Displaying 21731-21740 of 24998 results.
Content: 22141
Category: 1
Sub Category:
Heading: ബ്രിട്ടീഷ് കോടതി ദയാവധത്തിന് വിധിച്ച കുഞ്ഞിന് പൗരത്വം നൽകാന്‍ ഇറ്റലി; ചികിത്സാ സന്നദ്ധത അറിയിച്ച് വത്തിക്കാന്‍
Content: ലണ്ടന്‍/ റോം: ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥ ദയാവധത്തിന് വിധിച്ച മൈറ്റോകോൺട്രിയൽ എന്ന അസുഖം ബാധിച്ച എട്ട് മാസം പ്രായമുള്ള ഇൻഡി ഗ്രിഗറി എന്ന കുഞ്ഞിന് ചികിത്സാ സന്നദ്ധത അറിയിച്ച് ഇറ്റലി. ഇറ്റാലിയന്‍ പൗരത്വം നൽകുവാന്‍ ഭരണകൂടം സന്നദ്ധത അറിയിച്ചപ്പോള്‍ ചികിത്സ നൽകാമെന്ന് റോമിലെ കത്തോലിക്കാ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ബംബിനോ ജേസു ആശുപത്രിയും വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. റോമിലെ ആശുപത്രിയിലേക്ക് കുഞ്ഞിനെ ഉടനെ തന്നെ മാറ്റാൻ തയ്യാറാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളായ ഡീൻ ഗ്രിഗറിയും, ക്ലാര സ്റ്റാനിഫോർത്തും അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജനിച്ച ഇൻഡി ഗ്രിഗറിക്ക് ശരീരത്തിലെ ഊർജ്ജം മുഴുവൻ ചോർത്തിക്കളയുന്ന മൈറ്റോകോൺഡ്രിയൽ ഡിസീസ് എന്ന ജനിതക രോഗാവസ്ഥയാണുള്ളത്. ചികിത്സ ഫലപ്രദമല്ലെന്ന വ്യാഖ്യാനത്തോടെ ജീവൻ രക്ഷാ ഉപാധികൾ എടുത്തുമാറ്റുവാൻ ഇൻഡിയെ ചികിത്സിക്കുന്ന ആശുപത്രി തീരുമാനിച്ചതോടെ ഡീൻ ഗ്രിഗറിയും, ക്ലാര സ്റ്റാനിഫോർത്തും നിയമ പോരാട്ടം ആരംഭിക്കുകയായിരിന്നു. എന്നാൽ ജീവന് വേണ്ടിയുള്ള വാദം കണക്കിലെടുക്കാതെ ജീവന്‍ രക്ഷ ഉപാധികൾ എടുത്തുമാറ്റാൻ കോടതിയും അനുകൂല വിധിയെഴുത്ത് നടത്തി. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് കുഞ്ഞിന് നൽകിവരുന്ന ജീവൻ രക്ഷാ സഹായം നിർത്തലാക്കിയതിനു ശേഷം കുഞ്ഞ് എവിടെയായിരിക്കണം എന്ന കാര്യത്തിൽ കഴിഞ്ഞദിവസം ഓൺലൈനിൽ ജസ്റ്റിസ് പീൽ വാദം കേട്ടു. കുഞ്ഞിന്റെ വീട്, ആശുപത്രി, ശുശ്രൂഷ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങൾ അഭിഭാഷകർ നിർദ്ദേശിച്ചു. എന്നാല്‍ ഇറ്റലിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകുന്നത് കുഞ്ഞിന് നല്ലതായിരിക്കില്ലായെന്നാണ് പീൽ നിരീക്ഷിച്ചത്. ഇതിനെ അപ്പീൽ കോടതിയും പിന്താങ്ങി. ഇൻഡി ഗ്രിഗറിയുടെ ജീവൻ രക്ഷാ സഹായം നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഏറെനാളായി പോരാട്ടത്തിലാണ്. എന്നാൽ അവർക്ക് അപ്പീൽ കോടതിയെയും, യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിനെയും സ്വാധീനിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം ജീവന് വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ ഉടനീളം അവർക്ക് സഹായവുമായി ക്രൈസ്തവ സംഘടനയായ ക്രിസ്റ്റ്യൻ കൺസേണും, ക്രിസ്റ്റ്യൻ ലീഗൽ സെന്ററും രംഗത്തുണ്ട്. ഇൻഡിയുടെ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇപ്പോഴത്തെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു വർഷങ്ങൾക്കു മുമ്പ് 23 മാസം പ്രായമുള്ള ആൽഫി ഇവാൻസ് എന്ന കുട്ടിക്കും ഇതിന് സമാനമായ കേസിൽ ഇറ്റലി പൗരത്വം നൽകിയിരുന്നു.
Image: /content_image/News/News-2023-11-09-12:45:22.jpg
Keywords: അഡ്രിയാന, ആല്‍ഫി
Content: 22142
Category: 1
Sub Category:
Heading: യുക്രൈനില്‍ നിന്നുള്ള കുരുന്നിന് ഫ്രാൻസിസ് പാപ്പ ജ്ഞാനസ്നാനം നൽകി
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്താല്‍ സര്‍വ്വതും തകര്‍ന്ന യുക്രൈൻ സ്വദേശികളായ ദമ്പതികളുടെ മൂന്നു മാസം പ്രായം മാത്രമുള്ള കുഞ്ഞിന് ഫ്രാൻസിസ് പാപ്പ ജ്ഞാനസ്നാനം നൽകി. വത്തിക്കാനിലെ ഫ്രാൻസിസ് പാപ്പയുടെ വസതിയായ സാന്താ മാർത്തയിലെ ദേവാലയത്തിൽവെച്ചായിരിന്നു തിരുക്കര്‍മ്മം. വിത്താലി - വീത്ത ദമ്പതികളുടേതാണ് ജ്ഞാനസ്നാനം സ്വീകരിച്ച സഖറി എന്ന ആൺകുഞ്ഞ്. ഏഴ് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന വലിയ കുടുംബമാണ് ഇവരുടേത്. ലളിതമായ രീതിയിലായിരിന്നു തിരുകർമ്മങ്ങൾ. ഏറെ ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടത്തിൽ വലിയ സന്തോഷത്തിന്റെ നിമിഷമാണ് ജ്ഞാനസ്നാനകർമം തങ്ങൾക്കു സമ്മാനിച്ചതെന്നു മാതാപിതാക്കൾ പങ്കുവെച്ചു. റഷ്യൻ അധിനിവേശം കൂടുതൽ വഷളാക്കിയ നിരവധി കുടുംബ ബുദ്ധിമുട്ടുകൾക്കിടയിലും സമീപ വർഷങ്ങളിൽ ദൈവത്തിന്റെ കരുതൽ അനുഭവിച്ചതായി അവർ പറയുന്നു. പടിഞ്ഞാറൻ യുക്രൈനിലെ കാമിയാനെറ്റ്സ് - പോഡിൽസ്കിയിലാണ് കുടുംബം താമസിക്കുന്നത്. യുദ്ധങ്ങൾക്ക് നടുവിലും ദൈവം എപ്പോഴും തങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നുണ്ടെന്നും അതിന് ദൈവത്തിനു ഞങ്ങൾ നന്ദി പറയുകയാണെന്ന് കുഞ്ഞിന്റെ മാതാവ് പറഞ്ഞു. പരിശുദ്ധ പിതാവിനോടൊപ്പമായിരിക്കുവാനും, ഞങ്ങളുടെ മകനെ അദ്ദേഹം സ്നാനപ്പെടുത്തുമെന്നും സ്വപ്നത്തിൽപ്പോലും കാണാൻ കഴിഞ്ഞില്ലായെന്നും എന്നാൽ ദൈവം നമ്മെക്കൊണ്ട് വളരെ മനോഹരമായ ഒരു ചരിത്രം സൃഷ്ടിക്കുകയാണെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു. കമിയാനെറ്റ്സ്-പൊഡിൽസ്കിയുടെ ബിഷപ്പ് ബിഷപ്പ് ലിയോൺ ദുബ്രാവ്സ്കയും ചടങ്ങുകളില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം യുദ്ധത്താല്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട യുക്രൈന്‍ സമൂഹത്തെ "രക്തസാക്ഷികളായ യുക്രേനിയൻ ജനത" എന്ന വിശേഷണം നല്‍കിയിരിന്നു.
Image: /content_image/News/News-2023-11-09-14:04:21.jpg
Keywords: പാപ്പ, ജ്ഞാന
Content: 22143
Category: 1
Sub Category:
Heading: ഗാസയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ജോര്‍ദ്ദാനിലെ ക്രൈസ്തവര്‍ ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷം റദ്ദാക്കും
Content: അമ്മാന്‍: യുദ്ധത്താല്‍ ദുരിതത്തിലായ ഗാസയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജോര്‍ദ്ദാനിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ഒഴിവാക്കും. പാലസ്തീനിയന്‍ ജനത നേരിടുന്ന മാനുഷിക പ്രതിസന്ധി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിക്കുന്നതിനായി ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ റദ്ദാക്കിയതായി 'ജോര്‍ദ്ദാനിലെ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്' നേതൃത്വം നവംബര്‍ 5ന് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. ഇക്കൊല്ലം പ്രാര്‍ത്ഥനയിലൂടെയും, വിശ്വാസപരമായ ആചാരങ്ങളിലൂടെയും മാത്രം ക്രിസ്തുമസ് ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്ത കൗണ്‍സില്‍ നിരപരാധികളായ ഇരകളോടുള്ള ഐക്യദാര്‍ഢ്യമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. ക്രിസ്തുമസ് ചന്തകളും, കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും, അലങ്കാരങ്ങളും, സ്കൌട്ട് പരേഡുകളും ഇക്കൊല്ലം ഉണ്ടായിരിക്കില്ലെന്നും അറിയിപ്പുണ്ട്. ഗാസയോടും, പാലസ്തീനോടും ഏറ്റവും അടുത്തു കിടക്കുന്ന രാഷ്ട്രമായതിനാല്‍ തങ്ങള്‍ക്ക് ഇക്കൊല്ലം സന്തോഷത്തോടെ ക്രിസ്തുമസ് ആഘോഷിക്കുവാന്‍ കഴിയില്ലെന്നു അമ്മാനിലെ കാത്തലിക് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്‍ഡ്‌ മീഡിയയുടെ ഡയറക്ടറായ ഫാ. റിഫാത്ത് ബാദര്‍ ‘ഒ.എസ്.വി ന്യൂസ്’നോട് പറഞ്ഞു. ക്രിസ്തുമസിന്റെ ബാഹ്യമായ എല്ലാ ആഘോഷങ്ങളും ഞങ്ങള്‍ റദ്ദാക്കിയിരിക്കുകയാണെന്നും യേശു ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്തുമസിന്റെ ആത്മീയ അര്‍ത്ഥത്തില്‍ ശ്രദ്ധവെച്ചുകൊണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും ഫാ. റിഫാത്ത് കൂട്ടിച്ചേര്‍ത്തു. ഗാസ ജനതയോടുള്ള ഐക്യദാര്‍ഢ്യമാണിത്. ദേവാലയങ്ങളിലെ വിശ്വാസപരമായ ചടങ്ങുകളില്‍ മാത്രമാണ് ഇക്കൊല്ലം തങ്ങള്‍ ശ്രദ്ധപതിപ്പിക്കുന്നതെന്ന് ഫാ. റിഫാത്ത് പറഞ്ഞു. ഈജിപ്ഷ്യന്‍ കന്യാസ്ത്രീകള്‍ക്കൊപ്പം ഗാസയിലെ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ സേവനം ചെയ്തുവരുന്ന രണ്ട് ജോര്‍ദ്ദാനിയന്‍ കന്യാസ്ത്രീമാരില്‍ ഒരാള്‍ ഡൊമിനിക്കന്‍ സമൂഹാംഗമായ തന്റെ ബന്ധുവാണെന്നും അവരില്‍ നിന്നും ഗാസയിലെ കാര്യങ്ങള്‍ താന്‍ അറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ ഹയ്യ്‌ സെയിട്ടൂണ ജില്ലയിലെ മുഴുവന്‍ ക്രൈസ്തവരും ലാറ്റിന്‍ കത്തോലിക്ക ദേവാലയത്തിലും, ഓര്‍ത്തഡോക്സ് ദേവാലയത്തിലും പോകുവാന്‍ പൊതുതീരുമാനമെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെന്റ്‌ പോര്‍ഫിരിയൂസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നിരവധി ക്രൈസ്തവരാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 13ന് ഇസ്രായേലി സേന നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും ചുരുങ്ങിയത് മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഉണ്ടായിരുന്നവരും ലത്തീന്‍ കത്തോലിക്കാ ദേവാലയത്തില്‍ എത്തിയതോടെ ഹോളിഫാമിലി ദേവാലയത്തില്‍ എഴുനൂറോളം പേരാണ് ആദിമ ക്രൈസ്തവസമൂഹത്തേപ്പോലെ പരസ്പരം സഹായിച്ചു കഴിഞ്ഞുവരുന്നത്.
Image: /content_image/News/News-2023-11-09-19:02:33.jpg
Keywords: ഗാസ, ക്രിസ്തുമസ്
Content: 22144
Category: 18
Sub Category:
Heading: കൃപാഭിഷേകം കൊച്ചി രൂപത ബൈബിൾ കൺവെൻഷന് ആരംഭം
Content: കൊച്ചി: കൊച്ചി രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷന് തുടക്കമായി. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. ഇടക്കൊച്ചി അക്വിനാസ് കോളജ് മൈതാനിയിൽ ആരംഭിച്ച കണ്‍വെന്‍ഷനില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. കൊച്ചി ബിഷപ്പ് റവ. ഡോ. ജോസഫ് കരിയിൽ തിരിതെളിയിച്ചു. ജപമാല, ദിവ്യബലി, വചനപ്രഘോഷണം, സൌഖ്യാരാധന, വിടുതല്‍ ശുശ്രൂഷ എന്നിവ ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും. എല്ലാ ദിവസവും വൈകീട്ട് 4.30 മുതല്‍ 09:30 വരെയാണ് കണ്‍വെന്‍ഷന്‍. തത്സമയ സംപ്രേക്ഷണം Fr Dominic Valanmanal Official യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. ബൈബിൾ കൺവെൻഷൻ 12 വരെ തുടരും.
Image: /content_image/India/India-2023-11-09-19:54:04.jpg
Keywords: ഡൊമിനി
Content: 22145
Category: 1
Sub Category:
Heading: തിരുസഭ പ്രബോധനങ്ങളിൽ ആഴപ്പെടുന്ന യാഥാസ്ഥിതികരായ വൈദികരുടെ എണ്ണം വര്‍ദ്ധിക്കുന്നു
Content: വാഷിംഗ്ടണ്‍ ഡി‌സി: തിരുസഭ പ്രബോധനങ്ങളിൽ ആഴപ്പെട്ട് പിന്തുടരുന്ന യാഥാസ്ഥിതികരായ വൈദികരുടെ എണ്ണം വർദ്ധിക്കുന്നതായി വ്യക്തമാക്കുന്ന സർവ്വേ റിപ്പോർട്ട് പുറത്ത്. 50 വർഷത്തിനിടയിൽ അമേരിക്കയിൽ നടത്തുന്ന ഏറ്റവും വലിയ ദേശീയ സർവ്വേ ആയി വിശേഷിപ്പിക്കപ്പെടുന്ന ഗവേഷണം നടത്തിയത് കാത്തലിക്ക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയുടെ ഗവേഷണ വിഭാഗമായ 'ദ കാത്തലിക്ക് പ്രോജക്ട്' ആണ്. റിപ്പോർട്ടിന്റെ ആദ്യഭാഗം കഴിഞ്ഞ ഒക്ടോബർ മാസമാണ് പുറത്തുവന്നത്. ഈ മാസം ആദ്യം റിപ്പോർട്ടിന്റെ രണ്ടാം ഭാഗവും പുറത്തുവന്നു. അമേരിക്കയിലെ 191 രൂപതകളിലും അംഗങ്ങളായുള്ള 3516 വൈദികരുടെ ഇടയിലാണ് സർവ്വേ നടന്നത്. 2020നു ശേഷം പൗരോഹിത്യം സ്വീകരിച്ചവരിൽ യാഥാസ്ഥിതികരായി തങ്ങളെ വിശേഷിപ്പിക്കുന്ന വൈദികരുടെ എണ്ണം 80 ശതമാനത്തിനു മുകളിലാണ്. 2010ന് ശേഷം പൗരോഹിത്യം സ്വീകരിച്ചവരിൽ 50 ശതമാനത്തിന് മുകളിൽ വൈദികരും യാഥാസ്ഥിതിക നിലപാട് ഉള്ളവരാണ്. 2020നു ശേഷം പൗരോഹിത്യം സ്വീകരിച്ച ഒരു വൈദികൻ പോലും ലിബറല്‍ ചിന്താഗതിയോ ലോകത്തിന്റെ ചിന്തകള്‍ക്ക് അനുസരിച്ചോ മുന്നോട്ടു പോകുന്നില്ലായെന്നാണ് കണക്ക്. പുതിയതായി സെമിനാരിയിൽ ചേരാൻ എത്തുന്ന യുവാക്കൾ പ്രശ്നപരിഹാരത്തിന്റെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നതെന്നും, സഭയുടെ ആവശ്യങ്ങൾക്ക് വേണ്ടി തങ്ങളെ തന്നെ ലഭ്യമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും വാഷിംഗ്ടൺ ഡിസിയിലെ സെന്റ് ജോൺ പോൾ ടു സെമിനാരിയുടെ റെക്ടർ ഫാ. കാർട്ടർ ഗ്രിഫിൻ കാത്തലിക്ക് ഏജൻസിയോട് പറഞ്ഞു. സെമിനാരിയിൽ പരിശീലനത്തിന് വേണ്ടിയെത്തുന്ന യുവാക്കൾ ക്രിസ്തുവിനെയും, സഭയെയയും ശരിക്കും സ്നേഹിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യ വിശ്വാസത്തില്‍ ആഴപ്പെട്ടു വൈദിക ജീവിതം നയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന വാര്‍ത്തയെ ശുഭസൂചനയായാണ് വിശ്വാസി സമൂഹം നോക്കികാണുന്നത്.
Image: /content_image/News/News-2023-11-09-20:23:31.jpg
Keywords: വൈദിക
Content: 22146
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന മിഷൻ കലോത്സവം നാളെ
Content: കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ മിഷൻ കലോത്സവം 'പ്രേഷിത വർണങ്ങൾ' നാളെ രാവിലെ 9.30 മുതൽ മൂവാറ്റുപുഴ വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ നടക്കും. സംസ്ഥാനത്തെ വിവിധ രൂപതകളിൽനിന്നുള്ള ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും. കോതമംഗലം രൂപത ആതിഥേയത്വം വഹിക്കുന്ന കലോത്സവം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സമ്മാനദാനം നിർവഹിക്കും. കലോത്സവ ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന ഡയറക്ടർ ഫാ. ഷി ജു ഐക്കരക്കാനായിൽ, പ്രസിഡന്റ് ബേബി പ്ലാശേരി, സെക്രട്ടറി ജിന്റോ ത കിടിയേൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, ബെന്നി മുത്തനാട്ട്, ബിനു മാങ്കൂട്ടം എന്നിവർ അറിയിച്ചു.
Image: /content_image/India/India-2023-11-10-09:37:55.jpg
Keywords: മിഷൻ ലീഗ
Content: 22147
Category: 18
Sub Category:
Heading: "കെടാവിളക്ക്'' സ്കോളർഷിപ്പ് പദ്ധതി ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ലാറ്റിൻ കാത്തലിക് അസോസിയേഷൻ
Content: കൊച്ചി: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള "കെടാവിളക്ക്'' സ്കോളർഷിപ്പ് പദ്ധതിയിൽ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയത് വിവേചനമാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. കേന്ദ്രസർക്കാരിന്റെ പരിഷ്കരിച്ച മാനദണ്ഡങ്ങൾ പ്രകാരം കഴിഞ്ഞവർഷം മുതൽ പ്രീമെട്രിക് സ്കോളർഷിപ്പ് 9, 10 ക്ലാസുകാർക്കു മാത്രമാണ്. അങ്ങനെ ഒഴിവാക്കപ്പെട്ട വിദ്യാർഥികൾക്കായി തുടങ്ങിയ പുതിയ പദ്ധതിയിലാണു ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷത്തെ ഒഴിവാക്കികുട്ടികളുടെ അടിസ്ഥാനപരമായ വിദ്യാഭ്യാസത്തിന് നൽകേണ്ട സ്കോളർഷിപ്പ് തുക പോലും നൽകാതെ ഇതര കാര്യങ്ങൾക്ക് ഫണ്ട് ചെലവാക്കുന്ന സർ ക്കാർ നിലപാട് പുനഃപരിശോധിക്കണം. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയതായും അസോസി യേഷൻ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ആരോപിച്ചു.
Image: /content_image/India/India-2023-11-10-09:40:50.jpg
Keywords: കാത്തലി
Content: 22148
Category: 1
Sub Category:
Heading: സമാധാനത്തിനായി മെക്സിക്കോയില്‍ ഇരുപത്തിരണ്ടായിരം പേര്‍ പങ്കെടുത്ത ജപമാല
Content: മെക്സിക്കോ സിറ്റി: സമാധാനമെന്ന നിയോഗവുമായി മെക്സിക്കോയിലെ ഗുവാനജുവാറ്റോ സംസ്ഥാനത്തിലെ ലിയോണില്‍ സംഘടിപ്പിച്ച ‘ലിവിംഗ് ജപമാല’യില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ഇക്കഴിഞ്ഞ നവംബര്‍ 5ന് നടന്ന ജപമാലയജ്ഞത്തില്‍ ഏതാണ്ട് ഇരുപത്തിരണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ പറയുന്നത്. 1917-ല്‍ ജപമാലയുടെ ശക്തി വെളിപ്പെടുത്തിക്കൊണ്ട് പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മാതാവ് നല്‍കിയ ദര്‍ശനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് 69 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ പരിപാടിക്ക് മെക്സിക്കോയില്‍ തുടക്കമായത്. “കര്‍ത്താവ് അവിടുത്തെ ജനത്തെ സമാധാനത്തില്‍ അനുഗ്രഹിക്കട്ടെ” എന്ന പ്രമേയത്തോടെ സംഘടിപ്പിച്ച ജപമാലയില്‍ ഓരോ രഹസ്യത്തിലും പ്രത്യേക പ്രാര്‍ത്ഥന വിചിന്തനമുണ്ടായിരുന്നു. 31,297 പേരുടെ ഇരിപ്പിടമുള്ള ലിയോണ്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ലിവിംഗ് ജപമാലയില്‍ ലിയോണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായ മോണ്‍. അല്‍ഫോണ്‍സോ കോര്‍ട്ടെസും പങ്കെടുത്തു. അക്രമത്തിനെതിരെ പോരാടുവാന്‍ ആഹ്വാനം ചെയ്ത മെത്രാപ്പോലീത്ത, അക്രമത്തിന്റെ ചമ്മട്ടിക്ക് ഇരയായ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FONCEdronefilms%2Fposts%2Fpfbid0285Z4ZZ8gNTEuiXnU1GXY5kWC1JrbFG38tjhWDayeEpxXUsawPWwmnJmqy3Q1w7AGl&show_text=true&width=500" width="500" height="250" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> വ്യക്തിപരവും, കുടുംബപരവുമായ സമാധാനത്തില്‍ നിന്ന് തുടങ്ങി നമ്മെ ഒരുമിച്ച് പരിപാലിക്കാനും സമാധാനം ലഭിക്കത്തക്കവിധമുള്ള ഒരു സാമൂഹിക ഘടന കെട്ടിപ്പടുക്കുവാനുമുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും പ്രതിഫലിപ്പിക്കുകയാണ് ഈ വർഷത്തെ ലിവിംഗ് ജപമാലയുടെ പ്രത്യേക നിയോഗമെന്ന് ലിവിംഗ് റോസറിയുടെ ജനറല്‍ ഡയറക്ടറായ ഫാ. റോബർട്ടോ ഗ്വെറേരോ വെലാസ്‌ക്വസ് ‘എസിഐ പ്രെൻസാ’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജപമാല നമ്മെ ഒന്നിപ്പിക്കുന്ന ഭക്തിയാണെന്നും നമുക്ക് പ്രിയപ്പെട്ടവളും, പരിശുദ്ധയുമായ കന്യകാമറിയത്തിന്റെ കണ്ണുകളോടും ഹൃദയത്തോടും കൂടി നോക്കാൻ ജപമാല നമ്മെ അനുവദിക്കുകയാണെന്നും ഫാ. വെലാസ്‌ക്വസ് പറഞ്ഞു. “പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ ദൈവം നമ്മിൽ ഒരു വിമോചക ശക്തിയോടെ പ്രവർത്തിക്കുന്നു. ഉത്തരവാദിത്തമുള്ളവരും, മെച്ചപ്പെട്ടവരുമായിരിക്കുവാന്‍ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. അതിനാൽ, ദൈവരാജ്യത്തിന്റെ വിത്തും വളവും ശക്തിയും, ആയിരിക്കുവാന്‍ കര്‍ത്താവ് നമ്മോടു ആവശ്യപ്പെടുകയാണെന്നും ഫാ. വെലാസ്‌ക്വസ് വിവരിച്ചു. മെക്സിക്കോയില്‍ ഏറ്റവും അധികം കൊലപാതകം നടന്നിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുവാനജുവാറ്റോ സംസ്ഥാനം. ‘നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ്‌ ജിയോഗ്രാഫി’യുടെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്‌ (4,329).
Image: /content_image/News/News-2023-11-10-10:11:18.jpg
Keywords: ജപമാല
Content: 22149
Category: 1
Sub Category:
Heading: ഹമാസ് തീവ്രവാദികൾ കൊലപ്പെടുത്തിയവരുടെ ഓർമ്മയ്ക്കായി 1400 ലില്ലി ചെടി നടാന്‍ ക്രൈസ്തവ വിശ്വാസികൾ
Content: ജെറുസലേം: ഹമാസ് തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ 1400 പേരുടെ ഓർമ്മയ്ക്കായി ക്രൈസ്തവ വിശ്വാസികൾ 1400 ലില്ലി ചെടി നടും. ജെറുസലേമിലെ ഇന്റർനാഷണൽ ക്രിസ്ത്യന്‍ എംബസിയുടെ വൈസ് പ്രസിഡന്റും, വക്താവുമായ ഡേവിഡ് പാർസനാണ് ഇക്കാര്യം അറിയിച്ചത്. ഹമാസ് തീവ്രവാദികൾ ആക്രമണം നടത്തുന്നതിന് രണ്ടു ദിവസങ്ങൾക്കു മുമ്പ് എഴുന്നൂറോളം ക്രൈസ്തവ തീർത്ഥാടകർ, ഇന്റർനാഷണൽ ക്രിസ്ത്യന്‍ എംബസിയുടെ നേതൃത്വത്തിൽ ഗാസ അതിർത്തിയിൽ ക്രിസ്ത്യന്‍ എംബസി നേച്ചർ പാർക്കിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഹമാസ് തീവ്രവാദികൾ വിവിധ അക്രമണങ്ങളിലൂടെ അഗ്നിക്ക് ഇരയാക്കിയ ബീരി കാടുകളുടെ ഒരു ഭാഗത്ത് മരങ്ങൾവെച്ച് പിടിപ്പിച്ച് മനോഹരമാക്കിയ സ്ഥലത്തിനാണ് ക്രിസ്ത്യന്‍ എംബസി നേച്ചർ പാർക്ക് എന്ന് പേരിട്ടിരിക്കുന്നത്. 126 ഏക്കറോളം വരുന്ന ഈ സ്ഥലത്ത് ഓക്ക്, യൂക്കാലിപ്സ്റ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ അഞ്ചാം തീയതി പ്രദേശത്തെ ഒരു സ്കൂളിലെത്തി അതിർത്തിയിൽ താമസിക്കുന്ന ഇസ്രായേലികൾക്ക് അക്രമങ്ങളിൽ നിന്ന് പൂർവ്വ സ്ഥിതിയിൽ എത്തുന്നതിനു വേണ്ടിയുള്ള പ്രോത്സാഹനം നൽകുന്ന ഒരു റാലിയിലും ക്രൈസ്തവ വിശ്വാസികൾ പങ്കെടുത്തിരുന്നു. ഒക്ടോബർ ഏഴാം തീയതി അക്രമണം നടന്ന സ്ഥലങ്ങളിൽ ഡേവിഡ് പാർസൺ സന്ദർശനം നടത്തി. പൈശാചികം എന്നാണ് അക്രമ സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള ക്രൈസ്തവരോട് വിശുദ്ധ നാടിന്റെ സുരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കാന്‍ ആഹ്വാനം ചെയ്യുകയാണെന്ന് പാർസൺ പറഞ്ഞു. മേഖലയിൽ, സമാധാനവും സുരക്ഷയും കൊണ്ടുവരുന്നതിന് വേണ്ടി തങ്ങളെക്കൊണ്ട് കഴിയുന്നവിധം സഹായം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മരണപ്പെട്ടവരുടെ സ്മരണാര്‍ത്ഥം വരും ദിവസങ്ങളില്‍ ലില്ലി ചെടി നടും.
Image: /content_image/News/News-2023-11-10-10:44:43.jpg
Keywords: ഹമാസ്, തീവ്രവാ
Content: 22150
Category: 1
Sub Category:
Heading: ലോക ദേവാലയങ്ങളുടെ അമ്മ സെന്റ് ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസിലിക്കയുടെ 1700-ാമത് വാര്‍ഷികാഘോഷത്തിന് തുടക്കം
Content: വത്തിക്കാന്‍ സിറ്റി: എ.ഡി 324 നവംബര്‍ 9ന് സില്‍വസ്റ്റര്‍ പാപ്പ കൂദാശ ചെയ്ത സെന്റ്‌ ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസിലിക്ക ദേവാലയത്തിന്റെ ആയിരത്തിഎഴുനൂറാമത് വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കു തുടക്കം. റോമന്‍ രൂപതയുടെ കത്തീഡ്രലും റോമിലെ മാര്‍പാപ്പയുടെ ഭദ്രാസനവുമായിരുന്നു ഈ ദേവാലയം. പതിനാലാം നൂറ്റാണ്ടു വരെ പള്ളിയോടു ചേര്‍ന്നുള്ള അരമന പാപ്പയുടെ ഔദ്യോഗിക വസതിയായിരുന്നു. സ്നാപക യോഹന്നാനും, സുവിശേഷകനായ വിശുദ്ധ യോഹന്നാനുമാണ് ഈ പള്ളിയുടെ മധ്യസ്ഥര്‍. റോമന്‍ സാമ്രാജ്യകാലത്ത് പ്ലവൂട്ടി ലാറ്റെരാനി കുടുംബം ദാനമായി നല്‍കിയ ഭൂമിയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്ന കാരണത്താലാണ് ഇതിനെ സെന്റ്‌ ജോണ്‍ 'ലാറ്ററന്‍' ദേവാലയം എന്ന് വിളിക്കുന്നത്. ദേവാലയം കൂദാശ ചെയ്യപ്പെട്ട നവംബര്‍ ഒന്‍പതിനാണ് എല്ലാവര്‍ഷവും ദേവാലയത്തിലെ തിരുനാള്‍ ആഘോഷവും നടക്കുന്നത്. ''നഗരത്തിലെയും, ലോകത്തിലെയും എല്ലാ ദേവാലയങ്ങളുടെയും അമ്മയും തലവനും” (ഒമ്നിയം ഏക്ലെസിയാറം ഉര്‍ബിസ് എറ്റ് ഒര്‍ബിസ് മാതെര്‍ എറ്റ് കാപുട്ട്) എന്നാണ് ദേവാലയത്തില്‍ ആലേഖനം ചെയ്തിരിക്കുന്ന ഒരു ലാറ്റിന്‍ ലിഖിതത്തില്‍ കുറിച്ചിരിക്കുന്നത്. 17 നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തിനിടയില്‍ ഈ ദേവാലയം മൂന്ന്‍ പ്രാവശ്യം പുതുക്കി പണിതിട്ടുണ്ട്. 1700-ല്‍ പണികഴിപ്പിച്ചതാണ് ഇപ്പോള്‍ കാണുന്ന ദേവാലയം. ഇക്കഴിഞ്ഞ നവംബര്‍ 9-ന് ഉച്ചകഴിഞ്ഞ് കര്‍ദ്ദിനാള്‍ ഡൊണാറ്റിസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പണത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. സമകാലീന ഇറ്റലിയിലെ ഏറ്റവും പ്രശസ്തനായ ഭക്തിഗാന രചിതാവായ ഫാ. മാര്‍ക്കോ ഫ്രിസിന രചിച്ച ഗാനങ്ങളാണ് വിശുദ്ധ കുര്‍ബാനയില്‍ ആലപിച്ചത്. സംഗീത സദസ്സുകളും, വിശുദ്ധ കുര്‍ബാനകളും, ആര്‍ച്ച് ബസലിക്കയുടെയും, അരമനയുടെയും ചരിത്രത്തെക്കുറിച്ചുള്ള സാംസ്കാരിക പ്രഭാഷണങ്ങളും ആഘോഷപരിപാടികളുടെ ഭാഗമായി നടക്കും. 2024 നവംബര്‍ 9ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷപരിപാടികള്‍ക്കു സമാപനമാകും. Tag: Rome to celebrate 1,700th birthday of the Archbasilica of St. John Lateran, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-10-14:07:23.jpg
Keywords: നൂറ്റാണ്ട, അത്ഭുത