Contents
Displaying 21691-21700 of 24998 results.
Content:
22101
Category: 1
Sub Category:
Heading: ഹമാസ് സാത്താനാണ്, അവരെ പരാജയപ്പെടുത്താതെ മേഖലയിൽ സമാധാനമുണ്ടാകില്ല: വിശുദ്ധ നാട്ടിലെ ക്രൈസ്തവ നേതാവ്
Content: ടെല്‍ അവീവ്: ഹമാസ് തീവ്രവാദികളുടെ ഇടയിൽ പ്രവർത്തിക്കുന്നത് സാത്താനാണെന്നും അവരെ പരാജയപ്പെടുത്താതെ മേഖലയിൽ സമാധാനം സ്ഥാപിക്കാൻ സാധിക്കുകയില്ലായെന്നും ഇസ്രായേലിലെ ക്രൈസ്തവ നേതാവായ ശാദി കലൂൾ. യഹൂദരെയും, ഇസ്രായേലികളെയും കൊല്ലുക, ഇസ്രായേലിനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുക തുടങ്ങീയ ലക്ഷ്യങ്ങള്‍ മാത്രമാണ് തീവ്രവാദികള്‍ക്കുള്ളതെന്ന് 'ക്രിസ്റ്റ്യൻ പോസ്റ്റി'നു നൽകിയ അഭിമുഖത്തിൽ കലൂൾ പറഞ്ഞു. യേശുക്രിസ്തു സംസാരിച്ച അറമായ ഭാഷ സംരക്ഷിക്കുന്നതിന് വേണ്ടി ഉത്തര ഇസ്രായേലിൽ അർമേനിയൻ ക്രൈസ്തവരോടു കൂടെയാണ് അദ്ദേഹം കഴിയുന്നത്. ഇസ്രായേലി ക്രിസ്ത്യൻ അറമായ അസോസിയേഷൻ എന്ന പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ കൂടിയാണ് കലൂൾ. ഇറാൻ പിന്തുണയ്ക്കുന്ന തീവ്രവാദ സംഘടനയായ ഹിസ്ബുളള യുദ്ധത്തിന്റെ ഭാഗമാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സംഘടനയ്ക്കു 50,000 മുതൽ ഒരു ലക്ഷം വരെ തീവ്രവാദികൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. കൂടാതെ മാരകമായ ആയുധങ്ങളും ഇവരുടെ കൈവശമുണ്ടെന്ന് കലൂൾ ചൂണ്ടിക്കാട്ടി. അതിർത്തിയിൽ ജീവിക്കുന്ന ഒരു ക്രൈസ്തവനെന്ന നിലയിലും, രാജ്യത്തോട് കൂറുള്ള പൗരനെന്ന നിലയിലും ആശങ്കയുണ്ട്. ഒരു പിതാവ് എന്ന നിലയിൽ അതിർത്തിയിൽ ഇരിക്കുന്ന രാക്ഷസനോടൊപ്പം ജീവിക്കാൻ താല്പര്യമില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിലെ മൂന്നാമത്തെ വലിയ പട്ടണമായ ഹയ്ഫ നഗരം അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും, യഹൂദർ മാത്രമല്ല അവിടെ ക്രൈസ്തവരും ജീവിക്കുന്നുണ്ടെന്നും ശാദി കലൂൾ മുന്നറിയിപ്പ് നൽകി. അൽമ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ സെന്ററിൽ സ്ട്രാറ്റർജിക്ക് പാർട്ട്നർഷിപ്സിന്റെ അധ്യക്ഷന്‍ കൂടിയാണ് ശാദി കലൂൾ.
Image: /content_image/News/News-2023-10-31-12:48:52.jpg
Keywords: ഹമാസ

22102
Category: 1
Sub Category:
Heading: അജഗണത്തെ വിശ്വാസത്തിൽ നയിക്കാൻ കഴിയുന്നതിനു വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അജഗണത്തെ വിശ്വാസത്തിൽ നയിക്കാൻ കഴിയുന്നതിന് വേണ്ടി മാര്‍പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഗോള വിശ്വാസി സമൂഹത്തോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. നവംബര്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇന്നലെ ഒക്ടോബർ 31-ന് വൈകുന്നേരമാണ് സ്പാനിഷ് ഭാഷയിലുള്ള പാപ്പയുടെ വീഡിയോ സന്ദേശത്തോടുകൂടിയ ഈ പ്രാർത്ഥനാനിയോഗം പരസ്യപ്പെടുത്തിയത്. തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത പാപ്പ, ഈ പ്രാർത്ഥന തനിക്ക് ശക്തി പ്രദാനം ചെയ്യുകയും പരിശുദ്ധാത്മാവിനെ ശ്രവിച്ചുകൊണ്ട് കാര്യങ്ങൾ വിവേചിച്ചറിയാനും സഭയെ അനുയാത്ര ചെയ്യാന്‍ തന്നെ സഹായിക്കുമെന്നും പറഞ്ഞു. ഒരാൾ പാപ്പയായി എന്നതുകൊണ്ട് അയാൾക്ക് മനുഷ്യത്വം നഷ്ടപ്പെടില്ല. പ്രത്യുത, ദൈവത്തിൻറെ വിശുദ്ധരും വിശ്വസ്തരുമായ ജനതയോടുചേർന്ന് തൻറെ മാനവികതയിൽ അയാൾ അനുദിനം വളരുന്നു. നമ്മുടെ പിതാവായ ദൈവത്തെപ്പോലെ, പത്രോസിൻറെ പിൻഗാമി കൂടുതൽ സ്നേഹവും കരുണയും, ക്ഷമയും ഉള്ളവനായിരിക്കാൻ പഠിക്കുന്നു. കഠിനമായി വിധിക്കപ്പെടുമെന്ന അവബോധത്താൽ എല്ലാ പാപ്പമാർക്കും അവരുടെ പേപ്പല്‍ സ്ഥാനത്തിൻറെ തുടക്കത്തിൽ, ഈ ഭയവും അസ്വസ്ഥതയും ഉണ്ടായിരുന്നുവെന്ന് തനിക്ക് ഊഹിക്കാൻ കഴിയും. പാപ്പ ആരായാലും അദ്ദേഹത്തിന് പരിശുദ്ധാത്മാവിൻറെ സഹായം ലഭിക്കാനും, ആ സഹായത്തോടു തുറവുള്ളവനായിരിക്കാനും വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പ അഭ്യർത്ഥിച്ചു. യേശു ഭരമേല്പിച്ച അജഗണത്തെ എന്നും പരിശുദ്ധാത്മാവിൻറെ സഹായത്തോടുകുടി വിശ്വാസത്തിൽ അനുനയിക്കാൻ തൻറെ ദൗത്യനിർവ്വഹണത്തിൽ പാപ്പയ്ക്ക് കഴിയുന്നതിനു വേണ്ടി പ്രാർത്ഥിക്കാനുള്ള ആഹ്വാനത്തോടെയാണ് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം സമാപിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-01-10:23:53.jpg
Keywords: പാപ്പ

22103
Category: 18
Sub Category:
Heading: കാരിത്താസ് ഇന്ത്യയുടെ വ്യക്തിഗത അംഗീകാരം ഫാ. ജയൻ അലക്സിന്
Content: കോട്ടയം: കാരിത്താസ് ഇന്ത്യയുടെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള വ്യക്തിഗത അംഗീകാരം മധ്യപ്രദേശിലെ ഖാണ്ഡവ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഖാണ്ഡവ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജയൻ അലക്സിന്. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗം ഡ യറക്ടേഴ്സിന്റെ സാമൂഹ്യസേവന രംഗത്തെ സമഗ്ര പ്രവർത്തന മികവിനെ വിലയിരുത്തി ദേശീയതലത്തിൽ കാരിത്താസ് ഇന്ത്യ നൽകുന്ന വ്യക്തിഗത അംഗീകാരമാണ് ഈ പുരസ്കാരം. 13 വർഷമായി ഫാ. ജയൻ അലക്സ് സാമൂഹ്യസേവനരംഗത്ത് പ്രവർത്തിച്ചു വരുന്നു. ഭാരതത്തിലെ കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗ ഡയറക്ടർമാരുടെ ദേശീയ സമ്മേളനത്തിൽ കാരിത്താസ് ഇന്ത്യ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ കല്ലുപുരയാണ് ആദരവു സമ്മാനിച്ചത്. കോട്ടയം അതിരൂപതയിലെ ഇരവിമംഗലം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ ഇടംപാടത്ത് ചാണ്ടി സാലി ദമ്പതികളുടെ മകനാണ് ഫാ. ജയൻ.
Image: /content_image/India/India-2023-11-01-10:30:50.jpg
Keywords: കാരിത്താസ

22104
Category: 1
Sub Category:
Heading: വിശുദ്ധ നാടിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിച്ച് ജെറുസലേം പാത്രിയാർക്കീസ്
Content: ജെറുസലേം: യുദ്ധത്താല്‍ പ്രതിസന്ധി രൂക്ഷമായ വിശുദ്ധ നാടിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിച്ച് ജെറുസലേം പാത്രിയാർക്കീസ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് (29/10/23) വിശുദ്ധ നാടിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിച്ച് പ്രാർത്ഥന നടത്തിയത്. നീതിയും സത്യവും അനുസരിച്ച് തീരുമാനങ്ങൾ എടുക്കുകയും പൊതുനന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്നതിന് ലോകനേതാക്കളെയും രാഷ്ട്രങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്നവരെയും പരിശുദ്ധ ദൈവമാതാവ് നയിക്കട്ടെയെന്നു പാത്രിയാർക്കീസ് കർദ്ദിനാൾ പിസബല്ല പറഞ്ഞു. പോരാട്ടങ്ങൾക്കും ബലഹീനതകൾക്കുമിടയിലും തിന്മയുടെയും യുദ്ധത്തിന്റെയുമായ അനീതിയുടെ നിഗൂഢതയുടെ മദ്ധ്യത്തിലും ദൈവം തൻറെ ജനത്തെ ഒരിക്കലും കൈവിടില്ല. കാനായിലെ കല്യാണ വേളയിൽ വീഞ്ഞു തീർന്നപ്പോൾ പരിശുദ്ധ അമ്മ യേശുവിനോട് “അവർക്ക് വീഞ്ഞില്ല” എന്നു പറഞ്ഞു പ്രതീക്ഷയുടെ വീഞ്ഞ് പകര്‍ന്നു. ആനന്ദം അപ്രത്യക്ഷമാകുകയും സാഹോദര്യം പരാജയപ്പെടുകയും മനുഷ്യൻ സ്വന്തം മനുഷ്യത്വം മറന്ന് സമാധാനം എന്ന ദാനം പാഴാക്കിക്കളയുകയും ചെയ്തിരിക്കുന്ന ഈ ഘട്ടത്തിൽ പരിശുദ്ധ അമ്മയുടെ മാതൃ സഹായം തങ്ങൾക്ക് ഏറെ ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. പ്രാർത്ഥനയുടെയും പ്രായശ്ചിത്തപ്രവർത്തികളുടെയും ആവശ്യകതയെക്കുറിച്ചുള്ള അവബോധം തങ്ങളിൽ ഉളവാക്കുന്നതിനും നീതിയും സത്യവും അനുസരിച്ച് തീരുമാനങ്ങൾ എടുക്കുകയും പൊതുനന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്നതിന് ലോകനേതാക്കള്‍ക്കു വേണ്ടിയും കര്‍ദ്ദിനാള്‍ പിസബല്ല പ്രാര്‍ത്ഥിച്ചു. വിശുദ്ധ കുർബാനയുടെ സമാപനത്തിലാണ്, മറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-11-01-16:45:18.jpg
Keywords: വിമലഹൃദയ

22105
Category: 1
Sub Category:
Heading: വത്തിക്കാനില്‍ ഇക്കൊല്ലം നിര്‍മ്മിക്കുന്ന പുല്‍ക്കൂട് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി നിര്‍മ്മിച്ച ആദ്യ തിരുപ്പിറവി ദൃശ്യത്തിന്റെ പകര്‍പ്പ്
Content: റോം: ഇറ്റലിയിലെ ഗ്രെസ്സിയോ പട്ടണത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ആദ്യമായി ഒരുക്കിയ തിരുപ്പിറവി ദൃശ്യം നിര്‍മ്മിച്ചതിന്റെ എണ്ണൂറാമത് വാര്‍ഷികം പ്രമാണിച്ച് ഇക്കൊല്ലം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നിര്‍മ്മിക്കുന്ന തിരുപ്പിറവി ദൃശ്യം വിശുദ്ധന്‍ നിര്‍മ്മിച്ച തിരുപ്പിറവി ദൃശ്യത്തിന്റെ തനിപകര്‍പ്പായിരിക്കുമെന്ന് വത്തിക്കാന്‍. സെന്‍ട്രല്‍ ഇറ്റലിയിലെ റിയറ്റി വാലിയില്‍ നിന്നുള്ള തിരുപ്പിറവി ദൃശ്യമായിരിക്കും ഇക്കൊല്ലം പ്രദര്‍ശിപ്പിക്കുക. ആല്‍പ്സ് പര്‍വ്വതനിരകളില്‍ നിന്നുള്ള സില്‍വര്‍ ഫിര്‍ മരമായിരിക്കും ഇക്കൊല്ലത്തെ വത്തിക്കാന്റെ ക്രിസ്തുമസ് ട്രീ. വടക്കന്‍ ഇറ്റലിയിലെ സലൂസോയിലെ പിയഡ്മോണ്ടെസി രൂപതയിലെ മാക്രാ മുനിസിപ്പാലിറ്റിയില്‍ നിന്നുമാണ് ഈ ട്രീ കൊണ്ടുവരിക. ഡിസംബര്‍ 9ന് അനാവരണം ചെയ്യുന്ന ഈ അലങ്കാരങ്ങള്‍ 2024 ജനുവരി 7 വരെ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കും. 1223-ല്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണ് ആദ്യ തിരുപ്പിറവി ദൃശ്യം നിര്‍മ്മിക്കുന്നത്. അതേ വര്‍ഷം തന്നെ ഹോണോറിയസ് മൂന്നാമന്‍ പാപ്പ ഫ്രിയാര്‍ മൈനറുകളെ സംബന്ധിക്കുന്ന ഫ്രാന്‍സിസ്കന്‍ നിയമങ്ങള്‍ക്ക് അംഗീകാരവും നല്‍കി. ഇതിന്റെ വാര്‍ഷിക സ്മരണക്കായി ഇക്കൊല്ലത്തെ വത്തിക്കാനിലെ തിരുപ്പിറവി ദൃശ്യത്തിന് ഫ്രാന്‍സിസ്കന്‍ ശൈലിയായിരിക്കും ഉണ്ടായിരിക്കുക. വിശുദ്ധ നാട്ടിലെ സന്ദര്‍ശനം കഴിഞ്ഞ് ക്രിസ്തുവിന്റെ ജനനത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുന്നതിന് ഗ്രെസ്സിയൊ പട്ടണത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി നിര്‍മ്മിച്ച തിരുപ്പിറവി ദൃശ്യത്തേക്കുറിച്ചുള്ള ഫ്രാന്‍സിസ്കന്‍ എഴുത്തുകാരനായ ടോമാസ്സോ ഡാ സെലാനോയുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഇക്കൊല്ലത്തെ തിരുപ്പിറവി ദൃശ്യം സന്ദര്‍ശകരെ 1223-ലേക്ക് തിരികെ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുപ്പിറവി ദൃശ്യത്തിന്റെ വലിപ്പവും, അതിലെ ടെറാകോട്ടാ രൂപങ്ങളും ഗ്രെസ്സിയോ പുല്‍ക്കൂടിനെ പ്രതിനിധാനം ചെയ്യുന്നതായിരിക്കും. വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി യേശു ക്രിസ്തുവിനെ കൈകളില്‍ എടുക്കുമ്പോള്‍ ഒരു ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും, പരിശുദ്ധ കന്യകാമാതാവും, വിശുദ്ധ യൌസേപ്പിതാവും സമീപത്ത് നില്‍ക്കുന്നതുമാണ് മുഖ്യപ്രമേയം, ഒരു കഴുതയും, കാളയും രംഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്. എണ്ണൂറാമത് വാര്‍ഷികത്തെ പ്രതിനിധീകരിക്കുന്നതിനായി അഷ്ടഭുജാകൃതിയിലുള്ള തട്ടിലായിരിക്കും ഇക്കൊല്ലത്തെ പുല്‍ക്കൂട് നിര്‍മ്മിക്കുക. 82 അടി ഉയരമുള്ള ട്രീയാണ് ഇക്കൊല്ലത്തെ സെന്റ് പീറ്റേഴ്സ് ട്രീ. ഡിസംബര്‍ 9ന് വൈകിട്ട് 5 മണിക്കാണ് ഈ ട്രീയിലെ ദീപം തെളിയിക്കലും, ഉദ്ഘാടനവും. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗെസ് അല്‍സാഗയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുക.
Image: /content_image/News/News-2023-11-01-18:10:26.jpg
Keywords: പുല്‍ക്കൂ

22106
Category: 1
Sub Category:
Heading: നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി
Content: അബൂജ: വടക്ക് - കിഴക്കൻ നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി. തരാബ സ്‌റ്റേറ്റിലെ (വടക്ക്-കിഴക്കൻ നൈജീരിയ) ഐബി ലോക്കൽ കൗൺസിലിലെ ഇടവക വികാരിയായ ഫാ. തദ്ദേവൂസ് തർഹെംബെയെയാണ് അക്രമികളില്‍ നിന്നു മോചിതനായിരിക്കുന്നത്. വുക്കാരി രൂപതയുടെ വക്താവ് ഫാ. ജോൺ ലെയ്‌ക്കാണ് വൈദികന്‍ മോചിതനായ വിവരം മാധ്യമങ്ങളെ അറിയിച്ചത്. രൂപത ബിഷപ്പ് മാർക് എൻസുക്വെയ്ന്‍ വൈദികന്റെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ദുഷ്‌കരമായ സമയത്ത് പ്രാർത്ഥനകൾക്കും ഐക്യദാർഢ്യത്തിനും രൂപതയിലെ വൈദികർ, സന്യാസിനികള്‍, വിശ്വാസികൾ ഉള്‍പ്പെടെ എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായി ബിഷപ്പ് മാർക് പറഞ്ഞു. നൈജീരിയയില്‍ നടക്കുന്ന തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഫാ. തർഹെംബെ. തരാബ സ്‌റ്റേറ്റിലെ യോറോ ലോക്കൽ കൗൺസിലിലെ ആറ് പേരെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെയാണ് ഫാ. തർഹെംബെയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. അതേസമയം നൈജീരിയയിലെ വിജിലന്റ് ഗ്രൂപ്പിന്റെ പ്രത്യേക യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോകൽ സംഘത്തിൽപെട്ടവരെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്തെ അരക്ഷിതാവസ്ഥ അവസാനിപ്പിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ക്രൈസ്തവ സംഘടനയായ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ ആവശ്യപ്പെട്ടു.
Image: /content_image/News/News-2023-11-01-19:31:56.jpg
Keywords: നൈജീ

22107
Category: 1
Sub Category:
Heading: ഇസ്രായേലിനും പാലസ്തീനും നിലനില്‍ക്കാനും ജീവിക്കാനും ഒരുപോലെ അവകാശമുണ്ട്: കര്‍ദ്ദിനാള്‍ ഫെർണാണ്ടോ ഫിലോണി
Content: വത്തിക്കാന്‍ സിറ്റി\/ ജെറുസലേം: ഇസ്രായേലിനും പാലസ്തീനും നിലനില്‍ക്കാനും ജീവിക്കാനും ഒരുപോലെ അവകാശമുണ്ടെന്ന് തിരുക്കല്ലറയുടെ സംരക്ഷണത്തിനായുള്ള കത്തോലിക്ക ക്രമമായ എക്വെസ്റ്റേറിയന്‍ ഓര്‍ഡറിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ഫെർണാണ്ടോ ഫിലോണി. പാലസ്തീൻ ജനതക്ക് ജീവിക്കാന്‍ അവകാശമുള്ളത് പോലെ ഇസ്രായേലിനും ജീവിക്കാനും നിലനിൽക്കാനും അവകാശമുണ്ടെന്നും ഒന്നു മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമല്ലായെന്നും കര്‍ദ്ദിനാള്‍ ഫെർണാണ്ടോ ഫിലോണി പത്രസമ്മേളനത്തിൽ പറഞ്ഞു. 2011 മുതൽ 2019 വരെയുള്ള കാലയളവില്‍ ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള കോൺഗ്രിഗേഷന്റെ പ്രീഫെക്റ്റായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് കര്‍ദ്ദിനാള്‍ ഫിലോണി. നിലവിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ബാധിച്ച പ്രദേശത്ത്, ഏകദൈവത്തിൽ അധിഷ്ഠിതമായ വിവിധ സംസ്കാരങ്ങളുടെയും സമ്പന്നതയും അടിസ്ഥാനപരമായി നിലനില്‍ക്കുന്നുണ്ടെന്നും യഹൂദർക്കും മുസ്ലീങ്ങൾക്കും ശേഷം പുണ്യഭൂമിയിൽ ന്യൂനപക്ഷമാണെങ്കിലും ക്രൈസ്തവര്‍ക്ക് എല്ലാവര്‍ക്കും ഇടയില്‍ പാലമായി വര്‍ത്തിക്കുവാന്‍ കഴിയുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, സഭയ്ക്ക് ഒരു പക്ഷവും ഇല്ല. നമ്മുടെ അവകാശം സംരക്ഷിക്കുമ്പോൾ, മറ്റുള്ളവരുടെ അവകാശം ഞങ്ങൾ മറക്കുന്നു. ഭിന്നതകളെ അതിജീവിക്കുന്നതിലൂടെ മാത്രമേ ദാരുണമായ നിലവിലെ അവസ്ഥയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കഴിയൂവെന്നും കര്‍ദ്ദിനാള്‍ ഫെർണാണ്ടോ പറഞ്ഞു.
Image: /content_image/News/News-2023-11-02-10:45:11.jpg
Keywords: ഫിലോ

22108
Category: 18
Sub Category:
Heading: കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ സഹോദരി സിസ്റ്റര്‍ ചെറുപുഷ്പം എസ്എബിഎസ് അന്തരിച്ചു
Content: ചങ്ങനാശേരി: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഹോദരിയും എസ്എബിഎസ് സമൂഹാംഗവുമായ സിസ്റ്റര്‍ ചെറുപുഷ്പം (83) അന്തരിച്ചു. വാഴപ്പള്ളി ഹൈസ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്നു. മൃതസംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ പത്തിന് വാഴപ്പള്ളി മഠം ചാപ്പലിൽ ആരംഭിച്ച് സെമിത്തേരിയിൽ സംസ്കരിക്കും. ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. തുരുത്തി ആലഞ്ചേരി പരേതരായ ഫിലിപ്പോസ് ഫിലിപ്പോസ്- മറിയാമ്മ ദമ്പതികളുടെ മകളാണ്. ചങ്ങനാശേരി അതിരൂപതാ ഹാമിലി അപ്പസ്തലേറ്റ് മുൻ ഡയറക്ടർ റവ. ഡോ. ജോസ് ആലഞ്ചേരി, റവ.ഡോ. ഫ്രാൻസിസ് ആലഞ്ചേരി (എസ്ഡിബി, ബംഗ്ലാദേശ്), എ.പി.തോമസ് (ന്യൂയോർക്ക്, ഏലിയാമ്മ ജേക്കബ് പാമ്പാലിക്കൽ (എറണാകുളം), ആർസമ്മ മാത്യു തെക്കത്ത് (തൃക്കൊടിത്താനം), പരേതരായ ഫീലിപ്പോസ് (അപ്പച്ചൻ), മേരിക്കുട്ടി (തുരുത്തി), എ.പി.അഗസ്റ്റിൻ (കുഞ്ഞച്ഛൻ) എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
Image: /content_image/India/India-2023-11-02-10:53:19.jpg
Keywords: ആലഞ്ചേരി

22109
Category: 1
Sub Category:
Heading: ഷെവലിയാര്‍ സിറില്‍ ജോണ്‍ കാരിസ് ഇന്റര്‍നാഷ്ണലിലെ ഇന്ത്യന്‍ പ്രതിനിധി
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ പ്രവര്‍ത്തനങ്ങളെ ആഗോളതലത്തില്‍ ഏകോപിപ്പിക്കുന്ന കാരിസ് ഇന്റര്‍നാഷണല്‍ സര്‍വീസ് കമ്മ്യൂണിയന് പുതിയ നേതൃത്വം. മലയാളിയായ ഷെവലിയാര്‍ സിറില്‍ ജോണ്‍ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയാണ്. വത്തിക്കാനിലെ മരിയ മാതര്‍ എക്ലേസിയായില്‍വെച്ചു നടന്ന തിരഞ്ഞെടുപ്പില്‍ അര്‍ജന്റീനയില്‍നിന്നുള്ള പിനോ സ്‌കാഫുറോ പുതിയ മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ദിനാള്‍ റാനിയേരോ കാന്റലമെസയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. നാല് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. കുറവിലങ്ങാട്, തുണ്ടത്തില്‍ കുടുംബാംഗമായ സിറില്‍ ജോണ്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയിലെ ദ്വാരകയിലാണ് താമസിക്കുന്നത്. കുറവിലങ്ങാട് സ്വദേശിയായ സിറിൽ ജോൺ ലോക്സഭാ സെക്രട്ടേറിയറ്റിൽ ജോയിന്റ് സെക്രട്ടറിയും ചീഫ് ഓഫ് പ്രോട്ടോക്കോളുമായിരുന്നു. ഡൽഹി അതിരൂപതയുടെ റിന്യൂവൽ ചെയർമാനും ഇന്ത്യൻ നാഷനൽ സർവീസ് ടീം ചെയർമാനുമായിരുന്നു. ഷെവലിയാര്‍ സിറില്‍ ജോണ്‍ വര്‍ഷങ്ങളായി ഇന്ത്യയിലെ നവീകരണ മുന്നേറ്റത്തിന്റെ നേതൃനിരയിലുണ്ട്. അല്‍മായരുടെയും, കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ് കൗണ്‍സിലിനെ നയിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദേശപ്രകാരമാണ് 'കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ഇന്‍റര്‍നാഷണല്‍ സര്‍വീസ്' എന്ന കാരിസിനു രൂപം നല്‍കിയത്. കാരിസിനു കരിസ്മാറ്റിക് സമൂഹങ്ങള്‍ക്കു മേല്‍ നിയമപരമായ അധികാരമൊന്നുമില്ല. കരിസ്മാറ്റിക് നവീകരണരംഗത്തെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുകയും പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയുമാണ് കാരിസിന്‍റെ ലക്ഷ്യം.
Image: /content_image/News/News-2023-11-02-12:02:43.jpg
Keywords: കാരിസ

22110
Category: 1
Sub Category:
Heading: പരമ്പരാഗത ലത്തീൻ കുർബാന ഇഷ്ടപ്പെടുന്നവരുടെ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിച്ചേർന്നത് ആയിരങ്ങൾ
Content: വത്തിക്കാന്‍ സിറ്റി: പരമ്പരാഗത ലത്തീൻ കുർബാന ഇഷ്ടപ്പെടുന്നവരുടെ വാർഷിക തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ഈ വർഷം വത്തിക്കാനിൽ എത്തിച്ചേർന്നത് ആയിരക്കണക്കിന് വിശ്വാസികളും വൈദികരും. ഒക്ടോബർ 27 മുതൽ 29 വരെയായിരുന്നു 'സമോറം പൊന്തിഫിക്കം പിൽഗ്രിമേജ്' എന്ന പേരിൽ അറിയപ്പെടുന്ന തീർത്ഥാടനം നടന്നത്. 1962-ലെ ട്രൈഡന്റൈൻ പാരമ്പര്യത്തിലുള്ള അസാധാരണ കുർബാന ക്രമം അനുസരിച്ച് സഭയിലെ ഏതു വൈദികന് വേണമെങ്കിലും വിശുദ്ധ കുർബാന അർപ്പിക്കാനുള്ള അവകാശം അനുവദിച്ചു നൽകുന്ന വിധത്തിൽ നയം വ്യക്തമാക്കി 2007ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 'സമോറം പൊന്തിഫിക്കം' എന്ന പേരിൽ അപ്പസ്തോലിക ലേഖനം പുറത്തിറക്കിയിരുന്നു. ഈ പേര് തന്നെയാണ് തീർത്ഥാടനത്തിന് നൽകിയിരിക്കുന്നത്. 2021 ജൂലൈ പതിനാറാം തീയതി ഫ്രാൻസിസ് മാർപാപ്പ ട്രഡീഷനിസ് കസ്റ്റോഡിസ് എന്ന പേരിൽ വൈദികർക്ക് പരമ്പരാഗത ലത്തീൻ കുർബാന അർപ്പിക്കുന്നതിൽ പരിധികൾ നിശ്ചയിച്ചുകൊണ്ട് മോട്ടു പ്രോപ്രിയോ (സ്വയാധികാര പ്രബോധനം) പുറത്തിറക്കിയിരിന്നു. അതേസമയം ഈ വർഷം ആദ്യം ഫ്രാൻസിൽ എല്ലാവർഷവും നടക്കുന്ന പരമ്പരാഗത ലത്തീൻ കുർബാന ഇഷ്ടപ്പെടുന്നവരുടെ ചാർട്രസ് തീർത്ഥാടനത്തിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഏകദേശം പതിനാറായിരത്തോളം യുവജനങ്ങള്‍ ഈ തീർത്ഥാടനത്തിൽ പങ്കെടുത്തു. അതേസമയം സമോറം പൊന്തിഫിക്കം തീർത്ഥാടനത്തിൽ ഈ വർഷം പങ്കെടുക്കാൻ എത്തിയവർക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പരാമ്പരാഗത ലത്തീൻ കുർബാനയിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഖസാക്കിസ്ഥാനിലെ അസ്താന രൂപതയുടെ സഹായ മെത്രാൻ ബിഷപ്പ് അത്തനേഷ്യസ് ഷ്നീഡർ സെന്റ് മേരി ആൻഡ് ദ മാർട്ടഴേസ് ദേവാലയത്തിൽ ചൊല്ലിയ യാമ പ്രാർത്ഥനയോടുകൂടിയാണ് വെള്ളിയാഴ്ച തീർത്ഥാടനം ആരംഭിച്ചത്. അദ്ദേഹത്തോടൊപ്പം പരമ്പരാഗത ലത്തീൻ കുർബാന അർപ്പിക്കുന്ന സന്യാസ സമൂഹങ്ങളിലെ അംഗങ്ങളും, നിരവധി രൂപത വൈദികരും പങ്കെടുത്തു. ശനിയാഴ്ച രാവിലെ സെന്റസ് സെൽസോ ആൻഡ് ജൂലിയാനോ ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയിൽ തീർത്ഥാടകർ പങ്കെടുത്തു. അവിടെനിന്ന് റോമിലേക്ക് പ്രദക്ഷിണമായി അവർ നടന്നു നീങ്ങി. നിരവധി പേരാണ് ഇത് ശ്രദ്ധിക്കുകയും, ചിത്രങ്ങളും, വീഡിയോകളും ക്യാമറയിൽ പകർത്തുകയും ചെയ്തത്. പ്രദക്ഷിണത്തിൽ പങ്കെടുത്തവർ ജപ്പാൻ, ഓസ്ട്രേലിയ, സ്പെയിൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പതാകകൾ കൈകളിൽ പിടിച്ചിട്ടുണ്ടായിരുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് പ്രദക്ഷിണം സമാപിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഇറ്റാലിയൻ ആർച്ച് ബിഷപ്പ് ഗൗഡി പോസോയും പരമ്പരാഗത ലത്തീൻ കുർബാന അര്‍പ്പിച്ചിരിന്നു.
Image: /content_image/News/News-2023-11-02-12:31:26.jpg
Keywords: ലത്തീൻ