Content | ചങ്ങനാശേരി: ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായ സഭ, കുടുംബ കൂട്ടായ്മകളിലൂടെ ആദിമ സഭയുടെ ചൈതന്യം വീണ്ടെടുക്കണമെന്നും, സഭാ സ്‌നേഹത്തില്‍ ഉറച്ചവരാകണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതയിലെ 250 ഇടവകകളിലെ കുടുംബ കൂട്ടായ്മകളിലെ ലീഡേഴ്സ്, സെക്രട്ടറിമാര്‍, ആനിമേറ്റര്‍ സിസ്റ്റേഴ്സ് എന്നിവരുടെ മഹാസംഗമമായ ഹെസദ് 2023 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. സഭാ പഠനങ്ങളില്‍ ആഴപ്പെടണമെന്നും ഞായറാഴ്ച ആചരണത്തില്‍ തീഷ്ണ ഉള്ളവരാകണമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
ചങ്ങനാശേരി എസ്.ബി. കോളജിലെ കാവുകാട്ടു ഹാളിലെ മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നടന്ന മഹാസംഗമത്തില്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മകളിലൂടെ കുടുംബങ്ങള്‍ ശക്തിപ്പെടണമെന്നും ദൈവവചനം പ്രഘോഷിക്കുന്നവരും, ജീവിക്കുന്നവരുമാകണമെന്ന് അദ്ദേഹം പറഞ്ഞു. അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാ. ജിനോ പുന്നമറ്റം, സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ഡോ. പി.സി അനിയന്‍കുഞ്ഞ്, ജോബ് ആന്റണി പൗവ്വത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. നൂറുമേനി കണ്‍വന്‍ഷന്‍ പ്രഭാഷണം വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു വയലാമണ്ണില്‍ സി.എസ്.ടി നടത്തി. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം കുടുംബക്കൂട്ടായ്മ ലീഡേഴ്‌സിനെ പ്രത്യേകമായി വിളിച്ചുകൂട്ടുന്ന സംഗമമാണ് ഹെസദ് കണ്‍വന്‍ഷന്‍.
കണ്‍വന്‍ഷനില്‍ വച്ച് നൂറുമേനി സീസണ്‍- 2 ദൈവ വചനപഠന പദ്ധതിയുടെ ഉദ്ഘാടനവും പുസ്തക പ്രകാശനവും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. നൂറുമേനി ദൈവവചന പഠന പുസ്തകം സാംസണ്‍ വലിയ പറമ്പിലിനും ഫാ. സിറിയക് കോട്ടയില്‍ എഴുതിയ പരിശുദ്ധ കുര്‍ബാനയും വിശുദ്ധ ദാമ്പത്യവും എന്ന പുസ്തകം ഡോ. റൂബിള്‍ രാജിനും നല്കി പ്രകാശനം ചെയ്തു. ചങ്ങനാശേരി അതിരൂപതയിലെ 18 ഫൊറോനകളില്‍ നിന്നും അയ്യായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു.
ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തിയുടെ നേതൃത്വത്തില്‍ അതിരൂപത, ഫൊറോന പ്രതിനിധികളും വിവിധ കമ്മറ്റി കണ്‍വീനന്മാരായ ടോമിച്ചന്‍ കൈതക്കളം, ലാലി ഇളപ്പുങ്കല്‍, ജോബ് ആന്റണി, ജോസുകുട്ടി കുട്ടംപേരൂര്‍, ഇ.ജെ. ജോസഫ്, സിബി മുക്കാടന്‍, ആന്റണി മലയില്‍, പ്രഫ. ജോസഫ് റ്റിറ്റോ, ഷാജി ഉപ്പുട്ടില്‍, ജോബി തൂമ്പുങ്കല്‍, തങ്കമ്മ നെല്‍പ്പുരയ്ക്കല്‍, വര്‍ഗ്ഗീസ് ജോസഫ് നെല്ലിക്കല്‍, പി.ആര്‍ജോസഫ്, റ്റോമിച്ചന്‍ വെള്ളാറയ്ക്കല്‍, ലീലാമ്മ പാലയ്ക്കല്‍, മറിയം ജോര്‍ജ്, സിസ്റ്റര്‍ ചെറുപുഷ്പം എസ്.എ.ബി.എസ്, സിസ്റ്റര്‍ ജ്യോതി എസ്.എ.ബി.എസ്, അന്നമ്മ ജോസഫ്, ഓമന അലക്സാണ്ടര്‍, ജാന്‍സി കാഞ്ഞിരത്തിങ്കല്‍, ഫിലോമി സാവി, ജോണിക്കുട്ടി സ്‌കറിയ, റോയി വേലിക്കെട്ടില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. |